Home Latest “symptoms of early pregnency? ” kure വീഡിയോ നിരന്നിങ്ങനെ താഴോട്ട് കിടക്കുന്നു… അതിൽ...

“symptoms of early pregnency? ” kure വീഡിയോ നിരന്നിങ്ങനെ താഴോട്ട് കിടക്കുന്നു… അതിൽ ഏറ്റവും കൂടുതൽ വ്യൂ ഉള്ളത് തന്നെ സെലക്ട്‌ ചെയ്തു..

0

എന്റെ പ്രസവാന്വേഷണങ്ങൾ

രചന : SHIBINA KHAN

കുറച്ചു ദിവസമായി നല്ല മനം പിരട്ടൽ ഉണ്ട്… പിന്നെ തലകറക്കം…. പീരിയഡ്‌സ് സാധാരണ എല്ലാമാസവും കറക്റ്റ് ആയിട്ട് വരാത്തോണ്ട് അങ്ങനെയും ഉറപ്പിക്കാൻ പറ്റില്ല… ഒരു കാർഡ് വാങ്ങി ടെസ്റ്റ്‌ ചെയ്തു നോക്കാമെന്നു കരുതി… നോക്കിയപ്പോൾ നെഗറ്റീവ്… യൂട്യൂബിൽ സെർച്ച്‌ ചെയ്തു….

“symptoms of early pregnency? ”

kure വീഡിയോ നിരന്നിങ്ങനെ താഴോട്ട് കിടക്കുന്നു… അതിൽ ഏറ്റവും കൂടുതൽ വ്യൂ ഉള്ളത് തന്നെ സെലക്ട്‌ ചെയ്തു… അതിൽ പറഞ്ഞ കാര്യങ്ങൾ ഓക്കേ ഉണ്ട്… വോമിറ്റിങ്, കോൺസ്റ്റിപേഷൻ, ക്ഷീണം… പക്ഷെ കാർഡിൽ മാത്രം കാണിക്കുന്നില്ല… ഹസ്ബന്റിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞത് അതൊന്നുമായിരിക്കില്ല…. കാർഡിൽ നെഗറ്റീവ് അല്ലെ…. ഞാൻ വിട്ടില്ല…. ഒരു ഫർമസിസ്റ് ആയതുകൊണ്ടും ഹോസ്പിറ്റലിൽ നിന്നുള്ള അത്യാവശ്യ പരിചയം ഉള്ളതുകൊണ്ടും ഒരു ബീറ്റ hcg ടെസ്റ്റ്‌വേണമെന്ന് വാശി പിടിച്ചു….പുള്ളിയും സെയിം പ്രൊഫഷൻ ആണേ…. പോയി ചെയ്തു… ഫലം തതൈവ…. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, ഡോക്ടറെ കാണാതെ ഒരു സമാധാനവുമില്ല … നാളെ തന്നെ പോണം… പുള്ളിയെ കുത്തിപ്പൊക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി…. ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു… 1വീക്ക്‌ കഴിഞ്ഞ് ടെസ്റ്റാൻ പറഞ്ഞു… ടെസ്റ്റി… കറക്റ്റ് രണ്ട് വീക്ക്‌ കഴിഞ്ഞപ്പോ തന്നെ ടെസ്റ്റി… പടച്ചോനെ… രണ്ട് വര… ഒന്നൂടെ ഹസ്ബന്റിനെ  കൊണ്ട് പ്രേഗ്നെൻസി ഡിറ്റക്ഷൻ കാർഡ് വാങ്ങി ടെസ്റ്റ്‌ ചെയ്തു… അപ്പഴും രണ്ട് വര… പുള്ളിടേം  എന്റേം വീട്ടിലെ എല്ലാരേം അറിയിച്ചു… എല്ലാരും ഹാപ്പി….

അപ്പോഴും ഒരു ടെൻഷൻ…. പ്രേഗ്നെൻസി കൺഫേം ചെയ്യുന്നെന്ന് മുൻപ് ഒരു വൈറൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു… അതിനായി ആന്റിവൈറൽ ഡ്രഗ്സ് ഉം കഴിച്ചിരുന്നു… അതിനി ഫീറ്റസിനു എന്തേലും പ്രോബ്ലം ഉണ്ടാകുവോ…. ഇല്ല…. പ്രേഗ്നെൻസിയിൽ കഴിക്കാവുന്ന മെഡിസിൻ ആയിരുന്നു അത്…. മറ്റുള്ളോർക് പറഞ്ഞു കൊടുക്കുമ്പോ എളുപ്പമാ… സ്വന്തം അനുഭവം വരുമ്പോൾ ഒന്നൂടി ചിന്തിക്കും… ഉറപ്പ് വരുത്താൻ ഡോക്‌റോഡ് ചോദിച്ചു…. ധൈര്യായിട്ടിരിക്…. ഒരു കുഴപ്പോമില്ല…. പിന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങിക്കോ… ഒരു രണ്ട് മാസം കഴിയുമ്പോ അയണും കാൽസ്യം ടാബ്ലറ്റ്സും തരാം… തന്നോളൂ…. സന്തോഷം…

പിന്നെ റസ്റ്റ്‌ ഒന്നും വേണ്ട കേട്ടോ…. ജോലിയൊക്കെ ചെയ്യാം… എല്ലാം നോർമൽ ആണ്… ഹെവി വർക്ക്‌ ഒന്നും വേണ്ടാന്നേയുള്ളു…

