Home Latest പാപത്തിന്റെ ശിക്ഷ മരണമാണ്.. ഇത് ഇപ്പോൾ രണ്ടാമത്തെ ആളാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്….

പാപത്തിന്റെ ശിക്ഷ മരണമാണ്.. ഇത് ഇപ്പോൾ രണ്ടാമത്തെ ആളാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്….

0

നെയിം ഓഫ് ഗോഡ് Part – 1

രചന : Anu Thobias

ഇനിയും ആവർത്തിക്കാതിരിക്കട്ടെ……(4.5.23.9.12)ദൈവനാമത്തിൽ ഞാൻ നിങ്ങളോട് പറയുന്നു…. പാപത്തിന്റെ ശിക്ഷ മരണമാണ്..
ഇത് ഇപ്പോൾ രണ്ടാമത്തെ ആളാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്….. കൊല്ലപ്പെട്ട രണ്ടുപേരും സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തികൾ…..എന്തായിരിക്കും സർ കൊലയാളിയുടെ മോട്ടിവേഷൻ.. ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ…. കോൺസ്റ്റബിൾ ശരത് ചോദിച്ചു….. ഒരു സിഗററ്റ് കത്തിച്ചു ചുണ്ടിൽ വെച്ച് കൊണ്ട് അയാൾ തിരിഞ്ഞു ശരത്തിനെ നോക്കി… സബ് ഇൻസ്‌പെക്ടർ ആദം…. ആദം ജോൺ ജോസഫ്…… അതാണ് മുഴുവൻ പേര്….. ആകെ നമ്മുടെ കൈയിൽ ഉള്ളത് അവിടെ നിന്നും കിട്ടിയ ആ വാചകങ്ങൾ മാത്രമാണ്… മരിച്ച രണ്ടു പേരും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു നമുക്കു അറിയണം…. ശരത്…. മരിച്ച രണ്ടു പേരെയും പറ്റിയുള്ള എല്ലാ ഡീറ്റിൾസും 2 മണിക്കൂറിനുളിൽ എന്റെ ടേബിൾ ഇൽ എത്തിയിരിക്കണം…… യെസ് സർ…… പിന്നെ ഒരു കാര്യം …. ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്ത ഡോക്ടറിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ ഏർപ്പാട് ആകണം . ഓക്കേ സർ…. ശരത് മറുപടി പറഞ്ഞു..

എവിടെ നിന്നും തുടങ്ങും…….. അയാൾ വീണ്ടും ഒരു സിഗററ്റ് ചുണ്ടിൽ വെച്ച് ആലോചിച്ചു…. സർ…ശരത് വിളിച്ചു.. യെസ്… സർ ഡീറ്റെയിൽസ് ഫുൾ കിട്ടി…. അവർ രണ്ടും ഫാമിലി ഫ്രണ്ട്‌സ് ആണ്.. കൂടാതെ ബിസിനസ്സിൽ പാർട്ണർഷിപ്പും ഉണ്ടായിരുന്നു..

അയാൾ ആ ഫയൽ എടുത്തു മറിച്ചു നോക്കി… ജോണി കവലയ്ക്കൽ….35 വയസ്… ഭാര്യയും 2 വയസുള്ള ഒരു കുട്ടിയും ….. നവീൻ ദിവാകർ…32 വയസ്സ്… മാരീഡ് അല്ല… പ്രശസ്തമായ സ്‌പൈസ്സ് കമ്പനി…. ഒരു ഫിനാൻസ് കമ്പനി… ഇത് രണ്ടും ഇവരുടെ പേരിൽ ആണ്… സർ ഒരു കാളുണ്ട്.. ശരത് വിളിച്ചു.. അയാൾ ഫോൺ അറ്റൻഡ് ചെയ്തു…. ഹലോ… Mr ആദം…ഞാൻ dr അലക്സാണ്ടർ… യെസ് dr പറയു….. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌.. ഞാൻ അങ്ങോട്ട്‌ അയച്ചിട്ടുണ്ട്… പിന്നെ മരണ കാരണം രണ്ടുപേരുടെയും ലിംഗം മുറിച്ചു മാറ്റിയതിലൂടെ ഉള്ള…. ബ്ലീഡിംഗ്….കൈ കാലുകൾ ബന്ധിച്ചു… വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു.മണിക്കൂറുകൾ മുൻപ് പ്രതി ലിംഗം മുറിച്ചു മാറ്റിയിരുന്നു…. എന്തെങ്കിലും ക്ലൂ കിട്ടിയോ??? Mr ആദം…. നോ ഡോക്ടർ…. അയാൾ നിരാശയോടെ പറഞ്ഞു… Anyway താങ്ക്സ് ഫോർ കാളിങ് dr… അയാൾ കാൾ കട്ട്‌ ചെയ്തു

