Home Latest വിചാരിച്ച പോലെ അല്ല സംഗതി കുറച്ചു സീരിയസാ എത്രയും പെട്ടന്ന് കബനിയുടെ വീട്ടിൽ വിവരം അറിയിക്കണം…...

വിചാരിച്ച പോലെ അല്ല സംഗതി കുറച്ചു സീരിയസാ എത്രയും പെട്ടന്ന് കബനിയുടെ വീട്ടിൽ വിവരം അറിയിക്കണം… Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 16

ജിത്തു ആസ്വസ്ഥമായ മനസോടെ ഐ സി യൂ വിനു മുന്നിൽ നിന്നു ടെൻഷൻ കുറക്കാനെന്നവണ്ണം അവൻ ഇടയ്ക്കിടെ എഴുന്നേറ്റു നടന്നു പുറമെ ധൈര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉള്ളം ഭയന്ന് വിറച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ദൂരെ നിന്നു റോബിനും നീതുവും നടന്നു വരുന്നത് കണ്ട് ആശ്വാസത്തോടെ എഴുന്നേറ്റു അവരെ കണ്ടതിനു ശേഷം ആണ് ശരീരം ഒളിപ്പിച്ചു വിവച്ചിരുന്ന ക്ഷീണം അവൻ അറിഞ്ഞത്.

“”എന്താടാ ജിത്തു എന്താ പറ്റിയെ ”
റോബിൻ അവന്റെ അടുത്ത് വന്നു തോളിൽ പിടിച്ചു
“എനിക്കൊന്നും അറിയില്ലെടാ ”
വിറയൽ കൊണ്ട് ജിത്തുവിന് വാക്കുകൾ പലപ്പോഴും നഷ്ടപ്പെട്ടു.
“ഡോക്ടർ എന്ത് പറഞ്ഞു ”
ജിത്തു തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.
“ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം ”
നീതു ഡോക്ടറിനോട് സംസാരിക്കാൻ പോയി റോബിൻ അവന്റെ അടുത്തായി ഇരുന്നു. കുറച്ചു നേരത്തിനു ശേഷം നീതു വന്നു റോബിനെ വിളിച്ചു മാറി നിന്നു

“റോബി വിചാരിച്ച പോലെ അല്ല സംഗതി കുറച്ചു സീരിയസാ എത്രയും പെട്ടന്ന് കബനിയുടെ വീട്ടിൽ വിവരം അറിയിക്കണം”
“അത് നീതു അതൊരു….”
“കണ്ടിഷൻ വളരെ മോശം ആണ് ആ കുട്ടി രക്ഷപ്പെടോ ഇല്ലയോ എന്ന് യാതൊരു ഉറപ്പും ഇല്ല എന്തായാലും വീട്ടിൽ അറിയിച്ചേ പറ്റു ”
നീതു അൽപ്പം ശബ്ദം ഉയർത്തി ആണ് അത് പറഞ്ഞത് ജിത്തു ഞെട്ടി എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു
“ഡോക്ടർ.. ഡോക്ടറെന്താ പറഞ്ഞേ?”
“കുറച്ചു ക്രിട്ടിക്കൽ ആണ് 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല
ജിത്തു കബനിയുടെ വീട്ടിൽ അറിയിക്കണം എത്രയും പെട്ടെന്ന് ”
ജിത്തു ഭയന്ന് അവളെ നോക്കി നീതു വേണമെന്ന് തലയാട്ടി കാണിച്ചു

