Home Latest അച്ഛനും അമ്മയും പോകണ്ടന്നു കരഞ്ഞു പറഞ്ഞു…പക്ഷെ പോകണം എന്നത് എന്റെ വാശിയായിരുന്നു… Part – 33

അച്ഛനും അമ്മയും പോകണ്ടന്നു കരഞ്ഞു പറഞ്ഞു…പക്ഷെ പോകണം എന്നത് എന്റെ വാശിയായിരുന്നു… Part – 33

0

Part – 32 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part – 33

രചന : ശിവന്യ

അച്ഛാ…..എനിക്ക്‌ അഭിയേട്ടനെ ഇഷ്ടമായിരുന്നു..ഇപ്പോഴും ഇഷ്ടം തന്നെയാണ്…പക്ഷെ എന്നെയും അച്ഛനെയും അമ്മയെയും അത്രത്തോളം അപമാനിച്ചവരുടെ കാലു പിടിച്ചിട്ടു എനിക്ക് ഈ ബന്ധം വേണ്ട.. ഒരിക്കിലും വേണ്ടാ…. എനിക്കിതു വേണ്ടഛാ…

മോളേ.. വേണ്ട…എന്റെ മോൾക്ക്‌ വേണ്ടെങ്കിൽ അച്ഛനും വേണ്ട….അച്ഛൻ ഇനി ആരുടെയും കാല് പിടിക്കില്ല… മോള് കരയല്ലേ……പോട്ടേ.. പിന്നെ മോളെന്തിനാ ഇപ്പോൾ ഇങ്ങോട്ടു വന്നത്….അഭിയുടെ വിവാഹം ആണ് ഞായറാഴ്ച…

എനിക്കറിയാം അച്ഛാ…അതുകൊണ്ടു മാത്രമാണ് ഞാൻ വന്നത്.. അഭിയേട്ടൻ മറ്റൊരാളുടേതാകുന്നത് എനിക്ക് എന്റെ കണ്ണുകൊണ്ട് കാണണം…എന്നാൽ മാത്രമേ എനിക്കത് വിശ്വസിക്കാൻ കഴിയുകയുള്ളു…

അച്ഛനോട് അത്ര മാത്രമേ എനിക്ക് പറയാൻ പറ്റിയുള്ളൂ… എങ്കിലും എന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു…എന്തിനായൊരുന്നു അഭിയേട്ടൻ എന്റെ അല്ല ഞങ്ങളുടെ സന്തോഷം മാത്രമുണ്ടായിരുന്ന ജീവിതത്തിലേക്ക് കയറി വന്നത്…ഒന്നിനും ഇല്ലാതിരുന്ന എന്നെ എന്തിനാ ഇത്രമാത്രം മോഹിപ്പിച്ചിട്ടു ഇങ്ങനെയൊരു കുഴിയിലേക്ക് തള്ളിയിട്ടത്…. എന്നിട്ടു അവസാനം ഒരു വാക്കുപോലും പറയാതെ എങ്ങോട്ടാണ് ഓടി ഒളിച്ചതെന്ന്‌ എനിക്കറിയണം… അറിഞ്ഞേ പറ്റൂ…

നല്ല ക്ഷീണം ഉണ്ടായിരുന്നു…ഭക്ഷണം ഒന്നും കഴിക്കാൻ തോന്നിയില്ല…കയറി കിടന്നു..അച്ഛനും അമ്മയും ഇടക്കിടക്ക് വന്നു നോക്കുന്നതും നെറ്റിയിൽ തൊടുന്നതുമൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. ഞാൻ കാരണം എന്റെ സിദ്ധു കുട്ടന്റെ പോലും സന്തോഷം എങ്ങോട്ടോ പോയ്മറഞ്ഞു..അതാണ് എന്റെ ഏറ്റവും വലിയ വിഷമം.അങ്ങനെ ഓരോന്നു ആലോചിച്ചു എപ്പോഴോ കണ്ണടഞ്ഞു പോയി.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

പുറത്തു അച്ഛനാരോടോ വഴക്കിടുന്നതു കേട്ടാണ് ശിവ എഴുന്നേറ്റു വന്നത്….

