Home Latest 20 വയസിൽ ഇവിടെ വന്നതാ.. ഇതുവരെ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടില്ല.. എന്റെ അവസ്ഥ നിങ്ങൾക്കു വരരുത്…

20 വയസിൽ ഇവിടെ വന്നതാ.. ഇതുവരെ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടില്ല.. എന്റെ അവസ്ഥ നിങ്ങൾക്കു വരരുത്…

0

പ്രവാസ ജോക്കി

രചന : അനു ജോസഫ് തോബിയസ്

എന്തായി നെഗറ്റീവ് ആണോ??? പിള്ളേച്ചൻ ചോദിച്ചു… പിള്ളേച്ചൻ എന്ന് വിളിക്കുന്ന ശശിദരൻ പിള്ള…. ഇപ്പോഴത്തെ ട്രെൻഡിലെ ഗിർ ഗിർ…. അതേയ് പിള്ളേച്ചാ… ഗിരീഷ് മറുപടി പറഞ്ഞു… അപ്പോൾ എങ്ങനെയാ ബാക്കി കാര്യങ്ങൾ…. പർച്ചെസിങ് ഇനിയും ഉണ്ടോ?? പിള്ള ചോദിച്ചു… മ്മ്മ്മ് കുറച്ചു ചോക്ലേറ്റ്… മം .. ബദാംമും കുടി വാങ്ങണം… മം നാട്ടിൽ പോകുന്നതൊക്കെ കൊള്ളാം.. പൈസ മുഴുവൻ ദുർത്തടിച്ചു തീർത്തേക്കരുതേ… പിള്ള ഉപദേശം തുടങ്ങി…. ഗിരി മൂളി കൊണ്ട് അകത്തോട്ടു കയറി…. നാളെയെ ഫ്ലൈറ്റ്… കൊറോണ കാരണം ലേറ്റ് ആയതാ.. അല്ലേൽ….. ഇപ്പോൾ പോയിട്ട് വരണ്ട ടൈം കഴ്ഞ്ഞിരിക്കുന്നു…

സഹമുറിയന്മാരായ തോമസും. നജീറും ഇതുവരെ എത്തിയിട്ടില്ല… പിളേച്ഛനെയും കുട്ടി പോയാൽ നൂറു കുറ്റങ്ങൾ ആയിരിക്കും എന്തേലും വാങ്ങിയാൽ.. അതുകൊണ്ട് തോമസിനെയും. നജീറിനെയും കാത്തു അയാൾ ബെഡിൽ കിടന്നു… രണ്ടര വർഷമായി നാട്ടിൽ പോയിട്ട്…. ഈ ഹോം ക്വാറിന്റിന് 7 ഡേയ്‌സ് ആക്കിയത് ഒരു ആശ്വാസം ആയി അയാൾക്കു തോന്നി… പാറുവിനെ കണ്ടിട്ടു രണ്ടര വർഷം.. പിന്നെ ആദിത്യൻ നു ഇപ്പോൾ 3 വയസായി.. അവനെയും കാണാൻ ഉള്ള ആഗ്രഹം അയാളുടെ മനസിൽ കുളിരു കോരി….

നജീറും… തോമസും വന്നപ്പോൾ പിള്ളേച്ഛനും അവരോടുപ്പ്പം പോകാൻ റെഡി ആയി… ഓ ഇനി ഈ മാരണത്തെയും സഹിക്കണമല്ലോ.. എന്നോർത്തു ഗിരി റെഡി ആയി… ഷോപ്പിംഗ് എല്ലാം കഴിഞ്ഞു റൂമിൽ വന്നു. പാക്ക് ചെയ്തോണ്ടിരിക്കുമ്പോൾ… പിള്ളേച്ചൻ അടുത്ത് വന്നു ഒരു പൊതി ഗിരിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.. എനിക്ക് 58 വയസായി..20 വയസിൽ ഇവിടെ വന്നതാ.. ഇതുവരെ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടില്ല.. എന്റെ അവസ്ഥ നിങ്ങൾക്കു വരരുത്… ആ പൊതി അഴിച്ചു നോക്കിയ ഗിരിയുടെ കണ്ണ് നിറഞ്ഞു.. ഒരു ചെറിയ സ്വർണ ചെയിൻ…. ഗിരി പിള്ളേച്ചനെ കെട്ടിപ്പുണർന്നു കൊണ്ട് പറഞ്ഞു.. അറിവില്ലായ്മ കൊണ്ട് എന്തേലും പറഞ്ഞിട്ടുണ്ടേൽ ക്ഷമിക്കണം…. പിള്ളേച്ഛന്റെ കണ്ണുകൾ നിറഞ്ഞു… അപ്പോൾ ഇങ്ങനെ നിന്നാൽ മതിയോ നാളത്തെ പാർട്ടി എങ്ങനെയാ…. നജീറിന്റെ ചോദ്യം കേട്ടു രണ്ടുപേരും മുഖാമുഖം നോക്കി ചിരിച്ചു… അത് നമ്മൾ പൊളിക്കും.. പിള്ളേച്ചൻ മറുപടി പറഞ്ഞു..

