Part – 31 വായിക്കാൻ ഇവിടെ Click ചെയ്യുക.
പ്രണയ തീർത്ഥം 32
രചന. : ശിവന്യ
അഞ്ജന അവളു പോകുന്നതും നോക്കി കുറച്ചുനേരം നിന്നു .അവൾ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ വിഷമങ്ങൾ അലട്ടുണ്ടെന്നു അഞ്ജനക്കു ഉറപ്പായിരുന്നു.അതു അവളെയും അഭിയേട്ടനേയും സംബന്ധിക്കുന്ന എന്തോ ഒന്നാണെന്നും ഉറപ്പാണ്…പക്ഷെ അവളത് പറയാതെ ചോദിക്കാനും വയ്യ എന്നൊരു അവസ്ഥയിൽ ആയിരുന്നു അഞ്ജന…
മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ ബോധത്തിലേക്കു വന്നത്..അമ്മയാണ്…
സംസാരിച്ചുകൊണ്ടിക്കെ
ജനലിൽ കൂടി പുറത്തേക്കു നോക്കിയപ്പോൾ ശിവയെ കണ്ടു…അവളുടെ കൂടെ മറ്റാരോ ഉണ്ട്
മൂന്നാമത്തെ നിലയിൽ നിന്നും നോക്കിയതിനാലവണം കൂടെയുള്ള ആളെ മനസ്സിലായില്ല…എന്തായാലും അതു അവളുടെ അഭിയേട്ടൻ അല്ലെന്നു ഉറപ്പാണ്….
മൊബൈലിലിൽ മറ്റാരോ വിളിക്കുന്നതു പോലെ അഞ്ജനക്കു തോന്നി…മൊബൈൽ നോക്കിയപ്പോൾ അഭിയേട്ടൻ…ശരിയാണ് ഏഴു മിസ്സ്ഡ് കാൾ ഉണ്ട്..പിന്നെയും നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്നു.
അഞ്ജന അമ്മയുടെ കാൾ കട്ട് ചെയ്തു അഭിയുടെ കാൾ എടുത്തു..
അഞ്ജന….ശിവ എവിടെ…..
ഇവിടെ ഇല്ല…
അവൾ ഇവിടെ പോയി… പുറത്താണോ.. എങ്കിൽ ഒന്നു വിളിക്കു അഞ്ജന.. അവളോട് വേഗം റൂമിൽ വരാൻ പറയു……പ്ലീസ്.. ഇതെന്റെ request ആണ്…
പ്ളീസ് അഞ്ജന … Do it fast… It’s very urgent…
അഭി വേഗം ഫോൺ വെച്ചു…
അഞ്ജന താഴേക്കു നോക്കി…അവൾ അയാളുടെ കൂടെ പുറത്തേക്കു പോകാൻ തുടങ്ങുകയാണെന്നു തോന്നി….അഞ്ജന വേഗം ശിവയെ വിളിച്ചു…
ശിവാ…മേട്രൻ നിന്നെ വിളിക്കുന്നുണ്ട്… something very urgent matter…. വേഗം വാ…
വരാം…അഞ്ജു….ഒരു ഫൈവ് മിനിറ്റ്… ശിവ ഫോൺ cut ചെയ്തു…
അഞ്ജു തിരിച്ചു അഭിയെ വിളിച്ചു നോക്കി…അതു സ്വിച്ച്ഓഫ് ആയിരുന്നു…
അഞ്ചു മിനിറ്റിനുള്ളിൽ വരാമെന്നു പറഞ്ഞയാൾ വന്നപ്പോൾ 20 മിനിറ്റ് കഴിഞ്ഞു. ശിവ വന്നപാടെ കയറി കിടന്നു…അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു…അഞ്ജു ഒരുപാട് ചോദിച്ചിട്ടും ശിവ ഒന്നും പറഞ്ഞില്ല…മുഖം ഉയർത്തിയതുപോലും ഇല്ല…..അവൾ രാത്രി മുഴുവൻ ഉറങ്ങാതെ കരയുകകയായിരുന്നു… ..രാവിലെ അഞ്ജന എഴുന്നേറ്റപ്പോൾ ശിവ ബാഗ് പാക്ക് ചെയ്തു അവൾ എഴുന്നേൽക്കുന്നതും നോക്കിയിരിക്കുകയായിരുന്നു…
.
