Home Latest ഒരാളിനെ ചവിട്ടി മെത്തിക്കുന്നതാണോ അബദ്ധം.അതിനൊക്കെ അഹങ്കാരമെന്ന പറയുന്നേ…. Part -8

ഒരാളിനെ ചവിട്ടി മെത്തിക്കുന്നതാണോ അബദ്ധം.അതിനൊക്കെ അഹങ്കാരമെന്ന പറയുന്നേ…. Part -8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 8

ആ വീടു മുറ്റത്തെ ആൾക്കൂട്ടവും തിരക്കും കണ്ടു. തരകൻ വാസു ഒന്ന് ഭയപ്പെട്ടു. രണ്ടും കല്പിച്ചു കമലൻ ചേട്ടൻ ആ വീടുമുറ്റത്തേക്ക് നടന്നു. കൂടിനിന്നവർക്ക് ആളെ മനസ്സിലായിരുന്നില്ല. പക്ഷെ കമലൻ ചേട്ടനെ കണ്ട ജെറിൻ പുറത്തേക്കു വന്നു പറഞ്ഞു…..

” എന്താ ചേട്ടാ എന്ത്‌ പറ്റി?? എന്താ ഇവിടെ??? ”

” ജെറിനെ  ഒന്ന് കാണാൻ വന്നതാ.. എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാണ്ട് വിരോധമില്ലങ്കിൽ നമുക്ക്  കുറച്ചു മാറി നിന്ന് സംസാരിക്കാം ”
കമലൻ ചേട്ടന്റെ അഭ്യർത്ഥന മാനിച്ചു ജെറിൻ കമലൻ  ചേട്ടനൊപ്പം നടന്നു. വീട്ടിൽ  നിന്നും കുറച്ചു അകാലത്തിലേക്ക് എത്തിയപ്പോൾ ജെറിൻ ചോദിച്ചു????

” ചേട്ടന് എന്താ എന്നോട് സംസാരിക്കാനുള്ളെ ??? ”

” അത് ജെറിനെ ഇന്നത്തെ സംഭവത്തെ കുറിച്ചാണ്…… അത് എന്റെ മോന് ഒരു അബദ്ധം പറ്റിയതാ ”

” ഒരാളിനെ ചവിട്ടി മെത്തിക്കുന്നതാണോ അബദ്ധം.അതിനൊക്കെ അഹങ്കാരമെന്ന പറയുന്നേ. ദാ ചേട്ടൻ അവിടെ കൂടിനിൽക്കുന്ന ആൾക്കാരെ കണ്ടോ അവർ ആരും എന്റെ ബന്ധുക്കൾ അല്ലാ. ഈ പ്രശ്നങ്ങൾ അറിഞ്ഞു വന്ന നാട്ടുകാരാണ്, അവർ എന്തിനാ വന്നിരിക്കുന്നത് എന്ന് ചേട്ടനറിയു??  ചേട്ടന്റ മകന് എതിരെ  എന്നെ കൊണ്ട് കേസ്‌ കൊടുപ്പിക്കാൻ നിയമത്തിലൂടെ അവനെ പൂട്ടാൻ  ”

“അയ്യോ മോനെ അങ്ങനെ ചെയ്യരുതേ അവന് വേണ്ടി ആരുടെ മുന്നിവേണോ  ഞാൻ മാപ്പ് പറയാം, അതിന് മുൻപ് എന്താ സംഭവിച്ചതെന്ന സത്യാവസ്ഥ  മോൻ അറിയണം, ശശിയും മോനും കൂടി എന്റെ വീടിന്റെ  പടിപ്പുരയുടെ മുന്നിൽ  നിന്നും സംസാരിച്ചത് അവൻ കേട്ടു കൊണ്ട് വരുകയും. സ്വന്തം പെങ്ങളെ കുറിച്ച് അനാവശ്യം പറയുന്നു എന്ന് തെറ്റിദ്ധരിച്ചു അവൻ അങ്ങനെ പെരുമാറിയത് ”

അത് കേട്ട് ജെറിൻ കുറച്ചു നേരം നിശബ്ദനായി നിന്നും. മിക്കവാറും അവർ അവിടെ എന്താകും സംസാരിച്ചിരുന്നത് എന്ന് ചിന്തിക്കുമാവും. ഒരു ചെറിയ നിശബ്ദതക്ക്  ശേഷം ജെറിൻ തുടർന്നു ….