ടിക്കറ്റും പാസ്സ്പോര്ട്ടും പിന്നെ കോവിഡ് സർട്ടിഫിക്കറ്റ് ഉം എടുത്തു വെക്കാൻ മറക്കല്ലേ തോമസ് ഗിരിയെ ഓർമിപ്പിച്ചു.. 3 മത്തെ പെഗ് അടിച്ചപ്പോൾ പിള്ളേച്ചൻ പഴയ പാട്ടു പാടാൻ ആരംഭിച്ചു.. ഗിരിയെ അധികം ഒന്നും അടിക്കണ്ട കേട്ടോ… എയർപോർട്ടിൽ ചെക്കിങ് ഉള്ളതാ…. മ്മ്മ് ഗിരി മൂളി.. രണ്ടു പെഗ് അടിച്ചു. ഗിരി എന്നിറ്റു…. ഞാൻ എന്നാൽ റെഡി ആകട്ടെ… നീ റെഡി ആകു.. അപ്പോഴൊക്കും ഞങ്ങൾ ഇത് തീർത്തിട്ടു വരാം.. മം ഓക്കേ.. ഗിരി റെഡി ആകാൻ പോയി

എയർപോർട്ടിൽ കൊണ്ട് വിടാൻ 3 പേരും വന്നു.. എല്ലാവരോടും യാത്ര പറഞ്ഞു ഗിരി ഉള്ളിൽ കയറി… Pcr ടെസ്റ്റ്‌ ചെയ്തു.. കോവിഡ് റിസൾട്ട്‌ കാണിച്ചു .. ബോര്ഡിങ് ചെയ്തു…. ഇനിയും അര മണിക്കൂർ…സമയം പോകുന്നില്ല…. അയാൾ വാച്ചിൽ നോക്കി.അന്നൗൺസ്‌മെന്റ് കേട്ടു ..വിമാനത്തിൽ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള ppe കിറ്റ് ധരിച്ചു അകത്തു കയറി…… വിമാനം ടേക്ക് ഓഫ്‌ ചെയ്തു…. അയാൾ പതിയെ ഒന്ന് മയങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ വയറിനു ഒരു അസ്വസ്ഥത… കഴിച്ച ഫുഡ്‌ പണി തന്നോ??.. അയാൾ പതിയെ എന്നിറ്റു ടോയ്‌ലെറ്റിൽ പോയി… കാര്യം സാധിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം…

ടോയ്‌ലെറ്റിൽ നിന്നും വരുമ്പോൾ മറ്റുള്ള യാത്രികർ അയാളെ നോക്കി ചിരിക്കുന്നു… ദൈവമേ ഇത് എല്ലാരും അറിഞ്ഞോ.. അയാൾ ആകെ അങ്കലാപ്പിലായി… എയർഹോസ്റ്റസ് അയാളെ നോക്കി ചിരിച്ചപ്പോൾ ഗിരി ആകെ ഒന്ന് പരുങ്ങി..എന്താണാവോ എല്ലാരും ചിരിക്കൂന്നേ.. പെട്ടെന്നു എയർഹോസ്റ്റസ് അടുത്ത് വന്നു പറഞ്ഞു.. സർ പ്ലീസ് ടേക്ക് ഓഫ്‌ യുവർ underwear ഓൺ ഷോൾഡർ… ഭഗവാനെ… ദൃതിയിൽ കാര്യം സാധിച്ച കൊണ്ട് ജോകി ഉള്ളിൽ ഇടാൻ മറന്നു… അത് എടുത്തു ഷോൾഡറിൽ വെച്ചോണ്ടാ വന്നത്.. ശോ നാണക്കേട്…. തിരിച്ചു പോയി ഇടാൻ എല്ലാവരുടെയും ചിരി കണ്ടിട്ടു പോകാനും തോനുന്നില്ല.. പതിയെ ജോകിയെ അരയിൽ തിരുകി വെച്ച് ഇരുന്നു.. എങ്ങനേലും ഒന്ന് ലാൻഡ് ചെയ്താൽ മതിയെന്നായി