അത് ഞാൻ കേട്ടില്ല കേട്ടോ…. അല്ലെങ്കിലും വീട്ടിൽ എന്തെങ്കിലും ജോലി പറയുമ്പോ എന്താന്നറിയില്ല ചെവി കേൾക്കില്ല…. ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയതും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം… നേരെ വീട്ടിലെത്തി… കാത്തു നിക്കുന്നുണ്ടായിരുന്നു  എന്റെ അമ്മായിഅമ്മ…. കാര്യങ്ങൾ ഓക്കേ വിശദമായി പുള്ളികാരത്തിയോട് പറഞ്ഞു… പിന്നെയുള്ള രണ്ടുമൂന്ന് മാസം അടുക്കള ഞാൻ കണ്ടതായേ ഓർക്കുന്നില്ല…. ഇടക്ക് വെള്ളം കുടിക്കാനോ മറ്റോ ചെന്നതായാണ് എന്റെ ഓർമ്മ…. ആ പിന്നെ സമയാസമയം മാതളം ജ്യൂസ്‌ അടിച്ചുകൊണ്ട് വരാൻ അമ്മായിഅമ്മ മറന്നില്ല…. ആ ടൈം ചില ഓൺലൈൻ റൈറ്റിങ് പ്ലാറ്റഫോംമിൽ ഞാൻ എഴുതുന്നുമുണ്ടായിരുന്നു, ആമി എഴുതി കഴിഞ് മറ്റൊരു തുടർക്കഥ എഴുതികൊണ്ടിരിക്കുകയാണ് .. ബാക്കി എഴുതിയാലോ… ലാസ്റ്റ് പാർട്ട്‌ 7നു താഴെ മുറവിളി തുടങ്ങിയിട്ടുണ്ട്… ബാക്കി തായോ ബാക്കി തായോ…. ടൈപ്പ് ചെയ്യാനായി ഫോൺ എടുത്തതും മുന്നിൽ നിക്കുന്നു അൽ കെട്ട്യോൻ… ഡെലിവറി കഴിയുന്നവരെ നീ ഫോൺ തൊടരുത്…പ്രതേകിച്ചു ഓൺലൈൻ writting പ്ലാറ്റഫോം,കാര്യം വേറൊന്നുമല്ല… എന്റെ വായനാ ഇന്ട്രെസ്റ്റ് കൂടുതൽ ഹൊറർ, ത്രില്ലെർ ഒക്കെയാണ്…

“എന്റെ കുഞ്ഞിന് റേഡിയേഷൻ അടിക്കും…. ഇനി നീ ഫോൺ തൊട്ടാൽ ഈ ഫോൺ അങ്ങ് വാങ്ങി വെച്ചിട്ട് പഴയ നോക്കിയ സീറോ വൺ ഫോൺ വാങ്ങി തരും പറഞ്ഞേക്കാം…. ”

ഇല്ല… തൊടുന്നില്ല… എന്നാലും എന്റെ കൊച്ചെന്ന് പറഞ്ഞത് എനിക്കത്രക്കങ്ങട് ഇഷ്ടായില്ലട്ടോ… ഞാനില്ലാരുന്നേൽ കാണരുന്നു….ഇഷ്ടമുള്ള ഫുഡ്‌, ഫ്രൂട്ട്സ് ഇതൊക്കെ കൊണ്ട് വീട് നിറഞ്ഞു… സത്യം പറഞ്ഞാൽ എനിക്കൊന്നും വേണ്ടാരുന്നു… ചീത്ത പേടിച്ചു എന്തൊക്കെയോ വായിലിട്ടു വെള്ളമൊഴിച്ചു…

“വാടി zam zam വരെ പോകാം… നിനക്ക് അവിടത്തെ ഷവായയും കുബൂസും പൊറോട്ടയും ഒക്കെ ഇഷ്ടവല്ലേ….” എനിക്കെങ്ങും വേണ്ടാ … എങ്ങനേലും തിന്നാതിരിക്കാൻ നോക്കുമ്പോഴാ…. ആ പുള്ളിയെ വെറുപ്പിക്കണ്ട…. “ഓ… പോകാം.. പിന്നെന്താ…. വീട്ടിനുള്ളിൽ തന്നെയിരികുവല്ലേ… നാല് മനുഷ്യരെയെങ്കിലും കാണാം…. ”
അങ്ങനെ മാസം 6കഴിഞ്ഞു…

