Home Latest ഒരു തവണ എങ്കിലും അവളെ ഒന്ന് കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു… Part – 12

ഒരു തവണ എങ്കിലും അവളെ ഒന്ന് കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 12

രണ്ട് ദിവസത്തിന് ശേഷം ആണ് ജിത്തിന് ബോധം തെളിഞ്ഞത് പിന്നെയും ദിവസങ്ങൾ എടുത്തു അവൻ യാത്ര ചെയ്യാവുന്ന സ്ഥിതിയിൽ ആകാൻ നാട്ടിലെ ഹോസ്പിറ്റലിലെ 3 ആഴ്ചത്തെ വാസത്തിനു ശേഷം ജിത്തു ഡിസ്ചാർജ് ആയി. അവനെ വീട്ടിലേക്ക് കൊണ്ട് വന്നു.ഹോസ്പിറ്റലിൽ കിട്ടുവും നിർമലയും മാറി മാറി നിന്നു അനന്ദുവും ആകാശും എന്ത് സഹായത്തിനും തയ്യാറായി ഹോസ്പിറ്റലിൽ കൂടെ നിന്നു റോബിൻ എല്ലാദിവസവും വന്നു കുറച്ചു നേരം ജിത്തുവിന്റെ കൂടെ ഇരിക്കുന്നത് പതിവാക്കി മുഖം ഉൾപ്പെടെ ശരീരത്തിന്റെ വലതു ഭാഗത്തുണ്ടായ ചതവു കാരണം ജിത്തിന് സംസാരിക്കാൻ പ്രയാസമായിരുന്നു ഇടതു കാലിനും കൈക്കും ഓടിവുണ്ട്. തലക്കേറ്റ ക്ഷതം ചികിത്സ കൊണ്ട് മാറ്റം വരുന്നു എഴുന്നേൽക്കാനും ഇരിക്കാനും പോയിട്ട് ഒന്ന് അനങ്ങാൻ കൂടി പറ്റാത്ത അവസ്ഥ.

അവനെ ശുശ്രുഷിക്കുന്ന ഉത്തരവാദിത്തം സന്തോഷത്തോടെ കിട്ടു ഏറ്റെടുത്തു അവൾ ജോലി ഉപേക്ഷിച്ചു. അവന്റെ പരിചരകയായി. കിട്ടു അതൊക്കെ ചെയ്യുന്നത് ജിത്തിന് ഇഷ്ടമല്ലെങ്കിലും ഒന്നും പറയാൻ ആകാതെ ആസ്വസ്തനായി അവൻ കിടന്നു.ആദ്യമാദ്യം ദേഷ്യപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ തുടങ്ങുമ്പോൾ മുഖപേശികൾ വലിഞ്ഞു വേദനിപ്പിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കാൻ പോലും ആകാതെ അവളെ ആശ്രയിക്കേണ്ടി വന്നു. അത് തന്നെ ആയിരുന്നു ജിത്തുവിന് ഏറെ വിഷമമുള്ള കാര്യവും.

സ്വയം ഒന്ന് അനങ്ങാൻ പോലും പറ്റാതെ കിടക്കുന്ന ആളെ പരിപാലിക്കുക അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. എങ്കിലും കിട്ടു ആവേശത്തോടെ ഓരോന്നും ചെയ്തു കൊടുത്തു. അവൾ അതിൽ ഏറെ സന്തോഷവതിയായിരുന്നു.ആ കഷ്ടപ്പാടുകൾ അവളെ ഏശിയിരുന്നില്ല എല്ലാത്തിനും ഒടുവിൽ ജിത്തിന്റെ പ്രണയം നേടാൻ അവൾ കൊതിയോടെ കാത്തിരുന്നു. കിട്ടുവിന്റെ അമ്മയും അച്ഛനും വേണുവും കലേഷും അനന്ദുവും ഒക്കെ ജിത്തുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു പലതവണ വന്നു പോയി കല്ലുവിനു പോയി കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൾ മടിച്ചു. ശിവ അവൾക്കു വേണ്ടി ജിത്തുവിനെ പോയി കണ്ടു വിവരങ്ങൾ അറിഞ്ഞു കിട്ടുവിന്റെ വീട്ടിൽ നിന്നും ഓരോരുത്തരും വരുമ്പോൾ ജിത്തു കല്ലുവിനെ പ്രതീക്ഷിക്കും.

