Home Latest എന്താ ഇവിടെ നടക്കുന്നത്…അല്ല ഞാനും ആകെ കിളിപോയപോലെ ആയി… Part – 3

എന്താ ഇവിടെ നടക്കുന്നത്…അല്ല ഞാനും ആകെ കിളിപോയപോലെ ആയി… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

ലക്ഷ്മി Part – 3

രചന : Vijay

അവളുടെ കണ്ണുകൾ കാണാൻ ആഗ്രഹിച്ചത് എന്തോ കണ്ടത് പോലെ വികസിച്ചു…

എല്ലാവരും എണീറ്റപ്പോളും അവൾ മാത്രം അവിടെ നിൽക്കുന്ന ആളെ നോക്കികൊണ്ട് അവിടെ തന്നെ ഇരുന്നു..

ഇത് കണ്ട പ്രിയ അവളെ പിടിച്ചു എനിപ്പിച്ചു..

കൃത്രിമമായി ലച്ചു എണിറ്റു നിന്നു.. എന്നിട്ടും അവളുടെ ആ കണ്ണുകൾ ആ അളിൽ തന്നെ ഉറച്ചു നിന്നു… ചുറ്റും നടക്കുന്നത് ഒന്നും അവളുടെ ശ്രദ്ധയിൽ പെട്ടില്ല…

അവൾ ഒന്നും കാണുന്നും ഉണ്ടായിരുന്നില്ല…
അവളുടെ മനസും ശരീരവും അയാളിൽ മാത്രം ഒതുങ്ങി നിന്നു… താൻ വേറെ ഏതോ ലോകത്ത് എത്തിയ പോലെ അവൾക് തോന്നി…

എല്ലാ കുട്ടികളും ഇരുന്നിട്ടും അവൾ മാത്രം ഇരുന്നില്ല…

താൻ എന്താടോ ഇരിക്കാത്തെ..??

അയാളുടെ ചോദ്യം കെട്ടിട്ടും അവൾ അവിടെ തന്നെ നിന്നു..

എല്ലാവരുടെയും കണ്ണുകൾ ലച്ചുവിന്റെ മേലെ ആയി..
അതിനിടയിൽ പ്രിയ അവളെ ഇരിക്കാൻ പറഞ്ഞു കൈയിൽ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു

ടോ തന്നോടാ പറഞ്ഞെ ഇരിക്കാൻ…???

ഇപ്രാവശ്യം കുറച്ചു ഒച്ചയിൽ ആണ് ആയാൽ പറഞ്ഞത്….

പെട്ടന്നു ഞെട്ടിയ ലച്ചു നോക്കിയപ്പോ ക്ലാസ്സിൽ ഉള്ള എല്ലാവരും തന്നെ നോക്കി നില്കുന്നു…
അവൾ പതിയെ അവിടെ ഇരുന്നു…

പ്രിയ : എന്താടി എന്തു പറ്റി??

പക്ഷെ ലച്ചു ഒന്നും മിണ്ടിയില്ല…

അവൾ അയാളെ തെന്നെ നോക്കി ഇരിക്കുകയായിരുന്നു.. എപ്പോഴാണ് അവൾ ശരിക്കും അയാളെ ശ്രദ്ധിച്ചത്…

കുറച്ചു കട്ടി മീശയും.. ചോര ചുണ്ടുകളും.. താടി ഡ്രിം ചെയ്തു ലെവൽ ആക്കി വച്ചേക്കുന്നു..
നെറ്റിയിൽ ഒരു ചെറിയ ചന്ദന കുറിയും..
കറുത്ത കളർ പാന്റും.. ബ്ലു കളർ ഷർട്ടും..
ഷർട്ട്‌ ഇൻസൈട് ചെയ്തിരിക്കുന്നു..
ഒരു ഷൂവും.. കണ്ടാൽ ഒരു ഇരുപത്തഞ്ചു ഇരുപത്താറു വയസു മാത്രം പ്രായം.. ഇരു നിറം.. അവൾ സ്വയം മറന്നു അയാളെ നോക്കി ഇരുന്നു…

😍😍😍😍

അതെ അതെ മുഖം താൻ ഇത്രയും നാൾ കാണാൻ ആഗ്രഹിച്ച മുഖം ഏതാണോ ആ മുഖം…

ഈശ്വര അവൾ വേഗം തന്റെ ഡയറി അടുത്ത് തുറന്നു…
ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പ്രിയ പെട്ടന്നു ലച്ചു ഡയറി തുറക്കുന്നത് കണ്ട് അവൾ അതിലേക്കു നോക്കി…

ആ ഡയറി യിലെ ഫോട്ടോ കണ്ടു അവൾ അന്തം വിട്ടു ലച്ചുവിനെ നോക്കി,. എന്നിട്ട് അവിടെ നിൽക്കുന്ന അയാളെയും…

