Home Latest അവന്റെ ചമ്മലും വെപ്രാളവും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം എന്നെ പൊതിയുന്നുണ്ടായിരുന്നു…. Part – 4

അവന്റെ ചമ്മലും വെപ്രാളവും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം എന്നെ പൊതിയുന്നുണ്ടായിരുന്നു…. Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 4

രചന : Anu Kalyani

“നന്ദു, നീ ഒന്ന് ശ്രമിച്ച് നോക്ക്… എന്തെങ്കിലും ഓർക്കാൻ….”
ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ ഇരിക്കുകയായിരുന്നു അവൾ…

അതിന് മറുപടി ഒന്നും പറയാതെ അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി…
നന്ദുവിന്റെ ആ പ്രവൃത്തി എല്ലാവർക്കും ഒരുപോലെ വിഷമമുണ്ടാക്കി…

വായിച്ച് പകുതിയാക്കിയ ഡയറി എടുക്കാൻ അവളുടെ ഉള്ള് തുടിക്കുന്നുണ്ടായിരുന്നു….
തന്റെ അക്ഷരങ്ങളിലൂടെ തന്നെ അവളെ അറിയാൻ, ചുറ്റിലും പടർന്നിരിക്കുന്ന ഇരുട്ടിനെ കീറിമുറിക്കാൻ മനസ്സ് വിതുമ്പുകയായിരുന്നു…..
🛑🛑🛑
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അഭിയുടെ ബൈക്ക് പോകുന്നത് കണ്ടു…
അവന്റെ അകൽച്ചയ്ക്ക് ഒരു രീതിയിലും കുറവുണ്ടായിരുന്നില്ല….
വീട്ടിൽ എത്തുമ്പോൾ കണ്ടത് എന്തോ തിരയുന്ന അഭിയെ ആയിരുന്നു…
എന്നെ കണ്ടിട്ടും കാണാതെ പോലെ നിന്നു. അവിടെയൊക്കെ കാര്യമായി നോക്കുന്നുണ്ടായിരുന്നു…
എന്തോ എനിക്ക് അവനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല…
“എന്റെ കയ്യിലുണ്ടായിരുന്ന ചാവി മിസ്സായി…”
അകത്തേക്ക് കയറാനായി നോക്കുമ്പോഴാണ് ആരോടെന്നില്ലാതെ പറയുന്ന അഭിയുടെ ശബ്ദം കേട്ടത്…
കുറച്ച് സമയം അവനെത്തന്നെ നോക്കി ഇരുന്നു…
ചെറുതായി വിശക്കാൻ തുടങ്ങിയപ്പോൾ, എന്റെ കയ്യിൽ ടീച്ചറമ്മ തന്നിട്ടുണ്ടായിരുന്ന ചാവി എടുത്ത് കതക് തുറന്നു…
വെറുതെ തമാശയ്ക്ക് എന്നോണം ഞാൻ അവനെ ഒന്ന് തല ചെരിച്ച് നോക്കി…
അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അഭിയെ കണ്ടപ്പോൾ അറിയാതെ ചിരി വന്നു…

നേരെ അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കി, ഒരു ഗ്ലാസ്സിൽ ഒഴിച്ച് പുറത്ത് പോയി കുടിച്ചു…
എന്നെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവനും അടുക്കളയിലേക്ക് പോകുന്നത് കണ്ടു…. കുറച്ച് കഴിഞ്ഞ് അവനും ചായയും എടുത്ത് വരുന്നത് കണ്ട് ഞാൻ ചിരി അടക്കിപ്പിടിച്ച് ഇരുന്നു…

അപ്പോഴേക്കും ടീച്ചറമ്മയും കേണലും വന്നിരുന്നു.രണ്ട് ധ്രുവങ്ങളിൽ, പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുന്ന ഞങ്ങളെ അവരും ഒന്നിരുത്തി നോക്കി….
🛑🛑🛑

