Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന – ലക്ഷിത
കാളിന്ദി Part – 9
ഉച്ചയൂണ് സമയത്താണ് അവർ കിട്ടുവിന്റെ വീട്ടിൽ എത്തിയത് കിട്ടുവിന്റെ വീടും വീട്ടുകാരെയും ഒക്കെ കാണാനുള്ള ആഗ്രഹം കൊണ്ട് ശാരിയും കുടുംബവും അവരോടൊപ്പം ഉണ്ടായിരുന്നു.അവരുടെ കാർ കണ്ട് എല്ലാവരും ഉമ്മറത്തേക്ക് വന്നു.കിട്ടുവും ഭർത്താവും വരുന്നത് പ്രമാണിച്ചു അവരുടെ ബന്ധുക്കളിൽ മിക്കവരും ഉണ്ടായിരുന്നു തറവാട്ടിൽ. കിട്ടൂ കാറിൽ നിന്ന് ഇറങ്ങിയ ഉടൻചെന്ന് ശ്രീദേവിയെ കെട്ടിപിടിച്ചു അവളുടെ ഉള്ളിൽ ഒരു കരച്ചിൽ ഉരുണ്ടു കൂടി. ഉദയനും വേണുവും എല്ലാവരും ചേർന്നു ജിത്തുവിനെയും ശാരിയെയും വിനോദിനെയും സ്വീകരിച്ചിരുത്തി ശാരിയെയും കുടുംബത്തെയും എല്ലാവർക്കും പരിചയപ്പെടുത്തി ശാരിക്കും വിനോദിനും കിട്ടുവിന്റെ വീടും വീട്ടുകാരെയും എല്ലാം ഇഷ്ടപ്പെട്ടു.
ഊണ് കഴിഞ്ഞു അവർ പോകാൻ ഇറങ്ങി അവരോടൊപ്പം പോകാൻ ജിത്തും കൂടി ഇറങ്ങി ഒരു നിമിഷം കിട്ടുവിനു ആശ്വാസം തോന്നി കുടുംബക്കാരുടെ മുന്നിൽ നിർത്തി വിചാരണ നടത്തിയില്ലല്ലോ എന്ന് . അടുത്ത നിമിഷം തന്നെ ഉപേക്ഷിച്ചു പോകുവാണോ എന്നൊരു ഭയവും ഉടലെടുത്തു. ശ്രീദേവിയും ഉദയനും വേവലാതിയോടെ പോകുവാണോ എന്ന് ജിത്തിനോട് ചോദിച്ചു അവരുടെ മുഖത്തു നോക്കി മറുത്തൊന്നും പറയാനാകാതെതിരിച്ചു വരും എന്ന് മാത്രം പറഞ്ഞു അവൻ ഇറങ്ങി കിട്ടുവിനോടും അതു മാത്രം പറഞ്ഞു അവളാ വാക്കിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.
ജിത്തു പോയ വിഷമത്തിൽ ഇരിക്കുന്ന കിട്ടുവിനെ വൈഗയും കൃഷ്ണയും കൂടി കൂട്ടികൊണ്ട് പോയി അവർ ഉമ്മറതിണ്ണയിലിരുന്നു ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞു കാവൂ കൂടി അവരോടൊപ്പം ചേർന്നു
. “ഇന്ന് എല്ലാവരും പിരിഞ്ഞു പോയാൽ എന്നാ ഇനി ഇങ്ങനെ കൂടുകാ ”
വൈഗ വിഷമിച്ചു
“ഇനി കല്ലുന്റെ കല്യാണതിന് ”
കാവൂ മറുപടി പറഞ്ഞു
“കല്ലു കല്യാണത്തിന്റെ അന്ന് തന്നെ പോയി അല്ലേ”
കിട്ടൂ വിഷമം ഭാവിച്ചു കൊണ്ട് കാവുവിനോട് ചോദിച്ചു
“ഉം ലീവ് ഇല്ലായിരുന്നല്ലോ”
“ഉം കല്ലുവിന്റെ കോളേഗ്സ് ഒക്കെ വന്നത് കൊണ്ട് തിരിച്ചു പോകാൻ അവൾക്ക് കൂട്ടുണ്ടായിരുന്നു അല്ലേ?”
