Home Latest ആ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല എപ്പോഴോ കണ്ണടഞ്ഞപ്പോൾ കണ്ട സ്വപ്നത്തിൽ… Part –...

ആ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല എപ്പോഴോ കണ്ണടഞ്ഞപ്പോൾ കണ്ട സ്വപ്നത്തിൽ… Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 18

കാർ പെട്ടെന്ന് നിന്നപ്പോൾ കല്ലു ഞെട്ടി ചുറ്റും നോക്കി അത്രയും നേരം അവൾ ശരത്തിന്റെ വാക്കുകൾ കാതോർത്തു അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു. ശരത് ഡോർ തുറന്നു ഇറങ്ങി പോയി അവനെവിടേക്കു പോകുകയാണെന്ന് കല്ലു നോക്കി ഇരുന്നു ശരത് തിരികെ വന്നപ്പോൾ അവന്റെ കയിൽ ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്‌ ഉണ്ടാരുന്നു അവൻ അത് അവളുടെ നേർക്ക് നീട്ടി കല്ലു വാങ്ങണോ വേണ്ടയോ എന്നോർത്തു മടിച്ചു മടിച്ചു നിന്നു.
“കുടിക്ക് ഇനി ഒരു തലച്ചുറ്റലിനു ചാൻസ് കൊടുക്കണ്ട ”

ശരത് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു കല്ലു ജ്യൂസ്‌ വാങ്ങി കുടിക്കാൻ തുടങ്ങി അവൾ കുടിച്ചു കഴിയുവോളം കാത്തു നിന്നു ഗ്ലാസും വാങ്ങി തിരികെ പോയി ബിൽ പേ ചെയ്തു വന്നു കാറിലേക്ക് കയറി കാർ വീണ്ടും ഓടി തുടങ്ങി അവൻ ഒന്നും സംസാരിക്കാതിരിക്കുന്നത് കണ്ട് കല്ലു അസ്വസ്ഥയായി അവൾ അവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നറിയാൻ ആകാംഷയോടെ ശരത്തിനെ നോക്കി അതിന്റെ ബാക്കി തന്റെ കൂടി ജീവിതമാണെന്ന് ആ നിമിഷങ്ങളിൽ അവൾ മറന്നുപോയിരിന്നു
“പിന്നെ പിന്നെയെന്താ സംഭവിച്ചേ”

അവൾ ആകാംഷ അടക്കാനാവാതെ ചോദിച്ചു
“പിന്നെ ഞാൻ അവളെ കുറച്ചു അമ്മയോട് പറഞ്ഞു ആദ്യം അമ്മക്ക് തീരെ താല്പര്യം ഇല്ലായിരുന്നു ഒരേ ജാതി അല്ല. കുടുംബക്കരയിട്ട് ആരും ഇല്ല സാമ്പത്തിക സ്ഥിതി മോശം അവസ്ഥ. അങ്ങനെ ഒരു പാട് കാരണങ്ങൾ പിന്നെ എന്റെ വാശിപ്പുറത്തു സമ്മതിച്ചു ഒരു കണ്ടിഷനെ ഉള്ളു പിജി കഴിഞ്ഞിട്ടേ കല്യാണം നടത്തു എനിക്ക് അത് സമ്മതമായിരുന്നു അവൾക്കും വിദേശത്തു പോയി പഠിക്കുക എന്നത് എന്റെ ഡ്രീം ആയിരുന്നു പിന്നെ ഞാൻ അതിന്റെ തിരക്കിലായി
ശരത് പറഞ്ഞു നിർത്തി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പഴയ ഓർമകളിലേക്ക് മടങ്ങി പോയി

യാത്രക്കായുള്ള തിരക്കുകളിൽ ഞാൻ ബിസി ആയി എങ്കിലും എല്ലാദിവസവും ഫോണിലൂടെ സംസാരിക്കുമായിരുന്നു രാവിലെ അവളുടെ ഫോൺ കാൾ ആണ് സാധാരണ എന്നെ ഉണർത്തുന്നത്. ഒരു ദിവസം പതിവ് തെറ്റി കാൾ വന്നില്ല ഉറങ്ങി പോയി കാണും എന്ന് കരുതി ഞാൻ അത് കാര്യമാക്കിയില്ല അന്നത്തെ ദിവസം പിന്നെ ഒരു കാൾ പോലും വന്നില്ല ഞാൻ വിളിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ സ്വിച്ഡ് ഓഫ്‌ പിറ്റേന്നും അതേ അവസ്ഥ എനിക്ക് എന്തോ ചെറിയ പേടി തോന്നി തുടങ്ങി. എങ്കിലും അവൾക്ക് പനിയോ മറ്റോ ആയിരിക്കും അല്ലെങ്കിൽ ഫോൺ കേടായി കാണും എന്നൊക്കെ ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

