Home Latest ഒരിക്കലല്ലേ ഒരാളെ ആത്മാർത്ഥമായി ഇഷ്ടപ്പെടാൻ പറ്റു ഇനി ഒരാളെ ഇഷ്ടപെടാനോ സ്നേഹിക്കാനോ ഒന്നും എനിക്ക് കഴിയുമെന്ന്...

ഒരിക്കലല്ലേ ഒരാളെ ആത്മാർത്ഥമായി ഇഷ്ടപ്പെടാൻ പറ്റു ഇനി ഒരാളെ ഇഷ്ടപെടാനോ സ്നേഹിക്കാനോ ഒന്നും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ” Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 10

കിഷോർ ചെറു പുഞ്ചിരിയോടെ സ്റ്റിയറിങ്ങിൽ താളമിട്ടു. ഇടയ്ക്കിടെ കല്ലുവിന്റെ നേർക്കു നോക്കും അവൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരുന്നു. അവൻ കാർ സ്റ്റീരിയ ഓൺ ചെയ്തു ഒരു പ്രണയ ഗാനം കേട്ട് തുടങ്ങി.
“നല്ല പാട്ടാണല്ലേ”
കല്ലു ഞെട്ടി ഉണർന്ന പോലെ കണ്ണുകൾ തുറന്നു
“എന്താ എന്താ സർ പറഞ്ഞത് ”
“അല്ലാ ഇത് നല്ല പാട്ടാണല്ലേ?”
“ഉം”

അവൾ താല്പര്യം ഇല്ലാതെ ഒന്ന് മൂളി ആ പാട്ട് അവൾക്ക് ആരോചകമായി തോന്നി അവൾ അതു പ്രകടിപ്പിക്കാതെ ഇരുന്നു കിഷോർ പാട്ടിനൊത്തു ചെറുതായി മൂളി തുടങ്ങി
“സർ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”
“പറയൂ മിസ്സ് എന്താ മിണ്ടാതെ ഇരിക്കുന്നെന്നു ഞാൻ ഓർത്താതെ ഉള്ളു”
“സർ എന്നെ തെറ്റിദ്ധരിക്കരുത് സർ അന്ന് പറഞ്ഞ പ്രൊപോസൽ എനിക്ക് ഓക്കേ ആയതുകൊണ്ട് അല്ല ഇപ്പൊ ഞാൻ സർന്റെ കാറിൽ വന്നു കയറിയത് എനിക്ക് ഇപ്പൊ പ്രേമിക്കാൻ ഒക്കെ ഉള്ള ഒരു അവസ്ഥ ഒന്നും അല്ല പ്ലീസ് അണ്ടെര്സ്ടന്റ് മി ”
കിഷോർ അവളുടെ വാക്കുകൾ ശ്രദ്ദിച്ചിരുന്നു അവന്റെ മുഖം മാറി അടുത്ത നിമിഷത്തിൽ വീണ്ടും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു
“ഇപ്പോഴത്തെ അവസ്ഥ മാറിയാലോ”

“മാറില്ല സർ ഒരിക്കലല്ലേ ഒരാളെ ആത്മാർത്ഥമായി ഇഷ്ടപ്പെടാൻ പറ്റു ഇനി ഒരാളെ ഇഷ്ടപെടാനോ സ്നേഹിക്കാനോ ഒന്നും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ”
മുന്നിലെ നിരത്തിലേക്ക് കണ്ണുനട്ടിരുന്നു അവൾ പറഞ്ഞു
ആ വാക്കുകളിൽ നിന്നും പ്രണയ നഷ്ടത്തിൽ കൂടുതൽ അവൾക്കു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അയാൾ ഒരു വേള ഓർത്തു കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല

“സാരമില്ല മിസ്സേ മിസ്സിനെ കണ്ടപ്പോൾ ഇഷ്ടമായി അടുത്ത് ഇടപഴകിയപ്പോൾ ഇതായിരിക്കണം എന്റെ പെണ്ണ് ഐ മീൻ ഇതു പോലെ ആയിരിക്കണം എന്ന് തോന്നി അതു കൊണ്ടു വന്നു പ്രപ്പോസ് ചെയ്തു മിസ്സിന് ഇഷ്ടമല്ലെങ്കിൽ … ഞാൻ പിന്നെ എന്ത് പറയാൻ ”
ഉള്ളിലെ സങ്കടം മറച്ചു കിഷോർ ചിരിയോടെ പറഞ്ഞു അയാളുടെ തുറന്നു പറച്ചിൽ അവളിൽ ആശ്വാസം നിറച്ചു.കുറച്ചു നേരം രണ്ട് പേരും മിണ്ടിയില്ല
“ഏത്‌ ഷോപ്പിലാ സ്വാതി മിസ്സ് പോയതെന്ന് അറിയോ”
“ഉം കെ എസ് ആർ ടി സി സ്റ്റാൻഡിന് ഓപ്പോസിറ് ആയിട്ടുള്ള സൂപ്പർ മാർക്കറ്റ് ”
“ഓക്കേ”
കിഷോർ വണ്ടി അവിടേക്ക് എടുത്തു പാർക്കിംഗ് ഏരിയയിൽ നിർത്തി രണ്ട് പേരും ഇറങ്ങി
“ഞാൻ സ്വാതി മിസ്സിന്റെ അടുത്ത് കൊണ്ടാക്കാം”
കല്ലുവിനോപ്പം ഷോപ്പിലേക്ക് നടന്നു കൊണ്ടു അവൻ പറഞ്ഞു
“വേണ്ട സർ പൊയ്ക്കോളൂ”

 

സാരമില്ല”

