Home Latest ജെറിന് തീരുമാനിക്കാം പണിതീർന്ന പെങ്ങളുടെ വീടു പൊളിക്കണോ അതോ ഞാൻ പറയുന്നത് അനുസരിക്കാനൊന്നു… Part –...

ജെറിന് തീരുമാനിക്കാം പണിതീർന്ന പെങ്ങളുടെ വീടു പൊളിക്കണോ അതോ ഞാൻ പറയുന്നത് അനുസരിക്കാനൊന്നു… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 9

” എന്താ മാത്യൂസ്  ??? എന്തിനാ നമ്മൾ ഇവിടെ വന്നു കാണണമെന്ന് നമ്മുടെ  മാത്തനോട് പറഞ്ഞേ ”

“എന്റെ ഒരോ വിഷമങ്ങൾ എനിക്ക് കർത്താവിനോടു മാത്രമേമല്ലേ പറയാൻ പറ്റു  അച്ചായോ… അങ്ങനെ  എന്റെ ദുഃഖം കേട്ടിട്ടാവണം ഒരു വഴി കാണിക്കാൻ കർത്താവായച്ചതാ  അച്ചായന്റെ മോൻ ജെറിനെ…. പക്ഷെ അവൻ അതിൽ നിന്നും പിന്മാറി അതിൽ എനിക്കുള്ള നഷ്ടം എന്റെ പത്തു മുപ്പതു കൊല്ലാതെ രാഷ്ട്രീയ ഭാവിയാ… അത് കളഞ്ഞു കുളിക്കാൻ എനിക്ക് പറ്റാത്തത് കൊണ്ടാ അച്ചായോ ഞാൻ  ഈ നാറിയ കളിക്ക് തുനിഞ്ഞേ ….  അച്ചായെന്  വേറൊന്നും തോന്നരുത് ”

“മാത്യൂസെ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ സംസാരിക്ക് … ജെറിൻ എങ്ങനെ ഇയാളുടെ വഴി മുടക്കിയെന്ന പറയുന്നേ??????” യെന്ന് അല്പം കടുത്ത സ്വരത്തിൽ അപ്പച്ചൻ ചോദിച്ചു????

” അത് ഞാൻ പറയാം അപ്പച്ചാ…. ഇന്ന് പശുവിനെ വാങ്ങാൻ പോയപ്പോൾ ഉണ്ടായ സംഭവമില്ലേ അതിൽ ആ പയ്യൻ ഇവരുടെ എതിർ പാർട്ടിക്കാരനാണ്. ഇന്നത്തെ ആ സംഭവം എന്നെ മുൻ നിർത്തി രാഷ്ട്രീയ വൽക്കക്കണമെന്ന് മാത്യു അച്ചായൻ കവലയിൽ വെച്ചു എന്നോട് പറഞ്ഞു.അപ്പോളേ ഞാൻ പറഞ്ഞതാ നടക്കില്ലന്ന്. പിന്നെ ഇന്ന് നടന്നതിന്റ  സത്യാവസ്ഥ അറിഞ്ഞപ്പോൾ ഇവരുടെ മനസ്സിലിരുപ്പ് ഒട്ടും നടക്കില്ലന്ന് മനസിലായികാണും  അതിന് ഇവർക്കൊപ്പം ഞാൻ നിൽക്കുവാൻ വേണ്ടിയാ ഇന്ന് ജാൻസിയുടെ വീടിന്റെ പ്രശ്നം ഇവർ ഉണ്ടാക്കിയെ ”

” അപ്പോൾ ജെറിൻ ആള് ബുദ്ധിമാനാണ് എല്ലാം പെട്ടന്ന് മനസിലായി… മിടുക്കൻ ” അത്രയും പറഞ്ഞു മാത്യൂസ് ജെറിന്റ തോളിൽ തട്ടി. എന്നിട്ട് തുടർന്നു…..

” ജെറിന് തീരുമാനിക്കാം പണിതീർന്ന പെങ്ങളുടെ വീടു പൊളിക്കണോ അതോ ഞാൻ പറയുന്നത് അനുസരിക്കാനൊന്നു ”

” മാത്യു… നീ ഇപ്പോൾ എന്റെ മോനെ കൊണ്ട്  ചെയ്യാൻ പ്രേരിപ്പിക്കുന്നത് വഞ്ചനയാണ്. നിന്റെ സ്വാർഥ താല്പര്യത്തിന് നീ നാട്ടുകാരോട് കാണിക്കാൻ പോകുന്ന വഞ്ചന… ഞാൻ ജീവിച്ചിരിക്കുബോൾ അത് നടക്കില്ല. നിനക്ക് പൊളിക്കണമെങ്കിൽ പൊളിച്ചോ മാത്യു… വാടാ മോനെ നമുക്ക് തിരിച്ചു പോകാം ”