ആ രാത്രി എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല എപ്പോഴോ കണ്ണടഞ്ഞപ്പോൾ കണ്ട സ്വപ്നത്തിൽ ഞാനും ലച്ചുവും ബൈക്കിൽ വരുന്നു എന്തോ പറഞ്ഞു സംസാരിക്കുന്നതിനിടയിൽ എന്റെ ശ്രദ്ധ മാറി കയ്യിൽ നിന്നു വണ്ടി പാളി മറിഞ്ഞു വീണ്‌ അവളുടെ തലപൊട്ടി ഒഴുകുന്ന ചോരയിൽ ഞാൻ മുങ്ങി പോകുന്നു. പെട്ടന്ന് കണ്ണു തുറന്നു പിന്നേ ഉറങ്ങാൻ പോലും തോന്നിയില്ല എഴുന്നേറ്റ് മുറിയിലൂടെ ഉലാത്തി അവൾക്കെന്തോ സംഭവിച്ചു എന്ന ചിന്ത കലാശലായി പിന്നെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല അമ്മയോട് പോലും പറയാതെ നേരം പുലർന്നു തുടങ്ങിയ സമയത്തു അവളുടെ നാട്ടിലേക്ക് പുറപ്പെട്ടു അഡ്രസ് കാണാപാഠം ആയതു കൊണ്ട് ചോദിച്ചും പറഞ്ഞും ഒക്കെ ആ നാട്ടിൽ എത്താൻ പറ്റും എന്നെനിക്ക് വിശ്വാസം ആയിരുന്നു വെളുപ്പാൻ കാലം മുതൽ തകർത്ത് പെയ്യുന്ന
മഴയിൽ നനഞ്ഞു കുളിച്ചാണ് ഞാൻ അവളുടെ വീട്ടിൽ ചെന്ന് കയറുന്നത് സമയം എട്ടു മണി കഴിഞ്ഞിരുന്നു.മഴ അപ്പോഴും ചന്നം പിന്നം പെയ്തു കൊണ്ടിരുന്നു ബൈക്ക് നിർത്തി ഇറങ്ങി ഞാൻ വീട്ടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി ഒരു ഒറ്റ നില ചെറിയ വീട് ചെറിയ മുറ്റം അതിൽ നിറയെ ചെടികൾ ഞാൻ ഡോർ ബെൽ അടിച്ചു കാത്തു നിന്നു അവൾ വന്നു കതകു തുറന്നു എന്നെ കണ്ട് ഒരു നിമിഷം അന്തിച്ചു നിന്നു കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇതു വരെയും വിളിക്കാത്തിരുന്നതിനു കണ്ട ഉടൻ നല്ല നാലു തെറി പറയണം എന്ന് കരുതി വാ തുറന്ന എന്നെ അവൾ പൂണ്ടടക്കം പിടിച്ചു നിന്നു

“ഞാൻ…. ഞാൻ ഇപ്പൊ സ്വപ്നം കണ്ടതേ ഉള്ളു ചെക്കാ നിന്നെ എനിക്ക് എനിക്ക് നിന്നെ നഷ്ടപ്പെട്ടു പോയിന്നു ”
ഒരു വിങ്ങി കരച്ചിലോടെ എന്നെ മുറുക്കി ചുറ്റി പിടിച്ചു അവൾ നിന്നു അവളുടെ വാക്കുകളും പ്രവർത്തിയും കാരണം എന്റെയും കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും അപ്പോഴത്തെ അവളുടെ മൂഡ് മാറ്റാനായി ഞാൻ പറഞ്ഞു
“സ്വപ്നം കാണാൻ പറ്റിയ സമയം നേരത്തും കാലത്തും ഒക്കെ എണീക്കണമെടി പെണ്ണേ ”
അവൾ എന്റെ നെഞ്ചിൽ നിന്നും മാറി എന്റെ നെഞ്ചിൽ ഒരു തള്ള് തന്നു കൊണ്ട് അകത്തേക്ക് കയറി കൂടെ ഞാനും

“നിന്റെ ഫോൺ എവിടെ ഞാൻ എത്ര തവണ വിളിച്ചു”
“പറയാം നീ വാ”
അവൾ അകത്തേക്ക് പോയി തല തുടക്കാൻ ഒരു തോർത്തുമായി വന്നു
“മിനിഞ്ഞാന്ന് അച്ഛന്റേം അമ്മേടേം ആണ്ടായിരുന്നു ബലി ഇടാൻ പോയതാ ഫോൺ വെള്ളത്തിൽ വീണു”
അവൾ ഫോൺ എന്റെ കായ്യിൽ കൊണ്ട് തന്നു കൊണ്ട് പറഞ്ഞു
അപ്പോഴാണ് ആ ദിവസത്തിന്റെ കാര്യം ഓർത്തത് യാത്രക്കുള്ള തിരക്കിൽ ഞാൻ ആ കാര്യം മറന്നു പോയിരുന്നു

