Home Latest പണ്ട് കോളേജിൽ പഠിക്കുമ്പോഴേ എനിക്ക് ഓളെ ഇഷ്ടമായിരുന്നു…

പണ്ട് കോളേജിൽ പഠിക്കുമ്പോഴേ എനിക്ക് ഓളെ ഇഷ്ടമായിരുന്നു…

0

കൂടെ പഠിച്ച പെണ്ണിന്റെ കയ്യിൽ നിന്നും ബ്യാക്കിൽ ഇഞ്ചക്ഷൻ വാങ്ങിയപ്പോഴായിരുന്നു ചമ്മൽ എന്താണെന്ന് ഞാൻ ആദ്യമായി അറിഞ്ഞത്…

എന്താ ഇക്ക ഒരു കഥ പറയാൻ പറഞ്ഞാൽ ഇങ്ങനെയാ പറയുന്നേ…

ദേ എന്റെ കഥയുടെ ഇടക്ക് എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടല്ല ട്ടോ…

ഉം ഉം സോറി ഇനി മിണ്ടൂല്ല ഇങ്ങള് പറ…

പ്രായം കൊണ്ട് അവളേക്കാൾ മൂത്തത് ഞാൻ ആണ് എങ്കിലും പഠിപ്പിൽ കേമനായത് കൊണ്ട് ഞങ്ങൾ ഒരു ക്ലാസ്സിലാണ് പഠിച്ചത്…

പണ്ട് കോളേജിൽ പഠിക്കുമ്പോഴേ എനിക്ക് ഓളെ ഇഷ്ടമായിരുന്നു പക്ഷെ ആ സമയങ്ങളിൽ അവള് പറഞ്ഞു ദാരിദ്ര്യം മാത്രം ഉള്ള ഒരു വീട്ടിലെ ഒറ്റ മോളാണ് ഞാൻ എനിക്ക് പഠിച്ച് ജോലി വാങ്ങി എന്റെ ഉപ്പയേം ഉമ്മയേം നോക്കണം ഒരു മരം ചുറ്റി പ്രേമത്തിനൊന്നും എനിക്ക് നേരമില്ലെന്ന്…

അന്ന് കുഴിച് മൂടിയതാണ് അവളോടുള്ള ഇഷ്ടം..

പിന്നെ വർഷങ്ങൾക്ക് ശേഷം പനി കൂടി ഹോസ്പിറ്റലിൽ പോയ എന്റെ ബാക്കിൽ ഇഞ്ചക്ഷൻ വക്കാൻ സിറിഞ്ചുമായി വന്നപ്പോളാണ് അവളെ ഞാൻ വീണ്ടും കാണുന്നത്…

ആദ്യം ചമ്മല് തോന്നി എങ്കിലും അവള് കുത്തിയപ്പോൾ വേദനിച്ചില്ല പണ്ടത്തെ ആ പഴയ കൂട്ടുകാരിയോടുള്ള പ്രേമമായിരുന്നു മനസ്സ് മുഴുവൻ…

ബാക്കില് കുത്ത് വാങ്ങികഴിഞ് തടവിക്കൊണ്ട് അവൾ പറഞ്ഞു ഓർമ്മയുണ്ടോ എന്ന് ചോദിക്കണ്ടല്ലോ ഞാനിപ്പൊ ഇവിടുത്തെ സ്റ്റാഫ് നേഴ്സാണ്…

ഹാ അങ്ങനെ മറക്കാൻ കഴിയുന്ന ഒരാളല്ലല്ലോ എനിക്ക് താൻ… ഇനി തനിക്ക് ഒരു മരം ചുറ്റി പ്രേമത്തിന് സമയം ഉണ്ടാവുമോ… ആ പഴയ ഇഷ്ടം ഇപ്പോഴും ന്റെ മനസ്സിൽ ഉണ്ട് കേട്ടോ

എന്റെ മറുപടി കേട്ട് ആദ്യം അവൾ ഒന്ന് രൂക്ഷമായി നോക്കിയെങ്കിലും പിന്നീട് ഒരു ചെറു പുഞ്ചിരിയിൽ അവളുടെ മറുപടി ഒതുക്കി അവൾ…

നിങ്ങളോട് കഥ പറയാൻ പറഞ്ഞപ്പോ നിങ്ങടെ പഴേ മാറ്റവൾടെ കാര്യമാണോ എന്നോട് പറയുന്നേ…

നീയൊന്ന് അടങ് എന്റെ ജാസ്മി നിനക്കിഷ്ടമല്ലെങ്കിൽ വേണ്ടാ ഇനി ഞാൻ ഒന്നും പറയുന്നില്ല…

അയ്യോ പിണങ്ങല്ലേ ഞാൻ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ നിങ്ങള് പറയ്…

ഹാ അങ്ങനെ പിന്നീടുള്ള നാളുകൾ ശരിക്കും ഞങ്ങൾ രണ്ട് ഇണകുരുവികളെ പോലെ പാറി നടന്നു…

അങ്ങനെ ഒരിക്കൽ വിളിക്കാം എന്ന് പറഞ് സ്വന്തത്തിൽ പെട്ട ആരുടെയോ വിവാഹ ചടങ്ങിന് ദൂരെ എവിടെയോ ഉപ്പയും ഉമ്മയും ആയി പോയ അവൾ പിന്നെ എന്നെ വിളിച്ചിട്ടില്ല…

ഹാ അപ്പൊ അവൾ ന്റെ ഇക്കാനോട് ഒരു വാക്ക് പോലും പറയാതെ തേച്ചിട്ട് പോയതാണ് ല്ലേ… അങ്ങനെയാണ് ഞാനെന്ന ഈ കുരിശ് ഇക്കാന്റെ തലയിലായത് ല്ലേ….