അഭിയേട്ടൻ… .. . . .

അച്ഛൻ ഇറങ്ങി പോകാൻ പറയുന്നുണ്ട്… അവളുടെ അദ്ധ്യാപകൻ ആണെന്ന് പോലും ഓർക്കാതെ എന്റെ കുഞ്ഞിന്റെ പിറകെ നടന്നിട്ടു .. അവളെ എന്തൊക്കെയോ പറഞ്ഞു മോഹിപ്പിച്ചിട്ടു…..ഒടുവിൽ ഒരു ദയയും ഇല്ലാതെ അവളുടെ മനസ്സു തകർത്തു കളഞ്ഞിട്ടു നീ എന്തിനാ പിന്നെയും വന്നത്…ഇറങ്ങി പൊയ്ക്കോണം..

പോകാം…പക്ഷെ എനിക്ക് ശിവയെ കാണണം… പ്ലീസ് അങ്കിൾ…

അവൾക്കു ആരേയും കാണണ്ട….

ഇല്ല…അങ്കിൾ അവളെ വിളിക്കു….എനിക്കവളെ കണ്ടേ പറ്റൂ…എന്നിട്ടേ ഞാൻ ഇവിടെ നിന്നും പോകുവുള്ളു…

അപ്പോഴേക്കും ഞാനിറങ്ങി ചെന്നു…ചുറ്റുവട്ടത്ത് ഉള്ള എല്ലാ വീടുകളിലും നിന്നും തലകൾ പൊങ്ങി കാണാമായിരുന്നു…
എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്

എന്നെ കണ്ടപാടെ അഭിയേട്ടൻ ഓടിവന്നു എന്റെ കാലു പിടിച്ചു…
ഒരു നിമിഷം എനിക്കെന്ന നിയന്ത്രിക്കാനായില്ല ..

അഭിയേട്ട…പ്ളീസ്…ഇവിടെ നിന്നു പോകൂ..എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്….

ശിവാ….നീ എന്റെ കൂടെ വാ…നീയില്ലാതെ എനിക്ക്‌ പറ്റില്ല ശിവാ…നമുക്ക് എങ്ങോട്ടെങ്കിലും പോകാം.. ശിവാ…മോളേ… എന്റെ കൂടെ വാ…നമുക്കാരും വേണ്ട

ഒരു കൊച്ചു കുട്ടിയെ പോലെ കാലിൽ കെട്ടിപിടിച്ചു കരയുന്ന അഭിയേട്ടൻ…എന്റെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നി…

അഭിയേട്ടൻ പൊയ്ക്കോ… ഇനിയും എന്നെ എല്ലാവരുടെയും മുൻപിൽ മോശമാക്കല്ലേ.
ഒരുപക്ഷേ അഭിയേട്ടനു ആരും വേണ്ടായിരിക്കാം..പക്ഷെ എനിക്കെന്റെ അച്ഛനും അമ്മയും അനിയനും വേണം…

ഞാൻ കാലു വലിച്ചെടുത്തു….ഹൃദയം വെട്ടിപൊളിക്കുന്ന വേദന തോന്നി…

അപ്പോഴേക്കും അഭിയേട്ടന്റെ ‘അമ്മയും അമ്മാവനും വന്നു…

നിങ്ങൾ ആണോ ഇവനെ എങ്ങോട്ടു വിളിച്ചുകൊണ്ടു വന്നത്. . എന്റെ മകനെ കല്യാണം മുടക്കാനായിട്ടാണോ നിങ്ങൾ മകളെ വിളിച്ചു വരുത്തിയത്…..അഭിയേട്ടന്റെ ‘അമ്മ അച്ഛനോട് ചോദിച്ചു…

അച്ഛൻ ദേഷ്യംകൊണ്ടു വിറച്ചു…….

