Home Latest അച്ഛന്റെ നിർബന്ധത്തിലാണ് കഴുത്തു നീട്ടി തന്നതെങ്കിലും…. നല്ലൊരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു…. Part – 19

അച്ഛന്റെ നിർബന്ധത്തിലാണ് കഴുത്തു നീട്ടി തന്നതെങ്കിലും…. നല്ലൊരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു…. Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 19

ശരത് മുറിയിലേക്ക് ചെല്ലുമ്പോൾ കല്ലു എന്തോ ചിന്തിച്ചു കട്ടിലിൽ ഇരിക്കുകയായിരുന്നു. ശരത് അകത്തേക്ക് കയറി ഡോർ അടച്ചു. ശബ്ദം കേട്ട് കല്ലു ഞെട്ടി ഉണർന്നു എഴുന്നേറ്റ് വസ്ത്രങ്ങളും എടുത്ത് ബാത്‌റൂമിലേക്ക് കയറി. ശരത് അവളോടൊന്ന് സംസാരിക്കാനായി  അവിടെ തന്നെ നിന്നു കല്ലുവിന്റെ തീരുമാനം എന്തായിരിക്കും എന്നോർത്ത് അവനു അസ്വസ്ഥത കൂടി. കുറച്ചു സമയത്തിന് ശേഷം കല്ലു ഡ്രസ്സും മാറി ഇറങ്ങി.അവനെ ഒന്ന് ശ്രദ്ദിക്കുക കൂടി ചെയ്യാതെ ബാഗ് എടുത്തു വസ്ത്രങ്ങൾ ഒതുക്കി വെച്ചു. ശരത് അതും നോക്കി നിന്നു എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന അറിയാതെ അവൻ നിന്നു

“ഞാൻ തിരികെ പോകുകയാണ് ഈ ഒരു ദിവസത്തെ അവധി മാത്രമേ ഉണ്ടായിരുന്നുള്ളു”
അവൾ ബാഗ് ഒതുക്കുന്നതിനിടയിൽ പറഞ്ഞു
“കാളിന്ദി താൻ ഒന്നും പറഞ്ഞില്ല….
തന്റെ തീരുമാനം എന്ത് തന്നെ ആയാലും ഞാൻ അക്‌സെപ്റ് ചെയ്യും”
ശരത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു കല്ലു മുഖം ഉയർത്തി അവനെ നോക്കി അവൻ അവളുടെ മുഖത്തേക്ക് നോക്കാനാകാതെ നിന്നു അവന്റെ നിൽപ് കണ്ടു അവൾ വീണ്ടും ബാഗ് ഒതുക്കാൻ തുടങ്ങി
“അച്ഛന്റെ നിർബന്ധത്തിലാണ് കഴുത്തു നീട്ടി തന്നതെങ്കിലും…. നല്ലൊരു ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു”

അവന്റെ മുഖത്തു നോക്കാതെ വാക്കുകൾ ഇടറി കൊണ്ട്  അവൾ പറഞ്ഞു നിർത്തി. ശരത് അത് കേട്ട് വല്ലാതായി എന്ത് പറയണം എന്നറിയാതെ അവൻ മുഖം കുനിച്ചു നിന്നു. കല്ലു അടർന്നു വീഴുന്ന കണ്ണുനീർ തുടച്ചു മാറ്റി ബാഗും എടുത്ത് പോകാൻ ഇറങ്ങി
“കാളിന്ദി..”
അവന്റെ വിളി കേട്ട് അവൾ നിന്നു

“ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾക്ക് നിങ്ങടെ കുഞ്ഞിനെ കിട്ടി എന്നിരിക്കട്ടെ  അത് കഴിഞ്ഞു എന്റെ റോൾ എന്താ നിങ്ങളുടെ ജീവിതത്തിൽ ”
കല്ലു അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു
“അത് മ്യൂചുവൽ ഡിവോഴ്സിന് കൊടുക്കാം”
അവൻ കുറച്ചു നേരത്തേ മൗനത്തിനു ശേഷം പറഞ്ഞു
“കൊള്ളാല്ലോ നിങ്ങടെ ആവശ്യം കഴിഞ്ഞു എടുത്തു പുറത്ത് കളയാം അല്ലേ?”
“അല്ല അങ്ങനെ അല്ല കാളിന്ദിയുടെ ഫ്യുചർ ആലോചിച്ചാ ഞാൻ….”

