Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന – ലക്ഷിത
കാളിന്ദി Part – 14
ശരത് വെഡ്സ് കാളിന്ദി എന്ന് സുവർണ ലിപികകിൽ എഴുതിയിരിക്കുന്ന മനോഹരമായ ആർച്ചിന് മുന്നിൽ ജിത്തു നിന്നു അമ്പലത്തിനകത്തു നിന്നും നാദസ്വരമേളം കേൾക്കുന്നുണ്ട്. കെട്ടി മേളം മുറുകുന്നു.ഒപ്പം തന്റെ ഹൃദയതാളം മുറുകി അസ്വാസ്ഥമാകുന്നത് അവൻ അറിഞ്ഞു.ഒരിക്കൽ ഇതു പോലെ അവളും ആസ്വസ്തമായ മനസോടെ നിന്നിട്ടുണ്ടാവുമല്ലോ എന്നോർത്തു. അകത്തേക്കു കയറാൻ തോന്നിയില്ല. അധിക നേരം ഇങ്ങനെ നിൽക്കാനും വയ്യ കാലിന് വേദന കൂടി വരുന്നു പ്ലാസ്റ്റർ എടുത്തിട്ട് ദിവസങ്ങൾ ആയെ ഉള്ളു അവൻ ആൽത്തറയിലേക്ക് നടന്നു. കൈ നോട്ടക്കാരുടെയും പക്ഷി ശാസ്ത്രക്കാരുടെയും കേന്ദ്രമായ ആ ആൽത്തറയിലെ ഒഴിഞ്ഞ കോണിൽ അവൻ ഇരുന്നു
“മകനേ ഇപ്പോഴുള്ള സങ്കടങ്ങൾ എല്ലാം ഒഴിഞ്ഞു ആഗ്രഹിച്ച പോലെ ഒരു സുഖ ജീവിതത്തിന് യോഗം കാണുന്നു മകനേ ദക്ഷിണ തന്നാൽ കൈ നോക്കി ഫലം പറയാം മകനേ..”
ഒരു പ്രതേക താളത്തിൽ കൈനോട്ടക്കാരി അവന്റെ നേർക്ക് നോക്കി പറഞ്ഞു ജിത്തു അത് കേൾക്കാത്ത ഭാവത്തിൽ ഇരുന്നു
“ഇഷ്ടപ്പെട്ട മങ്കയോടും സന്താനങ്ങളോടും കൂടി ജീവിക്കാൻ യോഗമുണ്ട് മകനേ”
കൈനോട്ടക്കാരി വിടുന്നു ലക്ഷണം ഒന്നുമില്ല
“ജഗദമ്പ ഭഗവതി തിരുമുൻപിൽ സത്യം ചെയ്തു ഞാൻ പറയുന്നു മകനേ ഞാൻ പറഞ്ഞതെല്ലാം സത്യമായി ഭവിക്കും”
അവർ വലതു കൈപത്തി നെഞ്ചോടു ചേർത്തു ശ്രീകോവിലിനു നേർക്ക് തിരിഞ്ഞു കണ്ണുകൾ അടച്ചു നിന്ന് പറഞ്ഞു.ജിത്തു അത് കേട്ട് സ്വയം പുച്ഛിക്കും പോലെ ചിരിച്ചു പോക്കറ്റിൽ നിന്ന് ഒരു നൂറിന്റെ നോട്ടെടുത്തു അവർക്കു നേരെ നീട്ടി
“കൈ നോക്കി ഫലം ഒന്നും പറയണ്ട”
അവർ ചിരിയോടെ അതു വാങ്ങി അടുത്ത ആളിനെ തിരഞ്ഞു.ജിത്തു അവർ പറഞ്ഞ വാക്കുകൾ ഒന്ന് കൂടി ഓർത്തു ചിരിച്ചു. ഇഷ്ടപ്പെട്ട മങ്ക ഇനി അവളെ ഏട്ടത്തിന്ന് വിളിക്കണം. ഏട്ടത്തി അവൻ പിറുപിറുത്തു.ഉള്ളാകെ ചുട്ടു പൊള്ളുന്നു ഒന്ന് തണുപ്പിക്കണം ഉള്ളം കുളിരണം ജിത്ത് എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