” ചേട്ടാ.. ഞാൻ കുറച്ചു കാലം  മറ്റൊരു നാട്ടിലായിരുന്നു..അവിടെ ഒരുപാട് കഷ്ടപ്പാടും യാദാനകളും സഹിച്ചു അവിടത്തെ ജീവിതം മടുത്തിട്ടാ നാട്ടിൽ തിരിച്ചു  വന്നത്.. എന്തെങ്കിലും ഒരു ബിസ്സിനെസ്സ് തുടങ്ങാമെന്ന് കരുതിയാ ഒരു ഫാം തുടങ്ങാമെന്നു വെച്ചേ  ആദ്യമായിട്ടാണ് ഒരു പശുവിനെ വാങ്ങാൻ പോകുന്നെ..  അതുകൊണ്ടാ ഒരു കൂട്ടിന്  ശശിയേട്ടനെയും കൂടെ കൂട്ടിയത്. അവിടെ എത്തിയപ്പോൾ ലക്ഷ്മിയുടെ അമ്മ നമ്മൾ തരകൻ വാസുവേട്ടൻ പറഞ്ഞിട്ട് വന്നതെന്ന് പറഞ്ഞപ്പോൾ ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി. അല്പ സമയം കഴിഞ്ഞു ഒരു പെൺകുട്ടി ചായയുമയിയെത്തിയപ്പോൾ എനിക്ക് ചെറിയൊരു സംശയം തോന്നിയായിരുന്നു.ആ പെൺകുട്ടി  ലക്ഷ്മിയെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ മനസ്സിലെ സംശയം  ശെരിയായിരുന്നു എന്ന് എനിക്കുറപ്പായി . പിന്നെ അമ്മക്ക് പറ്റിയ അബദ്ധം ഒരു തമാശരീതിയിൽ അവിടെ തീർത്തിട്ട്. ഞങ്ങൾ  ചേട്ടനെയും കാത്തിരുന്നു.. പിന്നെ നടന്നതെല്ലാം ചേട്ടന് അറിയാല്ലോ ”

അപ്പോൾ അബദ്ധം മഹേഷിന് മാത്രമല്ല സരസു അമ്മയ്ക്കും പറ്റിയെന്ന് കമലൻ ചേട്ടന് മനസ്സിലായെ..ഇതാണ് പശു ബ്രോക്കറും കല്യാണ ബ്രോക്കറും ഒരാളായലുള്ള കുഴപ്പം… എന്തായാലും സംഭവിക്കാനുള്ള സംഭവിച്ചു. MGR ന് കിട്ടാനുള്ളത് രാവിലെ കാറിൽ കയറി വന്നു വാങ്ങിയേച്ചു പോയി. ഇനിയിപ്പോൾ ഇത്‌ വലിയൊരു വിഷയമാക്കേണ്ട എന്ന് കരുതി കമലൻചേട്ടൻ  ജെറിനോട് പറഞ്ഞു…..

“മോനെ ഈ പ്രശ്നങ്ങൾ എങ്ങനെയെങ്കിലും  ഇവിടം കൊണ്ട് അവസാനിപ്പിക്കണം. എന്റെ മോന്റെ  ജോലിയൊക്കെ ഏകദേശം ശെരിയായിട്ടുണ്ട്. അതിനിടയിൽ ഇന്നത്തെ പ്രശനം വല്ല കേസോ വഴക്കോ ആയാൽ പിന്നെ  അവന്റെ ഭാവി… ദൈവത്തെയോർത്തു മോൻ ഇതിനൊരു  തീർപ്പ് ഉണ്ടാക്കണം.”

ഒരച്ഛന്റെ ദയനീയ കണ്ടിട്ടാകണം ജെറിൽ കമലൻ ചേട്ടന്റെ കൈകൾ തന്റെ കയ്യോട് കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു….

