Home Latest എല്ലാരെ മുന്നിലും അവളുടെ വിഷമങ്ങൾ ഒളിപ്പിക്കുകയാണെന്നു അവനു തോന്നി..എല്ലാവരെയും സന്തോഷിപ്പിക്കാൻ അവൾ ഒരു വായാടി ആകുന്നു.....

എല്ലാരെ മുന്നിലും അവളുടെ വിഷമങ്ങൾ ഒളിപ്പിക്കുകയാണെന്നു അവനു തോന്നി..എല്ലാവരെയും സന്തോഷിപ്പിക്കാൻ അവൾ ഒരു വായാടി ആകുന്നു.. Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

ലക്ഷ്മി Part – 2

രചന : Vijay

പിറ്റേന്ന് രാവിലെ ലച്ചു കോളേജിൽ പോകാൻ ആയി റെഡി ആയി താഴേക്കു ചെല്ലുബോൾ അവിടെ മാധവനും അരുണും കൂടി വർത്തമാനം പറഞ്ഞു ഇരിക്കുക ആയിരുന്നു..

ലച്ചു : എന്താ അച്ഛനും മോനും കൂടി ഭയങ്കര ആലോചന..

എന്നും പറഞ്ഞു അവൾ മാധവനും അരുണിനും ഓരോ ഉമ്മ കൊടുത്തു..

അരുൺ : നിന്നെ എത്രയും വേഗം കെട്ടിച്ചു വിടാൻ ആലോചിക്കുക ആയിരുന്നു.. അല്ലെ അച്ഛാ .😀😀

അവൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു..

ലച്ചു മുഖത്തു ദേഷ്യം വരുത്തി,😏😏

അങ്ങനെ ഒന്നും ഇപ്പോ ഞാൻ പോകില്ല.. എന്നെ ആരും കെട്ടിക്കാനും നോക്കണ്ട.. അല്ലെ അച്ഛാ..

അതും പറഞ്ഞു അവൾ മാധവന്റെ അടുത്തേക് ഇരുന്നു..

മാധവൻ : എന്റെ മോൾ പേടിക്കണ്ട ട്ടോ.. മോളെ ഇപ്പോ എങ്ങോട്ടും വിടില്ല..

ലച്ചു അരുണിനെ നോക്കി കൊഞ്ഞണം കുത്തി..

അതുകണ്ടു രണ്ടുപേരും ചിരിച്ചു..

അപ്പോഴേക്കും സരസ്വതി അങ്ങോട്ടേക്ക് വന്നു..

സരസ്വതി :ആർക്കും പോണ്ടേ ഇന്ന് .. കാപ്പി ഉണ്ടാക്കി വച്ചേക്കുന്നു.. വന്നു കഴിക്കാൻ നോക് എല്ലാരും..

എല്ലാരും എണിറ്റു ബ്രേക്ക്ക്ഫസ്റ് കഴിക്കാനായി ഇരുന്നു.

ലച്ചു : ഓ ഇന്നും ഇഡലിയും സാമ്പാറും ആണോ??

സരസ്വതി : അതിനു ഇന്നലെ പുട്ട് അല്ലായിരുന്നോ

ലച്ചു : എനിക്ക് വേണ്ട ഇഡലി..

അരുൺ : ഒരെണ്ണം എങ്കിലും കഴിക്കു ലച്ചു..

അവൾ ഒരെണ്ണം അടുത്ത് കഴിക്കാൻ തുടങ്ങി..

സരസ്വതി : ലച്ചു രാവിലെ എണിറ്റു നിനക്ക് അടുക്കളയിലോട് വന്നാൽ എന്താ.. വേറെ ഒരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ ഓർമ വേണം..

ലച്ചു : അമ്മ ഒന്നു നിർത്തുമോ രാവിലെ ഒരു ട്രിപ്പ്‌ കഴിഞ്ഞേ ഉള്ളു.. ഇനി ഇപ്പോ അമ്മയുടെ വക തുടങ്ങിക്കോ..

സരസ്വതി : ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും അച്ഛനും ചേട്ടനും കൂടി കൊഞ്ചിച്ചു വച്ചേക്കുവല്ലേ..

