Home Latest അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു…അതെന്റെ ശിവ മാത്രമാണ്… Part...

അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു…അതെന്റെ ശിവ മാത്രമാണ്… Part – 34

1

Part – 33 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 34

രചന : ശിവന്യ

കണ്ണു തുറക്കാൻ പറ്റുന്നില്ല…നല്ല വേദനയുണ്ട്.. എനിക്കെന്താണ് പറ്റിയതെന്നു ഓർത്തെടുക്കാൻ ശ്രമിച്ചു ….. പറ്റുന്നില്ല…വേദന സഹിച്ചു കണ്ണു വലിച്ചു തുറന്നു…

പതുക്കെ കണ്ണു തുറന്നപ്പോൾ നല്ല വെള്ള ഡ്രസ് ഇട്ടു ഒരു മാലാഖയെ പോലെ ആരോ മുൻപിൽ നിൽക്കുന്നു….

ഇനി ഞാൻ മരിച്ചു പോയോ…അതോ ജീവനോടെയുണ്ടോ….

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി..അല്ല മലാഖയൊന്നും അല്ല… ഒരു സിസ്റ്റർ ആണ്….

അവരു ഡോക്ടറെ വിളിച്ചുവെന്നു തോന്നുന്നു…ഡോക്ടർ അടുത്തു വന്നു..

What is your name?

ഞാൻ പതുക്കെ പറഞ്ഞു….ശിവന്യ
Full name
ശിവന്യ സജീവ്
കുട്ടി എന്തു ചെയ്യുന്നു..

ഫൈനൽ year MBBS

ആരെയെങ്കിലും കാണണോ?

അച്ഛൻ

ആരോ അച്ഛനെ വിളിച്ചു…അച്ഛൻ എന്റെ അടുത്തു വന്നു….

ശിവന്യ is perfectly okay… No worry about her…പിന്നെ നല്ല നെറ്റിക്കു 4 സ്റ്റിച് ഒക്കെ ഉള്ളതല്ലേ……അതിന്റെ കുറച്ചു വേദന കാണും… എന്തായാലും ഒരു 24 hours കൂടി ഒബ്സർവഷനിൽ കിടക്കട്ടെ….പിന്നെ സ്കാനിംഗ് റിപ്പോർട്ട് കൂടി വരാനുണ്ടല്ലോ അതും പറഞ്ഞു ഡോക്ടർ പോയി..

മോളേ….എന്തു പറ്റിയെടാ നിനക്ക്…

അറിയില്ല അച്ഛാ… പെട്ടന്ന് ബാലൻസ് കിട്ടിയില്ല… സ്റ്റപ്പിൽ നിന്നും വീണു പോയി..

അഭിയേട്ടൻ?

എന്തായാലും അവൻ മോളേ വേണമെന്നൊന്നും പറഞ്ഞില്ല…അതുകൊണ്ടു ആ കുട്ടിയുമായി അവന്റെ marriage കഴിഞ്ഞു..

ഹമ്മം….പിന്നെ എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല
മനസ്സ് മരിച്ചു പോയ ഒരവസ്ഥയിൽ ആയിരുന്നു….ഒന്നു കരയാൻ പോലും പറ്റാത്ത അവസ്‌ഥ…

🌟🌟🌟🌟🌟🌟🌟🌟🌟

ചെമ്പകശ്ശേരി തറവാട് പുതിയ മരുമകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ ആണ്..അഭിയും അപ്പുവും ഒഴികെ ബാക്കി എല്ലാവരും ഗായത്രിയെ മരമകളായി സ്വീകരിച്ചു കഴിഞ്ഞു.. ഗായത്രിയെ അഭി വിവാഹം കഴിച്ചു എന്ന സത്യത്തെ ആർക്കും മറയ്ക്കാനാവില്ലല്ലോ… അതുകൊണ്ടു തന്നെ താലികെട്ട് കഴിഞ്ഞു അവരു വീട്ടിലേക്കു വരുന്നതും കാത്തു നിലവിളക്കും ആരതിയുമായി അവരു സന്തോഷത്തോടെ തന്നെയാണ് കാത്തു നിന്നത്‌ …..

