Home Latest പറ്റിപ്പോയ തെറ്റിനുപകരമായി നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിക്കൂടെ അവരെ.

പറ്റിപ്പോയ തെറ്റിനുപകരമായി നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിക്കൂടെ അവരെ.

0

ഇല്യ നീ എന്തൊക്കെ പറഞ്ഞാലും ഞാനിത് സമ്മതിക്കില്യ.. ആ പെണ്ണിനെ അല്ലാതെ വേറെ ആരെവേണേലും ന്റെ കുട്ടി ആഗ്രഹിച്ചോ.. ഈ ഏട്ടൻ നടത്തിത്തരും.. പ്രാണൻ വെടിഞ്ഞാണേലും നടത്തിത്തരും. പക്ഷെ ഇത്.. ഇല്യ ഞാൻ സമ്മതിക്കില്യ.

മറിച്ചാണെങ്കിൽ നിന്റെ കണ്മുന്നിൽപ്പിന്നെ ഈ ഏട്ടൻ ജീവനോടെ ണ്ടാവില്യ ഓർത്തോ നീ..

വേണ്ട. എനിക്ക് വേണ്ടി ഏട്ടൻ അത്രവലിയ ത്യാഗമൊന്നും ചെയ്യണ്ട.. ജീവനോടെ ഉണ്ടാവില്യത്രേ..
സ്വാർത്ഥനാ നിങ്ങൾ..
നിങ്ങൾക്ക് കിട്ടാത്ത ജീവിതം എനിക്ക് കിട്ടുന്നതിൽ, ഞാൻ സന്തോഷിക്കുന്നതിൽ ഒക്കെ അസൂയയാണ് നിങ്ങൾക്ക്..
ഉണ്ണി.. ആരോടാ നീ സംസാരിക്കുന്നത് എന്നറിയോ നിനക്ക്..
അറിയാം അമ്മെ.. ഇപ്പൊത്തോട്ട് നന്നായിട്ടറിയാം, അല്ലേൽ പറയട്ടെ ഏട്ടൻ. എന്തുകൊണ്ടാണ് ഞാനാ പെണ്ണിനെ കെട്ടുന്നതിൽ ഏട്ടന് എതിർപ്പെന്ന്. ചെറുപ്പം തൊട്ട് എന്റെ ഇഷ്ടങ്ങളെല്ലാം സ്വന്തം ഇഷ്ടങ്ങളാക്കിയ ഏട്ടന് ഈ കാര്യത്തിൽ മാത്രം എന്റെ കൂടെ നില്ക്കാൻ മനസ്സനുവദിക്കാത്തതെന്തെന്ന്..
ഇല്യ ഏട്ടന് ഉത്തരം ണ്ടാവില്യ. ഞാനും ഏട്ടനെപോലെ ഒരു ബ്രഹ്മചാരിയായി കഴിയണം എന്നാ ഏട്ടന്റെ ആഗ്രഹം.. അതിനു വേണ്ടിയായിരുന്നു ഇത്രയും നാൾ എന്നെ സ്നേഹിച്ചിരുന്നത്.
എല്ലാം എനിക്ക് ബോധ്യമായി ഇങ്ങനെ ഒരേട്ടനെ ആണല്ലോ ഞാൻ ജീവനുതുല്യം സ്നേഹിച്ചത് എന്നോർക്കുമ്പോൾ അറപ്പാവ ഇപ്പോ എനിക്കെന്നോട് തന്നെ..