” ചേട്ടാ ഞാനും ലക്ഷ്മിയും ഒരുമിച്ചു ഒരേ കോളേജിൽ പഠിച്ചതാ. മഹേഷ്‌ എനിക്ക് എന്റെ അനുജനെ പോലെയാ. ഇക്കാലത്ത് ഒരു സർക്കാർ ജോലി കിട്ടാനുള്ള കഷ്ടപ്പാട് എന്താന്ന് എനിക്ക് നന്നേ അറിയാം. അത്‌ കൊണ്ട് ഒരു കാരണവശാലും ഈ സംഭവം കാരണം മഹേഷിന്റെ ജോലിക്ക് ഒരു പ്രശ്നങ്ങളുമുണ്ടാക്കില്ല ഇതെന്റെ വാക്കാണ് ”

ജെറിന്റെ വാക്കുകൾ കേട്ട് കമലൻ ചേട്ടന്റ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. കുറെ നന്ദി വാക്കുകളും പറഞ്ഞു കൊണ്ട് എല്ലാം അവസാനിച്ചു എന്നെ സമാധാനത്തോടെ  കമലൻ ചേട്ടൻ അവിടെ നിന്നും തരകൻ വാസുമായി തിരിച്ചു. ജെറിൻ തിരികെ വീട്ടു മുറ്റത്തു കൂടി നിന്നവരോട് ഇതെല്ലാം വിവരിച്ചു അതിൽ പലർക്കും അസംതൃപ്തി ആയിരുന്നു. അവർ അവിടെ നിന്നും തല്ക്കാലം  പിരിഞ്ഞു പക്ഷെ അതെ സമയം  വേറൊരു ഗൂഢലോചന നടക്കുവായിരുന്നുവെന്ന് ജെറിൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ….ആ ഗ്രാമത്തിലെ മറ്റൊരു ബംഗ്ലാവിൽ….

“അച്ചായോ… നല്ലൊരു അവസരമാണ് നമുക്ക് നഷ്ടപെടുന്നേ.. ഇന്നത്തെ പ്രശ്നങ്ങൾ ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ”

” എടാ ജോർജെ. മാത്യു ഈ കൊടിപിടിത്തം തുടങ്ങിയിട്ട് വർഷം കുറെയായി. പലരെയും ഓതിക്കിയും കൊന്നും തന്നെയാ ഇന്ന് ഇവിടം വരെ എത്തിയെ.. ജെറിൻ അല്ലാ അവന്റെ അച്ഛനെ കൊണ്ട് ഞാൻ വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടത്തും…. നീ നോക്കിക്കോ അതിനുള്ള വഴി ഞാൻ കണ്ടു വെച്ചിട്ടുണ്ട് ”

” അതെന്തുവാ അച്ചായാ ആ വഴി ????? ”

“അതൊക്ക ഉണ്ടടാ ജോർജ നീ ഫോൺ എടുത്ത്  പഞ്ചായത്ത്‌ പ്രസിഡന്റനെ ഒന്ന് വിളിച്ചേ ”

അത്രയും പറഞ്ഞു മാത്യു കയ്യിലിരുന്ന ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു..

” ഹലോ.. ഹലോ …. പ്രസിഡന്റ്‌ മാത്തൻ  സാർ അല്ലേ.. ഞാൻ ജോർജ് നമ്മുടെ മണ്ഡലം സെക്രട്ടറി മാത്യു സാറിന്റെ ഡ്രൈവർ  . അച്ചായന് സാറിനോട്  എന്തോ സംസാരിക്കണം…,. ” അത് പറഞ്ഞു തീർക്കും മുന്നേ മാത്യു ജോർജിന്റെ കൈയിൽ നിന്നും കുറച്ചു ദേഷ്യത്തോടെ  ഫോൺ വാങ്ങി

” ഇങ്ങട്ട് എടുക്കടാ കോപ്പേ,….. ” യെന്ന് പറഞ്ഞു കൊണ്ട് മാത്യു ആ ഫോൺ ജോർജിന്റ കൈയിൽ നിന്നും വാങ്ങി പറഞ്ഞു….

