Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക..L
രചന : S Surjith
തരകൻ Part – 11 അവസാനഭാഗം…
അപ്പച്ചൻ പ്രമാണത്തിലുള്ള സ്ഥലം നിലനിർത്തി കൊണ്ട് ബാക്കിയുള്ളതെല്ലാം പഞ്ചായത്ത് പറഞ്ഞത് പോലെ ഇടിച്ചു നിരത്തി.
ദിവസങ്ങൾ കടന്നു പോയി..M G R ഉം നാട്ടുകാരും പശു കച്ചവടവും അടിയുമെല്ലാം മറന്നു തുടങ്ങി. ആ നാടും ചുറ്റുവട്ടവും ഇലക്ഷൻ വാർത്തകൾ കൊണ്ട് നിറഞ്ഞു. കുറെ അധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും മാത്യൂസ് ആ മണ്ഡലത്തിലെ സ്ഥാനാർഥിയായി. വലിയ ഭൂരിപക്ഷം ഇല്ലാതെ ജയിച്ചു ഒരു കൂട്ട് മന്ത്രിസഭയിലെ മന്ത്രിയുമായി.
മാസങ്ങൾ കഴിഞ്ഞു എന്തായാലും മഹേഷിന്റെ പോലീസ് ജോലിക്ക് ഇക്കുറിയും ഒരു തീരുമാനവും ഉണ്ടായില്ല. പക്ഷെ ലക്ഷ്മി യൂടെ IAS സ്വപ്നങ്ങൾ പൂവണിഞ്ഞു. ജെറിന്റെ നാട്ടിൽ പല മാറ്റങ്ങളും സംഭവിച്ചു. കൂടെ ജെറിന്റ കൂട്ട്കാരിലിം .എന്തായാലും സാംസൺ ചേട്ടൻകാരണം ഒരു മലയാളി യുവാവിനുകൂടി അങ്ങ് യൂറോപ്പിൽ പോകാൻ ഒരവസരം കിട്ടി . അടുത്ത ബാച്ച്പശുപരിപാലനത്തിൽ MS എടുക്കാൻ ജോണി ഡെന്മാർക്കിൽ എത്തി. ബാബു ആറ് മാസത്തെ സൗദി മരുഭൂമിയിലെ ജീവിതത്തിൽ നിന്നും നാട്ടിലെ തേങ്ങാണ് നല്ലതെന്ന് അല്പം വൈകിയെങ്കിലും അവൻ മനസ്സിലാക്കി തിരിച്ചു നാട്ടിലെത്തി.ഭാര്യയും കുട്ടിയേയും കൂട്ടി വന്നു സ്ഥിരം ജോലിക്കും പോയി പുതിയ ജീവിതം തുടങ്ങി. മന്ത്രിയായ മാത്യൂസ് പത്തു കാശു സാമ്പത്തിക്കുന്ന തിരക്കിലായിരുന്നു.
ഒരു ദിവസം കവലയിൽ ഹെൽമെറ്റ് ധരിച്ച ഒരു യുവാവ് ബൈക്കിൽ വന്ന് അവിടെ ഇരുന്നവരോട് ചോദിച്ചു???
” അതേ ഈ ജെറിന്റെ വീടു എവിടെയാ???? ”
അയാളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് നമ്മുടെ MGR ആയിരുന്നു…
” അത് കുറച്ചു കൂടി മുന്നോട്ട് പോയാൽ ഇടത്തോട്ടുള്ള റോഡിൽ തിരിഞ്ഞു കുറച്ചു മുന്നോട്ട് പോകുമ്പോൾ കാണുന്ന കാമുകിൻ തൊപ്പിന്റെ ആരുകെയുള്ള വീടാ.. ഞാനും അങ്ങോട്ട എന്നെ അവിടം വരെ ഒന്ന് ഇറക്കിയെരെ ”
അത്രയും പറഞ്ഞു പുള്ളിക്കാരൻ ആ ബൈക്കിൽ കയറി യാത്ര തുടർന്നു. അതിനിടയിൽ പറഞ്ഞു…
” ജെറിൻ നാട്ടിലില്ലല്ലോ അവിടെ ആരെ കാണാൻ പോവുകയാ ”
” ജെറിൻ ഇന്നലെ രാത്രിയിൽ എത്തിയായിരുന്നു ഞാനും ജെറിനും ഒരുമിച്ചാ ഇന്നലെ വന്നത് ”
” ഓഹൊ.. ആരും പറഞ്ഞില്ല എങ്കിൽ പിന്നെ ഞാനും ജെറിനെ ഒന്നേ കണ്ടിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ .. ലണ്ടനിൽ നിന്നും വന്നതല്ലേ… ”
വർഗീസ് പറഞ്ഞത് പോലെ ഡൽഹി സ്റ്റോറി ആർക്കും അറിയില്ലയിരിക്കും…മിനിറ്റുകൾ കഴിഞ്ഞു അവർ ജെറിന്റ വീടിന്റെ ഏകദേശം അടുത്ത് എത്തി അവിടെ ആരെയോ കാത്തു നിൽക്കുന്ന ജെറിനെ കണ്ട MGR പറഞ്ഞു….
