Home Latest ഒരേ മുറിയിൽ കിടന്ന ആ രാത്രി ..എന്തൊക്കെ മറന്നാലും അതു മാത്രം മറക്കാൻ പറ്റുന്നില്ല… Part...

ഒരേ മുറിയിൽ കിടന്ന ആ രാത്രി ..എന്തൊക്കെ മറന്നാലും അതു മാത്രം മറക്കാൻ പറ്റുന്നില്ല… Part – 36

0

Part – 35 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 36

രചന : ശിവന്യ

അടുത്ത ദിവസം രാവിലെ തന്നെ സ്വാമി ഞങ്ങളെ വിളിപ്പിച്ചു… അച്ഛനോട് പറഞ്ഞു..

സജീവൻ….മോൾക്ക്‌ ഇപ്പോൾ പ്രത്യേകിച്ച് എന്തെകിലും കുഴപ്പമുള്ളതായിട്ടു എനിക്ക് തോന്നുന്നില്ല… അവൾക്കു മനസ്സിൽ ആഴത്തിൽ ഉണ്ടായ ആ മുറിവിന്റെ വേദന അല്ലെങ്കിൽ തനിക്കു സഹിക്കാൻ കഴിയില്ലെന്ന് അവൾക്കു തോന്നുന്ന ആ വേദന മാത്രമാണ് അവളുടെ പ്രശ്‌നം..അതു നമുക്ക് മാറ്റിയെടുക്കാം.. ഏതായാലും നിങ്ങൾ പേടിക്കേണ്ട…ഞാൻ അവളെ പഴയതു പോലെ നിങ്ങൾക്ക് മടക്കി തരാം…. ഏതായാലും ഒരാഴ്ച ഇവിടെ നിൽക്കട്ടെ…സജീവനു ഓഫീസിൽ പോകണ്ടേ…നിങ്ങൾക്ക് വേണമെങ്കിൽ തിരിച്ചു പോകാം കേട്ടോ…

ശരിയാണ്…അച്ഛന് ഇപ്പോൾത്തന്നെ ഒരുപാട് ലീവ് ആയിരിക്കുന്നു.
.ഇനിയും കൂടുതൽ ലീവു എടുക്കാൻ പറ്റില്ല…

..പിന്നെ അമ്മയ്ക്കു എവിടെയെല്ലാം നല്ല പരിചയം ഉണ്ടല്ലോ..അതുകൊണ്ടു തന്നെ അച്ഛൻ വീട്ടിലേക്കു പോകാനിറങ്ങി…. അമ്മയ്ക്കൊപ്പം സിദ്ധുവും എന്റെ കൂടെ നിന്നു…അവൻ അച്ഛന്റെ കൂടെ പോയാൽ ശരിയാകില്ല .. കാരണം അച്ഛന് തനിച്ചു അവന്റെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടാണ്….. ഇതിനെല്ലാം കാരണം ഞാൻ ആണല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം വന്നു…

അച്ഛാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്

മോള് പറ..

അച്ഛാ…അതെനിക്ക്.
ഏതായാലും മോള് പറഞ്ഞോ….

അതെനിക്ക് പറയാൻ നല്ല മടിയുണ്ടായിരുന്നു.

അച്ഛാ…. എല്ലാം ഒന്നു മറക്കുന്നത് വരെ ഞാൻ ഇനി ആ നാട്ടിലേക്ക് വരില്ല… എന്നോട് അങ്ങോട്ടു വരാൻ പറയല്ലേ.. പ്ലീസ്

മോളേ…. നിയിതു എന്തൊക്കെയാ പറയുന്നത്…

അച്ഛന്റെ പൊന്നു മോളല്ലേ ഞാൻ.. എന്നെ നിര്ബന്ധിക്കരുതേ….പ്ളീസ്…

അച്ഛൻ ഒന്നും മിണ്ടാതെ നിന്നു….

