Home Latest അളിയാ നിന്നോട്  ഒരു കാര്യം ഞാൻ  തുറന്നു പറഞ്ഞാൽ  നിനക്ക് വിഷമം തോന്നുമോ….

അളിയാ നിന്നോട്  ഒരു കാര്യം ഞാൻ  തുറന്നു പറഞ്ഞാൽ  നിനക്ക് വിഷമം തോന്നുമോ….

0

മലയാള മണ്ണും മലയാളി പെണ്ണും

രചന : Surjith 

” എടാ സണ്ണി ഇപ്പോൾ നീ പറഞ്ഞതിനോട് ഞാൻ യോജിക്കില്ല… കാരണം എല്ലാ മലയാളി പെണ്ണും നാൻസിയെ പോലെ ആകില്ല.. പണ്ടെങ്ങാ അവൾ നിന്നെ തേച്ചതിന് ഈ കേരളത്തിലെ മൊത്തം പെൺകുട്ടികളെയും അടച്ചു ആക്ഷേപിക്കരുത്. അല്ലേലും അവൾ നിന്റെ ചാരിത്ര്യമൊന്നും കവർനില്ലല്ലോ?????? ”

“അവളെന്റെ ചാരിത്ര്യം കവർന്നിരുന്നെങ്കിൽ ഞാൻ അവൾക്കായി  ചിലവാക്കിയ ഐസ് ക്രീമിന്റെയും ഡ്രെസ്സിന്റെയെങ്കിലും കാശു മുതലായേന്ന് കരുതി സമാധാനിച്ചേനെ .. ഇത്‌ ഒരു സുപ്രഭാതത്തിൽ ഒരു കാരണവുമില്ലാതെ.. ഛെ.. അതോർക്കുബോൾ എനിക്ക് എന്നോട്  തന്നെ പുച്ഛം തോന്നുന്നു…”

”  കാര്യം ഞാനും നീയും ഒരുമിച്ചു കളിച്ചു വളർന്നവരാണെങ്കിലും.  നീ ഇടയ്ക്കിടെ ദുബായിൻ നിന്നും വരുമ്പോൾ മുന്തിയ കള്ളും നീളം കൂടിയ സിഗറട്ടൊക്കെ  കൊണ്ട് തരുമെങ്കിലും..അളിയാ നിന്നോട്  ഒരു കാര്യം ഞാൻ  തുറന്നു പറഞ്ഞാൽ  നിനക്ക് വിഷമം തോന്നുമോ…. ”

” ഇല്ലടാ.. നീ പറഞ്ഞോ ഈ ലോകത്തു എന്റെ ഫ്രണ്ട്‌സ് കഴിഞ്ഞേയുള്ളൂ എനിക്കെല്ലാം.. അതുകൊണ്ട് നീ ധൈര്യമായി പറഞ്ഞോ ”

” ശെരി എങ്കിൽ പറയാം…. നിന്നെ പോലൊരു അലവലാതിയെ പ്രേമിച്ചു മടുത്തിട്ടാകും നാൻസി നിന്നെ ഇട്ടേച്ചു പോയത്… എടാ പട്ടി നീ അല്ലാതെ വേറൊരുത്തനും ചിലവാക്കിയ ഐസ് ക്രീമിന്റെയും ഡ്രെസ്സിന്റെയെങ്കിലും കാശു പെണ്ണിന്റെ സാമാനം കിട്ടിയിരുന്നെങ്കിൽ മുതലായേന്ന് പറയത്തില്ല.. കുറെ മുന്നേ നീ പറഞ്ഞല്ലോ ദുബായിലെ നിന്റെ ഉക്രൈൻ ഗേൾ ഫ്രണ്ട്… ആവളിൽ നിന്നും ഒട്ടും താമസിക്കാതെ നീ പഠിക്കും മലയാളി പെണ്ണിന്റെ മഹത്വം ”

” ചെറ്റേ…. എന്റെ കാശിനു കള്ളും കുടിച്ചു എന്നെ ഉപദേശിക്കാൻ വരുന്നോ… എടാ നീ ഇട്ടിരിക്കുന്ന ടീഷർട്ടും ജെട്ടിയും വരെ ഞാൻ കൊണ്ട്  തന്നതാ എന്നിട്ട് എനിക്കിട്ടു ഉണ്ടാകുന്നോ???? ”  അത്രയും പറഞ്ഞു സണ്ണി ഹരിയെ അടിക്കുവാൻ തുടങ്ങി. ഒന്ന് രണ്ടു അടി മുഖം കൊണ്ട് തടഞ്ഞ ശേഷം ഹരി പറഞ്ഞു…..