ശരത്തിന്റെ കൈപിടിച്ച് മണ്ഡപത്തിന് ചുറ്റും വലം വെക്കുകയായിരുന്നു കല്ലു അവൾക്കു എല്ലാം ഒരു സ്വപ്നം പോലെ തോന്നി. കൈവെള്ളയിലേൽക്കുന്ന ശരത്തിന്റെ കൈയുടെ ചൂടാണ് ഇതൊന്നും സ്വപ്നം അല്ലാന്ന് വ്യക്തമാക്കുന്നത്. അച്ഛന്റെ ആഗ്രഹത്തിന് സമ്മതം മൂലിയെങ്കിലും ഇത്രയും പെട്ടെന്ന് ഒരാളിന്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങേണ്ടി വരും എന്ന് കരുതിയതേയില്ല അച്ഛന്റെ മനസ് മാറും എന്നാണ് അവൾ ചിന്തിച്ചത് . അച്ഛന്റെ മുന്നിൽ . സമ്മതം മൂളിയത് മുതൽ ശിവ ഉപേദേശിക്കുകയായിരുന്നു നിന്റെ തീരുമാനം തെറ്റാണെന്ന് പരസ്പരം സ്നേഹിക്കാനാകാതെ വഴക്കടിച്ചു ജീവിതം തീർക്കുന്ന അവളുടെ അച്ഛനമ്മമാരെ ഓർത്താകും അവൾ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക. ഒന്നും മറുപടി പറയാതെ ഒരു ചിരിയോടെ ശിവയുടെ മുന്നൽ നിന്നു അപ്പോഴും മനസ്സിൽ സമ്മതം അറിയിച്ചപ്പോൾ അച്ഛന്റെ കണ്ണുകളിൽ കണ്ട തിളക്കം മാത്രമായിരുന്നു.അച്ഛന്റെ ഇഷ്ടങ്ങൾക്ക് ഒന്നിനും എതിര് നിന്നിട്ടില്ല.
ജീവിതത്തിലെ എല്ലാ കാര്യവും അച്ഛന്റെ തീരുമാനങ്ങളായിരുന്നു ഇഷ്ടമില്ലെങ്കിൽ കൂടി താൻ അതെല്ലാം സ്വീകരിച്ചിട്ടേ ഉള്ളു പതിയെ പതിയെ അതൊക്കെ തന്റെ ഇഷ്ടങ്ങളായി മാറുകയും ചെയ്യാറുണ്ടെന്ന് അവളോർത്തു. തിരികെ പോയി ജോലി തിരക്കിലായപ്പോൾ അച്ഛൻ ചോദിച്ച ചോദ്യവും തന്റെ മറുപടിയും എല്ലാം അവൾ മറന്നു പോയിരുന്നു ഒരാഴ്ചക്കു ശേഷം വിവാഹതീയതി കുറിപ്പിച്ചു എന്ന് അച്ഛന്റെ ഫോൺ കാളിൽ നിന്നാണ് ആ കാര്യം വീണ്ടും ഓർത്തത്. ലീവ് ഇല്ലെന്ന് പറഞ്ഞു വിവാഹ വാസ്തങ്ങൾ എടുക്കാനും ആഭരണങ്ങൾ എടുക്കാനും നാട്ടിലേക്കു പോയില്ല തനിക്കു വേണ്ടി കിട്ടു മോഡൽ ആയി നിന്നു അതൊക്ക വാങ്ങി. വിവാഹ ഒരുക്കങ്ങൾക്ക് അവൾ കാണിക്കുന്ന ആവേശം കാണുമ്പോൾ അവൾ അവിവാഹിതയായ തന്നെ ഭയപ്പെടുന്നുണ്ടോ എന്ന് പലപ്പോഴും തോന്നി തന്റെ തീരുമാനം ശെരിയായിരുന്നു എന്ന് അപ്പോൾ ഉറപ്പിച്ചു ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ കോളേജ് അഡ്രെസ്സിൽ ഇൻവിറ്റേഷൻ ലെറ്ററുകളുടെ കൊറിയർ വന്നു. അതിൽ നിന്നും ആദ്യം നൽകിയത് കിഷോർ സർനാണു ആദ്യം ആ മുഖത്തു നിറഞ്ഞത് ആശ്ചര്യമായിരുന്നു എന്നെ പറ്റിക്കുകയായിരുന്നോ എന്ന ഭാവത്തോടെ ഉള്ള സർന്റെ ഓരോ നോട്ടത്തിനും ഇതു എന്റെ അവസ്ഥ എനിക്ക് വേറെ വഴിയില്ല എന്നൊന്നും സ്വയം ന്യായികരിക്കാൻ തോന്നിയില്ല ഞാനാണു തെറ്റുകുകാരി എന്ന ഭാവത്തിൽ നിൽക്കാനാണ് തോന്നിയത് അല്ലെങ്കിൽ തന്നെ അതൊക്കെ എന്തിനു സർന് മുന്നിൽ വിശദീകരിക്കണം .
