Home Latest കുസൃതി ചിരിയോടെ അവൻ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് അടുത്തേക്ക് ഇരുത്തി…. Part – 3

കുസൃതി ചിരിയോടെ അവൻ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് അടുത്തേക്ക് ഇരുത്തി…. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഓർമ്മ മാത്രം Part – 3

രചന : Anu Kalyani

“എടീ…. അത് നോക്കി നിൽക്കാതെ വേഗം ഫ്രഷായി താഴേക്ക് വാ…. ഫുഡ് കഴിച്ച് ഒരിടം വരെ പോകണം….”
കണ്ണാടിയോട് സംസാരിക്കുന്ന നന്ദുവിനെ നോക്കി വാതിൽക്കൽ നിൽക്കുകയാണ് അഭി….

“അഭി… എനിക്ക്….”
എന്തോ ചോദിക്കാൻ തുടങ്ങിയ അവളെ അവൻ തടഞ്ഞു..
“എല്ലാം പിന്നെ പറയാം…. വേഗം വരാൻ നോക്ക്….”

ഊൺമേശയിലേ നന്ദുവിന്റെ മൗനം അഭിയുടെ അച്ഛനും അമ്മയ്ക്കും സംശയം ജനിപ്പിച്ചിരുന്നു….
“മോൾക്ക് എന്തെങ്കിലും വയ്യായ്ക ഉണ്ടോ…”
ടീച്ചറമ്മയുടെ ചോദ്യം കേട്ട് നന്ദു തലയുയർത്തി അഭിയെ നോക്കി..
അവന്റെ മുഖത്തും എന്തൊക്കെയോ ഓർത്തുള്ള ഭയമായിരുന്നു….
“യാത്രയുടെ ക്ഷീണം ആയിരിക്കും അമ്മേ….”
ധൃതിയോടെ പറയുമ്പോഴും ആ ശബ്ദത്തിന് ചെറിയ ഇടർച്ച ഉണ്ടായിരുന്നു….
🛑🛑🛑
“അഭി,നമ്മൾ എങ്ങോട്ടാ ഈ പോകുന്നെ….”
“പറയാം…..”
“പറയാം… പറയാം എന്ന് പറയുന്നതല്ലാതെ പറയുന്നില്ലല്ലോ…..”

കാറ് ചെന്ന് നിർത്തിയത് ഒരു ഗ്രൗണ്ടിൽ ആയിരുന്നു….
കാറിൽ നിന്നിറങ്ങി അഭി അടുത്തുള്ള മരച്ചുവട്ടിൽ ചെന്നിരുന്നു….
കുറച്ച് നേരം അവനെ നോക്കി അവളും പിന്നാലെ നടന്നു….