അവൻ മുന്നേ നടന്നു കല്ലു പിന്നാലെയും കോസ്മെറ്റിക്സ് സെക്ഷനിൽ നിൽക്കുന്ന അവർ വേഗം തന്നെ കണ്ടെത്തി
“നിങ്ങൾ രണ്ടു പേരും എന്താ ഇവിടെ?”
അവരെ ഒരുമിച്ചു കണ്ട അമ്പരപ്പിൽ ആയിരുന്നു സ്വാതി
“ഞാൻ മിസ്സിനെ ഡ്രോപ്പ് ചെയ്തന്നെ ഉള്ളു എന്നാൽ ശെരി…. ഞാൻ ഇറങ്ങുവാ . കിഷോർ യാത്ര പറഞ്ഞു ഇറങ്ങാൻ തുനിഞ്ഞു പിന്നെ വീണ്ടും തിരികെ വന്നു
“അല്ലാ എനിക്ക് വീട്ടിൽ പോണം എങ്കിൽ ഈ വന്ന ദൂരമത്രയും തിരികെ പോണം”
കിഷോർ പറഞ്ഞു
“അതു കൊണ്ടെന്താ ”
സ്വാതി ചോദിച്ചു
“ഷോപ്പിംഗ് കഴിഞ്ഞെങ്കിൽ ഞാൻ നിങ്ങളെ ഡ്രോപ്പ് ചെയ്യാം “.
“സറിന് പോകേണ്ടത് ഓപ്പോസിറ് സൈഡിലേക്ക് ആയിരുന്നോ
കല്ലു അതിശയത്തോടെ ചോദിച്ചു
“ഉം അതേ ”
“എന്നിട്ട് സർ പറഞ്ഞില്ലല്ലോ”
കിഷോർ അതിന് മറുപടി ആയി ചിരിച്ചു കല്ലുവിന് വല്ലായ്മ തോന്നി തനിക്കു വേണ്ടി ഇത്രയും ദൂരം പരാതി ഒന്നും പറയാതെ വന്നല്ലോ എന്നോർത്തു

“ശെരി എന്നാൽ പോകാം ”
സ്വാതി പാക്കറ്റുകളും എടുത്ത് മുന്നേ ഇറങ്ങി കിഷോർ അവരെ വീട്ടിൽ ഡ്രോപ്പ് ചെയ്തു വീട്ടിലേക്ക് അവർ ക്ഷണിച്ചിട്ടും അയാൾ മടിച്ചു നിന്നു
“മിസ്സിന്റെ മനസ് മാറി എനിക്ക് അനുകൂലമായാ അവസ്ഥ വരാൻ ഞാൻ പ്രാർത്ഥിക്കും”
യാത്ര പറഞ്ഞു പോകാൻ നേരം അയാൾ പറഞ്ഞു
“അതു വേണ്ട നമുക്ക് നല്ല സുഹൃത്തുക്കളായി ഇരിക്കാം സർ ”
“അതിന് മറുപടി ഒന്നും പറയാതെ കിഷോർ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു ഒന്നും പറയാതെ കാർ ഓടിച്ചു പോയി കല്ലു അവന്റ കാർ പോകുന്നതും നോക്കി കുറച്ചു നിന്നു പിന്നെ തിരിഞ്ഞു അകത്തേക്ക് പോയി
സ്വാതിയും കല്ലുവും സ്ഥിരമായുള്ള തിരക്കുകളിൽ മുഴുകി രാത്രി അത്താഴവും കഴിഞ്ഞു പത്രം കഴുകി കൊണ്ടിരുന്നപ്പോഴാണ് കല്ലുവിന് അമ്മയുടെ കാൾ വന്നത് അവൾ കാൾ അറ്റൻഡ് ചെയ്തു

വിശേഷം പറച്ചിലിനൊക്കെ ശേഷമാണ് ശ്രീദേവി കിട്ടൂ പറഞ്ഞ കാര്യത്തിനെ കുറച്ചു ചോദിച്ചത് ആദ്യം കേട്ടപ്പോൾ അവൾക്ക് ഒരു പകപ്പാണ് തോന്നിയത്.പിന്നെ പതിയെ പറഞ്ഞു
“എനിക്ക് അവൾ പറഞ്ഞത് പോലെ ഒരിഷ്ടം ഇല്ല അമ്മേ പക്ഷേ അനന്ദു ഏട്ടനെ വിവാഹം കഴിക്കാനും ഇഷ്ടമല്ല ”
“പിന്നെ അവൾ എന്തിനാ അങ്ങനെ പറഞ്ഞേ?”
“അറിയില്ല എനിക്ക് അനന്ദു ഏട്ടനുമായുള്ള കല്യാണം ഇഷ്ടമല്ലെന്ന് അവൾക്ക് അറിയാം അതു കൊണ്ടാകും അങ്ങനെ പറഞ്ഞത് ”
“എന്നാലും അതിന് അങ്ങനെ പറയണോ? അനന്ദു നല്ല പയ്യനല്ലേ നിനക്ക് കുഞ്ഞിലേ..”

“ആനന്ദു ഏട്ടൻ നല്ലവനാണ് സ്നേഹമുള്ളവനാണ് അതൊക്കെ ശെരിയാ പക്ഷേ എനിക്ക് അനന്ദു ഏട്ടൻ എന്റെ കൂടെപ്പിറപ്പിനെ പോലെയാണ് കുഞ്ഞിന്നാള് മുതലേ അങ്ങനയേ ഞാൻ കണ്ടിട്ടുള്ളു വിവാഹാലോചന എന്നെങ്കിലും സീരിയസ് ആകുമ്പോ പറയാം എന്ന് കരുതി ആണ് ഞാൻ ഇതു വരെ കാത്തത് ”
അവരെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞു മകളുടെ മനസ് അറിഞ്ഞപ്പോൾ ഒരേ സമയം അവർക്കു സന്തോഷവും വിഷമവും തോന്നി. കുറച്ചു നേരം കൂടി സംസാരിച്ചു അവർ ഫോൺ വെച്ചു ശ്രീദേവി അവർ അറിഞ്ഞ കാര്യങ്ങൾ ഒക്കേ ഭർത്താവും ആയി പങ്കുവെച്ചു.അയാൾ ആ കാര്യങ്ങൾ പ്രഭയെ പറഞ്ഞു മനസിലാക്കിക്കണം എന്ന് ചിന്തിച്ചു
കല്ലു കടക്കാൻ തുടങ്ങുമ്പോൾ ആണ് വീണ്ടും ഫോൺ ബെല്ലടിച്ചത് ഈ സമയത്ത് ആര് വിളിക്കാനാ എന്ന് ചിന്തിച്ചു കൊണ്ട് ആണ് അവൾ ഫോൺ എടുത്തു നോക്കിയത് സേവ് ചെയ്യാത്ത നമ്പർ ആയതു കൊണ്ടു എടുക്കണ്ട എന്ന് കരുതി അവൾ അതു ശ്രദ്ദിക്കാതെ ഇരുന്നു വീണ്ടും വീണ്ടും തുടർച്ചയായി ബെൽ കേട്ടപ്പോൾ കല്ലു കാൾ അറ്റൻഡ് ചെയ്തു