കണ്ണുകൾ എത്രയൊക്കെ ഇറുക്കിയടിച്ചിട്ടും ഉറക്കിലേക്ക് വഴുതിവീഴുന്നില്ല. ഉണ്ണി പറഞ്ഞ ഓരോ വാക്കുകളും അസ്ത്രങ്ങളായി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങന്നു..
ശരിയാണ് ചെറുപ്പം തൊട്ടേ അവന്റെ ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കാൻ എനിക്കായിരുന്നു കൂടുതൽ താല്പര്യം. അച്ഛൻ മരിച്ചതിൽ പിന്നെ എന്നെ മറന്നു എന്റെ ഇഷ്ടങ്ങൾ മറന്നു അവൻ വേണ്ടി ജീവിച്ചു. ആഗ്രഹിച്ചതൊക്കെ അവന് നേടിക്കൊടുത്തു. പക്ഷെ ഇത്..
വേണ്ട സംഭവിക്കാൻ പാടില്ല. എല്ലാം മറന്ന് ഞാൻ സമ്മതം മൂളിയാൽ.. അത് പാപപമാണ്..

ഓർമ്മകൾ മെല്ലെ പിന്നോട് പറന്നു,
നാളെ ഉണ്ണിയുടെ പിറന്നാളാണ്. സദ്യക്കുവേണ്ട സാധനങ്ങളും പിന്നെ അവനൊരു പിറന്നാൾ സമ്മാനവും വണ്ടി പട്ടണത്തിൽനിന്നും ഞാൻ വന്നിറങ്ങുന്നത് കോരിച്ചൊരിയുന്ന പുതുമഴയത്താണ്. നിനക്കാതെയുള്ള മഴയുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കയ്യിൽ ഞാൻ കുടയും കരുതിയിരുന്നില്ല. തുള്ളിക്കൊരു കുടമെന്നതുപോലെ മഴ തകർത്തു പെയ്തപ്പോൾ കയ്യിലുള്ള സാധനങ്ങളൊക്കെ നനഞ്ഞുതുടങ്ങി. അതിൽ നാളെ പിറന്നാളിന് ഉണ്ണിക്ക് ഉടുക്കാനുള്ള മുണ്ടും ഷർട്ടും ഉണ്ടെന്നോർത്തപ്പോൾ മറ്റൊന്നുംചിന്തിക്കാതെ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറേണ്ടിവന്നു..

രണ്ടുപെൺമക്കളും കിടപ്പിലായ ഒരമ്മയും താമസിക്കുന്ന ചെറിയ ഓടുമേഞ്ഞ വീട്. ‘അമ്മ പുതച്ചുകിടക്കുന്ന കട്ടിലിനോരം ചോർന്നൊലിക്കുന്ന മഴയെ ഭീതിയോടെ നോക്കിനിൽക്കുയാണ് കണ്ടാൽ പത്തുപതിനെട്ടു വയസ്സുതോന്നിക്കുന്ന അവിടുത്തെ മൂത്തപെണ്ണ്.. അടുത്തായി നന്നേ ചെറുതായ അനിയത്തിയും ഉണ്ട്.
ഞാൻ ഓടിക്കയറിയതുകണ്ടപ്പോൾ ആദ്യം അവരൊന്ന് അമ്പരന്നെങ്കിലും എന്റെ അവസ്ഥ പറഞ്ഞപ്പോൾ മഴ ചോരുന്നതുവരെ അവിടെ ഇരിക്കാൻ അവരെനിക്ക് അനുവാദം തന്നു.
പക്ഷെ വൈകീട്ടത്തെ അമ്മക്കുള്ള കഞ്ഞിവെക്കാൻ പോയ ആ പെണ്ണിനെ ഞാനെന്തിനാണ് പിന്തുടർന്നത്.. വിവേകം വികാരത്തിന് അടിമപ്പെട്ട് എന്റെ ബലിഷ്ഠമായ കൈകൾ അവളെ പിന്നിലൂടെ ചുറ്റിവരിഞ്ഞു. ആർത്തുകരഞ്ഞിട്ടും ആ പാവത്തിന്റെ ആർപ്പുളി ആ മഴയുടെ ശബ്ദത്തിൽ അലിഞ്ഞില്ലാതെയായിരുന്നു. കാമശമനത്തോടെ എന്നിൽ കുറ്റബോധം നിറഞ്ഞു.. ജീവിതത്തിൽ ആദ്യമായി ചെയ്തതെറ്റ് തിരുത്താനാവാത്തതാണെന്നോർത്തപ്പോൾ മനസ്സ് നീറിപ്പുകഞ്ഞു, അവിടെ നിന്നും പതിയെ ഇറങ്ങുമ്പോൾ എനിക്കാ അമ്മയുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലായിരുന്നു..
പിന്നീടെപ്പോഴോ അറിഞ്ഞു അവരീ നാടുവിട്ടു പോയെന്ന്..

