Home Latest അവന്റെ കിട്ടുവിനോടുള്ള പെരുമാറ്റത്തിൽ വല്യ മാറ്റം ഒന്നും ഇതു വരെയും ഉണ്ടായില്ല കിട്ടു യാതൊന്നും പ്രതീക്ഷിക്കാതെ...

അവന്റെ കിട്ടുവിനോടുള്ള പെരുമാറ്റത്തിൽ വല്യ മാറ്റം ഒന്നും ഇതു വരെയും ഉണ്ടായില്ല കിട്ടു യാതൊന്നും പ്രതീക്ഷിക്കാതെ ജിത്തിനെ പരിപാലിച്ചു…

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 13

കല്ലു ഉമ്മറത്തേക്ക് നോക്കിയപ്പോൾ അവിടെയും ആരൊക്കെയോ നിൽക്കുന്നു ഈ കോലത്തിൽ അങ്ങോട്ട് പോകണ്ട എന്ന് കരുതി ഒരു വശത്തു കൂടി അടുക്കള ഭാഗത്തേക്ക് ചെന്നു അവൾ അകത്തേക്ക് കയറിയപ്പോൾ ശ്രീദേവി ചായ കൂട്ടുകയായിരുന്നു
“എവിടെ ആയിരുന്നു കല്ലൂ നീ ”
“താഴെ പറമ്പിൽ ”
അവൾ കയ്യിലിരുന്ന ചാമ്പക്ക അടുക്കള സ്ലബ്ബിന്റെ മുകളിൽക്ക് വെച്ചു

“നീ ഈ ചായ കൊണ്ട് കൊടുക്ക്‌ ”
കപ്പിലേക്ക് പകർന്ന ചായ ട്രെയിൽ ഒതുക്കി വെച്ചുകൊണ്ട് അവർ പറഞ്ഞു
“എന്ത് വേഷാ ഇത് കല്ലു കുളിച്ചിട്ടും ഇല്ല നല്ലൊരു ഉടുപ്പ് ഇട്ടിട്ടും ഇല്ല മുടി കൂടി കെട്ടിയിട്ടില്ല”
ശ്രീദേവി ദേഷ്യപ്പെട്ടു
“പെണ്ണ് കാണൽ ഒന്നും അല്ലല്ലോ ഇങ്ങനെ മതി. ”
അവൾ ട്രെ കയ്യിൽ എടുത്തു
“മുടി എങ്കിലും ഒതുക്കി വെക്കു കല്ലൂ”
കാവൂ ഒരു ചീപ്പും കൊണ്ട് അവിടേക്ക് വന്നു കല്ലു ട്രെ സ്ലാബിലേക്ക് വെച്ചു കാവുവിന്റെ കയ്യിൽ നിന്ന് ചീപ്പും വാങ്ങി മുടി അലസമായി കോതി ഒതുക്കി മുകളിലേക്ക് കെട്ടി വെച്ചു ട്രെയും കയ്യിൽ എടുത്ത് പോകാൻ തുനിഞ്ഞു ഉടനെ കാവൂ അവളെ തടഞ്ഞു നിർത്തി കൊണ്ട് നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് വെച്ചു കൊടുത്തു കല്ലു കണ്ണുകൾ ചുഴിച്ചു അവളെ നോക്കി കാവൂ ഒന്നു ചിരിച്ചു കാണിച്ചു കല്ലുവിന് ദേഷ്യം വന്നു ഇതൊരു പെണ്ണുകാണൽ ആണോന്ന് അവൾക്ക് സംശയം തോന്നി അവൾ അതേ നോട്ടം ശ്രീദേവിക്ക് നേരെ നോക്കി