7ആം മാസം ഹസിന്റെ വീട്ടിൽ നിന്ന് ഗർഭിണിയെ സ്വന്തം വീട്ടിലേക് കൊണ്ട് വരുന്ന ചടങ്ങുണ്ട് … അങ്ങനെ കൊണ്ടുപോവാനായി അലുവയും പഴവുമൊക്കെയായി ഉമ്മയും വാപ്പയും വരുന്നുണ്ട്… വല്യ ചടങ്ങായൊന്നും നടത്തീല്ല… ഹസ്ബൻഡിനു  അതൊന്നും എത്ര ഇഷ്ടമുള്ള കൂട്ടത്തിലല്ല.. … ചിരിച്ചോണ്ട് എല്ലാരോടും യാത്ര പറഞ്ഞു…അമ്മായിഅമ്മ കരഞ്ഞൂട്ടോ… ഉമ്മയൊക്കെ തന്നു. വാവയുമായി വരാട്ടൊന്നൊക്കെ പറഞ്ഞു… പിന്നെ പുള്ളിടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക് 2hr ട്രാവൽ ഉണ്ട്… വീട്ടിൽ ചെന്നതും വെട്ടിയിട്ട വാഴപ്പോലെ ബെഡിലേക്കൊരൊറ്റ കിടപ്പാരുന്നു… കൊറച്ചു കഴ്ഞ്ഞപ്പോൾ ഫോൺ ചിലച്ചു, കെട്ട്യോനാണ്,അമ്മായിഅമ്മ പറഞ്ഞൂത്രേ യാത്ര പറയാൻ നേരത്ത് അവളൊന്ന് കരഞ്ഞു കൂടിയില്ലല്ലോന്ന്… സത്യം പറയാലോ…. എനിക്ക് കരച്ചിലൊന്നും വന്നില്ല… എന്ന ചെയ്യാനാ…. സ്നേഹമില്ലാത്തത് കൊണ്ടൊന്നുമല്ല…

പിന്നെ ഹോസ്പിറ്റൽ മാറ്റി നാട്ടിലെ ഹോസ്പിറ്റലിൽ കാണിച്ചു. കുറെ അന്വേഷണങ്ങൾക്ക് ശേഷം നാട്ടിലെ ഏറ്റവും പാവം ഗൈനക്കോളജിസ്റിനെ ഞാൻ കണ്ടുപിടിച്ചു…. നാക്കിനു നീളം കൂടിയ ഐറ്റം ഒന്നും നമുക്ക് ശെരിയാവൂല്ല…. ഒന്നാമതെ ഒരു വിരല് മുറിഞ്ഞാൽ സഹിക്കാത്ത ഞാനാണ്….ചെക്കപ്പ് ഒകെ മുറപോലെ നടന്നു.. ഇതിനിടക്ക് വയറ്റിൽ കിടന്ന് ആശാൻ ചവിട്ടൊക്കെ തുടങ്ങി…”. ഈ കൊച്ചു ഒട്ടും നന്നായില്ലലോ… വയറു കുറവാണല്ലോ…. ഒന്നും കഴിക്കുന്നില്ലേ… ഫ്രൂട്ട്സ് കഴിക്കണം കേട്ടോ..”. ഇത്യാദി ചോദ്യങ്ങളും ഉപദേശങ്ങളും വേറെ കിട്ടുന്നുമുണ്ട്… എന്റെ കൊച്ചിന് ആവശ്യത്തിന് weight ഉണ്ട്.. എനിക്കത് മതി… ഹും….

അങ്ങനെ ഒരു ദിവസം ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടറുടെ വായിൽ നിന്ന് ഞാനെന്താണോ ഭയന്നത് ആ വാക്കുകൾ പുറത്തു വന്നു…

“അടുത്ത വീക്ക്‌ വരുമ്പോ ഒരു ഉള്ളു പരിശോധന ഉണ്ട് കേട്ടോ… “ഞാൻ അടുത്തിരുന്ന ഉമ്മയെ നോക്കി… ഇതൊക്കെ എന്ത്‌ എന്ന ഭാവത്തിൽ ഉമ്മയും…. വീട്ടിൽ ചെന്നയുടൻ ഞാൻ കൂടെ പഠിച്ച കൊച്ചുങ്ങളുള്ള എല്ലാ ഫ്രണ്ട്സിനും മെസ്സേജ് അയച്ചു ..

“di… ഈ pv എങ്ങനുണ്ടടി… വേദനയാന്നോ? ”

“പിന്നേ…. നല്ല സുഖല്ലേ…. “എല്ലാത്തിന്റേം മറുപടി ഇതാണ്…. അതിലുണ്ട് എല്ലാം… ഇവറ്റകൾക്കൊക്കെ സമാധാനിപ്പിക്കാൻ എങ്കിലും പറഞ്ഞൂടെ സിമ്പിൾ ആണെന്ന്….ഇനി യൂട്യൂബ് ഒരു ഗൂഗിൾ തന്നെ രെക്ഷ… അല്ലെങ്കിലും എനിക്കെന്തെലും ഡൌട്ട് വന്നാൽ ഞാൻ അവരെയാ സമീപിക്കാറു… പിന്നെ ഞാൻ ഒന്നും നോക്കീല്ല… നേരെ യൂട്യൂബിലേക്ക്… അവിടെ mother channel by priya എന്നൊരു ചാനൽ ഉണ്ട്… എനിക്ക് പുള്ളികാരത്തീടെ വീഡിയോസ് ഭയങ്കര ഇഷ്ടാണ്… pv യേ കുറിച് ഒരു വീഡിയോ ചെയ്യാവോന്ന് ചോദിച്ചു… എന്നെപോലെ ഒന്ന് രണ്ട് പേര് സെയിം കാര്യം റിക്വസ്റ്റ് ചെയ്തിരുന്നു … രണ്ട് ദിവസത്തിനുള്ളിൽ ചേച്ചി വീഡിയോ ഇട്ടു… അത് കണ്ടപ്പോ മനസ്സിനൊരാശ്വാസം… പിന്നെ ഉള്ളുപരിശോധന മാടയ കോടയാ എന്നൊക്കെ പറഞ്ഞവളുമ്മാരോട് ഒരു ലോഡ് പുച്ഛവും…

അങ്ങനെ ആ ദിവസം വന്നെത്തി… ഡോക്ടറുടെ കൈക്രിയ ഇനി പഴശ്ശി കാണാൻ പോണേ ഉള്ളു… എന്റെ പേര് വിളിക്കാറായി….