” ദേ നിക്കുന്നു ജെറിൻ.. ”
വണ്ടി അരുകിൽ നിർത്തി ബൈക്കിൽ വന്ന ഹെൽമെറ്റ് ധരിച്ചു അത് തലയിൽ നിന്നും ഊരിയപ്പോളാ MGR ശെരിക്കും ഞെട്ടിയത്. കാരണം അയാൾ ഇത്രയും സമയം യാത്ര ചെയ്തത് മാസങ്ങൾക്ക്മുൻപ് അയാളെ തല്ലി ചതച്ച മഹേഷ്… കിട്ടിയ അടിയുടെ ചൂടു മാറാത്തത് കൊണ്ടാണോ എന്താ മഹേഷിനെ കണ്ടതും MGR ന് ജെറിനെ ദൂരത്തിൽ നിന്നും കണ്ടപ്പോൾ ഉണ്ടായിരുന്ന സന്തോഷം ലേശപോലും ഇല്ലാതെ ആയി.
” അല്ല ശശിയേട്ട നിങ്ങൾക്ക് മഹേഷിനെ മനസ്സിലായോ??????” യെന്ന് ജെറിൻ ചോദിച്ചു????
“ഈ മുഖം ഞാൻ എങ്ങനെ മറക്കും ജെറിനെ ആ രീതിയിലെ ചവിട്ടാ അന്ന് ചവിട്ടിയെ.. അല്ല ഇവൻ എന്താ ഇവിടെ ”
“അതെക്കെ പറയാം എന്റെ ശശിയേട്ട… പിന്നെ ഇവൻ അവൻ ഒന്നും വിൽക്കേണ്ട മഹേഷ് ഇപ്പോൾ പഴയ മഹേഷ് അല്ല ഒരു IPS കാരനാ..”
അത് കേട്ട് നമ്മുടെ MGR ചേട്ടന്റെ മടക്കിക്കുത്തിയ മുണ്ട് താനേ അഴിഞ്ഞു. കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു….
” സാറെ ആളാറിയാതെ പറ്റിപോയതാ.. ”
” അത് സാരമില്ല..അന്ന് എനിക്കും ഒരു അബദ്ധം പറ്റി പോയതാ സോറി.. ”
” അത് കുഴപ്പമില്ല സാറെ….എനിക്ക് ഇടക്ക് കിട്ടാറുള്ളതാ.. എനിക്ക് വീട്ടിൽ പോയിട്ട് കുറച്ചു പണിയുണ്ട് എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ സാറെ “…യെന്നും പറഞ്ഞു MGR അവിടെ നിന്നും സ്ഥലം കാലിയാക്കി
അപ്പോൾ വർഗീസിന്റ ആവശ്യ പ്രകാരമുള്ള ജെറിന്റെയും മഹേഷിന്റെയും ഡൽഹി യാത്ര വെറുതെ ആയില്ല. മഹേഷിന് വിധിച്ചിരുന്നത് IPS ആയിരുന്നു. അതവൻ നേടിയെടുത്തു. കമലൻ ചേട്ടന്റെ രണ്ടു മക്കൾക്കും അവർ മോഹിച്ചതിനു മുകളിൽ എത്തിച്ചേർന്നു അതിൽ ഒരു കാരണം മാത്രമായി തീർന്നു ജെറിന്റെ പശു ഫാം.
വർഗീസ് സാറിന്റെ നിർദ്ദേശ പ്രകാരം ജെറിൻ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വന്നു. ഒന്നുമല്ലെങ്കിലും മന്ത്രി മാത്യൂസ്ന്റെ നാട്ടുകാരനല്ലേ. എങ്ങനെയെങ്കിലും അയാളെ അതിൽനിന്നും താഴെയിറക്കണം അത്രേ ഒറ്റ ലക്ഷ്യം മാത്രമേ വർഗീസിന് ഉണ്ടായിരുന്നുള്ളു. സബ് കളക്ടർ ലക്ഷ്മിക്ക് പഴയ സഹപാടിയുമായുള്ള അടുപ്പം കൂടി കൂടി വന്നു.. അവൻ കാരണമാണല്ലോ വെറും SI ആകുവാൻ മോഹിച്ച അനുജനെ ഒരു IPS കാരൻ ആക്കിയേ. മഹേഷ് പറഞ്ഞു കാണും ജെറിൻ അവനെ സഹായിച്ച കഥകളൊക്കെ അതൊക്കെയാവാം ലക്ഷ്മിക്ക് ജെറിനോട് ഒരു പ്രത്യേക അടുപ്പം തോന്നാൻ കാരണം . എന്തായാലും അവസാനം ഒരു ദിവസം അവളുടെ ആ ആഗ്രഹം ജെറിനോട് തുറന്നു പറഞ്ഞു….
“ടാ ജെറിനെ ജെറിനെ.. അന്നത്തെ പെണ്ണുകാണാൻ അങ്ങ് പ്രോസീഡ് ചെയ്താലോ????? തരകന്റെ ഫീസ് നമ്മുക്ക് ഷെയർ ചെയ്യാം.. എന്താ നിന്റെ അഭിപ്രായം……. ”
ഒത്തിരി ലേറ്റായെങ്കിലും ജെറിൻ ആഗ്രഹിച്ചിരുന്നതോന്നു ലക്ഷ്മിയിൽ നിന്നും കേട്ടു….
ശുഭം…🙏
എന്നെങ്കിലും വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ
എസ് സുർജിത്……