” അപ്പച്ചൻ എന്താ ഈ പറയുന്നേ  നമ്മുടെ ജാൻസി യുടെ വീടു പൊളിക്കണമെന്നോ?? മാത്യു അച്ചായോ എനിക്ക് കുറച്ചു സമയം വേണം . ഞാൻ അപ്പച്ചനോട് സംസാരിച്ച ശേഷം അറിയിക്കാം. ഇതൊരു കുടുംബം പ്രശ്നം കൂടി ആയതു കൊണ്ട് വീട്ടിൽ പോയി അമ്മച്ചിയോടും കൂടി ഒന്ന് ആലോചിക്കനുണ്ട്.ഇപ്പോൾ തൽക്കാലം ഞങ്ങൾ ഇറങ്ങുന്നു. ഇന്ന് വൈകുന്നേരം ആറിന് മുന്നേ ഞാൻ അറിയിക്കാം… വാ അപ്പച്ചാ ഞങ്ങക്ക് ഇറങ്ങാം ”

” ജെറിനെ നിന്റെ അപ്പന്  പ്രായമായതു കൊണ്ട് അയാള് പറഞ്ഞത് ഞാൻ കാര്യമാക്കിയില്ല. നീ ചെറുപ്പമാണ് നിനക്ക് ബുദ്ധിയുണ്ട്. ഇന്ന് വൈകുന്നേരം ആറു മണി വരെ ഞാൻ കാത്തിരിക്കും . അത് കഴിഞ്ഞു തീരുമാനിക്കും J C B  വേണോ മാലയു മായി നിന്നെ സ്വീകരിക്കാനൊന്നു തൽക്കാലം ഇപ്പോൾ പൊയ്ക്കോ ”

മാത്യു വിന്റെ വാക്കുകളിൽ അമർഷം കൊണ്ട അപ്പച്ചൻ  എല്ലാം കടിച്ചമർത്തി കൊണ്ട് ജെറിനോപ്പം കാറിൽ കയറി. ജെറിൻ മാത്യു വിനു കൊടുത്ത വാക്ക് ഓർത്തിട്ടാകണം ഒരക്ഷരം മിണ്ടാതെ കാറിൽ ഇരുന്നു. പോകും വഴിയിൽ ജെറിൻ പറഞ്ഞു……

” അപ്പച്ചാ നമുക്ക് ഒരിടം വരെ പോകണം.. ഒരാളെ കാണണം. എനിക്കറിയാം ഞാൻ മാത്യൂസ്നോട്  സംസാരിച്ചത് അപ്പച്ചന് ഇഷ്ടപ്പെട്ടു കാണില്ലെന്ന്  തൽക്കാലം അവിടെ നിന്നും നല്ലരീതിയിൽ പിരിയാൻ വേണ്ടി മാത്രമാ ഞാൻ അങ്ങനെയൊക്കെ അപ്പോൾ പറഞ്ഞേ.. അപ്പച്ചൻ എന്നോട് ക്ഷെമിക്കണം ”

” അതൊക്കെ പോട്ടെടാ… നീ ഇപ്പോൾ എങ്ങോട്ടാ പോകുന്നെ????? ”

” അത് പാർട്ടി സെക്രട്ടറിയെ കാണാൻ ”

” അയാൾ വിചാരിച്ചാൽ എന്തെങ്കിലും സഹായം ചെയ്യാൻ പറ്റു.. അല്ലേലും നിനക്ക് അയാളെ പരിചയമുണ്ടോ????? ”

” അതൊക്ക പറയാം അപ്പച്ചാ ”

അവരുടെ യാത്ര പട്ടണത്തിലെ ഒരു വലിയ വീട്ടിനു മുന്നിൽ അവസാനിച്ചു. ജെറിൻ കാറിൽ നിന്നുമിറങ്ങി ഗേറ്റിനു അരുകിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് ചോദിച്ചു???

” വർഗീസ് സാർ ഉണ്ടോ???? ”

” സാർ അകത്തുണ്ട് പക്ഷെ ഇപ്പോൾ കാണാൻ പറ്റില്ല ”

” ഒരത്യാവശ്യമാണ്  പഴയ യൂത്ത് വിംഗ് സെക്രട്ടറി ജെറിൻ വന്നിരിക്കുന്നുവെന്ന് പറഞ്ഞാൽ മതി ”

” ഞാൻ പറഞ്ഞു നോക്കാം സാർ സമ്മതിക്കുമെങ്കിൽ അറിയിക്കാം. അത് വരെ പുറത്തു നിന്നാൽ മതി ”

അത്രയും പറഞ്ഞു ആ സെക്യൂരിറ്റി അകത്തേക്ക് നടന്നു….

