Home Latest കുഞ്ഞിന്റെ അമ്മ ഇപ്പോഴും ഉണ്ടെങ്കിൽ അവരെ തന്നെ വിവാഹം കഴിച്ചാൽ പോരായിരുന്നോ എന്നെ എന്തിനാ… Part...

കുഞ്ഞിന്റെ അമ്മ ഇപ്പോഴും ഉണ്ടെങ്കിൽ അവരെ തന്നെ വിവാഹം കഴിച്ചാൽ പോരായിരുന്നോ എന്നെ എന്തിനാ… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 17

ജിത്തു പരാജിതനെ പോലെ തല കുമ്പിട്ട് ചുമരും ചാരി നിന്നു.
“നോ അതൊന്നും ജിത്തു ഏട്ടൻ ചെയ്തതല്ല അവൾ തനിയെ ചെയ്തതാ ”
ലാവണ്യയുടെ ശബ്ദം ഉയർന്നു ജിത്തു ഒഴികെ ബാക്കി എല്ലാവരും അത് കേട്ട് വിശ്വസിക്കാനാകാതെ നിന്നു
“അത് അത് പറയാൻ നീ ആരാ”
വേണു അവളുടെ നേർക്ക് പാഞ്ഞു വന്നു
അനന്ദു അയാളെ തടഞ്ഞു നിർത്തി റോബിൻ കാര്യമറിയാതെ അന്തിച്ചു നിന്നു

“ഞാൻ ഞാൻ കബനിയുടെ ഫ്രണ്ട് ഞങ്ങൾ ഒരുമിച്ചായിരുന്നു തമാസം എനിക്കറിയാം കബനി ജിത്തു ഏട്ടനോടുള്ള ദേഷ്യം തീർക്കാൻ സ്വയം…..”
“നീ എന്താ പറഞ്ഞുവരുന്നേ അവൾക്ക് ഭ്രാന്താണെന്നോ?”
വേണു ലാവണ്യയോട് ദേഷ്യപ്പെട്ടു അവൾ എന്ത് പറയണം എന്നറിയാതെ നിന്നു
“അവൾ സൈക്കോളജിസ്റ് ഐറിൻ ഫിലിപ്പിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു അവൾക്ക് അങ്ങനെ ഒരു കുഴപ്പമുണ്ടോന്നു ഡോക്ടറുമായി സംസാരിച്ചാൽ അറിയാം
സത്യാവസ്ഥ അറിയാതെ ആവേശത്തിൽ എന്തെങ്കിലും ചെയ്‌താൽ പിന്നെ തിരുത്താൻ വല്യ പ്രയാസമായിരിക്കും ”

അവൾ ആരുടെയും മുഖത്തു നോക്കാതെ പറഞ്ഞു വേണു ഇതൊക്കെ കേട്ട് തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു അയാൾക്ക് അവൾ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ ആയില്ല അവൾക്കു മുൻപ് അങ്ങനെ മാനസികമായി എന്തെങ്കിലും പ്രശനം ഉള്ളതായി അവർക്ക് അറിയില്ല ഇപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണ ജിത്തു ആണെന്ന് വിശ്വസിക്കാനാണ് അയാൾക്ക് തോന്നിയത് അനന്ദുവും അതേ മാനസിക അവസ്ഥയിലൂടെ ആണ് കടന്നു പോയത്. റോബിന് കാര്യങ്ങളുടെ കിടപ്പു ഏകദേശം മനസിലായി
“ഓക്കേ അവൾക്ക് ഇപ്പൊ മാനസിക പ്രശ്നം ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ അതിന് കാരണക്കാരൻ ആരാ ”