“അവൾടെ അച്ഛന് ഒരറ്റാക്ക് കഴിഞ്ഞിട്ട് കുറച്ചു നാളായതേ ഉള്ളു ”
ജിത്തു അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു
“ഇനി എന്ത് ചെയ്യും”
റോബിൻ നീതുവിന് നേർക്ക് നോക്കി
“അച്ഛൻ തന്നെ വേണം എന്നില്ല റിലേറ്റീവ് ആരെങ്കിലും ഇല്ലേ വല്യച്ഛനോ ഇളയച്ഛനോ അമ്മാവൻ മാരോ ആരെങ്കിലും”
നീതു വീണ്ടും ടെൻഷനായി ഒച്ച ഉയർത്തി പറഞ്ഞു അവളുടെ ശബ്ദത്തിലെ വ്യത്യാസം അറിഞ്ഞു റോബിൻ അവളെ പിടിച്ചു മാറ്റി നിർത്തി
“എന്താ നീതു അവൾക്കു എന്തെങ്കിലും ”
റോബിൻ ആവലാതിയോടെ ചോദിച്ചു
“നോ ബട്ട് സർവൈവ് ചെയ്യാനുള്ള ചാൻസ് കുറവാണ് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് എങ്ങനെയാ അവളുടെ വീട്ടുകാരെ അറിയിക്കുക റോബിൻ ”
“ഉം”
റോബിൻ നടന്നു ജിത്തുവിനടുത്തേക്ക് പോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.

മുഖത്തു ഏൽക്കുന്ന സൂര്യപ്രകാശത്തിൽ കല്ലു മുഖം ചുളിച്ചു കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ല കൺ പോളകൾക്കു വല്ലാത്ത ഭാരം പോലെ കണ്ണുകൾ വലിച്ചു തുറന്നു പ്രകാശം ഏറ്റു കണ്ണു പുളിച്ചു കണ്ണുകൾ ഒന്ന് രണ്ട് വട്ടം ചിമ്മി തുറന്നു കൊണ്ട് അവൾ എഴുന്നേറ്റ് ഇരുന്നു തല ചുറ്റുന്ന പോലെ ഇന്നലെ എപ്പോഴാണ് കണ്ണുകൾ അടഞ്ഞു പോയത്. ഓർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മുന്നിൽ തന്നെ നോക്കി ഇരിക്കുന്ന ശരത്തിനെ കണ്ടത് കണ്ണുകൾ വീണ്ടും പുകച്ചു നീറി കൊണ്ടു ഒഴുകി തുടങ്ങി

“സംശയങ്ങൾ ഒരുപാട് ഉണ്ടാകും വിചാരണയും വിസ്ഥരാവും ഒന്നും ഇവിടെ വെച്ച് വേണ്ട ”
അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു.ശരത് കയ്യിലിരുന്ന ഫയൽ അവളുടെ മുന്നിലേക്ക് വെച്ച്
“അറിയാനുള്ള കാര്യങ്ങൾ തന്നെയാണ് താൻ അറിഞ്ഞത് കുറച്ചു നേരത്തേ ആയി പോയി എന്നെ ഉള്ളു ”

“എന്തിനാ… എന്തിനാ അങ്ങനെ ഒരു റിപ്പോർട്ട്‌
എന്താ നിങ്ങളുടെ ഉദ്ദേശ്യം ”
വിഷമവും ദേഷ്യവും കൊണ്ടു അവളുടെ വാക്കുകൾ പലപ്പോഴും ഇടറി
“പറയാം ”
“ആ റിപ്പോർട്ടിൽ പറയുന്നതെല്ലാം തെറ്റാണ് എനിക്ക് അത് തെളിയിക്കാൻ പറ്റും ”
“അറിയാം പക്ഷേ കാളിന്ദി അങ്ങനെ ഒന്നിനും മുതിരില്ല ”
അയാൾ വെല്ലു വിളിക്കുംപോലെ പറഞ്ഞു
കല്ലു വിന്റെ മുഖത്തും അത് പോലെ ഒരു ഭാവം വന്നു നിറഞ്ഞു ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി വിരിഞ്ഞു ശരത് ഒന്ന് പുഞ്ചിരിച്ചു
“കാളിന്ദിടെ അച്ഛന്റെ ഹെൽത് 100% ഓക്കേ ആണെന്ന് തോന്നുന്നുണ്ടോ ”
അവളുടെ മുഖത്തെ ചിരി മാഞ്ഞു കണ്ണുകളിൽ പേടി നിഴലിച്ചു.

“ഭയപ്പെടുത്താൻ പറഞ്ഞതല്ല”
അയാൾ അവളെ നോക്കി ചിരിച്ചു അവൾ വെറുപ്പോടെ മുഖം തിരിച്ചു.കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല ചോദിക്കാൻ ഉറച്ച ചോദ്യങ്ങൾ എല്ലാം മനസ്സിൽ തന്നെ കിടന്നു വീർപ്പുമുട്ടി
“എന്നോടൊപ്പം ഒരിടം വരെ വരാമോ ”
ദയനീയമായ ഭാവത്തോടെ അയാൾ അപേക്ഷിക്കും പോലെ പറഞ്ഞു
“പ്ലീസ്….”