മീരയുടെ കൂടെ മരച്ചുവട്ടിൽ ഇരുന്ന് സംസാരിക്കുമ്പോഴാണ് രണ്ട് സീനിയർ ചേട്ടന്മാർ ഞങ്ങളുടെ അരികിൽ വന്നത്.
റേഗ് ചെയ്യാനാണെന്ന് കരുതി പേടിച്ചായിരുന്നു…
പക്ഷേ അതിലൊരു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു…
“നന്ദന നന്നായി ആലോചിച്ച് നാളെ പറഞ്ഞാൽ മതി…
തിരിച്ച് ഒന്നും പറയാൻ കിട്ടിതെ നിന്ന് വിറക്കുന്നത് കണ്ടിട്ടാവണം അങ്ങനെ പറഞ്ഞത്…
“ഡീ ഇനിയിപ്പോ എന്താ നിന്റെ തീരുമാനം..”
എന്റെ തോളിലൂടെ കയ്യിട്ട് മീര ഒന്ന് അർഥം വച്ച് ചോദിച്ചു…
“എന്ത് തീരുമാനിക്കാൻ….ആ സീറ്റിൽ പണ്ടേ ഒരാള് വന്നതാ…..”
ചെറിയ നാണമൊക്കെ വരുത്തി,ദൂരെ വരാന്തയിലൂടെ നടന്നു വരുന്ന അഭിയെ നോക്കി.
“ആരാ അത്….”
ആകാംക്ഷയോടെ ഉത്തരത്തിനായി മീര എന്റെ കയ്യിൽ അമർത്തി പിടിച്ചു…
ഞങ്ങളുടെ അടുത്തേക്ക് നടന്ന് വരുന്ന അഭിയെ കണ്ണെടുക്കാതെ നോക്കി നിന്നു.
എന്റെ ഭാവമാറ്റം കണ്ട് മീര, കൈ രണ്ടും മാറിൽ കെട്ടി എന്റെ മുന്നിലായി വന്ന് നിന്നു..
“ആ വരുന്ന,നിന്റെ ടീച്ചറമ്മയുടെ മകൻ തന്നെ ആണോ ആള്…”
മറുപടിയായി ഞാൻ മെല്ലെ ഒന്ന് മൂളുക മാത്രം ചെയ്തു.
“കാമുകന് അറിയാമോ നിന്റെയീ ദിവ്യപ്രേമം”
“മ്മ് മ്മ്..”
ഇല്ല എന്ന് തലയാട്ടി….
അപ്പോഴേക്കും സഞ്ജൂം അഭിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു…
“എന്താ ചേട്ടന്മാർ ചോദിച്ചിട്ട് പോയത്….”
ചോദിച്ചത് സഞ്ജു ആയിരുന്നെങ്കിലും അഭിയുടെ മുഖം എന്നിൽ തന്നെ ആയിരുന്നു..
“അതോ…. അത് പിന്നെ , അതിലൊരു ചേട്ടന് നമ്മുടെ നന്ദൂനെ ഭയങ്കര ഇഷ്ടാണെന്ന് …..”
മീര ഇടയ്ക്കിടെ അഭിയെ നോക്കി പറഞ്ഞു…
“ആണോ എന്നിട്ട് നന്ദു എന്ത് പറഞ്ഞു…”
സഞ്ജു ആകാംക്ഷയോടെ ചോദിക്കുമ്പോൾ അഭിയുടെ മുഖം മങ്ങുന്നുണ്ടായിരുന്നു, അത് എന്നിലുണ്ടാക്കിയ സന്തോഷം ചെറുതല്ലായിരുന്നു…..

വൈകിട്ട് ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ രാവിലെ കണ്ട ചേട്ടന്മാർ അവിടെ പമ്മി പമ്മി നിൽക്കുന്നുണ്ടായിരുന്നു….
പെട്ടെന്ന് ആയിരുന്നു അഭി എന്റെ മുന്നിൽ ബൈക്ക് നിർത്തിയത്…
“വാ കയറ്….”
“എന്താ…”
കേട്ടതോ കണ്ടതോ വിശ്വസിക്കാനാവുന്നില്ലായിരുന്നു….
“നിനക്ക് എന്താ ചെവി കേൾക്കില്ലേ….?”
എങ്ങോട്ടോ നോക്കി പറയുമ്പോൾ എന്റെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ആയിരുന്നു…..
“അഭി പൊയ്ക്കോ… ഇത്രയും ദിവസം ഞാൻ ഒറ്റയ്ക്ക് അല്ലേ പോയിട്ടുള്ളത്…..”
ഒന്ന് തറപ്പിച്ച് നോക്കി അവൻ അവിടുന്ന് പോയപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു,
പതിയെ പതിയെ മുളപൊട്ടുന്ന സ്നേഹത്തെ…