അനന്ദു ആരോടെന്നില്ലാതെ ചോദിച്ചു ജിത്തുവീനോടുള്ള ദേഷ്യം അവന്റെ ഓരോ വാക്കിലും നിറഞ്ഞു നിന്നു ലാവണ്യ അതിന് മറുപടി ഒന്നും പറയാതെ നിന്നു.ഒന്നോർത്താൽ കാരണം ജിത്തു ഏട്ടൻ തന്നെ ജിത്തു ഏട്ടൻ അവോയ്ഡ് ചെയ്യുമ്പോൾ ആണ് അവൾ അങ്ങനെ ഒക്കെ കാട്ടി കൂട്ടാറ് അതിവിടെ പറഞ്ഞാൽ ജിത്തു ഏട്ടനെ കുറ്റക്കാരനാക്കാൻ ഇവർ മത്സരിക്കും അവൾ മനസ്സിൽ ഓർത്തു റോബിൻ അനന്ദുവിന്റെ അടുത്തേക്ക് ചെന്നു
“ഇവനും കബനിയും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം ഞാൻ പറയാം ”
അനന്ദു അത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കി

“പ്ലീസ് ഒന്ന് മാറി നിന്ന് സംസാരിക്കാമോ?”
അനന്ദു മുഖം കടുപ്പിച്ചു അവനെ തന്നെ നോക്കി നിന്നു
“പ്ലീസ്..”
റോബിൻ വീണ്ടും യാജനയോടെ അവനെ നോക്കി അനന്ദു അവോനോടൊപ്പം നടന്നു
റോബിൻ അവരുടെ ജീവിതത്തിൽ ഇതു വരെ നടന്നോതൊക്കെ പറഞ്ഞു മനപ്പൂർവം കല്ലുവിനെ അതിൽ നിന്നും ഒഴുവാക്കി മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചിരുന്ന ജിത്തുവിനെ, സ്വാർത്ഥത കൊണ്ട് കിട്ടു ഒരു നാടകം നടത്തിയാണ് അവരുടെ വിവാഹം വരെ കൊണ്ടെത്തിച്ചതെന്നും ഒരിക്കൽ കിട്ടു ഒരു ഫേക്ക് ആത്മഹത്യാ ശ്രമം നടത്തിയതും അന്ന് ആ ഹോസ്പിറ്റലിൽ വെച്ചു ജിത്തുവിന് വിവാഹത്തിനായി സമ്മതിക്കേണ്ടി വന്നതാണെന്ന് ഉൾപ്പെടെ എല്ലാം പറഞ്ഞു ലാവണ്യ തെറ്റ് ചെയ്ത ഭാവത്തോടെ അതിന് സാക്ഷി മൊഴി കൂടി പറഞ്ഞപ്പോൾ അനന്ദുവിനു വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും പറ്റാത്ത അവസ്ഥയിലായി.

തന്റെ കൺ മുന്നിൽ ജനിച്ചു വളർന്ന കിട്ടുവിനു ഈ രീതിയിലൊക്കെ കള്ളത്തരങ്ങൾ ചെയ്യാൻ സാധിക്കും എന്ന് അവനു വിശ്വസിക്കാൻ പ്രയാസം തോന്നി അവൻ ജിത്തുവിനെ നോക്കി അവൻ അപ്പോഴും ചുമരും ചാരി നിൽക്കുകയാണ് അവൻ കടന്നു പോയികൊണ്ടിരിക്കുന്ന മാനസികാവസ്ഥ ഓർത്ത് അനന്ദുവിന് വിഷമം തോന്നി

“നീയൊക്കെ ഒരു ഫ്രണ്ടാണോടി എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്നതല്ല ഫ്രണ്ട്ഷിപ് അവള് ചെയ്യുന്നത് തെറ്റാണെന്നു തോന്നിയാൽ തിരുത്തണം നിന്നെ കൊണ്ട് പറ്റിയില്ലെങ്കിൽ അവളുടെ വീട്ടുകാരെ എങ്കിലും അറിയിക്കണം അല്ലാതെ.. ”
അനന്ദു ലാവണ്യയുടെ നേർക്ക് ദേഷ്യപ്പെട്ടു ചെയ്തു പോയ തെറ്റിന്റെ ആഴം മനസിലാക്കി അവൾ മുഖം കുനിച്ചു അനന്ദു അവളെ ഒന്നുകൂടി തറപ്പിച്ചു നോക്കി കൊണ്ട് അവളെ കടന്നു പോയി ജിത്തുവിന്റെ അടുത്തു ചെന്ന് ഇരുന്നു എന്ത് പറയണം എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നൊന്നും അറിയാതെ അവൻ കുഴങ്ങി