മെർലിനും വീണയും വാർത്ത അറിഞ്ഞപ്പോൾ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സ്വാതി മാത്രം അത്ഭുതത്തോടെ എന്നെ തന്നെ നോക്കി നിന്നു
“ശെരിക്കും നിനക്ക് ഇഷ്ടായിട്ടാണോ ഈ കല്യാണം ”
അവൾ വിശ്വാസം വരാതെ ചോദിച്ചു
“ഉം”
അവൾ ഒരു ചിരി ചിരിച്ചു ഇത്രയെ ഉണ്ടായിരുന്നുള്ളു നിന്റെ പ്രണയം എന്ന് കളിയാക്കും പോലെ അപ്പോഴും ഒന്നും മിണ്ടാതെ കേട്ട് നിന്നു.
“കാളിന്ദി ഒന്ന് ഇവിടേയ്ക്ക് നോക്ക് ”
ഓർമകളിൽ നിന്നു അവൾ ഞെട്ടി ഉണർന്നു ചുറ്റും നോക്കി ഫോട്ടോ ഗ്രാഫർസ് ഫോട്ടോക്ക് പോസ് ചെയ്യാൻ പറയുന്നു.
“ഒന്ന് ചിരിക്കു”
കല്ലു ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു
ഉച്ചക്ക് 3മണിക്ക് ശേഷമുള്ള മുഹൂർത്തത്തിൽ ആണ് കല്ലു ശരത്തിന്റെ വീട്ടിൽ വലതു കാൽ വെച്ചു കയറിയത് നിർമലയാണ് അവൾക്കു നിലവിളക്കു കൊടുത്ത് അകത്തേക്ക് കയറ്റിയത് . ഒരിക്കൽ ഒരുപാട് ആഗ്രഹിച്ച കാര്യം ഈ രീതിയിൽ ആണല്ലോ നടന്നത് എന്ന് ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു.മധുരം കൊടുക്കൽ ചടങ്ങ് കൂടി കഴിഞ്ഞു ശാരി കല്ലുവിനെ ശരത്തിന്റെ റൂമിൽ കൊണ്ടാക്കി.
“ഇതാണ് ഇനി നിങ്ങളുടെ മുറി എങ്ങനെ ഉണ്ട് ”
കല്ലു അതിന് മറുപടിയായി ചിരിച്ചതെ ഉള്ളു
ഈ വേഷം ഒക്കെ മാറി ഒന്ന് കുളിക്കു ഒരു ഉന്മേഷം കിട്ടും ഡ്രസ്സ് ഒക്കെ കാബോർഡിൽ ഉണ്ട് ”
സാരിയും മുടിയിലെ അലങ്കാരങ്ങളും അഴിക്കാൻ ശാരി സഹായിച്ചു. കല്ലു കുളിക്കാൻ കയറിയപ്പോൾ ശാരി താഴേക്ക് പോയി കുളി കഴിഞ്ഞപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി. കല്ലു മുടി ഉണക്കാൻ തുടങ്ങിയപ്പോൾ ആണ്. ശാരി വീണ്ടും മുറിയിലേക്ക് വന്നത് അവൾ ഒരു കൂട്ടായി അവിടെ തന്നെ ഇരുന്നു കുഞ്ഞിയുമായി കല്ലു നല്ല കൂട്ടായി. ശരത്തിന്റെ ബന്ധുക്കളും നാട്ടുകാരും അടക്കം പലരും പുതുപെണ്ണിനെ വന്നു കണ്ടു പോയി. ഒരു കാഴ്ചവസ്തുവിനെ പോലെ ഇരിക്കേണ്ട അവസ്ഥയിൽ അവൾക്കൊരു ചളിപ്പ് തോന്നി. രാത്രി ഭക്ഷണം ശാരി മുറിയിൽ കൊണ്ട് കൊടുത്തു.