“ഞാൻ ചായ കൊണ്ട് വരാം നീ ഇരിക്കു
അവൾ അകത്തേക്ക് പോയി ഞാൻ ആ സോഫയിലേക്ക് ഇരുന്നു കൊണ്ട് ആ മുറി ആകമാനം നോക്കി കണ്ടു അവളുടെ അച്ഛന്റേം അമ്മയുടെയും ഫോട്ടോ ചുമരിൽ തൂക്കിയിരിക്കുന്നത് കണ്ടു കൂടാതെ ഒരു പ്രായ മായ ഒരാളുടെയും ഒരു ചെറിയ കുട്ടിയുടെയും ഫോട്ടോ കൂടി കണ്ടു പിന്നെ ഡാൻസ് വേഷത്തിൽ ഉള്ള അവളുടെ പല പ്രായത്തിലുള്ള ഫോട്ടോകൾ ഷോകേസ് നിറയെ പഠനത്തിനും നൃത്തത്തിനും അവൾക്കു കിട്ടിയ സമ്മാനങ്ങൾ നിറഞ്ഞിരിക്കുന്നു ഞാൻ അതൊക്കെ നോക്കി ഇരിക്കുമ്പോൾ ആണ് അവൾ ഒരു കപ്പ്‌ കട്ടനുമായി വന്നത്

“ഇതാരാ”
ഞാൻ ചുമരിലെ ഫോട്ടോ ചൂണ്ടി കാട്ടി ചോദിച്ചു
“അച്ഛച്ഛൻ”
കട്ടൻ എന്റെ നേർക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി
“അതല്ല ഒരു ചെറിയ കുട്ടി”
“അത് ചെറിയച്ഛനാ ചെറുപ്പത്തിലേ മരിച്ചു പോയി”
“ഉം അച്ഛമ്മ ഇല്ലേ ഇവിടെ”
“ഇല്ല ഇന്ന് അമ്മാവന്റെ മോൾടെ കല്യാണനിശ്ചയം അവിടെ പോയേക്കുവാ”
അവൾ വന്നു സോഫയിൽ എന്റെ അടുത്തായി ഇരുന്നു
“നീ പോയില്ലേ”

“പോയെങ്കിൽ ഇവിടെ കാണുമോ?”
“അയ്യോ വല്യ തമാശ നീ എന്താ പോകാത്തേ”
“ഓഹ് അത് ശെരി ആകില്ല”
ഞാൻ മുഖമുയർത്തി അവളെ നോക്കി
“ഞാൻ ചെന്നാൽ ചുമ്മാ അമ്മായി എന്തേലും പറയും ചിലപ്പോ ഞാനും തിരിച്ചു പറയും ആകെ പ്രശനം ആകും നമ്മയളാട്ട് എന്തിനാ വെറുതേ”
“അവരെന്തു പറയാൻ”
“അമ്മായിടെ ചില നേരത്തേ സംസാരം കേട്ടാൽ ഞാൻ എന്റെ അച്ഛനേം അമ്മയേം കൊട്ടേഷൻ

കൊടുത്തു കൊല്ലിച്ച പോലെയാ”
അതും പറഞ്ഞു അവൾ ഒരു ചിരി ചിരിച്ചു ഞാൻ അത് കേട്ട് വല്ലാതായി
“എന്റെ ആദ്യ പിറന്നാളിന് പുത്തനുടുപ്പ് വാങ്ങാൻ പോയതാ എന്റെ അച്ഛനും അമ്മയും ബോധമില്ലാതെ വന്നു അവരുടെ സ്കൂട്ടർ തട്ടി തെറുപ്പിച്ച ലോറി ഡ്രൈവർക്ക് ഇല്ലാത്ത കുറ്റമാ എനിക്ക് ”

അവൾ ഓരോന്ന് പറഞ്ഞു രോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞൊഴുകി ഞാൻ അവളെ ചേർത്തു പിടിച്ചു നെറുകയിൽ പതിയെ തലോടി ഒരു കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു.
“അപ്പൊ ഇന്ന് കൊച്ചിന്റെ പിറന്നാളാല്ലേ
നമുക്കതൊന്നു ആഘോഷിക്കണ്ടേ ”
ഞാൻ ചോദിച്ചു അവൾ മുഖം ഉയർത്തി കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു
പിന്നെ പതിയെ ചിരിച്ചു
“എന്റെ പിറന്നാളൊന്നും ആഘോഷിച്ചിട്ടില്ല ചെക്കാ”