ഒരു തവണ എങ്കിലും അവളെ ഒന്ന് കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.പല തവണ കിട്ടുവിനെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചറിയാൻ കല്ലുവിന്റെ മനസ് തുനിഞ്ഞെങ്കിലും എന്തോ ഓർമ്മയിൽ അവൾ പിൻവലിഞ്ഞു.ജിത്തുവിന് പതിയെ പതിയെ മാറ്റങ്ങൾ കണ്ടു തുടങ്ങി ആരോഗ്യപരമായും കിട്ടുവിനോടുള്ള സമീപനത്തിലും. അവൾ അവന് വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും ഓരോ വിശേഷങ്ങൾപറഞ്ഞു കൊണ്ടിരിക്കും ആദ്യമാദ്യം കേൾക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും കേൾക്കുന്നില്ല എന്ന മട്ടിൽ ഇരിക്കും എന്നാൽ ഇപ്പൊ മൂളി കേൾക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്യും അവളുടെ സ്നേഹവും കരുതലും കാണുമ്പോൾ തിരികെ അവളോട് സ്നേഹം തോന്നുന്ന അതേ നിമിഷം തന്നെ പഴയ പല ഓർമ്മകളിലും അവന്റെ ഉള്ളിൽ കിട്ടുവിനോടുള്ള ദേഷ്യം വന്നു നിറയും.എന്നാൽ അത് പ്രകടിപ്പിക്കാതെ അവൻ മൗനം പാലിക്കും.കിട്ടു ആകട്ടെ അവന് വന്ന ചെറിയ മാറ്റത്തിൽ പോലും സന്തോഷവതി ആയിരുന്നു തന്റെ സ്വപ്‌നങ്ങൾ പൂവണിയാൻ ഇനി അധികകാലം കാത്തിരിക്കണ്ട എന്ന ചിന്ത അവൾക്ക് പുതിയ ഉണർവ്വേകി.

ശാരി പാച്ചുവിനു അത്താഴം കൊടുക്കുകയായിരുന്നു പാലിൽ കുതിർത്ത ചപ്പാത്തി ചെറിയ കഷണങ്ങൾ ആക്കി അവന്റെ കുഞ്ഞു വായിലേക്ക് അവൾ വെച്ച് കൊടുത്തു അവൻ ടീപോയ്ക്ക് ചുറ്റും ഓടി കളിക്കുന്നതിനടയിൽ ആണ് ഭക്ഷണം കൊടുപ്പ് അവനാകട്ടെ അവളെ കളിപ്പിച്ചു എങ്ങനെ ഭക്ഷണം കഴിക്കാതിരിക്കാം എന്ന ചിന്തായിലാണ് അടുത്ത് സോഫയിൽ ചാരി കാലും നീട്ടി ഇരുന്നു ഭക്ഷണം കഴിക്കുകയാണ് കുഞ്ഞി മടിയിൽ വെച്ചിരിക്കുന്ന പാത്രത്തിൽ നിന്നും അവൾ ചപ്പാത്തി മുറിച്ചു കഴിക്കുന്നു പക്ഷെ ശ്രദ്ദ മുഴുവൻ ടീവിയിൽ പെപാ പിഗിനെ കാണുന്നതിൽ ആണ്.
“പെട്ടന്ന് കഴിക്ക് കുഞ്ഞി ഒരു ചപ്പാത്തിയും കൊണ്ട് എപ്പോ ഇരിക്കാൻ തുടങ്ങിയതാ ”
പാച്ചുവിന്റെ പിന്നാലെ ഓടി തളർന്ന ദേഷ്യം തീർക്കാൻ എന്ന പോലെ ശാരി കുഞ്ഞിയോട് ദേഷ്യപ്പെട്ടു കുഞ്ഞി അമ്മയുടെ ഒച്ച കേട്ട് മുഖം തിരിച്ചു.

