Home Latest അന്ധ വിശ്വാസത്തിൽ ജീവിച്ചപ്പോൾ എനിക്ക് ഡെവിൾ ആയി മാറേണ്ടി വന്നു…. ഞാൻ സാത്താൻ വർഷിപ് ഇൽ...

അന്ധ വിശ്വാസത്തിൽ ജീവിച്ചപ്പോൾ എനിക്ക് ഡെവിൾ ആയി മാറേണ്ടി വന്നു…. ഞാൻ സാത്താൻ വർഷിപ് ഇൽ അകപ്പെട്ടിരുന്നു… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

നെയിം ഓഫ് ഗോഡ് Part – 2

രചന : Anu Thobias

ശരത്.. നമ്മുടെ കേസ് ഡയറിയിൽ ഡെവിൾ എന്നു വിളി പേരുള്ള ഏതേലും പ്രതികൾ ഉണ്ടോന്നു ചെക്ക് ചെയ്യണം ഇമ്മീഡിയറെലി… ഓക്കേ സർ…

സർ ജോണിയുടെ ഭാര്യ കാണാൻ വന്നിട്ടുണ്ട്…. വരാൻ പറയട്ടെ പി. സി ശിവൻ ചോദിച്ചു.. യെസ് വരാൻ പറയു….. ഇരിക്കു….. എന്താണ് പറയാൻ ഉള്ളത് സെലിൻ.. അയാൾ ചോദിച്ചു… അവൾ പറഞ്ഞു തുടങ്ങി… ജോണിയും നവീനും തമ്മിൽ മരിക്കുന്നതിനു മുൻപ് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു… ഒരു ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങുന്നതിനെ പറ്റിയുള്ള ചർച്ച വാക്കേറ്റം വരെ ആയി… ജോണി ആയിരുന്നു.. കാര്യങ്ങൾ ഒകെ നോക്കി നടത്തിയിരുന്നത്… നവീൻ ജീവിതം ആഘോഷം ആകുവാരുന്നു…. ബട്ട്‌ അവർ എത്ര വഴക്കിട്ടിട്ടും ചില കാര്യങ്ങളിൽ അവർ ഒത്തൊരുമ കാണിച്ചിരുന്നു…. എന്ത് കാര്യത്തിൽ?? അയാൾ ജിജ്ഞാസയോടെ ചോദിച്ചു……. സ്ത്രീ വിഷയത്തിൽ… സെലിന്റെ കണ്ണിൽ ഒരു തീപ്പൊരി അയാൾ കണ്ടു.. ഇത് സെലിനു എങ്ങനെ മനസിലായി.. പല തവണ ജോണിയുടെ കൂടെ ഞാൻ സ്ത്രീകളെ കണ്ടിട്ടുണ്ട്.. ചോദിക്കുമ്പോൾ എല്ലാം… ഓഫീസ് സ്റ്റാഫ്‌ ആണ് എന്നായിരിക്കും മറുപടി… ജോണിയുടെ ലേഡീസ് സ്റ്റാഫിനെ ഞാൻ ചോദ്യം ചെയ്തപ്പോൾ എനിക്ക് മനസിലായി… ജോണിയും നവീനും അവരുടെ കാര്യങ്ങൾ കഴിഞ്ഞു.. ഈ പെൺകുട്ടികളെ പല പ്രമുഖർക്കും കാഴ്ച്ച വെക്കാറുണ്ടെന്ന്…. അവർ മരിക്കേണ്ടവർ തന്നെ ആണ് സർ…സെലിൻ വെറുപ്പോടെ പറഞ്ഞു.

എസ്ക്യൂസ്‌ മി സർ… ശരത് വിളിച്ചു യെസ്… സർ ആ കേസ് ഡയറി കിട്ടിയിട്ടുണ്ട്….. One സെക്കന്റ്‌…. സെലിൻ… നിങ്ങളെ ഞാൻ കോൺടാക്ട് ചെയാം…. എനിക്ക് നിങ്ങളുടെ സ്റ്റാഫിനെ കുടി ഒന്ന് ചോദ്യം ചെയ്യണം.. Anyway താങ്ക്സ് സെലിൻ…. ശരി സർ.. സെലിൻ പോകാനായി തിരിഞ്ഞു…. സെലിൻ… അയാൾ പിന്നിൽ നിന്നും വിളിച്ചു. ജോണിയോടുള്ള ദേഷ്യം കൊണ്ട് നിങ്ങൾ ആണോ ഇത് ചെയ്തത് അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു…. ഒന്നും മിണ്ടാതെ അയാളുടെ മുഖത്തു നോക്കി അവൾ ചെറുതായി ചിരിച്ചു.. എന്നിറ്റു പറഞ്ഞു…. എനിക്ക് അങ്ങനെ ചെയ്യണമെങ്കിൽ നേരത്തെ ആകാമായിരുന്നു സർ….. ഓക്കേ സെലിൻ പൊക്കൊളു…..