നിങ്ങൾ മിണ്ടരുത്. ….കൊണ്ടുപോയ്ക്കോണം നിങ്ങളുടെ മകനെ…അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കൊന്നു പോയെന്നു പോലും ഇരിക്കും….അത്രയ്ക്കും ദേഷ്യവും സങ്കടവും ഉണ്ട്.. നിങ്ങൾ എല്ലാവരും ചേർന്ന് ഞങ്ങളുടെ മനസ്സും ജീവിതവുമെല്ലാം അത്രയ്ക്കും തകർത്തു കളഞ്ഞു. …

ഇനി എന്റെ മകൾക്ക് നിങ്ങളുടെ മകനെ വേണ്ട…മകനെയും വിളിച്ചുകൊണ്ടു ഇറങ്ങിക്കോണം .. ഇനിയും ഇവൻ ഇവിടെ വന്നാൽ ഞാൻ ചിലപ്പോൾ പറഞ്ഞത് പോലെ ചെയ്തു പോകും…അതുകൊണ്ടു പിടിച്ചോണ്ട് പോയി ചങ്ങാലക്കിടുകയോ പൂട്ടി ഇടുകയോ…എന്താണെന്ന് വെച്ചാൽ നിങ്ങൾ ചെയ്തോളുക….

ഞാനൊരിക്കലും അച്ഛനെ അങ്ങനെ കണ്ടിട്ടില്ല….ദേഷ്യംകൊണ്ടു വിറയ്ക്കുകയായിരുന്നു….പറയുക മാത്രമല്ല ഒരു പക്ഷെ അച്ഛൻ അതു ചെയ്യുമെന്ന് പോലും എനിക്ക് തോന്നി. ..

അങ്കിൾ പറയണ്ട…ശിവ പറയട്ടെ..അവളു പറഞ്ഞാൽ ഞാൻ പൊയ്ക്കോളാം.

ഞാൻ തന്നെ പറയാം അഭിയേട്ടാ..
എനിക്കിപ്പോഴും അഭിയേട്ടനെ ഇഷ്ടം ആണെന്ന് കരുതിയാണ് അച്ഛൻ വീട്ടിൽ വന്നു നിങ്ങളുടെയെല്ലാം കാലു പിടിച്ചത്…പക്ഷെ അച്ഛനറിയില്ലല്ലോ ഞാനിന്നു നിങ്ങളെ വെറുക്കുക്കയാണെന്ന്… അഭിയേട്ടനെ എത്രത്തോളം ഞാൻ സ്നേഹിച്ചോ ആ സ്നേഹിച്ചതിന്റെയും ആയിരം മടങ്ങു ഇരട്ടിയായി ഞാൻ എന്നു വെറുക്കുന്നു.. ..അതുകൊണ്ടു പ്ലീസ്…അഭിയേട്ടൻ ഇവിടെ നിന്നും പോകണം… പ്ലീസ്…ഇതെന്റെ അപേക്ഷയാണ്

ശിവാ..നിനക്കെന്നെ വെറുക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുമെന്നാണോ….ഇല്ല മോളേ…ഒരിക്കിലും ഇല്ല…

പറഞ്ഞു മുഴുവനാക്കുന്നതിന്‌ മുൻപു തന്നെ അവർ അഭിയേട്ടനെ കൊണ്ടു പോയി…

അച്ഛനും അമ്മയും ഞാൻ പറഞ്ഞത് സത്യമാണോ നുണയാണോ എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

നാളെ ഞായറാഴ്ച…

അഭിയേട്ടന്റെ വിവാഹം ആണ്…ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങിയില്ല.

മൊബൈൽ അടിച്ചു കൊണ്ടേ ഇരുന്നു …അപ്പുവാണ്…

അവൾ എന്നും വിളിക്കാറുണ്ട്…എനിക്ക് കാൾ എടുക്കാൻ തോന്നാരെ ഇല്ല.

ഞാൻ കോൾ അറ്റൻഡ് ചെയ്‌തു…പക്ഷെ ഒന്നും മിണ്ടിയില്ല…

ശിവാ…..എന്നോട് എന്തെങ്കിലും ഒന്നു പറയെടാ..

അപ്പോഴും ഞാൻ മിണ്ടിയില്ല…

എന്റെ ഏട്ടൻ പാവമാണ് ശിവാ…നീ മാത്രമേ എന്റെ ഏട്ടന്റെ മനസ്സിൽ ഉള്ളു…പക്ഷെ ..