“നാൻ കയിക്കല്ലേ അമ്മേ”
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു
“ഉം ഉം കഴിക്കുവാ”
ശാരി പിറുപിറുത്തു. മെയിൻ ഡോർ തുറന്നു ഒരു സുമുഖനായ ചെറുപ്പക്കാരൻ ലിവിംഗ് റൂമിലേക്ക് കയറി വന്നു പാച്ചുവും കുഞ്ഞിയും ഓടി അയാളുടെ അടുത്തേക്ക് ചെന്നു
“കുഞ്ഞി വേണ്ട അങ്കിൾ ഹോസ്പിറ്റലിൽ നിന്ന് വരുവാ ”
ശാരി ഓടി ചെന്നു പാച്ചുവിനെ എടുത്തു
“അങ്കിൾ ഫ്രഷ് ആയിട്ട് വരാട്ടോ അയാൾ അവന്റെ കുഞ്ഞി കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.പാച്ചു അവന്റെ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു. അയാൾ അകത്തേക്ക് പോയി. അയാൾ ഫ്രഷ് ആയി തിരിച്ചു വരുമ്പോഴേക്കും കുഞ്ഞിയും പാച്ചുവും കഴിച്ചു കഴിഞ്ഞിരുന്നു അവർ രണ്ടു പേരും ചേർന്ന് ബാൾ കാലുകൊണ്ട് തട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ കൂടി അവരോടൊപ്പം കൂടി.

“നിനക്ക് കഴിക്കാൻ എടുക്കട്ടെ”
ശാരി അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു
“ഉം എടുത്തോ ”
അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു
“ശരത്തെ എടുത്ത് വെച്ചു ”
അവൾ ഡെയിനിങ് റൂമിൽ നിന്നു വിളിച്ചു പറഞ്ഞു അവൻ അവിടേക്ക് ചെന്നു കൈകഴുകി കഴിക്കാൻ ഇരുന്നു ശാരി അയാൾക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി
“ജിത്തിന് എങ്ങനെ ഉണ്ട്?”
കഴിക്കുന്നതിനിടയിൽ അവൻ ചോദിച്ചു
“ഞാൻ ഇന്ന് പോയില്ല”
“അതെന്താ ചേച്ചി ഇന്ന് പോകുമെന്ന് പറഞ്ഞതല്ലേ”
“നാളെ പോകാമെന്നു തോന്നി”
“ഉം”

“എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്?”
അവന്റെ മൂഡ് എന്താന്ന് അറിയാനുള്ള രീതിയിൽ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി അവൾ ചോദിച്ചു
“ഉം ചോദിക്ക് ”
അവൻ കഴിക്കുന്നതിൽ മാത്രം ശ്രദ്ദിച്ചു കൊണ്ട് പറഞ്ഞു
“കബനി ഇല്ലേ?”
“അതാരാ”
“ജിത്തുവിന്റെ”
“ഓഹ്…. ഉം”
“കബനിക്ക് ഒരു ട്വിൻ സിസ്റ്റർ ഉണ്ട് ”
ശരത് കഴിക്കുന്നത്‌ ഒരു നിമിഷത്തേക്ക് നിർത്തി
“നല്ല കുട്ടി എംടെക് കഴിഞ്ഞു ഒരു എഞ്ചിനീയറിങ് കോളേജിൽ പഠിപ്പിക്കുവാ ”
“ഉം”
“നിനക്ക് താല്പര്യം ആണെങ്കിൽ നമുക്കൊന്നു പോയി കണ്ടാലോ ”
ശാരി സംശയിച്ചു സംശയിച്ചു ചോദിച്ചു അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല
“ഉം ശെരി”
“നിനക്ക് സമ്മതമാണോ”
“ഉം”
അവൻ അത്ര പെട്ടന്ന് സമ്മതിക്കും എന്ന് പ്രതീക്ഷിചില്ലായിരുന്നു.കൂടുതൽ ഒന്നും ചോദിക്കുകയൊ പറയുകയോ ചെയ്യാതെ അവൻ