“ഉമ്മാ… ഞാൻ പോണോ… നമുക്ക് നാളെ വന്നു കാണിച്ചാലോ… ”

ഉള്ളിൽ തികട്ടിവന്ന ദേഷ്യം അടക്കിപ്പിടിച് ഉമ്മയെന്നെയൊന്ന് നോക്കി…. വേണ്ടെങ്കിൽ വേണ്ടന്നങ് പറഞ്ഞാപ്പോരേ… എന്തിനാ ഒള്ളപല്ലൊക്കെ കടിച്ചു പൊട്ടിക്കുന്നേ… അതവിടെ കിടന്നോട്ട്…

“. ഫർമസിയിൽ ചെന്ന് ഒരു sterile ഗ്ലോവ്സ് വാങ്ങി വാ…. ”

അസിസ്റ്റൻഡ് നേഴ്സ് ആണ്… ഉമ്മാ അത് വാങ്ങി വരുമ്പോഴേക്കും ഡോക്ടർ എന്റെ weightum ബിപിയും ഒകെ ചെക്ക് ചെയ്തിരുന്നു…

“ബെഡിലേക് കേറിക്കിടന്നോ ”

കേറികിടന്നു…. മനസ്സിൽ പ്രിയചേച്ചി വിഡിയോയിൽ പറഞ്ഞ വാചകങ്ങൾ ഓടി വന്നു… ബലം പിടിക്കരുത്.. കൂളായി കിടന്ന മതി….

ഡോക്ടറെ ഒരു forceps എടുത്തു… അതിൽ പഞ്ഞി വെച്ചിട്ട് betadine മുക്കി…

“ബലം പിടിക്കല്ലേ…. കൂളായി കിടന്നോ “ഞാൻ കണ്ണടച്ചു ഒറ്റകിടപ്പങ് കിടന്നു…രണ്ട് സെക്കന്റിനുള്ളിൽ കാര്യം കഴിഞ്ഞു… സത്യം പറയാലോ വല്യ വേദനയൊന്നും തോന്നീല്ല.. എന്നാൽ അത്ര ഇഷ്ടപ്പെടാത്തൊരു തരം ഇറിറ്റേഷൻ…

“ഒന്നും ആയിട്ടില്ല കേട്ടോ… അടുത്ത വീക്ക്‌ വന്ന മതി.. പിന്നെ വെള്ളം പോലെ വല്ലോം പോകുകയോ ബ്ലീഡിങ് ഉണ്ടേലോ മാത്രം വന്ന മതി ”

വീട്ടിൽ ചെന്നപ്പോഴേക്കും ചെറിയൊരു ചൂടും തുമ്മലും ഓക്കേ തുടങ്ങിയിരുന്നു….

“നീ പേടിച്ചാണോ ഉള്ളു പരിശോധനക്ക് ചെന്നത് “ഉമ്മാന്റെ വക ചോദ്യം

“പിന്നെ പേടിക്കാതിരിക്കോ? ”

“ചുമ്മാതല്ല പനി പിടിച്ചേ.. ഇത്രേം നാലും കുഴപ്പമില്ലാരുന്നു… ലാസ്റ്റ് ടൈം വന്നപ്പോൾ അവൾ പനിയും പിടിപ്പിച്ചോണ്ട് വന്നിരിക്കുന്നു ”

ഇതാപ്പോ നന്നായെ… പറച്ചിൽ കേട്ട തോന്നും ഞാൻ പനിയെ ക്ഷണിച്ചു വരുത്തിയതാണെന്ന്…. ഇടക്കിടക്കു യൂറിൻ പാസ്സ് ചെയ്യാൻ തോന്നുന്നു… ടോയ്‌ലെറ്റിൽ ചെന്നപ്പോ അണ്ടർ ഗാർമെൻറ്സിൽ ഒരു gel പോലെ…. ഓഹ്… മ്യൂക്കസ് പ്ലഗ്ഗ്… ഇതൊക്കെ ഗൂഗിൾ അമ്മച്ചി എപ്പോഴേ പറഞ്ഞു തന്നിരിക്കുന്നു… പേടിക്കാനൊന്നുമില്ല…. പിറ്റേന്നായപ്പോൾ പനി കൂടി… നേരെ വിട്ടു ഹോസ്പത്രിയിലേക്ക്… അഡ്മിറ്റ് ആവാൻ പറഞ്ഞു ഡോക്ടർ…. കെട്ടിയോനെ വിളിച്ചു കാര്യം പറഞ്ഞു… പുള്ളി എറണാകുളത്തു ഒരു മീറ്റിംഗിൽ ആണ്… അവിടുന്ന് ഇറങ്ങാൻ പോണേ ഉള്ളൂന്… പേടിക്കണ്ട… ധൈര്യം ആയിട്ടിരിക്കാൻ പറഞ്ഞു പുള്ളി…