“അതു പറഞ്ഞപ്പോഴാ കിട്ടൂ ചേച്ചി വേറൊരു വിശേഷം ഉണ്ട് ”
വൈഗ ആവേശത്തോടെ അവൾടെ അടുത്തേക്ക് ചാരി ഇരുന്നു
“കല്ലു ചേച്ചിടെ കൂടെ ജോലി ചെയ്യുന്ന ഒരു ചേട്ടൻ വന്നിരുന്നു കല്യാണത്തിന് കാണാൻ നല്ല ലുക്ക് ഉള്ള ഒരു ചേട്ടൻ ”
“അതാണോ വല്യ വിശേഷം
” അതല്ല ആ ചേട്ടന് കല്ലു ചേച്ചിയോട് ഒരിത്തില്ലേ…..എന്നൊരു സംശയം ”
കിട്ടുവിന്റെ മനസ്സിൽ പൂത്തിരി കത്തിയ സന്തോഷം വന്നുനിറഞ്ഞു എന്തൊക്കെയോ കണക്കുകൂട്ടലിൽ അവൾ ചിരിച്ചു
“വൈഗേ നീ അവശ്യം ഇല്ലാത്തതൊന്നും പറഞ്ഞുണ്ടാക്കണ്ടാ ”
കൃഷ്ണ ദേഷ്യപ്പെട്ടു
“കല്ലു ചേച്ചിക്ക് ഇഷ്ടം ഉണ്ടെന്നു ഒന്നും ഞാൻ പറഞ്ഞില്ലല്ലോ എന്തായാലും ആ ചേട്ടന് കല്ലു ചേച്ചിയോട് ഇഷ്ടം ഉണ്ട് അതെനിക്ക് ആ ചേട്ടന്റെ നോട്ടം കണ്ടപ്പോഴേ മനസിലായി ”
“ഡി നിനക്ക് പതിനെട്ടു തികഞ്ഞോടി ഇഷ്ടം കണ്ടു പിടിക്കാൻ നടക്കുന്നു
കാവൂ ദേഷ്യപ്പെട്ടു വൈഗ അതു കേട്ട് കണ്ണും നിറച്ചു എഴുന്നേറ്റ് പോയി
“പാവം അവൾക്കു വിഷമം ആയി”
കിട്ടൂ അവൾ പോകുന്നത് നോക്കി പറഞ്ഞു
“ഒരു കുഴപ്പവും ഇല്ല അവൾക്കു രണ്ടു കിട്ടേണ്ടതായിരുന്നു അന്ന് മുതൽ തുടങ്ങിയതാ ഈ കാര്യം ഏട്ടൻ എങ്ങാനും കേട്ടിരുന്നെങ്കിൽ അവളെ ചുവരിൽ ഒട്ടിച്ചു വെച്ചേനെ ”
കൃഷ്ണ പറഞ്ഞു
“എന്താ കാവൂ ശെരിക്കും ഉള്ള കാര്യം”
കിട്ടൂ കാവുവിന് നേർക്ക് തിരിഞ്ഞു
“ഒന്നും ഇല്ലെടി അവൾടെ കോളീഗ് ഒരു പയ്യൻ വന്നിരുന്നു അത്രേ ഉള്ളു”
“എന്താ അയാളുടെ പേര് ”
“അത് കിഷോർ എന്നാണെന്നു തോന്നുന്നു ”
കാവൂ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
“ഉം”
കിട്ടു എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു ചുണ്ടിൽ ഊറിയ ചിരിയുമായി എന്തോ ആലോചയിൽ ഇരുന്നു പ്രഭയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടാണ് കിട്ടുവിന്റെയും കാവുവിന്റെയു ശ്രദ്ധ ഉമ്മറത്തേക്ക് തിരിഞ്ഞത് പ്രഭ സ്വകാര്യം പറഞ്ഞാലും നാലു വീട് അപ്പുറമുള്ളവർ വരെ കേൾക്കും അതാണ് ശബ്ദം.
“അല്ല വല്യളിയാ അവൾ പറഞ്ഞു വരുന്നത് പെട്ടന്ന് ഒരു ഡേറ്റ് എടുത്തു വെച്ചാൽ കിട്ടുവിന്റെ കാര്യത്തിന് കിടന്നു ഓടിയ പോലെ ഓടണ്ടാന്നാ ”
രാമചന്ദ്രൻ വിശദീകരിച്ചു
“ഉം മനസിലായി ”
ഉദയൻ തലയാട്ടി കൊണ്ട് പറഞ്ഞു
“എന്താ നാത്തൂനെ എന്താ പ്രശനം?”