“എന്നെ പറ്റി നല്ല കരുതൽ ആണല്ലോ”
അവൾ പുച്ഛിച്ചു ശരത് നിസ്സഹായനായി നിന്നു
അവൾ യാത്ര പോലും പറയാതെ പോകാൻ തുടങ്ങി
“കാളിന്ദി ഞാൻ കൊണ്ടാക്കാം”
അവൻ പിൻവിളി വിളിച്ചു അവൾ തിരിഞ്ഞു നോക്കി ഒരു പുച്ഛചിരി ചിരിച്ചിട്ട് ഇറങ്ങി പോയി ശരത് നിരാശനായി നിന്നു

ജിത്തു അടുത്തേക്ക് ചെന്നപ്പോൾ കിട്ടു കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു നേഴ്സ് പറഞ്ഞത് അനുസരിച്ചു അവൻ അവളെ വിളിച്ചു കണ്ണുകൾ തുറക്കാനായി അവൾ ശ്രമിച്ചെങ്കിലും അതിനാകാതെ അവൾ പരാജയപ്പെട്ടു ചുണ്ടുകൾ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു ഒന്ന് രണ്ട് തവണ കൂടി ശ്രമിച്ചിട്ടും നടക്കാത്തത് കൊണ്ട് ഡോക്ടർ അവനോട് പുറത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു
“എങ്ങനെ ഉണ്ട് അവൾക്കു ”
ജിത്തു പുറത്തിറങ്ങിയതും വേണു അവന്റെ അടുത്തേക്ക് വന്നു

“റെസ്പോണ്ട് ചെയ്യുന്നുണ്ട് ”
അവൻ പറഞ്ഞു. അത് കേട്ട് അയാൾ നെഞ്ചിൽ കൈവെച്ചു ദൈവത്തിനു നന്ദി പറഞ്ഞു ബാക്കി എല്ലാവരിലും അവന്റെ വാക്കുകൾ ആശ്വാസം നിറച്ചു വീണ്ടും അവർ ഡോക്ടർ ഐറിനെ കാണാനായി പോയി
“അവരോട് ഇംഗ്ലീഷിൽ തന്നെ സംസാരിക്കേണ്ടി വരോ ”
വേണു ആരോടെന്നില്ലാതെ ചോദിച്ചു
“അങ്കിൾ പേടിക്കേണ്ട ഡോക്ടർ മലയാളി ആണ്”
ലാവണ്യ വേണുവിനെ സമാധാനപ്പെടുത്തി അയാൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു കൊണ്ട് അകത്തേക്ക് കയറി
ഡോക്ടർ ഐറിൻ അമ്പതിനോടടുത്തു പ്രായം വരുന്ന ഒരു പ്രൗഡയായ ഒരു സ്ത്രീ നിറഞ്ഞ ചിരിയോടെ അവർ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു.

“ഡോക്ടർ ഞങ്ങൾ കബനിയുടെ റിലേറ്റീവ്സ് ആണ് അവൾ ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ആയിരുന്നു എന്നാണ് അറിഞ്ഞത് അതിന്റെ സത്യാവസ്ഥ അറിയാനായിട്ടാണ്…”
അനന്ദു ഡോക്ടറോഡ് ആഗമാനോദ്ദേശ്യം അറിയിച്ചു
“കബനി അല്ലേ….”
.ഡോക്ടർ കേസ് ഹിസ്റ്ററി എഴുതി വെക്കുന്ന ഫയൽ എടുത്ത് കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ
“കബനി കിഷ്ണജിത് ആണോ?”
ഡോക്ടർ ചോദിച്ചു
“അതേ അത് തന്നെ ”
അനന്ദു പറഞ്ഞു