അഞ്ജു…ഞാൻ രണ്ടു ദിവസം ലീവു എടുക്കുകയാണ്… നാട്ടിൽ പോകണം…അത്യാവശ്യമാണ്…
അഞ്ജു അവളെ നോക്കി….കണ്ണുകൾ കരഞ്ഞു കലങ്ങി കിടക്കുന്നു…മുഖം വീർത്തിരിക്കുന്നു..രാത്രി മുഴുവൻ ഉറങ്ങാതെ കരച്ചിലായിരുന്നെന്നു അവൾക്കു തോന്നി..
ശിവ മറുപടിയൊന്നും പ്രതീക്ഷിക്കാത്തതു പോലെ പെട്ടന്ന് തന്നെ ഇറങ്ങി പോയി
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
രാവിലെ ജിത്തു വന്നു നോക്കുമ്പോൾ അഭി ബൽക്കണയിൽ ഇരിക്കുന്നുണ്ട്…ഇന്നലെ രാത്രി അവിടെതന്നെയാണ് ഉറങ്ങിയതെന്നു തോന്നുന്നു…ശരിക്കും ഒരു ഭ്രാന്തനെ പോലെ തോന്നി…ആരോടെങ്കിലും മിണ്ടിയിട്ടോ എന്തിനു ഭക്ഷണം കഴിച്ചിട്ടോ പോലും രണ്ടു ദിവസമായി…
ഏട്ടാ..
ഏട്ടൻ എന്തെങ്കിലും കഴിക്കു…ഞാൻ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്…
Hmm ….അഭി മൂളി…
ഞായറാഴ്ച ഏട്ടന്റെ മാരിയേജ് ആണ്… അതിനു മുൻപ് ഏട്ടൻ എന്തെങ്കിലും ചെയ്യണം…
ജിത്തു…നിനക്കു ഗായത്രിയെ ഇഷ്ടം ആണോ..
ജിത്തു ഒന്നും മിണ്ടിയില്ല
അല്ലെന്നു എനിക്കറിയാം…മാത്രമല്ല നിനക്കവളോട് വെറുപ്പാണെന്നും എനിക്കുറപ്പാ..എന്നിട്ടും നീ എന്തിനാ അവളുടെ പിറകെ നടക്കുന്നത്…
ഏട്ടാ…ഞാൻ…
നീ എനിക്കു വേണ്ടി ബലിയാടാകണ്ട… ഇനി അങ്ങനെ പറഞ്ഞിട്ടും യാതൊരു കാര്യവുമില്ല..അവൾക്കു വാശിയാണ്…ശിവയെ എനിക്ക് തരില്ലെന്നുള്ള വാശി….
നിങ്ങളുടെ കാര്യം ഏട്ടൻ അവളോട് പറഞ്ഞോ… അവൾക്കറിയമോ…
പറഞ്ഞു…അവളുടെ കാലു പിടിച്ചു…ഇതിൽ കൂടുതൽ ഞാൻ എന്താടാ ചെയ്യേണ്ടത്..
ശിവയെ കൂട്ടി ഏട്ടൻ എങ്ങോട്ടെങ്കിലും പൊയ്ക്കോ..
എങ്ങോട്ടു പോകാനാണ്…
അവൾ MBBS നു പഠിക്കുന്ന കുട്ടിയാണ്… പ്രണയത്തിന്റെ പേരിൽ അവളുടെ പഠിപ്പു മുടക്കാനൊന്നും പറ്റില്ല ജിത്തു..