“ഹലോ പൊന്നു ഇത് ഞാനാ”
ഹലോ പറയും മുന്പ് ചെവിയിൽ ആ സ്വരം വന്നലച്ചു കല്ലുവിന് ശരീരം തളരുന്ന പോലെ തോന്നി ഒരു ആശ്രയത്തിനായി അവൾ കട്ടിലിലേക്ക് ഇരുന്നു
“ഹലോ പൊന്നൂ ഹലോ നീ കേൾക്കുന്നുണ്ടോ”
ആദ്യ നടുക്കം വിട്ടു മാറിയപ്പോൾ അവൾ കാൾ കട്ട്‌ ചെയ്തു വീണ്ടും തുടർച്ചയായി ആ നമ്പറിൽ നിന്ന് കാൾ വന്നുകൊണ്ടിരുന്നു സ്വാതി മുറിയിലേക്ക് വരുമ്പോൾ ബെല്ലടിച്ചു കൊണ്ടിരിക്കുന്ന ഫോണിലേക്ക് നോക്കി ഇരിക്കുന്ന കല്ലുവിനെ ആണ് കണ്ടത്

അടുത്തേക്ക് വന്നു കട്ടിലിൽ ഇരുന്നപ്പോഴാണ് അവളുടെ നിറഞ്ഞ കണ്ണുകൾ ശ്രദ്ദിക്കുന്നത്
“എന്താടി..നീ എന്താ ഫോൺ എടുക്കാത്തേ?”
“കിച്ചുവേട്ടൻ ”
കല്ലു വിതുമ്പി
“എടുത്തിട്ട് എന്താന്ന് ചോദിക്ക് ”
അവൾ ഇല്ലെന്ന് തലയാട്ടി കാൾ കട്ട്‌ ആയി വീണ്ടും ബെല്ലടിച്ചു അത് തുടർന്നുകൊണ്ടേ ഇരുന്നു
“കാളിന്ദി നീ കാൾ എടുക്ക് ഇല്ലെങ്കിൽ അയാൾ രാത്രി മുഴുവൻ നിന്നെ വിളിച്ചു കൊണ്ടിരിക്കും ”
സ്വാതി ദേഷ്യപ്പെട്ടു കല്ലു മടിച്ചു മടിച്ചു കാൾ എടുത്തു

“പൊന്നു എനിക്ക് ഒന്ന് കാണണം നിന്നെ കുറച്ചു സംസാരിക്കാൻ ഉണ്ട് ”
കല്ലു ഒന്നും മിണ്ടാതെ ഇരുന്നു
“പ്ലീസ് പൊന്നു ഒരേ ഒരു തവണ ”
അയാൾ അപേക്ഷിക്കാൻ തുടങ്ങി ഇനി ഒന്നും കേൾക്കണ്ട എന്ന ഭാവത്തിൽ അവൾ കാൾ കട്ട്‌ ചെയ്തു മുഖം പൊത്തി കരയാൻ തുടങ്ങി സ്വാതി എന്ത് ചെയ്യണം എന്നറിയാതെ അന്തിച്ചു അവളെ തന്നെ നോക്കി ഇരുന്നു.പിന്നെ എന്തോ ഓർത്തു കല്ലുവിന്റെ ഫോൺ എടുത്ത് ശിവയെ വിളിച്ചു കാര്യം പറഞ്ഞു കുറച്ചു നേരം ശിവ ഒന്നും പറഞ്ഞില്ല എന്തോ ആലോചിച്ചു ഉറപ്പിച്ച ശേഷം അവൾ പറഞ്ഞു
“ഇനി വിളിക്കുവാണെങ്കിൽ കാണാം എന്ന് പറ”
“നീ എന്താ ശിവ…”
“അവൾ പോകണ്ട അവൾക്കു പകരം ഞാൻ പോയി സംസാരിക്കാം ”
“ഉം ശെരി ”
സ്വാതി ശിവ പറഞ്ഞ കാര്യങ്ങൾ ഒക്കെ കല്ലുവിനെ പറഞ്ഞു മനസിലാക്കി വീണ്ടും ഫോൺ ബെല്ലടിച്ചപ്പോൾ എടുത്തു സംസാരിക്കാൻ സ്വാതി ഫോൺ എടുത്തു
കല്ലുവിന്റെ കയ്യിൽ കൊടുത്തു
“കാൾ എടുക്ക് എടുത്തു സംസാരിക്ക്”
കല്ലു കാൾ അറ്റൻഡ് ചെയ്തു
“പൊന്നു പ്ലീസ് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് അത് നേരിട്ട് പറയേണ്ടതാ ”
കാൾ അറ്റൻഡ് ചെയ്ത ഉടൻ ജിത്തിന്റെ ശബ്ദം കേട്ട് തുടങ്ങി
“കാണാം ”

കല്ലു പതിയെ പറഞ്ഞു
“ആണോ ശെരിക്കും… ഉം നാളെ രാവിലെ ഞാൻ കോളേജിൽ വരാം അല്ലെങ്കിൽ വേണ്ട വേറെ വേറെ എവിടെ വെച്ച് കാണാം…”
“ബീച്ചിൽ വന്നാൽ മതി രാവിലെ 11 ”
കല്ലു സ്വാതി പറഞ്ഞു കൊടുത്ത പോലെ അവനോട് പറഞ്ഞു.കല്ലു കാൾ കട്ട്‌ ചെയ്തു. ജിത്തു കല്ലുവിനെ നാളെ കാണാൻ പോകുന്നതിൽ ആശ്വസിച്ചു.

