Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
തരകൻ Part – 7
” ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലാ….. ഇതിനു നമ്മൾ പകരം ചോദിച്ചിരിക്കും.. എന്ന് മുതൽ തുടങ്ങിയതാ ഇമ്മാതിരിയുള്ള ചെറ്റത്തരം .ഭരണ പക്ഷം ആയതു കൊണ്ട് എന്ത് പോക്രിത്തരവും ആകാമെന്നാണോ ” ഇത് പറഞ്ഞത് ആ നാട്ടിലെ മുതിർന്ന ഒരു നേതാവാ…..രണ്ടു പ്രാവശ്യം ഇലക്ഷന് നിന്ന് എഴുപത്തു നിലയിൽ പൊട്ടി. കാരണം വേറൊന്നുമല്ല സ്വന്തം തന്തയുടെ കാൽവരിയാ രാഷ്ട്രീയത്തിൽ പ്രവേശിച്ചേ.. കർത്താവ് പൊറുത്താലും നാട്ടുകാർ മറക്കില്ലല്ലോ..
കാര്യങ്ങൾ പോയ പോക്കേ.. ഈ അടി ഒറ്റയ്ക്ക് നിന്ന് വാങ്ങിയ വ്യക്തിക്ക് പോലും അറിയില്ല എന്തിനാ കിട്ടിയതെന്നു. പക്ഷെ രാഷ്ട്രീയക്കാർ അതേറ്റെടുത്തു എന്തൊരു ശുഷ്കാന്തി.. കേട്ടപ്പോൾ ജെറിന് ഒരു കാര്യം മനസ്സിലായി MGR നെ അടിച്ചവൻ ഭരണപക്ഷക്കാരനാ , ഇപ്പോൾ കൂടിയ കൂട്ടം ജെറിനോടുള്ള സ്നേഹം കൊണ്ടല്ലാന്ന് അവനും ബോദ്യം വന്നു .. പഠിക്കുന്ന കാലത്ത് കോളേജ് ചെയർമാൻ ആയി തിരഞ്ഞെടുത്തത് ഇപ്പോളത്തെ പ്രധിപക്ഷ പാർട്ടിയെ അനുകൂലി ആയിരുന്നപ്പോളായിരുന്നേ..
“എന്റെ പൊന്നു മാത്യുച്ഛയാ എനിക്ക് ആരോടും ഒന്നും പകരം ചോദിക്കേണ്ട…. എന്നെ അങ്ങ് വെറുതെ വിടൂ പ്ലീസ് ” യെന്ന് ജെറിൻ പറഞ്ഞു
അത് കേട്ട് അയാൾ അടുത്തേക്ക് വന്നു പതിയെ പറഞ്ഞു….
” എടാ മോനെ ജെറിനെ ഇങ്ങനെയൊരു അവസരം ഇനി കിട്ടിയെന്നു വരില്ല.. ഇലക്ഷന് ഇനി അധിക ദിവസമില്ല. നീയാണ് നമ്മുടെ തുറിപ്പ് ചീട്ടു. നിന്റെ ഫാമിന് ഈ അച്ചായൻ വലിയ ലോൺഒക്കെ ശെരിയാക്കിതരാം. തൽക്കാലം നീ ഞാൻ പറയുന്നത് കേട്ടു ചുമ്മാ നിന്നാൽ മതി , നിനക്ക് ഗുണമേ ഉണ്ടാകു ”
” എന്റെ അച്ചായാ എനിക്കല്ല അടി കിട്ടിയെ.. അടി കിട്ടിയത് മൊത്തം ശശിയെട്ടനാ..”
” എടാ അവൻ ഒരു തല്ലു കൊള്ളിയാ അവനെ തല്ലിയെന്നു പറഞ്ഞാൽ നമ്മുടെ ഉള്ള ഓട്ടും കൂടി അവർക്കു പോകും.. നീ തൽക്കാലം ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആക് ഞാൻ ചാനൽകാരെയും കൊണ്ടങ്ങു എത്തിയേക്കാം ബാക്കി ഞങ്ങൾ നോക്കിക്കോളാം ”
” അത് പറ്റില്ല അച്ചായോ.. കാരണം എനിക്ക് ഒരു കുഴപ്പവുമില്ല.. എനിക്ക് ജീവിക്കണം എനിക്കു ഒരു രാഷ്ട്രീയത്തിലും താല്പര്യമില്ല ” അത്രയും പറഞ്ഞു ജെറിൻ കാർ സ്റ്റാർട്ട് ചെയ്തു കുറച്ചു മുന്നിട്ടു നീങ്ങി MGR നെ ഇറക്കിയ ശേഷം വീട്ടിലേക്കു പോയി.കാറിൽ നിന്നും ഇറങ്ങിയ വ്യക്തി അരയിൽ തിരുകിയിരുന്ന റം ബോട്ടിൽ പുറത്തെടുത്തു അടുത്തുള്ള കടയിലേക്ക് നടന്നു…..