പിന്നെ എന്റെ അമ്മ എന്റെ മുൻപിൽ വെച്ചു അവളെയും അവളുടെ വീട്ടുകാരെയും അപമിക്കാവുന്നതിന്റെ മാക്സിമം അപമാനിച്ചിട്ടു ഞാൻ അവളെ എങ്ങനെയാടാ എന്റെ കൂടെ വിളിക്കുന്നത്….വിളിച്ചാൽ തന്നെ ഇനി അവൾ എൻറെ കൂടെ വരുമോ..
എനിക്കിപ്പോഴും മനസ്സിലാകാത്തതും അതാണ്..ഏട്ടൻ ഇതാരെയാണ് എങ്ങനെ പേടിക്കുന്നത്…ഇവിടെ വലിയച്ഛനും വലിയമ്മയും ഒഴികെ ബാക്കി എല്ലാവർക്കും ശിവയെ ഇഷ്ടമാണ്..
Hmmm
ഏട്ടാ…മുത്തച്ഛൻ പറഞ്ഞാൽ എല്ലാവരും കേൾക്കില്ലേ….മുത്തച്ഛൻ മാത്രം മതി…വേറെ ആരുടേയും സമ്മതം നമുക്ക് വേണ്ട ഏട്ടാ…
മുത്തച്ഛൻ….അതൊരു വലിയ കള്ളമാ ജിത്തു….നിനക്കത് പതിയെ മനസ്സിലാകും…
പിന്നെ ആരു വരും എന്നെ സഹായിക്കാൻ ജിത്തു.. അച്ഛനേയും മുത്തച്ഛനെയും എതിർത്തു കൊച്ചച്ഛന്മാർ ഉണ്ടാകുമോ…ഇല്ല…അവരെയെല്ലാം എതിർത്തു നിനക്കെന്റെ കൂടെ നിൽക്കാൻ പറ്റുമോ??? അതും ഇല്ല…
പിന്നെ എനിക്കിപ്പോൾ ആരെ വിശ്വസിക്കണം വിശ്വസിക്കണ്ട എന്നുപോലും അറിയില്ല ജിത്തു..
പിന്നെ നീ പറഞ്ഞഒരു കാര്യം ശരിയാണ്….അവർക്കെല്ലാവർക്കും ശിവയെ ഇഷ്ടമാണ്…അല്ലെങ്കിൽ ഇന്നവൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല…
ജിത്തു ഒന്നും മനസ്സിലാകാതെ അവനെ നോക്കി…
നീ പൊയ്ക്കോ…ഞാൻകുറച്ചു നേരം തനിച്ചിരിക്കട്ടെ..
⭐⭐⭐⭐🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐
ഞാൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അച്ഛനും അമ്മയും അമ്പരന്നു നോക്കുന്നുണ്ടായിരുന്നു…
ശിവാ..എന്തു പറ്റി…മോളേ…
ഒന്നുമില്ല…
അച്ഛാ….അച്ഛൻ പിന്നീട് ചെമ്പകശ്ശേരിയിൽ പോയോ..
പോയി
എന്തിന്….
എനിക്കറിയാം….ഞങ്ങൾക്ക് മനസ്സിലാകും ഞങ്ങളുടെ മോള് എത്ര മാത്രം അഭിയെ സ്നേഹിക്കുന്നുണ്ടെന്നു….അതുകൊണ്ടു …
അതുകൊണ്ടു അച്ഛൻ അവിടെ പോയി കാലു പിടിച്ചു അല്ലേ….എന്തിനാ അച്ഛാ…അവർ അത്രയും നമ്മളെ അപമാണിച്ചല്ലല്ലേ …വീണ്ടും..
പോയിട്ടെന്തായി…..അച്ഛാ…
വീണ്ടും എല്ലാവരുടെയും മുൻപിൽ വെച്ചവർ അപമാനിച്ചില്ലേ…. അട്ടി ഇറക്കി വിട്ടില്ലേ….അതും പറഞ്ഞു ഞാൻ അച്ഛന്റെ കാൽചുവട്ടിലേക്കു ഇരുന്നു പോയി…
തുടരും