Home Latest കുറച്ചു ദിവസത്തേക്ക് നീ ആ പയ്യനെയും കൂട്ടി എങ്ങോട്ടെങ്കിലും മാറിക്കോ… ഈ ഇലക്ഷൻ കഴിയും വരെയെങ്കിലും…...

കുറച്ചു ദിവസത്തേക്ക് നീ ആ പയ്യനെയും കൂട്ടി എങ്ങോട്ടെങ്കിലും മാറിക്കോ… ഈ ഇലക്ഷൻ കഴിയും വരെയെങ്കിലും… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 10

” ജെറിനെ ഇപ്പോളത്തെ അവസ്ഥയിൽ ഈ പാർട്ടിയിലെ ഒരു കരടാണ് മാത്യൂസ്… ഇന്ന് അവൻ എന്നെ വിളിച്ചിരുന്നു.. മറ്റൊന്നിനുമല്ല അയാളുടെ സീറ്റ്‌ ഉറപ്പിക്കാൻ വേണ്ടി.. ഇന്ന് ഈ നാട്ടിൽ നടക്കുന്നത് രാഷ്ട്രീയമല്ല തനി തെമ്മാടിത്തരം.. പക്ഷെ ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല അയാൾ പറഞ്ഞ പയ്യൻ ജെറിൻ ആകുമെന്ന്.. അയാളെ ഞാൻ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രെമിച്ചാൽ പിന്നെ അത് ഗ്രൂപ്പ്‌ വഴക്കായി തീരും പിന്നെ ഈ നിസ്സാര പ്രശ്നം അങ്ങ് ഡൽഹി വരെ പോകും ”

ചുരുക്കി പറഞ്ഞാൽ വർഗീസിന് ജെറിനെ സഹായിക്കാൻ പറ്റില്ലെന്ന് സാരം… അത് മനസിലാക്കി കൊണ്ടാകാം ജെറിൻ പറഞ്ഞേ…

” കുഴപ്പമില്ല സാർ സമയ ദോഷം അല്ലാതെ.. ഒരു പശു കാരണം…. സാറിന് അറിയുമോ എനിക്ക് അധ്വാനിച്ചു ജീവിക്കാൻ അതായിരുന്നു എന്റെ മോഹം. പഠിക്കുന്ന സമയത്ത് കുറച്ചു അസ്ഥിയിൽ പിടിച്ച രാഷ്ട്രീയഉണ്ടായിരുന്നു പക്ഷെ ജീവിക്കാൻ കാശു വേണം എന്ന് ബോദ്യമായതു  കൊണ്ട് മാത്രമാ ഞാൻ ഈ രാഷ്ട്രീയം ഉപേക്ഷിച്ചു ജോലിക്ക് പോകാൻ തുടങ്ങിയെ. പിന്നെ ഇന്നത്തെ സംഭവം ആ പയ്യൻ തികച്ചും നിരപരാധിയാ. അവനും ഒരു ജോലിക്ക്‌ വേണ്ടി ഒരു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നു.. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങിയില്ല ഇനി വരുന്നിടത്തു വെച്ചു കാണാം ”

അത്രയും പറഞ്ഞു ജെറിൻ അവിടെ നിന്നും പോകാൻ തുടങ്ങുബോൾ വർഗീസ് അവന്റെ തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു….

” ജെറിനെ എനിക്കും മാത്യൂസ്നേ ഒതുക്കണം പക്ഷെ അത് ഇപ്പോൾ എന്റെ കൂടെയുള്ള ഒരുത്തനെയും വിശ്വസിച്ചു ഒരു പദ്ധതിയും ചെയ്യാൻ പറ്റില്ല.. പിന്നെ  നിന്റെ ഈ പ്രശ്നത്തിൽ  എനിക്ക് നേരിട്ട് ഇടപെടാൻ പറ്റില്ല ഇത്‌ സോൾവ് ചെയ്യാൻ ഒരു വഴിയുണ്ട് നീയും ഇന്ന് പ്രശ്നമുണ്ടാക്കിയ പയ്യനും തൽക്കാലം ഈ നാട്ടിൽ നിന്നും മാറി നിൽക്കണം. ”

” അതൊന്നും നടക്കില്ല സാറെ.. ആ പയ്യനെ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇന്ന് കാണുന്നെ. പിന്നെ ഇയാളെ പേടിച്ചു ഓടാൻ തുടങ്ങിയാൽ ആ ഓട്ടം ഒരിക്കലും അവസാനിക്കില്ല  ”

” എടാ ഒരു ഓട്ട മത്സരതിനല്ല.. നീ മാത്രം ഈ നാട്ടിൽ നിന്നും മാറിയിട്ടും ഒരു കാര്യവുമില്ല. കാരണം മാത്യൂസ് അവനെ  മറ്റേതെങ്കിലും രീതിയിൽ കുടുക്കാൻ നോക്കും. പിന്നെയും ജയം മാത്യൂസ് നാ അതുകൊണ്ടാ ഞാൻ പറഞ്ഞേ കുറച്ചു ദിവസത്തേക്ക് നീ ആ പയ്യനെയും കൂട്ടി എങ്ങോട്ടെങ്കിലും മാറിക്കോ… ഈ ഇലക്ഷൻ കഴിയും വരെയെങ്കിലും ”