“കൊണ്ട് പോയി കൊടുക്ക്‌ ”
അവർ പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു
അവൾ ഉമ്മറത്തേക്ക് നടന്നു പിന്നാലെ പലഹാരങ്ങളും ആയി ശ്രീദേവിയും കാവൂവും നടന്നു
“ശരത്തേ കേറി വാ ”
ശിവദാസന്റെ ശബ്ദം ആണ് അവനെ ഉണർത്തിയത് അതു വരെ അവൻ ഏതോ ഓർമയിൽ കുരുങ്ങി കിടക്കുകയായിരുന്നു അവൻ പതിയെ നടന്നു അകത്തേക്കു കയറി ശിവദാസ്ന്റെ അടുത്തായി ഇരുന്നു ഉദയനും വേണുവും ശിവദാസനും കൂടി നാട്ടുകാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും പറഞ്ഞു അവനെ ബോറടിപ്പിച്ചു അവൻ ദേഷ്യത്തിൽ ശാരിയെ നോക്കി.അവൾ പെട്ടന്ന് മുഖം വെട്ടിച്ചു
“ചേട്ടാ കല്ലുനെ വിളിക്കാം നമ്മുടെ സംസാരം ശരത്തിനു ബോർ അടിക്കുന്നു”
വേണു ശരത്തിന്റെ മുഖത്തെ നീരസം കണ്ട് പറഞ്ഞു അതു കേട്ട് അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു
“വിളിക്കാം”

ഉദയനും പറഞ്ഞു.അയാൾ വിളിക്കാൻ തുടങ്ങും മുൻപ് കല്ലു ചായയുമായി അവിടേക്ക് എത്തി അപ്പോഴാണ് വന്നിരിക്കുന്ന അതിഥികളെ അവൾ ശ്രദ്ദിച്ചത്. ആശ്ചര്യപ്പെട്ടു ഒരു നിമിഷം നിന്നെങ്കിലും അവൾ എല്ലാവർക്കും ചായ കൊടുത്തു മാറി നിന്നു ശരത് മുഖമുയർത്തി ഒരിക്കൽ പോലും അവളുടെ നേർക്ക് നോക്കിയില്ല ശാരി അവനെ തോണ്ടി വിളിച്ചു നോക്കാൻ കണ്ണുകാണിച്ചെങ്കിലും അവന്റെ ദേഷ്യത്തിൽ ഉള്ള ഒരു നോട്ടത്തിൽ അവൾ മിണ്ടാതെ ഇരുന്നു കല്ലു ചായ കൊടുത്ത് കഴിഞ്ഞു അകത്തേക്ക് പോകാൻ തുനിഞ്ഞു ശ്രീദേവി അവളുടെ കയ്യിൽ പിടിച്ചു അവിടെ തന്നെ നിർത്തി
“കാളിന്ദി എന്നാ വന്നത് ”
ശാരി സംസാരത്തിനു തുടക്കമിട്ടു
“ഇന്നലെ വെളുപ്പിന് ഇന്ന് പോകും”

“ഇത് എന്റെ അനിയനാ ശരത് ഇതു ദേവി അമ്മ ഞങ്ങടെ ഒരു ബന്ധുവാ ബാക്കി ഉള്ളവരെ ഒക്കെ അറിയാല്ലോ അല്ലേ?”
കല്ലു അതിനു മറുപടി ആയി തലയാട്ടി
“ഇവർക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ ചേട്ടാ”
വേണു ഉദയനെ നോക്കി കല്ലു അമ്മയെ കൂർപ്പിച്ചു നോക്കി അവർ നോട്ടം മാറ്റി കളഞ്ഞു
“വേണ്ട അതിന്റെ ആവശ്യം ഇല്ല’
ശരത് പറഞ്ഞു കല്ലുവിന് ആശ്വാസം തോന്നി. “എന്നാ ശെരി ജാതകം നോക്കിട്ട് അറിയിക്കാം ”
ശിവദാസൻ പറഞ്ഞു അതു മതിയെന്ന് എല്ലാവർക്കും തോന്നി അവർ യാത്ര പറഞ്ഞു പോകാൻ ഇറങ്ങി.
‘അച്ഛാ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടിയിട്ട് മതി കല്യാണം”