..കല്ലു കണ്ണു തുറന്നു നോക്കിയപ്പോൾ കൈത്തണ്ടയിൽ പിടിച്ചു പൾസ് പരിശോധിക്കുന്ന ശരത്തിനെ ആണ് കണ്ടത്
“പ്രഷർ ലോ ആയതാ താൻ ഒന്നും കഴിച്ചതും ഇല്ലല്ലോ ”
അവൾ കണ്ണുതുറന്നത് കണ്ട് അയാൾ പറഞ്ഞു അവൾ പെട്ടന്ന് എഴുന്നേൽക്കാൻ നോക്കി
“വേണ്ട ഈ ട്രിപ്പ്‌ കഴിയട്ടെ എന്നിട്ടു എഴുന്നേൽക്കാം”

കല്ലു അപ്പോഴാണ്‌ ഇടം കയ്യിൽ പിടിപ്പിച്ചിരിക്കുന്ന കാൺല ശ്രദ്ദിച്ചത് ശരത് അവളെ ബെഡിലേക്ക് ചായ്ച്ചു കിടത്തി കല്ലു അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു
“വെറുതേ പറഞ്ഞതല്ലേ..”
അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷ മിന്നി
‘അതേ’ എന്ന ഉത്തരത്തിനായുള്ള പ്രതീക്ഷ
“അത് വെറുതെ പറയാനുള്ള ഒരു കാര്യമാണോ അത് ”
കല്ലു മുഖം താഴ്ത്തി

“എനിക്ക് എന്റെ മോളെ വേണം കാളിന്ദി അവളെ അഡോപ്റ്റ് ചെയ്യാൻ ഒരു അമ്മയെയും”
ശരത് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു
“കുറച്ചു നാളായി ഞാൻ അതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആദ്യം കരുതിയത് ഒരു വ്യാജ മാര്യേജ് സർട്ടിഫിക്കറട്ടിനോടൊപ്പം കൂടെ നിൽക്കാൻ ഒരു പെണ്ണ് എന്നാണ് പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷത്തു
പേടിച്ചു ആ വഴി ഉപേക്ഷിച്ചു പിന്നെ ഒരു അധികം ആരും ചോദിക്കാനില്ലാത്ത ഒരു കുട്ടിയെ വിവാഹം കഴിക്കാം എന്നോർത്തു എന്റെ സ്വാർത്ഥക്ക് വേണ്ടി താലി കെട്ടി അവളെക്കൂടി അനാഥയാക്കാൻ തോന്നിയില്ല വീട്ടരും ബന്ധുക്കളും ഒക്കെ ഉള്ള കുട്ടിയാണെങ്കിൽ പിന്നീട് ഒരു വിവാഹിത്തിനു പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് എനിക്ക് തോന്നി.”

അവൻ പറഞ്ഞവസാനിപ്പിച്ചു അവളെ നോക്കി
ആ കണ്ണുകളിലെ ഭാവം എന്തെന്ന് അറിയാതെ ശരത് അവളെ തന്നെ നോക്കി നിന്നു
“ആ കുഞ്ഞിന്റെ അമ്മ?”
“ഉണ്ട് മോളേ പോലെ തന്നെ ഒരു അനാഥാലയത്തിൽ സ്വന്തം കുഞ്ഞിനെ കാണാൻ പോലും കഴിയാതെ.. എല്ലാം എന്റെ തെറ്റ് ”
ശരത്തിന്റെ വാക്കുകൾ ഇടറി അയാളുടെ മനോവ്യഥ മുഖത്തു തെളിഞ്ഞു നിന്നു താലി കെട്ടിയതു കൊണ്ടോ വിവാഹാരജിസ്റ്ററിൽ ഒപ്പിട്ടത് കൊണ്ടോ മാത്രം താൻ അയാളുടെ ആരും അല്ലെന്ന് കല്ലു മനസിലാക്കി അയാളുടെ ലക്ഷ്യത്തിലേക്കുള്ള വഴി മാത്രമാണ് താനെന്നു അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു അയാളെ പൂർണ്ണമായും സ്നേഹിച്ചു തുടങ്ങാത്തത് എന്തുകൊണ്ടും നന്നായി എന്നവൾ ഓർത്തു അല്ലായിരുന്നെങ്കിൽ തനിക്കതു സഹിക്കാൻ പറ്റുമായിരുന്നില്ല. എങ്കിലും തന്റെ വിധി ഓർത്ത്