കാലം ഒരുപാട് കഴിഞ്ഞിട്ടും എല്ലാം മറന്ന് പുതിയ ഒരു ജീവിതത്തിന് സാധിക്കാതെ വന്നപ്പോഴാണ് ബ്രഹ്മചാരി എന്ന മുഖമൂടി അണിഞ്ഞത്. എന്നിട്ടും പകയുള്ള പാമ്പിനെപ്പോലെ ചെയ്ത തെറ്റെന്നെ തേടിപ്പിടിച്ചു കുത്തിനോവിക്കുന്നു. വേണ്ട ഈ സത്യം ആരും അറിയണ്ട. എന്റെ മരണത്തോടെ എല്ലാം മണ്ണിലലിയട്ടെ.
ചിന്തകൾ മരണത്തിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം. ലൈറ്റിട്ടുനോക്കിയപ്പോൾ ഉണ്ണിയാണ്. മുഖത്തൊരു ചിരിവരുത്തി ഞാൻ അവനെ അടുത്തേക്ക് വിളിച്ചു. എന്താ ഉണ്ണീ നീ ഉറങ്ങിയില്ലേ ഇതുവരെ..
ഇല്യ..
നോക്ക് നിന്റെ ഇഷ്ടം നടത്തിത്തരാൻ ഈ ഏട്ടന്…
വേണ്ട. ഏട്ടൻ ഒന്നും പറയണ്ട. ഞാൻ പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ തടഞ്ഞു.
എല്ലാം എനിക്കറിയാം.. ജീവിതത്തിൽ ആർക്കും സംഭവിക്കുന്ന ഒരേയൊരു തെറ്റുമാത്രമേ എന്റെ ഏട്ടൻ ചെയ്‌തോളു.. പക്ഷെ അതിന്റെ പേരിൽ സ്വയം ഉരുകി.. എന്തിനാ ഏട്ടാ ഈ ജന്മം തന്നെ പാഴാക്കുന്നെ. ചെയ്തുപോയ തെറ്റിനുപകരം ആ ചേച്ചിക്കൊരു ജീവിതം കൊടുത്തൂടെ.. എന്റെ ഏടത്തിയമ്മയായി കൊണ്ടുവന്നൂടെ ഇങ്ങോട്ട്..

അവൻ പറഞ്ഞതുകേട്ടപ്പോൾ ഞെട്ടിപ്പോയി ഞാൻ.. ഭൂമി പിളരുന്നപോലെ
ഈശ്വര എല്ലാം അവൻ അറിഞ്ഞിരിക്കുന്നു.. ഇതെങ്ങനെ..