“ഇരിക്ക്….”
അവനരികിലായി അവളും ഇരുന്നു…

“എന്റെ അമ്മ പഠിപ്പിച്ച സ്കൂളിൽ ആയിരുന്നു ഞാൻ പത്താംക്ലാസ് വരെ പഠിച്ചിരുന്നത്…… പക്ഷേ അമ്മ ഒരിക്കൽ പോലും ഒരു മകൻ എന്ന പരിഗണന എന്നോട് കാണിക്കാറില്ലായിരുന്നു….
പകരം നിന്നോട് എപ്പോഴും ഒരു സ്ഫോറ്റ് കോർണർ……
ആദ്യം ഒക്കെ നിന്നോട് വല്ലാത്തൊരു ദേഷ്യം ആയിരുന്നു… പതിയെ അത് മാറി….
ഒരനാഥ പെൺകുട്ടിയോട് തോന്നുന്ന ഒരുതരം സിംപതി ആയിട്ടെ അതിനെ ഞാൻ കണ്ടിട്ടുള്ളൂ…..
പക്ഷേ ട്രാൻസ്ഫർ ആയി തിരിച്ച് നാട്ടിലേക്ക് വരുമ്പോൾ ഒരു സ്പോൺസറിന്റെ രൂപത്തിൽ അമ്മ ഒരിക്കലും നിന്നെ കൂടെ കൂട്ടുമെന്ന് ഞാൻ കരുതിയില്ല….
അന്ന് മുതലാണ് നീയുമായിട്ടുള്ള എന്റെ മൗനയുദ്ധം തുടങ്ങിയത്, എവിടെയും നിന്നെ തോൽപ്പിക്കുക അത് മാത്രം ആയിരുന്നു എന്റെ ലക്ഷ്യം….
നിന്നെക്കാൾ ഒരുപടി മുന്നിൽ ആയിരുന്നു ഞാൻ എപ്പോഴും, പക്ഷേ അമ്മ എന്നെ അതിന്റെ പേരിൽ ഒരിക്കലും അഭിനന്ദിച്ചിട്ടില്ല.
എന്നെങ്കിലും ഒക്കെ വിളിക്കുന്ന അച്ഛനായിരുന്നു എന്റെ ആകെ ആശ്രയം, റിട്ടയേർഡ് കേണൽ ആയി അച്ഛൻ തിരിച്ചു വന്നപ്പോൾ അച്ഛനും നിന്നോട് കൂടുതൽ അടുത്തു….
അതോടെ ഞാൻ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു.

അത്രയും പറഞ്ഞ് അവൻ അവളെ നോക്കി..
അവന്റെ മുഖത്ത് കണ്ണുകൾ പാകി ഇരിക്കുകയായിരുന്നു അവൾ…

“അതാണൊ ഞാൻ അഭിയുടെ അമ്മയെ ടീച്ചറമ്മ എന്ന് വിളിക്കുന്നെ…”
അവനൊന്ന് മൂളുക മാത്രം ചെയ്തു.
“അച്ഛനെ എന്താ വിളിച്ചിരുന്നെ….”
മറുപടി കേൾക്കാതെ ആയപ്പോൾ അവൾ അവനെ കൂർപ്പിച്ച് നോക്കി….
“അഭി….”
എന്തോ ചിന്തിച്ച് ഇരിക്കുകയായിരുന്നു അവൻ….
“എന്താ….”
ഒന്ന് ഞെട്ടി അവൻ അവളെ നോക്കി…
“തന്റെ അച്ഛനെ ഞാൻ എന്താ വിളിച്ചിരുന്നെ”
കുസൃതി ചിരിയോടെ അവൻ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് അടുത്തേക്ക് ഇരുത്തി….
അവന്റെ ആ പ്രവർത്തിയിൽ ഒരുവേള അവൾ ശ്വാസം എടുക്കാൻ പോലും കഴിയാതെ സ്തംഭിച്ചു നിന്നു….
നന്ദുവിന്റെ മുഖത്തെ വെപ്രാളം കണ്ട് അവന്റെ പിടി അയഞ്ഞു….
“സോറി….”
മുഖത്ത് നോക്കാതെ ആയിരുന്നു അവനത് പറഞ്ഞത്….
രണ്ട് പേരും ഒന്നും സംസാരിക്കാതെ കുറേ നേരം ഇരുന്നു….

“കേണൽ…..”
മൗനത്തെ ഭേദിച്ച് അവന്റെ ശബ്ദം കേട്ടു…
“എന്താ…..”
“താൻ എന്റെ അച്ഛനെ കേണൽ എന്നാ വിളിച്ചിരുന്നെ…..”
എന്ത് കൊണ്ടോ പിന്നീട് അവർക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല….
“പോകാം….”
വിദൂരതയിലേക്ക് നോക്കി കൊണ്ട് പറയുന്ന അവളെ കാണുമ്പോൾ വല്ലാത്തൊരു നോവ് അവനിൽ പടരുന്നുണ്ടായിരുന്നു….
ഒന്നും മിണ്ടാതെ രണ്ട് പേരും ഒരുമിച്ച് എഴുന്നേറ്റ് നടന്നു……
🛑🛑🛑
ഉറക്കം വരാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് നന്ദു…..
തണുത്ത കാറ്റിൽ മഞ്ഞിച്ച മാവിലകൾ ഭാരമില്ലാതെ താഴേക്ക് വഴുതി വീഴുന്നുണ്ടായിരുന്നു…..