അവർ പോയ ഉടൻ അവൾ അച്ഛന്റെ അടുത്ത് എത്തി പരാതി പറഞ്ഞു
അയാൾക്കും അതായിരുന്നു താല്പര്യം എന്നത് കൊണ്ട് അങ്ങനെ മതീന്ന് തീരുമാനിച്ചു ശ്രീദേവി അതിൽ ചെറിയ എതിർപ്പ് പറഞ്ഞെങ്കിലും അയാൾ അതുകാര്യമാക്കാതെ കല്ലുവിനോപ്പം നിന്നും അന്ന് വൈകുന്നേരം അവൾ തിരിച്ചും പോയി

സ്നേഹാലയം എന്ന ബോർഡിന് മുന്നിൽ ശരത് കാർ നിർത്തി ഇറങ്ങി.ഒ പി കഴിഞ്ഞു നേരത്തെ ഹോസ്പിറ്റലിൽ ഇറങ്ങുന്ന ദിവസങ്ങളിൽ എല്ലാം ശരത് ഇവിടെ വരും മുറ്റത്തെ ഗാർഡൻ കടന്നു സ്നേഹയത്തിലെ ഡോക്ടർസ് ക്യാബിനിലേക്ക് പോയി ഒന്ന് രണ്ടു രോഗികൾ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു അവൻ ഡോർ തുറന്നു അകത്തേക്ക് കയറി ഒരു യുവതി ആയ ഡോക്ടർ ഒരു പ്രായമായ ഒരു വല്യമ്മയുടെ പ്രഷർ ചെക്ക് ചെയ്യുകയായിരുന്നു.ശരത് ഡോറിൽ ചാരി അവളെ തന്നെ നോക്കി നിന്നു അവളെ നോക്കുന്ന ഓരോ നിമിഷവും അയാളുടെ കണ്ണുകളിൽ അവളോടുള്ള സ്നേഹവും വാത് പ്രണയവും ഒക്കെ തുളുമ്പി നിന്നു അവൾ തന്നെ ശ്രദ്ദിക്കുന്നില്ല എന്ന് കണ്ട് അയാൾ മുരടനക്കി ശബ്ദം കേട്ട് അവൾ മുഖം ഉയർത്തി നോക്കി അയാളെ കണ്ടതും അവളുടെ മുഖം പുനിലാവ് ഉദിച്ചത് പോലെ തിളങ്ങി

“ഇതിപ്പൊ കഴിയും വെയിറ്റ് ചെയ്യണേ ”
അവൾ ചിരിച്ചു അയാൾ സമ്മതം എന്ന് തലയാട്ടി പുറത്തേക്കു ഇറങ്ങി. രോഗികൾ ഒക്കെ പോയി കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി ശരത് ഫോണൽ ശ്രദ്ദിച്ചു ഇരുന്നത് കൊണ്ട് അവൾ പുറത്തു വന്നത് കണ്ടില്ല
“താൻ തനിയെ എന്തിനാ വന്നേ എന്നെ വിളിച്ചാൽ പോരായിരുന്നോ ”
“ശരത്തില്ലാത്തപ്പോൾ ഞാൻ ഒറ്റക്കല്ലേ എല്ലായിടത്തും പോകുന്നത് ”
“ഇപ്പൊ ഞാൻ ഉണ്ടല്ലോ ഞാൻ നോക്കിക്കോളാം”
അവൻ അടുത്ത് വന്നു വീൽചെയറിന്റെ ഹാൻഡിലിൽ പിടിച്ചു റാമ്പിലൂടെ മുറ്റത്തേക്ക് ഇറക്കി ഗാർഡനിൽ അവർ സ്ഥിരമായി ഇരിക്കുന്ന സ്റ്റോൺ ബഞ്ചിനടുത്തു വരെ കൊണ്ട് പോയി. അവൻ സ്റ്റോൺ ബഞ്ചിലേക്ക് ഇരുന്നു വീൽ ചെയർ തനിക്കു അഭിമുഖംമായി തിരിച്ചു വെച്ചു

