Home Latest ചെറുപ്പത്തിൽ ഞാൻ 2 വർഷത്തോളം ഇവിടത്തെ ട്രീറ്റ്‌മെന്റിൽ ആയിരുന്നു.. ആ സമയത്തു… Part – 35

ചെറുപ്പത്തിൽ ഞാൻ 2 വർഷത്തോളം ഇവിടത്തെ ട്രീറ്റ്‌മെന്റിൽ ആയിരുന്നു.. ആ സമയത്തു… Part – 35

0

Part – 34 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയതീർത്ഥം 35

രചന: ശിവന്യ

അവരു റൂമിൽ നിന്നും പോയപ്പോൾ ഞാൻ തനിച്ചായത് പോലെയെനിക്കു തോന്നി… വല്ലാത്തൊരു വിഷമം…പെട്ടെന്ന് അഭിയേട്ടൻ മനസ്സിലേക്ക് വന്നു..

ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഇന്നു മറ്റൊരാൾക്ക് കിട്ടിയിരിക്കുന്നത്.. അഭിയേട്ടൻ പൂർണമായും മറ്റൊരാളുടെ സ്വന്തമായിരിക്കുന്നു.. ആ ഓർമ പോലും എന്നെ തർത്തുന്നതു പോലെ എനിക്ക് തോന്നി…

ഇതൊന്നുമല്ല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം …. ഏതു ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്….എന്നൊക്കെ മനസ്സിനെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും അതു അംഗീകരിക്കാൻ മനസ്സു തയ്യാറാകുന്നില്ല.

അഭിയേട്ടനു തന്നോട് ദേഷ്യമാകും..കാലു പിടിച്ചിട്ടും ഞാൻ ചെന്നില്ലല്ലോ..അപ്പുവും മുത്തച്ഛനും ടീച്ചറും കാർത്തിക ആന്റിയും ജിത്തു എട്ടനുമെല്ലാം മാറി മാറി തന്നോട് യാചിച്ചതാണ്…അഭിയേട്ടന്റെ കൂടെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാൻ…പക്ഷെ തനിക്കത് പറ്റില്ലല്ലോ… അച്ഛനും അമ്മയും സിദ്ധുവും ഇല്ലാതെ തനിക്കുമാത്രമായി ഒരു ജീവിതം പറ്റില്ല….അതിനെല്ലാം ഉപരിയായി അഭിയേട്ടന്റെ അമ്മാവന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുമ്പോൾ എനിക്കെങ്ങനെ അഭിയേട്ടന്റെ കൂടെ പോകാനാകും.

ആ വീഴ്ചയിൽ എന്റെ ഓർമ്മ പോയിരുന്നെങ്കില്ലെന്നു പോലും ഇപ്പോൾ ആഗ്രഹിച്ചു പോകുവാണ്…

ഒരിക്കൽ ഓർമ്മകൾ നശിച്ചതാണ്…പിന്നീട് ഒരുപാട് ചികിത്സകൾ വേണ്ടി വന്നു പഴയ ജീവിതത്തിലേക്കു തിരിച്ചു വരാൻ…അന്ന് അഭിയേട്ടൻ പോലും എന്റെ ഓർമകളിൽ നിന്നും മാഞ്ഞു പോയിരുന്നു…വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങിയതാണെന്നു ‘അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു…

ദിവസങ്ങൾ കഴിയുംതോറും ഞാനൊരു വിഷാദ രോഗി ആകുവാണെന്നു എനിക്ക് തന്നെ തോന്നി… അച്ഛനോടോ അമ്മയോടോ സിദ്ധുവിനോടോ മിണ്ടാൻ തോന്നാറില്ല.. റോഷൻ വന്നാൽ റൂമിൽ നിന്നു പോലും ഞാൻ ഇറങ്ങാറില്ല… അമ്പലത്തിൽ പോയാൽ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു…ആകെ വല്ലാത്ത ഒരവസ്ഥ…ഇതിൽ നിന്നും പുറത്തു കടക്കണമെങ്കിൽ മനസ്സിന് നല്ല ഒരു ട്രീറ്റ്‌മെന്റ് കൂടിയേ തീരൂ

അതുകൊണ്ട് തന്നെയാണ് ഞാൻ അച്ഛനോട് പറഞ്ഞു ആശ്രമത്തിലേക്കുള്ള യാത്ര നേരത്തെയാക്കിയത്…

ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ആശ്രമത്തിൽ പോകുന്നത്… പണ്ട് ചികിത്സ കഴിഞ്ഞു വന്നതിൽ പിന്നെ ഒന്നോ രണ്ടോ പ്രാവിശ്യം മാത്രമാണ് പോയത്…അതും ചെറുപ്പത്തിൽ…എങ്കിലും ആ ആശ്രമവും അവിടുത്തെ ഓർമകളും എന്റെ മനസ്സിൽ എപ്പോഴും തെളിഞ്ഞു നിന്നിരുന്നു… അച്ഛൻ പിന്നീട്‌ പലപ്പോഴും പോയിരുന്നു…എല്ലാ മാസവും അച്ഛനെ കഴിയുന്ന പോലെ ഒരു തുകയും നൽകിയിരുന്നു…അവിടെ ചികിത്സ മാത്രമായിരുന്നില്ല സ്വാമിക്ക് ഒരു അഗതി മന്ദിരവും ഓർഫനേജും ഉണ്ടായിരുന്നു… ഭക്തിയും പ്രാർത്ഥനയും എപ്പോഴും നിറഞ്ഞുനിൽക്കുന്ന സ്ഥലം…അവിടെ ചെന്നാൽ നമുക്ക് തോന്നും ഈശ്വരൻ എവിടെയാണ് താമസിക്കുന്നതെന്ന്‌… അത്രമാത്രം ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലം…

ഞങ്ങൾ ചെന്നു സ്വാമിയെ കണ്ടു…അച്ഛൻ മുൻപ് തന്നെ കാര്യങ്ങൾ എല്ലാം പറഞ്ഞതുകൊണ്ടാകാകണം സ്വാമി ഒന്നും ചോദിച്ചില്ല…ഞങ്ങളോട് സാധരണ കുശാലനേഷണങ്ങൾ മാത്രം നടത്തി…

അപ്പോഴാണ് എനിക്ക് കാർത്തിയെ ഓർമ വന്നത്…എനിക്ക് പണ്ട് ഇവിടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..കാർത്തിക് എന്ന കാർത്തി..

ഗുരുജി…കാർത്തി എവിടെ…

ആഹാ…മോള് അവനെ മറന്നിട്ടില്ല അല്ലെ…ഇപ്പോൾ ആ പഴയ കാർത്തി ഒന്നും അല്ല…
ഡോക്ടർ കാർത്തിക് ആണ്…

ഞാൻ ചിരിച്ചു…

അന്ന് ഇവര് രണ്ടാളും പറയുമായിരുന്നു ഡോക്ടർ ആകണമെന്ന്…എന്തായാലും രണ്ടാളും അങ്ങനെ തന്നെ ആയല്ലോ…അതിൽ സന്തോഷമുണ്ട്
എന്തായാലും നിങ്ങള് പോയി ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു വാ…ഞങ്ങൾ സ്വാമിയുടെ അടുത്തു നിന്നും ഇറങ്ങി…ഞങ്ങൾക്കായി ഒരുക്കിയ റൂമിൽ ചെന്നു… എല്ലാവരും ഫ്രഷ് ആയി…ഫുഡും കഴിച്ചു…കുറച്ചു നേരം റൂമിൽ തന്നെ ഇരുന്നു..

പുറത്തു കുട്ടികളുടെ ബഹളം കേട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്…ആരുടേയോ ചുറ്റിനും പിള്ളേര് കൂടിയിട്ടുണ്ട്…പിള്ളേര് മാത്രമല്ല… അവിടത്തെ പ്രായമായ ആശ്രിതരും അന്തേവാസികളും എല്ലാം കൂടെ ഉണ്ട്…എല്ലാവരും അവർക്ക് അത്രയും പ്രിയപ്പെട്ട ആരെയോ കണ്ട സന്തോഷത്തിലാണ്……

അപ്പോൾ ആരോ വിളിക്കുന്നത് കേട്ടു….

കാർത്തി…..നിന്നെ സ്വാമി അനേഷിക്കുന്നുണ്ട്.. സ്വാമി ധ്യാനത്തിനു കയരുന്നതിനു മുൻപ്‌ കാണണമെന്ന് പറയാൻ പറഞ്ഞു…

ഞാൻ ഒന്ന് കുളിച്ചിട്ടു വേഗം വന്നേക്കാം…

അതും പറഞ്ഞു ഒരു കൊച്ചു കുട്ടിയുടെ പ്രസരിപ്പോടെ അയാൾ ഓടി പോകുന്നത് കണ്ടു…മുഖം കണ്ടില്ല… പക്ഷെ ആ പേരു…അതെനിക്ക് അറിയാം…

ചെറുപ്പത്തിൽ ഞാൻ 2 വർഷത്തോളം ഇവിടത്തെ ട്രീറ്റ്‌മെന്റിൽ ആയിരുന്നു..
ആ സമയത്തു എനിക്കിടെ കാർത്തിക് എന്നൊരു ഫ്രണ്ട്‌ ഉണ്ടായിരുന്നു…ഇനി ഇതു കാർത്തിക് തന്നെയാണോ എന്തോ…കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല..