എല്ലാത്തിനും കാരണം എന്റെ അച്ഛനും അമ്മയും മാത്രമാണ്…അവരു കാരണം ആണല്ലോ എന്റെ കുട്ടി ഈ അവസ്ഥയിൽ എന്നോർക്കുമ്പോഴാണ് എനിക്ക് വിഷമം…’

അമ്മ പരിഭവം തുടങ്ങി….ഇപ്പോഴും അമ്മയുടെ വിചാരം അവരുടെ കുറ്റംകൊണ്ടാണ് ഈ വിവാഹം മുടങ്ങിയതെന്നാണ്…അതല്ലെന്നു എനിക്കല്ലേ അറിയൂ

അമ്മ പ്ലീസ് ….. ഇനി അവരെ പറ്റി ഒന്നും പറയരുത്…അമ്മയ്‌ക്കറിയാവുന്നതു പോലെ തന്നെ സത്യസന്ധനും ഭാര്യയെയും മകളെയും പ്രാണന് തുല്ല്യം സ്നേഹിക്കുന്ന ആള് തന്നെയാണ്‌ അമ്മയുടെ അച്ഛൻ…അതായത്‌ എന്റെ മുത്തച്ഛൻ…അതുപോലെ ഭർത്താവിനേം മകളെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം ആയിരുന്നു എന്റെ അമ്മുമ്മ..അതുമാത്രമാണ് സത്യം… അതുകൊണ്ടു ഇനി അമ്മ അറിയാതെ പോലും ഇതുപോലെ ഒന്നും പറഞ്ഞു പോകരുത്.. അവരുടെ ആത്മാവിന് പോലും അതു സഹിക്കാൻ പറ്റില്ല…

മോളേ ഞാൻ എന്റെ വിഷമം കൊണ്ടാണ്

വേണ്ടമ്മാ….അവരു പാവമായിരുന്നു…ഇനി അങ്ങനെ പറയല്ലേ…

🌟🌟🌟🌟🌟🌟🌟🌟

അഭിക്കു ഓരോ ദിവസം കഴിയുന്തോറും ഗായത്രിയോടുള്ള വെറുപ്പ് കൂടിക്കൊണ്ടേ ഇരുന്നു.. അവളോടു മാത്രമല്ല അച്ഛൻ അമ്മ മുത്തച്ഛൻ എന്നു വേണ്ട ആ വീട്ടിലെ എല്ലാവരെയും അവൻ വെറുത്തു കഴിഞ്ഞിരുന്നു.. ആരോടും മിണ്ടാതെയായി.. ജിത്തുവിനോട് പോലും..ആ മുറിയിൽ നിന്നു പോലും പുറത്തിറങ്ങാറില്ല..വല്ലപ്പോഴും അപ്പച്ചിയുടെ അടുത്തു പോയിരിക്കും…അതു കാണുമ്പോൾ അരുന്ധതിക്കു ദേഷ്യം സഹിക്കാനാവില്ല… അവർ ഒരുപാട് വഴക്കു പറയും..അഭി കേട്ടതായി പോലും ഭാവിക്കില്ല…പക്ഷെ അഭി ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിച്ചതും ഇപ്പോൾ ഏറ്റവുമധികം വെറുക്കുന്നതും മുത്തച്ഛനെയാണ്…കാണുന്നത് പോലും ദേഷ്യമാണ്… അതിന്റെ കാരണം മാത്രം ആർക്കുമറിയില്ല…

⭐⭐⭐⭐⭐⭐⭐⭐⭐

ശിവയുടെ ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട് ഒരാഴ്ചയായി ട്രീറ്റ്‌മെന്റ് എന്നൊന്നും പറയാൻ പറ്റില്ല… മനസ്‌സിൽ നിന്നും ഓർമകളെ മാറ്റി നിർത്താൻ പടിപ്പിക്കുന്നു. പ്രാർത്ഥനയും സംഗീതവും നൃത്തവുമൊക്കെയായി മനസിൽ നിന്നും ചിന്തകളെ മറയ്ക്കാനുള്ള ശ്രമം… ഇനി അതിൽ വിജയിക്കുമോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതി..

പിന്നെ ഇപ്പോൾ എന്നും അവിടത്തെ അഗതി മന്ദിരത്തിൽ പോകും.. അവിടെയുള്ളവരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ എനിക്ക് എന്റെ സങ്കടകൾ ഒന്നുമില്ലെന്നു തോന്നും… അവരെപ്പോലെയുള്ളവർക്ക് ആശ്വാസമായി ഞാൻ വേണമെന്നു മനസ്സു പറയും.

പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ ഓരോന്നായി മനസ്സിലേക്ക് വരും… അഭിയേട്ടനെ ആദ്യമായി കണ്ടത്…ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതു…പിന്നെ ഒരേ മുറിയിൽ കിടന്ന ആ രാത്രി ..എന്തൊക്കെ മറന്നാലും അതു മാത്രം മറക്കാൻ പറ്റുന്നില്ല…

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അച്ഛൻ വന്നു…എന്റെ ഡ്രെസ്സും ബുക്‌സും എല്ലാം കൊണ്ടുവന്നു…

ശിവാ….സ്വാമി നാളെ നമ്മളോട് പോയ്ക്കോളാൻ പറഞ്ഞു.. മോള് ഓക്കെ ആണെന്നും പറഞ്ഞു.
അതുകൊണ്ടു മോളെ ഞങ്ങൾ നാളെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കാം…

പിന്നെ അച്ഛൻ അവിടെ അടുത്തൊരു വീട് നോക്കുന്നുണ്ട്…തൽക്കാലം അമ്മയും മക്കളും അവിടെ താമസിക്കണം…മോനുന്റെ TC വാങ്ങി അവിടെയൊരു സ്കൂളിൽ ചേർക്കാം.പിന്നെ ഞാൻ ഒരു ട്രൻസ്‌ഫെറിന് ശ്രമിക്കുന്നുണ്ട്…അതിനു ശേഷം അച്ഛൻ അങ്ങോട്ടു വരാം…

ഞാൻ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു… എങ്ങനെ ഒരു സാചര്യത്തിൽ മക്കൾ പ്രതേകിച്ചു മകൾ വരുമ്പോൾ മിക്കവാറും വഴക്കു പറയുന്നതും അടി കൊടുക്കുന്നതുമൊക്കെയാണ് സാധാരണ ഞാൻ കണ്ടിട്ടുള്ളത്…പക്ഷെ ഇവിടെ എന്റെ അച്ഛനുംഅമ്മയും എന്നെ ഒന്നുകൂടി ചേർത്തു നിർത്തുകയാണ് ചെയ്തത്…ഇത്രയും വലിയ ഭാഗ്യം കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാണ് പേടിക്കുന്നത്…അവരാണ് എന്റെ ധൈര്യം…അവരുടെ സ്നേഹത്തിന്റെ തണൽ മാത്രം മതി ഇനിയെനിക്ക് ജീവിക്കാൻ…എനിക്ക് ദൈവത്തിനോട് ഒരുപാട് സ്നേഹം തോന്നി….

പിറ്റേദിവസം തന്നെ എന്നെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു അവർ തിരിച്ചു പോയി…അഞ്ജന എന്നോടൊന്നും ചോദിച്ചില്ല…പക്ഷെ ഞാൻ അവളോട്‌ എല്ലാം പറഞ്ഞു….എല്ലാം സാധാരണ പോലെ മുന്നോട്ടു പോയി..ഹോസ്പിറ്റലും കോളേജും ഹോസ്റ്റലുമൊക്കെയായി എന്റെ ജീവിതം..ആ ഷോക്കിൽ നിന്നും ഞാൻ പുറത്തു കടന്നു എന്നത് സത്യമാണ്…പക്ഷെ അഭിയേട്ടനിൽ പുറത്ത് വരുവാൻ എനിക്ക് ഈ ജന്മം സാധിക്കില്ല…അത്രമാത്രം അഭിയേട്ടൻ എന്റേതായി കഴിഞ്ഞിരുന്നു..

ഞങ്ങൾക്കു വീട് എടുത്തു തന്നത് കാർത്തിക് ആയിരുന്നു..അവന്റെ ഒരു ഫ്രണ്ടിന്റെ തറവാട് ആണ്..നല്ലൊരു ഐശ്വര്യം ഉള്ള വീട്.. അതിനടുത്തു തന്നെയാണ് കർത്തിക്കിന്റെ വീടും ഹോസ്പിറ്റലും..അതുമാത്രമല്ല സ

അതിനടുത്തു തന്നെയാണ് കർത്തിക്കിന്റെ വീടും ഹോസ്പിറ്റലും..അതുമാത്രമല്ല സിദ്ധുവിന് അഡ്മിഷൻ ശരിയാക്കി കൊടുത്തതും അമ്മയ്ക്കു എല്ലാ സഹായത്തിനും കാർത്തിക് ഉണ്ടായിരുന്നു… അച്ഛന് പെട്ടന്ന് തന്നെ ട്രാൻസ്ഫർ കിട്ടി..ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു….പെട്ടെന്ന് തന്നെ കാർത്തി ഞങ്ങളുടെ വീട്ടിൽ ഒരംഗത്തെ പോലെയായി…പോലെ എന്നല്ല അംഗം തന്നെയായിരുന്നു…അച്ഛനും അമ്മയ്ക്കും അവൻ മകനായിരുന്നു…സിദ്ധുവിനു വഴക്കിടാനും കളിക്കാനും ഷോപ്പിങ്ങിന് പോകാനുമുള്ള ഏട്ടൻ…ആരുമില്ലാത്ത അവനു എല്ലാവരും സ്വന്തമായി… അച്ഛനും അമ്മയ്ക്കും ഞങ്ങളെക്കാൾ അവൻ പ്രിയപ്പെട്ടവൻ ആയി…