“എന്നാ ഇന്ന് ആഘോഷിക്കാം”
അവൾ തലകുലുക്കി സമ്മതിച്ചു ആ കണ്ണുകളിലെ തിളക്കം കാണാൻ വേണ്ടി മാത്രം ആണ് അങ്ങനെ പറഞ്ഞത്
“അപ്പൊ പിറന്നാൾ സ്പെഷ്യൽ ആയിട്ട് പായസം ഉണ്ടാക്കാം”
“ഓഹ് അപ്പൊ എന്റെ ചെക്കന് കുക്കിങ് ഒക്കെ അറിയോ”
അവൾ രണ്ടടി പുറകിലേക്ക് മാറി എന്നെ സൂക്ഷിച് നോക്കി കൊണ്ട് പറഞ്ഞു
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു
“അത്രക്കൊന്നും അറിയില്ലാ എന്നാലും നോക്കാം പായസം വെക്കാൻ പാലും പഞ്ചാരയും അണ്ടിപ്പരിപ്പും ഉണക്ക മുന്തിയും വേണം”
“ഉം പിന്നെ”

“പിന്നെ അതെല്ലാം ഇട്ട് വേവിച്ചിട്ട്…അല്ലാ അത് മാത്രം മതിയോ?”
ഞാൻ സംശയപൂർവ്വം അവളെ നോക്കി
“അറിഞ്ഞു കൂടെങ്കിൽ അത് പറ”
ഞാൻ തല കുനിച്ചു
“എന്റെ ചെക്കാ പായസം വെക്കാൻ ഉള്ള സാധനസാമാഗ്രഹിക്കൾ ഒന്നും ഇവിടെ കാണാൻ ഒരു സാധ്യതയും ഇല്ല എന്നാലും വാ നോക്കാം”
അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു
“ലച്ചു”
എന്റെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി

“ഡി എനിക്ക് മാറാൻ ഒരു ഡ്രസ്സ്‌ തരോ തണുത്തിട്ട് വയ്യ”
അവൾ എന്നെ നോക്കി നിന്നു ചിരിച്ചു പിന്നെ പോയി ഒരു ലുങ്കിയും അവളുടെ അച്ഛന്റെ പഴയ ഒരു ഷർട്ടും കൊണ്ട് തന്നു ഞാൻ ഡ്രസ്സ്‌ മാറി അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾ കുക്കറിൽ എന്തോ അടുപ്പിലേക്ക് വെച്ചു കഴിഞ്ഞു
“ഇതെന്താ?”
ഞാൻ കുക്കറിലേക്ക് നോക്കി ചോദിച്ചു
“ഇതോ ഇതു നുറുക്ക് ഗോദമ്പ് അച്ഛമ്മക്ക് ഷുഗർ ആയോണ്ട് രാത്രി കഞ്ഞി വെക്കാൻ വേണ്ടി ഉള്ളതാ”

“ഇപ്പൊ കഞ്ഞി ആണോ ഉണ്ടാക്കാൻ പോണേ?”
“ഓഹ് അല്ല ഇതു വേവിച്ചു പാലും പഞ്ചസാരയും ചേർത്തു പായസമാക്കാം അണ്ടിപരിപ്പിനും മുന്തിരിക്കും പകരം നല്ല ഉണക്ക തേങ്ങ കൊത്തു വറുത്തിടാം അങ്ങനെ ഒരു ഉടായിപ്പ് പായസം ഉണ്ടാക്കാം ”
“ഇത്രേം ഉള്ളോ ഇതു ഞാൻ ചെയ്തോളാം നീ പറഞ്ഞു തന്നാൽ മതി”
ഞാൻ ഷർട്ടിന്റെ കൈകൾ ചുരുട്ടി കൊണ്ട് പറഞ്ഞു
“ഓക്കേ മക്കള് തന്നെ ചെയ്യ് ”
“ഇതെപ്പോ വേവും”

