Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന – ലക്ഷിത
കാളിന്ദി Part – 15
രണ്ടാഴച്ചക്ക് ശേഷം രണ്ടു ദിവസത്തെ അവധിക്ക് വന്നതായിരുന്നു കല്ലു വെളുപ്പിന് സ്റ്റേഷനിൽ എത്തും എന്ന് ശരത്തിനെ വിളിച്ചു പറഞ്ഞിട്ട് കൂടി കൂട്ടി കൊണ്ട് പോകാൻ അവൻ എത്തിയിരുന്നില്ല അപ്പോൾ മുതൽ ഒരുപാട് തവണ അവൾ ഫോൺ വിളിച്ചു നോക്കി ബെല്ലടിക്കുന്നതല്ലാതെ ആരും എടുക്കുന്നില്ല നേരം വെളുക്കാൻ ഇനി അധികം സമയം ഇല്ലാ എന്ന് തോന്നിയത് കൊണ്ട് സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിൽ പോയിരുന്നു വെട്ടം വീണുതുടങ്ങിയപ്പോൾ പുറത്തേക്കു ഇറങ്ങി നടന്നു ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു അവൾ വീട്ടിലേക്ക് പോയി.കാളിങ് ബെല്ലടിച്ചു കുറച്ചു നേരം കത്ത് നിന്ന ശേഷമാണ് ദേവിയമ്മ വന്നു കതകു തുറന്നത്.
“മോളോ….”
അവർ അതിശയപ്പെട്ടു നോക്കി കല്ലു ഒന്ന് ചിരിച്ചു.
“മോള് വരുമെന്ന് വിളിച്ചു പറഞ്ഞില്ലായിരുന്നോ”
₹ഉം പറഞ്ഞിരുന്നു ഇവിടെ എത്തിയിട്ടും വിളിച്ചു ആരും ഫോൺ എടുത്തില്ല”
പറഞ്ഞു നിർത്തിയതും അവളുടെ ശബ്ദം ഇടറി
“ആണോ ശരത് മോൻ രാത്രി പോയിട്ട് രണ്ട് മണി കഴിഞ്ഞാ വന്നു കിടന്നത് ഉറങ്ങി പോയി കാണും ഫോൺ ബെല്ലടിച്ചത് കേട്ട് കാണില്ല”
അവൾ ഒന്നും പറയാതെ അകത്തേക്ക് കയറി അടഞ്ഞു കിടക്കുന്ന ബെഡ്റൂമിന്റെ ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു അകത്തു കുറ്റി ഇട്ടിരിക്കുന്ന കൊണ്ട് അവൾക്കത് തുറക്കാൻ സാധിച്ചില്ല. ഡോറിൽ തട്ടി വിളിച്ചു അവനെ ഉണർത്താൻ തുനിഞ്ഞെങ്കിലും പിന്നേ അത് വേണ്ടെന്നു തോന്നി താഴെ ശാരിയും കുഞ്ഞുങ്ങളും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി ബാഗ് ഒതുക്കി വെച്ച് കട്ടിലിലേക്ക് കിടന്നു. തലയിണയിൽ മുഖം അമർത്തി കിടന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“മോളേ എഴുന്നേൽക്ക് സമയമെന്തായിന്നാ”
ദേവിയമ്മ വന്നു കുലുക്കി ഉണർത്തിയപ്പോൾ ആണ് അവൾ ഉണർന്നത് കണ്ണുകൾ തിരുമി എഴുന്നേറ്റിരുന്നു
“സമയമെന്തായി ദേവിയമ്മേ”
“മണി പത്തു കഴിഞ്ഞു”
അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു ശരത്തിന്റെ റൂമിലേക്ക് പോയി അവിടെ ആരും ഉണ്ടായിരുന്നില്ല
“ശരത് മോൻ പോയി.