അവളുടെ മുഖത്തു തെളിഞ്ഞു നിൽക്കുന്ന വെറുപ്പിന്റെ ആക്കം കുറയുവോളം അവൻ അവളെ തന്നെ നോക്കി ഇരുന്നു പിന്നെ പതിയെ എഴുന്നേറ്റു പുറത്തേക്കു നടന്നു കുറച്ചു നേരത്തേ ആലോചനക്ക് ശേഷം കല്ലു എഴുന്നേറ്റു ഫ്രഷ് ആയി മുടി ഒതുക്കാൻ തുടങ്ങുമ്പോഴേക്ക് ശരത് ഒരു കപ്പ്‌ ചായയുമായി അകത്തേക്ക് വന്നു.അവൻ ചായ കപ്പ്‌ മേശമേൽ വെച്ചു.
“ഇതു വരെയും ഒന്നും കഴിച്ചില്ലല്ലോ ചായ കുടിക്ക് ”
കല്ലു അത് ശ്രദ്ദിക്കാതെ നിന്നു മുടി ഒതുക്കി മൊബൈലും എടുത്ത് പോകാൻ ഇറങ്ങി
“പോകാം”

പുറത്തേക്ക് ഇറങ്ങും മുൻപ് അവൾ പറഞ്ഞു
ശരത് അവളുടെ പിന്നാലെ പോയി താഴെ ദേവിയമ്മ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“ദേവിയാമ്മേ ഞങ്ങൾ ഒരിടം വരെ പോയി വരാം”
ശരത് അവരോട് യാത്ര പറഞ്ഞു.
“ആശുപത്രിയിലേക്കാണോ മോനെ”
“ഉം”
അവൻ ഒന്ന് മൂളി കല്ലു മുഖമുയർത്തി അവരെ നോക്കി
“പോയിട്ട് വാ ”
അവർ അവളെ നോക്കി പറഞ്ഞു
ശരത് കാർ പോർച്ചിൽ നിന്നും ഇറക്കി കല്ലു ഡോർ തുറന്നു പിന്നിലേക്ക് കയറി ഇരുന്നു കാർ ഗേറ്റ് കടന്നു പോകുവോളം ദേവിയമ്മ അവരെ നോക്കി നിന്നു പിന്നെ അകത്തേക്ക് കയറി പോയി യാത്രയിലുടനീളം രണ്ടു പേരും ഒന്നും മിണ്ടാതെ ഇരുന്നു കല്ലു പുറത്തേക്കു നോക്കി ഇരുന്നു. പുറം കാഴ്ചകൾ ഒന്നും അവളുടെ കണ്ണിൽ പതിഞ്ഞില്ല ശരത്തിനു പറയാൻ ഉള്ളതെന്തു തന്നെയായാലും തനിക്കു ചോദിക്കാനുള്ള ചോദ്യങ്ങൾ ഒന്ന് കൂടി ഓർത്തെടുത്തു ഉരുവിടുകയായിരുന്നു അവൾ
കാർ നിർത്തിയത് അറിഞ്ഞു അവൾ ചുറ്റും നോക്കി സ്ഥലം ഏതാണെന്നു അവൾക്ക് മനസിലായില്ല. നീളൻ വരാന്തയുള്ള ഒരു വല്യ കെട്ടിടം മാത്രമാണ് അവളുടെ കണ്ണിൽ പെട്ടത് ഒരു ബോർഡ്‌ പോലും കാണാൻ ഇല്ലല്ലോ എന്ന് അവളോർത്തു
“ഇറങ്ങു് ”

ശരത് ഡോർ തുറന്നു ഇറങ്ങി കൊണ്ട് പറഞ്ഞു അവൻ നടന്നു പടികൾ കയറി വരാന്തയിൽ എത്തിയിട്ട് ഒന്ന് തിരിഞ്ഞു നോക്കി അവൾ അപ്പോഴും കാറിൽ തന്നെ ഇരിക്കുകയായിരുന്നു
“കാളിന്ദി”
ശരത് വിളിച്ചു അവൾ ഡോർ തുറന്നു ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു അവൾ അടുത്തു