 

വിമാനം ലാൻഡ് ചെയ്തു.. എമിഗ്രേഷൻ പോകുമ്പോളും ജോകി അരയിൽ തന്നെ ഇരുന്നു… എമിഗ്രേഷനിൽ ക്യു വിൽ നിൽകുമ്പോൾ ജോകി ചെറുതായി ഒന്ന് ഇളകി.. പാന്റ് ഇന്റെ അകത്തു കൂടെ പാദത്തിൽ എത്തി.. ഓ നാശം പിടിക്കാൻ പ്രാകി കൊണ്ട് ഗിരി.. കുനിഞ്ഞു ജോകി എടുത്തു പോക്കറ്റിൽ വെച്ചു.. പെട്ടെന്നു രണ്ടു പേര് വന്നു ഗിരിയോടെ മാറി നിക്കാൻ പറഞ്ഞു… എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ കൂടെ വരാൻ പറഞ്ഞു.. ഗിരി കൂടെ ചെന്നു . നിങ്ങൾ ഒളിപ്പിച്ച സാധനം പുറത്തെടുക്കാൻ പറഞ്ഞു. സർ ഞാൻ ഒന്നും ഒളിപ്പിച്ചില്ല… കള്ളം പറയരുത്.. ഞങ്ങൾ ഇവിടെ ക്യാമെറയിൽ കണ്ടു.. നിങ്ങൾ കുനിഞ്ഞു എന്തോ എടുത്തു ഒളിപ്പിക്കുന്നത്.. നിങ്ങളുടെ പരുങ്ങൽ കണ്ടപ്പോൾ മനസിലായി… സർ അത്….. ഗിരി എന്ത് പറയണം എന്നറിയാതെ വിഷമിച്ചു… അയാൾ പതിയെ ജോകി എടുത്തു കാണിച്ചു.. നടന്ന കാര്യങ്ങൾ പറഞ്ഞു….. ഓഫീസർസ് ചിരിച്ചു കൊണ്ട് അയാളെ വിട്ടു….ഗിരി പതിയെ ജോകിയെ വീണ്ടും പോക്കറ്റിനുളിൽ വെച്ചു. ഹോ എങ്ങനേലും ഒന്ന് പുറത്തിറങ്ങിയാൽ മതിയെന്നായി ഗിരിക്….

എക്സിറ്റ് ഇൽ അനിയനും ഭാര്യയും കാത്തു നിപുണ്ടാരുന്നു… ഗിരിയെ കണ്ട ഉടനെ അനിയൻ വന്നു… ബാഗും മറ്റും വാങ്ങി… നാളുകൾ കഴിഞ്ഞുള്ള കുടി കാഴ്ച ഗിരിയുടെ മനസ്സിൽ കുളിരു കോരി… വണ്ടിയുടെ പിറക് സീറ്റിൽ ഇണ കുരുവികളെ പോലെ ഇരിക്കുമ്പോൾ… മുന്നിൽ പൊന്തി നികുന്ന സാധനം കണ്ട് ഭാര്യ പറഞ്ഞു.. മനുഷ്യ ഒന്ന് വീട് എത്തട്ടെ… അവളുടെ തെറ്റിധരണ മാറ്റാൻ അയാൾ പറഞ്ഞു.. ഐയോ ഇത് നീ ഉദ്ദേശിക്കുന്നത് പോലെ അല്ല എന്ന് പറഞ്ഞു കൊണ്ട് ജോകിയെ എടുത്തു കാണിച്ചു…. എന്റെ ദൈവമേ ഇത്ര ആക്രാന്തമോ…ഈ മനുഷ്യൻ ഇതും ഊരിപിടിച്ചോണ്ടാണോ വന്നത് എന്നുള്ള അവളുടെ ചോദ്യത്തിൽ ഗിരി വീണ്ടും സോമൻ ആയി…. തോൽവികൾ ഏറ്റു വാങ്ങാൻ പ്രവാസികളുടെ ജീവിതം വീണ്ടും ബാക്കി

 

കടപ്പാട് : ഏതോ ഒരു പ്രവാസി

 

 

അനു ജോസഫ് തോബിയസ്

LEAVE A REPLY

Please enter your comment!
Please enter your name here