ഇടയ്ക്കിടെ ഉള്ള നോട്ടത്തിലൂടെയും പതിവില്ലാത്ത സംസാരത്തിലൂടെയും അഭിയുടെ ഉള്ളിലെ എന്നോടുള്ള സ്നേഹം എനിക്ക് മനസിലാവുന്നുണ്ട്….
പരസ്പരം സംസാരിക്കാതെ മൗനം കൊണ്ട് അവൻ അത് പലവട്ടം പറഞ്ഞു കഴിഞ്ഞു…
🛑🛑🛑
കോളേജിലും മരച്ചുവട്ടിലും വൈകിട്ട് ബസ്സ് സ്റ്റോപ്പിലും ഒക്കെ ആ ചേട്ടന്മാർ ഉണ്ടാവാറുണ്ട്…
“എടീ ഇവന്മാർ ഇത് ഇനിയും വിട്ടില്ലേ….”
മീര എന്തൊക്കെയോ പറയുമ്പോഴും ഞാൻ അഭിയെ ശ്രദ്ധിക്കുകയായിരുന്നു…
അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു….
പെട്ടെന്ന് അഭി അവിടന്ന് എഴുന്നേറ്റ് നടന്നു…
പിന്നാലെ ഞാനും…
സഞ്ജു പിറകിൽ നിന്ന് എന്തൊ ചോദിച്ച് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും മീര അവനെ അവിടെത്തന്നെ പിടിച്ച് ഇരുത്തി…

വേഗത്തിൽ നടന്ന് നീങ്ങുന്ന അഭിയുടെ പിറകെ ഞാൻ മറ്റേതൊ ലോകത്തെന്ന പോലെ നടന്നു…
പെട്ടെന്ന് ആയിരുന്നു അവൻ തിരിഞ്ഞു നോക്കിയത്….
പ്രതീക്ഷിക്കാതെ ആയത് കൊണ്ട് ഞാൻ അല്പം പേടിച്ച് പോയി..
എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തി…
“അഭിയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ…..”
എന്റെ വാക്കുകൾ കേട്ട് അവൻ എന്നെ അത്ഭുതത്തോടെ നോക്കി…
“ഉണ്ടോ….”
“ഇല്ല…..”
കപടമായ ഗൗരവം നിറച്ച് അവൻ എന്നോട് അങ്ങനെ പറയുമ്പോഴും ആ മനസ്സിൽ എവിടെയോ എന്നോട് സ്നേഹം ഉണ്ടെന്ന് എനിക്കറിയാം….
“ഓക്കേ, ഞാൻ എന്നാൽ ആ ചേട്ടന്മാരോട് പോയി സംസാരിച്ചിട്ട് വരാം…”
“എന്ത്…..”
“അവര് ചോദിച്ചതിന്റെ മറുപടി…..”
അപ്പോൾ തോന്നിയ ധൈര്യത്തിൽ ഞാൻ അവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങീയതും എന്റെ കയ്യിൽ പിടിച്ച് അവൻ വേഗത്തിൽ നടന്നു…
“അഭി നീ എങ്ങോട്ടാ ഈ പോകുന്നെ….”
ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി, എന്നെ നോക്കി നിന്നു…
അവന് എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്കും അറിയാൻ ആകാംഷ ഉണ്ടായിരുന്നു…
“ഞങ്ങളൊക്കെ നല്ല  അന്തസ്സും അഭിമാനവും ഉള്ള കുടുംബത്തിൽ ജീവിക്കുന്നവരാ…. നീ ആയിട്ട് അത് നശിപ്പിക്കരുത്…..”
“ഞാൻ എന്ത് നശിപ്പിച്ചെന്നാ  നീ പറയുന്നത്..”
“അവരെ പോലെ ഉള്ളവരോട് സംസാരിക്കരുത്…അത്രത്തന്നെ…..”
ദേഷ്യത്തിൽ മുഖം വെട്ടിച്ചു…..
അവനിലെ മാറ്റം ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു….
“അത് മാത്രം ആണോ അഭി…. വേറെ ഒന്നും ഇല്ലെ…..”
അതിന് മറുപടി ഒന്നും പറയാതെ അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു….
എന്റെ നേരെ നോക്കാൻ അവനെന്തൊ ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക് തോന്നി…
അവന്റെ ചമ്മലും വെപ്രാളവും കാണുമ്പോൾ വല്ലാത്തൊരു സന്തോഷം എന്നെ പൊതിയുന്നുണ്ടായിരുന്നു….
നിന്ന് വിറക്കുന്ന അവന്റെ നെഞ്ചിലേക്ക് ഞാൻ പതിയെ ചാഞ്ഞു നിന്നു…
ഒന്ന് ഞെട്ടിയെങ്കിലും അവൻ എതിർത്തില്ല.
അവന്റെ നെഞ്ചിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാം….
“അഭി….നീ പറഞ്ഞില്ലെങ്കിലും നിന്റെ ഹൃദയം അതെന്നോട് പറയുന്നുണ്ട്…..”
പതിയെ അവന്റെ കരങ്ങളും എന്നെ പുണർന്നു……
എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല….
പതിയെ അവനിൽ നിന്ന് അടർന്ന് മാറുമ്പോഴും ഭാവവ്യത്യാസം ഇല്ലാതെ അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു…..
പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഓരോ നോട്ടവും ഓരോ നിമിഷവും ആത്മാവിന്റെ ആഴത്തിൽ ശക്തമായൊരിടം സൃഷ്ടിക്കുക ആയിരുന്നു……