പ്രഭയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു അടുക്കളയിൽ നിന്ന ശ്രീദേവി അവിടേക്കു വന്നുകൊണ്ട് ചോദിച്ചു
“ഒന്നുമില്ല ഏട്ടത്തി ഇവിടെ ഇപ്പൊ എല്ലാവരും ഉണ്ടല്ലോ കല്ലുന്റെയും അനന്ദുന്റെയും കാര്യത്തിൽ ഒരു തീരുമാനം എടുത്താൽ…”
“അതിനി കാവുന്റെ പ്രസവം കഴിഞ്ഞിട്ട് പോരേ?”
“എന്റെ ഏട്ടത്തി ആനന്ദുന്റെ സമയം ദോഷം മാറാൻ ഇനിയും 5മാസം കൂടി ഉണ്ട് അതിനിടക്ക് കാവൂന്റെ പ്രസവും കഴിയും കൊച്ചിന്റെ പേരിടീലും കഴിയും നമുക്ക് ഇപ്പൊ ഒരു ഡേറ്റ് തീരുമാനിക്കാം എന്നാ ഞാൻ പറയുന്നത് കാര്യങ്ങൾ ഒക്കെ ഒരുങ്ങാൻ നമുക്ക് കുറച്ചു സാവകാശം കിട്ടും ”
പ്രഭ പറഞ്ഞു നിർത്തി ശ്രീദേവിക്ക് അതൊരു നല്ല കാര്യം ആണെന്നു തോന്നി അവർ തീരുമാനം അറിയാനായി ഭർത്താവിന്റെ മുഖത്തേക്കു നോക്കി
“നോക്കാം ”
ഉദയൻ പറഞ്ഞു പ്രഭയുടെ മുഖം തെളിഞ്ഞു അനന്ദുവിന്റെ മുഖം പൂനിലവ് ഉദിച്ച പോലെ തിളങ്ങി അവനു കല്ലുവിനെ ഒന്ന് നേരിൽ കാണാൻ തോന്നി
“ഡേറ്റ് നോക്കുന്നതിനു മുന്നേ കല്ലുവിന് ഇഷ്ടം ആണോന്നു ചോദിച്ചോ?”
കിട്ടൂ അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു
ഇതുവരെയും അവളോട് പറഞ്ഞില്ലേ എന്ന ഭാവത്തിൽ പ്രഭ ശ്രീദേവിയുടെ മുഖത്തേക്ക് നോക്കി അവർ ഉദയന്റെയും
“ചോദിച്ചില്ല പക്ഷേ ഇഷ്ടക്കുറവൊന്നും ഉണ്ടാകാൻ ഇടയില്ല ചെറുപ്പം മുതലേ അറിയുന്നതല്ലേ ആനന്ദുനെ”
ഉദയൻ ഉറപ്പോടെ പറഞ്ഞു
“എന്നാൽ അങ്ങനെ അല്ല അവൾക്കു ഇഷ്ടം അല്ല അവൾക്കു വേറെ ഒരാളെ ഇഷ്ടമാണ് ”
കിട്ടുവിന്റെ വാക്കുകൾ കേട്ട് അവിടം നിശബ്ദമായി പ്രഭ മുഖം വീർപ്പിച്ചു
“എന്നോട് അവൾ എല്ലാം പറയും എന്ന് അറിയാല്ലോ അമ്മക്ക് ഞാൻ വെറുതെ പറഞ്ഞതല്ല അവൾക്കു ഒരാളെ ഇഷ്ടമാണ് അവൾടെ കൂടെ ജോലി ചെയ്യുന്ന ആൾ ”
ആനന്ദുവിന്റെ മനസ്സിൽ കിഷോറിന്റെ മുഖം തെളിഞ്ഞു നിന്നും കിഷോറിനെയും കല്ലുവിനേയും ഒരുമിച്ച് കണ്ട കാര്യങ്ങൾ ഓർത്തു. കിട്ടൂ പറഞ്ഞതൊക്കെ ശെരി ആണെന്ന് അവനു തോന്നി ഇടനെഞ്ഞു മുറിഞ്ഞു ഹൃദയരക്തം ചീന്തിയ വേദനയിൽ ആനന്ദു അവിടെ നിന്നു ഇറങ്ങി കാറും എടുത്തു പോയി അവന്റെ ആ പോക്കു കണ്ടു എല്ലാവരുടെയും മനസ് തകർന്നു