സർ… കേസ് ഡയറിയിൽ ഡെവിൾ എന്ന പേരിൽ കൊലക്കുറ്റങ്ങൾ ചെയ്തിട്ടുള്ള ആരും തന്നെ ഇല്ല.. പിന്നെ ഉള്ളത് രാത്രികാലങ്ങളിൽ ഡെവിളിനെ പോലെ വസ്ത്രം ധരിച്ചു ആൾക്കാരെ ഭയപ്പെടുത്തിരുന്ന ഒരു കേസ് ഉണ്ട്…. ഒരു പോൾസൺ… ആൾകാർ അയാളെ വിളിക്കുന്നത് ഡെവിൾ പോൾസൺ…

അയാളുടെ ഫുൾ ഡീറ്റെയിൽസ് എവിടെ… അയാളുടെ കേസ് ഇവിടെ രജിസ്റ്റർ ചെയ്‌യത് രണ്ടു വര്ഷങ്ങള്ക്കു മുൻപാണ് സർ…. അയാളുടെ അഡ്രസ് അതിൽ ഇല്ല്ലെ അയാൾ ചോദിച്ചു. ഉണ്ട് സർ ശരത് മറുപടി പറഞ്ഞു…. മട്ടാഞ്ചേരിയിലെ ഒരു ജൂത തെരുവിൽ ആണ് അയാളുടെ താമസം…. ഓക്കേ ശരത് നമുക്കു അവിടം വരെ ഒന്ന് പോണം… യൂണിഫോമിൽ വേണ്ട….പോലീസ് വണ്ടിയും വേണ്ട തന്റെ ബൈക്കിൽ പോകാം.. യെസ് സർ.. എന്നാൽ റെഡി ആയിക്കോളൂ.

 

കിട്ടിയ അഡ്രെസ്സ് കൊണ്ട് അവർ തെരുവിലെ ഒരു കടയിൽ അന്വേഷിച്ചു…. ചേട്ടാ ഈ ഡെവിൾ എന്നു വിളിക്കുന്ന പോൾസന്റെ വീടെത്താ…. ശരത് കടകാരനോട് ചോദിച്ചു…. ഏത് നമ്മുടെ ഫാദർ പോൾസോണോ…. ഫാദർ അല്ല ഡെവിൾ എന്നു വിളിക്കുന്ന ശരത് അയാളെ തിരുത്തി…. അതെ അയാൾ ഡെവിൾ എന്നു തന്നെ ആയിരുന്നു.. ഇപ്പോൾ മാനസാന്തരപ്പെട്ട് പള്ളിലച്ചന്മാരുടെ ഒരു അഗതി മന്തിരത്തിൽ ആണ്…. ഇടയ്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്… ആൾകാർ ഇപ്പോൾ കളിയാക്കി വിളിക്കുന്നത് ഫാദർ പോൾസൺ എന്നാണ്…. അയാളുടെ ഫാമിലി… അതെ പറ്റി ഒന്നും എനിക്കറിയില സർ…. ആരും ഇല്ല എന്നാ കെട്ടിട്ടുള്ളത്…. അയാൾ ഇവിടെ വന്നിട്ടു കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു.. കൂടെ ആരെയും ഇതുവരെ കണ്ടിട്ടില്ല… ഇയാളെ ഒന്ന് കാണാൻ സാധിക്കുമോ? ആദം ചോദിച്ചു… ഇവിടുന്നു ഒരു 2 കിലോമീറ്റർ പോയാൽ saint യൂദാ യുടെ പേരിൽ ഒരു അഗതി മന്തിരം ഉണ്ട് അയാൾ അവിടെ കാണും…. താങ്ക്സ് ചേട്ടാ.. അവർ അവിടെ നിന്നും ഇറങ്ങി

ഗേറ്റിനു വെളിയിൽ ബൈക്ക് വെച്ചിട്ടു അവർ ഉള്ളിലേക്കു ചെന്നു… ആരെ കാണാനാ സെക്യൂരിറ്റി ചോദിച്ചു.. ഇപ്പോൾ വിസിറ്റിംഗ് ടൈം അല്ല…. ചേട്ടാ ഞങ്ങൾക്ക് പോൾസണെ ഒന്ന് കാണാനാ…. അകത്തോട്ടു പോകാൻ പറ്റില്ല.. ഞാൻ അയാളെ ഇങ്ങോട്ട് വിളികാം…… അടുക്കളയിൽ സഹായിക്കുവാരുന്നു പോൾസൺ 45 വയ്സിനോട് അടുത്ത് പ്രായമുള്ള.. ആരോഗ്യവാനായ പൂച്ച കണ്ണുകൾ ഉള്ള ഒരു മനുഷ്യൻ…. അതെ പോൾസോ നിങ്ങളെ തിരക്കി ആരോ വന്നിരിക്കുന്നു…. എന്നെ തിരക്കിയോ..? അതെ ഗേറ്റിന്റെ അടുത്ത് നിപ്പുണ്ട്.. ഒന്ന് എന്റെ കൂടെ വാ…. മ്മ്മ് പോൾസൺ അയാളോടൊപ്പം പോയി…..