ദേവിയമ്മ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു
“മോന്റെ ഫോൺ സൈലന്റ് ആയി പോയി അതു കൊണ്ട് മോളേ വിളിക്കാൻ വരാൻ വേണ്ടി വെച്ചിരുന്ന അലറവും കേട്ടില്ല മോൾടെ കാൾ വന്നതും കേട്ടില്ല”
“ഉം ഡോർ അകത്തു നിന്ന് കുട്ടിയിടത്തെ ഇരിക്കുകയെങ്കിലും ചെയ്യാമായിരുന്നു”
ദേവിയമ്മയുടെ മുഖം വല്ലാതായി ആ പറഞ്ഞത് അവർക്ക് ഇഷ്ടമായില്ലെന്ന് കല്ലുവിന് മനസിലായി
“അറിഞ്ഞു കൊണ്ട് ശരത് മോൻ അങ്ങനെ ചെയ്യില്ല ”
അവർ ഉറപ്പോടെ പറഞ്ഞു. മുറിയിൽ നിന്നും പോകാൻ ഇറങ്ങി
“സമയം ഒരുപാടായി ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.”
കല്ലുവിന്റെ മറുപടി കാക്കാതെ ദേവിവമ്മ താഴേക്ക് പോയി.കുറച്ചു കഴിഞ്ഞു കല്ലു കുളികഴിഞ്ഞു ഇറങ്ങി. ഡ്രസ്സ്സിങ് ടേബിളിന് മുന്നിൽ ചെന്നു നിന്ന് മുടി ഒതുക്കികൊണ്ടു നിൽക്കുകയായിരുന്നു.
“കഴിച്ചിട്ട് വന്നിട്ട് ഇതൊക്കെ ഒന്ന് അടുക്കി വെക്കണേ മോളേ ”
ശരത്തിന്റെ അലക്കിയ കുറച്ചു തുണികളുമായി ദേവിയമ്മ അവിടേക്കു വന്നു അതെല്ലാം കട്ടിലിൽ ഇട്ടു
“കഴിക്കാൻ എടുത്തു വെച്ചിരിക്കുവാ”
ദേവിയമ്മ ഒരിക്കൽ കൂടി ഓർമിപ്പിച്ചിട്ട് പോയി
കല്ലു താഴേക്കു ചെന്നു. ദേവിയമ്മ അവൾക്കായി പുട്ടും കടലക്കറിയും വിളമ്പി അടുത്തിരുന്നു വിശേഷങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും അവരുടെ മുഖത്തൊരു തെളിച്ചമില്ലെന്നത് കല്ലു ശ്രദ്ദിച്ചു അവൾ അതു കാര്യമാക്കാതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി ശരത്തിന്റെ അലക്കിയ വസ്ത്രങ്ങൾ ഒക്കെ മടക്കി വെക്കാൻ തുടങ്ങി അലമാരയിലേക്ക് വെക്കാൻ തുടങ്ങുമ്പോ അടുക്കും ചിട്ടയും ഇല്ലാതെ കുത്തി തിരുകിയ വസ്ത്രങ്ങൾ കൊണ്ടു ശ്വാസം മുട്ടിയിരിക്കുന്ന അലമാരയെ കണ്ടു കല്ലു ഇളിക്കു കയ്യും കൊടുത്തു നിന്നു. പിന്നെ പതിയെ ഓരോ അറ്റത്തു നിന്നു വൃത്തിയിൽ ഒരോന്നും അടുക്കി വെക്കാൻ തുടങ്ങി അലമാരയുടെ മുകളിലെ തട്ടിലെ ബെഡ് ഷീറ്റുകൾ ഒതുക്കി വെക്കാൻ വേണ്ടി അവൾ വലിച്ചെടുത്തു. അതിന്റെ അടിയിൽ നിന്നു ഒരു ഫയൽ താഴേക്കു വീണു അതിൽ നിന്നും കുറച്ചു പേപ്പറുകൾ ചിതറി വീണു. ബെഡ് ഷീറ്റ്റുകൾ മാറ്റി വെച്ച് അവൾ ആ പേപ്പറുകൾ ഓരോന്നും ഫയാലിലേക്ക് അടുക്കി വെക്കാൻ തുടങ്ങി. പെട്ടന്ന് അവളുടെ കണ്ണിൽ പേഷ്യന്റ് നെയിം പതിഞ്ഞു.’ കാളിന്ദി ‘അവൾ സംശയനിവാരണത്തിനായ് ഒന്ന് കൂടി നോക്കി അതേ പേര് കാളിന്ദി എന്ന് തന്നെ അഡ്രെസും അവളുടെ വീട്ടിലെ അഡ്രെസ്സ് മാര്യേജ് സർട്ടിഫിക്കറ്റും കൂടെ ഉണ്ട് അതിനോടൊപ്പം അഡോപ്ഷന് വേണ്ടി ഉള്ള പേപ്പറുകളും ഒന്നും മനസിലാക്കാതെ അവൾ അന്തിച്ചു നിന്നു കല്ലു അവളുടെ പേരിലുള്ള മെഡിക്കൽ റിപ്പോർട്ട് ഒന്ന് കൂടി വായിച്ചു നോക്കി അതിലെ വാക്കുകൾ മനസിലാക്കാതെ അവൾ കുഴങ്ങി എഴുന്നേറ്റു പോയി ബാഗിൽ നിന്നും മൊബൈൽ എടുത്തു കൊണ്ട് വന്ന് ഗൂഗിൾ സേർച്ച് ചെയ്തു മെഡിക്കൽ വാക്കുകളുടെ അർത്ഥം മനസിലാക്കാൻ ശ്രമിച്ചു. ഉടൽ വിറച്ചു ഒരു തളർച്ചയോടെ അവൾ കട്ടിലിലേക്ക് ഇരുന്നു. മെഡിക്കൽ റിപ്പോർട്ട് പ്രകാരം
ജന്മനാ ഗർഭ പാത്രം ഇല്ലാത്ത ഒരിക്കലും ഗര്ഭിണി ആകാൻ സാധിക്കാത്ത പെൺകുട്ടി ആണ് അവൾ. ആ വാക്കുകൾ ഓർക്കുമ്പൾ തന്നെ ഒരു ഭയം അവൾ വെറുപ്പോടെ ആ പേപ്പറുകൾ ദൂരേക്ക് തട്ടി മാറ്റി. എന്തിനു ഇങ്ങനെ ഒരു റിപ്പോർട്ട് അയാൾ ഉണ്ടാക്കി.എത്ര ആലോജിച്ചിട്ടും ഉത്തരം കിട്ടാത്ത ആ ചോദ്യം അവളെ ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊന്നു.
“എനിക്ക്.. അങ്ങനെ ഒന്നും ഇല്ല”
അവൾ പിറുപിറുത്തു കൊണ്ടിരുന്നു.
ശരത് പതിവിലും വൈകി ആണ് വീട്ടിൽ എത്തിയത് ദേവിയമ്മ അയാൾക്കായി കതകു തുറന്നു കൊടുത്തു
“മോനെ ആ കുട്ടിക്ക് തീരെ സുഖമില്ലെന്ന് തോന്നുന്നു ഉച്ചക്ക് ഒന്നും കഴിച്ചതും ഇല്ല എന്താന്ന് ഒന്ന് നോക്ക് ”
“ഉം”
അവൻ ഒന്ന് മൂളി ബെഡ് റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ റൂം ആകെ ഇരുട്ടിൽ മുങ്ങി കിടക്കുകയായിരുന്നു അയാൾ കൈ എത്തിച്ചു സ്വിച്ച് ഓൺ ചെയ്തു മുറിയിൽ പ്രകാശം നിറഞ്ഞു കട്ടിലിൽ മുട്ടുകാലിൽ മുഖം ഒളിപ്പിച്ചു ഇരിക്കുകയായിരുന്നു കല്ലു അഴിഞ്ഞുലഞ്ഞ മുടി അവൾക്കു ചുറ്റും ഒരു മറ പോലെ കിടന്നു. അവൾ പതിയെ മുഖം ഉയർത്തി നോക്കി കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവൾ അവനെ തന്നെ നോക്കി ഇരുന്നു. അവളുടെ കണ്ണുകൾ കണ്ട് ശരത് വല്ലാതെ ആയി. അവളുടെ അടുത്തായി ഇരിക്കുന്ന ഫയൽ കണ്ട് ശരത് ഞെട്ടി. അവളുടെ മുഖത്തേക്ക് നോക്കാൻ ഭയപ്പെട്ട് അവൻ നിന്നു.അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ മുറിവേറ്റ് നീറി
“ഞാൻ നിസ്സഹായനാണ്.. എനിക്കിത് ചെയ്തേ പറ്റു എന്നോട്…. ക്ഷമിക്കു ”
ശരത്തിന്റെ ഹൃദയം അലറി വിളിച്ചപ്പോഴും വാക്കുകൾ ഒന്നും പുറത്തു വന്നില്ല. അവിടെ നിനക്കുന്ന ഓരോ നിമിഷവും അവളുടെ കണ്ണുനീരിൽ താൻ എരിഞ്ഞു തീരും എന്ന് തോന്നിയ നിമിഷം രക്ഷപ്പെടാൻ എന്നോണം അവൻ പുറത്തേക്ക് പാഞ്ഞു.