“അങ്ങനെ ഒന്നും ഉണ്ടാകില്ല ഉണ്ടായാലും ഞാൻ പറഞ്ഞു തിരുത്താം ഞാൻ പറഞ്ഞാൽ കേൾക്കും അവള് ”
അനന്ദു പോയ ദിക്കിലേക്ക് നോക്കി ഉദയൻ പറഞ്ഞു
“വേണ്ട വല്യളിയാ ഇഷ്ടം ഇല്ലാതെ ചേർത്ത് വെച്ച് അവരെ വിഷമിപ്പിക്കണ്ട കല്ലുവിന്റെ ഇഷ്ടം അത് നല്ല കൂട്ടരാണെങ്കിൽ അതു നടത്തിയേക്കു ”
രാമചന്ദ്രൻ തനിക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു ഇറങ്ങി
“ഇത് വരെ എത്തിയിട്ടും കല്ലുവിനോട് ഒരു വാക്ക് പോലും പറയാതിരുന്നത് ശെരിയായില്ല നേരത്തെ പറഞ്ഞിരുന്നെങ്കിൽ എന്റെ മോൻ ഇപ്പൊ ചങ്കു പൊട്ടി ഇറങ്ങി പോകേണ്ടി വരില്ലായിരുന്നു ”
ഏട്ടനെയും ഏട്ടത്തിയെയും ഒന്ന് ഒന്ന് നോക്കിയിട്ട് പ്രഭയും ഇറങ്ങി അവരുടെ പിന്നാലെ കൃഷ്ണയും അവരുടെ ഇറങ്ങി പോക്ക് കണ്ട് ഉദയൻ തളന്ന പോലെ കസേരയിലേക്ക് ചാഞ്ഞു. നേരത്തെ കല്ലുവിനോട് സംസാരിക്കേണ്ടതായിരുന്നു എന്ന് ശ്രീദേവിക്ക് തോന്നി അനന്ദു കല്ലുവിനോട് കാണിക്കുന്ന അടുപ്പവും സ്വാതന്ത്ര്യവും കൊണ്ട് അവൾ അറിഞ്ഞിരിക്കും എന്ന് ചിന്തിച്ചത് തെറ്റായി പോയി എന്ന് അവർ ഓർത്തു
“കിട്ടൂ നീ പറഞ്ഞതൊക്കെ സത്യം തന്നെ ആണോ ”
കാവൂ കിട്ടുവിനെ തനിക്കു നേരെ പിടിച്ചു നിർത്തി ചോദിച്ചു
“പിന്നല്ലാതെ”
“എന്നാലും ഇപ്പൊ നീ ഇതിവിടെ പറയണ്ടായിരുന്നു ”
“പിന്നെ അവൾക്കു ഇഷ്ടമില്ലാത്ത കല്യാണത്തിന് കൂട്ട് നിൽക്കണമായിരുന്നോ അനന്ദു ഏട്ടൻ അവൾക്കു സ്വന്തം സഹോദരനെ പോലെയാ അച്ഛന്റെ വാക് കേട്ട് ചിലപ്പോ അവൾ ഈ കല്യാണത്തിന് സമ്മതിച്ചേക്കും എന്നിട്ട് ലൈഫ് ലോങ്ങ് അവൾ വിഷമിച്ചു നടക്കണോ ”
കിട്ടുവിന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ കാവൂ നിന്നു അവൾ കാവുവിന്റെ പിടി വിടുവിച്ചു അകത്തേക്ക് നടന്നു ചുണ്ടിൽ ഒരു വിജയ ചിരി തത്തി കളിച്ചു ജിത്തു പോയത് എന്ത് കൊണ്ടും നന്നായി എന്നവൾക്ക് തോന്നി ഇല്ലായിരുന്നെങ്കിൽ എല്ലാവരും തീരുമാനിക്കുന്നത് കേട്ട് നിൽക്കാനേ പറ്റുമായിരുന്നുള്ളു. അവൾ റൂമിലേക്ക് കയറി മേശമേൽ ഇരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോ എടുത്തു