🛑🛑🛑
ഒരുതരം മരവിപ്പോടെ ആയിരുന്നു നന്ദു അത് വായിച്ചത്…. തന്റെ കൈപ്പടയിൽ എഴുതിയ വാക്കുകളെ അവൾക്ക് വിശ്വാസിക്കാതിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
എത്രയും പെട്ടെന്ന് അഭിയെ കാണാൻ അവളുടെ ഉള്ളം തുടിച്ചു.ഡയറി അടച്ചുവെച്ച് അവൾ അവന്റെ മുറിയിലേക്ക് നടന്നു….

ചിന്തകളുടെ വേലിയേറ്റം  അവന്റെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്ത വിധം വേട്ടയാടുന്നുണ്ടായിരുന്നു….
ആ ബാൽക്കണിയിലേക്ക് തണുത്ത പാതിരാക്കാറ്റ് അടിച്ച് കയറുന്നുണ്ട്…
ആ കാറ്റിനൊപ്പം അവന്റെ ഉള്ളിലും പഴയ ഓർമ്മകളും ഒരു തുമ്പപ്പൂവിന്റെ നിഷ്കളങ്കതയോടെ അയവിറക്കുന്നുണ്ട്…..

“അഭി നമുക്ക് നാളെ ഒരു ട്രിപ്പ് പോയാലോ”
“ട്രിപ്പോ… നിനക്ക് എന്താ പ്രാന്താണോ…. അല്ലെങ്കിൽ തന്നെ അച്ഛനും അമ്മയ്ക്കും നമ്മുടെ കാര്യത്തിൽ ചെറിയൊരു സംശയം ഉണ്ട്….. ”
“എന്ത് സംശയം….എന്നിട്ട്  എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ലല്ലോ….”
അവന്റെ തോളിലൂടെ കയ്യിട്ട് ബാൽക്കണിയിൽ നിലത്ത് ചുമരിനോട് ചേർന്ന് ഇരിക്കുകയാണ് രണ്ട് പേരും…
“അതിന് ഇത്തിരി ബുദ്ധി വേണം…”
🛑🛑🛑
“അഭി….”
നന്ദുവിന്റെ ശബ്ദം ആണ് അവനെ ഓർമ്മയിൽ നിന്നും ഉണർത്തിയത്….
അവന്റെ പിറകിൽ നിൽക്കുന്ന അവളുടെ മുഖത്ത് വേദന തളം കെട്ടി നിന്നിരുന്നു….
എന്തോ അവളെ കാണുമ്പോൾ അവന്റെ ഉള്ളീലും പ്രതിഫലനം പോലെ അതേ വേദന കാണാം….
പക്ഷേ അവളുടെ കണ്ണുകളിൽ അന്ന് മുന്പ് ഒരിക്കലും കാണാത്ത ഒരു തിളക്കം ഉണ്ടായിരുന്നു…

“നിനക്ക് ഉറക്കം ഒന്നും ഇല്ലെ നന്ദൂ…..”
ശകാരവും സ്നേഹവും ഉണ്ടായിരുന്നു ശബ്ദത്തിൽ…..
“ഞാൻ…. ഞാൻ കണ്ടുപിടിച്ചു അഭീ…..”
“എന്ത്……”
“അഭി…. അഭി എന്റെ ആരാണെന്ന്…..”
അവന്റെ കണ്ണുകൾ വിടർന്നു…..
“എങ്കിൽ പറ….. ഞാൻ ആരാണെന്ന്…..”
ഉത്തരം ഒന്നും പറയാതെ അവൾ അവനെ ചുറ്റി വരിഞ്ഞു…….
ഒരു ചിരിയോടെ അവന്റെ കൈകൾ അവളെ തലോടികൊണ്ടെ ഇരുന്നു…..
ആ തലോടലിലും എന്തിനോ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…..
തുടരും…

 

LEAVE A REPLY

Please enter your comment!
Please enter your name here