“കാളിന്ദി ഒന്ന് വന്നേ ”
റൂമിൽ ഇരിക്കുകയായിരുന്ന അവളെ ശാരി
വന്നു വിളിച്ചു അവളെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി
“ഇത് ഞങ്ങളുടെ അമ്മേടെ മുറിയാ
ശരത് ദേഷ്യമോ വിഷമമോ സന്തോഷമൊ ഒക്കെ വന്നാലും ഇവിടെയാ വന്നിരിക്കാറ് ”
കല്ലു അവളുടെ വാക്കുകൾ കാതോർത്തു നിന്നു ശാരിയും അമ്മയുടെ ഓർമകളിൽ മുങ്ങി പോയ പോലെ എന്തോ ഓർത്തു കുറച്ചു നേരം മിണ്ടാതെ നിന്നു
“ശരത് അമ്മയുടെ പെറ്റ് ആയിരുന്നു.ഒരുപാട് അറ്റാച്ഡ് ആയിരുന്നു അവർ തമ്മിൽ . അമ്മ പോയതോടെ അവൻ ആകെ തളർന്നു പോയി.”
ശാരീ അവളുടെ അടുത്ത് വന്നു കൈകളിൽ പിടിച്ചു കണ്ണുകളിലേക്കു നോക്കി നിന്നു
“എന്റെ അനിയനെ സ്നേഹിച്ചു എന്നും കൂടെ ഉണ്ടാകണേ..കാളിന്ദി അവൻ പാവമാണ് ”
ശാരി അപേക്ഷിക്കും പോലെ പറഞ്ഞു
“ഉം”
കാളിന്ദി തലയാട്ടി.തിരികെ റൂമിലേക്ക് ചെല്ലുമ്പോൾ റൂമിനു മുന്നിൽ ദേവിയമ്മ ഒരു ഗ്ലാസ്സ് പാലുമായി നിൽക്കുന്നു അകത്തേക്ക് കയറാൻ തുണിഞ്ഞ കല്ലുവിനെ തടഞ്ഞു അവർ ആ ഗ്ലാസ്സ് അവളെ ഏൽപ്പിച്ചു ഇതു വരെ ഇല്ലാതിരുന്ന ഒരു ഭയം അവളെ പൊതിഞ്ഞു ചെറിയൊരു വിറയലോടെ അവൾ റൂമിലേക്ക് കയറി അകത്തു ആരെയും കണ്ടില്ല പാൽ ഗ്ലാസ്സ് മേശമേൽ വെച്ചിട്ട് അവൾ അവിടെ തന്നെ നിന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ശരത് റൂമിലേക്ക് വന്നു വസ്ത്രങ്ങളും എടുത്തു ഫ്രഷ് ആകാൻ പോയി തിരിച്ചിറങ്ങിയ അയാൾ എവിടെയോ പോകാൻ റെഡി ആയ പോലെ വന്നു.
“എനിക്ക് ഹോസ്പിറ്റലിൽ ഒരു എമർജൻസി കേസ് ഉണ്ട് ഞാൻ പോയിട്ട് വരാം താൻ കിടന്നോ ”
കണ്ണാടിക്കു മുന്നിൽ വന്നു നിന്നു മുടി ചീകി കൊണ്ട് അവൻ പറഞ്ഞു കല്ലു തലയാട്ടി
അയാൾ പോകാൻ ഇറങ്ങി ഡോർ ക്ലോസ് ചെയ്യും മുന്നേ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു
പിറ്റേന്ന് രാവിലെ ശാരി ആണ് അവളെ വിളിച്ചുണർത്തിയത് ശരത് വെളുപ്പിനെ എത്തിയെന്നും അമ്മയുടെ മുറിയിൽ ഉണ്ടെന്നും പറഞ്ഞു.അന്ന് റിസപ്ഷൻ ആയതു കൊണ്ട് രാവിലെ മുതൽ ശാരി ബിസി ആയി കല്ലുവിനെ ഒരുക്കാൻ ബ്യൂട്ടീഷ്യൻ വന്നിരുന്നു. ഒന്ന് രണ്ടു മണിക്കൂറുകൾ എടുത്തു മേക്കപ്പ് ചെയ്ത ശേഷം തൃപ്തിപെട്ടു അവർ മാറിനിന്നു നോക്കി ശാരിയെ കൂടി വിളിച്ചു കാണിച്ചു തൃപ്തിപെട്ടു.