“ലച്ചൂ ”
അവളുടെ കൈകൾ കവർന്നു കൊണ്ട് അവൻ പ്രണയത്തോടെ വിളിച്ചു
“എവിടെ ആയിരുന്നു ഇത്രേം നാൾ?”
കുറച്ചു നേരം അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്ന് അവൾ ചോദിച്ചു ആ വാക്കുകളിൽ ദേഷ്യമോ വിഷമമോ പരിഭവമോ ഒക്കെ നിറഞ്ഞിരുന്നു
“ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ വാക്ക് പാലിക്കാൻ കഴിയും എന്ന് അറിയുന്ന അന്നേ വരൂന്ന് ”
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു
“ശെരിക്കും”
“ഉം”

അവൾ വിശ്വാസം വരാത്ത പോലെ തലയാട്ടി കൈകൾ കൊണ്ട് മുഖം പൊത്തി എങ്ങലടിച്ചു. കരഞ്ഞു ശരത് എഴുന്നേറ്റ് അവളെ ചേർത്തു പിടിച്ചു നെറുകയിൽ തലോടി
“ലച്ചു… കാം ഡൌൺ ”
അയാൾ അവളുടെ നെറുകയിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു
കണ്ണുകൾ തുടച്ചു അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു
“നിച്ചു….”
അവൾ പാതിയിൽ നിർത്തി സംശയത്തോടെ അവനെ നോക്കി അവൻ അതേ എന്ന് തലയാട്ടി

“എങ്ങനെ അതിന് ഒരുപാട് ഫിർമാലിറ്റിസ് ഒക്കെ വേണമല്ലോ? ”
“ഉം അതൊക്കെ ശെരിയായി ഹെല്പ് ചെയ്യാൻ ആളുണ്ട് ”
“ആരു”
“നമ്മുടെ ബാച്ച്മെറ്റ് ഗോകുൽ ഇല്ലേ അവന്റെ ബ്രദർ ”
“എന്നാലും എങ്ങനെ?”

അവളുടെ സംശയങ്ങൾ തീർന്നിരുന്നില്ല അവൻ കുറച്ചു നേരം ഒന്നും പറഞ്ഞില്ല ‘എങ്ങനെ എന്ന് നീ അറിയണ്ട ലച്ചൂ അറിഞ്ഞാൽ നിനക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല ഒരിക്കലും നീ അതു സമ്മതിക്കില്ല എനിക്ക് പക്ഷേ എനിക്ക് വേറെ വഴിയില്ല.’ അയാൾ മനസ്സിൽ ഓർത്തു
“എന്താ ശരത് മിണ്ടാതെ ഇരിക്കുന്നെ ”
എന്തോ ഓർമ്മയിൽ അവളെ നോക്കി ഇരിക്കുന്ന അവനെ തട്ടി വിളിച്ചു കൊണ്ട് അവൾ ചോദിച്ചു.

“നമ്മൾ ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ നോമ്മോടൊപ്പം നിൽക്കുമെന്നല്ലേ ലച്ചൂ..”
അവൾ ചിരിച്ചു ഏതോ ഓർമകളിലേക്ക് അവളും വഴുതി വീണു പോയിരുന്നു പിന്നെ പതിവ് പോലെ നിച്ചുവിനെ കുറച്ചു അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.അവൻ അവളുടെ വാക്കുകൾക്ക് കാതോർത്തു അടുത്തിരുന്നു.
“ഗുഡ് ഈവെനിംഗ് ശരത്”
സ്നേഹാലയത്തിലെ അഡ്മിനിസ്ട്രേറ്റർ ആഗ്നസ് അവിടേക്ക് വന്നു
“ഗുഡ് ഈവെനിംഗ് മാം”
അവരെ കണ്ട് ശരത് ചിരിയോടെ എഴുന്നേറ്റു അടുത്തേക്ക് ചെന്നു
“എപ്പോ എത്തി?”
“കുറച്ചു നേരം ആയി”
“ഞാൻ ശരത്തിനെ ഒന്ന് കാണാൻ”