“സോറി കല്ലു കല്യാണം കഴിഞ്ഞിട്ടും ഭർത്താവിന്റെ സ്നേഹം അനുഭവിക്കാൻ പറ്റാതെ ഞാൻ നീറി നീറി കഴിയുമ്പോ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ കല്യാണം കഴിക്കുന്നത് ശെരിയല്ലല്ലോ അതാ ഞാൻ അങ്ങനെ സോറി മോളേ എന്നോട് ക്ഷേമിച്ചേക്കു ”
ഫോട്ടോയിൽ നോക്കി പറഞ്ഞു കൊണ്ട് . ഗ്ലാസിൽ പറ്റിയിരിക്കുന്ന പൊടി കൈകൊണ്ട് തുടച്ചു.അവൾ അത് യഥാസ്ഥാനത്തു തിരികെ വെച്ചു. ഫോട്ടോയിൽ കല്ലു കാവുവിനെയും കിട്ടുവിനെയും ചേർത്തു പിടിച്ചു ചിരിച്ചു നിന്നു
******** ********* ********
“എന്താ റോബി ഇത് സമയം എന്തായിന്നാ”
“നീതു അവൻ എഴുന്നേറ്റിട്ടില്ല”
“ഇല്ലെങ്കിൽ വിളിച്ചുണർത്ത്”
“ഞാൻ.. ഞാനെങ്ങനെ”
ആരുടെയോ വഴക്ക് കേട്ടാണ് ജിത്തു ഉണർന്നത് ചുറ്റും ഇരുട്ടാണ് അവൻ കണ്ണുതിരുമി എഴുന്നേറ്റു തലക്ക് വല്ലാത്ത ഭാരം ഒരു ആശ്രയതിനെന്നോണം കിട്ടുവിന്റെ വീട്ടിൽ നിന്ന് ഇവിടേയ്ക്ക് വന്നതും റോബിനോടൊപ്പം മദ്യപിച്ചതും അവന്റെ ഓർമയിൽ തെളിഞ്ഞു അവൻ ബെഡിൽ തപ്പി ഫോൺ എടുത്തു നോക്കി സമയം 7.15 കഴിഞ്ഞു ഒന്ന് രണ്ടു മിസ്സ്ഡ് കാളുകൾ കണ്ട് എല്ലാം പാടെ അവഗണിച്ചു കൊണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിലേക്കു ഇട്ടു. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ മുന്നിൽ നീതുവും റോബിനും വഴക്ക് തുടരുകയാണ് താനാണ് വഴക്കിന്റെ കാരണം എന്ന് മനസിലായ അവൻ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു
“ജിത്തു നിന്റെ പ്രശ്നങ്ങൾ എനിക്ക് മനസിലാകും പറ്റുന്ന രീതിയിൽ ഹെല്പ് ചെയ്യാനും ശ്രമിക്കും പക്ഷേ ഞങ്ങൾ ഭാര്യാഭർത്താക്കൻമാർ മാത്രം താമസിക്കുന്ന വീട്ടിൽ വന്നു കുടിച്ചു ബോധം കേട്ട് കിടക്കുന്നതു മാത്രം എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല.”
നീതു ജിത്തുവിന്റെ മുഖത്ത് നോക്കാനാകാതെ നിന്നു പറഞ്ഞു.
“നീതു അവന്റെ ഈ അവസ്ഥയിൽ അവനെ സഹായിക്കാൻ നമ്മളല്ലേ ഉള്ളു..”