രണ്ട് ദിവസമായുള്ള യാത്രയും സമയത്തിന് ഭക്ഷണവും ഉറക്കവും ഇല്ലാത്തതും കാരണം ജിത്തു നല്ല പോലെ ക്ഷീണിതനായിരുന്നു ബീച്ചിൽ കല്ലുവിനെ കാത്തിരിക്കകയായിരുന്നു അവൻ കല്ലുവിനെ കാണാൻ പോകുന്ന സന്തോഷവും ആകാംഷയും ഉണ്ടെങ്കിലും ക്ഷീണം കാരണം അവന്റെ കണ്ണുകൾ ചിമ്മിയ ആ നിമിഷത്തിലാണ് കാറിന്റെ ഗ്ലാസിൽ ആരോ തട്ടുന്നത് കേട്ടത് ഞെട്ടി ഉണർന്നു മുഖം അമർത്തി തുടച്ചു കൊണ്ട് അവൻ ഗ്ലാസ്സ് താഴ്ത്തി
” താനോ
‘ഉം അതേ”
ശിവയെ കണ്ട് ജിത്തു ഒന്ന് അന്തിച്ചു കല്ലു അടുത്തെവിടെയോ ഉണ്ട് എന്ന തോന്നലിൽ അവൻ കാർ തുറന്നു പുറത്തിറങ്ങി
“താനെന്താ ഇവിടെ”
അവൻ ചുറ്റും നോക്കി കൊണ്ട് ശിവയോട് ചോദിച്ചു
“ഞാൻ കല്ലുവിന് വേണ്ടി സംസാരിക്കാൻ വന്നതാ”
“പക്ഷേ എനിക്ക് അവളോട് നേരിട്ടാണ് സംസാരിക്കേണ്ടത്”

“അതിനവൾക്ക് താല്പര്യം ഇല്ല എന്താ പറയേണ്ടത് എന്ന് വെച്ചാൽ എന്നോട് പറഞ്ഞാൽ മതി ”
ജിത്തുവിന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി കുറച്ചു നേരം ഒന്നും മിണ്ടാതെ അവൻ അവിടെ നിന്നു ശിവ കൈകൾ മാറിൽ പിണച്ചു കെട്ടി അവൻ തന്നെ നോക്കി നിന്നു ജിത്തു പോക്കറ്റിൽ നിന്നു കിട്ടൂവിന്റെ ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ എടുത്തു കൊടുത്തു ശിവ അതു വാങ്ങി നിവർത്തി നോക്കി വായിച്ച ശേഷം അതവന് തിരിച്ചു നൽകി
“ഇതെനിക്ക് അറിയാമായിരുന്നു ”
ജിത്തു മുഖം ചുളിച്ചു
“എപ്പോ?എങ്ങനെ?”
“നിങ്ങടെ കല്യാണത്തിന്റെ അന്ന് രാവിലെ കിട്ടുവിന്റെ കൂട്ടുകാരികളിൽ ഒരാളിന്റെ വായിൽ നിന്ന് ഞാൻ ഈ കാര്യം അറിഞ്ഞിരുന്നു”
“എന്നിട്ടും…”
ജിത്ത് ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി

“എന്നിട്ടും എന്താ താലികെട്ടാൻ പോകുന്ന സമയത്തു മണ്ഡപത്തിൽ വന്നു ഈ കല്യാണം നടത്തരുത് എന്ന് എനിക്ക് വിളിച്ചു കൂവാൻ പറ്റില്ലല്ലോ അങ്ങനെ ചെയ്യാൻ ഇതു തമിഴ് സിനിമ ഒന്നും അല്ല കല്ലുവിന്റെ ജീവിതം പോലെ തന്നെ എനിക്ക് ഇമ്പോർട്ടേണ്ടന്റ് ആണ് കിട്ടുവിന്റെ ജീവിതവും മണ്ഡപം വരെ എത്തിയ കല്യാണം മുടക്കി അവളുടെ ജീവിതം ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല അവളും എന്റെ കൂടപ്പിറപ്പല്ലേ”
ജിത്തു പല്ലുകൾ ഞെരിച്ചു മുഷ്ടി ചുരുട്ടി
“പിന്നെ ഒരു പെണ്ണ് ഞാൻ ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ പേടിച്ചു കല്യാണത്തിന് സമ്മതിച്ച ആളല്ലേ താൻ തനിക്കു തന്നെ തന്നെ വിശ്വാസം ഇല്ലത്തത് കൊണ്ടല്ലേ അങ്ങനെ അങ്ങനെ ഒരാളെ ഞാൻ എങ്ങനെ വിശ്വസിക്കും ”
“അത് അങ്ങനെ അല്ല അന്നത്തെ സാഹചര്യം….”
“അന്നത്തെ സാഹചര്യം എന്ത്‌ കൊണ്ട് കല്ലുവിനെ അറിയിച്ചില്ല അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോഴും അവൾ നിങ്ങളുടെ കൂടെ കാണുമായിരുന്നില്ലേ അവൾ നിങ്ങളെ വിശ്വസിക്കുമായിരുന്നില്ല ”
ജിത്തിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ശിവ പറഞ്ഞുകൊണ്ടിരുന്നു. ജിത്തു ഒന്നും പറയാതെ മൗനമായി നിന്നു
“അല്ല ഇപ്പൊ ഇതു കല്ലുവിനെ അറിയിക്കുന്നത് എന്തിനാണ് ”
“ഞാൻ.. ഞാൻ തെറ്റൊന്നും….ചെയ്തിട്ടില്ലെന്ന്..”
“എന്തിന് അതു കൊണ്ട് എന്താ നേട്ടം അല്ലെങ്കിൽ തന്നെ ഇത് അവൾ പ്രഗ്നൻറ് അല്ല എന്നെ തെളിയിക്കുന്നുള്ളു അവൾ വേർജിൻ ആണെന്നല്ല ”