നീയൊന്ന് മിണ്ടാതെ കിടന്ന് ഉറങ്ങുന്നുണ്ടോ ജാസ്മി കഥ തീർന്നു….

ശോ ന്റെ ഇക്ക സങ്കടപ്പെടേണ്ടാ ട്ടോ അവള് പോട്ടെ അവൾ ഇക്കാനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ ഈ ജാസ്മി ഇക്കാനെ സ്നേഹിക്കും…

അവന്റെ നെഞ്ചിൽ തലചായ്ച്ച് അവൾ ഉറങ്ങി…

പക്ഷെ അവൻ മാത്രം ഉറങ്ങിയില്ല…

പറഞ്ഞു തീർത്ത ആ വരികളിൽ നിന്ന് അവന്റെ മനസ്സ് ബാക്കി പറയാൻ തുടങ്ങി…

വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞ അവൾ പിന്നെ വിളിച്ചില്ല അടുത്ത നാൾ വീട്ടിൽ വന്ന പത്രത്തിൽ കണ്ടു വാഹനാപകടത്തിൽ മരിച്ച അവളുടെ ഉപ്പയെയും ഉമ്മയെയും ഗുരുതരാവസ്ഥയിൽ കിടക്കുന്ന അവന്റെ കാമുകിയും ഉണ്ടായിരുന്നു അതിൽ…

Icu വിൽ കിടന്ന അവൾക്ക് കാവലായി ദിവസങ്ങളോളം അവൻ ആ ആശുപത്രി വരാന്തയിൽ നിന്നു…

പിന്നീട് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തികൊണ്ട് അവൾ ഒരു നാൾ കണ്ണ് തുറന്നു…

പക്ഷെ അവൾക്ക് മുൻപ് സംഭവിച്ച ഒരു കാര്യങ്ങളും ഓർമ ഇല്ലായിരുന്നു…

ആ അപകടത്തിൽ പഴയ ഓർമ്മമശക്തി പൂർണ്ണമായി ഇല്ലാണ്ടായി… ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവൾ…

അവനെ പോലും അവൾ തിരിച്ചറിഞ്ഞില്ല…

സ്വന്തം പേരുപോലും അവൾക്ക് ഓർമ ഉണ്ടായിരുന്നില്ല…

ഉമ്മയും ഉപ്പയും പോയതോടെ ആരോരുമില്ലാത്ത അവളെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല…

അവൻ അവളെ കൂട്ടി വീട്ടിൽ കൊണ്ട് വന്നു… കഴുത്തിൽ ഒരു മിന്നുകെട്ടി… ഒരു ഭ്രാന്തിയെ പോലെ ഇടക്ക് പെരുമാറുന്ന അവളെ ഒരു ഭ്രാന്താലയത്തിൽ കൊണ്ടുപോയി കാണിക്കാൻ അവന്റെ മനസ്സ് സമ്മതിച്ചില്ല…

എന്നെങ്കിലും സ്നേഹത്തിലൂടെ അവളെ നേരെയാക്കാൻ കഴിയും എന്ന് അവൻ വിശ്വസിച്ചു…

വർഷങ്ങൾ കടന്ന് പോയി… കുട്ടികളെ പോലെ ഇടക്ക് പെരുമാറുമെങ്കിലും അവന് അവൾ ഇന്ന് നല്ലൊരു ഭാര്യയാണ്…

നെഞ്ചിൽ കിടന്ന് മയങ്ങുന്ന അവളുടെ തലയിൽ ചുംബിച്ചുകൊണ്ട് അവന്റെ മനസ്സ് പറഞ്ഞു….

ഇല്ല തേച്ചിട്ട് പോയില്ല…

എന്റെ ഈ ഇടനെഞ്ചിൽ മയങ്ങുന്ന നീ ആയിരുന്നു പെണ്ണെ എന്റെ കാമുകി……

ശുഭം…….

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം….

രചന:ഫിറോസ്

നിലാവിനെ പ്രണയിച്ചവൻ

( ഇതുപോലെ ദൈവത്തിനെ പോലും തോൽപ്പിച്ച പല പ്രണയങ്ങളും ഇന്ന് ഈ മണ്ണിൽ ഉണ്ട്…)

LEAVE A REPLY

Please enter your comment!
Please enter your name here