വാർഡിലാണെ ആദ്യം കിടത്തിയെ… ചെന്നയുടൻ തന്നെ നേഴ്സ് വന്നു പറഞ്ഞു പ്രെപറേഷന് റെഡിയാവാൻ…. അവിടെ ചെന്നപ്പോ അസിസ്റ്റൻഡ് ചേച്ചി പ്രീപയർ ചെയ്തു തന്നു… എല്ലാം മുൻകൂട്ടി ഞാൻ പ്രെപയർ ചെയ്തോണ്ട് പുള്ളികാരത്തിക് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല…. എനിക്കാണെങ്കിൽ വാർഡ് ഒട്ടും പറ്റുന്നുമുണ്ടായിരുന്നില്ല… ചെന്ന് ഒരു കുളി പാസ്സാക്കി ഒരു നെറ്റി എടുത്തിട്ടു… ഉള്ളിൽ നിന്ന് എന്തോ തികട്ടി വരുന്ന പോലെ… നേരെ വാഷ് ബേസിനരികിലേക്ക് ഓടി… വയറിലുള്ളതെല്ലാം വോമിറ്റ് ചെയ്തു… ബെഡിൽ വന്നിരുന്നപ്പോഴേക്കും കാലിൽ എന്തോ ഒലിച്ചിറങ്ങുന്ന പോലെ…. നോക്കിയപ്പോൾ വെള്ളം പോലെ എന്തോ ഒന്ന്…
പടച്ചോനെ… അമ്നിയോട്ടിക് ഫ്ലൂയിഡ്…. ഞാൻ വേഗം സിസ്റ്ററെ വിളിച്ചു കാര്യം പറഞ്ഞു… വേഗം വീൽ ചെയർ കൊണ്ട് വന്നു… പടച്ചോനെ… ലേബർ റൂമിൽ കേറുന്നതിനു മുന്നേ കെട്ടിയോനെ ഒന്ന് കാണാൻ പറ്റിയാ മതിയാരുന്നു… ഇനി കാണാൻ പറ്റിയില്ലെങ്കിലോ…. പറഞ്ഞുതീർന്നതും ഇരുതോളിലൂടെയും ബാഗ് ഒക്കെ ഇട്ട് മുന്നിൽ വന്നു നിക്കുന്നു കക്ഷി….

“ഇപ്പഴാ അവക്ക് സമാധാനമായേ… “ഉമ്മച്ചിയുടെ ഡയലോഗ്….

പുള്ളിക്കാരൻ സമാധാനമായിട് പോയിട്ടു വാ എന്ന മട്ടിൽ കണ്ണടച്ച് കാണിച്ചു… ലേബർ റൂമിൽ ചെന്നപ്പോ ദാ കിടക്കുന്നു എന്നെപോലെ കുറെ ഗർഭിണികൾ…. അന്നേരം സമയം രാത്രി ഒരു 9മണി ആയിട്ടുണ്ടാവും… അന്ന് നൈറ്റ്‌ ഫുൾ അവിടെ കിടന്നു… പ്രതേകിച്ചൊന്നും ഇല്ലായിരുന്നു… ഇതിനിടക്ക് സിസ്റ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും കൊതിയും നൊണയും ഒക്കയുണ്ട്… നമ്മളോടൊക്കെ വല്യ കാര്യമാണ്… ഡ്യൂട്ടി ഡോക്ടറും വന്നു… ഇടക്കിടക്കു ബുദ്ധിമുട്ട് വല്ലോം ഉണ്ടൊന്നൊക്കെ ചോദിക്കുന്നുണ്ടാരുന്നു… എനിക്കെന്ത് ബുദ്ധിമുട്ട്… സത്യം പറഞ്ഞാൽ ലേബർ റൂമിൽ കയറിയപ്പോൾ തൊട്ട് എന്റെ പേടിയൊക്കെ പോയിരുന്നു… ഇനി പേടിച്ചിട്ടും കാര്യമില്ലെന്ന് അറിയാവുന്നോണ്ടാരിക്കും…

“.. എഴുന്നേക്ക്…. ”

ഇതാരാണ്…. ഉറങ്ങാനും സമ്മതിക്കില്ല… അയ്യോ… സിസ്ട്രാര്ന്നോ….

“ഡ്രിപ് ഇടണം… പോയി ബ്രഷ് ചെയ്ത് വന്നോളൂ… ”

തലേന്ന് തന്നെ എനിമ തന്നു കളയേണ്ടതെല്ലാം കളഞ്ഞോണ്ട് ആ പരിപാടിക് വേണ്ടി മെനക്കെടേണ്ടി വന്നില്ല… ബ്രഷ് ചെയ്ത് ചെന്നപ്പോഴേക്കും ബ്രെഡ് ഉം കട്ടനും കൊണ്ട് വന്നു… എനിക്കാണേൽ ബ്രെഡ് പച്ചക് കഴിക്കുന്നതെയിഷ്ടമല്ല… കുറച്ചു കഴിഞ്ഞപ്പോഴേക്കും സിസ്റ്റർ വന്നു ഡ്രിപ് ഇട്ടു….സമയം രാവിലെ ഒരു 4മണി ആയിക്കാണും. എന്റെ കൂടെ മറ്റൊരു കുട്ടിയും ഉണ്ടാരുന്നു…. ഡ്രിപ് ഇട്ട് കുറച്ചു കഴിഞ്ഞതും ആ കുട്ടിക്ക് പെയിൻ തുടങ്ങി… മൂളലും ഞെരക്കവും ഒക്കെ… കുറച്ചു കഴിയുമ്പോ അതങ്ങ് മാറും.. അന്നേരം അവൾ എന്നെ നോക്കി പുഞ്ചിരിക്കും… ഞാനും… സംസാരിക്കാൻ ആഗ്രഹമുണ്ടെലും ഒരു റൂമിന്റെ രണ്ട് മൂലകളിലായാണ് ഞങ്ങൾ… ഇതിനിടയിൽ കുറെ ഗർഭിണികൾ കിടക്കുന്നുണ്ടെങ്കിലും അവരൊക്കെ ഉറങ്ങുകയാണ്…