“അത് വെന്തോളും നീ വാ ആ സമയത്തിന് നമുക്ക് ബ്രേക് ഫാസ്റ്റ് കഴിക്കാം”
അവൾ എന്നെ അടുക്കളയിലെ ബഞ്ചിലേക്ക് പിടിച്ചിരുത്തി അച്ഛമ്മ ഉണ്ടാക്കി വെച്ചിരുന്ന ഇഡ്ഡലിയും സാമ്പാറും വിളമ്പി കൂടെ ഇഞ്ചിയും ഏലക്കയും കൂടി ചതച്ചിട്ട് ഉണ്ടാക്കിയ ചായയും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞപ്പോഴ്ക്കും ഗോദമ്പ് വന്തിരുന്നു അവൾ പറഞ്ഞു തന്നത് പോലെ ഒക്കെ ചെയ്തു് ഒരു കുഞ്ഞ് പായസം ഞാൻ ഉണ്ടാക്കി എടുത്തു ചെറിയൊരു പാത്രത്തിൽ പകർന്നു ചൂടാറ്റി അവൾക്ക് നേരെ നീട്ടിയപ്പോൾ ആ മുഖത്തെ സന്തോഷം കണ്ട് എന്റെ മനസു നിറഞ്ഞു
“പായസം….. ഒക്കെ. എന്റെ പിറന്നാൾ സമ്മാനം എവിടെ? ”
കുറുമ്പോടെ എന്റെ മുഖത്തേക്കു കണ്ണു നട്ടിരിക്കുന്ന അവളെ കാണെ മനസു കൈവിട്ടു പോകുന്നതറിഞ്ഞു. പിൻതിരിഞ്ഞു പോകാൻ തുടങ്ങിയ എന്റെ കൈകളിൽ പിടിച്ചു നിർത്തി

“എന്താ എന്ത് പറ്റി?”
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി ബുദ്ദിയെ ഹൃദയം കീഴടക്കിയ ഏതോ നിമിഷത്തിൽ ഞാൻ അവളുടെ ചുണ്ടുകൾ കവർന്നു ഒന്നെന്നു കരുതിയത് ഒടുക്കമില്ലാതായി ചുംബനത്തിന്റെ ദിശ മാറി. ആവേശം ഓരോ നിമിഷവും കൂടി. പ്രണയതീയിൽ ഉരുകി ഒന്നായി.
തെറ്റായി പോയി എന്ന് തോന്നലുണ്ടായില്ല എന്റെ പെണ്ണ് എനിക്ക് അർഹതപെട്ടവൾ. മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു. അവളുടെ കണ്ണുനീര് തുടച്ചു അവളെയും അതു തന്നെ പറഞ്ഞു പഠിപ്പിച്ചു.
വീട്ടിൽ തിരിച്ചെത്തിയ ഉടൻ അമ്മയോട് ആവശ്യപ്പെട്ടത് എത്രയും പെട്ടന്ന് അവളുടെ വീട്ടിൽ പോയി വിവാഹ കാര്യം സംസാരിക്കണം എന്നാണ്. അമ്മ അതിന് സമ്മതവും മൂളി. പക്ഷേ അങ്ങനെ ഒരു കാര്യം നടന്നത് ഞാൻ വിദേശത്തേക്ക് പോയത്തിനു ശേഷമാണ് അമ്മയും ഇളയച്ഛനും അവളുടെ വീട്ടിലേക്ക് പോയ അന്ന് വിശേഷം അറിയാൻ ഞാൻ ആകാംഷയോടെ കാത്തിരുന്നു. വൈകുന്നേരം ആയിട്ടും രണ്ടു പേരും വിളിച്ചില്ല. അവളെ വിളിച്ചു നോക്കിയപ്പോഴൊക്കെ ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല. രാത്രി വരെ അതു തുടർന്നു ഒടുവിൽ അമ്മയെ വിളിച്ചു അന്വേഷിച്ചു.ആദ്യമൊന്നും അമ്മ ഒന്നും തെളിച്ചു പറയാൻ കൂട്ടാക്കിയില്ല ഒടുവിലെന്റെ നിർബന്ധത്തിൽ പറഞ്ഞു