” എടാ സണ്ണി നിന്നെ മോശക്കാരൻ ആക്കിയതോ ഉപദേശിച്ചതോ അല്ലാ.. ഒരിക്കലെങ്കിലും നീ നാൻസി യെ കുറിച്ച് തിരക്കിയോ.. അവൾ എവിടെയാ അന്നവൾ എന്തിനാ അങ്ങനെ ചെയ്തതെന്ന് ”

” എനിക്ക് ഒരു കൂത്തിപട്ടിയുടെയും കാര്യം അറിയേണ്ട.. അവൾ ആരെയോ കെട്ടി സുഖിച്ചു ജീവിച്ചോട്ടെ അടുത്ത വരവിനു എനിക്കൊപ്പം ഞാൻ കൊണ്ട് വരും…  നീ കുറച്ചു മുന്നേ പറഞ്ഞ ഉക്രൈൻ ഗേൾ ഫ്രണ്ടില്ലേ… അവളെ
എന്റെ ഭാര്യയായി..അന്ന് നിന്നെയും എനിക്കൊപ്പം കൂട്ടാം നീ പറയുന്ന മഹത്വമുള്ള മലയാളി മങ്കയെ തേടിയുള്ള യാത്രയിൽ ” അത്രയും പറഞ്ഞു ദേഷിച്ചു സണ്ണി അവിടെ നിന്നും എഴുനേറ്റു കാറിനരുകിൽ എത്തി ഡോർ തുറക്കുന്നതിനിടയിൽ പറഞ്ഞു…..

” എനിക്ക് നിന്നെ ഫ്രണ്ട് ആയി ഉൾകൊള്ളാൻ കഴിയില്ല… അതുകൊണ്ട് ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ നീ വരാൻ പാടില്ല. ഇന്ന് നിന്നെ ഞാൻ കൊല്ലാതെ വിടുന്നത് നാളെ ഞാൻ തിരിച്ചു പോകുന്നത് കൊണ്ട് മാത്രമാ. എന്റെ തിരിച്ചുവരവും പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരുവൾ എനിക്കിന്നുണ്ട് ….. ”

സണ്ണി.. ദുബായിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ HR മാനേജർ ആയി ജോലി ചെയ്യുന്നു. ഒരു റയിൽവേ ജീവനക്കാരന്റെ മകളായിരുന്നു നാൻസി. ഒരവസരത്തിൽ സണ്ണി യും നാൻസിയും കുറച്ചു മുന്നേ സണ്ണി യുടെ തല്ലു വാങ്ങിയ ഹരിയും ഒരുമിച്ചായിരുന്നു പ്ലസ് ടു മുതൽ പി ജി  വരെയും. സണ്ണി വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ ജനിച്ചതല്ലെങ്കിലും ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അവന്റെ ജീവിതം. എങ്ങനെയോ നാൻസി യും സണ്ണിയും പ്രണയത്തിൽ ആയി. പക്ഷെ ഇടക്ക് പഠിത്തം മതിയാക്കി നാൻസി എന്നെക്കുമായി ആ നാട്ടിൽ നിന്നെ പോയി. പിന്നെ സണ്ണി പറയുന്ന ഐസ് ക്രീംമും ഡ്രെസ്സൊന്നും നാൻസി സണ്ണിയോട് ആവശ്യ  പെട്ടതല്ല കേട്ടോ… എല്ലാം ഒന്ന് ആളാകാൻ  സണ്ണി നിർബന്ധിച്ചു കൊടുത്തതാ.ഇതെല്ലാം അറിയാവുന്ന വ്യക്തി കൂടിയായിരുന്നു ഹരി. നാൻസി യും സണ്ണിയും പരസ്പരം  പിരിഞ്ഞത്തിലുള്ള യഥാർത്ഥ  കാരണവും ഹരിക്ക് മാത്രമേ അറിയൂ…