അപ്പോഴേക്കും അവിടെ നിൽക്കുന്ന ആൾ സംസാരിക്കാൻ തുടങ്ങിയിരുന്നു…

ഹായ്.. ഗുഡ് മോർണിംഗ്.. ഞാൻ വിജയ്..
നിങ്ങളുടെ ഗംഗ മിസ് നു പകരം ഞാൻ ആണ് ഇനിമുതൽ ക്ലാസ്സ്‌ അടുക്കുക..
ഇത്രയും പറഞ്ഞു വിജയ് എല്ലാവരേം നോക്കി. ആകെ ഇരുപത്തഞ്ചു പേർ ഉള്ളതിൽ അഞ്ചു പേർ മാത്രമേ ഉള്ളു ആൺകുട്ടികൾ ബാക്കി എല്ലാവരും പെൺകുട്ടുകളാണ്…

അവൻ നോക്കുമ്പോൾ കുട്ടികൾക്കിടയിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കി ഇരിക്കുന്നു..
മറ്റു കുട്ടികളിൽ നിന്നും എന്തോ ഒരു പ്രേത്യേകത ആ കണ്ണുകൾക്ക് ഉണ്ടെന്നു അവനു തോന്നി..
ഒരുതരം അത്ഭുതം…😍😍😍
ആരെയും ആകർഷിക്കുന്ന കണ്ണുകൾ… വിജയ്ക്കു ആ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകൾ മാറ്റാൻ തോന്നിയില്ല..
കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി നിന്നു..

ഇതേസമയം ലച്ചുവിനും വിജയുടെ അതെ അവസ്ഥ തന്നെ ആയിരുന്നു…

പ്രിയക് എന്നെങ്കിൽ കിളി പോയ അവസ്ഥ ആയിരുന്നു.. അവൾക് എന്താ സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല..

പ്രിയ ലച്ചുവിനെയും വിജയയെയും മാറി മാറി നോക്കി..

രണ്ടുപേരും പരസ്പരം നോക്കി നില്കുന്നത് കണ്ടപ്പോൾ.. പ്രിയക് ആകെ ആച്യര്യം ആയി..

അപ്പോഴേക്കും കുട്ടികൾക്കിടയിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു..

സർ കല്യാണം കഴിച്ചതാണോ???

വിജയ് പെട്ടന്നു ഞെട്ടി തിരിഞ്ഞു ചോദിച്ച ആളോട് പറഞ്ഞു…

അതൊക്കെ പറയാൻ ഇനിയും സമയം ഉണ്ടല്ലോ..
ആദ്യം നിങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടാം എന്നിട്ടാകാം ബാക്കി…

അവൻ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

അപ്പോഴേക്കും ലച്ചുവും നോർമൽ ആയിരുന്നു..

ആ ചോദ്യം കേട്ടപ്പോളേക്കും അവളുടെ മുഖം എന്തിനെന്നറിയാതെ മങ്ങി…

അത്രയും നേരം ഉദിച്ച സൂര്യനെ പോലെ തിളങ്ങിയിരുന്ന അവളുടെ മുഖം മങ്ങിയത് കണ്ട് പ്രിയക് മനസിലായി…

ആ ചോദ്യം ആണ് അവളുടെ മുഖം മങ്ങാൻ കാരണം എന്ന്…

അതിനിടക്ക് പ്രിയക് ലച്ചു പറയാതെ തന്നെ അകദേശം കാര്യങ്ങൾ മനസിലായിരുന്നു… അവളുടെ ഡയറിയിൽ ഉള്ള ഫോട്ടോയും വിജയ് യെയും കണ്ടപ്പോ…

അപ്പോഴേക്കും വിജയ് എല്ലാവരെയും പരിചയ പെട്ടു തുടങ്ങി..

ഓരോരുത്തരായി എണിറ്റു പേര് പറഞ്ഞു…

അതിനിടയിൽ പ്യുൺ ക്ലാസ്സിലേക്ക് വന്നു…

സർ…..

വിജയ് അയാളുടെ അടുത്തേക് ചെന്നു…

സർനെ പ്രിസിപൽ വിളിക്കുന്നു….

വിജയ് : ശരി ഇപ്പോ വരാം…

അതും പറഞ്ഞു അവൻ തിരിച്ചു ക്ലാസ്സ്‌ റൂമിലേക്ക്‌ വന്നിട്ട്..

വിജയ് : ഞാൻ പ്രിൻസിപ്പലിന്റെ റൂമിൽ പോയിട്ട് ഇപ്പോ വരാം വന്നിട്ട് ബാക്കി പരിചയപ്പെടാം..😊😊

അതും പറഞ്ഞു അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങി..