ഞാൻ ഒന്ന് മൂളി….

ശിവാ… ഞാൻ മുത്തച്ഛന് കൊടുക്കാം..വെക്കല്ലേ പ്ലീസ്…

അവള് മുത്തച്ഛന് ഫോൺ കൊടുത്തു.

മോളേ ഞാൻ മുതച്ഛനാണ്….മോളേ നീ അഭിക്കുട്ടന്റെ കൂടെ എങ്ങോട്ടെങ്കിലും പൊയ്ക്കോ…നീയില്ലാതെ അവനൊരു ജീവിതം ഇല്ല… എനിക്കെന്റെ കുഞ്ഞിന്റെ സങ്കടം കാണാൻ വയ്യ….

ഞാൻ ഒന്നും മിണ്ടിയില്ല… ഫോൺ വെച്ചു…എനിക്കാരോടും സംസാരിക്കാൻ തോന്നിയില്ലെന്നുള്ളതാണ് സത്യം…

🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

അഭി വീട്ടിലേക്കു കയറിയപ്പോൾ തന്നെ ജയന്റെ കോളറിന് കയറിപ്പിടിച്ചു്……എടാ… എന്തു പറഞ്ഞാടാ നീ എന്റെ ശിവയുടെ മനസ്സു മാറ്റിയത്…നായേ…

പറഞ്ഞു തീർന്നതും അരുന്ധതി അവന്റെ മുഖത്തു അടിച്ചു…

അമ്മാവനെയാണോ നീ വിളിക്കുന്നത്…..

അമ്മാവൻ….ഇയാളാണോ അമ്മാവൻ.
.ഇയാൾ എനിക്ക് അമ്മാവനും അല്ല നിങ്ങൾ എനിക്ക് അമ്മയും അല്ല… ഇയാൾ ചെന്നായ ആണ്..കൊല്ലും ഇയാള് എന്നെയും നിങ്ങളേയും എല്ലാവരെയും കൊല്ലും…അല്ലെങ്കിൽ നോക്കിക്കോ… അതും പറഞ്ഞു അഭി പുറത്തേക്കിറങ്ങി പോയി….
ജയനും അപ്പോൾ തന്നെ അവിടെ നിന്നും പോയി.

ജിത്തു എല്ലാം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു….

വലിയമ്മേ….

അരുന്ധതി ചോദ്യ ഭാവത്തിൽ മുഖം ഉയർത്തി…

എന്റെ ഏട്ടൻ എത്ര മാത്രം ശിവയെ സ്നേഹിക്കുന്നുണ്ടെന്നു വലിയമ്മക്കു അറിയാമോ…ഇല്ലെങ്കിൽ എന്റെ കൂടെ വാ….

ജിത്തു അവരെയുംകൊണ്ടു അഭിയുടെ റൂമിലേക്ക് പോയി…കൂടെ മറ്റുള്ളവരും
റൂമിൽ എത്തി ഓരോ അലമാരികളായിട്ടു തുറന്നു കാണിച്ചു….. അപ്പുവൊഴികെ അവർക്കെല്ലാവർക്കും അതു വലിയ അത്ഭുതമായിരുന്നു.

ഇതെല്ലാം കണ്ടിട്ടും കുഴപ്പമില്ലെന്നു തോന്നുന്നുവെങ്കിൽ ശിവയെ അവന്റെ മനസ്സിൽ നിന്നും ഇറക്കി വിട്ടിട്ടു ഗായത്രിയെ നിങ്ങൾക്ക് അവന്റെ ഭാര്യയാക്കാം..
പക്ഷെ ഒന്നോർക്കുന്നത് നല്ലതാണ്…വെറും ഒരു വാശിക്കു വേണ്ടി മാത്രമാണ് ഗായത്രി അഭിയെ വേണമെന്നു പറയുന്നത്‌…പക്ഷെ അഭിയുടെ ജീവനാണ് ശിവ…ശിവക്കു തിരിച്ചും. സ്വന്തം മകന്റെ സന്തോഷമാണ് വലുതെങ്കിൽ ശിവയെ മാത്രം അവനു കൊടുക്കുക… പക്ഷെ ഗായത്രിയുടെ വാശിയും അവളും അവളുടെ അച്ഛനുമൊക്കെയാണ് വലുതെങ്കിൽ അങ്ങനെയാകാം.
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

