Home Latest ക്ലാസ്സിലേക്ക് കയറിയ ഉടനെ അവന്റെ കണ്ണുകൾ തേടിയത് ലക്ഷ്മിയുടെ കണ്ണുകളെ ആയിരുന്നു.. Part – 4

ക്ലാസ്സിലേക്ക് കയറിയ ഉടനെ അവന്റെ കണ്ണുകൾ തേടിയത് ലക്ഷ്മിയുടെ കണ്ണുകളെ ആയിരുന്നു.. Part – 4

0

Part -3 വായിക്കാൻ ഇവിടെ click ചെയുക..

ലക്ഷ്മി part-4..

രചന : വിജയ്

കുറച്ചു ലേറ്റ് ആയിപോയി ജോലിയുടെ തിരക്ക് കാരണം ആണ്…
വായിക്കുന്ന ആൾകാർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്നു കമന്റ്‌ ചെയ്യൂ.. അതൊക്കെ അല്ലെ വീണ്ടും എഴുതാണോ വേണ്ടയോ എന്ന് അറിയാൻ പറ്റുള്ളൂ.. അല്ലാതെ ചുമ്മാ ഇങ്ങനെ സമയം കളഞ്ഞു എഴുതിയിട്ടു കാര്യം ഇല്ലാലോ.. നിങ്ങളുടെയൊക്കെ എന്തെകിലും അഭിപ്രായം കൂടെ കേൾക്കുമ്പോ അല്ലെ വീണ്ടും എഴുതാൻ ഒരു ഊർജം വരുള്ളൂ..
Statutory Warnig ::(തെറി ഒഴിച്ച് വേറെ എന്ത് കമന്റ്‌ വേണമെങ്കിലും ഇട്ടോളൂ 😜😜)

ലക്ഷ്മി 🥰🥰part 4

അവന്റെ മനസിലേക്കു പെട്ടന്നു ലച്ചുവിന്റെ മുഖം കയറി വന്നു… ആ കണ്ണുകൾ എന്തൊരു തിളക്കം ആണ് ആ കണ്ണുകൾക്ക്.. നോക്കിയാൽ വീണ്ടും വീണ്ടും നോക്കി നില്കാൻ തോന്നിപോകും ആ മുഖത്തേക്കു…
താൻ സ്വപ്നത്തിൽ കാണാറുള്ള അതെ മുഖം .. ആരാ അവൾ…???

അങ്ങനെ ആലോചിച്ചു വിജയ് തിരിച്ചു അവരുടെ ക്ലാസ്സിലേക്ക് കയറി…

കയറിയ ഉടനെ അവന്റെ കണ്ണുകൾ തേടിയത് ലക്ഷ്മിയുടെ കണ്ണുകളെ ആയിരുന്നു..

തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണുകളെ അവൻ കണ്ടുപിടിച്ചു…

പെട്ടന്ന് അവൻ നോക്കുനുണ്ടെന്നു അറിഞ്ഞ അവൾ തന്റെ കണ്ണുകളെ മാറ്റി…

താൻ നോക്കിയപ്പോ അവൾ കണ്ണുകൾ മാറ്റുന്നത് അവനും ശ്രദ്ധിച്ചിരുന്നു…

അവനും പെട്ടന്നു നോട്ടം മാറ്റി..എല്ലാവരോടും ആയിട്ട് പറഞ്ഞു….

എന്നാൽ നമുക്ക് വീണ്ടും പരിചയപെട്ടു തുടങ്ങിയാലോ???

അതും പറഞ്ഞു വീണ്ടും ഓരോരുത്തരെയായി പരിചയ പെടുവാൻ തുടങ്ങി…

പ്രിയ പരിചയ പെടുത്തി…
അടുത്തത് ലച്ചുവിന്റെ ഊഴം ആയിരുന്നു…

അവൾ എണീറ്റപ്പോഴേക്കും അവളുടെയും അവന്റെയും കണ്ണുകൾ വീണ്ടും ഉടക്കി…

തന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു…

അവൾ എന്റെ വിദ്യാർത്ഥി ആണ്… പെട്ടന്നു അവന്റെ മനസ് മന്ത്രിച്ചു…

എണീറ്റിട്ടും അവളുടെ ആ നിൽപ്കണ്ട അവൻ അവളോട് ചോദിച്ചു…

എന്താടോ തനിക്കു പേരില്ലേ???
പേര് പറയടോ…

ലച്ചു : ലക്ഷ്മി.. ലക്ഷ്മി മാധവൻ…

വിജയ് :ആഹാ…ശരി അടുത്ത ആൾ.. അതും പറഞ്ഞു അവൻ അടുത്ത കുട്ടിയിലേക്ക് പോയി..