ഹായ്.. പോൾസൺ ഞങ്ങളെ അറിയുമോ?? ഇല്ല അയാൾ മറുപടി പറഞ്ഞു.. പക്ഷെ ഞങ്ങൾക്ക് പോൾസണെ അറിയാം…. നമുക്കു ഒന്ന് പുറത്തോട്ടു മാറി നിന്നും സംസാരിച്ചാലോ…. മ്മ്മ്മ് അയാൾ മൂളി……. നോക്കു പോൾസൺ ഞാൻ സബ് ഇൻസ്‌പെക്ടർ ആദം. ഇത് ശരത്… ഞങ്ങൾക്ക് പോൾസണെ പറ്റി കുറച്ചു കാര്യങ്ങൾ അറിയണം… നാഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ ഡെവിൾ എന്നുള്ള ഒരു കോഡ് ഞങ്ങൾക്ക് ലഭിച്ചു……. പോൾസണെ ഡെവിൾ എന്നു വിളിച്ചിരുന്നു എന്നു ഞങ്ങൾക്ക് അറിയാൻ സാധിച്ചു… അത് കൊണ്ടാണ് ഞങ്ങൾ നിങ്ങളെ കാണാൻ വന്നത്…. ശരിയാ സാറെ…. എന്റെയുള്ളിൽ സാത്താൻ വസിച്ചിരുന്നു…. രണ്ടുവർഷം മുൻപ് വരെ… അന്ന് ഞാൻ സാത്താന്റെ അടിമ ആയിരുന്നു.. ഇപ്പോൾ ഞാൻ ദൈവത്തെ അറിഞ്ഞു… ഇപ്പോൾ ഞാൻ ദൈവഹിതത്തിൽ മാത്രമാണ് ജീവിക്കുന്നത്…. അന്ധ വിശ്വാസത്തിൽ ജീവിച്ചപ്പോൾ എനിക്ക് ഡെവിൾ ആയി മാറേണ്ടി വന്നു…. ഞാൻ സാത്താൻ വർഷിപ് ഇൽ അകപ്പെട്ടിരുന്നു… ഇവിടെയുള്ള ജീവിതം എന്നെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റി….. പോൾസന്റെ കുടുംബം..ശരത് ചോദിച്ചു. ഞങ്ങൾ ഇടുക്കിക്കാർ ആണ് സാറേ.. കല്യാണം കഴിച്ചിട്ടില്ല. അപ്പനും അമ്മയും ചെറുപ്പത്തിലേ മരിച്ചു… കുറച്ചു നാൾ ബന്ധു വീട്ടിൽ നിന്നു.. പിന്നെ കൊച്ചിയിൽ വന്നു.. പല സ്ഥലങ്ങളും ജോലി ചെയ്തു.. അവിടെ വെച്ച് പരിചയപ്പെട്ട ഒരാൾ ആണ് സാത്താൻ വർഷിപ് പറഞ്ഞു തന്നത്…. പിന്നെ ഞാൻ കുറെ വർഷങ്ങൾ ഡെവിൾനെ പോലെ ആയി ജീവിക്കുകയിരുന്നു…. ഫാദർ സൈമൺ കാട്ടികാട് എന്നെ ഒരു നല്ല മനുഷ്യൻ ആക്കി മാറ്റിയെടുത്തത്….. അയാളിൽ വേറെ സംശയങ്ങൾ ഒന്നും തന്നെ ആദമിന് തോന്നില്ല… ഞാൻ എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ വരണം… വരാം സാറെ അയാൾ താഴ്മയോടെ പറഞ്ഞു

പെട്ടെന്നു ആദമിന്റെ ഫോൺ റിങ് ചെയ്തു… അയാൾ കാൾ അറ്റൻഡ് ചെയ്തു.. ആദം സ്പീകിംഗ്… സർ ഇത് ശിവൻ ആണ്.. സർ പ്രമുഖ നടൻ ചന്ദ്രമോഹൻ കൊല്ലപ്പെട്ടു.. വാട്ട്…. സർ ഇതും പഴയപോലെ തന്നെ ലിംഗം മുറിച്ചാണ് കൊന്നിരിക്കുന്നത്… സെയിം പേപ്പറും അവിടെ ഉണ്ട്….. ഓ മൈ ഗോഡ്.. ഓക്കേ ശിവൻ ഞാൻ ഇതാ എത്തി.. ശരത് ബൈക്ക് എടുക്കു…. വേഗം …. ശരത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു….വേഗം ശരത്.. വേഗം പോണം…. പിന്നിൽ നിന്നും പോൾസൺ അവരെ നോക്കി പുഞ്ചിരിച്ചു…… ഒരു ഡെവിളിനെ പോലെ…….

(തുടരും

LEAVE A REPLY

Please enter your comment!
Please enter your name here