എഴുന്നേറ്റ് പോയി ശാരിക്ക് സന്തോഷം ആയി നാളെ തന്നെ പോയി ഇളയമ്മയോടും ഇളയച്ഛനോടും സംസാരിക്കണം അവൾ തീരുമാനിച്ചു പിറ്റേന്ന് ഉച്ചയോടെ ശാരി ജിത്തിന്റെ വീട്ടിലേക്കു തിരിച്ചു അവൾ അവിടെ ചെന്നപ്പോൾ ജിത്തിനെ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് കൊണ്ടുട്ടു തിരികെ വന്ന സമയം.റോബിനും അവരെ സഹായിക്കാൻ വന്നിരുന്നു അവർ ജിത്തുവിനെ കാറിൽ നിന്ന് എടുത്ത് അകത്തേക്ക് കൊണ്ട് വന്നു ശാരി വന്നത് കൊണ്ട് കുറച്ചു നേരം ഹാളിൽ ഇരിക്കാം എന്ന് ജിത്തു ആഗ്രഹം പറഞ്ഞു അവർ അവനെ ഹാളിലെ സോഫയിലേക്ക് ഇരുത്തി ജിത്തുവിന്റെ അവസ്ഥക്ക് ചെറിയ മാറ്റങ്ങൾ ഉണ്ടായി തലയിലെ കെട്ടഴിച്ചു. മുഖത്തെ പാടുകൾ കരിഞ്ഞു തുടങ്ങി. വിശേഷങ്ങൾ ഒക്കെ പറഞ്ഞതിന് ശേഷം ശാരി താൻ വന്നതിന്റെ കാര്യം പറഞ്ഞു
“അത് ശെരി ആകില്ല ചേച്ചി”

കേട്ട ഉടൻ ജിത്തു പറഞ്ഞു ദേഷ്യത്തിൽ അവന്റെ ശബ്ദം ഉയർന്നിരുന്നു. അത് കേട്ട് എല്ലാവരും അന്തിച്ചു അവനെ നോക്കി
“അല്ല അവൻ അവനൊരു ഡോക്ടർ അല്ലേ അപ്പൊ ഒരു ഡോക്ടറിനെ തന്നെ നോക്കുന്നതല്ലേ നല്ലത് ”
അവൻ ആരുടെയും മുഖത്തു നോക്കാതെ പറഞ്ഞു കിട്ടുവിന്റെ ഉള്ളിൽ ഒരു നോവ് പൊടിഞ്ഞു താൻ എത്രയൊക്കെ സ്നേഹിച്ചാലും കെയർ ചെറുത്താലും എന്തൊക്കെ ത്യാഗം ചെയ്താലും. അവന്റെ പ്രണയം തനിക്കു വേണ്ടി ആകില്ല എന്നവൾക്ക് തോന്നിതുടങ്ങി
“റോബി എന്നെ ഒന്ന് റൂമിൽ ആക്കോ”
അവൻ റോബിന്റെ നേർക്ക് നോക്കി
റോബിൻ അവനെ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു കിട്ടു കൂടി വന്നു സഹായിച്ചു അവർ അവനെ ബെഡിൽ കൊണ്ടു പോയി കിടത്തി കിട്ടു ഒന്നും പറയാതെ പുറത്തേക്കു ഇറങ്ങി
“ജിത്തു എന്താ നിന്റെ ഉദ്ദേശ്യം”
“എന്ത്‌ ”