“അതേ എന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു ഒരു സെവൻ മോന്ത്സ്‌ മുൻപ് ബട്ട് രണ്ട് സെക്ഷൻ മാത്രേ അറ്റൻഡ് ചെയ്തിട്ടുള്ളു”
“അവള്ക്ക് എന്താ കുഴപ്പം”
വേണു വിക്കി വിക്കി ചോദിച്ചു
“നിങ്ങൾ പേഷ്യന്റിന്റെ….”
അവർ ചോദ്യ രൂപത്തിൽ അയാളെ നോക്കി
“ഇളയച്ചനാണ് എനിക്ക് അവൾ മകളെ പോലെ തന്നെയാ ”
“ഉം…ഇറ്റ്സ് എ കേസ് ഓഫ് ബൈപോളാർ ഡിസോർഡർ  ട്രീറ്റ്മെന്റ് വേണ്ടതാണ് മെഡിസിനും കൗൺസിലിംഗും ”
“ഡോക്ടർ അവൾക്ക് അങ്ങനെ ഒരു കുഴപ്പം ഇത്രയും കാലവും ഉണ്ടായിരുന്നില്ല ”
അനന്ദു അവർ പറഞ്ഞതൊന്നും വിശ്വസിക്കാൻ ആകാതെ പറഞ്ഞു

“ഞാൻ കബനിയോട് സംസാരിച്ചതിൽ നിന്നും എനിക്ക് മനസിലായത് ആ കുട്ടിക്ക് ചെറുപ്പത്തിലേ പ്രോബ്ലം ഉണ്ടായിരുന്നു അത് നിങ്ങൾക്ക് കണ്ടെത്താൻ ആയില്ല ”
വേണു അത് സത്യമല്ല എന്ന രീതിയിൽ തലയാട്ടി ഡോക്ടർ അത് കണ്ടു ചിരിച്ചു
“ആ കുട്ടി ഒരു ഫ്രണ്ടിനൊപ്പമാണ് ആദ്യം എന്നെ കാണാൻ വരുന്നത് അതും ആ ഫ്രണ്ട് നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നത് ”
“അത് ഞാനാണു ഡോക്ടർ”
ലാവണ്യ പറഞ്ഞു
“യെസ് ഈ കുട്ടിക്കൊപ്പം ആണ് വന്നത് എന്നോട് ആദ്യം സംസാരിച്ചതും ഈ കുട്ടിയാണ്   കബനി ദേഷ്യം നിയന്തിക്കാൻ വേണ്ടി സ്വയം ഉപദ്രവിക്കുന്നു എന്ന് ഞാൻ കാണുമ്പോഴും കൈകളിൽ എന്തോ കൊണ്ട് വരഞ്ഞു മുറിച്ച പാടുണ്ടായിരുന്നു. പിന്നെ കബനിയോട് സംസാരിച്ചു. സ്വയം മുറിപ്പെടുത്തുന്നതാണെന്ന് അവൾ സമ്മതിക്കുകയും ചെയ്തു”
ഡോക്ടറുടെ ഒരോ വാക്കുകളും കേട്ടു അനന്ദുവും വേണുവു അന്തിച്ചിരുന്നു ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു എന്ന ഭാവം ആണ് ജിത്തിന്റെ മുഖത്തു
“ആരാ കൃഷ്ണജിത്ത്?”
ഡോക്ടർ ജിത്തുവിനെയും അനന്ദുവിനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു

“ഞാൻ”
ജിത്തു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
തന്റെ ഭാര്യ അല്ലെ ആ കുട്ടി താൻ ആ കുട്ടിയെ ശ്രദ്ദിക്കാറേ ഇല്ലേ ”
ജിത്തു തെറ്റുകാരനെ പോലെ തല കുമ്പിട്ടിരുന്നു ജിത്തുവിന്റെ ആ ഇരുപ്പ് കണ്ട് അനന്ദു ജിത്തുവിന്റെയും കിട്ടുവിന്റെയും വിവാഹം നടന്ന സാഹചര്യം ചുരുക്കി പറഞ്ഞു.
ഡോക്ടർ എല്ലാം മൂളി കേട്ടിരുന്നു.
“ഡോക്ടർ എന്തുകൊണ്ടാ അവൾക്കു അങ്ങനെ ”
വേണു സംശയം ചോദിച്ചു
“കബനി ചെറുപ്പത്തിൽ അച്ഛനമ്മമാരോടൊപ്പം അല്ലേ വളർന്നത് ”
“അല്ല അവർ ഇരട്ട കുഞ്ഞുങ്ങൾ ആയിരുന്നു മൂത്ത കുഞ്ഞ് ഒരു ആരോഗ്യം ഇല്ലാത്ത കുട്ടി ആയിരുന്നു എന്നും രോഗം അവളെയും കൊണ്ട് എന്നും ആസ്പത്രിയിലായിരുന്നു പിന്നെ അധികം പ്രായ വ്യത്യാസം ഇല്ലാത്ത മുതിർന്ന ഒരു കുട്ടിയും അത് കൊണ്ട് ഒരു നാല് വയസു വരെ ഞാനും എന്റെ ഭാര്യയുമാണ് മോളേ നോക്കിയത് ”
വേണു പറഞ്ഞു