” എടൊ ഞാൻ മാത്യൂസ്…….ജംഗ്ഷനിലെ  ഒരു ഭൂമി കൈയേറ്റ കേസ് ഇല്ലെയാടോ…….. അതേ… അത് തന്നെ….. താൻ അതെന്തിനാ ഏതിനാന്ന്  ഇപ്പോൾ തിരക്കേണ്ട …. താൻ നമ്മുടെ ഇഞ്ചിനീയറേ കൂട്ടി അവിടവരെ  പോകണം എത്രയും പെട്ടന്ന് അത് പൊളിച്ചു മാറ്റാൻ നോട്ടീസ് കൊടുക്കണം മനസ്സിലായോ എന്നാൽ ശെരി എല്ലാം കഴിഞ്ഞിട്ട് താൻ  എന്നെ  വിളിച്ചാൽ മതി “….അത്രയും പറഞ്ഞു ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു..

“അല്ല അച്ചായോ ആ കെട്ടിടവും ജെറിനുമായി എന്ത്‌ ബന്ധം ”

” അതൊക്ക ഉണ്ടടാ.. അത് അവന്റെ പെങ്ങളുടെതാ. അവൻ എന്റെ മുന്നിൽ വരുമൊന്നു നോക്കാം ”

മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ജെറിന്റെ വീട്ടിൽ…

” അമ്മച്ചി….. അമ്മച്ചി… ”

” എന്തുവാടി ജാൻസി… നീ എന്താ ഓടിപ്പടിച്ചു ഈ സമയത്ത് ”

” അതൊക്ക പറയാം… അപ്പച്ചൻ എവിടെ അമ്മേ?? ”

” അപ്പച്ചനും ജെറിനും കൂടി ആ തൊഴുത്തിലിരിക്കുവാ.. എന്തേ എന്ത്‌ പറ്റിയെടി.. നീ എന്തിനാ കരയുന്നെ?? ”

അമ്മച്ചി പറയുന്നത് കേൾക്കാൻ നിൽക്കാതെ ജാൻസി അപ്പച്ചനെ കാണാൻ തൊഴുത്തിലേക്കു പോയി . അവൾ അപ്പച്ചനെ കണ്ടതും…..

” അപ്പച്ചാ ദേ ഇത്‌ നോക്കിയേ…… ”

കൈയിൽ ഒരു കടലാസുമായി അവരുടെ അരികിലേക്ക് നടന്നു. അതിൽ കൈയിൽ വാങ്ങി നോക്കിയ ശേഷം അപ്പച്ചൻ പറഞ്ഞു….

” എന്താടി ഇത്‌ അന്ന് പഞ്ചായത്ത്‌ അപ്പ്രൂവ് നൽകിയിയതല്ലേ പിന്നെ ഇപ്പോൾ ഇതാരാ നിനക്ക് നൽകിയെ ”

” അത് അപ്പച്ചാ കുറച്ചു മുന്നേ ആ പ്രസിഡന്റ്‌ മാത്തനും ഒരു ഇഞ്ചിനീയറും  വന്നു നാളെ  പൊളിച്ചു മാറ്റി അവരെ വിളിച്ചു കാണിക്കണമെന്ന് പറഞ്ഞിട്ട് പോയി… ഞാൻ ഇനി എന്ത്‌ ചെയ്യും ”

ഇതെല്ലാം നോക്കി നിൽക്കുവായിരുന്ന ജെറിൻ ചോദിച്ചു??

” എന്താ അപ്പച്ചാ.. എന്താടി ജാൻസി ”

അതിന് മറുപടി കൊടുത്തത് അപ്പച്ചനായിരുന്നു…

” എടാ അത് വേറൊന്നുമല്ല.. ജാൻസിക്കൂ വീടു വെക്കുമ്പോൾ പ്രമാണത്തിൽ ഉള്ളതിനെക്കാളും ഒരു മുക്കാൽ സെന്റ്  കൂടുതൽ ഉണ്ടായിരുന്നു. അന്ന് അത് ഈ പറഞ്ഞ മാത്തനുമായി സംസാരിച്ച ശേഷമാ പണി തുടങ്ങിയത് ഇപ്പോൾ അത് പൊളിക്കണമെന്ന് പറഞ്ഞാൽ എന്ത്‌ തന്ത ഇല്ലായിമയാ… ഞാൻ ഒന്ന് മാത്തനെ വിളിക്കട്ടെ.. എടീ നീ എന്റെ ഫോൺ ഇങ്ങ് എടുത്തേ…. ”

അത് കേട്ടതും അമ്മച്ചി വീടിനകത്തേക്ക് ഫോൺ എടുക്കാൻ  പോയി.അപ്പച്ചൻ ജാൻസി യോട് പറഞ്ഞു…..