“അത് ശെരി ആകില്ല മോനെ ഒരു സംസ്കാരം ഇല്ലാത്ത കൂട്ടാരാ ”
എന്തുകൊണ്ട് അങ്ങനെ അമ്മ പറയുന്നുന്ന് മാത്രം പറഞ്ഞില്ല പക്ഷേ അമ്മയുടെ വാക്കുകളിൽ ഒരു ഗത്ഗതം ഉണ്ടായിരുന്നു ഞാൻ ഉടനെ ഇളയച്ഛനെ വിളിച്ചു ലച്ചുവിന്റെ അമ്മാവൻ അമ്മയെ എന്തോ മോശമായി സംസാരിച്ചുന്നു അറിഞ്ഞു അതെനിക്കു സഹിക്കാനായില്ല അച്ഛൻ മരിച്ച ശേഷം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചതാണ് അമ്മ. ഞാൻ ലച്ചുവിനെ വിളിച്ചു ദേഷ്യപ്പെട്ടു പക്ഷേ അവൾക്കു പറയാനുണ്ടായിരുന്നത് എന്റെ അമ്മ അവളുടെ മരിച്ചു പോയ അച്ഛനെയും അമ്മയെയും അവളേയും അപമാനിച്ചു എന്നാണ് ഞാൻ അതു വിശ്വസിച്ചില്ല എന്റെ അമ്മ അങ്ങനെ ആരെയും ദുഷിച്ചു പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഞങ്ങളുടെ സംസാരം വല്യ ഒരു വഴക്കിലാണ് അവസാനിച്ചത് പിന്നെ കുറച്ചു ദിവസത്തേക്ക് അവൾ വിളിച്ചില്ല ഞാനും പിന്നെ പിന്നെ ഈഗോ വർക്ക്‌ ചെയ്യാൻ തുടങ്ങി അവളുടെ ഭാഗതല്ലേ തെറ്റ് അവൾ വിളിക്കട്ടെ അങ്ങനെ കരുതി മാസങ്ങൾ കടന്നു അവളോടുള്ള ദേഷ്യം അതു പോലെ നിലനിന്നു എങ്കിലും മാനസികമായി ഞാൻ തളർന്നു തുടങ്ങി. തോൽവി സമ്മതിച്ചു ഒരു ദിവസം അവളെ വിളിച്ചു നമ്പർ നിലവിലില്ല എന്ന മറുപടി ആണ് കിട്ടിയത്. എന്റെ നിർബന്ധത്തിൽ വീണ്ടും വിവാഹ കാര്യം സംസാരിക്കാൻ അമ്മ അവളുടെ വീട്ടിൽ പോയി അപ്പോഴേക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു അമ്മ എന്നോട് ഇതു വരെയും കള്ളം പറഞ്ഞിട്ടില്ലാത്തതു കൊണ്ട് ഞാനും അതു വിശ്വസിച്ചു ആ വാർത്ത എന്നെ തകർത്ത് കളഞ്ഞെങ്കിലും പതിയെ പതിയെ ഞാൻ അതൊക്കെ മറന്നു. പഠിപ്പ് കഴിഞ്ഞു നാട്ടിൽ ജോലിയിൽ കയറി. ഒരു ദിവസം

അവിചാരിതമായി ഹോസ്പിറ്റലിൽ വെച്ച് എന്റെ ബാച്ച്മേറ്റ്‌ ആയ ഒരാളെ കണ്ടു ലച്ചുവിന്റെ പ്രിയ സുഹൃത്ത് അശ്വതി. സൗഹൃദപരമായി സംസാരിക്കാൻ തുണിഞ്ഞ എന്നെ പരുഷമായ വാക്കുകൾ കൊണ്ട് അവൾ അപമാനിച്ചു.രോഗികളുടെയും ഹോസ്പിറ്റൽ ജീവനക്കാരുടെയും മുന്നിൽ വെച്ചുണ്ടായ അപമാനതിന്റെ കാരണമറിയാൻ വീണ്ടും അവളെ കണ്ടു. അവളിൽ നിന്നാണ് ലച്ചു വിവാഹം കഴിച്ചില്ലെന്നും അശ്വതി അവളെ കാണുന്ന സമയത്ത് അവൾ ഗർഭിണി ആയിരുന്നു എന്നുംഅറിയുന്നത് .അശ്വതിയുടെ അറിവ് വെച്ചു ഞാൻ ലച്ചുവിനെ പറ്റിച്ചു കടന്നു കളഞ്ഞവനാണ് ലച്ചുവും അങ്ങനെ തന്നെ വിശ്വാസിക്കുന്നു. ഞാൻ തകർന്നു പോയി. വീട്ടിൽ ചെന്ന് അമ്മയോട് ഈ കാര്യങ്ങളെ പറ്റി ചോദിച്ചു ഒരു മനസാക്ഷി കുത്തും ഇല്ലാതെ അമ്മ ചെയ്ത കാര്യങ്ങളെ ന്യായികരിച്ചു