“ഉം രണ്ട് തവണ ഞാൻ കബനിയോട് സംസാരിച്ചപ്പോഴും മനസിലായ ഒരു കാര്യം കബനിക്ക് തന്റെ ഇരട്ട സഹോദരിയോട് ഉള്ള ദേഷ്യം ആണ് ”
“അവൾക്കു അങ്ങനെ ഒന്നും ഇല്ല അവർ എപ്പോഴും ഒന്നിച്ചായിരുന്നു”
അനന്ദു എതിർത്തു പറഞ്ഞു
“ഞാൻ എനിക്ക് മനസിലായ കാര്യം ആണ് പറഞ്ഞത്. അച്ഛന്റേം അമ്മയുടെയും സ്നേഹം തനിക്കു കിട്ടാത്തത് ആ കുട്ടി കാരണം ആണെന്ന് അവൾ ചിന്തിക്കുന്നുണ്ടാകാം”
“അങ്ങനെ ഏട്ടനും ഏട്ടത്തിയും മക്കളെ രണ്ട് തരത്തിൽ കാണുന്നവരല്ല ഏട്ടനൊരു ആദ്യാപകനാണ്”
വേണു എതിർത്തു പറഞ്ഞു

“മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല  ഉദാഹരത്തിന് ഒരു ഫാമിലിയിലെ എല്ലാ കുട്ടികളും ഒരേ സ്വഭാവകാരല്ല ദേഷ്യവും വാശിയും അനുസരണ ശീലം ഇല്ലാത്തവരും  കാണും നേരെ മറിച്ചുള്ളവരും കാണും ഒരു വീട്ടിൽ രണ്ട് രീതിയിലുള്ള കുട്ടികൾ ഉണ്ടെന്ന് കരുതുക  രണ്ടു പേരും ഒരേ തെറ്റ് ചെയ്യുന്നു എങ്ങനെ ആയിരിക്കും അച്ചനമ്മമാർ അവരെ ശിക്ഷിക്കുക വികൃതിപിടിച്ചവന് എന്തായാലും തല്ലുറപ്പാ അടുത്ത ആളിനോ ചിലപ്പോ അവനെ വെറുതേ വിടാം ചിലപ്പോ ചെറിയ ശിക്ഷയിൽ കാര്യം കഴിയും  അത് ആരും മനപ്പൂർവം ചെയ്യുന്നതല്ല ആ സാഹചര്യങ്ങളിൽ അങ്ങനെ വന്നു പോകുന്നതാണ്  ആ ചെറിയൊരു വേർതിരിവ് പോലും ചില കുട്ടികളിൽ കാര്യമായി ബാധിക്കും  ഇപ്പോ തന്നെ കബനിയുടെ കാര്യം ചെറുപ്പത്തിൽ അമ്മയോടൊപ്പം നിൽക്കാൻ പറ്റിയില്ല കാരണം ആരോഗ്യകുറവുള്ള സഹോദരിയെ നോക്കാൻ അച്ഛനും അമ്മയും അവളെ കയ്യൊഴിഞ്ഞു എന്നാണ് ചെറു പ്രായത്തിൽ അവളുടെ മനസ്സിൽ ഉറച്ചത് പിന്നെ ഉണ്ടായിട്ടുള്ള ഓരോ ചെറിയ വേർതിരിവിനും അവൾ സഹോദരിയെ കാരണക്കാരി ആക്കി മനസിലുറപ്പിച്ചു  ആ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ അവൾ വാശിക്കാരിയും ദേഷ്യക്കാരിയും ആയി അതൊക്കെ പേർസനാലിറ്റി ഡീസോർഡർ ന്റെ ലക്ഷണങ്ങൾ ആയിരുന്നിരിക്കുന്ന അത് അന്നൊന്നും ആരും ശ്രദ്ദിച്ചില്ല ”