എത്തുവോളം അവൻ കാത്തു നിന്നു. ശരത് അവളെ അഡ്മിനിസ്ട്രേറ്റർന്റെ റൂമിലേക്ക് കൊണ്ട് പോയി
ഗുഡ് മോർണിംഗ് സർ
ശരത് റൂമിലേക്കു കയറിക്കൊണ്ട് പറഞ്ഞു
ഗുഡ് മോർണിംഗ് ശരത്
ആയാളും ഒരു ചിരിയോടെ പറഞ്ഞു ശരത്തിന്റെ പിന്നാലെ കല്ലുവും റൂമിലേക്ക് കയറി.
”സർ ഇതു കാളിന്ദി എന്റെ… എന്റെ വൈഫ് ആണ് ”
കല്ലു അത് കേട്ട് ശരത്തിന്റെ മുഖത്തേക്ക് നോക്കി അവൻ അവളെ ശ്രദ്ദിക്കാതെ നിന്നു
അഡ്മിനിസ്ട്രേറ്റർ അവളെ നോക്കി ചിരിച്ചു
ഇരിക്ക് രണ്ടു പേരും
ശരത് അവളെ ഒന്ന് നോക്കിയിട്ട് ചെയറിലേക്ക് ഇരുന്നു.കല്ലു മടിച്ചു മടിച്ചു ചെയറിലേക്ക് ഇരുന്നു.
ഞങ്ങൾ നിച്ചു മോളേ ഒന്ന് കാണാനാ വന്നത്
“ഉം മനസിലായി വൈഫ്‌ നിച്ചുവിനെ കണ്ടിട്ടില്ലല്ലോ”

“ഉം അതെ കാളിന്ദി ഇതു വരെയും കണ്ടിട്ടില്ല ”
അവരുടെ സംസാരം കേട്ടുകൊണ്ടിരിക്കുമ്പോൾ കല്ലുവിന് ശ്വാസം മുട്ടും പോലെ തോന്നി വല്ലാത്ത ഒരു അസ്വസ്ഥത
“ശെരി പോയി വരൂ ”
അയാൾ ചിരിയോടെ പറഞ്ഞു അവളെ ഒന്ന് ശ്രദ്ദിക്കുക പോലും ചെയ്യാതെ ശരത് പുറത്തേക്കു ഇറങ്ങി കല്ലു എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് രണ്ടു നിമിഷം ഇരുന്നു പിന്നെ ശരത്തിനു പിന്നാലെ പോയി. ശരത് നിൽക്കുന്നിടത്തു നിന്നു അവൾക്ക് എന്തൊക്കെയോ അയാളോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവഗണിക്കും പോലുള്ള അയാളുടെ നിൽപ്പ് അവളുടെ ആത്മധൈര്യം കുറച്ചു.നീളൻ വരാന്തയുടെ അറ്റത്തു നിന്നും ഒരു സ്ത്രീയോടൊപ്പം കുഞ്ഞി കാലടികൾ പിച്ച വെച്ച് ഒരു മാലാഖ നടന്നു വരുന്നത് കല്ലു കണ്ടു ഒരിക്കൽ നോക്കിയാൽ കണ്ണേടുക്കാൻ തോന്നാത്ത പോലൊരു ഓമന കുഞ്ഞ് കല്ലു ശരത്തിന്റെ മുഖത്തേക്ക് നോക്കി ആ കുഞ്ഞിനെ കണ്ട ശേഷം അയാളുടെ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ കണ്ടു അവളുടെ നെഞ്ച് വിലങ്ങി. അടുത്ത് വന്ന കുഞ്ഞിനെ നോക്കി അയാൾ