“പെർഫെക്ട് ആഭരണങ്ങൾ കൂടി അണിയുമ്പോൾ സൂപ്പർ ആകും ”
ശാരി അഭിപ്രായപ്പെട്ടു ഒരുക്കം പൂർത്തിയായപ്പോൾ ശാരി അവളെ താഴേക്ക് കൂട്ടികൊണ്ട് പോയി. ബന്ധുക്കളും നാട്ടുകാരും കല്ലുവിന്റെ ബന്ധുക്കളും ഒക്കെ എത്തിയിരുന്നു പർപ്പിൾ ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരുക്കിയ സ്റ്റേജിൽ എല്ലാവരെയും നോക്കി മുഖത്തു കഷ്ടിച്ച് വരുത്തിയ ഒരു ചിരിയുമായി നിൽക്കുമ്പോളാണ് തന്റെ നേർക്ക് ഒരു ചിരിയുമായ് നടന്നു വരുന്ന ആളിനെ കല്ലു ശ്രദ്ദിക്കുന്നത്.
”കിച്ചുവേട്ടൻ”
ചുണ്ടുകൾ വിറകൊണ്ടു ജിത്തു സ്റ്റേജിലേക്ക് കയറി വന്നു
ശരത്തിന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് ആശംസകൾ അറിയിച്ചു. ഷേക്ക് ഹാൻഡിനായി കല്ലുവിന്റെ നേരെ കൈ നീട്ടി അവർ മടിച്ചു നിൽക്കുന്നത് കണ്ട് അവൻ കൈ പിൻ വലിച്ചു
“നാളെ ഈവെനിംഗ് ഞാനും കബനിയും തിരികെ ബാംഗ്ലൂർക്ക് പോകുവാ അതിന് മുന്നേ വീട്ടിലേക്ക് ഒന്ന് വരണം എട്ടത്തിയോടും കൂടിയാ”
അവസാന വാചകം പറഞ്ഞു നിർത്തിയത് കല്ലുവിന്റെ മുഖത്തു നോക്കി ആയിരുന്നു.
അവൾ ഒന്ന് തലയാട്ടാൻ പോലും ആകാതെ നിന്നു.അന്നത്തെ പകൽ അവസാനിക്കുവോളം ആ വിട്ടിൽ വിരുന്നുകാരുടെ തിരക്കായിരുന്നു.
രാത്രി ശരത്തിന്റെ മുറിയിലേക്ക് പോകുന്ന കാര്യം ഓർത്തു കല്ലുവിന് പേടി തോന്നി തുടങ്ങി. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയം മുതൽ അവളുടെ ശരീരം ചെറുതായ് വിറച്ചു തുടങ്ങിയിരുന്നു.
“തനിക്കു എത്ര ദിവസത്തെ ലീവ് ഉണ്ട് ‘
ശരത്തിന്റെ ശബ്ദം കേട്ട് കല്ലു ഞെട്ടി അവനെ നോക്കി റൂമിൽ ബെഡിൽ ഇരിക്കുകയായിരുന്നു അവൾ ശരത് ഫോണിൽ തോണ്ടികൊണ്ട് അടുത്ത് തന്നെ ഉണ്ട്
“ഒരാഴ്ച”
“ഉം ചേച്ചി സാറ്റർഡേ വെളുപ്പിന് പോകും തന്നോട് പറഞ്ഞിരുന്നോ”
“ഇല്ലാ”
“മറന്നതായിരിക്കും ചേച്ചി പോകും മുൻപ് തന്റെ വീട്ടിൽ കൂടി പോണം ആ ചടങ്ങ് തീരുമല്ലോ”
കല്ലു അതിന് മറുപടിയായി ചിരിച്ചതെ ഉള്ളു
“എന്നാ താൻ കിടന്നോ രാവിലെ മുതലുള്ള തിരക്കല്ലേ ക്ഷീണം കാണും”
ശരത് മൊബൈൽ മാറ്റി വെച്ച് കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു.