” ഈ സാഹചര്യത്തിൽ എങ്ങോട്ട് പോകും ”

” നീ ഡൽഹിയിൽ പോയിട്ടുണ്ടോ ”

” ഇല്ല സാർ… ഞാൻ ഇതുവരെ പോയിട്ടില്ല.. ”

” നീ  ഇന്ത്യക്കാരനാടാ ഹഹഹ .. ഇവിടത്തെ നേതാക്കൾ ഇലക്ഷനിൽ ജയിച്ചിട്ടേ ഡൽഹിൽ പോകു.. നിനക്ക് ഞാൻ ജയിക്കാതെ ഒരു ഓഫർ തരാം കുറച്ചു നാൾ നീ ആ പയ്യനെയും കൂട്ടി ഡൽഹിക്ക് പൊയ്ക്കോ.. ഇവിടെ ആരോടും ഒന്നും പറയേണ്ട ചോദിച്ചാൽ തിരിച്ചു ലണ്ടനിൽ പോയെന്ന് പറയാൻ പറ നിന്റെ വീട്ടുകാരോട് ”

വർഗീസിന്റെ ഈ സഹായ അഭ്യർത്ഥന  ജെറിനോടുള്ള ഇഷ്ടം കൊണ്ടല്ലായിരുന്നു. രാഷ്ട്രീയത്തിലെ തന്റെ ശത്രുവിനെ എങ്ങനെയെങ്കിലും ഒതുക്കുക അത്രേയുള്ളൂ. ഇനിയെങ്ങാനും ഈ പ്രശ്നങ്ങൾ മുൻനിർത്തി മാത്യൂസങ്ങാണം ഇലക്ഷനിൽ ജയിച്ചു പോയാലോ.. അത് കൊണ്ട് അത് ഇല്ലാതാക്കാനുള്ള  ഒരു ശ്രമം.

എന്തായാലും അവസാനം  ജെറിനും വർഗീസിന്റെ ഓഫറിനു മുന്നിൽ കീഴടങ്ങി, ഒരു മാറ്റാം കൊണ്ട് അവന്റെ കുടുംബവും മഹേഷിന്റെ ജീവിതവും സുരക്ഷിതമാകുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയിട്ടാവണം അവൻ ആ നാട്ടിൽ  മാറിനിൽക്കാൻ തീരുമാനിച്ചു. എങ്ങനെയൊക്കെയോ അപ്പച്ചനെയും അമ്മച്ചിയേയും പറഞ്ഞു സമ്മതിപ്പിച്ച ശേഷം കമലൻ ചേട്ടന്റെ വീട്ടിലേക്കപോയി  അവിടെയെത്തി കാര്യങ്ങൾ അവതരിപ്പിച്ചു ആ രാത്രിയിൽ മഹേഷും ജെറിനും ഡൽഹിയിലേക്ക് വണ്ടികയറി.പക്ഷെ പിറ്റേന്ന് രാവിലെ  നാട്ടുകാർ കാണുന്നത് പണി തീർന്ന ജെസ്സിയുടെ വീടിന്റെ മുൻവശം പൊളിക്കുവാൻ വന്ന J C B  ആയിരുന്നു.. അമ്പരപ്പോടെ ആ ആൾക്കൂട്ടം നോക്കി നിൽക്കുന്നത് അത് പൊളിക്കുവാൻ മുൻനിരയിൽ നിൽക്കുന്ന വ്യക്തയെ ആയിരുന്നു….

അത് മറ്റാരും അല്ലായിരുന്നു ജെറിന്റ അപ്പച്ചൻ, പ്രമാണത്തിലുള്ള പുരയിടം അളന്നു തിട്ടപ്പെടുത്തി ബാക്കിയുള്ള ഭാഗം ഇടച്ചു നിരത്തുക ആയിരുന്നു.കണ്ടവർ കണ്ടവർ അപ്പച്ചന് വട്ടായി എന്ന് പരസ്പരം പറഞ്ഞു ചിരിച്ചു. ആ സമയം അത് വഴി വന്ന മാത്യൂസ് ഈ കാഴ്ച്ച കണ്ടു. കാറിൽ നിന്നും പുറത്തിറങ്ങി ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു???

” എന്താ അച്ചായോ.. എന്തിനാ രാവിലെ ഇങ്ങനെ  ഒരു പൊളിച്ചടുക്കൽ”

അടങ്ങാത്ത ദേഷ്യമുണ്ടായിരുന്നുവെങ്കിലും ഒരു ചിരിയോടെ അപ്പച്ചൻ പറഞ്ഞു…..

” ഒരു വെടിക്കെട്ട്‌ തുടങ്ങുന്നതിനു മുന്നേ ഒരു ചെറിയ വെടി പൊട്ടിച്ചതാ മാത്യൂ.. ”

അപ്പച്ചൻ എന്തോ അർത്ഥം വെച്ചു സംസാരിച്ച പോലെ മാത്യൂസ് തോന്നിയിരുന്നെങ്കിലും ഒന്ന്  ചിരിച്ചു പുച്ഛിച്ചു തള്ളിക്കൊണ്ട് മാത്യൂസ് തിരികെ കാറിൽ കയറി അയാളുടെ യാത്ര തുടർന്നു….

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here