“കാളിന്ദി ആരെയും വിവാഹം കഴിക്കാതെ ജീവിക്കണം എന്നാണോ”
ജിത്തു ഒന്നും മിണ്ടിയില്ല
“അതോ ഇപ്പൊ നിന്റെ കൂടെ നിന്ന് നിന്നെ ശുശ്രൂഷിക്കുന്ന നിന്റെ ഭാര്യയെ ഉപേക്ഷിച്ചിട്ട് അവൾടെ സിസ്റ്ററിനെ കൂടെ കൂട്ടമെന്നോ”
“ഞാൻ.. ഞാൻ അങ്ങനെ ഒന്നും…”
“പിന്നേ എന്താ .. ജിത്തേ ജീവിതം ഇങ്ങനെ ഒക്കെ ആണ്.കബനി ഒരു നല്ല മനസുള്ള പാവം കുട്ടിയൊന്നും അല്ല പക്ഷെ അവളും ഒരു പെണ്ണാ.. ഭാര്യയാ നിന്നോട് അവൾക്ക് സ്നേഹം മാത്രേ ഉള്ളു പഴയതൊക്കെ മറന്നു കള. നിന്നെ അവൾ കെയർ ചെയ്യുന്നത് മാത്രം നോക്ക്.”
“അങ്ങനെ കെയർ ചെയ്യുന്നവരെ ഒക്കെ സ്നേഹിക്കാൻ പറ്റോ.. ഈ ഒരു കാരണം കൊണ്ട് അവളോട് എനിക്ക് സ്നേഹം ഉണ്ടാകും എന്നാണോ അങ്ങനെ ആണെങ്കിൽ ഇതു പോലെ എന്നെ ഹോസ്പിറ്റലിലെ നഴ്സുമാരും കെയർ ചെയ്തു. അവരേം ഞാൻ ഇഷ്ടപ്പെടോണോല്ലോ”
ജിത്ത് വാശിയിൽ പറഞ്ഞു

“അതു പോലെ ആണോ ഇതു”
ജിത്ത് ഒന്നും പറയാതെ മുഖം തിരിച്ചു റോബിൻ ദേഷ്യപ്പെട്ടു ഇറങ്ങി പോയി. അവരുടെ സംസാരവും കേട്ട് കൊണ്ട് കിട്ടു പുറത്തു നിന്നു
“കല്ലുവിന്റെ കല്യാണം ഉടനെ നടത്തണം ഉടനെ”
അവൾ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചു കൊണ്ട് പിറുപിറുത്തു.

“ദേവി താൻ ഒന്നിങ്ങു വന്നേ ”
ഉദയൻ വാതിൽക്കൽ നിന്ന് വിളിച്ചു സന്ധ്യാ ദീപം കൊളുത്തി പ്രാർത്ഥിക്കുകയായിരുന്ന അവർ പെട്ടന്ന് അതു അവസാനിപ്പിച്ചു അയാളുടെ അടുത്തേക്ക് ചെന്നു എന്നത്തേയും പോലെ സ്കൂളിൽ നിന്ന് വന്ന ശേഷം കുളി കഴിഞ്ഞു വന്നു ചാരുകസേരയിൽ ഇരിക്കുകയായിരുന്നു അയാൾ.
“ചായ എടുക്കട്ടെ ”
അവർ അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു
“ഇപ്പൊ വേണ്ട താൻ ഇവിടെ ഇരിക്ക് ”
അയാൾ അടുത്ത് കിടന്നു കസേര ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു
“ഇന്ന് ജിത്തിന്റെ അച്ഛൻ വിളിച്ചിരുന്നു കല്ലുന് ഒരു കല്യാണലോചന “.
“ആണോ? ആരാ? എവിടുന്നാ?”
“ജിത്തിന്റെ അമ്മേടെ ചേച്ചിടെ മോനാ പയ്യൻ”
‘ആണോ”