ശിവയുടെ സംസാരം കേട്ട് നിന്നോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന ഭാവത്തിൽ ജിത്തു മുഖം തിരിച്ചു
“കല്ലു ഇനി നിങ്ങളുടെ ജീവിതത്തിൽ ഇല്ല ഒരിക്കലും അവൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ ഇഷ്ടപ്പെടില്ല കിട്ടുവിനെ നിങ്ങൾ ജീവിതത്തിൽ ഒഴുവാക്കിയാലും.”
അയാൾ വിശ്വാസം വരാത്ത പോലെ ശിവയെ തിരിഞ്ഞു നോക്കി ഇല്ലെന്ന് തലയാട്ടി
“അവൾക് എന്നെ അത്ര പെട്ടെന്നൊന്നും…”
“തോന്നലാണ് അവൾ നിങ്ങളെ അവളുടെ ജീവിതത്തിൽ നിന്നും എടുത്തു മാറ്റി കളഞ്ഞു ഇല്ലായിരുന്നെങ്കിൽ എനിക്ക് പകരം ഇപ്പോൾ ഇവിടെ നിൽക്കുന്നത് കല്ലു ആയിരുന്നേനെ ”
ജിത്തു ശിവയെ കളിയാക്കും പോലെ ചുണ്ട് കോട്ടി ചിരിച്ചു തിരിഞ്ഞു കടലിലേക്ക് നോക്കി നിന്നു
“എന്തൊക്കെ സംഭവിച്ചാലും അവള് എന്നെ മാത്രേ പ്രണയിക്കു ഞാൻ അവളെയും ”
ജിത്തു വാശിയോടെ പറഞ്ഞു. തിരിഞ്ഞു കണ്ണിൽ ഊറിയ കണ്ണുനീർ ശിവ കാണാതിരിക്കാൻ ശ്രമിച്ചെങ്കിലും അവൾ അതു കണ്ടു പിടിച്ചു. അവൻ നടന്നു കാറിൽ കയറി ഓടിച്ചു പോയി ശിവ അത് നോക്കി നിന്നു

വൈകുന്നേരത്തെ ഇളവെയിലേറ്റ് മുറ്റത്തു കൂടി ഉലാത്തുകയായിരുന്നു കാവൂ കിട്ടൂ അവൾക്കു കൂട്ടായി കൂടെ നടന്നു മുറ്റത്തേക്ക് ഒരു കാർ കടന്നു വരുന്നത് കണ്ടു അവർ രണ്ടു പേരും അങ്ങോട്ട് ശ്രദ്ദിച്ചു.ഡോർ തുറന്നു അനന്ദു ഇറങ്ങി

രണ്ടു കയ്യിലും പാക്കറ്റുകളും പിടിച്ചു മുറ്റത്തേക്കുള്ള പടികൾ കയറി അയാൾ വന്നു
“രണ്ട് ദിവസം ആയാലോ ആനന്ദു ഏട്ടാ ഇങ്ങോട്ട് ഒക്കെ ഒന്ന് വന്നിട്ട് ”
കിട്ടു അയാളുടെ മുഖത്തു നോക്കി പറഞ്ഞു
അനന്ദു ഒന്ന് തെളിച്ചമില്ലാതെ ചിരിക്കുക മാത്രം ചെയ്തു.
“ദേഷ്യയിട്ടാണോ വരാതിരുന്നേ?”
കിട്ടൂ വീണ്ടും കുത്തി കുത്തി ചോദിക്കാൻ തുടങ്ങി കാവു ശാസനയോടെ കിട്ടുവിന്റെ നേർക്ക് നോക്കി കൊണ്ട് നടന്നു തളർന്നു ഉമ്മറ തിണ്ണയിൽ പോയി ഇരുന്നു
“ദേഷ്യമോ ആരോട് അല്ലെങ്കിൽ തന്നെ ദേഷ്യം പിടിച്ചിട്ട് എന്താ കാര്യം ”
“അല്ലാ എന്റെ ഓർമ്മയിൽ അനന്ദു ഏട്ടൻ എന്തെങ്കിലും കാര്യം പറഞ്ഞു വീട്ടിൽ വരാതിരിക്കാറില്ല”
“ഉം നീ സാധനങ്ങൾ ഓക്കേ കൊണ്ട് വെക്ക് അമ്മായി വിളിച്ചു പറഞ്ഞിരുന്നതാ ഷോപ്പിൽ നിന്നു കൊണ്ട് വരാൻ ”
കിട്ടൂ വിന്റെ കയ്യിലേക്ക് പാക്കറ്റുകൾ ഏൽപ്പിച്ചു കൊണ്ട് അവൻ പോകാൻ ഇറങ്ങി
“അനന്ദു ഏട്ടൻ പോകുവാണോ ”
“ഉം കുറച്ചു തിരക്കുണ്ട് ”
അനന്ദു പടിക്കെട്ടുകൾ ഇറങ്ങി
“അനന്ദു ഏട്ടാ “.

