Home Latest എവിടെയാ ഒരു കോണിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്, ഓരോ നിമിഷവും എരിഞ്ഞുകൊണ്ടിരിക്കുന്ന മൂർച്ചയുള്ള പശ്ചാത്താപം… Part –...

എവിടെയാ ഒരു കോണിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്, ഓരോ നിമിഷവും എരിഞ്ഞുകൊണ്ടിരിക്കുന്ന മൂർച്ചയുള്ള പശ്ചാത്താപം… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 5

രചന : Anu Kalyani

“എങ്കിൽ പറ….. ഞാൻ ആരാണെന്ന്…..”
ഉത്തരം ഒന്നും പറയാതെ അവൾ അവനെ ചുറ്റി വരിഞ്ഞു…….
ഒരു ചിരിയോടെ അവന്റെ കൈകൾ അവളെ തലോടികൊണ്ടെ ഇരുന്നു…..
ആ തലോടലിലും എന്തിനോ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…..

“അഭി……”
“മമ്……”
“ഞാൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ നീ ഇത് എന്നോട് പറയില്ലായിരുന്നോ…..”

മറുപടി എന്നോണം അവന്റെ കണ്ണിലെ ഇളം ചൂട് ദ്രാവകം അവളുടെ കവിളിൽ പതിഞ്ഞു..
തലയുയർത്തി നോക്കുമ്പോൾ അവന്റെ കലങ്ങിയ കണ്ണുകൾ കാണാമായിരുന്നു…..
ആ നനഞ്ഞ മിഴികളിൽ സഹതാപം നിറഞ്ഞ് നിന്നിരുന്നു…. എവിടെയാ ഒരു കോണിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്, ഓരോ നിമിഷവും എരിഞ്ഞുകൊണ്ടിരിക്കുന്ന മൂർച്ചയുള്ള
പശ്ചാത്താപം…

“നന്ദു…. മതി…. പോയി ഉറങ്ങ്….”
“നന്ദൂ………”
നെഞ്ചിൻ തലവെച്ച് എതോ ലോകത്തെന്ന പോലെ നിൽക്കുകയാണ് നന്ദു…
“അഭി, എനിക്ക്… ചിലപ്പോഴൊക്കെ ഒറ്റയ്ക്ക് ഇരിക്കാൻ വല്ലാത്ത പേടി തോന്നുന്നു….
ആരോ എന്നെ പിന്തുടരുന്നത് പോലെ…..”
അവളുടെ വാക്കുകിൽ ഭയം അല്ലായിരുന്നു,
മറിച്ച് വല്ലാത്തൊരു ശക്തി ഉള്ളത് പോലെ…

“അതൊക്കെ നിന്റെ തോന്നൽ ആണ് നന്ദു…
വേറെ ഒന്നിനെയും കുറച്ച് ഇപ്പോൾ ചിന്തിക്കാൻ നിക്കണ്ട…..”

“ഇല്ല അഭി,ആ രാത്രിയിലെ ഇരുട്ട് ഇപ്പോഴും എന്റെ കണ്ണിൽ ഉണ്ട്…..
ഹോസ്പിറ്റലിൽ നിന്ന് ഉണരുമ്പോൾ എന്റെ മനസ്സിൽ ആകെ ഉണ്ടായിരുന്നത് ആ ഇരുട്ട് മാത്രം ആയിരുന്നു…….
പിന്നെ…..ആ ഇരുട്ടിൽ മറഞ്ഞ് നിൽക്കുന്ന അദൃശ്യമായ ഒരു രൂപവും….”

അവളെ തലോടിക്കൊണ്ടിരുന്ന ആ കൈകൾ പെട്ടെന്ന് നിശ്ചലമായി….
തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി, അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു…
നെറുകയിൽ പതിയെ ചുണ്ടമർത്തി….

“പോയി ഉറങ്ങ്…..”

