രചന : Smitha Reghunath
വീടിന്റെ പിന്നാമ്പുറത്ത് തൂത്ത് കൊണ്ട് നിൽക്കുമ്പൊഴാണ് വടക്കേതിലെ വിലാസിനിചേച്ചി വിളിച്ചത്…
സുമേ… ഏയ് സുമേ..
ചേച്ചിയുടെ വിളി കേട്ടതും കയ്യിലിരുന്ന ചൂല് താഴത്തേക്ക് ഇട്ട് പതിയെ അതിരിന്റെ അരികിലേക്ക് ചെന്നു ..
എന്താ ചേച്ചി എന്തിനാ വിളിച്ചത്.. സുമ ചോദിച്ചതും അവർ അവളെ അടിമുടി ഒന്ന് നോക്കി..
അവരുടെ നോട്ടം കണ്ടതും സുമ തന്നെയാകമാനം ഒന്ന് നോക്കി…
എന്നിട്ട് അവരുടെ മുഖത്തേക്ക് നോക്കി..
എന്റെ സുമേ നീയിങ്ങനെ തൂത്തും ,തുടച്ചും, പിള്ളേരെ നോക്കിയും നടന്നോ, നിന്റെ കെട്ട്യോൻ സുരേഷ് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ഒന്നു നീ അറിയുന്നില്ലേ ?. അതോ അറിഞ്ഞിട്ടു നീ അവന് വളം വെച്ച് കൊടുക്കുകയാണോ… വെട്ടി തുറന്നുള്ള അവരുടെ സംസാരം കേട്ടതും അമ്പരപ്പോടെ സുമ അവരെ തുറിച്ച് നോക്കി…
എന്റെ ചേച്ചി നിങ്ങള് എന്തുവാ ഈ പറയുന്നത് എനിക്ക് ഒന്നു മനസ്സിലാവുന്നില്ല.
സുരേഷേട്ടൻ എന്ത് ചെയ്തെന്നാ ചേച്ചി പറയുന്നത് ..
ആഹാ അപ്പൊൾ നീയൊന്ന് അറിഞ്ഞില്ലേ…
ഇല്ലന്ന് അവൾ ചൂമല് കൂച്ചി കാണിച്ചൂ:,,,
അവന് ആ ജാൻസിയുടെ വീട്ടിൽ ‘”വരൂത്ത് പോക്കുണ്ടന്നാണ് ” രാമേട്ടൻ പറയുന്നത് ..
ങേ … ഞെട്ടലോടെ നിന്ന സുമയെ ‘
നിനക്ക് രാമേട്ടനെ അറിയാമല്ലോ പുള്ളി ഇല്ലാത്തത് ഒന്നു പറയില്ല..
പിന്നെ സുരേഷിന്റെ ചുറ്റിക്കളിയെ പറ്റി നിനക്കറിയാഞ്ഞിട്ടാ… അവന്റെ തരികിട സ്വഭാവം നിന്നെ കെട്ടി കഴിഞ്ഞപ്പൊൾ കുറെയൊക്കെ ഒതുങ്ങിയെന്നാ ഞാൻ കരുതിയത്.. പക്ഷേ എന്ത് ചെയ്യനാ., എന്റെ കൊച്ചെ നീയവനെ ഈ നാട്ടിൽ നിന്ന് വേറെ മാറി എവിടെയെങ്കിലും പോയി മനസമാധനമായ് ജീവിക്കാൻ നോക്ക്… അല്ലങ്കിൽ നിന്റെ കാര്യം കട്ടപൊകയാ.. പറഞ്ഞില്ലന്ന് വേണ്ട’… ഞാൻ പോകുവാ രാമേട്ടന് പണിക്ക് പോകാൻ സമയമായ്…
സുമയുടെ നെഞ്ചിലേക്ക് കനല് വാരിയിട്ട് ശകലം എണ്ണ കൂടി പകർന്ന് ഒഴിച്ചിട്ട് അവര് സ്ഥലം വീട്ടൂ…
എന്ത് ചെയ്യണമെന്നറിയാതെ സുമ നിന്ന് നീറി … പ്രണയ വിവാഹമായിരുന്നു തങ്ങളുടെത് വിവാഹത്തിന് രണ്ട് വീട്ടുകാർക്കും എതിർപ്പായിരുന്നു .. അതിനുള്ള കാരണം ഏട്ടന്റെ സമുദായം ആയിരുന്നു .. ഇന്ന് വീട്ട്കാർക്ക് തങ്ങളൊട് ശത്രുതയാണ്..