റോബിൻ നീതുവിനെ സമാധാനിപ്പിക്കാൻ പറഞ്ഞു നീതു അതു കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ തല വെട്ടിച്ചു അവനു ജിത്തുവിനെ ആ അവസ്ഥയിൽ പറഞ്ഞു വിടാൻ മനസുവരുന്നില്ലായിരുന്നു പക്ഷെ നീതുവിനെ എതിർക്കാനും ആകാതെ അവൻ നിന്നു ജിത്തു ഒന്നും പറയാതെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തു റോബിൻ ഓടി വന്നു കാറിലേക്ക് കയറി
“ഞാനും കൂടെ വരാം വീടുവരെ ഒരു കൂട്ടിനു ”
“വേണ്ടനീ ഇറങ്ങ് ‘”
“ഡാ ഞാനും കൂടി ”
“വേണ്ട”
ജിത്തു അവനെ തള്ളി പുറത്താക്കി കാർ സ്റ്റാർട്ട് ചെയ്തു പോയി അവന്റെ പോക്ക് കണ്ടു വിഷമത്തോടെ റോബിൻ നോക്കി നിന്നു
ജിത്തു വീട്ടിൽ പോകാതെ പലയിടത്തും കാറിൽ കറങ്ങി. ഒടുവിൽ തളർന്നു റോഡിൽ സൈഡ് ഒതുക്കി നിർത്തി.സ്റ്റിയറിങ്ങിൽ മുഖം ചേർത്തു കുറച്ചു നേരം കിടന്നു. വല്ലാത്ത ദാഹം തോന്നി എഴുന്നേറ്റു. കുറച്ചു അകലെ ഒരു തട്ടുകട കണ്ട് അവൻ അവിടേക്ക് പോയി കാർ ഒതുക്കി ഇട്ടു ഒരു ചൂട് കട്ടൻ വാങ്ങി കുടിച്ചു തൊട്ടടുത്തായി ഒരു അച്ഛനും മകളും ഇരുന്നു ഭക്ഷണം കഴിക്കുന്നു ഒരു 4 വയസുകാരി കുസൃതി കുടുക്ക അവൾക്ക് പൊറാട്ടയോടൊപ്പം ടൊമാറ്റോ സോസ് വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്നു ആ കടയിൽ ഒട്ടു അങ്ങനെ ഒരു സാധനം ഇല്ല. അവൾ വല്യ വായിൽ കരഞ്ഞു ബഹളം വെക്കുന്നു ആ കുഞ്ഞിനെ നോക്കി നിൽക്കെ അവനു കാളിന്ദിയെ ഓർമ വന്നു
ഒരു ഫുൾഡേ ലക്ഷ്യബോധം ഇല്ലാതെ അവളോടൊപ്പം കാറിൽ കറങ്ങിയ ദിവസം
സബ്വേയിൽ നിന്ന് കഴിക്കാൻ ഉള്ളതും വാങ്ങി വന്നപ്പോൾ ടൊമാറ്റോ സോസിനു ഇതു പോലെ വഴക്കുണ്ടാക്കിയവൾ പഴയ ഓർമയിൽ ജിത്തുവിന്റെ ചുണ്ടിൽ വേദന നിറഞ്ഞ ഒരു ചിരി വിരിഞ്ഞു. തൊട്ടടുത്ത നിമിഷം അവളുടെ ചുണ്ടകിൽ പറ്റിയിരുന്ന സോസ് നുകർന്നത് ഓർക്കേ ശരീരത്തിൽ തണുത്ത കാറ്റ് പുൽകി കുളിർന്ന പോലെ തോന്നി അവന്. യാത്രക്കൊരു ലക്ഷ്യം ഉണ്ടായത് പോലെ അവൻ അവിടുന്ന് യാത്ര തിരിച്ചു
******* ********** *********
“മിസ്സ് ഇപ്പൊ റിസൈൻ ചെയ്തു പോകുന്നത് ശെരിയായ നടപടി ആണെന്ന് തോന്നുന്നുണ്ടോ മിസ്സേ ”
കണ്ണടക്കു മുകളിലൂടെ ചുഴിഞ്ഞു നോക്കി കൊണ്ട് എച് ഒ ഡി കല്ലുവിനോട് ചോദിച്ചു
അവൾ മറുപടി ഇല്ലാതെ മുഖം താഴ്ത്തി
“ഇനി കൂടി പോയാൽ പത്തോ ഇരുപതോ ദിവസം അതുകഴിഞ്ഞാൽ സ്റ്റഡി ലീവ് ആകും അതിനിടക്ക് ടീച്ചർ പോയാൽ കുറച്ചു സമയം കൊണ്ട് എങ്ങനെ പുതിയ ഒരാളെ കണ്ടെത്തും മിസ്സ് പറ ”