വിജയ് പോകുന്നതും നോക്കി ഇരികുകയായിരുന്നു ലച്ചു.
അവൻ കണ്ണിൽ നിന്നും മറഞ്ഞിട്ടും അവൾ ആ വാതിലിലേക്കു തന്നെ നോക്കി ഇരുന്നു…

ഇത് കണ്ട പ്രിയ അവളുടെകണ്ണുകൾക്കു മുന്നിലൂടെ കൈ ആട്ടി….
എന്നിട്ടും ലച്ചു ഇത് ഒന്നും അറിയാതെ അവൻ പോയ അവിടേക്കു നോക്കി ഇരികുകയായിരുന്നു…

ടീ….. ലച്ചു…..

പ്രിയയുടെ വിളികേട്ട് പെട്ടന്നു ഞെട്ടി തിരിഞ്ഞു പ്രിയയെ നോക്കി….

ലച്ചുവിന്റെ കണ്ണുകൾ ഇപ്പോ പുറത്തു ചാടും എന്ന പോലെ ആയിരുന്നു…

അതുകണ്ട പ്രിയക് ചിരി വന്നു…. ചിരി അവൾ കടിച്ചമർത്തി ലച്ചുവിനോട് ചോദിച്ചു…

പ്രിയ : എന്താ ഇവിടെ നടക്കുന്നത്…അല്ല ഞാനും ആകെ കിളിപോയപോലെ ആയി…
നിന്റെ കൈയിലെ ഫോട്ടോയും സർ നെയും കണ്ടപ്പോൾ…

ഇത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്ന ലച്ചുവിനെ തോളത്തു പിടിച്ചു കുലുക്കികൊണ്ട് പ്രിയ തുടർന്നു…

ലച്ചു ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ…

മ്മ്മ്…
ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി…

പ്രിയ :നീ പിന്നെ എന്താ ഒന്നും പറയാത്തത്???

ലച്ചു : ഞാൻ.. ഞാൻ എന്തു പറയാനാ പ്രിയ…
ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി പോയി..
എനിക്ക് പിന്നെ എന്താ ചെയ്യേണ്ടെന്നു ഒരു പിടിത്തവും കിട്ടിയില്ല..

പ്രിയ : ഫോട്ടോയും പിന്നെ സർ നെയും കണ്ടപ്പോ ഞാൻ ശരിക്കും ഞെട്ടി…
കിളി പോയി എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇപ്പോ ശരിക്കും മനസിലായി…

ലച്ചു : ടി ഞാൻ….

പ്രിയ : ലച്ചു നീ സത്യം പറ സർ നെ മുൻപ് നേരിട്ടു നീ എവിടെയെങ്കിലും വച്ചു കണ്ടിട്ടുണ്ടോ?? നീ പറയുന്ന കൂട്ട് സ്വപ്നത്തിൽ അല്ലാണ്ട്??

പ്രിയ തന്റെ ഉള്ളിലുള്ള സംശയത്തെ ലച്ചുവിനോട് ചോദിച്ചു…

ലച്ചു :ഇല്ല ഞാൻ ഇതിനു മുൻപ് കണ്ടിട്ടെ ഇല്ല നേരിട്ടു…

പ്രിയ : പിന്നെ എങ്ങനെ ഇത്ര കൃത്യമായി നീ വരച്ചു…
??

ലച്ചു : എനിക്ക് അറിയില്ല പ്രിയ… ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് എല്ലാം…

പ്രിയ : ശരിയാ എന്നാലും എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുനില്ല… എങ്ങനെയൊക്കെ ഉണ്ടാകുമോ സ്വപ്നത്തിൽ കാണുക എന്നിട്ട് അത്പോലെ ഒരാൾ നേരിട്ടു കാണുക…
ഈശ്വര…
അതും പറഞ്ഞു പ്രിയ തലയിൽ കൈ വച്ചു….

എന്നിട്ട് ലച്ചുവിന്റെ മുഖം കൈകൊണ്ട് കോരി എടുത്തിട്ടു പറഞ്ഞു..

നീ എന്തായാലും ഭാഗ്യവതിയാ മോളെ.. ഇത്രയും നാളും നീ കാണാൻ ആഗ്രഹിച്ച നിന്റെ ഗന്ധർവൻ ഇപ്പോ മുന്നിൽ വന്നില്ലേ….. കള്ള കൃഷ്ണൻ കൊണ്ട് വന്നതാ നിന്റെ മുൻപിൽ.. എന്റെ ലച്ചുകുട്ടിക് കാണാൻ…

പ്രിയ എത്രയും പറഞ്ഞപ്പോളേക്കും ലച്ചുവിന്റെ മുഖം പ്രണയം വന്നു നിറഞ്ഞു…

പ്രിയ :എന്തായിരുന്നു രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്നു… നീ സർ നെ നോക്കി നില്കുന്നു..