ഓർത്ത് നിറഞ്ഞു ഒഴുകുന്ന കണ്ണുകളെ അവൾ വാശിയോടെ തുടച്ചു മാറ്റി.
“കുഞ്ഞിന്റെ അമ്മ ഇപ്പോഴും ഉണ്ടെങ്കിൽ അവരെ തന്നെ വിവാഹം കഴിച്ചാൽ പോരായിരുന്നോ എന്നെ എന്തിനാ…”
കല്ലുവിന്റെ വാക്കുകൾ ഇടറി കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ചോദിച്ചു
“അവൾ ഒരു വിവാഹത്തിന് തയ്യാറാക്കില്ല”
അയാൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് തുടർന്നു

“അവൾക്കിനി അധികനാൾ ഇല്ല ട്രീറ്റ്മെന്റിന് പുറത്തെവിടെയെങ്കിലും കൊണ്ട് പോയി ട്രീറ്റ്‌ ചെയ്യണം എന്നുണ്ട് അതിലും കാര്യം ഒന്നും ഇല്ലെന്നാണ് പറയുന്നേ പക്ഷേ ഉള്ളിൽ എവിടെയോ ഒരു തോന്നൽ എല്ലാം ശരി ആയാലോന്ന് ”
വാക്കുകളിൽ ഉള്ള ആത്മവിശ്വാസം അയാളുടെ മുഖത്തു ഇല്ലായിരുന്നു
“പോകാം ട്രിപ്പ്‌ കഴിഞ്ഞു”
ശരത് അവളുടെ കയ്യിലെ കാനുല ഊരി എടുത്തു കല്ലു കട്ടിലിൽ നിന്നും എഴുന്നേറ്റ് ശരത്തിനോടൊപ്പം പുറത്തേക്കു നടന്നു അയാളോടൊപ്പം കാറിലേക്ക് കയറി ഗേറ്റ് കടക്കുവോളം അവൾ ആ കെട്ടിടത്തിലേക്ക് തന്നെ നോക്കി ഇരുന്നു.യാത്രയിൽ രണ്ടു പേരും സംസാരിക്കുന്നില്ല എങ്കിലും കല്ലു മനസ്സിൽ ഇനിയും അറിയാൻ സംശയങ്ങൾ ഏറെ ആയിരുന്നു ചോദിക്കണോ വേണ്ടയോ അറിയാതെ അവൾ ഇടയ്ക്കിടെ ശരത്തിന്റെ മുഖത്തേക്ക് നോക്കി ആയാളാകട്ടെ എന്തോ ഓർമയിൽ മുഴുകി ഇരിക്കുകയായിരുന്നു. അയാളെ നോക്കി ഇരിക്കും തോറും അയാളുടെ ഹൃദയവേദന ഏറ്റുവാങ്ങാൻ അവൾക്കു തോന്നി.
“നിച്ചു.. നിച്ചു മോളുടെ അമ്മക്ക് എന്താ. അസുഖം ”