കിട്ടു ഒരു വികൃതി ആയിരുന്നത്  കൊണ്ട് എന്നും അവൾക്കു അമ്മായിയുടെ കയ്യിൽ നിന്നും തല്ല് കിട്ടിയിരുന്നു പലപ്പോഴും അവർ  കല്ലുവിനെ ഒഴുവാക്കിയിരുന്നു എന്ന് അനന്ദു ഓർത്തു വേണുവിനും അനന്ദുവിനും ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിലായി ജിത്തുവിന്റെ മനസ്സിൽ ആദ്യമായി കിട്ടുവിനോട് ഒരു അലിവ് തോന്നി കിട്ടുവിനെ കുറിച്ച് ഓർത്തപ്പോൽ  പ്രിയപെട്ട കളിപ്പാട്ടത്തിനായി വാശി പിടിക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ പോലെ അവനു തോന്നി. താനായിരുന്നു അവളുടെ കളിപ്പാട്ടം എന്നോർത്തു അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവന്റെ മനസ്സിൽ കിട്ടുവിന്റെ മുഖം തെളിഞ്ഞു വന്നു ബോധമില്ലായ്മ്മയിലും നാമം ജപിക്കുന്ന പോലെ അവളുടെ ചുണ്ടുകൾ ഉരുവിട്ടത് തന്റെ പേരാണെന്ന് ഓർക്കേ അവനു    വിഷമം തോന്നി ഡോക്ടർ കബനിയുടെ ചികിത്സ തുടരുന്നതിനെ കുറച്ചു പറഞ്ഞു നാട്ടിലേക്കു കൊണ്ടു പോകുകയാണെങ്കിലും ചികിത്സ വേണ്ട അസുഖമാണ് അത് മുടക്കരുത് എന്ന് ഒന്നുകൂടി ഓർമിപ്പിച്ചു

“എല്ലാത്തിനും ഉപരി എല്ലാവരും കബനിയോട് സ്നേഹത്തോടെ ഇടപെടുക  പ്രതേകിച്ചു ഹസ്ബൻഡ് ”
ജിത്തിന്റെ നേർക്ക് നോക്കി കൊണ്ട് അവർ പറഞ്ഞു ജിത്ത് പതിയെ തലയാട്ടി അതിന്റെ നന്ദി എന്ന പോലെ അനന്ദു അവന്റെ കയ്യിൽ അമർത്തി പിടിച്ചു എല്ലാവരും ഡോക്ടറോഡ് നന്ദി പറഞ്ഞു ഇറങ്ങി
അനന്ദു കുറ്റബോധത്തോടെ വന്നു ജിത്തിന്റെ കൈകൾ പിടിച്ചു നിന്നു മനസുകൊണ്ട് മാപ്പു പറയുന്നുണ്ട് എങ്കിലും വാക്കുകൾ ഇല്ലാതെ അവൻ നിന്നു അത് മനസിലാക്കിയിട്ടെന്ന പോലെ ജിത്തു അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് നടന്നു നീങ്ങി