അലമാരയിൽ അടുക്കിവെച്ച പുസ്തകങ്ങളിലൂടെ വിരലോടിച്ചു…..
ചുമരിനോട് ചേർത്ത് ഒളിപ്പിച്ച് വച്ച പോലെ ചെറിയ ഒരു ഡയറി അവളുടെ കണ്ണുകളിൽ തങ്ങി നിന്നു….
വിറക്കുന്ന വിരലുകൾക്ക് ആ ഡയറി എടുക്കാൻ പോലും ശക്തി ഇല്ലായിരുന്നു….
അത് താഴേക്ക് ഊർന്നു വീണു….
എന്തിനോ വേണ്ടി ആ കണ്ണുകൾ വല്ലാതെ നിറഞ്ഞു നിന്നിരുന്നു…
പതിയെ ആ ഡയറി എടുത്ത് ചുമരിനോട് ചാരി ഇരുന്നു…..
പുറംചട്ടയിലൂടെ ഒന്ന് തലോടി പതിയെ അത് തുറന്നു…..
അക്ഷരങ്ങൾക്കിടയിലൂടെ കണ്ണുകൾ പായീച്ചുകൊണ്ട് എന്തോ തിരിച്ച് കിട്ടിയ സന്തോഷത്തോടെ അത് വായിച്ച് തുടങ്ങി…
🛑🛑🛑
നാളെയാണ് ആ ദിവസം….വീണടീച്ചറുടെ കൂടെ, എന്റെ ടീച്ചറമ്മയുടെ കൂടെ വീട്ടിലേക്ക് പോകുന്ന ദിവസം…..
മദറിനെയും ഈ സ്ഥലവും വിട്ട് പോകുന്നതിന്റെ ചെറിയ വിഷമം ഉണ്ട്..
എങ്കിലും ടീച്ചറമ്മയുടെ കൂടെ പോകാൻ എന്റെ മനസ് പൂർണമായും മാറികഴിഞ്ഞു…
അഭിയെ കുറിച്ച് ഓർക്കുമ്പോഴാണ് ചെറിയ വിഷമം, അവനെന്നോട് എന്തോ ദേഷ്യം ഉള്ളത് പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്…
എല്ലാവരോടും സൗമ്യമായി  പെരുമാറുമ്പോഴും എന്നോട് മാത്രം അകന്ന് നിൽക്കുന്ന പ്രകൃതം…
————————————————
വല്ലാത്തൊരു ആവേശത്തോടെ അവൾ വീണ്ടും പേജുകൾ മറിക്കാൻ തുടങ്ങി…
കാലിയായ പേജുകൾ മറിച്ച് മറിച്ച് വീണ്ടും അക്ഷരങ്ങൾ നിറഞ്ഞ താളിലെത്തി….

ഞാൻ ഇവിടെ വന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു….
ഇന്നായിരുന്നു കോളേജിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം….
ആദ്യദിവസം തന്നെ കുറച്ച് നല്ല ഫ്രണ്ടസിനെ കിട്ടി.അതിലൊരാൾ ആണ് മീര,എന്തൊ അവളുമായി സംസാരിക്കാൻ നല്ല രസമാണ്…

കോളേജിൽ വച്ച് അഭി എന്നെ മൈൻഡ് പോലും ചെയ്തില്ല, ചെറിയ വിഷമം തോന്നി..
പക്ഷേ അഭിയുടെ ഫ്രണ്ട് സഞ്ജു ഞങ്ങളോട് പെട്ടെന്ന് അടുത്തു….നല്ല രസികൻ സ്വഭാവം ആണ് സഞ്ജുവിന്…