ലൈറ്റ് ഓഫ് ചെയ്തു അവൾ കൂടി കട്ടിലേക്ക് ചാഞ്ഞു ഇതു വരെയും ശരത്തിനോട് മനസു തുറന്നു സംസാരിക്കാൻ പറ്റാത്തതിൽ അവൾക്കു വിഷമം തോന്നി. അവനും സംസാരിക്കാതെ എന്തിന് ഇങ്ങനെ ഒഴിഞ്ഞു മാറുന്നു. ഉത്തരം കിട്ടാത്ത ആ ചോദ്യവും ഓർത്തു കല്ലു തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.പിറ്റേന്ന് അവർ ഒരുമിച്ചു കല്ലുവിന്റെ വീട്ടിൽ പോയി ഹോസ്പിറ്റലിൽ തിരക്കാണെന്നു പറഞ്ഞു ഉച്ചയൂണ് കഴിഞ്ഞുടൻ ശരത് പോകാൻ ഇറങ്ങി കല്ലുവിന് വിഷമമായെങ്കിലും വേറെ നിവർത്തി ഇല്ലാതെ അവൾ കൂടെ പോയി. പിന്നെയുള്ള മിക്കവാറും രാത്രികളിലും ശരത് ഹോസ്പിറ്റലിൽ എമർജൻസി ഡ്യൂട്ടിയിൽ തിരക്കായി. ശാരി പോകുന്നതിനായുള്ള ഷോപ്പിംഗിലും പാക്കിങ്ങിന്റെയും ഒക്കെ തിരക്കിലായി കല്ലു അവൾക്ക് സഹായി ആയി കൂടെ നിന്നു
“ഞാൻ നാളെ പോകും”
ശാരിയെയും കുട്ടികളെയും എയർ പോർട്ടിൽ ആക്കി തിരിച്ചു വരുകയായിരുന്നു ശരത്തും കല്ലുവും
“ഉം”
അവൻ ഡ്രൈവിംഗിൽ മാത്രം ശ്രദ്ദിച്ചു ഒന്ന് മൂളി
“എന്നെ കൊണ്ടാക്കാൻ വന്നിരുന്നെങ്കിൽ…”
പാതിയിൽ നിർത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി
“എല്ലാ തവണയും കാളിന്ദിയെ ആരെങ്കിലും കൊണ്ടാക്കുകയാണോ പതിവ്”
കല്ലു അല്ലെന്ന് തലയാട്ടി
“പിന്നെ”
അവൻ മുഖം തിരിച്ചു അവളെ നോക്കി
“അല്ലാ കോളേജിൽ എല്ലാവരേം പരിചയപ്പെടുത്താൻ”
“അവിടുന്ന് ആരും കല്യാണത്തിന് വന്നില്ലേ?”