“മിസ്സ് ഈ പോർഷൻ പറഞ്ഞതാ”
ക്ലാസ്സിൽ മുൻ നിരയിൽ നിന്നും ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു കല്ലു സംശയനിവാരണത്തിനായ് ആ കുട്ടിയുടെ ബുക്ക്‌ വാങ്ങി നോക്കി ശെരിയാണ് പഠിപ്പിച്ച കാര്യങ്ങൾ തന്നെ ആണ് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് അവൾക്കു തല വേദനിക്കുന്നത് പോലെ തോന്നി  കുറച്ചു ദിവസമായി മനസ് ആസ്വസ്തമാണ് ക്ലാസ്സിൽ ശ്രദ്ധയോടെ നിൽക്കാൻ പറ്റുന്നില്ല  രാത്രിയിൽ ഉറക്കമില്ലാതായി കരയുന്ന ഒരു ചെറിയ പെൺകുഞ്ഞും മൃതപ്രായയായ മുഖമില്ലാത്ത ഒരു സ്ത്രീയും തന്റെ സ്വപ്നങ്ങളിൽ വന്നു സ്വസ്ഥതകെടുത്താൻ തുടങ്ങിയിട്ട് നാളുകളായി അവൾ ചിന്തകളെ ഒതുക്കാൻ എന്നവണ്ണം   നെറ്റിയിൽ വിരലുകൾ കൊണ്ട് അമർത്തി തിരുമി ബോർഡിൽ എഴുതിയ ഹെഡിങ് മായ്ച്ചു പുതിയൊരെണ്ണം എഴുതി അതിനെ കുറച്ചു സംസാരിക്കാൻ തുടങ്ങി എങ്കിലും വാക്കുകൾക്ക് തുടർച്ച കിട്ടാതെ അവൾ നിന്നു മിസ്സിന് ഇതെന്ത് പറ്റി എന്നോർത്തു കുട്ടികളും അന്തിച്ചു. അവൾ ക്ലാസ്സ്‌ മതിയാക്കി ഇറങ്ങി ഹെഡിന്റെ അടുത്ത് പോയി സുഖമില്ലെന്ന് പറഞ്ഞു ലീവ് എടുത്ത് വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ മുറ്റത്തു കിടക്കുന്ന കാർ അവളുടെ ശ്രദ്ധയിൽ പെട്ടു അത് ശരത്തിന്റെ കാറാണെന്നു അവൾ തിരിച്ചറിഞ്ഞു.സിറ്റ്ഔട്ടിൽ ഹൗസോണർ അങ്കിളിനോടും ആന്റിയോടും വർത്താനം പറഞ്ഞിരിക്കുന്ന അവനെ അവൾ കണ്ടു.
“ആ മോൾ ഇന്ന് നേരത്തേ വന്നോ ”

അങ്കിൾ അവളെ കണ്ട് സന്തോഷത്തോടെ പറഞ്ഞു ശരത് അത് കേട്ട് തിരിഞ്ഞു നോക്കി അവൾ ഒന്ന് ചിരിച്ചു അവൾ ശരത്തിനെ ശ്രദ്ദിച്ചു ഷേവ് ചെയ്യാത്ത മുഖവും അലങ്കോലമായ മുടിയിഴകളും ക്ഷീണിച്ച മുഖവും അവൻ അവളെ കണ്ട് എഴുന്നേറ്റ് പുറത്തേക്കു ഇറങ്ങി
“മനപ്പൊരുത്തം കണ്ടോ ഭർത്താവ് വന്നുന്നു എങ്ങനെ അറിഞ്ഞു..”
ആന്റി കളിയാക്കാൻ തുടങ്ങി അവൾ അത് കേട്ട് തെളിച്ചമില്ലാതെ ചിരിച്ചു
“ശെരി നിങ്ങൾ പോയി സംസാരിച്ചു ഇരിക്ക് പിള്ളേരെ”

അങ്കിൾ പറഞ്ഞു കല്ലു അങ്കിളിന്റെ നേർക്ക് നോക്കിയിട്ട് മുകളിലേക്കുള്ള പടികൾ കയറി  കൂടെ ശരത്തും ഡോർ തുറന്നു അകത്തു കയറിയ ഉടൻ അവൾ ബാഗ് സോഫയിലേക്ക് ഇട്ടു തിരിഞ്ഞു അവനെ തന്നെ നോക്കി കൈകൾ കെട്ടി നിന്നു അവളുടെ കണ്ണുകളെ നേരിടാൻ ആകാതെ ശരത് മുഖം കുനിച്ചു നടന്നു അവളുടെ അടുത്ത് വന്നു അവളുടെ കൈകൾ കവർന്നു
“ഇതിൽ കൂടുതൽ ടെൻഷൻ താങ്ങാൻ എനിക്ക് പറ്റില്ലടോ താൻ എന്തെങ്കിലും ഒന്ന് തീരുമാനിക്ക് അവൾക്ക്…. എന്റെ ലച്ചൂവിന് ഇനി അധിക നാളില്ല പ്ലീസ് ”
അവൻ  പരാജിതനെ പോലെ നിന്നു അവന്റെ കണ്ണു നീർ തുള്ളികൾ വീണു കല്ലുവിന്റെ കൈവിരലുകൾ ചുട്ടു പൊള്ളി

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here