” മോനെ ജെറിനെ നിനക്കുറപ്പുണ്ടോ ഇയാൾക്ക് നമ്മളെ സഹായിക്കാൻ പറ്റുമെന്ന് ”

” മുങ്ങി ചവാൻ പോകുന്നവന് ഒരു കച്ചി തുമ്പ് കിട്ടിയാലും പുടിച്ചു രക്ഷപ്പെടാൻ നോക്കും അതുപോലെ ഒരു കച്ചി തുമ്പമാത്രമാ ഈ വർഗീസ്… ആഹ്ഹ് നോക്കാം ”

അപ്പോഴേക്കും അകത്തു പോയ സെക്യൂരിറ്റിക്കാരൻ തിരികെ വന്നു പറഞ്ഞു…

” സാർ അകത്തേക്ക് കൂട്ടി ചെല്ലുവാൻ പറഞ്ഞു ” അത്രയും പറഞ്ഞു അയാൾ ആ വലിയ ഗേറ്റ് തുറന്നു. ജെറിനും അച്ഛനും കൂടി ആ വീട്ടിലേക്കു നടന്നു. ആ വീട്ടുമുറ്റത് എത്തിയെപ്പോഴേക്കും അവിടെ മാറ്റാരേക്കയോ ഇരിപ്പുണ്ടായിരുന്നു. ജെറിനെ കണ്ടു വർഗീസ് മുറ്റത്തേക്ക് വന്നു ഒരു ചെറു പുചിരിയോടെ പറഞ്ഞു….

” അല്ല ജെറിനെ നീ എന്ന് മുതലാണ് പഴയ യൂത്ത് വിംഗ് സെക്രട്ടറി ആയെ .. എന്റെ മനസ്സിൽ ഇപ്പോളും നീയാണ്  സെക്രട്ടറി. ലണ്ടനിൽ പോകണം പത്തു കാശു സമ്പാധിക്കണം എന്ന് പറഞ്ഞു നീയല്ലേ ഇട്ടേച്ചു പോയെ.. പിന്നെ നീ എന്ന് വന്നു എന്തെക്കൊയുണ്ട് വിശേഷം?? ”

“നല്ല വിശേഷം സാറെ.. ഇപ്പോൾ ഞാൻ വന്നത് ഒരു പരാധി ബോധിപ്പിക്കാനാ ”

” എന്ത്‌ പരാധി??? ”

” അത് സാർ ഞാൻ ഈ പാർട്ടിയുടെ കൊടിയും പിടിച്ചു കുറെ ജാഥയും ധർണ്ണയും നടത്തിയിരുന്നു. കുറച്ചുനാൾ എനിക്ക് ഇതിൽ നിന്നും മാറിനിൽക്കേണ്ടി വന്നു എന്ന് കരുതി ഞാൻ പാർട്ടിക്കാരൻ അല്ലതെ ആകുമോ.. ആ മാത്യൂസ് എനിക്ക് ഇന്ന് ആറ് മണിവരെ സമയം തന്നിട്ടുണ്ട്. അതിനുള്ളിൽ അയാൾ പറയുന്നത് ഞാൻ അനുസരിച്ചില്ലങ്കിൽ എന്റെ പെങ്ങളുടെ വീടു പൊളിക്കുമെന്ന പറയുന്നേ ”

അത് കേട്ട് അല്പസമയം  നിശബ്ദനായി നിന്ന വർഗീസ് ജെറിന്റ മുഖത്തേക്ക് നോക്കി പറഞ്ഞു..

” അപ്പോൾ മാത്യൂസ് പറഞ്ഞ പയ്യൻ ജെറിനായിരുന്നോ????നമുക്ക് കുറച്ചു മാറി നിന്ന് സംസാരിക്കാം ”  അത്രയും പറഞ്ഞു അയാൾ ജെറിനെ അവിടെ നിന്നും കുറച്ചു അകലത്തേക്ക് കൂട്ടികൊണ്ട് പോയി

തുടരും……….

നിങ്ങൾ തരുന്ന പ്രോത്സാഹനങ്ങൾക്ക് ഒരായിരം 🙏😊 എന്തായാലും ഇത്‌ ഞാൻ ഉദ്ദേശിച്ച പോലെ എഴുതി തീർക്കും  ആരെയെങ്കിലും ഞാൻ ബോർ അടിപ്പിക്കുന്നുവെങ്കിൽ a big sorry

LEAVE A REPLY

Please enter your comment!
Please enter your name here