അയാൾ ഞെട്ടി ഉണർന്നത് പോലെ അവളെ നോക്കി
“ഗ്യസ്റ്റിക് കാൻസർ സ്റ്റേജ് 3ആയി അറിഞ്ഞിട്ട് കുറച്ചു ആയതേ ഉള്ളു ”
അവൾ വീണ്ടും എന്തോ ചോദിക്കാൻ തുനിഞ്ഞു പിന്നെ വേണ്ടെന്ന് തോന്നി മിണ്ടാതെ ഇരുന്നു
“ഞാനും ലച്ചുവും ഒരുമിച്ചു പഠിച്ചതാണ് കോളേജിൽ വെച്ചുള്ള ബന്ധം”
കല്ലുവിന്റെ ഇടയ്ക്കിടെ ഉള്ള നോട്ടം കണ്ട് അവളോട് കാര്യങ്ങൾ പൂർണ്ണമായും പറയണം എന്ന് അയാൾക്ക് തോന്നി
ശരത് പഴയ ഓർമകളിലേക്ക് ഊളിയിട്ടു
(കുറച്ചു ഫ്ലാഷ് ബാക്ക് ആണ് ശരത്തിന്റെ വാക്കുകളിൽ )

സീനിയർസിന്റെ റാഗിങ്ങ് നടക്കുന്ന സമയം ഞങ്ങൾ ജൂനിയർസിൽ മൂന്നു പേരെ തടഞ്ഞു നിർത്തിയിരിക്കുകയാണ് സീനിയർസിന്റെ ഒരു സംഘം.കൂട്ടത്തിൽ ആകെ ഉള്ള പെൺകുട്ടിയോട് ചോദിച്ചു ഡാൻസ് കളിക്കാമോ അവൾ അത് കേട്ട് സന്തോഷത്തോടെ തലയാട്ടി ബാഗ് മാറ്റി വെച്ച് ഷാൾ ഒതുക്കി കെട്ടി അവൾ നൃത്തം ചെയ്യാൻ തയ്യാറായി അവളുടെ ആ ധൈര്യം കണ്ട് സീനിയർസും അന്തംവിട്ടു നിന്നു ഉടനെ മൊബൈലിൽ നിന്നും പാട്ട് കേട്ട് തുടങ്ങി
“മച്ചാനെ വാ എൻ മച്ചാനെ വാ
മറ്റാരും കാണാതച്ചാരം താ ”

പാട്ട് കേട്ട് ഞങ്ങൾ അന്തിച്ചു ഈ പാട്ടിനു ഈ കുട്ടി എങ്ങനെ ഡാൻസ് ചെയ്യും സീനിയർഴ്‌സ് എല്ലാവരും കൈയ്യടിച്ചു അവളെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു നിമിഷത്തേക്ക് പകച്ചു നിന്ന അവൾ അടുത്ത നിമിഷത്തിൽ നൃത്തം ചെയ്യാൻ തുടങ്ങി ആ പാട്ടിനൊരു ക്ലാസിക്കൽ വേർഷൻ ഈ പാട്ടിനു ഇങ്ങനെയും ഡാൻസ് കളിക്കാൻ പറ്റുമോ എന്നാണ് ആ നിമിഷം അവിടെ കൂടി നിന്നവരൊക്കെയും ചിന്തിച്ചത്. ഞാൻ അവളുടെ വിടർന്ന കണ്ണുകളിൽ മിന്നി മറയുന്ന ഭാവങ്ങൾ മാത്രമാണ് കണ്ടത്. മറ്റൊന്നും ശ്രദ്ദിക്കാൻ എനിക്കയില്ല.അവളെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ട് പിന്നാലെ കൂടി ഒരേ ബാച്ച് ആയതു കൊണ്ട് കൂടുതൽ ബുദ്ദിമുട്ടേണ്ടി വന്നില്ല അവളെ പറ്റി കൂടുതൽ അറിഞ്ഞു ഒരു നാട്ടിൻപുറത്തുകാരി പെണ്ണ് ആകെ ഉള്ളത് അച്ഛമ്മയും ഒരു അമ്മാവനും മാത്രം അവൾ പോലും അറിയാത്ത ഏതോ നല്ല മനുഷ്യന്റെ സ്പോൺസർഷിപ്പിൽ പഠിക്കുന്ന പെൺകുട്ടി. നല്ല നർത്തകി.വാ തോരാതെ സംസാരിക്കുന്ന ഒരു വായാടി പെണ്ണ് ഇത്തിരി കുറുമ്പും ഇത്തിരി കുശുമ്പും ഒത്തിരി നിഷ്കളങ്കതയും ഉള്ള ഒരു പെണ്ണ്. അവളെ കുറിച്ച് അറിയും തോറും അവളോടുള്ള കൗതുകം പ്രണയമായി ഇതൾ വിരിഞ്ഞത് ഞാൻ പോലും അറിയാതെ ആയിരുന്നു. പ്രണയം പറയുന്നവരെ ഒക്കെ സംസാരിച്ചു തിരുത്തി