” ഒരു സോഡയും അഞ്ചു രൂപക്കുള്ള അച്ചാറും ”
“എടാ ശശി എന്താടാ പ്രശ്നം..” അവിടെ ബീഡിയും വലിച്ചിരുന്ന ഒരമ്മാവൻ ചോദിച്ചു???
” ആ ചെറുക്കന് ഭ്രാന്ത്.. അല്ലെ ചുമ്മാ നിക്കുന്ന എന്നെ വന്നടിക്കു… വല്ലാത്തൊരു സ്ഥാലമായിപ്പോയി അല്ലേൽ ഞാൻ ഇന്ന് തീർത്തേനെ അവനെ ”
ഇത് കേട്ടപ്പോൾ കിട്ടിയത് കുറഞ്ഞോ എന്നൊരു തോന്നൽ… അടികിട്ടിയപ്പോൾ ഈ ആവേശം ആരും കണ്ടില്ല… കിട്ടിയ തക്കത്തിനു മുണ്ടും കൂളിംഗ് ഗ്ലാസ്സും കൈയിൽ എടുത്തു ഇയാൾ ഓടിയ ഓട്ടം ഓർത്തിട്ടു ചിരിവരുന്നു…എല്ലില്ലാതെ നക്കല്ലേ എന്തുവേണോ പറയാലോ അല്ലേ????ഇതു കണ്ടും കെട്ടും നിന്ന ബാബുവിന് തന്റെ വികാരം അടക്കാൻ കഴിഞ്ഞില്ല. പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു…..
” മാമാ ഇന്ന് അവന്റെ അവസാനമായിരിക്കും. ഇനി ഒരുത്തൻ മാമന്റെ ദേഹത്ത് കൈവെക്കുന്നതിനു മുന്നേ നൂറ് വട്ടം അലോചിക്കും.ആരീതിയിൽ ഇന്ന് ഞാൻ അവനെ പണിയും ”
” മോനെ ബാബു കാര്യം എനിക്ക് നല്ല വിർത്തിക്കു കിട്ടി. നീ ഇപ്പോൾ പറഞ്ഞതിൽ ഈ മാമന് വലിയ സന്തോഷവുമുണ്ട്. പക്ഷെ എന്തായാലും നീ ചോദിക്കാനൊന്നും പോണ്ട ഇനി നീയും കൂടി കിടപ്പിലായാൽ നിന്റെ വീടിന്റെ ചുമതല കൂടി ഏറ്റെടുക്കാനുള്ള പ്രാപ്തി ഈ മാമന്നില്ല. അളിയൻ കാലൊടിഞ്ഞു കിടപ്പല്ലേ…അത് കൊണ്ട് ഇപ്പോൾ നീ എന്റെ കൂടെ വന്നാൽ നിനക്ക് എന്നോടുള്ള സ്നേഹത്തിന് പ്രതിഫലമായി ഇതിൽ നിന്നും ഒരു തൊണ്ണൂറ് തരാം. അല്ലാതെ അടിക്കാനും വെട്ടാനും പോയി കിടന്നു വാങ്ങാൻ നിൽക്കേണ്ട ”
ഇതെല്ലാം കേട്ട് അവിടെ കൂടി നിന്നവർക്ക് ചിരി വന്നെങ്കിലും ആരും അത് പുറത്തു കാണിച്ചില്ല.. അതേ സമയം അങ്ങ് കമലൻചേട്ടന്റ വീട്ടിൽ…..
“നിനെക്കെന്താ ഭ്രാന്തു പിടിച്ചോ മഹേഷേ അയാളെ ഇങ്ങനെ തല്ലാൻ ”
” എന്റെ ചേച്ചി നീയും കൂടി എന്നെ വട്ട് പിടിപ്പിക്കല്ലേ.. അബദ്ധം പറ്റി ഞാൻ കരുതി പെണ്ണ് കാണാൻ വന്നവരാകുമെന്ന് ”
” അങ്ങനെ ആണെങ്കിൽ തന്നെ അവരെ എന്തിന് തല്ലണം???? ”
” ഞാൻ അത് എങ്ങനെ പറയും.. ഒരു സഹോദരൻ കേൾക്കാൻ പാടില്ലാത്ത വാർത്തമാനമാ അയാൾ പറഞ്ഞേ. അത് കേട്ട് എനിക്ക് നിയത്രണം പോയി തല്ലിപോയതാ ”
ഇത് കേട്ട സരസു അമ്മ പറഞ്ഞു…..