“എനിക്ക് ഇഷ്ടമല്ലായിരുന്നു നീ ആ കുട്ടിയെ കല്യാണം കഴിക്കുന്നത് ”
അമ്മ ആ വാക്കുകൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അമ്മയുടെ ആ പ്രവർത്തി കൊണ്ട് അവൾക്ക് വന്ന നഷ്ടങ്ങൾ ഓർത്ത് എനിക്ക് അമ്മയോട് ക്ഷമിക്കാനായില്ല.ഞാൻ ലച്ചുവിനെ അന്വേഷിച് അവളുടെ നാട്ടിൽ പോയി. ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല പലയിടത്തും അവളെ അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ആ ദേഷ്യം മുഴുവൻ അമ്മയിൽ തീർത്തു അമ്മയെ പാടെ അവഗണിച്ചു ആ അവഗണന താങ്ങാൻ അധിക നാൾ അമ്മക്കായില്ല അമ്മയും എന്നെ വിട്ടു പോയി. അമ്മ കൂടി പോയതോടെ വീടും ജോലിയും ഉപേക്ഷിച്ചു എവിടേക്ക് എന്നില്ലാതെ ചുറ്റി തിരിഞ്ഞു ഞാൻ കാരണം ലച്ചുവിന്റെ ജീവിതം നഷ്ടമായി അമ്മയുടെ ജീവനും. പിന്നെ ശാരി ചേച്ചിയുടെയും വിനോദേട്ടന്റെയും നിർബന്ധം കാരണം നാട്ടിൽ വന്നു ദേവിയമ്മ എന്റെ കൂടെ താമസമായി .ആ സമയത്താണ്‌ നന്മ കേരളം എന്ന ഒരു ചാരിറ്റി ഗ്രൂപ്പിൽ ഞാൻ പ്രവർത്തിക്കാൻ തുടങ്ങിയത് അങ്ങനെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി

സ്നേഹാലയത്തിൽ എത്തി അവിടെ വെച്ച് ലച്ചൂവിനെ കണ്ടു ആദ്യമൊന്നും അവൾ സംസാരിക്കാൻ തയ്യാറായില്ല. തോറ്റു പിന്മാറാനാകാതെ ഞാൻ അവിടുത്തെ നിത്യ സന്ദർശകനായി അവളോട് സംസാരിച്ചു സംസാരിച്ചു തെറ്റിദ്ധാരണകൾ പറഞ്ഞു തിരുത്തി.അവൾ അവളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും പതിയെ പതിയെ എന്നോട് പങ്കുവെച്ചു മകൾ ജനിച്ചതും അവളുടെ അച്ഛമ്മ ലച്ചുവിന്റെ ഭാവി ഓർത്ത് രണ്ടു മാസം പ്രായമായ കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിച്ചതും ഒക്കെ കുഞ്ഞിനെ തിരികെ വേണം എന്ന ലച്ചുവിന്റെ വാശിക്കു മുൻപിൽ തോറ്റു ആ പാവം സ്ത്രീ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചു പക്ഷെ ഒന്നും ചെയ്യാൻ അവർക്ക് സാധിച്ചില്ല ആക്‌സിഡന്റ് ആയിരുന്നു ലച്ചുവിന് കാലുകൾ നഷ്ടപ്പെട്ടു ഒപ്പം അവളുടെ അച്ഛമ്മയെയും മാസങ്ങളോളം ഓർമ്മ നഷ്ടപ്പെട്ടു കഴിയേണ്ടി വന്ന അവളെ ആരും ഏറ്റെടുത്തില്ല അങ്ങനെ അവൾ ഇവിടെ എത്തി. ഓർമകൾ തിരിച്ചു കിട്ടിയപ്പോൾ അവൾ സ്നേഹലയത്തിലെ ഡോക്ടർ ആയി പിന്നെ നാളുകൾക്ക് ശേഷമാണു അവൾക്കു ഗസ്റ്റിക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് എന്നോടുള്ള പിണക്കം മാറിയപ്പോൾ ഒന്നേ എന്നോട് ആവശ്യപ്പെട്ടുള്ളു ഒരു ദിവസമെങ്കിലും അവളുടെ കുഞ്ഞിനൊപ്പം കഴിയണം കുഞ്ഞിനെ കണ്ടുകൊണ്ട് മരിക്കണം പറ്റില്ലെന്ന് പറയാൻ എനിക്കയില്ല. അന്ന് ഞാൻ അവളെ വിശ്വസിക്കാൻ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു അവള്ക്കി അവസ്ഥ വരില്ലായിരുന്നു എന്ന ചിന്ത കാരണം ഞാൻ അവൾക്കു വാക്ക് കൊടുത്തു കുഞ്ഞിനെ കൊണ്ട് വരാം എന്ന് അവൾ പറഞ്ഞ ഡേറ്റും ഓർഫാനാജിന്റെ പേരും കൊണ്ട് ഞാൻ എന്റെ കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു.എന്റെ ശ്രമങ്ങൾ ഒന്നും പാഴായില്ല. അവളെ കണ്ടെത്തി അവളെന്റെ മോളാണെന്നതിനു കൂടുതൽ തെളിവുകൾ ഒന്നും എനിക്ക് അവശ്യം വന്നില്ല അവൾ ശാരി ചേച്ചിയുടെ തനി പകർപ്പായിരുന്നു. പിന്നെ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ്…”