സഹാദരനാക്കാനുള്ള അവളുടെ മിടുക്ക് കണ്ട് പേടിച്ചു ഉള്ളിലെ പ്രണയം ഒളിപ്പിച്ചു ഒരു സുഹൃത്തായി കൂടെ കൂടി. ‘നീ എന്റെ ജീവനാണ് പെണ്ണേ.. ” എന്ന് പറയാൻ തോന്നുന്ന നിമിഷങ്ങൾ നമ്മൾ ഒരുമിച്ചുള്ളപ്പോൾ ഒരുപാട് കടന്നു പോയി പറയാൻ മനസു തുടിക്കുന്ന നിമിഷം അവളെന്നെ ഉപദേശിച്ചു നന്നാക്കുമോന്ന് പേടിച്ച് ഞാൻ എന്റെ മനസിനെ അടക്കി നിർത്തും. വർഷങ്ങൾ പൊയ്മറഞ്ഞു. ഹൗസർജൻസി സമയം. എന്റെ ഓവർ കേറിങ് കാരണം ഓരോ ദിവസവും ചുഴിഞ്ഞ ഒരു നോട്ടത്തോടെ അവൾ ചോദിക്കും എന്താ ഉദ്ദേശം എന്ന് ഒറ്റ പുരികം ഉയർത്തി കണ്ണുകൾ ഒന്നു കൂടി ഉരുട്ടി എന്റെ കണ്ണിലേക്കു തന്നെ നോക്കി നോക്കുമ്പോൾ ധൈര്യത്തിന്റെ അവസാന നാമ്പും കരിഞ്ഞുണങ്ങി ഒന്നും ഇല്ലെന്നു ചുമൽ വെട്ടിച്ചു കാണിക്കും. പതിവിനു വിപരീതമായി ഡ്യൂട്ടി വൈകി അവസാനിച്ച ഒരു ദിവസം ഒരുമിച്ചു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ പറഞ്ഞു

“ദേ ചെക്കാ പ്രേമിക്കാനാണ് ഉദ്ദേശ്യം എങ്കിൽ നീ നന്നായിട്ട് ഒന്ന് പ്രൊപ്പോസ് ചെയ്യ് നോക്കട്ടേ”
അവളുടെ വാക്കുകൾ കേട്ട് ഒരു നിമിഷം ഞാൻ നിന്നു ഇവൾ ഇനി എന്നെ കളിയാക്കുകയാണോ മനസ്സിൽ സംശയം മിന്നി
“അല്ല ഞാൻ ഇപ്പൊ പ്രൊപ്പോസ് ചെയ്തു നീ ഒക്കെ പറഞ്ഞാൽ എന്റെ ഉത്തരവാദിത്തം കൂടില്ലേ?”

ആവശ്യത്തിന് നിഷ്കളങ്കത മുഖത്തണിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു
“ഉത്തവാദിത്തമോ എന്ത് ഉത്തരവാദിത്തം”
അവൾ മനസിലാക്കാതെ എന്റെ നേർക്ക് നോക്കി
“ഒരു കാമുകന്റെ ഉത്തരവാദിത്തം. എന്നും ഫോൺ വിളിക്കണം മെസ്സേജ് അയക്കണം ഷോപ്പിംഗിന് കൊണ്ട് പോണം.ബർത്ഡേക്കും വളെന്റൈൻസ് ഡേക്കും ഗിഫ്റ്റ് വാങ്ങി തരണം അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ടല്ലോ”
ഞാൻ കൈവിരലുകൾ മടക്കി എണ്ണികൊണ്ട് പറഞ്ഞു അവൾ അതിനൊക്കെ തലയാട്ടി കൂടെ നിന്നു