വൈകിട്ട് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴായിരുന്നു അഭിയുടെ ബൈക്ക് ഞങ്ങളെ കടന്ന് പോയത്…
“നീയും അഭിയും ഒരേ വീട്ടിൽ അല്ലേ….
പിന്നെ നീ എന്തിനാ ബസ്സിൽ തൂങ്ങി പോകുന്നെ, അവന്റെ കൂടെ പൊയ്ക്കൂടെ…”
മീരയുടെ ചോദ്യം തികച്ചും ന്യായമാണെങ്കിലും ഞാനും അഭിയും തമ്മിലുള്ള പ്രശ്നം മറ്റാരും അറിയുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു…

ബസ്സിൽ വച്ച് ഞാൻ കണ്ടായിരുന്നു വഴിയിൽ ബൈക്ക് നിർത്തി ഫോൺ ചെയ്യുന്ന അഭിയെ….
ആ കണ്ണുകൾ എന്നെ തേടി വന്നതും ഞാൻ നോട്ടം മാറ്റി…
ഒരിക്കൽ പോലും ഉള്ള് തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും മുഖത്ത് നോക്കി ചിരിക്കുക പോലും ചെയ്തില്ലെങ്കിലും എന്തുകൊണ്ടൊ അഭിയെ എനിക്ക് ഇഷ്ടമാണ്…. മറ്റാരോടും തോന്നാത്ത ഒരു ഇഷ്ടം……

“നന്ദു…..വാതിൽ തുറക്ക്….”
ഡയറിയിൽ തലവച്ച് ഉറങ്ങുകയായിരുന്നു നന്ദു… വാതിലിൽ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ എഴുന്നേറ്റത്..
വാതിൽ തുറക്കാൻ പോകുമ്പോഴാണ് ഡയറിയുടെ കാര്യം ഓർമ്മ വന്നത്…
ഡയറി എടുത്ത് പുസ്തകങ്കൾക്കിടയിൽ തിരുകി കയറ്റി, വാതിൽ തുറന്നു…
“മോളെ താഴെ മീരയും സഞ്ജൂം വന്നിട്ടുണ്ട്….”
ടീച്ചറമ്മ പറഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങി.

മീര, സഞ്ജു… ഒരു ദിവസത്തെ പരിചയം മാത്രമേ എനിക്ക് അവരോടുള്ളൂ…..
പെട്ടെന്ന് ഫ്രഷായി അവൾ താഴേക്ക് ചെന്നു…
“നന്ദു…..”
നന്ദുവിനെ കണ്ടതും മീര ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു….

“നന്ദു, നിനക്ക് ഒന്നും ഓർമയില്ലേ…..”
മുറ്റത്തെ മരത്തണലിൽ ഇരിക്കുകയായിരുന്നു നാല് പേരും….
“ഇല്ല…..”ഒട്ടും ചിന്തിക്കാതെയുള്ള അവളുടെ ഉത്തരം എല്ലാവർക്കും സങ്കടമുണ്ടാക്കി…..

മീര അവളുടെ ഫോണെടുത്ത് ഓരോരോ ഫോട്ടോ അവളെ കാണിച്ചുകൊണ്ടെയിരുന്നു.
നിർവികാരതയോടെ ഓരോന്നായി നോക്കി ഇരിക്കുന്ന നന്ദുവിനെ കണ്ട് മീരയുടെ കണ്ണുകൾ നിറഞ്ഞു…..

മാറി മാറി വന്നുകൊണ്ടിരുന്ന ഫോട്ടോയിൽ
ഒരാളുടെ മുഖം മാത്രം അവളുടെ ഓർമ്മയിൽ തെളിഞ്ഞു നിന്നിരുന്നു……

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here