” മോള്  വിഷമിക്കേണ്ട.. ഇത്‌ അപ്പച്ചൻ നോക്കി കൊള്ളാം… മോനെ ജെറിനെ നീ ഇവളെ ഒന്ന് കൊണ്ട് ചെന്നു ആക്കിയേ ”

” ഇതാ ഫോൺ.. നിങ്ങൾ ആ മാത്തനെ ഒന്ന് വിളിച്ചേ ”

” അതിങ് തന്നെ ”

അപ്പച്ചൻ ആ ഫോണിൽ നിന്നും മത്താനെ വിളിച്ചു കുറെ നേരം സംസാരിച്ചു. അതിന് ശേഷം തലയും കുനിച്ചു വീടിനുള്ളിലേക്ക് പോയി. മാത്തൻ എന്താ അപ്പച്ചനോട് പറഞ്ഞതെന്ന് അറിയാനുള്ള ആകാംഷയോടെ അപ്പച്ചന്റെ പിന്നാലെ ബാക്കിയുള്ളവരും  വീടിനകത്തേക്ക് നടന്നു

” മാത്തൻ എന്ത്‌ പറഞ്ഞു അപ്പച്ചാ….. ”

” അത് മോനെ…… മാത്യൂസ് പറഞ്ഞിട്ടാനെന്നു പറഞ്ഞു.. നമ്മൾ രണ്ടാളും അയാളെ ചെന്നു അവനെ  കാണണമെന്ന് പറഞ്ഞു…. ”

ജെനിനു ഏകദേശം കാര്യങ്ങൾ പിടികിട്ടി തുടങ്ങി.. ഈ കളി രാഷ്ട്രീയമാണെന്ന് ചെറിയ സൂചനകൾ കിട്ടിത്തുടങ്ങി. അതൊന്നും പുറത്തു കാണിക്കാതെ അപ്പച്ചനോട് പറഞ്ഞു….

” എങ്കിൽ പിന്നെ സമയം കളയേണ്ട നമുക്ക് അയാളെ പോയി കാണാം ”

ജെറിന്റ വാക്കുകൾ തല കുലിക്കി സമ്മതിച്ചുകൊണ്ട് അപ്പച്ചനും ജെറിനും കൂടി മാത്യൂസ്ന്റെ വീട്ടിലേക്കു തിരിച്ചു. അവർ അവിടെ എത്തിയപ്പോൾ അവരുടെ വരവും കാത്തിരിക്കുന്ന മാത്യൂസിനെ അവർ കണ്ടു ഒരു ചിരിയോടെ അവരെ സ്വീകരിച്ചു കൊണ്ട് ആ വീടിന്റെ ഔട്ട്‌ ഹൌസിലേക്കു പോയി…..

തുടരും………

ഇന്നലെ എനിക്ക് inbox വന്ന ഒരു മെസ്സേജാണ്….

bro…ningalude tarakan kollam pakshe likes kuravanu…. Kadha click aakanamennundenkil kurachu paykili yokke venam..athanu vayanakkarkku kooduthal ishtam

ഞാൻ ഈ കഥയുടെ തുടക്കത്തിലേ പറഞ്ഞായിരുന്നു ഒരു സാധരണ ജീവിതം ഹാസ്യ രൂപത്തിൽ അവതരിപ്പിക്കാനുള്ള എന്റെ ഒരു ചെറിയ ശ്രമം.. അത് കൊണ്ട് തൽക്കാലം ഇതിപ്പോൾ ഇങ്ങനെ പോട്ടെ.. ആ സുഹൃത്തിനായി ഒരു പൈങ്കിളി കഥ എഴുതാൻ ശ്രമിക്കാം… Like കുറവാണ് എന്ന് കരുതി പകുതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ല,ഞാൻ ഒരു എഴുത്തുകാരനൊന്നുമല്ലഈ എഴുത്ത് എന്റെ ഒരു വിനോദം അത് നിങ്ങളിൽ ഒരാളെങ്കിലും ഇഷ്ടപെടുന്നുവെങ്കിൽ എനിക്കുള്ള ഒരു അംഗീകാരം 🙏

LEAVE A REPLY

Please enter your comment!
Please enter your name here