വൈകുന്നേരത്തെ ഭക്ഷണം വാങ്ങാൻ ഇറങ്ങിയതാണ് ജിത്തു. പഴസലിന് ഓർഡർ കൊടുത്തു ഒരു കപ്പ് കോഫിയുമായി ഇരിക്കുകയായിരുന്നു അവൻ
“ഹായ് ജിത്തു ഏട്ടാ ”
നിറഞ്ഞ ചിരിയുമായി ഒരു പെൺകുട്ടി അടുത്തേക്ക് നടന്നു വരുന്നു ഒന്ന് രണ്ട് നിമിഷത്തിനുള്ളിൽ അവനു ആളിനെ മനസിലായി ലാവണ്യ കിട്ടുവിന്റെ കൂട്ടുകാരി. അവളുടെ കൂട്ടുകാരി ആയതു കൊണ്ട് തന്നെ താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ ഇരുന്നു
“കബനിക്ക് എന്ത് പറ്റി സുഖമില്ലേ ”
അടുത്ത് വന്നു നിന്ന പാടെ അവൾ ചോദിച്ചു അവൻ ഉത്തമില്ലാതെ അവളെ അന്തിച്ചു നോക്കി പഴയ പോലെ ലാവണ്യയോടൊപ്പം അവർ പണ്ട് താമസിച്ചിരുന്നിടത്തായിരിക്കും അവൾ എന്നാണ് ഇതു വരെയും അവൻ കരുതിയിരുന്നത്
“രണ്ടു ദിവസമായി അവൾ ഓഫീസിൽ വരുന്നില്ല ലീവും പറഞ്ഞിട്ടില്ല ഫോൺ വിളിച്ചാലും എടുക്കുന്നില്ല അതാ ഞാൻ…”
ജിത്തു ഒന്നും പറയാതിരിക്കുന്നത് കണ്ട് ലാവണ്യ വിശദീകരിച്ചു
“ലാവണ്യ എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് ”
“ആണോ എനിക്കും ഒരു ഇമ്പോര്ടന്റ്റ് കാര്യം പറയാനുണ്ട് ഞാൻ ഇവിടെ ഇരുന്നോട്ടെ?”
അവന്റെ മുന്നിലുള്ള ചെയർ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു
“പ്ലീസ്..”
“കബനി… അവൾ ഒരു പാവം ആണ്”
ജിത്തു ഒരു തമാശ കേട്ട പോലെ ചിരിച്ചു
“ജിത്തു ഏട്ടൻ ചിരിച്ചതിന്റെ അർഥം ഒക്കെ എനിക്ക് മാനസിലായി അവൾ വാശിയും ദേഷ്യവും ഒക്കെ കുറച്ചു കൂടുതൽ ഉള്ള കൂട്ടത്തിലാ ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്നോ എന്ത് പറയുമെന്നോ ആര്ക്കും പറയാൻ പറ്റില്ല ജയിക്കാൻ വേണ്ടി എന്തും പറയും പക്ഷേ അവൾ എല്ലാത്തിലും തോറ്റു തരുന്നത് നിങ്ങളുടെ മുന്നിൽ മാത്രാ നിങ്ങളെ അവൾക്കു അത്രക്ക് ഇഷ്ടമാ.”