“ഇരിക്കുകയായിരുന്നു ലക്ഷ്മിയുടെ ട്രീറ്റ്മെന്റ് ഉടനെ തുടങ്ങും എന്ന് പറഞ്ഞിട്ട് യാതൊന്നും നടന്നില്ല ലക്ഷ്മിയോട് ചോദിച്ചാൽ വ്യക്തമായ മറുപടി ഒന്നും ഉണ്ടാകില്ല”
“അതു മാം കുറഞ്ഞത് 6 മാസം കൂടി കഴിഞ്ഞേ ലച്ചുവിനെ ട്രീറ്റ്മെന്റിന് കൊണ്ട് പോകാൻ സാധിക്കു”
“അതെന്താ അത്രയും താമസം”
“ഇവിടെ കുറച്ചു കാര്യങ്ങൾ ഒക്കെ ചെയ്തു തീർക്കാൻ ഉണ്ട് മാം”
“ഉം ശെരി ”

അവർ ആ പറഞ്ഞതൊക്കെ ഇഷ്ടമാകാത്ത പോലെ നടന്നു നീങ്ങി ശരത് വീണ്ടും ലച്ചുവിന്റെ അടുത്ത് വന്നിരുന്നു സംസാരിച്ചു അന്തരീക്ഷം ഇരുട്ട് മൂടാൻ തുടങ്ങിയപ്പോൾ അവർ അവിടിന്നു എഴുന്നേറ്റു അവളെ റൂമിലേക്ക്‌ കൊണ്ടാക്കിയ ശേഷം അവൻ യാത്ര പറഞ്ഞു പോകാൻ ഇറങ്ങി
“താൻ എന്റടുത്തു എന്തെങ്കിലും മറക്കുന്നുണ്ടോ ”
അവൾ അവന്റെ കയ്യിൽ പിടിച്ചു അവൻ തിരിഞ്ഞു നോക്കി
അവൻ ഒന്നും പറയാനാകാതെ നിന്നു
“ഇല്ലാ ”
‘ഉറപ്പാണോ ശരത് ”
“ഉം ഉറപ്പ് ”

അവൻ ചിരിക്കാൻ ശ്രമിച്ചു ലച്ചു അവന്റെ കയ്യിലെ പിടി വിട്ടു അവൻ പുറത്തേക്ക് നടന്നു
“നിന്നോട് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല ലച്ചൂ നിന്നെ പോലെ നിന്റെ മുഖഛായയിൽ ഒരു പെൺകുട്ടി നമ്മുടെ ലക്ഷ്യത്തിനായി അറിഞ്ഞുകൊണ്ട് അവളെ ചതിക്കാൻ ഒരുങ്ങുകയാണ് എനിക്ക് വേറെ വഴിയില്ല “അവൻ മനസ്സിലോർത്തു കൈകുമ്പിൾ നിറയെ ചാമ്പക്കയും പിടിച്ചു അഴിഞ്ഞുലഞ്ഞ മുടിയോടെ നിൽക്കുന്ന കല്ലുവിന്റെ രൂപം അവന്റെ കണ്മുന്നിൽ തെളിഞ്ഞു കണ്ണുകൾ മുറുക്കെ അടച്ചു ആ രൂപം മായ്ച്ചു കൊണ്ട് അവൻ കാറിലേക്കു കയറി ഓടിച്ചു പോയി. ശരത് വീട്ടിൽ എത്തുമ്പോൾ ശാരി ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു കുഞ്ഞിയും പാച്ചുവും ദേവിയമ്മയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയാണ് അവൻ അതൊന്നും ശ്രദ്ദിക്കാതെ അകത്തേക്ക് കയറി പോയി ഫ്രഷ് ആയി ഇറങ്ങി വന്നപ്പോഴും അതേ അവസ്ഥ തന്നെ ആയിരുന്നു അവൻ സോഫയിലേക്ക് വന്നിരുന്നു ടീവി ഓൺ ചെയ്തു ഒരു ന്യൂസ്‌ ചാനൽ വെച്ചു ടീവി യുടെ ശബ്ദം കേട്ട് കുഞ്ഞിയും പാച്ചുവും അയാളുടെ അടുത്ത് വന്നു റിമോർട്ടിനു വേണ്ടി വാശി പിടിക്കാൻ തുടങ്ങി. പാച്ചുവിന്റെ വലിയ വായിലെ കരച്ചിൽ കണ്ട് അയാൾക്ക്‌ തോൽവി സമ്മതിക്കേണ്ടി വന്നു അവർക്കൊരു കാർട്ടൂൺ ചാനൽ വെച്ചു കൊടുത്ത് അയാൾ ഫോണിൽ തോണ്ടാൻ തുടങ്ങി. ശാരി ഫോണിലെ സംസാരം അവസാനിപ്പിച്ചു അവന്റെ അടുത്ത് വന്നിരുന്നു