അവൻ പറഞ്ഞു നിർത്തി കല്ലുവിന്റെ നേർക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ ഇരുന്നു പിന്നെ അവനും ഒന്നും സംസാരിച്ചില്ല. കാർ വീടിന്റെ ഗേറ്റ് കടന്നു പോർച്ചിൽ കൊണ്ട് നിർത്തി
കല്ലു കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങി
“കാളിന്ദി”
അവൻ വിളിച്ചു കല്ലു തിരിഞ്ഞു നോക്കി
“താൻ എന്നെ സഹിയിക്കില്ലേ താൻ എതിർത്താൽ നിച്ചു മോൾക്ക് അവളുടെ അമ്മയെ കാണാൻ പറ്റില്ല ലച്ചുവിന് അവസാനമായി അവളുടെ മോളെയും പ്ലീസ് താൻ സഹായിക്കണം തനിക്കു മാത്രേ എന്നെ സഹായിക്കാൻ പറ്റൂ ഞാൻ അപേക്ഷിക്കുകയാ കാളിന്ദി ”
ശരത് ദയനീയമായി അവളെ നോക്കി അവൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി ശരത് നിരാശനായി അവൾ പോകുന്നതും നോക്കി ഇരുന്നു

കിട്ടുവിന്റെ ഡോക്ടർ ഒന്ന് കൂടി അനന്ദുവിനെയും വേണുവിനെയും വിളിച്ചു പോലീസ് കേസിനെ കുറച്ചു ഓർമിപ്പിച്ചു.
ലാവണ്യ പറഞ്ഞ കാര്യങ്ങൾ അനന്ദു ഡോക്ടരെ അറിയിച്ചു എന്നാൽ അതു കൂടി ക്ലാരിഫൈ ചെയ്തിട്ട് തീരുമാനം എടുത്താൽ മതിയെന്ന് ഡോക്ടറൂം അഭിപ്രായപ്പെട്ടു ഡോക്ടറിന്റെ റൂമിൽ നിന്നും ഇറങ്ങിയ ഉടനെ അനന്ദു എല്ലാ കാര്യങ്ങളും വേണുവിനെ അറിയിച്ചു അയാൾ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ല കിട്ടുവിന് അങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കില്ല എന്ന് അയാൾ ഉറച്ചു വിശ്വാസിച്ചു.എന്തായാലും ഡോക്ടർ ഐറിനെ കൂടി കണ്ട് സംസാരിച്ചതിന് ശേഷം മാത്രം പോലീസ് കേസ് കൊടുത്താൽ മതി എന്ന് തീരുമാനമായി. ഡോക്ടർ ഐറിൻ ആ ഹോസ്പിറ്റലിൽ തന്നെ പ്രാക്ടീസ് ചെയ്യുന്നത്റിസപ്ഷനിൽ ചെന്ന് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ നോക്കി അന്നത്തെ കോൺസൽറ്റേഷൻ കഴിഞ്ഞു ഡോക്ടർ പോയിരുന്നു ആഫ്റ്റർ നൂൺ സെക്ഷനിൽ കാണാം എന്ന് തീരുമാനിച്ചു അവർ വീണ്ടും ഐ സി യൂ വിന് മുന്നിൽ വന്നിരുന്നു നീതു തിരികെ നാട്ടിലേക്ക് പോയി. ഉച്ചയൂണ് സമയമായപ്പോൾ അനന്ദുവും വേണുവും പോയി ഭക്ഷണം കഴിച്ചു ജിത്തുവിനെ റോബിനും ലാവണ്യയും നിർബന്ധിച്ചു കൊണ്ട് പോയി ഭക്ഷണം കഴിപ്പിച്ചു.

ഡോക്ടർ ഐറിന്റെ കോൺസൽറിംഗ് ടൈം ആയപ്പോൾ അനന്ദുവും വേണുവും കൂടി ഡോക്ടറെ കാണാൻ പോയി ജിത്തുവിനെയും ലാവണ്യയെയും കൂടി അവർ കൂടെ കൂട്ടി എന്തെങ്കിലും അത്യാവശ്യം വന്നാലോ എന്ന് പറഞ്ഞു റോബിൻ ഐ സി യൂ വിന് മുന്നിൽ തന്നെ നിന്നു. അവർ ഡോക്ടർ ക്യാബിനു വെളിയിൽ കാത്തു നിൽക്കുന്ന സമയത്താണ് ജിത്തുവിന്റെ ഫോണിലേക്കു റോബിന്റെ കാൾ വന്നു അവൻ കാൾ അറ്റൻഡ് ചെയ്തു സ്പീക്കാറിൽ ഇട്ടു
“ഡാ ജിത്തു കബനി കണ്ണു തുറന്നു നിന്നെ കാണണം എന്ന് പറയുന്നു ”

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here