കിട്ടൂ പാക്കറ്റുകൾ ഉമ്മറ തിണ്ണയിൽ കൊണ്ട് വെച്ചിട്ടു വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു
“ദേഷ്യം തോന്നല്ലേ ആനന്ദു ഏട്ടാ എന്നോടും അവളോടും ”
അയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അയാളുടെ കണ്ണിലെ വിഷാദ ഭാവം കാൺകേ കിട്ടുവിന്റെ മനസും ഒന്നുലഞ്ഞു
“എല്ലാം മറന്നു കള അനന്ദു ഏട്ടാ ”
“ഉം മറക്കണം.. മറക്കും . പതിനല് കൊല്ലമായിട്ട് മനസ്സിൽ കൊണ്ട് നടക്കുന്നതല്ലേ സമയമെടുക്കും”
അനന്ദുവിന്റെ വാക്കുകൾ ഇടറി അയാൾ വേഗം തന്നെ കാറിൽ കയറി പോയി താൻ ചെയ്തത് തെറ്റായി പോയോ എന്ന് ഒരു വേള കിട്ടൂ ഓർത്തു. കല്ലു ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്ന് ഓർത്തു സമാധാനിക്കാനും ശ്രമിച്ചു അനന്ദു പോയ വഴിയേ കുറച്ചു നേരം നോക്കി നിന്നിട്ട് അവൾ പാക്കേറ്റുകളും എടുത്തു അകത്തേക്ക് പോയി.
“കിട്ടൂ അച്ഛൻ അന്വേഷിച്ചിരുന്നു നിന്നെ
നീ ഈ ചായ കൊണ്ട് അച്ഛന് കൊടുക്ക് ”
പാക്കറ്റുകൾ കൊണ്ട് അടുക്കളയിലേക്ക് പോയ കിട്ടുവിനോട് ശ്രീദേവി പറഞ്ഞു
‘താൻ കല്ലുവിനെ കുറച്ചു

പറഞ്ഞുണ്ടാക്കിയതിന്റെ ഒക്കെ സത്യാവസ്ഥ അച്ഛൻ അറിഞ്ഞിട്ട് തന്നെ വിളിക്കുന്നതാണോ’ എന്നോർത്തു അവളുടെ ഉള്ളിൽ ഒരു ഭയം മൊട്ടിട്ടു അങ്ങനെ ആണെങ്കിൽ അപ്പോ വേറെ എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാം എന്ന് മനസ്സിൽ കണക്കു കൂട്ടി ചായ ഗ്ലാസും വാങ്ങി അവൾ അച്ഛന്റെ മുറിയിലേക്ക് നടന്നു.
“അച്ഛാ ചായ ”
മുറിയിലേക്ക് കയറി കൊണ്ട് അവൾ അയാളെ വിളിച്ചു
“ആ മേശപ്പുറത്തു വെച്ചോ ”
അയാൾ മേശ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു
“അച്ഛൻ അന്വേഷിച്ചുന്നു പറഞ്ഞു”
എന്താണ് അയാൾ പറയാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷയിൽ കിട്ടൂ അയാളുടെ മുഖ ഭാവം ശ്രദ്ദിച്ചു
“നിനക്കു ഞായറാഴ്ച്ച തിരിച്ചു ബാംഗ്ലൂരിലേക്ക് പോകേണ്ടതല്ലേ അതോ നീ ജോലി ഉപേക്ഷിച്ചോ”
“ഇല്ല ഞാൻ റിസൈൻ ചെയ്തിട്ടില്ല ”
“‘ജിത്തു നിന്നെ കൂട്ടിക്കൊണ്ട് പോകാൻ ഇതു വരെ വന്നില്ലല്ലോ ഇന്ന് വെള്ളിയാഴ്‌ചയായി ”

“അത് ഞാൻ അച്ഛനോട് പറയാൻ ഇരുന്നതാ ജിത്തു ഏട്ടന് എന്തോ തിരക്കു അതു കൊണ്ട് ” അച്ഛൻ നാളെ എന്നെ വീട്ടിൽ കൊണ്ടാക്കണം “അതല്ലല്ലോ കിട്ടൂ നാട്ടുനടപ്പ് ”
“അങ്ങനെ ഒന്നും ഇല്ല അച്ഛാ.”
കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലാത്ത പോലെ അവൾ തിരിഞ്ഞു അവളുടെ റൂമിലേക്ക്‌ പോയി ജിത്തു ഒന്ന് വിളിക്കുക പോലും ചെയ്‌ജില്ലല്ലോ എന്നവളോർത്തു അങ്ങോട്ട് വിളിച്ച കാളുകളും എടുത്തിട്ടില്ല കിട്ടൂ ദേഷ്യം കൊണ്ട് പല്ലു കടിച്ചു റൂമിലേക്ക്‌ കയറിയതും മേശമേൽ ഇരിക്കുന്നതെല്ലാം തട്ടി താഴെ ഇട്ടു അലറി വിളിക്കാൻ തോന്നിയപ്പോൾ കൈത്തണ്ടയിൽ പല്ലുകളാഴ്ത്തി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു പതിയെ പൊട്ടി കരച്ചിലോടെ കട്ടിലിലേക്ക് വീണു
പിറ്റേന്ന് രാവിലെ തന്നെ ഉദയനും വേണുവും കൂടി കിട്ടുവിനെ കൊണ്ടാക്കി രണ്ടു പേർക്കും തിരക്കായതു കൊണ്ട് ഉടനെ തന്നെ അവർ തിരിച്ചു പോയി കിട്ടുവും നിർമലയും വീട്ടിലെ വിശേഷങ്ങളും പറഞ്ഞിരുന്നപ്പോൾ ആണ് ശാരിയും കുടുംബവും വന്നത് കിട്ടുവും നിർമ്മലയും കൂടി അവരെ സ്വീകരിച്ചു ഇരുത്തി.
“ഞങ്ങൾ അന്ന് വന്നപ്പോൾ വിവാഹ സമ്മാനം ഒന്നും തന്നില്ലല്ലോ ഇപ്പൊ അതും കൊണ്ട് വന്നതാണ് ”