 

ശരത്…. നമ്മൾക്ക് ഈ രണ്ടു വീടുകളിലും ഒന്ന് പോണം…. എസ്‌പെഷ്യലി നവീണിന്റെ വീട്ടിൽ… നവീണിന്റെ സ്കൂൾ. കോളേജ് ഡീറ്റെയിൽസ് എത്രയും വേഗം കളക്ട് ചെയ്യണം…. ജോണി ഉടെയും….രണ്ടു വീടുകളിൽ നിന്നും കാര്യമായ ഒരു തുമ്പും അയാൾക്കു കിട്ടിയില്ല…. ഇച്ചായ… നിങ്ങൾ വന്നു ഭക്ഷണം കഴിക്കു…. ലിസി അയാളെ വിളിച്ചു…. ഇച്ചായ ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.. വീട്ടിൽ എത്തിയാൽ ഓഫീസ് കാര്യം കുറച്ചു നേരം മാറ്റി വെക്കണം മെന്നു…. മം അയാൾ മൂളി… മോൾ ഉറങ്ങിയോ?? അയാൾ ചോദിച്ചു…. മം ഉറങ്ങി…… അയാൾ ഭക്ഷണം കഴിച്ചിട്ടു… ഒരു സിഗററ്റ് കത്തിച്ചു…. മൊബൈൽ എടുത്തു…. കൊല്ലപ്പെട്ട സ്ഥലത്തെ ഫോട്ടോസ് നോക്കി….. അയാൾ വേഗം ശത്തിനെ വിളിച്ചു…. ശരത് എനിക്ക് കൊലയാളി എഴുതി വെച്ചിരുന്ന… ആ കാർഡ് വാട്സ്ആപ്പ് ചെയ്യു… യെസ് സർ… ശരത് പറഞ്ഞു….. നോട്ടിഫിക്കേഷൻ വന്നു…. Msg അയാൾ സൂം ചെയ്തു നോക്കി.. അയാൾ ലിസി യെ വിളിച്ചു….

 

എന്താ ഇച്ചായ…. നീ ബൈബിൾ എടുത്തിട്ടു… എത്രാമത്തെ വചനം ആണ് ഇതേ എന്നു നോക്കിക്കേ… ഇത് ഇപ്പോൾ എങ്ങനെ അറിയാൻ പറ്റും ഇച്ചായ ഇത് നമ്പേഴ്സ് മാത്രമല്ലെ ഉള്ളു….4.5.23.9.12….പാപത്തിന്റെ ശിക്ഷ മരണം… ഇങ്ങനെ ഒരു വാക് വെച്ച് മാത്രം എങ്ങനെ കണ്ടു പിടിക്കാൻ പറ്റും…. അയാൾ ആ നമ്പേഴ്സ് ഒന്ന് കുടി നോക്കി….5 നമ്പേഴ്സ്….. ഇത് ഏതെങ്കിലും കോഡ് ആയിരിക്കുമോ ഇച്ചായ…. ലിസി ചോദിച്ചു…. അറിയില്ല…. ഒന്നും മനസിലാക്കുന്നുമില്ല.. അയാൾ ദേഷ്യത്തോടെ പറഞ്ഞു… നിനക്കു ഈ ബുക്സ് ഒകെ ഒന്ന് അടുക്കി വെച്ചൂടെ…. തറയിൽ കിടന്ന ബുക്സ് നോക്കി അയാൾ പറഞ്ഞു… അത് കിങ്ങിണി പഠിക്കാൻ എടുത്തിട്ടു വെക്കാൻ മറന്നതാ.. അവൾ ബുക്സ് താഴെ നിന്നും എടുത്തു… ലിസി ആ ബുക്ക്‌ ഇങ്ങു തന്നെ.. ഇതെന്താ എബിസിഡി പഠിക്കാൻ പോവണോ ഇപ്പോൾ?? അവൾ ചിരിച്ചു കൊണ്ട് ഇംഗ്ലീഷ് അക്ഷരമാല അയാളുടെ കൈയിൽ കൊടുത്തിട്ടു മുറിയിലേക്ക് പോയി… അയാൾ ആ പുസ്തകത്തിന്റെ പേജ് വെറുതെ മറിച്ചു നോക്കി…. നമ്പർസും ആൽഫ ബ്ബെട്ടും ആയിരുന്നു ആ ബുക്കിൽ… അയാൾ വെറുതെ നമ്പേഴ്സ് അക്ഷരമാല വെച്ച് കണക്ട് ചെയ്തു നോക്കി..4-D 5-E 23-V 9-I 12-L

അയാൾ അത് കൂട്ടി വായിച്ചു…… ഡെവിൾ (DEVIL)

 

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here