അവൾ ഒന്നും പറയാതെ റിസൈൻ ലെറ്റർ തിരികെ വാങ്ങി പുറത്തേക്ക് ഇറങ്ങി അവരോട് ഉള്ള ദേഷ്യം മുഴുവൻ ആ പേപ്പറിൽ തീർത്തു കൊണ്ട് അവൾ
സ്റ്റാഫ് റൂമിൽ തന്റെ സീറ്റിൽ വന്നിരുന്നു അവൾടെ ആ ഇരിപ്പ് കണ്ട് സ്വാതി അടുത്ത് വന്നു മേശയിൽ ചുരുട്ടി കൂട്ടി വെച്ചിരിക്കുന്ന പേപ്പർ എടുത്തു നിവർത്തി നോക്കി. അത് വീണ്ടും ചുരുട്ടി ഡസ്റ്റ് ബിന്നിൽ ഇട്ടു കൊണ്ട് സ്വാതി കല്ലുവിന്റെ കയ്യിൽ പിടിചച്ചു വലിച്ചു കല്ലു എന്താ എന്ന ഭാവത്തിൽ അവളെ നോക്കി
“വാ പറയാം”
സ്വാതി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നിൽ നടന്നു കല്ലു പിന്നാലെയും സ്വാതി അവളെ ക്യാന്റീനിലേക്കു ആണ് കൂട്ടി കൊണ്ട് പോയത്
“നിന്റെ ജീവിതത്തിൽ നടന്നത് ഒരു നിസാര കാര്യം ആണ് കാളിന്ദി ”
കല്ലു മുഖം ഉയർത്തി അവളെ നോക്കി
കാന്റീൻ ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമായി ഇരിക്കുകയായിരുന്നു അവർ
“നിന്റെ ലൈഫിൽ നടന്നതിനേക്കാൾ വല്യ വല്യ പ്രശ്നങ്ങൾ ഉള്ളവരാണ് ഈ കോളേജിൽ പഠിക്കുന്ന ചിലരെങ്കിലും ”
കല്ലു അത്ഭുതത്തിൽ അവളെ നോക്കി
“നീ നോക്കണ്ട സെൽഫിനാൻസ് കോളേജ് ആണെങ്കിലും സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങൾ ഉള്ളവർ തന്നെ ആണ് എല്ലാ കുട്ടികളും നിനക്ക് അവരോടു ഒരു ഉത്തരവാദിത്തം ഉണ്ട് കാളിന്ദി.പ്രണയ നഷ്ടം ജീവിതത്തിന്റെ അന്ത്യം അല്ല അതു എപ്പോഴും ഓർമ്മ വേണം ”
കല്ലു ഒന്നും മിണ്ടാതെ ഇരുന്നു സപ്ലയെർ ഓർഡർ ചെയ്ത തണുത്ത നാരങ്ങ വെള്ളം കൊണ്ടു വന്നു മേശയിൽ വെച്ചു
“കുടിക്ക് നിന്റെ ഉള്ളൊന്നു തണുക്കട്ടെ ”
ഒരു ഗ്ലാസ്സ് കല്ലുവിന്റെ അടുത്തേക്ക് നീക്കി വെച്ച് കൊണ്ട് സ്വാതി പറഞ്ഞു കല്ലു പതിയെ അതെടുത്തു കുടിക്കാൻ തുടങ്ങി
“അതേ കാളിപെണ്ണേ ഞാനിന്ന് കുറച്ചു നേരത്തേ പോകും .കുറച്ചു സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോണുണ്ട് നിനക്ക് എന്തേലും വാങ്ങണോ ”
കല്ലു വേണ്ടാന്ന് തലയാട്ടി
“അപ്പൊ ശെരി കുടിച്ചിട്ട് ഉഷാറായിട്ടു പോയി ക്ലാസ്സ് എടുക്കു ”
സ്വാതി അവളോട് പറഞ്ഞിട്ട് ഇറങ്ങി. സ്വാതി പറഞ്ഞത് ശെരിയാണെന്നു കല്ലുവിന് തോന്നി എല്ലാം മറന്നു കുട്ടികൾക്ക് വേണ്ടി പഴയ പോലെ നല്ല അദ്ധ്യാപകയാകണം കല്ലു മനസ്സിൽ ഉറപ്പിച്ചു.വെള്ളം കുടിച്ചു കഴിഞ്ഞു അവൾ സ്റ്റാഫ് റൂമിലേക്ക് പോയി. അടുത്ത അവറിൽ അവൾ ക്ലാസ്സിലേക്ക് പോയി.പഴയ പോലെ അല്ലെങ്കിലും പുതിയൊരു കാളിന്ദി മിസ്സായി അവൾ ക്ലാസ്സിൽ നിന്നു. വൈകുന്നേരത്തോടെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു കല്ലു പോകാൻ ഇറങ്ങി സ്വാതി ഇല്ലാത്തതു കൊണ്ട് ഒറ്റക്കെ ഉള്ളല്ലോ എന്ന് ഓർത്തു കൊണ്ട് അവൾ വെളിയിലേക്ക് നടന്നു. സെക്യൂരിറ്റി ക്യാബിനു അടുത്ത് നിർക്കുന്ന ആളെ കണ്ടു കല്ലുവിന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പാഞ്ഞു