ചിരിച്ചു അവളും പരിചിത ഭാവത്തിൽ ചിരിച്ചു അയാൾകുഞ്ഞിനെ എടുത്തിയർത്തി സന്തോഷം പ്രകടിപ്പിച്ചു കല്ലു അവളുടെ മുഖത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു കുഞ്ഞി വട്ടമുഖം വിടർന്ന കണ്ണുകൾ ഉരുണ്ട കവിളുകൾ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ നിറയെ കറുത്ത കൊലൻ മുടിയിഴകൾ അവൾ അവളുടേതായ ഭാഷയിൽ ശരത്തിനോട് എന്തൊക്കെയോ പറഞ്ഞു.ഇടയ്ക്കിടെ തലയാട്ടിയും ചിരിരിച്ചും കണ്ണുകളിൽ അത്ഭുതം നിറച്ചും ഒക്കെ ആ കുഞ്ഞ് വാചാലയായി ഇടയ്ക്കിടെ പറയുന്ന ബൻ, തു,തി മാത്രമേ വയ്ക്ക്തമാകുന്നുള്ളു ഇടയ്ക്കിടെ എന്തോ വല്യ തമാശ പറഞ്ഞ പോലെ സ്വയം പൊട്ടി ചിരിച്ചു കൂടെ ശരത്തും അവന്റെ ചിരി കേട്ട് കുഞ്ഞ് വീണ്ടും കുണുങ്ങി ചിരിച്ചു ശരത് കുഞ്ഞിനെ കല്ലുവിന് നേർക്ക് നീട്ടി കൈനീട്ടി വാങ്ങണോ വേണ്ടയോ എന്നറിയാതെ അവൾ പകച്ചു നിന്നു കുഞ്ഞ് അവളെ നോക്കി ചിരിച്ചു. ഭൂമിയിലെ മാലാഖയുടെ ചിരി കല്ലുവും ചിരിക്കാൻ ശ്രമിച്ചു കുഞ്ഞ് അയാളുടെ കയ്യിൽ നിന്നും ഊർന്നു ഇറങ്ങി

“ഇതു… ഇതാണ് നിച്ചു മോള് അവൾ…. എന്റെ മോളാണ്‌ “.
കല്ലുവിന്റെ മുഖത്തു നോക്കാതെ ശരത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.പ്രതീക്ഷിച്ച വാക്കുകൾ ആണ് കേട്ടതെങ്കിലും കല്ലുവിന്റെ ഉടൽ വിറച്ചു കാഴ്ച്ച മങ്ങി ഒരു തളർച്ചയോടെ അവൾ താഴേക്കു വീണു പോയി അതെ നിമിഷം വാതിൽ പടിയിൽ തട്ടി നിച്ചു മോൾ വീഴാൻ പോയി ശരത് ഓടിച്ചെന്നു കുഞ്ഞിനെ താങ്ങി എടുത്തു ആ നിമിഷം അയാൾ നിച്ചുമോളുടെ അച്ഛൻ മാത്രമായിരുന്നു.

അനന്ദുവും വേണുവും പിറ്റേന്ന് ഉച്ചയോടെ ആണ് ഹോസ്പിറ്റലിൽ എത്തിയത് കിട്ടുവിന്റെ അവസ്ഥക്ക് ഇപ്പോഴും യാതൊരു മാറ്റവും ഇല്ലാ. നീതു ഫ്രഷ്‌ ആകാൻ വേണ്ടി റൂമിലേക്ക്‌ പോയിരുന്നു അവർ ഹോസ്പിറ്റലിനടുത്തു തന്നെ ഒരു ഹോട്ടലിൽ റൂം എടുതിരുന്നു.ജിത്തു ഐ സി യു വിനു മുന്നിലെ ഇരുപ്പ് അത് പോലെ തുടരുന്നു കൂട്ടായി റോബിനും.
“എന്താ ജിത്തു സംഭവിച്ചത് ”
വേണു ആശങ്കയോടെ ജിത്തിന്റെ മുഖവുംത്തേക്ക് നോക്കി അവൻ ഒന്നും പറയാനാകാതെ തലകുനിച്ചിരുന്നു
നമുക്ക് ഡോക്ടറിനെ ഒന്ന് കണ്ടിട്ട് വരാം
അവന്റെ മൗനം കണ്ട് അനന്ദു അയാളെയും കൂട്ടി പോയി.ആ സമയത്താണ് ലാവണ്യ അവിടേക്ക് വന്നത്