അപ്പോഴേക്കും ആശ്രമത്തിനു ചുറ്റും നടന്നു കാണണമെന്നുള്ള ആഗ്രഹവുമായി N ഇവിടത്തെ സന്ധ്യയ്ക്ക് എന്തോ വല്ലാത്തൊരു സൗന്ദര്യം എനിക്ക് അനുഭവപ്പെടാറുണ്ട്… നാമ ജപങ്ങളും ചന്ദന തിരികളുടെ മണവും ഒക്കെ കൂടി എന്നെ വേറെ ഒരു ലോകത്ത് എത്തിക്കുന്നത് പോലൊരു ഫീലിങ്….

അപ്പോഴേക്കും സിദ്ധുവും ഓടി വന്നു…അവനു ആശ്രമം മുഴുവൻ നടന്നു കാണണം… അതുനുവേണ്ടി എന്നോട് വഴക്കു കൂടുകയാണ്..ഞങ്ങൾ ആശ്രമത്തിലെ കാഴ്ചകൾ കണ്ടു നടന്നു സമയം പോയതറിഞ്ഞില്ല….

സ്വാമിയുടെ ധ്യാനം കഴിഞ്ഞെന്നു തോന്നുന്നു… ഭജന മന്ദിരത്തിൽ പ്രാർത്ഥന തുടങ്ങി കഴിഞ്ഞിരുന്നു … അതവിടെ പതിവാണ്…ഇഷ്ടമുള്ളവർക്കു പ്രാർത്ഥനയിൽ പങ്കെടുക്കാം…. എങ്കിലും
എങ്കിലും ജാതി മത ഭേദമില്ലാതെ എല്ലാവരും ചികിത്സക്കായി വരുന്ന സ്‌ഥലമാണ്….

ഭജനമഠത്തിൽ നിന്നും ആരോ മനോഹരമായി കീർത്തനം ചെല്ലുന്നത് കേട്ടു ഞാനും സിദ്ധുവും കേട്ടു…അതി മനോഹരം എന്നു തന്നെ പറയണം.. അറിയാതെ അവിടെ തന്നെ തറഞ്ഞു നിന്നു പോയി.അത്രയും മനോഹരമായിരുന്നു അത്‌..പിന്നെ ഞങ്ങൾ പോലുമറിയാതെ ആ കീർത്തനം ഞങ്ങളെ അങ്ങോട്ടു കൊണ്ടു പോയി എന്നു പറയുന്നതതാണ് സത്യം.

ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ആ കീർത്തനത്തിൽ ലയിച്ചിരുക്കുവാണ്… ആരും ഒന്നനങ്ങുന്നു പോലും ഇല്ല..അപ്പോ

ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ആ കീർത്തനത്തിൽ ലയിച്ചിരുക്കുവാണ്… ആരും ഒന്നനങ്ങുന്നു പോലും ഇല്ല..അപ്പോഴാണ് ഞങ്ങൾ പാടുന്നയാളെ ശ്രദ്ധിച്ചത്….ആ പാട്ടു പോലെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ നല്ലതായിരുന്നു അതു പാടിയ ആളെ കാണാൻ … വെള്ള പൈജാമയും കുർത്തയും ഇട്ടു നെറ്റിയിൽ ഒരു ചന്ദനകുറിയും ഇട്ടു ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ… തിളക്കമുള്ള കണ്ണുകൾ…കണ്ണുകളിൽ നിറയെ കാരുണ്യവും സ്നേഹവുമെല്ലാം നിറഞ്ഞു നില്ക്കുന്നു… ഐശ്വര്യം തുളുമ്പുന്ന മുഖം… അയാൾ മറ്റൊന്നിലും ശ്രദിക്കാതെ ഭക്തിയോടെ ഭഗവാനിൽ മുഴുകിയിരുന്നു പാടുന്നത് പോലെ തോന്നി…തോന്നി എന്നല്ല അങ്ങനെ തന്നെയാണ് പാടിയത്…..
ഞാനും സിദ്ധുവും അവിടെ ഇരുന്നു… മനസ്സിലെ വിഷമങ്ങൾ എല്ലാം ഒരു നിമിഷത്തേക്കെങ്കിലും മായിച്ചു കളയുന്ന ഒരു അന്തരീഷം…

ഭജൻ തീർന്നു… എല്ലാവരും പ്രസാദവുമായി തിരിച്ചു പോയി തുടങ്ങി…സ്വാമിയുടെ ചുറ്റും ആരൊക്കെയോ സംസാരിച്ചു കൊണ്ട് നിൽക്കുന്നു..അച്ഛനും അമ്മയും ഞങ്ങൾക്ക് മുൻപേ അവിടെ എത്തിയിരുന്നു.. ഞങ്ങൾ സ്വാമിയെ കാണാൻ വേണ്ടി കുറച്ചു നേരം നിന്നു…നല്ല തിരക്കാണ്… ഇനി നാളെ കാണാമെന്നു ഞങ്ങളും ഇറങ്ങാൻ തുടങ്ങുമ്പോൾ ആരോ പിറകിൽ നിന്നും വിളിച്ചു…

സജീവങ്കിൾ…..