പിറ്റേന്ന് സണ്ണി തിരിച്ചു ദുബായിലേക്ക് പോയി.. കുടിച്ച കള്ളിന്റെ കേട്ടു വിട്ടപ്പോൾ ഹരി രാത്രിയിൽ  കിട്ടിയ അടിയുടെ വേദന കുറേശെ അനുഭവവിക്കാൻ തുടങ്ങി.ദിവസങ്ങൾ കഴിഞ്ഞപ്പോൾ  പതിയെ ആ വേദനയും വളിനെക്കാൾ മൂർച്ചയുള്ള സണ്ണിയുടെ വാക്കുകളും ഹരി മറന്നു തുടങ്ങി….അപ്പോളാണ് ഗൾഫ് ന്യൂസിൽ  ഒരു വലിയ വാർത്ത ; ദുബായിൽ  മലയാളി ഉൾപ്പടെ നിരവധി  യുവാക്കളുടെ കിഡ്നിയും ശരീരഭാഗങ്ങളും കച്ചവടം നടത്തിയ മാഫിയ സഘം അറസ്റ്റിൽ. അധികം താമസിക്കാതെ ഹരിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാർത്ത കൂടി വന്നു..കിഡ്നി നഷ്ടപെട്ട യുവാക്കളിൽ ഒരാൾ സണ്ണിയും. ദൈവധീനം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ സണ്ണി മാസങ്ങൾക്ക്   ശേഷം നാട്ടിലേക്കു വന്നു. പതിവിലും വിപരീതമായി ഇക്കുറി സണ്ണിയെ കൂട്ടാൻ  എയർപോർട്ടിൽ വന്നത് ഹരിയായിരുന്നു… എയർപോർട്ടിന്റെ ആഗമനം വാതിൽക്കൽ ഹരിയെ കണ്ടതും സണ്ണി പൊട്ടി കരഞ്ഞു ….

” പറ്റിപോയടാ നീ പറഞ്ഞത്തിനെ കുറിച്ച് ഒരിക്കലെങ്കിലും ഞാൻ ചിന്തിച്ചിരുന്നുവെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു.. സോറി ഡാ ”  യെന്ന് പറഞ്ഞു സണ്ണി ഹരിയെ കെട്ടിപിടിക്കുമ്പോൾ ഹരി പറഞ്ഞു….

“നീ വിഷമിക്കാതിരി വരാനുള്ളത് വന്നു ജീവിനെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്നോർത്ത് സമാധാനിക്ക്… പിന്നെ ഞാൻ നിന്റെ അമ്മയു അപ്പനെന്നും കൂട്ടിയില്ല. പോകും വഴിയിൽ നമുക്ക് ഹോസ്പിറ്റലിൽ പോയി ഒരു ഫുൾ ചെക്ക് അപ്പ്‌ ചെയ്തു പോകാം അവിടെ ഞാൻ നിനക്ക് വേണ്ടി അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട് ”

“നിനക്ക് എങ്ങനെ കഴിയുന്നടാ എന്നെ ഇനിയും സ്നേഹിക്കാൻ അന്ന് എന്തെല്ലാം ഞാൻ നിന്നോട് പറഞ്ഞു ”

” അത് വിട് അളിയാ… കൂട്ടുകാർ ചിലപ്പോൾ തല്ലുകൂടും തന്തക്കും വിളിക്കും.. വാ നമുക്ക് പോകാം ”
അത്രയും പറഞ്ഞു ഹരി സണ്ണിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തി ഓരോ ടെസ്റ്റുകൾ നടക്കുന്നതിനിടയിൽ ഒരു പെൺകുട്ടി സണ്ണിയെ കാണാൻ വന്നു..