അവനു അറിയാമായിരുന്നു കൂടുതൽ നേരം അവളെ നോക്കിയാൽ അവന്റെ മനസ് കൈവിട്ടു പോകുമെന്ന്….

പരിചയപ്പെടലൊക്കെ കഴിഞ്ഞു അവൻ പറഞ്ഞു..

ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്???

അത് കേട്ട ഉടനെ പ്രിയ അവനോട് ചോദിച്ചു…

സർ കല്യാണം കഴിഞ്ഞതാണോ….??

വിജയ് : ഇല്ലാലോ…

അവൻ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ പാതി ടെൻഷൻ കുറഞ്ഞു…

അവൾ പ്രിയയെ നോക്കി…

പ്രിയ ലച്ചുവിനെ നോക്കി കൈ കൊണ്ട് തള്ളവിരൽ പൊക്കി കാണിച്ചു…

ഓക്കേ ആയില്ലേ എന്നും പറഞ്ഞു…

ഇനി എന്താ അറിയേണ്ടത്…????. അവൻ എല്ലാവരോടും ചോദിച്ചു….

സർ നു ലവർ ഉണ്ടോ???
ഇടയിൽ നിന്നും ഒരു വിരുത്തി വിളിച്ചു ചോദിച്ചു…

അത് കേട്ട് അവനു ചിരി വന്നു…

ശരി ഇനി ആരും ചോദിക്കണ്ട ഞാൻ തന്നെ എന്നെ പറ്റി പറയാം…

പേര് അറിയാല്ലോ… അത് പറയുന്നില്ല…
അവൻ ഒരു ചെറു ചിരിയോടെ തുടർന്നു..

കല്യാണം കഴിച്ചിട്ടില്ല.. വീട്ടിൽ അമ്മ മാത്രേ ഉള്ളു.. അച്ഛൻ മരിച്ചുപോയി… ലവർ ഒന്നും ഇതുവരെയും ഇല്ല…

ഇത്രയും പറഞ്ഞു വിജയ് എല്ലാവരെയും ചിരിച്ചുകൊണ്ട് നോക്കി…

ലച്ചുവിനെ നോക്കിയപ്പോൾ ആ മുഖത്ത് ഒരു ആശ്വാസത്തിന്റെ ഭാവം അവൻ കണ്ടു….

അപ്പോഴേക്കും ബെൽ അടിച്ചിരുന്നു…

അവൻ എല്ലാവരോടും ബൈ പറഞ്ഞു ഇറങ്ങി…
വാതിലിന്റെ അവിടെ എത്തിയതും അവൻ തിരിഞ്ഞു ലച്ചു ഇരിക്കുന്നടുത്തേക്കു നോക്കി…

അത്രയും നേരം വിജയ് പോകുന്നതും നോക്കി ഇരുന്ന ലച്ചുവിന് പെട്ടന്ന് അവൻ തിരിഞ്ഞു അവളെ നോക്കിയപ്പോ എന്തുചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം അവന്റെ കണ്ണിലേക്കു നോക്കിയ ശേഷം പെട്ടന്നു മുഖം കുനിച്ചു….

ലക്ഷ്മി തന്നെയാണ് നോക്കിയിരുന്നത് എന്ന് അറിഞ്ഞപോ ഒരു കള്ള ചിരിയോടെ അവൻ നടന്നു പോയി…

ഹലോ എന്താ മോളെ ഇവിടെ കണ്ണും കണ്ണും കഥപറയുന്നോ???