“ഇളയച്ഛനാ വിളിച്ചേ”
“ഉം എന്ത് പറഞ്ഞു”
അയാൾ ഫോണിൽ നിന്നും മുഖം ഉയർത്താതെ ചോദിച്ചു
“കാളിന്ദിയുടെ അച്ഛൻ വിളിച്ചിരുന്നുന്നു അവർക്ക് ആലോചനയിൽ താല്പര്യം ഉണ്ട് പക്ഷേ കല്യാണം കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് മതിന്ന് ആ കുട്ടിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടിട്ട് മതീന്നാ”
“ഉം”
അവൻ വെറുതേ മൂളി
“നമ്മൾ എന്താ അവരോടു പറയേണ്ടേ?”
അവൾ അയാളുടെ മുഖത്തേക്ക് നോക്കി

“ചേച്ചിക്ക് എന്താ തോന്നുന്നത് അത് പറഞ്ഞോ എന്തായാലും എനിക്ക് കുഴപ്പമില്ല ”
പ്ലാനിങ്ങുകളിൽ പാളിച്ച വരുന്നത് കണ്ടു അയാൾക്ക് നിരാശ തോന്നി എങ്കിലും അതു പ്രകടിപ്പിക്കാതെ അയാൾ ഫോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു
വീണ്ടും ഒരു മാസം കൂടി കടന്നു പോയി കുഞ്ഞി കാർത്തിക്കു മൂന്നു മാസം തികഞ്ഞത് കൊണ്ട് കലേഷ് കാവൂവിനെയും കാർത്തിയെയും വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ജിത്തുവിന്റെ മുഖത്തും ശരീരത്തിലും ഉള്ള മുറിവുകൾ കരിഞ്ഞു തുടങ്ങി കയ്യിലെ പ്ലാസ്റ്റർ അഴിച്ചു മാറ്റിയെങ്കിലും കാലിലെ പ്ലാസ്റ്റർ അതു പോലെ തുടരുന്നു അവന്റെ കിട്ടുവിനോടുള്ള പെരുമാറ്റത്തിൽ വല്യ മാറ്റം ഒന്നും ഇതു വരെയും ഉണ്ടായില്ല കിട്ടു യാതൊന്നും പ്രതീക്ഷിക്കാതെ ജിത്തിനെ പരിപാലിച്ചു തന്റെ സ്വപ്‌നങ്ങൾ യാതൊന്നും നടക്കാൻ സാധ്യത ഇല്ലന്ന് അവൾക്കു ഇടയ്ക്കിടെ തോന്നി തുടങ്ങി അതിന്റെ ഫ്രസ്ട്രഷൻ മുഴുവൻ തന്റെ ശരീരത്തിൽ തന്നെ തീർത്തു.