ജിത്ത് പുച്ഛിക്കും പോലെ ചുണ്ട് കോട്ടി
“ജിത്തേട്ടൻ ശ്രദ്ദിച്ചിട്ടുണ്ടോന്ന് എനിക്ക് അറിയില്ല നിങ്ങളോട് ദേഷ്യപ്പെടാൻ പറ്റാത്തത്തിനൊക്കെ അവൾ സ്വയം ശരീരം മുറിച്ചോ പൊള്ളിപ്പിച്ചോ ആണ് ആ ദേഷ്യം തീർക്കുക ശരീരം മുഴുവൻ അങ്ങനെ ഉള്ള പാടുകളാ..”
ജിത്തു ഞെട്ടി ലാവണ്യയെ നോക്കി
“ഞാൻ പറയാൻ വന്നത് ഇതൊന്നും അല്ല അവൾ സൈക്കാർട്ടിസ്റ്റ് ഐറിൻ ഫിലിപ്പിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു രണ്ടോ മൂന്നോ സെക്ഷൻ മാത്രേ അവൾ അറ്റൻഡ് ചെയ്തിട്ടുള്ളു ഡോക്ടർ അന്നേ പറഞ്ഞതാ ഡിസ്ക്കോണ്ടിന്യൂ ചെയ്യരുത് എന്ന് അത് പൂർത്തിയാക്കാൻ ജിത്തു ഏട്ടൻ അവളോടൊന്ന് പറയണം. “.
ജിത്തുവിന് അതൊരു പുതിയ അറിവായിരുന്നു “ലാവണ്യ അതു… കബനി… കബനി ഇപ്പൊ എന്നോടൊപ്പം ഇല്ലാ ഞാൻ കരുതി അവൾ പഴയ ഫ്ലാറ്റിൽ നിങ്ങളുടെ അടുത്തുണ്ടാവും എന്ന് ”
ലാവണ്യ എന്ത് പറയണം എന്നറിയാതെ അന്തിച്ചു അവനെ തന്നെ നോക്കി നിന്നു.
“ലാവണ്യ അവൾ എവിടെയാ ഇപ്പൊ താമസം എന്ന് അന്വേഷിക്കാമോ പ്ലീസ് ”
“ഉം അന്വേഷിക്കാം ”
അവൾ തലകുലുക്കി
“ഇതു എന്റെ നമ്പർ ആണ് എന്തെങ്കിലും അറിഞ്ഞാൽ എന്നെ അറിയിക്കണം”
അവൻ പഴ്സിൽ നിന്ന് ഒരു കാർഡ് എടുത്തു അവൾക്കു നൽകി.അതും വാങ്ങി അവൾ യാത്ര പറഞ്ഞു പോയി. ജിത്തു പാർസലും വാങ്ങി പുറത്തിറങ്ങി ഫ്ലാറ്റിലേക്ക് നടന്നു കബനിക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നൊരു ഭയം അവനെ കീഴ്പ്പെടുത്താൻ തുടങ്ങി. ഫ്ലാറ്റിൽ എത്തിയിട്ടും ഒരിടത് അടങ്ങി ഇരിക്കാനാകാതെ അവൻ അസ്വസ്തനായി നടന്നു. എവിടേക്ക് അന്വേഷിച്ചു പോകും. ആലോചിച്ചു അവനു ഭ്രാന്ത് പിടിക്കാൻ തുടങ്ങിയ സമയത്താണ് ലാവണ്യയുടെ ഫോൺ കാൾ
“ചേട്ടാ ഞാൻ വാട്ട്സ് ആപ്പിൽ ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട് അവിടെ അവൾ ഒരു ഫ്ലാറ്റ് നോക്കാൻ കുറച്ച് ദിവസം മുന്നേ പോയിരുന്നു അത് അവളുടെ കസിനുവേണ്ടി ആണെന്നാണ് അന്ന് എന്നോട് പറഞ്ഞത് ഇപ്പോഴാ ആ കാര്യം ഓർത്തത് ”