ഞങ്ങൾ തിരിഞ്ഞു നോക്കി…

അങ്കിളിനു എന്നെ ഓർമ്മയുണ്ടോ??

പിന്നെ ഓർമ്മയില്ലാതെ…മോനല്ലേ അന്ന് ആ കല്യാണ മണ്ഡപത്തിൽ വെച്ചു ശിവയെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്. ഞാനതു ദേവിയോട് ഇപ്പോൾ പറഞ്ഞതേ ഉള്ളു…

ഓക്കേ…ആന്റിക്ക് എന്നെ ഓർമ്മയുണ്ടോ…

‘അമ്മ വേഗം എന്നെ നോക്കി…

ശിവാ….നിനക്കോ…

ഞാൻ അന്നു ഞങ്ങളുടെ അമ്പലത്തിൽ വെച്ചു കണ്ടിരുന്നു…

എന്നുവെച്ചാൽ നിങ്ങൾ എല്ലാവരും എന്നെ മറന്നു പോയെന്നു അർത്ഥം…

ഞാൻ പെട്ടന്നു ചോദിച്ചു..

കാർത്തിക് അല്ലേ…

അയാൾ മനോഹരമായി ചിരിച്ചു…

മോനേ….കാർത്തി… എങ്ങനെ മനസ്സിലാകാനാണ്.. നീ വലിയ കുട്ടിയായില്ലേ…വർഷം എത്ര കഴിഞ്ഞു…

അന്നു മെലിഞ്ഞു പൊക്കം വെച്ച ഒരു കൊച്ചു ചെറുക്കൻ അല്ലായിരുന്നോ…ഇപ്പോൾ നല്ല മാറ്റം വന്നു…അതാ അമ്മയ്ക്കു മനസ്സിലാകാഞ്ഞത്…
നീ എന്നെ അന്നത്തെ പോലെ അമ്മയെന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ ഓർത്തേനെ…

ശരിയാണ്….കർത്തിക്കിന്‌ ആരും ഉണ്ടായിരുന്നില്ല….അതുകൊണ്ടു ഇവർ രണ്ടുപേരും അവനു സ്വന്തം പോലെയായിരുന്നു… അന്നു നടക്കാൻ പോലും പറ്റാത്ത എന്നെയോർത്തു അമ്മ കരയുമ്പോൾ കാർത്തിക് ആയിരുന്നു അമ്മയുടെ ആശ്വാസമെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…( ശിവയ്ക്കു ഒരു ആക്‌സിഡന്റ പറ്റിയിരുന്നു…അവൾ കുഞ്ഞായിരുക്കുമ്പോൾ..അതിനെ പറ്റി ആദ്യത്തെ പാർട്ടിൽ പറഞ്ഞിരുന്നു )

അപ്പോഴേക്കും സ്വാമി ഞങ്ങളുടെ അടുത്തേക്ക് വന്നു…

നിങ്ങൾ പരിചയപ്പെട്ടോ… അവൻ ഞങ്ങളുടെ ഡോക്ടർ ആണ്…ഇപ്പോൾ ആലപ്പുഴയിൽ ഒരു ഹോസ്പിറ്റലിൽ പ്രാക്ടിസ് ചെയ്യുന്നു….അവൻ എവിടെ പോയാലും ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങു വരും…ഞങ്ങളെ ഒന്നും കാണാതെ അവനു പറ്റില്ല…

അതല്ല അങ്കിൾ…ഞാൻ വിന്നില്ലെങ്കിൽ ഇവരെല്ലാവരും കൂടി അങ്ങോട്ടു വരുമെന്ന് എനിക്കറിയാം……..അതു പേടിച്ചാണ് ഞാൻ ഇങ്ങു പോരുന്നത്.

അതേ അതേ….സ്വാമി ചിരിച്ചു…

കുറച്ചുനേരം സംസാരിച്ചു നിന്നതിനു ശേഷം ഞങ്ങൾ റൂമിലേക്ക് പോയി…

തുടരും

 

 

 

 

 

 

.

LEAVE A REPLY

Please enter your comment!
Please enter your name here