പ്രിയ ലച്ചുവിനോട് ചോദിച്ചു…

ലച്ചു നാണിച്ചു ഒന്നു ചിരിക്കുക മാത്രം ചെയ്തു…

പ്രിയ : നിന്റെ ചില നേരത്തെ സന്തോഷം കാണുമ്പോൾ പേടിയാകുവാടാ എനിക്ക്…

പ്രിയ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ മുഖത്തെ സന്തോഷം എല്ലാം മാഞ്ഞു…
ഒരു നെടുവീർപ്പോടെ ലച്ചു പ്രിയയെ നോക്കി…

പ്രിയ : നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല… നീ തന്നെ അല്ലെ പറയാറ്.. അത്കൊണ്ട് ഞാൻ പറഞ്ഞതാ…

ലച്ചു : അറിയാടാ പാടില്ല എന്ന് മനസ് പറയുന്നും ഉണ്ട്.. തനിക്കു ഇതു വിധിച്ചിട്ടില്ല എന്ന്.. എല്ലാം അറിയുമ്പോൾ ആരായാലും തന്നെ സ്നേഹിക്കാൻ പറ്റില്ലെന്നു…എന്നാലും കാണുമ്പോൾ എല്ലാം മറക്കും മോളെ… ആ കണ്ണുകളും മുഖവും കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷമാണ്…
എനിക്ക് എനിക്ക് അറിയില്ല പ്രിയ എന്താ ചെയ്യേണ്ടതെന്നു…

അതും പറഞ്ഞു അവൾ മുഖം പൊത്തി കരഞ്ഞു…

അടുത്തുണ്ടായിരുന്ന കുട്ടികൾ അവൾക് എന്താന്നു പ്രിയയോട് ചോദിച്ചു…

തലവേദന യാണെന്ന് അവരോടൊക്കെ ഒരു കള്ളവും പറഞ്ഞു…

പ്രിയ : ലച്ചു വാ എണീക് പുറത്തുപോയി കുറച്ചു നേരം ഇരിക്കാം… ഈ പീരിയഡ് കയറണ്ട വാ…

അതും പറഞ്ഞു അവൾ ലച്ചുവിനെ എഴുനേൽപ്പിച്ചു അവർ എന്നും പോയി ഈക്കാറുള്ള ആ അലിന്റെ ചുവട്ടിൽ പോയി ഇരുന്നു….

സ്റ്റാഫ്‌ റൂമിൽ ഇരുന്ന വിജയ് യുടെ അവസ്ഥയും മരിച്ചായിരുന്നില്ല…

എന്നാലും താൻ സ്വപ്നത്തിൽ മാത്രം കാണാറുള്ള പെൺകുട്ടി അവളെ നേരിട്ടു കാണുന്നു…. ഈശ്വര എന്തൊക്കെയാ നടക്കുന്നത്.. അവൾക്കും തന്നോട് എന്തോ ഉള്ളത് പോലെ.. അവളുടെ ആ നോട്ടവും മുഖത്തെ ഭവങ്ങളും എല്ലാം കാണുമ്പോൾ.. ഒരു പക്ഷെ തനിക്കു തോന്നുന്നതാണെങ്കിലോ… എന്താ അവളുടെ പേര് പറഞ്ഞത്… ആ ഒരു ടെൻഷൻ ഇടക്ക് അത് മറന്നു..

സർ എന്താ ആലോചിക്കുന്നേ…??

അടുത്തിരുന്ന സർ ന്റെ ചോദ്യം കേട്ട് അവൻ ചിന്തയിൽ നിന്നും തിരിച്ചു വന്നു…

ഒന്നുമില്ല സാറേ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നതാ…

എന്നാൽ വിജയ് വാ നമുക്ക് കാന്റീൻ പോയി ഓരോ ചായ കുടിച്ചിട് വരാം…

അതും പറഞ്ഞു അവർ രണ്ടുപേരും കൂടി ഇറങ്ങി കാന്റീൻലേക്ക് നടന്നു…

പോകുന്ന വഴിയാണ് വിജയ് അവരെ കണ്ടത്…
പ്രിയയെയും ലച്ചുവിനെയും..