അതും പറഞ്ഞു സരസ്വതി അകത്തേക്കു പോയി..

മാധവൻ :മോൾ കാര്യമാക്കണ്ട..
അതും പറഞ്ഞു അയാൾ ലച്ചുവിനെ തലോടി..

അരുൺ : ടി വേഗം കഴിക്കു ഞാൻ വേണമെങ്കിൽ കോളേജിൽ ആക്കാം..

ലച്ചു : ഓക്കേ ദാ കഴിഞ്ഞു..

അതും പറഞ്ഞു അവൾ വേഗം കഴിച്ചു കൈ കഴുകി..മുകളിലേക്കു പോയി..

മുകളിൽ എത്തി അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി എല്ലാം ശരിയാകി..
എന്നിട്ട് കണ്ണന്റെ മുൻപിൽ വന്നു അവൾ പ്രാർത്ഥിച്ചു..

കണ്ണാ ഗംഗ മിസ് നു പകരം വരുന്ന ആൾ മിസ്സനെ പോലെ നല്ല ആൾ ആയിരിക്കണേ.. ..,,,,

അതുകഴിഞ്ഞു ബാഗ് എടുക്കാൻ നേരം താഴെ നിന്നും അരുൺ വിളിച്ചു..

ഡീ ലച്ചു നീ വരുന്നുണ്ടോ ഞാൻ പോകുവാ…

ദാ വരുന്നു ചേട്ടാ…
അതും പറഞ്ഞു അവൾ ബാഗ് എടുത്തു പുറത്തേക്കു ഇറങ്ങി…

അമ്മെ അച്ഛാ ഞാൻ ഇറങ്ങുവാ പോകുന്ന വഴി അവൾ വിളിച്ചു പറഞ്ഞു..

വിളിച്ചു കൂവണ്ട ഞങ്ങൾ ഇവിടെ ഉണ്ട്..
ഉമ്മറത്ത് നിന്ന സരസ്വതി അവളോട് പറഞ്ഞു..

അവൾ മാധവനും സരസ്വതികും ഉമ്മ കൊടുത്തു ഇറങ്ങാൻ നേരം കർത്യയണി അമ്മുമ്മ അമ്പലത്തിൽ പോയിട്ടു വരുന്നത്..

ആഹാ അമ്മുമ്മ ഇന്ന് നേരത്തെ ആണല്ലോ എന്തു പറ്റി….ലച്ചു അമ്മുമ്മയോട് ചോദിച്ചു

അമ്മുമ്മ :ഇന്നു നേരത്തെ പോന്നു..
അതും പറഞ്ഞു കാർത്യാനി അമ്മ അവൾക് പ്രസാദം തോറ്റുകൊടുത്തു..

ലച്ചു അമ്മുമ്മക്കും ഒരു ഉമ്മ കൊടുത്ത് വണ്ടിയുടെ അടുത്തേക് പോയി..

അപ്പോഴേക്കും അരുൺ വണ്ടിയിൽ കയറിയിരുന്നു..

ലച്ചു ഉച്ചക്ക് കാന്റീൻ പോയി കഴിക്കണേ പട്ടിണി ഇരിക്കരുത് കേട്ടോ..
പോകുന്നവഴി അമ്മ അവളോട് പറഞ്ഞു..

ശരി സരസ്വതി… അതും പറഞ്ഞു ചിരിച്ചു കൊണ്ട് കാറിൽ കയറി..

പോകാം…
അവൾ അരുണിനെ നോക്കി പറഞ്ഞു..

ശരി മാഡം..
അതും പറഞ്ഞു അവൻ വണ്ടി എടുത്തു..

കാറിൽ കയറിയ അവൾ പെട്ടന്നു സൈലന്റ് ആയി പുറത്തേക്കു നോക്കി ഇരുന്നു..

അരുൺ അവളെ നോക്കി ഇത്രയും നേരം കലപിലന്നു സംസാരിച്ചുകൊണ്ടിരുന്നവൾ പെട്ടന്നു സൈലന്റ് ആയത്..