“കിച്ചുവേട്ടൻ ”
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു അവന്റെ പാറിപ്പറന്ന മുടിയിഴകളും ക്ഷീണിച്ച മുഖവും കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ നനവൂറി ഇതു വരെയും കിച്ചേട്ടൻ തന്നെ കണ്ടിട്ടില്ല എന്ന് തോന്നിയത് കൊണ്ടു ഒളിക്കാൻ അവൾ ഒരു വഴി തേടി ആ നിമിഷം ജിത്തു അവളെ കാണുകയും അവളുടെ അടുത്തേക്ക് വേഗത്തിൽ വരുകയും ചെയ്തു. കാർ പാർക്കിംഗ് ഏരിയയിലേക്ക് നടക്കുന്ന കിഷോറിനെ അപ്പോഴാണ് അവൾ കണ്ടത് കല്ലു വേഗത്തിൽ കിഷോറിന് അടിത്തേക്ക് നടന്നു. തന്നെ കണ്ടിട്ടും മാറി പോകുന്ന കാളിന്ദിയെ കണ്ട് ജിത്തു ഒരു നിമിഷം നിന്നു
കല്ലു നടന്നു കിഷോറിന്റെ അടുത്തെത്തി
“സർ ”
കാറിലേക്ക് കയറാൻ തുണിഞ്ഞ കിഷോർ അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കി അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷം അടക്കിപിടിക്കാൻ പാടുപ്പെട്ടു
“എന്താ മിസ്സ് ”
“സ്വാതി ടൗണിൽ പോയിരിക്കുവാ കുറച്ചു സാധനങ്ങൾ വാങ്ങാൻ അപ്പൊ പറയാൻ ഞാൻ മറന്നു എനിക്കും കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു സർ എന്നെ ഒന്ന് ടൗണിൽ ഡ്രോപ്പ് ചെയ്യുമോ ”
കല്ലു ഒറ്റ ശ്വാസത്തിൽ പറഞ്ഞു
“അതിനെന്താ മിസ്സ്, മിസ്സിനെ ഇവൻ കൊണ്ടാക്കും”
അരുൺ കാറിന്റെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു അരുണും കിഷോറും ഒരുമിച്ചു ആണ് എന്നും പോക്കും വരവും.
“ഞാൻ ഇപ്പോഴാ ഓർത്തെ എനിക്ക് വേറെ ഒരു അവശ്യം ഉണ്ട് നിങ്ങൾ വിട്ടോ ”
അരുൺ കിഷോറിനെ നോക്കി പറഞ്ഞു കിഷോർ നന്ദിപൂർവ്വം അവനെ നോക്കി അരുൺ ചിരിച്ചു കൊണ്ട് തലയാട്ടി അരുൺ തന്നെ ഫ്രണ്ട് ഡോർ തുറന്നു അവളെ കയറ്റി ഇരുത്തി കിഷോർ ലോട്ടറി അടിച്ച സന്തോഷത്തിൽ കാർ സ്റ്റാർട്ട് ചെയ്തു. ആർത്തലച്ചു വരുന്ന കരച്ചിൽ അടക്കി പിടിച്ചു കല്ലു സീറ്റിലേക്ക് ചാരി. കിഷോറിന്റ കാർ ജിത്തുവിനെ കടന്നു ഗേറ്റിനു പുറത്തേക്കു പോയി.പൊടി പറത്തിക്കൊണ്ട് കാർ കണ്ണിൽ നിന്നും മാഞ്ഞു പോകുന്നത് നിരകണ്ണുകളോടെ ജിത്തു നോക്കി നിന്നു
(തുടരും )