“സില്ലി ഗേൾ…. ഒരു ഡ്രിപ് ഇട്ടപോ തന്നെ ഇങ്ങനെ തുടങ്ങിയാൽ… “ഞാൻ മനസ്സിലോർത്തു… പെട്ടെന്നവൾക് പെയിൻ കൂടി ലേബർ റൂമിൽ കൊണ്ട് പോയി… നേഴ്സ് ഫോൺ വിളിച്ചു ഡോക്ടറോട് പറഞ്ഞു. 10മിനിറ്റിനകം അവർ വന്നു… അകത്തു ആ കുട്ടിയുടെ ഉയർന്ന നിലവിളിക്കൊപ്പം ഒരു കുഞ്ഞ് കരച്ചിലും… അവളുടെ വാവ പുറത്തു വന്നു…ഇനി എന്റേത് എപ്പോഴാണോ എന്തോ, ഓരോ നിമിഷവും ഓരോ വർഷം പോലെ തോന്നിയ സമയം.. അറിയാതെ വയറിലേക്ക് കൈകൾ നീണ്ടു

പുള്ളികാർത്തിയില്ലേ… നേരത്തെ ഡെലിവറി കഴിഞ്ഞ കുട്ടി…. അവൾ കൂളായി ഇറങ്ങി വന്നു എന്നെ നോക്കി പുഞ്ചിരിച്ചു… നേരത്തെ കരഞ്ഞു നിലയുംവിളിച്ചോണ്ട് പോയ കൊച്ചാണോ ഇത്‌… 4മണിക്ക് പെയിൻ വരാനുള്ള ഡ്രിപ് ഇട്ടത് ഒരു 10മണിയായിട്ടും എനിക്കൊന്നും സംഭവിച്ചില്ല…. കുറച്ചു കഴിഞ്ഞതും പെയിൻ വന്നു തുടങ്ങി.. ആദ്യമൊക്കെ സഹിക്കാൻ പറ്റുന്നതായിരുന്നെങ്കിലും പിന്നെ പിന്നെ ഔട്ട്‌ ഓഫ് കണ്ട്രോൾ…. വേദന സഹിക്കാണ്ട് വന്നപ്പോ ഞാൻ അടുത്തുള്ള ഡ്രിപ് കുത്തിയിടുന്ന സ്റ്റാൻഡിൽ മുറുകെ പിടിച്ചു

“അവിടെ പിടിക്കല്ലേ കുട്ടി… അടുത്ത് patient കിടക്കുന്നു… അവരുടെ ദേഹത്തു വീഴും…. “ഞാൻ കൈ വിട്ടു… എവിടേലും ഒന്ന് പിടിച്ചേ പറ്റു…

“സിസ്റ്ററെ… ഒന്ന് വരോ? വേദന ഒട്ടും സഹിക്കാൻ വയ്യ ”

പുള്ളികാരത്തി വന്നു കാലുകൾക്കിടയിലൂടെ ഒന്ന് നോക്കി…

“ആയിട്ടില്ല…. ”

“ഇവിടെ ഒന്ന് നിക്കോ സിസ്റ്ററെ… ഞാൻ കയ്യിലൊന്ന് പിടിച്ചോട്ടെ ”

“അതിനെന്താ… “അവർ പുഞ്ചിരിച്ചു.
വേദന വന്നും പോയും ഇരുന്നു… വേദന ഇല്ലാത്തപ്പോൾ എനിക്ക് നല്ല ഉറക്കവും വരുന്നുണ്ട്… സമയമാണേൽ പോകുന്നുമില്ല…. ഒരു 11.45വരെ നോക്കാം… ഇല്ലെങ്കിൽ cs ചെയ്യന്നു ഡോക്ടർ പറഞ്ഞു… പടച്ചോനെ 11.45നു ഇനിയും ഒരു മണിക്കൂർ… അതുവരെ ഞാനെങ്ങനെ സഹിക്കും ഈ വേദന…. എങ്ങനെയോ ഇഴഞ്ഞു നീങ്ങി സമയം 11.43ആയി.. പെട്ടെന്ന് എനിക്ക് ടോയ്‌ലെറ്റിൽ പോകാൻ പോണ പോലെ തോന്നി… അതോടൊപ്പം വേദനയും… നിയന്ത്രിക്കാനാവാത്ത വേദന കാരണം ഞാൻ വാ വിട്ട് നിലവിളിച്ചു… എന്റെ കാലുകൾക്കിടയിലൂടെ ഉള്ളിലേക്കു നോക്കിയ സിസ്റ്റർ അലറി…

“തല പുറത്തു വരുന്നുണ്ട്… വേഗം ഡോക്ടറെ വിളിച്ചോ… ”

ഡോക്ടർ വന്നു നോക്കി… കാലകറ്റി വെച്ച് നന്നായി പുഷ് ചെയ്യാൻ പറഞ്ഞു… ഞാൻ എനിക്കാവുന്നതും പുഷി…

“നന്നായി പുഷ് ചെയ്യ് കുട്ടി ”

ഡോക്ടർ ക്ക് അങ്ങനെ പറയാം… ഒന്ന് പുഷാൻ പെടുന്ന പാട് എനിക്കറിയാം .