അനന്ദു പഴയ പോലെ കൃഷിയും കച്ചവടവും ആയി ബിസി ആയി യാതൊന്നും ഓർക്കാൻ സമയമില്ലാത്ത വിധം ബിസി ആകാൻ അവൻ ശ്രദ്ദിച്ചു ശിവയുടെ പഠിത്തം കഴിഞ്ഞു എൻട്രോൾ കൂടി കഴിഞ്ഞാൽ അവൾക്ക് പ്രാക്ടീസ് തുടങ്ങാം കല്ലുവിന്റെ കാര്യത്തിൽ മാത്രം വല്യ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. പുതിയ സെമസ്റ്റെർ തുടങ്ങി എന്നതൊഴിച്ചു.പതിവ് പോലെ ഒരു വർക്കിംഗ്‌ ഡേ സെക്കന്റ്‌ അവർ ക്ലാസ്സ്‌ നടക്കുന്ന സമയം ക്ലാസ്സിൽ നിൽക്കുമ്പോൾ ആണ് കല്ലുവിന്റെ ഫോൺ ബെല്ലേടിച്ചത് സൈലറ്റ് ആയതു കൊണ്ട് ഡിസ്പ്ലേ മിന്നുന്നത് ഒരുപാട് വൈകി ആണ് അവൾ ശ്രദ്ദിച്ചത്. ഫോൺ എടുത്തു നോക്കിയപ്പോൾ അനന്ദുവിന്റെ കാൾ ആണ്.അനന്ദു അങ്ങനെ വിളിക്കാറില്ലാത്തത് കൊണ്ട് കാൾ കണ്ടപ്പോൾ ഒന്ന് പേടിച്ചെങ്കിലും. ക്ലാസ്സിനിടക്ക് എടുക്കാൻ തോന്നിയില്ല.ക്ലാസ്സ്‌ കഴിഞ്ഞു പുറത്തിറങ്ങിയ ഉടൻ അവൾ അനന്ദുവിനെ വിളിച്ചു

“ഹലോ അനന്ദു ഏട്ടാ എന്താ വിളിച്ചേ?”
“ഹലോ ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു നീ എടുത്തില്ല”
“ക്ലാസ്സിൽ ആയിരുന്നു അനന്ദു ഏട്ടാ ”
“ഉം അമ്മാവന് സുഖം ഇല്ല ഹോസ്പിറ്റലിൽ ആണ് “.
“അയ്യോ അനന്ദു ഏട്ടാ എന്താ അച്ഛന് ”
“അറ്റാക്കാ രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയതാ ഇപ്പൊ ഐ സി സി യൂവിലാ”.
“ഞാൻ വരാൻ നോക്കാം അനന്ദു ഏട്ടാ”