ഏട്ടനോർക്കുന്നുണ്ടോ. അന്ന് മഴയത്തു കയറിനിന്ന വീട്ടിൽ ഈ ചേച്ചിയല്ലാതെ ഒരു പെണ്ണൂടെ ഉണ്ടായിരുന്നു..
എന്റെ ലക്ഷ്മി.. ഏട്ടനോട് പോലും ഞാൻ മറച്ചുവെച്ച എന്റെ പ്രേമം.. കോളേജിലെ വായാടി പെണ്ണ്..
ഒരിക്കൽ ലക്ഷ്മിയുടെ നിർബന്ധപ്രകാരം ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു.. അങ്ങനെയാണ് എന്നെപ്പോലെ അവൾക്കും അവളെ ജീവനോളം സ്നേഹിക്കുന്ന ഒരു കൂടപ്പിറപ്പുണ്ട് എന്നറിഞ്ഞത്. അവിടെയും എനിക്ക് പറയാനുള്ളത് എന്റെ ഏട്ടനെ കുറിച്ചായിരുന്നു.
സ്നേഹനിധിയായ ആ ഏട്ടനെ കാണണം എന്നവർ നിർബന്ധം പറഞ്ഞപ്പോൾ ഞാൻ എന്റെ പേഴ്സിൽ സൂക്ഷിച്ച ഫോട്ടോ എടുത്ത് കാണിച്ചുകൊടുത്തു. അപ്പോഴാണ് ഒരിക്കലും അവർ ഓർക്കാൻ ആഗ്രഹിക്കാത്ത ഈ കാര്യങ്ങളുടെ ചുരുളഴിയുന്നത്.. നിന്റെ ഏട്ടനെക്കൊണ്ട് പിഴച്ചുപോയ പെണ്ണാണ് ഞാനെന്ന് അവർ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല, വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക്.. അത് തെളിയിക്കാൻ വേണ്ടിയായിരുന്നു ഈ നാടകമത്രയും..

അവനൊന്ന് നിറുത്തി.. വീണ്ടും തുടർന്നു, ചെയ്ത തെറ്റ് തിരുത്തുമ്പോഴാണ് ഏട്ടാ യഥാർത്ഥ മനുഷ്യനാവുന്നത്..
അല്ലാതെ അത് മൂടിവെക്കുമ്പോഴല്ല.. പാവങ്ങള ഏട്ടാ.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് അനുഭവിക്കുന്നവരാ..
പറ്റിപ്പോയ തെറ്റിനുപകരമായി നമ്മുടെ ജീവിതത്തിലേക്ക് കൂട്ടിക്കൂടെ അവരെ. ഒരു ജീവിതം കൊടുത്തൂടെ..
ലക്ഷ്മിയോടും ചേച്ചിയോടും സമ്മതം വാങ്ങിയിട്ടാണ് ഞാൻ ചോദിക്കുന്നത്…
ഇനി തീരുമാനിക്കേണ്ടത് ചേട്ടനാണ്..

എങ്ങനെയാടാ ഞാൻ നിന്നോട് നന്ദി പറയേണ്ടത്.. എന്റെ കണ്ണുതുറപ്പിച്ചതിന്.. എന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു.,
സമ്മതമാ എനിക്ക്. ഞാൻ ചെയ്ത തെറ്റിനൊരു പരിഹാരമാവുമെങ്കിൽ. ഒരു പാവത്തിന് സന്തോഷം നല്കാനാവുമെങ്കിൽ.. കാലങ്ങളായി ഒത്തിരി ആലോചിച്ചതാണ് ഞാനീ കാര്യം പക്ഷെ കഴിഞ്ഞില്ല. ഇപ്പൊ പൂർണ്ണമനസ്സോടെ ഞാൻ പറയുകയാ എനിക്ക് സമ്മതമാണ്.

മതി ഇത്രയും കേട്ടാൽ മതിയെനിക്ക്. അവൻകണ്ണുതുടച്ചു .
ഏട്ടനോട് കയർത്തുസംസാരിച്ചത് ഒരു പാപവും എന്റെ ഏട്ടൻ അനുഭവിക്കരുത് എന്നോർത്താണ്.. ഏട്ടന്റെ മനസ്സ് നൊന്തെങ്കിൽ മാപ്പ്..
ഇതും പറഞ്ഞു അവനെന്നെ കെട്ടിപ്പിടിച്ചുകരയുമ്പോൾ. ഇത്രയും നാൾ ഹൃദയത്തിൽ പേറിയ ഭാരമൊഴിച്ചതിന്റെ നിർവൃതിയിലായിരുന്നു ഞാൻ…

ഉനൈസ്‌

LEAVE A REPLY

Please enter your comment!
Please enter your name here