കുറെ പുഷിയിട്ടും നോ രക്ഷ… അവസാനം ഡോക്ടർ ഫോർസെപ്സ് എടുത്തു… കുഞ്ഞിന്റെ തല അതുകൊണ്ട് പിടിച്ചു പുറത്തേക്കു കൊണ്ട് വരാനാണ് . ഫോഴ്സ്പ്സ് ഉപയോഗിച്ച് കുഞ്ഞിന്റെ തലയിൽ പിടിച്ചാൽ തലയുടെ ഷേപ്പ് ചേഞ്ച്‌ ആവുമെന്ന് ആരൊക്കെയോ പറഞ്ഞത് ഓർമ വന്നു.

“അത് വേണ്ട ഡോക്ടറെ… ഞാൻ ഒന്നൂടി നോക്കാം ”

ഞാൻ എന്റെ സർവശക്തിയും എടുത്തു മുക്കി… ഇതിനിടയിൽ ഒരു സിസ്റ്റർ ചാടിക്കേറി എന്റെ വയറ്റിലേക്ക് ആഞ്ഞൊരടി…. എന്റെ നിലവിളി ക്രമാതീതമായി ഉയർന്നത് കണ്ട് ഡോക്ടർ വരെ ഞെട്ടി…. ഇതിനിടയിൽ കുഞ്ഞിനെ ഡോക്ർ വലിച്ചെടുക്കുന്നത് മങ്ങിയ കാഴ്ചയിലും എനിക്ക് കാണാമായിരുന്നു… അവന്റെ ആദ്യത്തെ കരച്ചിൽ…. അവൻ വന്നതും സ്വിച് ഓഫ്‌ ചെയ്തപോലെ എന്റെ വേദനയും നിന്നു.അങ്ങനെ 11.49am നു ന്റെ മോൻ ഭൂമി കണ്ടു… അൽഹംദുലില്ലാഹ്… അവനെ എന്റെ മുഖത്തേക് സിസ്റ്റർ ചേർത്തു വെച്ച് തന്നു… ഞാൻ അവനു ഒരു ഉമ്മ കൊടുത്തു… എന്റെ ആദ്യ ചുംബനം.

“ഈ കുട്ടീടെ  ആള്കാരുടെ കയ്യിൽ നിന്ന് വെള്ളമുണ്ട് വാങ്ങി വാ ”

“പ്ലാസന്റ വന്നിട്ടില്ല…pv ചെയ്ത് പുറത്തെടുക്കാം… ”
ആരൊക്കെയോ പറയുന്നത് കെട്ടു…. പടച്ചോനെ ഇത്‌ തീർന്നില്ലേ ഇനിയും pv യോ? pv ചെയ്തു… ഒന്നല്ല, രണ്ടല്ല, മൂന്നല്ല… മറുപിള്ള മൊത്തോം പുറത്ത് കളഞ്ഞിട്ടേ അവർ നിർത്തിയുള്ളു…

“വെസ്റ്റ് മൊത്തോം കളയണം. ഇല്ലേൽ ഇൻഫെക്ഷൻ ആകും.. കൊറച്ചൊന്ന് സഹിച്ചോ “അടുത്ത് നിന്ന സിസ്റ്റർ അലിവോടെ പറഞ്ഞു. ഇതിനിടയിൽ ഡോക്ടർ സ്റ്റിച്ച് ഇട്ടു… മയക്കിയോ എന്നെനിക്കറിയില്ലാട്ടോ… വേദന ഉണ്ടാരുന്നു… എങ്കിലും നേരത്തെ അനുഭവിച്ചതിന്റെ ഏഴയലത്തു വരില്ല… എല്ലാം കഴിഞ്ഞ് ഡോക്ടറെ എന്റെ അരികിലേക്കു വന്നു…

“മിടുക്കിയായിട് പ്രസവിച്ചല്ലോ “ഞാൻ അവരെ നോക്കി ചിരിച്ചു… അപ്പോ അവർക്ക് ഇരുവശത്തും വെള്ളച്ചിറകുകളുള്ള മാലാഖയുടെ രൂപമായിരുന്നു…
ഇതിനിടക്ക് നേഴ്സ് കുഞ്ഞിനെ കൊണ്ടോയി ഹസിനെയും വീട്ടുകാരെയും കാണിച്ചു… അവരുടെ മുഖത്തെ റിയാക്ഷന് പ്രതേകിച്ചു കുഞ്ഞിനെ വാങ്ങുമ്പോൾ കെട്യോന്റെ മുഖത്തുള്ള expression കാണാൻ പറ്റാത്തതിൽ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു… കുറച്ചു കഴിഞ്ഞപ്പോഴേക്കും വാവനേം കൊണ്ട് സിസ്റ്റർ വന്നു…