“സണ്ണി…….” യെന്നവൾ വിളച്ചു. ആ ശബ്ദം പരിചയമുള്ളത് കൊണ്ടാകും സണ്ണി ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി. തട്ടമിട്ട ആ മുഖം അത് സണ്ണിക്ക് പെട്ടന്ന് മറക്കാൻ കഴിയുന്നതല്ലായിരുന്നു.

” നാൻസി നീ… നീ ഇവിടെ എന്ത്‌ ചെയ്യുന്നു ”
” കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഇവിടെയാ സണ്ണി ഹരി എന്നോട് പറഞ്ഞായിരുന്നു നീ ഇന്ന് ഇവിടെ വരുമെന്ന് അങ്ങനെ ഒന്ന് കാണാൻ വന്നതാ ”
” നാൻസി എവിടെയാണോ ജോലി ചെയ്യുന്നേ എന്താ നീ ഈ തട്ടമൊക്കെയിട്ട് ”
” ആ തട്ടമൊക്ക ഇടേണ്ടി വന്നു സണ്ണി പിന്നെ ഞാൻ വിവരങ്ങൾ അറിഞ്ഞു. വിഷമിക്കേണ്ട എല്ലാം വിധി അത്രേയുള്ളൂ.. എന്നാൽ ശെരി ചെക്ക് അപ്പ്‌ നടക്കട്ടെ നമുക്ക് പിന്നെ കാണാം ”
അത്രയും പറഞ്ഞു നാൻസി അവിടെ നിന്നും നടന്നകന്നു. അപ്പോഴേക്കും ഹരി അവിടെയെത്തി
” എടാ നാൻസി യോട് നീ എന്തിനാ പറഞ്ഞത് എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചു വെന്ന്. അവൾ സഹതാപം അറിയിക്കാൻ വന്നിരുന്നു. അവൾ മതം മാറിയോ അതോ അവളുടെ കെട്ടിയോൻ മുസ്ലിം ആണോ?????? ”
” ഹഹഹ….. നീ  എടാ അവൾ കല്യാണം കഴിച്ചിട്ടില്ല.. നീ അവൾ തട്ടമിട്ടു നടക്കുന്നത് കൊണ്ടാണോ മതം മാറിയൊന്നു ചോദിച്ചേ?? എടാ നിനക്കറിയുമോ അവൾ എന്താ നിന്നെ വിട്ടു പിരിയാനുള്ള കാരണമെന്ന് ”

” ഇല്ല എനിക്ക് അറിയില്ല ഞാൻ ചോദിച്ചിട്ടില്ല ആരും പറഞ്ഞിട്ടുമില്ല ”