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അഭിയേട്ടന്റെ വിവാഹം കഴിഞ്ഞിട്ടു അല്ലെങ്കിൽ ഞാൻ എന്റെ നാട്ടിൽ പോയിട്ടു ഒരു വർഷത്തോളം ആയിരിക്കുന്നു… ഞാൻ മാത്രമല്ല അച്ഛനേയും അമ്മയെയും ഞാൻ വിട്ടില്ല…റോഷൻ വിളിക്കും…ചിലപ്പോൾ ഞാൻ കാൾ എടുക്കും..അപ്പുവിന്റെ കാൾ പിന്നീടൊരിക്കിലും ഞാൻ എടുത്തില്ല… മാത്രമല്ല അവൾ വിളിക്കാതിരിക്കാനായി ഞാൻ എന്റെ നമ്പർ വരെ മാറ്റി.. എനിക്കെന്തോ അവളെ വിളിക്കാൻ തോന്നിയിട്ടില്ല…കർത്തിക്കിന്‌ USAയിൽ ജോലി കിട്ടി.. എനിക്ക് അവിടെ PG ചെയ്യാനുള്ള സ്കോളർഷിപ്പ് കിട്ടി….കർത്തിക്കിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ അതു എഴുതിയെടുത്തത്…കൂടെ എനിക്ക് എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്നും പറ്റുന്നയത്രയും ദൂരത്തേക്ക് പോകണമെന്നുള്ള ആഗ്രഹം ആയിരുന്നു… ഞാൻ കോളേജിൽ internship ചെയ്യുന്നു..അതു കഴിഞ്ഞതിനു ശേഷം വേണം പോകാൻ…കാർത്തിക്കു എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാമായിരുന്നു… എന്റെ കോഴ്സ് കഴിഞ്ഞു ഒരുമിച്ചു പോകാനായി അവൻ കാത്തിരിക്കുന്നത് പോലെ എനിക്കു തോന്നി…

കാർത്തിക് ഒരുപാട് തവണ അവന്റെ ഇഷ്ടം പറയാതെ പറഞ്ഞിരുന്നു…അവനു മാത്രമല്ല അച്ഛന്റെയും അമ്മയുടെയും മനസ്സിൽ അതേ ആഗ്രഹം ഉണ്ട്…അതെനിക്കു അറിയാം… പക്ഷെ അവരാരും എന്നെ ഒരിക്കിലും നിർബന്ധിച്ചിട്ടില്ല..കാർത്തിക് പാവമാണ്… അതുപോലെ തന്നെ അതുപോലെ ഒരു മരുമകൻ എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ്…ഒരുപക്ഷേ അഭിയേട്ടൻ എന്റെ ജീവിതത്തിൽ വന്നിരുന്നില്ലെങ്കിൽ ഞാൻ കണ്ണടച്ചു കാർത്തിയെ ചൂസ് ചെയ്യുമായിരുന്നു….കാരണം അവൻ എന്റെ അച്ഛനെയും അമ്മയെയും ഞാൻ സ്നേഹിക്കുന്നതിനെക്കാൾ ഇരട്ടിയായി സ്നേഹിക്കുന്നു എന്നതുമാത്രമാണ് കാരണം…

അന്ന് ഒരു തിങ്കളാഴ്ച ആണ്…op യിൽ നല്ല തിരക്കാണ്‌…

അപ്പോഴാണ് ശിവന്യക്കു ഒരു വിസിറ്റർ ഉണ്ടെന്നു ആരോ വന്നു പറഞ്ഞത്… ഞാൻ എന്റെ ജോലി മറ്റാരെയോ ഏല്പിച്ചിട്ടു വന്നയാളെ കാണാൻ പോയി….

അയാൾ….അന്നത്തെ ആ ദിവസം എന്റെ ജീവിതത്തിനെ ആകെ മാറ്റിമറിച്ചു…

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here