“ഉം പയ്യന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു അമ്മ രണ്ടു കൊല്ലം മുൻപേയും ഒരു പെങ്ങൾ മാത്രേ ഉള്ളു അന്ന് വന്നിരുന്നല്ലോ ആ കുട്ടി”
“ഉം മനസിലായി”
“അവർക്ക് കാരണവന്മാർ ആയിട്ടും കുടുംബക്കാരായിട്ടും ജിത്തിന്റെ അച്ഛനും അമ്മയും മാത്രേ ഉള്ളു അതാ അയാള് തന്നെ വിളിച്ചത് പയ്യൻ ഡോക്ടറാ വിദേശത്തോക്കെ പഠിച്ചതാ”
₹ആലോചിക്കാന്ന് തോന്നുന്നു കിട്ടുവും കല്ലുവും ഒരു കുടുംബത്തിൽ തന്നെ ആകുന്നത് നല്ലതല്ലേ പക്ഷേ അവൾക്കു ഒരു സ്ഥിരം ജോലി ആയിട്ട് മതീന്നാ താല്പര്യം ഇവിടെ ഗീതയോട് പറയണ കേട്ടു”
“എനിക്കും അങ്ങനെ തന്നെ മക്കിളിൽ ആരെങ്കിലും സർക്കാർ സർവീസിൽ കയറി കാണണം എന്നൊരു മോഹം ഉണ്ട് ”
“ഉടനെ നടത്തണം എന്നൊന്നും ഇല്ലല്ലോ ആദ്യം ചെക്കൻ വന്നു ഒന്ന് കണ്ടിട്ട് പോട്ടേ ഇഷ്ടമായെങ്കിൽ ഉറപ്പിച്ചു വെക്കാല്ലോ”
ശ്രീദേവി താല്പര്യത്തോടെ പറഞ്ഞു
“ഉം”
അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു

“എന്നാ അടുത്ത ഞായറാഴ്ച അവരോട് വരാൻ പറഞ്ഞോളൂ”
“ഇത്ര പെട്ടന്നോ”
“അവൾ വെള്ളിയാഴ്ച വരും എന്ന് ഇന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു ഇപ്പൊ വിളിച്ചു പെണ്ണുകാണലാ എന്നൊന്നും പറയണ്ട സമയം ആകുമ്പോ പറയാം ”
“ഉം എന്നാ അങ്ങനെ ആകട്ടെ ”
എങ്കിലും അയാളുടെ മുഖത്തു ഒരു ഇഷ്ടക്കേട് തെളിഞ്ഞു നിന്നു