അവരു വീട്ടിലെത്തി….ആരതിയുഴിഞ്ഞു നിലവിലക്കുമായി ഗായത്രി അകത്തേക്ക് പ്രവേശിച്ചു.. 3 ചുവടു നടന്നതേയുള്ളൂ…സാരിയിൽ തട്ടി നിലവിലക്കുമായി ഗായത്രി വീണു. വിളക്കിൽ നിന്നും തീ അവളുടെ സാരിയിൽ പിടിച്ചു..

പെട്ടന്ന് എല്ലാവരും കൂടി തീ കെടുത്തി…..അഭിയുടെ മുഖത്തു ഒരു ഭാവ വിത്യാസവും ഉണ്ടായിന്നില്ല..അവൻ ഗായത്രിയെയോ തീ പിടിച്ചതോ ഒന്നും നോക്കാതെ മുകളിലേക്ക് കയറി പോയി..
കഥ അറിയാത്തവർ അഭിയെന്താ ഇങ്ങനെയെന്നു ചോദിക്കുന്നു..കഥയെല്ലാം അറിയുന്നവരാകട്ടെ ഒന്നും മിണ്ടനാവാതെ നിന്നു പോയി..

ഗായത്രിയും അകെ പേടിച്ചു പോയിരുന്നു…അരുന്ധതി അവളെ ചേർത്തു പിടിച്ചു അഭിയുടെ റൂമിലേക്ക് കൊണ്ടു പോയി….

അരുന്ധതി ചെന്നപ്പോൾ ഡോർ അടച്ചിട്ടിരിക്കുകയായിരുന്നു… ഒരുപാട് കൊട്ടി നോക്കിയിട്ടും അഭി ഡോർ തുറന്നില്ല…ഗായത്രിക്കു വാങ്ങിയ ഡ്രെസ്സ് എല്ലാം അരുന്ധതി അവന്റെ റൂമിൽ വെച്ചിരുന്നു.. മാറി ഉടുക്കാൻ ഒരു ഡ്രെസ്സ് പോലും ഇല്ല..തുമ്പു കത്തിയ ആ സാരിയും ഉടുത്തു ആ വാതിൽക്കൽ ഗായത്രി നിന്നു…

തല്ക്കാലം ഗായത്രിയെ അരുന്ധതി അവരുടെ റൂമിൽ ഇരുത്തി.. ഇനി അഭി ഇപ്പോൾ പുറതിറങ്ങുമെന്നു അറിയില്ല…കുറച്ചു നാളായി ശരിക്കും പറഞ്ഞാൽ ശിവയെ പെണ്ണുകാണാൻ പോയതിനു ശേഷം അവനങ്ങനെ ആണ്..ഡോർ അടച്ചു മുറിയിയിൽ കയറിയാൽ പിന്നെ തുറക്കില്ല..ചിലപ്പോൾ ലക്ഷ്മി( അപ്പച്ചി) കാണാൻ വേണ്ടി ഇറങ്ങിയാലായി…

താഴെ ചെറുക്കനും പെണ്ണും ഡ്രെസ്സ് മാറ്റി ഇറങ്ങി വരുന്നതിനു വേണ്ടി ഫോട്ടോഗ്രാഫർമാർ വെയ്റ് ചെയ്യുന്നു…അരുന്ധതി വേഗം തന്നെ ഇറങ്ങി ചെന്നു…ബാക്കി ഫോട്ടോസ് എല്ലാം പിന്നീടെടുക്കാമെന്നും പറഞ്ഞു അവരെ വിട്ടു

വൈകുന്നേരം റിസപ്ഷൻ ആണ്…അഭി റൂമിൽ നിന്നും ഇറങ്ങിയെ പറ്റൂ… എല്ലാവരും മാറി മാറി വിളിച്ചു.. ഒരു രക്ഷയുമില്ല… അവസാന ശ്രമമെന്ന രീതിയിൽ അരുദ്ധതി ഏട്ടനെ( ഗായത്രിയുടെ അച്ഛനെ) വിളിച്ചു…

ജയൻ പെട്ടെന്നുതന്നെ വന്നു. ഒരുപാട് തവണ വിളിച്ചു.. അഭി കേട്ടതായി പോലും ഭാവിച്ചില്ല.