“ഉം ഏറ്റെടുക്കണം ആ റെസ്പോൺസിബിലിറ്റിസ് ഒക്കെ ബി എ മാൻ മൈ ഡിയർ ”
അവൾ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി ഞാൻ അവളെ തന്നെ നോക്കി നിന്നു സാധാരണ അവൾ എന്നെ നോക്കുന്നത് പോലെ ഒറ്റ പുരികം ഉയർത്തി ഞാൻ അവളെ തിരികെ നോക്കി അവളൊരു ചമ്മിയ ചിരി ചിരിച്ചു
“എന്താ നീ ഇങ്ങനെ നോക്കുന്നേ?”
അവൾ അതേ ചമ്മിയ ഭാവത്തിൽ ചോദിച്ചു
, “ഒന്നും ഇല്ല ഞാൻ പ്രൊപ്പോസ് ചെയ്താൽ ഉടനെ അക്‌സെപ്റ് കാത്തിരിക്കുന്ന പോലെ ഉണ്ടല്ലോ”
അവൾ കള്ളം പിടിക്കപ്പെട്ട പോലെ നിന്ന് ഒരു ചമ്മിയ ചിരി ചിരിച്ചു അത് കണ്ട് ഞാനും ചിരിച്ചു എന്റെ ചിരിയുടെ ഒച്ചയും ദൈർഘ്യവും കൂടിയത് കൊണ്ടാകും അവൾ പിണങ്ങി മുന്നോട്ട് നടന്നു. അവളുടെ പോക്ക് കണ്ട് ഞാൻ

വിളിച്ചു
“ലച്ചൂ ”
അവൾ നിന്നെങ്കിലും തിരിഞ്ഞു നോക്കിയില്ല
“ലച്ചൂ നിന്റെ കണ്ണുകൾ കണ്ട അന്ന് മുതൽ ഞാൻ അവയുടെ ആരാധകനാണ്. നിന്നെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പൾ ആരാധന പ്രണയമായി . നിന്നെ ഞാൻ പ്രണയിക്കുന്നു പെണ്ണേ വര്ഷങ്ങളായി നെഞ്ചിൽ കൊണ്ട് നടക്കുകയാ. ഇത് പറയാൻ ഒരുപാട് തവണ ശ്രമിച്ചു പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടി പോകും എന്ന് തോന്നിയപ്പോൾ പോലും ഒറ്റ പുരികം പൊക്കി ഉള്ള നിന്റെ നോട്ടത്തിന് മുന്നിൽ ഞാൻ പേടിച്ച് പോകും. ഇനിയും പറഞ്ഞില്ലെങ്കിൽ കൈവെള്ളയിൽ നിന്ന് നീ ഊർന്നു പോകുമോന്നു ഭയമാണ്..ലച്ചൂ

വിൽ യു ബി മൈൻ….
ഫോർഎവർ ”
ഗുൽമോഹർപ്പൂക്കൾ പരവതാനി വിരിച്ച റോഡിൽ മുട്ടുകാലിൽ നിന്ന് ഇരു കൈകളും വിടർത്തി കൊണ്ട് ഞാൻ പറഞ്ഞു
അവൾ തിരിഞ്ഞു എന്നെ നോക്കി നിന്നു ഞാൻ അതേ നിൽപ് തന്നെ തുടർന്നു
“ഇതിലും റൊമാന്റിക് ആകാൻ പറ്റില്ലാ.”
അത് കേട്ട് അവൾ പൊട്ടി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു
“എങ്ങനെ ഉണ്ടായിരുന്നു അക്‌സെപ്റ് ചെയ്യാൻ പറ്റുന്നതാണോ?”
“അടിപൊളിയായിട്ട് വന്നതാ ലാസ്റ്റ് കൊളമാക്കി”
ഞാൻ മുഖം വീർപ്പിച്ചു
“എഴുന്നേൽക്ക് ”
അവൾ എന്റെ നേർക്ക് കൈ നീട്ടി ഞാൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റു.എന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖത്തു ഇതു വരെ കാണാത്ത പുതു ഭാവം എനിക്കായുള്ള പ്രണയം.

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here