“കല്ലു എഴുന്നേറ്റേ കല്ലു..
ശ്രീദേവി കല്ലുവിനെ കുലുക്കി വിളിച്ചു തലേ ദിവസം രാത്രി മുഴുവൻ അവളും കാവുവും ഉറങ്ങാതെ കരയുന്ന കുഞ്ഞി കാർത്തിയെയും കൊണ്ട് നടക്കുകയായിരുന്നു ചെക്കന് രാത്രി ഉറക്കം ഇല്ല പകലു മുഴുവൻ ഉറക്കം വേണമെങ്കിൽ ഉണർത്തി പാല് തന്നോ എന്ന ഭാവമാ അവനു.
“നാലു മണി കഴിഞ്ഞിട്ടാ കിടന്നേ പ്ലീസ് അമ്മാ ഒന്ന് കിടന്നോട്ടെ ”
എഴുന്നേൽക്ക് കല്ലു 9 മണി കഴിഞ്ഞു ”
കല്ലു കണ്ണ് തിരുമി എഴുന്നേറ്റ് ഇരുന്നു
“എഴുന്നേറ്റു പല്ല് തേച്ചു കുളിക്കാൻ നോക്ക്
“ഉം”
അവളൊന്നു മൂളികൊണ്ട് തിരിഞ്ഞു ജനാല തുറന്നു പുറത്തേക്ക് നോക്കി ശ്രീദേവി പുറത്തേക്ക് ഇറങ്ങിയപ്പോൾ വീണ്ടും കിടന്നു പിന്നെ ഉറക്കം വന്നില്ല എഴുന്നേറ്റ് പല്ല് തേപ്പു കഴിഞ്ഞു ഒരു കപ്പ്‌ കോഫിയുമായി ഉമ്മറത്തേക്ക് ഇറങ്ങി ഉദയൻ പത്രവായനയിൽ മുഴുകി ഇരിക്കുകയാണ് അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി മുറ്റത്തിന്റെ വടക്ക് ഭാഗത്തു ഉള്ള പടിക്കെട്ടുകൾ ഇറങ്ങി ചെല്ലുന്നതു ചെറിയ ഒരു പറമ്പിലേക്കാണ്. അവിടെ ചാമ്പയും നെല്ലിയും പേരയും സീതാപ്പഴവും അത്തിയും മുതൽ മാവും പ്ലാവും ഉൾപ്പെടെ ഫലവൃക്ഷങ്ങൾ നിറഞ്ഞതാണ് കുഞ്ഞുനാള് മുതൽ കുടുംബത്തിലെ കുട്ടികൾ എല്ലാം ചേർന്ന് കളിച്ചിരുന്ന പറമ്പായിരുന്നു അത്.കളിക്കാൻ മാത്രമല്ല പകൽ സമയങ്ങളിൽ ആ പറമ്പിലെ ഏതെങ്കിലും മരത്തിന്റെ തണലിൽ ശുദ്ധവായുവും തണുത്ത കാറ്റുമേറ്റിരുന്നു പഠിക്കാനും കല്ലുവിന് ഇഷ്ടമായിരുന്നു .മുറിയിലെ സ്റ്റഡി ടേബിലിനെക്കാൾ സുഖം അതാണെന്നാണ് അവളുടെ വാദം അവൾ പടിക്കെട്ടുകൾ

പടിക്കെട്ടുകൾ ഇറങ്ങി പറമ്പിലേക്ക് നടന്നു അവിടെയാകെ കറങ്ങി നടന്നു. കൈകുമ്പിളിൽ നിറയെ ചുവന്ന ചാമ്പക്കയും ആയി മുറ്റതേക്ക് ഉള്ള പടിക്കെട്ടുകൾ കയറി. ചാമ്പ മരത്തിന്റെ കൊമ്പിലുടക്കി അഴിഞ്ഞ മുടി കാറ്റിൽ പറന്നു കൈകൾ കൊണ്ട് മുടി ഒതുക്കാൻ പാട്പെട്ടുകൊണ്ട് അവൾ മുറ്റത്തേക്ക് കയറി.ഇല കാണാത്ത രീതിൽ പൂത്തു നിൽക്കുന്ന മഞ്ഞ മന്ദരത്തിലേക്ക് നോക്കി നിൽക്കുന്ന ആളെ കണ്ടു കല്ലു ഒന്ന് നിന്നു ഇങ്ങനെ ഒരാൾ ആരാ എന്ന് ഓർക്കുകയായിരുന്നു അവൾ. കിഴക്ക് വശത്തെ പടിക്കെട്ടുകൾക്ക് താഴെ കാർ കണ്ടപ്പോൾ അച്ഛനെ കാണാൻ വന്നവരാരോ ആണെന്ന് അവൾ ഓർത്തു അയാൾ പുറം തിരിഞ്ഞു നില്കുകയായിരുന്നത് കൊണ്ട് അവളെ കണ്ടില്ല.അവളുടെ കയ്യിലിരുന്ന ചാമ്പക്കകൾ ചിലത് താഴെ വീണു അതു പെറുക്കി എടുത്തു കൊണ്ട് നോക്കിയത് അയാളുടെ മുഖത്തേക്കയൊരുന്നു കണ്ണിമചിമ്മാതെ നോക്കി നിൽക്കുന്ന അയാളെ കണ്ട് അവൾക്കു ഒരു വല്ലായ്മ തോന്നി അവൾ തിരിഞ്ഞു ഉമ്മറത്തേക്ക് നടന്നു
“ലച്ചു….”
അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here