“ഉം വന്നിരുന്നു”
“പിന്നെ എന്തിനാ’
അവൻ കളിയാക്കും പോലെ ചിരിച്ചു അവൾക്കു പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല അവൾ പുറത്തെ ഇരുട്ടിലേക്ക് മാത്രം നോക്കി ഇരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെ അവൾ തിരികെ പോയി പിറ്റേ ദിവസം മുതൽ ജോലിയിൽ അവൾ ബിസി ആയി എല്ലാ ദിവസവും അമ്മയെ വിളിക്കുന്നതോടൊപ്പം ശരത്തിനെ കൂടി വിളിക്കാൻ തുടങ്ങി. അവൻ ചുരുങ്ങിയ ചില വാക്കുകളിൽ സംസാരം അവസാനിപ്പിക്കും തന്നെ പോലെ ശരത്തിനും താല്പര്യം ഇല്ലാതെ നടന്ന വിവാഹമാണോ ഇതെന്ന് കല്ലുവിന് തോന്നി തുടങ്ങി
വീണ്ടും രണ്ടാഴ്ച കൂടി കടന്നു പോയി
കിട്ടു വസ്ത്രങ്ങൾ ഒതുക്കി വെച്ച ട്രോളി ബാഗും എടുത്തു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.ഹാളിലേക്ക് നടന്നു ജിത്തു ടീവി കാണുന്നതിൽ ബിസി ആയി ഇരിക്കുകയായിരുന്നു. ട്രോളി ബാഗിന്റെ വീലുരുളുന്ന ശബ്ദം കേട്ട്
അവൻ മുഖമുയർത്തി നോക്കി അവൻ ഇരിക്കുന്നതിനു മുന്നിലെ ടീപോയിലേക്ക് ഒരു എൻവലപ്പ് വെച്ചു ജിത്തു അതിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി
“മ്യൂച്വൽ ഡിവോഴ്സ് പെറ്റിഷൻ പേപ്പർ ആണ് ഞാൻ ഒപ്പിട്ടുണ്ട് ”
അവൻ സംശയത്തോടെ അവളെ നോക്കി
“വിവാഹം കഴിഞ്ഞു ഇത്രയും നാളായി എന്നെ ഇതുവരെയും ഭാര്യായായ് കാണാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല നിങ്ങൾ അതിന് ശ്രമിച്ചിട്ടും ഇല്ല ഇനി നിങ്ങൾക്ക് അതിന് കഴിയും എന്നും എനിക്ക് തോന്നുന്നില്ല കല്ലുവിന്റെ കല്യാണം കഴിഞ്ഞാലെങ്കിലും നിങ്ങൾക്ക് എന്നോട്…..”
പാതിയിൽ നിർത്തി അവൾ അവന്റെ മുഖത്തേക്ക് നോക്കി.ഒരു പുച്ഛചിരിയോടെ അവൻ ടീവിയിലേക്ക് കണ്ണുനട്ടു
“ഞാൻ… ഞാൻ ഇവിടെ ഇനി നിൽക്കുന്നില്ല. യാത്ര പറയുന്നില്ല ”
“നിന്ന് ചിലക്കാതെ ഇറങ്ങി പോടീ ”
അവൻ ടീവിയിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു കിട്ടു മെയിൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി അവനോടുള്ള ദേഷ്യം മുഴുവൻ തീർക്കാൻ എന്ന പോലെ വാതിൽ വലിച്ചടച്ചു വാതിലിൽ ചാരി നിന്ന് അവൾ പൊട്ടി കരഞ്ഞു ഇങ്ങനെ ഒരു നാടകം നടത്താൻ പ്ലാനിടുമ്പോൾ മുതൽ മനസിലുണ്ടായിരുന്നത് ഇഷ്ടമുണ്ടെകിലും തന്നോട് അടുക്കാൻ ജിത്തു ഏട്ടന് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ അത് മാറണം എന്ന് മാത്രമാണ്. നഷ്ടപ്പെട്ടു പോകും എന്ന് തോന്നുന്ന നിമിഷമെങ്കിലും ജിത്തുവിന്റെ മനസ്സിന്റെ കോണിൽ എവിടെയെങ്കിലും തന്നോട് ഒരു ഇഷ്ടം ഉണ്ടെങ്കിൽ അതു പുറത്തു കൊണ്ടു വരണം എന്നായിരുന്നു. ഒരു പിൻവിളിക്ക് കാതോർത്തു അവൾ വാതിലിൽ ചാരി നിന്നു.ഒന്നും ഉണ്ടായില്ല കിട്ടു പരാജിതയായി ഭാരിച്ച കാലുകൾ വലിച്ചു പുറത്തേക്കു നടന്നു.
(തുടരും )
Next part next part എന്ന് മാത്രം പറയാതെ എന്തെങ്കിലും അഭിപ്രായം കൂടി പറയൂ പ്രിയ വായനക്കാരെ സൂപ്പർ,nice എന്നുള്ളവ ഒഴിച്ചു വേറെ എന്തേലും പറയൂ
എന്ന് സ്നേഹപൂർവ്വം
ലക്ഷിത മിത്ര