അവളെ ഉറക്കി,ആ മുറി വിട്ടിറങ്ങുമ്പോൾ അവന്റെ നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ചത് പോലെ തോന്നി…
മുറിയിൽ എത്തുമ്പോഴേക്കും തടഞ്ഞുവച്ചിരുന്ന ഉപ്പുജലം കവിളുകളെ നനയിച്ചിരുന്നു….
🛑🛑🛑
“നന്ദുചേച്ചി….”

അലമാരയിൽ നിന്ന് ഡയറി എടുക്കാനായി കൈ എത്തിക്കുമ്പോഴായിരുന്നു, വയറിൽ ചുറ്റി വരിഞ്ഞുകൊണ്ട് ഒരു പെൺകുട്ടി വന്നത്..
കൈ തട്ടിമാറ്റി തിരിഞ്ഞു നിന്നു….

ഷോൾഡർ വരെ വെട്ടി ഒതുക്കിയ ചുരുണ്ട മുടി, കറുത്ത നിറത്തിലുള്ള കല്ലമാല കഴുത്തിൽ മുറുകി ഇട്ടിട്ടുണ്ട്,വീടർന്ന കണ്ണുകൾ….

ഡയറിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണെന്ന് നന്ദുവിന് മനസിലായി…

“നീ എന്താ ചേച്ചിയെ ഇങ്ങനെ നോക്കുന്നെ.”

പറഞ്ഞുകൊണ്ട് അവളെ എടുത്ത് കറക്കി കിടക്കയിലേക്ക് ഇട്ടു….
മുറിയിലെ ശബ്ദം കേട്ട് അപ്പോഴേക്കും അഭി അവിടെ എത്തിയിരുന്നു….

“അമ്മൂ…..”
ദേഷ്യത്തോടെയുള്ള അഭീയുടെ ശബ്ദം കേട്ട് അമ്മുവിന്റെ കൂടെ നന്ദുവും ഞെട്ടി…..

“എന്താ ഇത്….”
“എന്ത്…..?
ഞാൻ കുറേ നാളായില്ലെ ചേച്ചിയെ കണ്ടിട്ട്….
അത് കൊണ്ട് ഇത്തിരി സ്നേഹം പ്രകടിപ്പിച്ചതാ……”
“അതിന് ഇങ്ങനെ നിലവിളിക്കണോ……”
“അതിന് നിലവിളിച്ചത് ഞാനല്ലല്ലോ…..ദേ ചേച്ചിയാ….”
ചൂണ്ടുവിരൽ നന്ദുവിന് നേരെ നീട്ടി…..
ഒന്നും മനസ്സിലാവാതെ തത്രപ്പെടുന്ന അവളെ അവൻ ഒന്ന് നോക്കി…

“അമ്മു നീ താഴേക്ക് പോയെ….”
“എന്താണ് എന്നെ പുറത്താക്കി രണ്ടാളും കൂടി ചെയ്യാൻ പോകുന്നത്….”
കുറച്ച് നാണം വരുത്തി അഭിയുടെ അടുത്ത് പോയി…..
“ഇറങ്ങി പോടീ…..”
പെട്ടെന്ന് ഉള്ള അലർച്ചയിൽ ഒന്ന് വിറച്ച് അവൾ പുറത്തേക്ക് ഇറങ്ങി….

“അത് അമൃത,അമ്മു എന്ന് വിളിക്കും… അമ്മയുടെ ചേച്ചീടെ മോളാണ്….നിങ്ങൾ നല്ല കൂട്ടായിരുന്നു…..”

ഒരു ഭാവവ്യത്യാസവും ഇല്ലാതെ മാറിൽ കൈ കെട്ടി അഭിയെ നോക്കുകയായിരുന്നു നന്ദു..

“ഹാ… പിന്നെ,അവൾ എന്ത് പറഞ്ഞാലും എന്തെങ്കിലും ഒക്കെ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തോ…..”