വിനോദ് ആഗമനോദേശം വെളിപ്പെടുത്തി. ശാരി ഒരു പാക്കറ്റ് കിട്ടുവിനെ ഏൽപ്പിച്ചു അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു കുഞ്ഞി ആ പാക്കെറ്റിനു വേണ്ടി വാശി പിടിച്ചു കരയാൻ തുടങ്ങിയപ്പോൾ കിട്ടൂ അത് മുറിയിൽ കൊണ്ട് വെക്കാൻ പോയി നിർമ്മല അവർക്കായി ചായ എടുക്കാനും പോയി
“വിനു ഏട്ടാ കബനിയെ പറ്റി എന്താ അഭിപ്രായം?”
“നല്ല അഭിപ്രായം കാണാൻ സുന്ദരി ആണ് എഡ്യൂക്കേറ്റഡ് ആണ് നല്ല പെരുമാറ്റം. നീ ഇപ്പൊ എന്താ അങ്ങനെ ചോദിക്കാൻ കാരണം”
“അല്ലാ, ആ കുട്ടിക്ക് ഒരു ട്വിൻ സിസ്റ്റർ കൂടി ഉണ്ട് ”
വിനോദ് ചോദ്യഭാവത്തിൽ അവളെ നോക്കി
“നമുക്ക് ആ കുട്ടിയെ ശരത്തിനു വേണ്ടി ആലോചിച്ചാലോ?”
ശാരി മടിച്ചു മടിച്ചു ചോദിച്ചു.
“അത് വേണോ ശാരി വേറെ ആർക്ക് അറിയില്ലെങ്കിലും അവന്റെ മനസ് നമുക്കറിയില്ലേ ”

“എന്ന് വെച്ചു അവനൊരു നല്ല ലൈഫ് വേണ്ടാന്നാണോ?”
“അവനു നല്ല ലൈഫ് വേണം എന്ന് തോന്നേണ്ടത് നമുക്കല്ല അവനാ”
“രണ്ട് കൊല്ലം കഴിഞ്ഞില്ലേ അവൻ അതൊക്കെ മറന്നു കാണും”
“എനിക്ക് തോന്നുന്നില്ല നീ വെറുതേ ഓരോന്നിനു ഇറങ്ങി പുറപ്പെട്ടു ആ പെണ്ണിന്റെ ശാപം കൂടി വാങ്ങി വെക്കേണ്ട ”
“എന്ത് ശാപം അതിന് അവൻ പറഞ്ഞ ആ പെണ്ണ് വേറെ കല്യാണം കഴിച്ചു പോയില്ലേ ”
വിനോദ് താല്പര്യം ഇല്ലാത്ത പോലെ ഫോണിൽ തോണ്ടാൻ തുടങ്ങി അവരുട സംസാരം കേട്ട് കൊണ്ടാണ് കിട്ടൂ താഴേക്ക് വന്നത് അവർ സംസാരിച്ചു കഴിയും വരെ അവരുടെ മുന്നിലേക്ക്‌ വരാതെ കർട്ടനു പിന്നിൽ നിന്നു. നിർമല ചായയുമായി അവിടേക്കു വന്നപ്പോൾ കിട്ടുവും അവരോടൊപ്പം ചേർന്നു.നിർമല ശാരിക്കും വിനോദിനും ചായ കൊടുത്തു അവർ ഓരോന്ന് സംസാരിച്ചു ഇരുന്നു. ശാരി പറഞ്ഞ വിവാഹലോചനയെ കുറിച്ചായിരുന്നു കിട്ടുവിന്റെ ചിന്ത മുഴുവൻ ശരത് മുൻപ് ആരെയോ പ്രണയിച്ചിരുന്നു പ്രണയ നഷ്ടത്തിൽ കഴിയുന്ന കല്ലുവിന് ചേർന്ന ആൾ തന്നെ അവൾ ഓർത്തു ചിരിച്ചു ഈ കല്യാണം എങ്ങനെ എല്ലാവരെയും പറഞ്ഞു സമ്മതിപ്പിച്ചു നടത്തും എന്നാലോചിച്ചു കിട്ടൂ തല പുകച്ചു.വൈകുന്നേരം ശിവദാസൻ ജോലി കഴിഞ്ഞു വന്നതിനു ശേഷമാണ് ശാരിയും കുടുംബവും തിരികെ പോയത്
” നീ എവിടെ ആയിരുന്നു ജിത്തു… വിളിച്ചാൽ ഫോൺ എടുത്ത് സംസാരിക്കുകെങ്കിലും ചെയ്തൂടെ

നിനക്ക് ”
രാത്രി ജിത്തു വന്നു കയറിയപ്പോൾ മുതൽ നിർമല വഴക്ക് തുടങ്ങി
“അത്യാവശ്യ കാര്യം ആയിരുന്നു അമ്മയോട് ഞാൻ ഒരു തവണ പറഞ്ഞില്ലേ ”
അവൻ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു
“എന്ത്‌ അത്യാവശ്യം കബനിയെ കൂട്ടിക്കൊണ്ടു വരാൻ പോലും സമയം ഇല്ലാതെ ഒരു അത്യാവശ്യം ”
അതിന് മറുപടി ഒന്നും പറയാതെ അവൻ മുകളിലേക്ക് കയറി പോകാൻ തുനിഞ്ഞു
“നാളെ പോകാൻ ഉള്ളതാണ് അതിന് വേണ്ട കാര്യങ്ങൾ ഒരുക്കണം എന്നൊന്നും നിനക്കറിയില്ലേ ”
മുകളിലേക്കുള്ള സ്റ്റൈറിൽ രണ്ടു പടികൾ കയറിയിട്ട് അവൻ അവിടെ നിന്നു
“അതിന് വേണ്ടി എന്ത് ഒരുക്കാൻ കുറച്ചു ഡ്രസ്സ്‌ അല്ലേ അത് ചെയ്യാൻ അധികം സമയം ഒന്നും വേണ്ട ”