അഭിയേട്ടന്റെ വിവാഹം ആണ്…. ഞാൻ ഒരുപാടു സ്വപ്‍നം കണ്ട ആ സ്ഥാനത്തേക്ക് ഇന്ന് മറ്റൊരാൾ വരുകയാണ്.. സിനിമയിൽ കാണുന്നർത്തത് പോലെ അവസാന നിമിഷം വിവാഹം മുടങ്ങി അഭിയേട്ടൻ എന്നെ വിവാഹം കഴിച്ചിരുന്നെങ്കിലെന്നു പോലും മനസ്സു ആഗ്രഹിച്ചു പോകുന്നു….സങ്കടം സഹിക്കാൻ പറ്റുന്നില്ല…എങ്കിലും ഞാൻ രാവിലെ എഴുന്നേറ്റ് ഏറ്റവും നല്ല ഡ്രെസ്സ് ഇട്ടു ഏറ്റവും നന്നായി മേക്കപ്പ് ഇട്ടു ആ വിവാഹത്തിന് പോകാനായി ഒരുങ്ങി ഇറങ്ങി…

അച്ഛനും അമ്മയും പോകണ്ടന്നു കരഞ്ഞു പറഞ്ഞു…പക്ഷെ പോകണം എന്നത് എന്റെ വാശിയായിരുന്നു…അങ്ങനെയെങ്കിലും ഞാനൊന്നു ജയിക്കട്ടെ അമ്മേ എന്നും പറഞ്ഞു ഇറങ്ങി…അച്ഛനും കൂടെ വന്നു…ഇഷ്ടമുണ്ടായിട്ടല്ല…എന്നെ തനിച്ചു വിടാൻ മനസ്സു വന്നില്ല…അതുകൊണ്ടു മാത്രമാണ് അച്ഛൻ കൂടെ വന്നത്…

ഞങ്ങൾ ചെന്നപ്പോൾ താലികെട്ടിന്റെ സമയമായിരുന്നു… അച്ഛൻ കാർ പാർക്ക് ചെയ്തു വന്നേക്കൂന്നു പറഞ്ഞു ഞാൻ ഇറങ്ങി…വലിയ ഓഡിറ്റോറിയം…first ഫ്ലോർ സദ്യവട്ടങ്ങൾ ആണ്…ഞാൻ സെക്കന്റ് ഫ്ലോറിലേക്ക് കയറി ചെന്നു…താലി കെട്ടിന്റെ നാദസ്വരം മുഴുകി കേൾക്കുന്നു…കല്യാണ മണ്ഡപത്തിലേക്ക് ഒന്നു നോക്കാനെ പറ്റിയുള്ളൂ…സ്വർണകരയുള്ള കസവു മുണ്ടും ഷർട്ടും ഇട്ടു അഭിയേട്ടൻ… നല്ലയൊരു മെറൂൻ പാട്ടുസാരിയിൽ സ്വർണം കൊണ്ട് മൂടി സുന്ദരിയായി ഗായത്രി.. അഭിയേട്ടൻ താലി ചരട് ഗായത്രി കഴുത്തിലേക്കു നീട്ടുന്നു..പിന്നെ ഒന്നും കാണാൻ പറ്റിയില്ല.കണ്ണീരുകൊണ്ടു കാഴ്ച്ച മങ്ങി… ഞാൻ തിരിച്ചു ഇറങ്ങി…തല കറങ്ങുന്നു. ആദ്യ സ്റ്റെപ് എടുത്തു വെച്ചതു മാത്രമേ എനിക്കോർമയുള്ളൂ… ഞാൻ താഴേക്കു വീണു പോകുന്നതു പോലെ തോന്നി…പക്ഷെ ഏതോ കരങ്ങൾ എന്നെ താങ്ങി എടുത്തതും ഒടുന്നതും ഞാൻ അറിഞ്ഞു..

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here