ആലിന്റെ ചുവട്ടിൽ ഇരിക്കുന്നു രണ്ടുപേരും…
തന്റെ പ്രിയപെട്ടവളുടെ മുഖം കണ്ടിട്ട് കരഞ്ഞു കലങ്ങിയ പോലെ… എന്തോ വിഷമം ആ മുഖത്ത് എടുത്ത് കാണിക്കുന്നു…

കൂടെ ഉള്ള കൂട്ടുകാരി എന്തൊക്കെയോ അവളോട് പറയുന്നുണ്ട്…

എന്നിട്ടും അവളുടെ മുഖം ആ വിഷമത്തിൽ തന്നെ ഇരിക്കുന്നു…

ലച്ചുവിനോട് ഓരോന്ന് പറഞ്ഞു സമദനിപ്പിച്ചുകൊണ്ടിരുന്ന പ്രിയ പെട്ടന്നാണ് വിജയ് അതുവഴി നടന്ന് പോകുന്നത് കാണുന്നത്..
അവന്റെ ശ്രദ്ധ ലക്ഷ്മിയേ ആണന്നു അറിഞ്ഞ അവൾ പെട്ടന്ന് ലച്ചുവിനെ വിളിച്ചു…

ടി ലച്ചു വിജയ് സർ നിന്നെ നോക്കുന്നു..

വിജയ് യുടെ പേര് കേട്ടതും പെട്ടന്ന് അവൾ മുഖം ഉയർത്തി ചുറ്റുപാടും നോക്കി…

വേറെ ഒരു സാറിനോപ്പം നടന്ന് പോകുന്ന അവനെ കണ്ടതും അവളുടെ മുഖം അത്രയും നേരം വിഷമിച്ചു ഇരുന്നതൊക്കെ മാറി… ഒരു വല്ലാത്ത തിളക്കം വന്നു ആ കണ്ണുകൾക്ക്.. മുഖത്ത് ഒരു നാണവും… അവനും തന്നെയാണ് നോക്കുത്തെന്നു അവൾക് മനസിലായി..

കൂടെ ഉള്ള പെൺകുട്ടി താൻ അവരെ നോക്കുന്നത് കണ്ടതും അവൾ ലച്ചുവിനെ വിളിച്ചു കാണിക്കുന്നതും.. പെട്ടന്ന് അവൾ മുഖം ഉയർത്തി നാലുപാടും നോക്കി.. തന്നെ കണ്ടപ്പോൾ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാം അവൻ നോക്കിയിരുന്നു….

കൂടെ നടക്കുന്ന സർ എന്തോകെയോ പറയുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു….

അവളുടെ ആ മുഖം കണ്ടപ്പോൾ തന്നോട് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ അവനു തോന്നി….

അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല ഓടി ചെന്ന് അവളോട് ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് നിന്നെ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു….

രണ്ടുപേരുടെയും… കണ്ണുകൾ അവൻ നടന്നു മറയുന്നത് വരെ പരസ്പരം അവരുടെ കാര്യങ്ങൾ പറഞ്ഞു..

പ്രിയ തട്ടി വിളിച്ചപ്പോ ആണ്‌ അവൾക്ക് സ്വബോധം വന്നത്…

പ്രിയ : ഇത്രയും നേരം ഇരുന്നു കരഞ്ഞ പെണ്ണാ… അയാളെ കണ്ടപ്പോ എല്ലാം മറന്നു….

ലച്ചു: അറിയില്ലെടി.. സർ നെ കാണുമ്പോൾ ഞാൻ എല്ലാം മറക്കുവാ.. മനസിലെ വിഷമവും സങ്കടവും എല്ലാം…

പ്രിയ : മ്മ്മ് ഒന്നു മൂളികൊണ്ട് വാ ക്ലാസ്സിലേക്ക് പോകാം….

അതും പറഞ്ഞു രണ്ടുപേരും ക്ലാസ്സിലേക്ക് പോയി….

ഉച്ചക്ക് ഊന്ന് കഴിക്കാൻ പോകാൻ നേരം കാന്റീൻ ഒക്കെ ലച്ചു നോക്കി വിജയ് അവിടെ എവിടെയെങ്കിലും ഉണ്ടോന്നു… എന്നാൽ എങ്ങും അവനെ കണ്ടില്ല….

വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം പ്രിയയോട് സംസാരിച്ചുകൊണ്ട് നടന്ന ലച്ചു.. പെട്ടന്നാണ് കാർ പാർക്കിങ്ങിൽ നിന്നും ഒരാൾ തന്നെ നോക്കുന്നത് കണ്ടത്…

അത് ആരാന്നു മനസിലായതും അവളുടെ മുഖത്ത് നാണം വന്നു…

പെട്ടന്നാണ് ലച്ചുവിനെ വിളിക്കാൻ അവളുടെ കാർ വന്നത്…

അവൾ പ്രിയയോട് യാത്ര പറഞ്ഞു കാറിൽ കയറാനായി ഡോർ തുറന്നു… പിന്നെ തിരിഞ്ഞു വിജയ് യെ ഒന്നുകൂടി നോക്കി…

എപ്പോഴും അവൻ അവളെ നോക്കി നില്കുകയായിരുന്നു…

തന്നെ തന്നെയാണ് അവൻ നോക്കിനിൽക്കുന്നതെന്നറിഞ്ഞ ലച്ചു വേഗം കാറിൽ കയറി…

കാർ മുന്നോട്ട് എടുത്തു പോകുമ്പോൾ അവൾ പുറകിലൂടെ തിരിഞ്ഞു നോക്കി എപ്പോഴും അവൻ അവിടെ തന്നെ കാറിനെ നോക്കി നില്കുകയായിരുന്നു… അത് കണ്ട അവൾക് വല്ലാത്ത സന്തോഷം ഉണ്ടായി…
അവളുടെ മനസ് പുതിയ പുതിയ ചിന്തകൾ പൂവിട്ടു ..

ലച്ചു കാറിൽ കയറി പോകുന്നതും നോക്കി നിന്ന വിജയ്… അവൾക് തന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഭവമാറ്റങ്ങൾ അവനെ അത്ഭുതപെടുത്തി…

അവൻ ആലോചിച്ചു…അവളുടെ കാർ തന്നെ വലിയ വില കൂടിയ കാറായിരുന്നു.. ഏതോ വലിയ വീട്ടിലെ കുട്ടി ആണ്‌… താനോ ഒരു കോളേജ് അദ്ധ്യാപകൻ.. കഷ്ടപ്പെട്ട് പഠിച്ചാണ് ഇപ്പോ ഇവിടെ എത്തിയത്… തന്നെ പഠിപ്പിക്കാൻ വേണ്ടി അമ്മ അത്രക്കു കഷ്ടപ്പെട്ടിട്ടുണ്ട്.. ഈ ജോലി കിട്ടുന്നതിന് മുൻപ് ഒരുപാട് ജോലിക്ക് താൻ പോയിരുന്നു… ഒരു പാവപെട്ട തനിക്കു അത്പോലെ ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പോലും ഉള്ള അർഹത ഇല്ല… കൂടാതെ അവൾ തന്റെ സ്റ്റുഡന്റ് ആണ്‌…

പിന്നെ എന്തിനാണ് സ്വപ്നത്തിൽ അവളെ കാണുന്നത്… താൻ അവളെ ഉമ്മ വയ്ക്കുന്നത്.. സ്വപ്നത്തിൽ ആണെങ്കിലും അതൊക്കെ യെഥാർത്ഥത്തിൽ നടക്കുന്ന പോലെയാണ് തോന്നുക… ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച അവളെ നേരിൽ കാണിച്ചു തരിക…എനിക്ക് വേണ്ടി ഉള്ളവൾ അല്ലെങ്കിൽ പിന്നെ എന്തിനു സ്വപ്നത്തിൽ അവളെ കാണിച്ചു തരുന്നു.. അവളെ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷവും.. വീണ്ടും വീണ്ടും കാണാൻ മനസ് തുടിക്കുന്നു.. ഒരിക്കലും വിട്ടുകളയരുത് അവൾ നിനക്കുള്ളതാണെന്നു ഉള്ളിൽ നിന്നും ആരോ പറയുന്ന പോലെ …???

ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉണ്ടായി..
മനസാക്ഷി രണ്ടു പക്ഷത്തും നിന്നു…

സർ പോകുന്നില്ലേ…

 

..സെക്യൂരിറ്റി വന്ന് ചോദിച്ചപ്പോൾ ആണ്‌ അവൻ ചിന്തയിൽ നിന്നും ഉണർന്നത്…

അവൻ പെട്ടന്നു ബൈകും എടുത്ത് വീട്ടിലേക്കു പോയി…

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here