“ഡ്രസ്സ്‌ മാത്രം മതിയോ പുതിയൊരു വീട്ടിലേക്കു മാറുന്നതിനു ”
“പുതിയ വീടോ?”
അവൻ പടികൾ തിരികെ ഇറങ്ങി അമ്മയുടെ അടുത്ത് വന്നു
“അതേ പുതിയ വീട് വിനോദിന്റെ അനിയന് ബാംഗ്ലൂരിൽ ഒരു ഫ്ലാറ്റ് ഉണ്ടല്ലോ അത് തന്നെ ഫർണിഷ്ഡ് ആണ് അതാകുമ്പോ വാടകയ്യും ഇല്ല ”
“അത് ശെരിയാവില്ല ”
“അതെന്താടാ ശെരിയാവാതെ ”
അവൻ മറുപടി ഒന്നും ഇല്ലാതെ നിന്നു
“കബനിക്ക് പാചകവും ഒരു വീട് എങ്ങനെ നോക്കണം എന്നൊന്നും അറിയില്ല അത് കൊണ്ട് ഞാനും അച്ഛനും നിങ്ങടെ കൂടെ വരുന്നുന്നുണ്ട് ”
“നിങ്ങളും കൂടിയൊ ”
“അതെന്താ ഞങ്ങൾ കൂടെ വരണ്ടേ രണ്ടാഴ്ചത്തേക്കേ ഞങ്ങൾ അവിടെ നിക്കൂ നീ പേടിക്കേണ്ട അച്ഛൻ രണ്ടാഴ്ചത്തെ ലീവ് എടുത്തിട്ടുണ്ട് ”

“എന്നോട് ഒരു വാക്ക് ചോദിച്ചിട്ട് പോരായിരുന്നോ ഇതൊക്കെ ”
ജിത്തിന്റെ ശബ്ദം ഉയർന്നു നിർമ്മല അത് കേട്ട് പകച്ചു നിന്നു.
“ചോദിച്ചില്ല നീ എതിര് പറയില്ലെന്ന് തോന്നി ”
ജിത്തിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് ശിവദാസൻ അവിടേക്ക് വന്നു
“എന്താടാ നിനക്കും ഭാര്യക്കും താമസിക്കാൻ വീട് എടുത്തു തന്നതാണോ ഞങ്ങൾ കൂടെ വരുന്നതാണോ ഏതാ നിനക്ക് ഇഷ്ടം ആകാത്തെ ”
അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി റൂമിൽ കിട്ടൂ പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു വാതിൽക്കൽ ജിത്തിനെ കണ്ടു സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു
“എവിടെ ആയിരുന്നു ജിത്തേട്ടാ ”
അവൾ ഓടി അവന്റെ അടുത്ത് വന്നുകൊണ്ടു ചോദിച്ചു ജിത്തു അത് കേട്ട പോലെ ഭാവിക്കാതെ അവളെ സൈഡിലേക്ക് പിടിച്ചു തള്ളി മാറ്റി അകത്തേക്ക് കയറി വീണു പോകാതിരിക്കാൻ അവൾ കതകിൽ മുറുകെ പിടിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ജിത്തു വസ്ത്രങ്ങളും എടുത്ത് കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്നു ഒന്നും കഴിക്കാൻ നിൽക്കാതെ അവൻ കിടക്കയിലേക്ക് ചാഞ്ഞു ഭക്ഷണം കഴിക്കാൻ കിട്ടൂ വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല. പിന്നെ അവൾക്കും കഴിക്കാൻ തോന്നിയില്ല അവളും ലൈറ്റ് ഓഫ്‌ ചെയ്തു കട്ടിലിലേക്ക് കിടന്നു. പുതിയ വീട്ടിലേക്ക് പോകുന്ന കാര്യങ്ങളെ കുറിച്ച് കിട്ടൂ ആവേശത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ മുറിയിലെ ലൈറ്റ് തെളിയുകയും ജിത്തു അവളെ പിടിച്ചു തള്ളി മുറിക്കു പുറത്തിറക്കി ഡോർ അടച്ചു കുട്ടിയിട്ടു അവൾ ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു തുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം പ്രകടമാക്കാൻ കഴിയാതെ അവൾ പുകഞ്ഞു അവൾ ദേഷ്യത്തിൽ നടന്നു മുകളിൽ നിലയിലെ സിറ്റിംഗ് ഏരിയയിലേ സോഫയിൽ പോയി ഇരുന്നു എല്ലാം തട്ടിത്തെറിപ്പിക്കാനുള്ള വെമ്പൽ അടക്കാൻ അവൾ പരിശ്രമിച്ചു ചുറ്റും നോക്കി ടീപോയിൽ ഇരിക്കുന്ന പേന അവളുടെ കണ്ണിൽ പെട്ടു അവൾ അതെടുത്തു ക്യാപ് ഊരി നിബ്ബ് കൊണ്ട് കയ്യിൽ ആഞ്ഞു കുത്തി സ്വയം വേദനിപ്പിച്ചുകൊണ്ടിരുന്നു.

“നിങ്ങളെ ഒരു വാക്കു കൊണ്ട് പോലും നോവിക്കാൻ എനിക്കാകില്ല ജിത്തേട്ടാ അത്രമേൽ നിങ്ങളെ ഞാൻ പ്രണയിക്കുന്നു ഉള്ളിലെ ദേഷ്യം പ്രകടിപ്പിക്കാൻ എനിക്ക് സ്വയം വേദനിച്ചേ പറ്റൂ ”
കൈ മുറിഞ്ഞു ചോരയോലിക്കുവോളം അവൾ അത് തുടർന്നു ഒടുവിൽ തളർന്നു സോഫയിലേക്ക് ചാഞ്ഞു

(തുടരും )

ദീപാവലി ആയതുകൊണ്ട് വിരുന്നുകാർ ഉണ്ടായിരുന്നു വീട്ടിൽ എഴുതാൻ പോയിട്ട് ഇരിക്കാൻ പോലും സമയം കിട്ടിയില്ല അതാണ് ലേറ്റ് ആയത്

LEAVE A REPLY

Please enter your comment!
Please enter your name here