അഭി…നീ കേട്ടാലും ഇല്ലെങ്കിലും ഞാൻ ഒരു കാര്യം പറയാം…റിസെപ്ഷനു നീ ഗായത്രിയോടൊപ്പം ഹാളിൽ കറക്ട സമയത്തു ഉണ്ടാക്കണം… അല്ലെങ്കിൽ അങ്ങോട്ടോ എങ്ങോട്ടോയെന്നും പറഞ്ഞു ഹോസ്പിറ്റലിൽ കിടക്കുന്നവൾ നാളത്തെ സൂര്യോദയം കാണില്ല… നിനക്കു എന്നെ ശരിക്കും അറിയാമല്ലോ അല്ലേ…

അഭി പെട്ടന്ന് ഡോർ തുറന്നു… ശിവക്കു എന്തു പറ്റി…നിങ്ങൾ എല്ലാവരുംചേർന്ന് അവളെ കൊന്നോ…

കൊന്നില്ല…പക്ഷെ തന്നെ ചവാൻ നോക്കിയതാണ്…പക്ഷെ അതും നടന്നില്ല…

അഭി വേഗം അപ്പുവിനെ അടുത്തേക്ക് ചെന്നു..

അപ്പു…മോളേ നീ ഒന്നു വിളിച്ചു നോക്കു..അവൾക്കു എന്താ പറ്റിയത്..

കുഴപ്പമൊന്നും ഇല്ല ഏട്ടാ..കാലു സ്ലിപ് ആയി വീണതാണ്…അല്ലാതെ അയാള് പറയുന്നത് പോലെ ഒന്നുമല്ല..

അല്ലെങ്കിൽ തന്നെ ഏട്ടൻ ഇനി എന്തിനാണ് അവളെ പറ്റി അനേഷിക്കുന്നത്..
അഭി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…

🌟🌟🌟🌟🌟🌟🌟🌟🌟

 

🌟🌟🌟🌟🌟🌟🌟🌟🌟

റിസപ്ഷൻ കഴിഞ്ഞു എല്ലാവരും വീട്ടിൽ എത്തി… രാത്രി ഗായത്രിയെ അഭിയുടെ റൂമിലേക്ക് കൊണ്ട് വിടാനായി എല്ലാവരും അപ്പുവിനെ അനേഷിച്ചു…

ഏട്ടത്തി..അപ്പു കുളിക്കുവാണ്…ഗായുവിനെ ഞാൻ കൊണ്ടു വിടാം… കാർത്തിക( അപ്പുവിന്റെ അമ്മ) വേഗം
ഒരു ഗ്ലാസ്സിൽ പാലുമായി വന്നു..
അപ്പു വിളിച്ചാലും വരില്ലെന്ന് അവൾക്കു നന്നായി അറിയാമായിരുന്നു..

കയ്യിൽ പാല് ഗ്ലാസ്സുമായി കാർത്തിക ഗായത്രിയെയും കൊണ്ട് അഭിയുടെ റൂമിൽ എത്തി.

അവളെ റൂമിലേക്ക് കയറ്റി വീട്ടിട്ടു കാർത്തിക ഡോർ അടച്ചു…

ഗായത്രിക്കു നല്ല പേടി തോന്നി…ഇത്രയും നാൾ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോയതു പോലെ…

അവൾ ചെല്ലുമ്പോൾ അഭി ടെറസിൽ ആയിരുന്നു..ഗായത്രി കുറച്ചു നേരം ബെഡിൽ ഇരുന്നു..അതിനു ശേഷം ടെറസ്സിലേക്ക് ചെന്നു..