“വാവക്ക് പാല് കൊടുത്തോളൂട്ടോ… ”

അവനെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു വെച്ചു… പാല് കൊടുക്കാനായി മാറ് കുഞ്ഞിന്റെ വായിലേക്ക് വെച്ചുകൊടുത്തു… ഒരു കിളികുഞ്ഞിനെ പോലെ അവൻ ഒതുങ്ങിയിരുന്നു… എത്ര ചെറുതാ…. ഈ ആളാണോ വയറ്റിൽ കിടന്ന് ഇത്രയും ബഹളം ഒക്കെ കാണിച്ചേ…. സിസ്റ്റർ വീണ്ടും വന്നു കുഞ്ഞിനെയെടുത്തു nicu വിൽ കൊണ്ട് പോയി… വൈകിട്ട് 4മണിയായപ്പോഴേക്കും  ഒരു ഡീലക്സ് റൂം ഒപ്പിച്ച് അവിടേക്ക് ഷിഫ്റ്റ്‌ ചെയ്തു .വീൽചെയറിൽ സിസ്റ്റർമാർ എന്നെ റൂമിൽ കൊണ്ടാക്കി…അവിടെ ചെന്നപ്പോ ദാ കിടക്കുന്നെടാ നമ്മുടെ കുഞ്ഞു കക്ഷി… ടവൽ കൊണ്ട് നന്നായി പൊതിഞ്ഞു വെച്ചേക്കുവാന് ആളെ… കഴിക്കേണ്ട മെഡിസിൻ ഓക്കേ വീട്ടുകാരെ പറഞ്ഞേല്പിച്ചു സിസ്റ്റർമാർ പോയി… 2ആം ദിവസം ഡിസ്ചാർജ് ആയി…

പിന്നീട് വേദ്‌കുളിയുടെയും മറ്റും കാലമായിരുന്നു.. അസഹനീയമായ തൈലത്തിന്റെ മണം… കുറുക്കു മരുന്ന്…. പോരാത്തതിന് കുളിപ്പിക്കാൻ വരുന്ന ചേച്ചിയുടെ ചൂട് വെള്ളം കോരിയടി… ഹോ… ഓർക്കാനേ വയ്യ… പിന്നെ അമ്മൂമ്മയുടെ വക…. നേരെ കിട… ചരിഞ്ഞു കിടക്കരുത്…. ഫോൺ എടുക്കരുത്… ഞരമ്പെല്ലാം ഇളകി കിടക്കുവാ… ഇപ്പോ സൂക്ഷിച്ച നിനക്ക് കൊള്ളാം, പാല് തീരെയില്ലല്ലോ, ഉലുവ കഞ്ഞി കുടിക്കുന്നത് നല്ലതാ, വേണേൽ കുറച്ച് തേങ്ങാ പാൽ കൂടെ ചേർത്തോ  എന്നൊക്കെയുള്ള ഉപദേശങ്ങളും…അത് കൂടാതെ ചെറിയ രീതിയിൽ പോസ്റ്റ്‌ പാർട്ടം ഡെപ്പ്രെഷനും… എനിക്കും കുഞ്ഞിനും ആരുമില്ലെന്നും, കുഞ്ഞിനെ നോക്കുന്ന കാര്യത്തിൽ ഞാനൊരു തോൽവിയാണെന്നുമുള്ള അനാവശ്യചിന്ത… അതൊക്കെ താണ്ടി ധാ ഇപ്പോ മോൻ അവന്റെ ഒന്നാം വയസ്സിലെത്തി നില്കുന്നു…

ഈ സമയങ്ങളിലെല്ലാം ഞാൻ മനസ്സിലാക്കിയ ഒരു പാഠമുണ്ട്, ചില ഉപദേശങ്ങൾക്കും കരുതലിനും സ്നേഹപ്രകടനങ്ങൾക്കും നമ്മളെ തളർത്താൻ കഴിയുമെന്ന സത്യം , അത് അവർ നമ്മുടെ മേൽ അടിച്ചേല്പിച് ആശ്വാസം കണ്ടെത്തുന്നു, കൈയിലെ കുഞ്ഞും, നാല് ചുറ്റുമുള്ള ഉപദേശങ്ങളും പോരെ ഒരു പ്രസവം കഴിഞ്ഞ പെണ്ണിന്റെ മെന്റൽ സ്റ്റബിലിറ്റിയെ ബാധിക്കാൻ, പിന്നേ കന്നി പ്രസവമാണെങ്കിൽ ഒട്ടും പറയുകേം വേണ്ടാ…നോർമലി വളരെ weak മൈൻഡ് ഉള്ള ആളാണ് ഞാൻ, പക്ഷെ കട്ട സപ്പോർട്ട് തന്ന് കൂടെ നിന്നത് എന്റെ ഹസ്ബൻഡും എന്റെ മോന്റെ പല്ലില്ലാ ചിരിയുമായിരുന്നു…

 

ഇതെഴുതുമ്പോഴും എന്നെ നോക്കി ചിരിച്ചു നിൽപ്പുണ്ട് കക്ഷി…..

 

 

COPYRIGHT WORK – This work is protected in accordance with section 45 of the copyright act 1957 (14 of 1957)and should not be used full or part without the creator SHIBINA KHAN’s prior permission.

LEAVE A REPLY

Please enter your comment!
Please enter your name here