“എത്ര നാൾ ഇത് മറച്ച് വെക്കാൻ കഴിയും അഭി, നാളെ ഇതുപോലെ വേറെയും കുറെ ആള് വന്നാൽ…. അപ്പോഴും നീ ഉണ്ടാകുമോ ഇങ്ങനെ മുന്നിൽ വന്ന് നിൽക്കാൻ….”

ആ ശബ്ദം ചെറുതായി ഇടറിയിരുന്നു…..

“ഉണ്ടാകും….. എനിക്ക് ജീവൻ ഉണ്ടെങ്കിൽ, ഞാൻ എവിടെയാണെങ്കിലും ഓടി വരും…..
നീ….. നീ… വരരുത് എന്ന് പറയുന്നത് വരെ….”

ചുവപ്പ് പടർന്ന കണ്ണിൽ ഒരു നിമിഷം അവൾ മിണ്ടാതെ നോക്കി നിന്നു….
തിരിച്ചറിയാനാവാത്ത ഒരു നൊമ്പരം അതിൽ കനം പിടിച്ച് നിൽക്കുന്നുണ്ട്….
🛑🛑🛑
“അഭിയേട്ടാ… നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ….”

സോഫയിൽ ഇരുന്നു ഫോൺ നോക്കുകയായിരുന്നു അഭി…

“ഹാ….. എങ്ങോട്ടോ…..”
“ബീച്ചിൽ പോകാം……അല്ലേ ചേച്ചി…..”

നന്ദു അഭിയെ ഒന്ന് നോക്കി, അവന്റെ കണ്ണുകളും അവളിൽ തന്നെ ആയിരുന്നു….

“മ്മ്”

മറുപടിയായി ഒന്ന് മൂളി….

“ഹാ…. പിന്നെ, അന്നത്തെ പോലെ അവിടെ വച്ച് രണ്ടാളും അടി കൂടരുത്…..”

കവിളിൽ പിച്ചി അമ്മു എഴുന്നേറ്റ് പോകുമ്പോൾ ഒന്നും മനസ്സിലാവാതെ നന്ദു അഭിയെ നോക്കി……
അവൻ പക്ഷേ മറ്റേതൊ ലോകത്തായിരുന്നു..

“ചേച്ചി,പഴയ കോഴികളെ ഒന്നും കാണുന്നില്ലല്ലോ…..”

ബീച്ചിനോരത്തെ കടകളിൽ കണ്ണോടിക്കുകയാണ്  അമ്മു…

“കോഴികളോ…..”

“എന്താ… ചേച്ചി മറന്ന് പോയൊ അവരെ….”
പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു….
കാറിന് ചാരി കടൽ നോക്കി നിൽക്കുന്ന അഭിയെ നന്ദു നോക്കി….

“ഏട്ടൻ വരുന്നില്ലേ…..”
“ഇല്ല,നിങ്ങൾ പോയി വാ…. ഞാൻ ഇവിടെ ഉണ്ടാകും….”

നന്ദൂന്റെ കയ്യിൽ പിടിച്ച് അമ്മു കടലിലേക്ക് നടന്നു…
അവളുടെ കൂടെ ചിലവഴിച്ച സമയം നന്ദു എല്ലാം മറക്കുകയായിരുന്നു…..

“ചേച്ചി, നമുക്ക് ഐസ്ക്രീം വാങ്ങിയാലോ…”
അവർ ചെറിയ ഒരു കടയിൽ കയറി, ഐസ്ക്രീം വാങ്ങി….

“ഓയ്… ഐസ്ക്രീം…..”
കടയുടെ സൈഡിൽ നിന്നും ശബ്ദം കേട്ട് രണ്ടാളും അങ്ങോട്ട് നോക്കി…
“അയ്യോ… ചേച്ചി… ഇത് അവരല്ലേ…”
അമ്മുവിന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു….
നന്ദൂന്റെ കയ്യിൽ പിടിച്ച് അവൾ നടക്കാൻ തുടങ്ങുമ്പോഴേക്കും മുന്നിൽ ഒരാൾ വന്ന് നിന്നു..
അയാൾ തലചെരിച്ച് കടലിലേക്ക് നോക്കി നിൽക്കുന്ന അഭിയെ നോക്കി….