” നിനക്ക് അറിയാൻ താല്പര്യമില്ലായിരുന്നു അത്രേയുള്ളൂ.. നിനക്ക് അവളോട് ആദ്മാർത്ഥ പ്രണയമൊന്നും അല്ലായിരുന്നു. പക്ഷെ അവൾക്കു നിന്നോട് അസ്ഥിയിൽ പിടിച്ച പ്രണയമായിരുന്നു. അവളെ കാൻസർ എന്നെ മഹാവ്യാധി പിടിപെട്ടു എന്നവൾ തിരിച്ചറിയും വരെയും. അവൾ പഠിപ്പു നിർത്തി കുടുംബ സമ്മേധം നാടുവിട്ടുപോയപ്പോൾ ഒരിക്കലെങ്കിലും നീ എവിടെയാ എന്തിനായെന്ന്  തിരക്കിയോ.. അത്രയേ ഉള്ളായിരുന്നു നിനക്കവളോടുള്ള സ്നേഹം. രണ്ടു വർഷങ്ങൾക്ക് മുൻപ് എന്റെ ആന്റിയെയും  കൊണ്ട് RCC  വന്നപ്പോൾ ഞാൻ അവിചാരികമായി  കണ്ടുമുട്ടിയതാ നാൻസി യെ അവൾക്കു ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു നീ ഇതൊന്നും അറിയാൻ പാടില്ലന്ന് . നീ അവളെ മറക്കണം വേറെ കല്യാണമെല്ലാം കഴിച്ചു ജീവിക്കണമെന്ന്. അവൾക്കു അത്രക്ക് ഇഷ്ടമായിരുന്നു നിന്നെ ആ നീ അവളെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ ഒരു പരിധി വരെ ഞാൻ സഹിച്ചു. നീ അങ്ങനെയെങ്കിലും ഒരു കല്യാണം കഴിക്കുമെന്ന് കരുതി ഞാൻ നിന്നെ സപ്പോർട്ട് ചെയ്തു. പക്ഷെ  അതിരുകടന്നു നാൻസിയെ കുറ്റം പറഞ്ഞപ്പോൾ ഞാൻ എതിർത്തു. അന്നും നീ ഉക്രൈൻകരിയിൽ നിന്നും  പാഠം പഠിക്കും എന്ന് പറയുമ്പോൾ ഒരിക്കലും കരുതിയില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. നിന്റെ വിവരങ്ങൾ ഞാൻ അവളോട് പറഞ്ഞപ്പോൾ ഒന്ന് കാണണമെന്ന്  പറഞ്ഞു അതിനാ ഞാൻ നിന്നെ ഇന്നിവിടെ കൂട്ടി വന്നേ . നീ കണ്ടോ ആ നെഞ്ചിൽ അവൾ ഇന്നും സൂക്ഷിക്കുന്ന പ്രണയം.ഇനിയെങ്കിലും നിനക്ക് കാണാൻ കഴിയുമോ…എടാ ചില  മലയാളി പെണ്ണുങ്ങളെ  കാണാൻ ഒത്തിരി നിറക്കുറവോ പോക്കകുറവോ….. ജിമ്മിൽ പോകാത്തത് കൊണ്ട് മൂഡോ മുലയോ അല്ലേൽ ശരീരത്തിന്റെ ആകാരം ഓർത്തിരി കുറഞ്ഞിരിക്കും. പക്ഷെ അവളുമാരുടെ സ്നേഹം ഉക്രൈൻ അല്ലാ അന്യഗ്രത്തിൽ പെണ്ണുണ്ടെ അവളുമാർക്ക് പോലും കിട്ടില്ല… ഇനിയെങ്കിലും  അളിയാ മല്ലു എന്നുള്ള പുച്ഛം നീ കളഞ്ഞു നമ്മൾ ജനിച്ചു വളർന്ന നാടിനെയും സംസ്കാരത്തെയും കുറച്ചെങ്കിലും ബഹുമാനിക്കാൻ ശ്രമിക്ക്….. ”

ഹരിയുടെ വാക്കുകൾ കേട്ടു മറുപടിയില്ലാതെ നിശബ്ദൻ ആയിരുന്നു സണ്ണി. ചെയ്തുപോയത് തെറ്റാണെന്നു അവൻ തിരിച്ചറിഞ്ഞിട്ടുണ്ടാകും.ഇനിയുള്ള കാലമെങ്കിലും പിറന്ന മണ്ണിനേയും സംസ്കാരത്തെയും ഒരു അഭിമാനമായി അഗീകരിച്ചു ജീവിക്കുമെന്ന് പ്രതീക്ഷിക്കാം.എല്ലാ സ്ത്രീകളും നാൻസിയെ പോലെ കാരുണ്യമുള്ളവരല്ലെങ്കിലും ഹരിയെ പോലെ ഒരു സുഹൃത്ത് നമുക്ക് ഓരോരുത്തർക്കും കാണും. സാമ്പത്താൽ നമ്മുടെ കാഴ്ചയെ മറക്കപ്പെടുന്ന അഹങ്കാരം കുറച്ചൊന്നു മാറ്റി നോക്കിയാൽ നമുക്ക് അവരെ തിരിച്ചറിയുവാൻ കഴിയും. ഇനി ആർക്കും സണ്ണിക്ക് കിട്ടിയതോ അതിന് തുല്യമായതോ ആയ ഒരു അനുഭവം കിട്ടാതിരിക്കട്ട എന്നെ പ്രാത്ഥനയോടെ

ശുഭം…….

വായിച്ച ശേഷം  ലൈക്ക് ചെയ്യാനും  അഭിപ്രായം അറിയിക്കാനും മറക്കരുതേ 😊🙏

LEAVE A REPLY

Please enter your comment!
Please enter your name here