അവൾ എല്ലാരെ മുന്നിലും അവളുടെ വിഷമങ്ങൾ ഒളിപ്പിക്കുകയാണെന്നു അവനു തോന്നി..എല്ലാവരെയും സന്തോഷിപ്പിക്കാൻ അവൾ ഒരു വായാടി ആകുന്നു..

അരുൺ :ഡീ പെണ്ണെ നീ എന്ത് ആലോചിക്കുവാ??

ലച്ചു : ഒന്നുമില്ല ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു ഇരുന്നതാ..

അവൾ ചിരിച്ചുകൊണ്ട് അവനു മറുപടി നൽകി..

ഒരു ചെറിയ ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി..
ആ ചിരിയിൽ നിന്നും അവൾക് മനസിലായി അവനു വിഷമം ആയെന്നു..

പിന്നെ അവൾ അവനോട് കോളേജ് എത്തുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു…
അവൾ തന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ നിർത്താതെ സംസാരിക്കുന്നതെന്നു അരുൺ നു അറിയാമായിരുന്നു..

എന്നാലും അവൻ അവളോട് ഒന്നും ചോദിച്ചില്ല..
എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും അന്ന് നടന്ന കാര്യങ്ങളും എല്ലാം മനസ്സിൽ ഓടി എത്തും..
അത് ആരെക്കാളും ലച്ചുവിനാണ് കൂടുതൽ വിഷമം ഉണ്ടാകുക…
ഇടക്ക് ഇടക്ക് അവൾ അതൊക്കെ ഓർത്തു വിഷമിക്കുന്നത്
അവനു അത് നല്ല പോലെ അറിയാം..
അത്കൊണ്ട് തന്നെ ആണ് അവൻ അവളോട് ഒന്നും ചോദിക്കാത്തതും..

കോളേജിൽ എത്തി ലച്ചു ഇറങ്ങി..

അരുൺ : അതെ വൈകിട്ടു ഞാൻ വരില്ല കേട്ടോ??

ലച്ചു : ഓ ശരി..
അതും പറഞ്ഞു അരുണിനോട് ബൈ പറഞ്ഞു അവൾ മുന്നോട്ട് നടന്നു..

നടക്കുന്നതിനിടക്ക് അവളുടെ ദേഹത്ത് ഒരു കൈ വന്നു വീണു.
പെട്ടന്നു ഞെട്ടികൊണ്ട് അവൾ തിരിഞ്ഞു നോക്കി

ഡീ ശവമേ നീ ആയിരുന്നോ.. മനുഷ്യനെ പേടിപ്പിക്കാൻ…

അതും പറഞ്ഞു ലച്ചു പ്രിയയെ അടിക്കാൻ ചെന്നു.

പ്രിയ : ഞാൻ നിന്നെ ഒന്നു പേടിപ്പിച്ചതല്ലേ മോളെ..
നീ ഇങ്ങനെ പേടിക്കുമെന്ന് ഞാൻ കരുതിയോ..

ശരി വാ പോകാം അതും പറഞ്ഞു ലച്ചു പ്രിയയുടെ കൈയും പിടിച്ചു നടന്നു..

ലച്ചു : അവിടെടി നിന്റെ പ്രിയതമൻ??

പ്രിയ : അവൻ ഇന്നു വരില്ല.. അവിടെയോ പോയേക്കുവാ.. ഫാമിലി ഫഗ്ഷൻ എന്തോ ഉണ്ട്..

അതും പറഞ്ഞു അവർ മുന്നേക്ക് നടന്നു..

ലക്ഷ്‌മി…

പിറകിൽ നിന്നും ഒരു വിളി കേട്ടു രണ്ടു പേരും തിരിഞ്ഞു നോക്കി..

മഹേഷ്‌… ലച്ചു പ്രിയയെ നോക്കി..

അവനെ കണ്ടതും അവൾ തിരിച്ചു നടക്കാൻ തുടങ്ങി..
മഹേഷ്‌ വേഗം അവരുടെ മുൻപിൽ കയറി നിന്നു

മഹേഷ്‌ : എന്താ ലക്ഷ്മി താൻ ഇങ്ങനെ.. എന്നെ കണ്ടിട്ട് ഒരു മൈൻഡ് പോലും ഇല്ലാതെ പോണേ.. എത്ര നാൾ ആയി തന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്..