“അതിന്റെ ആവശ്യം ഒന്നും ഇല്ല ഞാൻ അറിയിച്ചൂന്നെ ഉള്ളു നീ ഓടി പാഞ്ഞു വരാൻ നിക്കണ്ട”
” വേണ്ട ഞാൻ വരുവാ ”
ഉച്ചയോടെ ലീവും വാങ്ങി അവൾ നാട്ടിലേക്ക് പുറപ്പെട്ടു രാത്രിയായി അവൾ നാട്ടിൽ എത്തിയപ്പോൾ ആകാശ് അവളെ കൂട്ടാൻ റെയിൽവേസ്റ്റേഷനിൽ എത്തിയിരുന്നു അവിടുന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയി ഉദയൻ ഇപ്പോഴും ഐ സി സി യു വിൽ തന്നെ ആയിരുന്നു. ചെന്ന ഉടൻ അവൾ ഡോക്ടറോഡ് അനുവാദം ചോദിച്ചു അച്ഛനെ കയറി കണ്ടു. വേണുവും അനന്ദുവും എല്ലാം വീട്ടിലേക്ക് പോകാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ അമ്മക്ക് കൂട്ടായി അവൾ ആശുപത്രിയിൽ തന്നെ നിന്നും പിറ്റേന്ന് വൈകുന്നേരത്തോടെ ഉദയനെ റൂമിലേക്ക് മാറ്റി കല്ലുവും അമ്മയും ഹോസ്പിറ്റലിൽ തന്നെ നിന്നു കാവുവും കലേഷും ഒന്ന് രണ്ടു തവണ വന്നു പോയി. കിട്ടു ഒരിക്കൽ മാത്രം വന്നു കല്ലുവിനും അമ്മക്കും ഉള്ള ഭക്ഷണവും മറ്റും ശിവയും വേണിയും ചേർന്ന് വീട്ടിൽ ഉണ്ടാക്കി കൊണ്ട് വന്നു കൊടുത്തു. ഉദയന് സുഖമില്ലാതായപ്പോൽ പ്രഭ പിണക്കം മറന്നു ഇടയ്ക്കിടെ ഹോസ്പിറ്റലിൽ വന്നു പോയി. ഒരാഴ്ച്ചക്ക് ശേഷം അയാളെ ഡിസ്ചാർജ് ചെയ്തു.വീട്ടു മുറ്റത്തിന്റെ വടുക്ക് വശത്തെ പടിക്കെട്ടുകൾ പൊളിച്ചു കളഞ്ഞു ആ ഭാഗം റാമ്പ് പോലെ ആക്കി എടുത്ത് അതു കൊണ്ട് ഇപ്പൊ മുറ്റം വരെ കാർ കയറ്റാം. അനന്ദു വീടിന്റെ പടിക്കൽ കൊണ്ട് കാർ നിർത്തി ശ്രീദേവിയും കല്ലുവും കൂടി ആയാളെ കാറിൽ നിന്ന് ഇറങ്ങാൻ സഹായിച്ചു കല്ലു അയാളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. ശിവ ഉദയന് കിടക്കാനുള്ള മുറി വൃത്തിയാക്കി ഇട്ടിരുന്നു. അയാൾ പതിയെ കട്ടിലിലേക്ക് ഇരുന്നു ശിവയും കല്ലുവും അയാളുടെ അടുത്ത് തന്നെ നിന്നു ഒരാഴ്ച കൊണ്ട് അച്ഛൻ ഒരുപാട് ക്ഷീണിച്ച പോലെ കല്ലുവിന് തോന്നി

“കല്ലു ”
അയാൾ വിളിച്ചു. അവൾ അടുത്തേക്ക് ചെന്നു അയാളുടെ അടുത്ത് കട്ടിലിൽ അവളെ പിടിച്ചിരുത്തി
“അച്ഛൻ ഒരു കാര്യം പറയട്ടെ മോളേ
ഉം
“അച്ഛന് ഇനി അധികനാളില്ലന്ന് തോന്നുന്നു നിന്റെ കല്യാണം കൂടി കണ്ടിട്ട്….”
അയാൾ പാതിയിൽ നിർത്തി അവൾ ഞെട്ടി അച്ഛന്റെ മുഖത്തു നോക്കി അയാൾ ഒന്ന് ചിരിച്ചു
“അച്ഛൻ നിർബന്ധിക്കുവല്ല ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു എല്ലാം നിന്റെ ഇഷ്ടം ”
അവൾ ഒന്നും പറയാതെ തലതാഴ്ത്തി ഇരുന്നു
“അച്ഛൻ തീരുമാനിച്ചോളൂ എനിക്ക് സമ്മതം ”
അവൾ മുഖം ഉയർത്താതെ പറഞ്ഞു

” കല്ലൂ”
അയാൾ വിളിച്ചു അവൾ മുഖമുയർത്തി അയാളെ നോക്കി ചിരിച്ചു പതിയെ എഴുന്നേറ്റു പുറത്തേക്കു നടന്നു .ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ട് എങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അതിന്റെ പൊരുൾ മനസിലായിട്ടും കണ്ടില്ലെന്നു നടിക്കാനെ അപ്പോൾ അയാൾക്ക് ആയുള്ളൂ

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here