“താങ്ക് യു ലാവണ്യ ”
അവളെ കുറിച്ച് അന്വേഷിക്കാൻ ഒരു തുമ്പ് കിട്ടിയ ആശ്വാസത്തിൽ ജിത്ത് ഒന്ന് നെടുവീർപ്പിട്ടു അതേ നിമിഷത്തിൽ ഇതെല്ലാം തന്നെ അവളുടെ പ്ലാൻ ആണോ എന്നൊരു തോന്നൽ ഉണ്ടായി. അവനു കിട്ടുവിനോട് വെറുപ്പ് തോന്നി ഓരോ നാടകങ്ങൾ കാട്ടി കൂട്ടി ഇങ്ങനെ സ്വയം
ചെറുതാകുന്നതോർത്ത്. ജിത്തു വാതിൽ പൂട്ടി ഇറങ്ങി ലാവണ്യ അയച്ച ലൊക്കേഷനിലേക്ക് വണ്ടി എടുത്തു 20 മിനിറ്റ് കൊണ്ട് അവൻ അവിടെ എത്തി. ഫ്ലാറ്റ് ഡോറിൽ ഒന്ന് രണ്ട് തവണ തട്ടിയിട്ടും അനക്കം ഒന്നും ഇല്ല. ഡോർ ഹാൻഡിൽ തിരിച്ചു ഡോർ തുറന്ന് അകത്തേക്ക് കയറി അകത്തെ ഇരുട്ടിൽ ഒന്നും കാണാൻ വയ്യ ആദ്യം അകത്തേയ്ക്ക് വെച്ച കാൽ തട്ടി എന്തോ ഉരുണ്ട് മാറി അതൊരു കുപ്പി ആണെന്ന് അവനു തോന്നി മൊബൈൽ ഫ്ലാഷ് ഓപ്പൺ ചെയ്തു അകത്തേക്ക് നടന്നു ആദ്യം കണ്ണിൽ പെട്ടത് ഒരു കുപ്പിയാണ് സ്മിർനോഫ് ഓറഞ്ച് ഫ്ലേവറിന്റെ ഒരു കാലി കുപ്പി അവൻ ചുറ്റും തിരഞ്ഞു ലൈറ്റ് ഓൺ ചെയ്തു അലങ്കോലപ്പെട്ടു കിടക്കുന്ന ഹാളും കടന്നു അവൻ ബെഡ് റൂമിലേക്ക് നടന്നു ബെഡ് റൂമിൽ എന്തോ വല്ലാത്തൊരു സ്മെൽ ഉള്ള പോലെ മൊബൈൽ ലൈറ്റിന്റെ വെളിച്ചത്തിൽ റൂമിലെ സ്വിച്ചുകൾ കണ്ടെത്തി ഓൺ ചെയ്തു. ആ വെളിച്ചത്തിൽ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന കിട്ടുവിനെ അവൻ കണ്ടു. ഇപ്പോഴും അവൾ തകർത്തു അഭിനയിക്കുകയാണെല്ലോ എന്നോർത്ത് ജിത്തുവിനു അവളോടുള്ള ദേഷ്യം അടക്കാനായില്ല പിടിച്ചെഴുന്നേൽപ്പിച്ചു ഒന്ന് പൊട്ടിക്കണം എന്ന തോന്നലിൽ അവളെ പിടിച്ചു മറിച്ചിട്ടു ആ കാഴ്ച കണ്ട് ജിത്തു നടുങ്ങി വിറച്ചു പിറകോട്ടു മാറി കടവായിലൂടെ ഒഴുകിയ കട്ടി ചോര അവളുടെ മുഖം ആകെ വികൃതമാക്കിയിരിക്കുന്നു.
( തുടരും )