അതും പറഞ്ഞു അവൻ ലച്ചുവിനെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു

മഹേഷ്‌ കോളേജിലെ പ്രധാന തരികിട.. കള്ളും കഞ്ചാവും ആയിട്ട് നടക്കുന്നവൻ.. എല്ലാ അടിപിടി കേസ്കളിലും അവൻ ഉണ്ടാകും.. പെണ്ണുങ്ങളെ കാണുമ്പോൾ

കാണുമ്പോൾ വല്ലാത്ത ഒരു നോട്ടമാ അവന്റെ.. കുറച്ചു നാൾ ആയി ലക്ഷ്മിയുടെ പിറകെ ആണ് അവൻ.. അച്ഛൻ രാഷ്ട്രീയത്തിലും കൂടാതെ പൈസ ഉണ്ടെന്നുള്ളതിന്റെ അഹങ്കാരവും ആണ് അവനു…

ലക്ഷ്മി അവനെ പുച്ഛത്തോടെ നോക്കികൊണ്ട് പറഞ്ഞു..

ലച്ചു : മഹേഷ്‌ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ നടക്കരുതെന്ന്.. ഇഷ്ടമല്ലെന്നു തന്നോട് എത്ര തവണ ഞാൻ പറഞ്ഞു.. താൻ ഉദ്ദേശിക്കുന്നതിനൊക്കെ വേറെ പെൺപിള്ളേരെ കിട്ടുമായിരിക്കും.. എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട..
അത് പറഞ്ഞപ്പോളേക്കും ലച്ചുവിന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു..

അപ്പോഴേക്കും പ്രിൻസിപ്പൽ അതുവഴി വന്നു…

എന്താ ലക്ഷ്മി എന്താ ഇവിടെ..??
അയാൾ ലക്ഷ്മിയോട് ചോദിച്ചു

ലക്ഷ്മി മറുപടി പറയും മുന്നേ മഹേഷ്‌ പറഞ്ഞു..

ഒന്നുമില്ല സർ ഞങ്ങൾ വെറുതെ വർത്തമാനം പറഞ്ഞതാ..

എന്നിട്ടാണോ ഈ കുട്ടിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്.. തനിക്ക് കിട്ടായതൊന്നും പോരെ.. ഇന്നു കയറിയതല്ലേ ഉള്ളു തിരിച്ചു ഇനിയും വേണോ സസ്പെന്ഷൻ…

മഹേഷ്‌ ഒന്നും മിണ്ടാതെ നിന്നു…

ആ എല്ലാരും ക്ലാസ്സിൽ പോകാൻ നോക്ക്..

അത് കേട്ടതും പ്രിയ ലച്ചുവിന്റെ കൈയും പിടിച്ചു നടന്നു…

പ്രിയ : കുറച്ചു ദിവസം ഒരു സമാദാനം ഉണ്ടായിരുന്നു???
നീ വിഷമിക്കണ്ട ലച്ചു.. അവനോട് പോയി പണിനോക്കാൻ പറ..
നിനക്ക് അറിയാല്ലോ അവന്റെ സ്വഭാവം..

ലച്ചു : അറിയാടി എന്നാലും ഒരു…. അത്രയും പറഞ്ഞു അവൾ നിർത്തി..

പ്രിയ : അത് വിട്.. വേഗം വാ ടൈം ആകാറായി..

രണ്ടുപേരും നടന്നു ക്ലാസ്സിൽ കയറി..

പ്രിയ : ടി ഇന്നു പുതിയ മിസ് വരും ഓർമ ഉണ്ടോ..
എങ്ങനെത്തെ ആണോ ആവൊ..??

ലച്ചു : പാവം ആയാൽ മതിയായിരുന്നു..