അഭിയേട്ട….അവൾ പതിയെ വിളിച്ചു…

അവൻ തിരിഞ്ഞു നോക്കി…

ആഹാ….എത്തിയോ മിസ്സിസ് അഭിനവ് മേനോൻ

അവൾ ഒന്നും മിണ്ടിയില്ല…

അല്ല മോളേ ഗായത്രി നിനക്കു എന്തായിരുന്നു ഉദ്ദേശ്യം….

നിന്റെ അച്ഛനെ പോലെ സ്വത്തും പണവും വാശിയും ആണോ ….അതോ അഭി ഏട്ടനോടുള്ള ഇഷ്ടം

നിന്റെ അച്ഛനെ പോലെ സ്വത്തും പണവും വാശിയും ആണോ ….അതോ അഭി ഏട്ടനോടുള്ള ഇഷ്ടം കൊണ്ടാണോ…പരിഹാസരൂപേണ അഭി അവളോട്‌ ചോദിച്ചു…

അഭിയേട്ട…. എനിക്ക്…

ഗായത്രി…നീ പറഞ്ഞു ബുദ്ധിമുട്ടണ്ട…എനിക്ക് നിന്നെ ഒരുപാട്‌ ഇഷ്ടമായിരുന്നു…എന്റെ അപ്പുവിനെ പോലെ…എന്നിട്ടും…
എനിക്ക് ശിവയെ ഒരിക്കിലും മറക്കാൻ പറ്റില്ലെന്ന് ഞാൻ നിന്റെ കാലു പിടിച്ചു പറഞ്ഞതല്ലേ ഗായത്രി….എന്നിട്ടും നീ അതു കേട്ടോ

അഭിയേട്ട…എനിക്ക് അഭിയേട്ടനെ ഇഷ്ടമായത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് നിർബന്ധം പിടിച്ചത്… അഭിയേട്ടനു ശിവയെ ഇഷ്ടമുള്ളത് പോലെതന്നെയാണ് എനിക്ക് അഭിയേട്ടനും….

നിനക്കു ഇഷ്ടം അല്ല…. വാശിയാണ്… ശിവയോടുള്ള വാശി… അവളെ ഒരു കാര്യത്തിലും നിന്നെകൊണ്ടു തോൽപ്പിക്കാൻ ആവില്ലെന്ന് അറിഞ്ഞപ്പോൾ നീ കണ്ടുപിടിച്ച വഴി…
പക്ഷെ നീ കളിച്ചത് നിന്റെ ജീവിതം കൊണ്ടാണ്…നിനക്കത് പതിയെ മനസ്സിലാകും…

പിന്നെ നീ എത്ര തപസ്സ് ഇരുന്നാലും എന്റെ മനസ്സിൽ നിനക്കൊരു സ്ഥാനം ഉണ്ടാകില്ല… അന്നും ഇന്നും എന്നും എന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു…അതെന്റെ ശിവ മാത്രമാണ്.

നീ കിടന്നോ….ഞാൻ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും പറഞ്ഞു എന്റെ അമ്മാവൻ രാവിലെ തന്നെ ഇങ്ങോട്ടു ഓടി വരണ്ട…പക്ഷെ ഞാൻ ഇവിടെ കിടക്കുന്നില്ല…

അതും പറഞ്ഞു അഭി ഡോർ വലിച്ചടച്ചു ടെറസിലേക്കു പോയി… എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ
ഗായത്രി നിന്നു പോയി…