“ജിത്തു ഏട്ടാ”
വിളി കേട്ട് ജിത്ത് മുഖമുയർത്തി നോക്കി
“കബനിക്ക് എങ്ങനെ ഉണ്ട് ”
ലാവണ്യ ചോദിച്ചു
ഒന്നും പറയാറായിട്ടില്ല
റോബിനാണ് മറുപടി പറഞ്ഞത്
“ലാവണ്യ എങ്ങനെ…”
ഞാൻ ഇന്ന് രാവിലെ ആ ഫ്ലാറ്റിൽ പോയിരുന്നു അപ്പോഴാ അറിഞ്ഞത്
“ടാ നി എന്താടാ എന്റെ കൊച്ചിനെ ചെയ്തേ?”
വേണു ജിത്തിന്റെ അടുത്തേക്ക് പാഞ്ഞു വന്നു അവന്റെ ഷർടട്ടിൽ കുത്തി പിടിച്ചു ദേഷ്യപ്പെടാൻ തുടങ്ങി

നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്ന ഭാവത്തിൽ ജിത്ത് തളർന്നു നിന്നു റോബിനും അനന്ദുവും അയാളെ പിടിച്ചു മാറ്റി
“അമ്മാവാ ഇതൊരു ഹോസ്പിറ്റലിൽ ആണ് ആദ്യം കിട്ടുവിന്റ കാര്യം ബാക്കിയൊക്കെ പിന്നെ ”
അനന്ദു ജിത്തുവിന്റെ നേർക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു
“നീ രക്ഷപെടാമെന്ന് കരുതണ്ടടാ നിന്നെ ഞാൻ വെറുതേ വിടില്ല”
അയാൾ അവനെ വെല്ലു വിളിച്ചു കൊണ്ടിരുന്നു അനന്ദു അയാളെ അടുത്ത കസേരയിലേക്ക് പിടിച്ചിരുത്തി അനന്ദു ജിത്തുവിന്റെ അടുത്തേക്ക് വന്നു ഷർട്ടിൽ പിടിച്ചെഴുന്നേൽപ്പിച്ചു മുഖമടച്ചു ഒന്ന് പൊട്ടിച്ചു വീണ്ടും കൈ ഉയർത്തിയപ്പോൾ റോബിൽ ബലമായി അനന്ദുവിനെ പിടിച്ചു തള്ളി മാറ്റി

“നീയൊക്കെ എന്തിനാടാ പെണ്ണുകെട്ടുന്നേ ഇങ്ങനെ കൊല്ലാതെകൊന്നു രസിക്കാനോ ”
അനന്ദു ജിത്തുവീനോടുള്ള മുഴുവൻ വെറുപ്പും പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു
റോബിൻ കാര്യം എന്താന്ന് അറിയാതെ അന്തിച്ചു അവനെ നോക്കി ജിത്തു മുഖം ഉയർത്തി നോക്കുക പോലും ചെയ്യാതെ തെറ്റുകാരനെ പോലെ ഇരുന്നു
“ഡോമസ്റ്റിക് വയലൻസിനു പോലീസിൽ റിപ്പോർട്ട്‌ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് ഞങ്ങളുടെയും തീരുമാനം അതാ ”
റോബിൻ അത് കേട്ട് ഞെട്ടി എഴുന്നേറ്റു
“അതിന്.ഡോക്ടർ എന്താ പറഞ്ഞത് ”
റോബിൻ വിക്കി വിക്കി ചോദിച്ചു
“അവളുടെ ശരീരം മുഴുവൻ കത്തിയോ ബ്ലൈഡോ കൊണ്ട് മുറിച്ചതിന്റെ പാടുക്കളാ ഇവനല്ലാതെ ആരാ അങ്ങനെയൊക്കെ ചെയ്യാൻ ”

അനന്ദു വെറുപ്പോടെ ജിത്തുവിന്റെ നേർക്ക് നോക്കി റോബിൻ കേട്ടതൊന്നും വിശ്വസിക്കാനാകാതെ അനന്ദുവിനെ നോക്കി
ജിത്തുവിന് തന്റെ ജീവിതം ഇവിടെ അവസാനിച്ചതായി തോന്നി

( തുടരും )

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here