ലച്ചു അതും പറഞ്ഞു അവളുടെ ഡയറി എടുത്തു പുറത്ത് വച്ചു..
എന്നിട്ട് അത് തുറന്നു..
അതിൽ മുന്നിൽ തന്നെ ഒരു ഫോട്ടോ ഉണ്ടായിരുന്നു ലച്ചു വരച്ചത്…
അവൾ ആ ഫോട്ടോയിലൂടെ വിരലോടിച്ചു…

തിരിഞ്ഞു കൂട്ടുകാരുടെ അടുത്ത് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന പ്രിയ പെട്ടന്നു തിരിഞ്ഞു.

അപ്പോഴാണ് ലച്ചുവിന്റെ കൈയിലെ ഡയറിയും അതിലെ ഫോട്ടോയും പ്രിയ കണ്ടത്..

പ്രിയ വേഗം.. നോക്കട്ടെ ലച്ചു.. എന്നും പറഞ്ഞു അവളുടെ കൈയിൽ നിന്നും ആ ഡയറി വാങ്ങാൻ നോക്കി..

എന്നാൽ ലച്ചു അത് കൊടുക്കാതെ അത് മടക്കി വച്ചു..

അയ്യടാ അങ്ങനെ ഇപ്പോ കാണണ്ട.. ഞാൻ മാത്രം കണ്ടാൽ മതി…

പ്രിയ : ഓ നിന്റെ ഒരു ഗന്ധർവ്വൻ എനിക്ക് കാണണ്ട.. ഏതെങ്കിലും ഊള ആയിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ സ്വപ്നത്തിൽ വന്നു മാത്രം കാണില്ലലോ..

അതും പറഞ്ഞു പ്രിയ ലച്ചുവിനെ കളിയാക്കി ചിരിച്ചു..

അത് കണ്ടപ്പോ ലച്ചുവിന് സങ്കടം വന്നു…

അത് മനസിലാക്കിയ പ്രിയ ലച്ചുവിന്റെ മുഖത്തു പിച്ചിക്കൊണ്ട് പറഞ്ഞു..

ഞാൻ ചുമ്മാ പറഞ്ഞതല്ലേ ലച്ചു മോളെ.. എന്റെ കൊച്ചിന്റെ ഗന്ധർവ്വൻ സുന്ദരൻ ആയിരിക്കും ഒരു ദിവസം അവൻ എന്റെ ലച്ചു മോളുടെ അടുത്ത് വരും…

അത്രയും കേട്ടപ്പോളേക്കും ലച്ചുവിന് കുറച്ചു സമാദാനം ആയി.. അവൾ പതിയെ ചിരിച്ചു..

പ്രിയ : എന്നാൽ മോൾ ആ വരച്ച ഫോട്ടോ ഒന്നു കാണിച്ചേ നോക്കട്ടെ എങ്ങനെ ഉണ്ടെന്നു ഗന്ധർവ്വൻ????

ലച്ചു ഒരു ചമ്മൽഓടെ അവളോട് പറഞ്ഞു…

ടീ അത് കാണണോ ഞാൻ ചുമ്മാ വരച്ചതാ.. സ്വപ്നത്തിൽ കണ്ട മുഖം ഒക്കെ ഓർത്ത് അടുത്ത്..
നീ കളിയാക്കരുത്…

പ്രിയ : നീ കാണിക്ക് മോളെ ഞാൻ നോക്കട്ടെ എങ്ങനെ ഉണ്ടെന്നു.. കളിയാക്കുക ഒന്നും ഇല്ല…

പ്രിയ അങ്ങനെ പറഞ്ഞെങ്കിലും അവൾ ഒന്നു മടിച്ചു..

അത്രയും നേരം ശബ്ദം ആയിരുന്ന ക്ലാസ്സ്‌ റൂം പെട്ടന്നു നിശബ്ദം ആയി…

താഴേക്കു നോക്കി ഇരുന്ന എന്തോ ആലോചിച്ചു ഇരുന്ന ലച്ചു പെട്ടന്നു മുഖം ഉയർത്തി നോക്കി..

അവിടെ ക്ലാസ്സ്‌റൂമിന്റെ ബോർഡിന്റെ മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടു..

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here