” നല്ല തങ്കപ്പെട്ട ചെറുക്കൻ.. എത്ര മാന്യമായിട്ടണ് ഇവിടെ സംസാരിച്ചത്. എനിക്ക് തോന്നുന്നില്ല അവൻ അങ്ങനെയൊക്കെ സംസാരിക്കുമെന്ന് ”
” എന്റെ അമ്മേ അതിനു ആ ചെറുക്കൻ ഒന്നും പറഞ്ഞില്ല.. പറഞ്ഞത് ആ കണ്ണാടിക്കാരനാ ; കണ്ടാൽ ഒന്ന് പെറ്റ പോലെയുണ്ടെന്നും മറ്റും പറഞ്ഞാൽ… ഏത് ആങ്ങളയ കേട്ടിട്ട് മിണ്ടാതെയിരിക്കുന്നെ???? അത് കൊണ്ട് ഞാൻ തല്ലി ”
” പാവം അയാൾ പറഞ്ഞത് പശുവിനെ കുറിച്ചാ… ഓഹ്ഹ് നിന്റെ ഒരു കാര്യം.. ആ ജെറിൻ എന്റെ കൂടെ പഠിച്ചത്മാ. ഇനി എങ്ങനെ അവന്റെ മുഖത്തു നോക്കും ”
” എനിക്കിപ്പോൾ അതല്ല പേടി അവര് വല്ല കേസ് മറ്റോ കൊടുക്കുമോന്ന… വിജയൻ ചേട്ടൻ എനിക്ക് വാക്ക് തന്നതാ ഈ വർഷത്തെ ബാച്ചിൽ ഞാൻ കാണുമെന്നു ”
” എന്റെ കൃഷ്ണ.. വായിൽ വന്ന ചോറ് തട്ടി തെറിപ്പിക്കല്ലേ ” യെന്ന് സരസു അമ്മ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. എന്നിട്ട് തുടർന്നു…
” മോളെ ലക്ഷ്മി.. നിന്റെ കൂടെ പഠിച്ചവനല്ലേ ഒന്ന് വിളിച്ചു പറയടി കേസിനും വഴക്കിനും പോകാടെന്നു ”
” മ്മ്മ്മ്… പറയാം അല്ലാതെ വഴിയില്ലല്ലോ.. ഇവന്റെ എടുത്തു ചട്ടമാ എല്ലാത്തിനും കാരണം ” യെന്നും പറഞ്ഞു അകത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നും ദയനീയമായ ശബ്ദം…..
” മോളെ…… ” അത് നമ്മുടെ തരകൻ വാസു ചേട്ടൻ ആയിരുന്നു. ലക്ഷ്മി ചോദിച്ചു???
” എന്താ മാമാ?????? ”
” അച്ഛനോട് എന്നെ കവല വരെ കൊണ്ടാക്കാൻ പറ… ഇവിടത്തെ മോന്റെ അപ്പറമാ ആ വിനേഷ് (ലക്ഷ്മിയെ പെണ്ണ് കാണാൻ വന്ന ചെറുക്കൻ ) അവൻ മിക്കവാറും കവലയിൽ കാത്തു നിൽക്കുവായിരിക്കും”
” മാമൻ പേടിക്കണ്ട.. മാമനെ ഞാൻ കവലയിൽ കൊണ്ട് ചെന്നക്കാം ” യെന്ന് മഹേഷ് പറഞ്ഞു തീർന്നതും അകത്തു നിന്നും….
” നീ ഇനി ഈ വീട്ടിന്നു പുറത്തിറങ്ങി പോകരുത് വാസുവിനെ ഞാൻ കൊണ്ട് പോകാം ” യെന്ന് പറഞ്ഞു കൊണ്ട് കമലൻ ചേട്ടൻ പുറത്തേക്കു വന്നു. മഹേഷ് തലയും കുനിച്ചിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. കമലൻ ചേട്ടൻ തരകനെയും കൂട്ടി പോയത് ജെറിന്റ വീട്ടിലേക്കായിരുന്നു…….
തുടരും…….