ലച്ചു ഇതെല്ലാം ഒരു ചെറിയ ചിരിയോടെ കേട്ടുകൊണ്ടിരുന്നു..

നല്ല പേരാട്ടോ…വിജയ്..

ലക്ഷ്മി വിജയ് നല്ല ചേർച്ച ഉണ്ട്…

പ്രിയ അത് പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു…

അയ്യോടാ കൊച്ചിന് നാണം വന്നോ…

പോടീ …അതും പറഞ്ഞു ലച്ചു പ്രിയയുടെ കൈയിൽ പിച്ചി…

പ്രിയ ലച്ചുവിനെ ദേഷ്യം പിടിപ്പിക്കുവനായി പറഞ്ഞു..

പ്രിയ : എന്നാലും സർ നെ കണ്ടപ്പോ ഞാൻ പോലും അറിയാണ്ട് ഒന്നു നോക്കി പോയി.. നിതിൻ വരുന്നതിനു മുന്നേ ആയിരുന്നെങ്കിൽ ഞാൻ ഒന്നു നോക്കിയേനെ….😜😜😜

അത് കേട്ടതും ലച്ചു പ്രിയയുടെ കഴുത്തിൽ കയറി പിടിച്ചു എന്നിട്ട്…

കൊല്ലും ഞാൻ അങ്ങനെ വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ….😡😡

പ്രിയ : എന്റെ പോന്നു മോളെ ഞാൻ ചുമ്മാ നിന്റെ മനസ് അറിയാൻ പറഞ്ഞതാ എനിക്ക് വേണ്ടേ നിന്റെ ഗന്ധർവനെ.. എനിക്ക് എന്റെ നിതിൻ ചേട്ടൻ മതി…

അപ്പോഴേക്കും ലച്ചു പ്രിയയുടെ കഴുത്തിലെ പിടി വീട്ടിരുന്നു…

ലച്ചു ചിരിച്ചുകൊണ്ട് പ്രിയയെ നോക്കി ഇരുന്നു..
എന്നിട്ട് പ്രിയയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
എന്നിട്ട് ചോദിച്ചു…

ലച്ചു : ടാ സിറിന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?? വല്ല പ്രണയമോ അങ്ങനെ?? മുറപ്പെണ്ണ് ഉണ്ടാകുമോ?? സർ എന്താ കല്യാണ കാര്യം ചോദിച്ചപ്പോ ഒന്നും മിണ്ടാതെ ഇരുന്നത്???

ഒരു നൂറായിരം ചോദ്യം ലച്ചു സങ്കടത്തോടെ പ്രിയയോട് ചോദിച്ചു…

പ്രിയ: എന്റെ ലച്ചു നീ സമാദാനം ആയിട്ട് ഇരിക്ക്.. കണ്ടിട്ട് കല്യാണം ഒന്നും കഴിഞ്ഞട്ടില്ല.. പിന്നെ പ്രേമം നിന്നെ നോക്കുന്നത് കണ്ടിട്ട് അങ്ങനെ ഒന്നും ഉള്ളതായി തോന്നുന്നില്ല…

പ്രിയ ലച്ചുവിനെ സമാദാന പെടുത്തി..

ലച്ചു : അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ മോഹിക്കുന്നത്.. എന്റെ കാര്യങ്ങൾ അറിയുമ്പോഴേക്കും എന്നെ വെറുക്കും.. അല്ലെ പ്രിയ..

അത്രയും പറഞ്ഞപ്പോഴേക്കും ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു..

പ്രിയ എന്തു പറയണം എന്നറിയാതെ ലച്ചുവിനെ നോക്കി…😢😢

ഇതേ സമയം പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും ഇറങ്ങിയ വിജയ് ക്ലാസ്സ്‌റൂമിലേക്ക് നടന്നു വരുകയായിരുന്നു..

അവന്റെ മനസിലേക്കു പെട്ടന്നു ലച്ചുവിന്റെ മുഖം കയറി വന്നു… ആ കണ്ണുകൾ എന്തൊരു തിളക്കം ആണ് ആ കണ്ണുകൾക്ക്.. നോക്കിയാൽ വീണ്ടും വീണ്ടും നോക്കി നില്കാൻ തോന്നിപോകും ആ മുഖത്തേക്കു…
താൻ സ്വപ്നത്തിൽ കാണാറുള്ള അതെ മുഖം .. ആരാ അവൾ…???

തുടരും…..

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്‌ ചെയ്യണം…

LEAVE A REPLY

Please enter your comment!
Please enter your name here