“നീ, ഇത്രയൊക്കെ ആയിട്ടും അവനെ വിട്ടില്ലേടീ…..”
നന്ദുവിനെ ഒന്നുഴിഞ്ഞ് നോക്കി അയാളത് പറയുമ്പോൾ മുന്നിൽ നടക്കുന്നതൊന്നും മനസ്സിലാവാതെ അവൾ അയാളെ തന്നെ നോക്കി നിന്നു…

“ഇതെന്ത് പറ്റി… നിന്റെ പഴയ ശൗര്യം ഒക്കെ അങ്ങ് പോയൊ…..”
പറഞ്ഞുകൊണ്ട് അയാൾ അവളുടെ അരികിലേക്ക് വന്നു….
പെട്ടെന്ന് ആയിരുന്നു അവരുടെ ഇടയിലേക്ക് അഭി കയറി നിന്നത്….

“നിന്റെ അസുഖം ഇപ്പോഴും മാറിയില്ലേ…..”

അഭിയുടെ സംസാരം കേട്ട് അയാൾ അവനെ നോക്കി ചിരിച്ചു..

“ഞാൻ ഇവളെ പിടിച്ച് നിർത്തിയതടാ….
ഇവളെന്നെ ഇങ്ങോട്ട് വിളിച്ചതാ…..”

താടി ഉഴിഞ്ഞ് ഒരു വഷളൻ ചിരിയോടെ അയാൾ അവരെ നോക്കി..

ഒരലർച്ചയോടെ അഭി അവന്റെ കോളറിൽ പിടിച്ച് വലിച്ചു…
“ഏട്ടാ….വേണ്ട … അവിടെ പോലീസ് ഉണ്ട്…..”
കുറച്ച് അപ്പുറത്ത് നിൽക്കുന്ന പോലീസിനെ അമ്മു അവന് കാണിച്ച് കൊടുത്തു…
പതിയെ അവന്റ പിടി അയഞ്ഞു…
അയാളെ രൂക്ഷമായി നോക്കി ,തീരിഞ്ഞ് നടന്നു….

തിരിച്ചുള്ള യാത്രയിൽ മൂന്നാളും മൗനമായിരുന്നു….
പുതിയ മുഖങ്ങളെ ഓർമ്മയിൽ തിരയാൻ ശ്രമിക്കുകയാണ് നന്ദു….

വീട്ടിൽ എത്തിയപ്പോൾ തന്നെ നന്ദു മുറിയിലേക്ക് പോയി….
ബീച്ചിൽ സംഭവിച്ചിരുന്നത് ഒരു ഭൂതകാലത്തിന്റെ തുടർച്ചയാണെന്ന്  അവൾക്ക് അറിയാമായിരുന്നു….
ഡയറിയുടെ താളുകളിൽ അവൾ അമ്മുവിന്റെ പേര് തിരയുകയായിരുന്നു….

എത്ര പെട്ടെന്നാണ് നാല് വർഷം കടന്ന് പോയത്… ഇന്ന് കോളേജിലെ അവസാനത്തെ ദിവസം ആയിരുന്നു…
പാർട്ടിയും യാത്രപറച്ചിലും ഒക്കെ കഴിഞ്ഞ് ഏറെ വൈകി ആയിരുന്നു വീട്ടിൽ എത്തിയത്…..
കൂടെ പഠിച്ചവരൊക്കെ അടുത്തൊക്കെ തന്നെ ഉണ്ടെങ്കിലും വല്ലാത്തൊരു നോവ് മനസ്സിനെ അലട്ടുന്നുണ്ട്…
ഏറെ വിഷമത്തോടെ വീട്ടിൽ എത്തിയപ്പോൾ ആണ് സോഫയിൽ ഇരുന്നു ടിവി കാണുന്ന അമ്മൂനെ കണ്ടത്…
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു…
അവളുടെ സാമീപ്യം വല്ലാത്തൊരു ഊർജ്ജം ആയിരുന്നു…. എത്രവലിയ വിഷമവും അവളെ കാണുമ്പോൾ ഇല്ലാതാകും….