സുമയുടെ മനസ്സ് നൂല് പൊട്ടി പോയ പട്ടം പോലെ പല വഴിക്ക് പറക്കാൻ തുടങ്ങി .. അവളുടെ മനസ്സിലേക്ക് പലവിധ ചിന്തകൾ വന്നു ..ഇന്നു രാവിലെ വരെയുള്ള ഭർത്താവിന്റെ പെരുമാറ്റം അവളുടെ മനസ്സിൽ ഒരു ദൃശ്യം പോലെ തെളിഞ്ഞു …
എല്ലാം സാധരണ പോലെ തന്നെ അസ്വാഭവികമായ് ഒരു പ്രവൃത്തിയും അവളുടെ മനസ്സിൽ തെളിഞ്ഞില്ല..
പിന്നെ എന്തുകൊണ്ടാണ് ചേച്ചി അങ്ങനെ പറഞ്ഞത് … ആലോചിച്ചിട്ട് ഒരെത്തുപിടിയും കിട്ടുന്നില്ല …
എന്തയാലും രാമേട്ടനെ കാണാം ചേച്ചി പറഞ്ഞത് വീട്ടിൽ ഉണ്ടന്നല്ലേ ഇപ്പൊൾ തന്നെ കാണാം എന്താണ് സംഭവം എന്നറിയണമല്ലോ ?.സുമ അവരുടെ വീട്ടിലേക്ക് നടന്നു..
മുൻവശത്ത് അനക്കമൊന്ന് മില്ലാഞ്ഞ് സുമ അടുക്കള വശത്തേക്ക് നടന്നു.
വിലാസിനി ഏറ്റോടി,, അടുക്കളയിൽ നിന്ന് രാമൻ ഭാര്യയോട് ചോദിച്ചൂ..
ഞാൻ പറഞ്ഞൂ രാമേട്ടാ, ഏറ്റന്നാണ് തോന്നുന്നത് കള്ള ചിരിയോടെ ഭാര്യ പറഞ്ഞതും …
രാമൻ, എന്ത് ചെയ്യ്നാ ആ സുരേഷിന്റെ മോന്റെ നാള് ആയില്യമാണ്
ആയില്യനാള് ക്കാര് നോക്കിയാൽ അയൽവക്കം മുടിയുമെന്നാ..
എന്നാലും രാമേട്ടാ ആ സുരേഷിനെ പറ്റി ഇങ്ങനെ പറഞ്ഞപ്പൊൾ മനസ്സിൽ വല്ലാത്തൊര് കുറ്റബോധം .
പിന്നെ നിനക്കത് പറയാം.. ആ ചെറുക്കൻ നേരം വെളുത്താൽ കണ്ണ് കീറി നോക്കുന്നത് ഇങ്ങോട്ടാ അതോടെ നമ്മള് കുളം തോണ്ടും
ഭർത്താവ് പറഞ്ഞതിലും കാര്യമുണ്ടെന്ന് വിലാസിനിക്ക് തോന്നി…
എന്നാൽ ഇതെല്ലാം കേട്ട് ഒന്ന് ചലിക്കാൻ പോലൂ ആകാതെ സുമ ആ മുറ്റത്ത് നിന്നു..
സുമയ്ക്ക് മാസം തികയാതെ ബി പി കൂടി സിസേറിയനിലൂടെയാണ് അവളുടെ കുഞ്ഞിനെ പുറത്ത് എടുത്തത്.. ആ അമ്മയുടെയും, കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനാണ് ആ സമയത്ത് ശ്രമിക്കൂ .കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കിൽ ആ കുഞ്ഞ് ജീവനും പൊലിയും, സുമ ഒരു വശം തളർന്ന് കിടപ്പൂമാകും, ആ സമയത്ത്, ആയില്യമാണോ, ഭരണിയാണോ, മകമാണോ എന്ന് നോക്കാറില്ല …
പ്രിയ കൂട്ടുകാരെ ഞാൻ എന്റെയൊര് അനുഭവം ആണ് ഇവിടെ കുറിച്ചത്, രാമനെ, വിലാസിനിയെ പോലെയുള്ളവരെ എങ്ങനെ വിശേഷിപ്പിക്കണം, ഒന്ന് ആലോചിക്കാതെ സുമ അവളുടെ ഭർത്താവിനെ സംശയിച്ചാൽ ആ കുടുംബത്തിന്റെ ഗതിയെന്താകും..നിങ്ങൾ പറയൂ..