അഭിയേട്ടനു തന്നെ ഇഷ്ടമല്ലെന്നു ഗായത്രിക്കു അറിയാം…

അവൾക്കു സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു…

ശിവന്യ…..നശിച്ചവൾ…അവൾ കാരണമാണ് അഭിയേട്ടനു എന്നെ ഇഷ്ടമല്ലാത്തത്…

എന്നും ഞാൻ അവൾക്കു മുൻപിൽ തോറ്റിട്ടു മാത്രമേ ഉള്ളു…അഭിയേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ മാത്രമാണ് ഞാൻ ജയിച്ചുവെന്നു തോന്നിയത്…ആ അഹങ്കാരത്തിലായിരുന്നു ഇത്രയും നേരം..പക്ഷെ ഇപ്പോൾ വീണ്ടും അവളുടെ മുന്നിൽ തോറ്റു പോയതു പോലെ…

ശരിയാണ്…അഭിയേട്ടനു അവളെ മാത്രമാണ് ഇഷ്ടം..പക്ഷെ ഇപ്പോൾ അതെനിക്കും അഭിയേട്ടനും മാത്രമേ അറിയുകയുള്ളൂ… മറ്റുള്ളവരുടെ മുൻപിൽ ഞാൻ അഭിയേട്ടന്റെ പെണ്ണാണ്..അഭിയേട്ടന്റെ മാത്രം പെണ്ണ്….
അതങ്ങനെ മാത്രം മതി…

ഒരു പക്ഷെ അഭിയേട്ടൻ ശിവയെ വിവാഹം കഴിച്ചിരുന്നെകിൽ ഞാൻ എല്ലാവരുടെയും മുന്പിൽ ഒന്നുമല്ലാതെ ആകുമായിരുന്നു.. ഇതിപ്പോൾ എല്ലാവരുടെയും മുൻപിൽ ഞാൻ അഭിനവ് സാറിന്റെ ഭാര്യ ആണ്…അയാൾ സ്നേഹിക്കുന്ന പെണ്ണാണ്… ഇപ്പോൾ അതുമാത്രം മതി….പതിയെ അഭിയേട്ടന്റെ മനസ്സിൽ നിന്നും അവളെ പറിച്ചു കളയാൻ തനിക്കു സാധിക്കും…അതുവരെ തൽക്കാലം ക്ഷമിച്ചേ പറ്റൂ…

ആ സമാധാനത്തിൽ ഗായത്രി കിടന്നു…പക്ഷെ നിദ്രാ ദേവി അവളെ കടാക്ഷിച്ചതേ ഇല്ല.

🌟🌟🌟🌟🌟🌟🌟🌟🌟🌟

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തി…കോളേജിൽ നിന്നും മെഡിക്കൽ ലീവു കിട്ടി….

നല്ല വേദന ഉണ്ട്…ആ വേദന എനിക്ക് കാര്യമായി തോന്നിയില്ല…കാരണം മനസ്സിന്റെ വേദന അതിനെക്കാളും ഒരുപാട് മുകളിൽ ആണ്..

അച്ഛാ..ഡോക്ടർ എന്ത് പറഞ്ഞു..

മോള് okay ആണെന്ന് പറഞ്ഞു…

പിന്നെ….

പിന്നെ മോള് മെന്റലി disturbed ആണ്…അതുകൊണ്ടു ഒരു കൗണ്സിലിംഗ് വേണമെന്ന് പറഞ്ഞു..
അതുകൊണ്ടു വേദന മാറിയിട്ട് നമുക്ക് ഗുരുജിയുടെ അടുത്തു പോകണം…

പോകാം…

നമുക്കു എല്ലാവർക്കും കൂടി പോകാം അല്ലെ അമ്മേ…

അതു കേട്ടതും ‘അമ്മ വീണ്ടും കരയാൻ തുടങ്ങി. .

അല്ലെങ്കിലും ‘ ഈ അമ്മ എപ്പോഴും ഇങ്ങനെയാണ്.. കരയാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട..

ഞാൻ അതു പറഞ്ഞതും ‘അമ്മ അടുക്കളയിലേക്കു പോയി…

അച്ഛനും അമ്മക്കൊപ്പം പോയി.. ഞാൻ റൂമിൽ തനിച്ചായി….

തുടരും…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here