പതിയെ ശബ്ദമുണ്ടാക്കാതെ ഞാൻ അവളുടെ പിന്നിലൂടെ ചെന്ന് പിടിച്ച് കുലുക്കി.
ഒന്ന് പതറിയെങ്കിലും തിരിഞ്ഞ് നിന്ന് അവളെന്നെ വലിച്ച് സോഫയിൽ ഇട്ടു…

“സ്നേഹം പ്രകടനം ഒക്കെ കഴിഞ്ഞെങ്കിൽ പോയി കുളിച്ചിട്ട് വാ….”
ടീച്ചറമ്മയുടെ ശബ്ദം കേട്ടാണ് ഞങ്ങൾ സംസാരം നിർത്തിയത്….

പിന്നെ എല്ലാത്തിനും വല്ലാത്തൊരു ഊർജ്ജം ആയിരുന്നു…
പെട്ടെന്ന് കുളിച്ച് താഴെ വന്ന് അവളോട് സംസാരിക്കാൻ തുടങ്ങി….

“അമ്മു വന്നത് കൊണ്ടാണൊ….എന്നെ ഇന്ന് നോക്കിയേ ഇല്ലല്ലോ…”
വയറിൽ മുറുകിയ കൈകൾക്കൊപ്പം ഇളം ചൂട് നിശ്വാസവും പുറം കഴുത്തിൽ പതിച്ചു…
“അഭി…. നാളെ നമുക്ക് അമ്മൂനെയും മീരയെയും സഞ്ജൂനെയും എല്ലാവരുടെയും കൂട്ടി ഒന്ന് പുറത്തൊക്കെ പോയാലോ….”
“അതെന്താ നിനക്ക് അങ്ങനെ ഒരു ആഗ്രഹം”
“വെറുതെ എല്ലാവരുടെയും കൂടെ….. നല്ല രസായിരിക്കും….അല്ലെ അഭി….”
“ഹാ…. പോകാം…..”
“ക്ലാസ് ഒക്കെ കഴിയുമ്പോൾ വല്ലാത്തൊരു വിഷമം…..”
“എന്തിന്…..”
“ഇനി എപ്പോഴാ എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിയുന്നത്”
“നട്ടപ്പാതിരയ്ക്ക് സെന്റി അടിക്കാതെ പോയി കിടന്ന് ഉറങ്ങ്…”
🛑🛑🛑
“ചേച്ചി…..”
അമ്മൂന്റെ വിളി കേട്ടാണ് നന്ദു ഡയറി അടച്ച് വച്ചത്..
“എന്താ അമ്മൂ….”
“ചേച്ചിയ്ക്ക് സങ്കടായോ, അവന്മാർ അങ്ങനെ പറഞ്ഞതിന്…..”
“ഏയ് ഇല്ല….”
അവരാരാണെന്ന് അറിയാതെ ഞാനെങ്ങനെയാണ് അമ്മൂ സങ്കടപ്പെടുന്നത്..
ശബ്ദം പുറത്ത് വരാതെ അവൾ പറഞ്ഞു…
“എങ്കിൽ വാ നമുക്ക് കിടക്കാം….”
അമ്മൂ നന്ദുവിന്റെ കയ്യിൽ പിടിച്ച് വലിച്ചു…
അവളുടെ കണ്ണുകളെ ഉറക്കം തഴുകുന്നുണ്ടായിരുന്നില്ല..
അവ അടച്ച് വെച്ച ആ ഡയറിയിൽ മാത്രം ആയിരുന്നു….

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here