Home Latest കള്ളം പിടിക്കപ്പെടാൻ പോകുന്ന ഭയത്തോടെയും പ്രാർത്ഥനയുടെയും കിട്ടൂ കൈവിരലുകളിലെ നഖം കടിച്ചു തീർത്തു അവളുടെ ഇരുപ്പ്...

കള്ളം പിടിക്കപ്പെടാൻ പോകുന്ന ഭയത്തോടെയും പ്രാർത്ഥനയുടെയും കിട്ടൂ കൈവിരലുകളിലെ നഖം കടിച്ചു തീർത്തു അവളുടെ ഇരുപ്പ് കാണുമ്പോൾ… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 8

“ടോക്കൺ നമ്പർ 70”
ഡോക്ടർ’സ് ക്യാബിനു വെളിയിൽ വന്നു നേഴ്സ് ഉറക്കെ വിളിച്ചു ഉടനെ തന്നെ ഒരു പെൺകുട്ടി നഴ്സിനൊപ്പം പോകുകയും ചെയ്തു കിട്ടൂ കയ്യിൽ ഇരുന്നു രെജിസ്ട്രേഷൻ സ്ലിപ് ഒന്ന് കൂടി നോക്കി ടോക്കൺ നമ്പർ 71 അടുത്തത് തനാണ് എന്ന് ഓർത്തപ്പോൾ അവളുടെ ഭയം ഇരട്ടിച്ചു

ഗൈനകോളജിസ്റ്റിനെ കാണാൻ ടോക്കൺ എടുത്തു കാത്തിരിക്കുകയാണ് കിട്ടുവും ജിത്തുവും കള്ളം പിടിക്കപ്പെടാൻ പോകുന്ന ഭയത്തോടെയും പ്രാർത്ഥനയുടെയും കിട്ടൂ കൈവിരലുകളിലെ നഖം കടിച്ചു തീർത്തു അവളുടെ ഇരുപ്പ് കാണുമ്പോൾ ജിത്തു മനസ്സിൽ ചിരിച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആയിരുന്നു അവന്റെ മുഖം.
“ടോക്കൺ നമ്പർ 71″

നഴ്സിന്റെ ശബ്ദം കിട്ടൂ ഞെട്ടി വിറച്ചു കൊണ്ട് എഴുന്നേറ്റു കൂടെ ജിത്തുവും ഡോക്ടറോഡ് തന്നെ സഹായിക്കാൻ കരഞ്ഞു അപേക്ഷിക്കാം അല്ലെങ്കിൽ കുറച്ചു ക്യാഷ് ഓഫർ ചെയ്യാം കാശിന്‌ കയ്യിൽ ഉള്ളത് പോരെങ്കിൽ വളയോ മറ്റോ ഊരികൊടുക്കാം ഇതൊക്കെ നടക്കണം എങ്കിൽ ജിത്തുഏട്ടൻ അകത്തേക്ക് വരരുത് ഡോക്ടറുടെ റൂമിലേക്ക് കയറുന്നതിനിടക്കു വെച്ച് കിട്ടൂ പലതും ചിന്തിച്ചു കൂട്ടി
‘ ദൈവമേ അയാൾക്ക് അകത്തേക്ക് വരാൻ തോന്നല്ലേ ”
കിട്ടൂ മനസിൽ പ്രാർത്ഥിച്ചു

“ഈ കുട്ടി മാത്രം കയറിയാൽ മതി ”
കിട്ടുവിനോടൊപ്പം അകത്തേക്ക് കയറാൻ തുനിഞ്ഞ ജിത്തുവിനെ തടഞ്ഞു കൊണ്ട് നേഴ്സ് പറഞ്ഞു കിട്ടു ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ വിചാരിച്ചതു പോലെ ഒക്കെ നടക്കും കിട്ടൂ മനസ്സിൽ ഓർത്തു അവൾക്കു കുറച്ചു കൂടി കോൺഫിഡൻസ് തോന്നി
“ഞാൻ കൂടി ”
ജിത്തു നഴ്സിനോട് അപേക്ഷിച്ചു
“വേണ്ട അവശ്യം ഉണ്ടെങ്കിൽ ഡോക്ടർ വിളിക്കും അവിടെ ഇരുന്നോ”
അവർ സീറ്റ്‌ ചൂണ്ടി കണിച്ചുകൊണ്ട് പറഞ്ഞു.

കിട്ടൂ വാതിൽ തുറന്നു അകത്തേക്ക് കയറി ജിത്തു ദേഷ്യത്തിൽ പല്ലു കടിച്ചു വേറെ നിവർത്തി ഇല്ലാതെ അവൻ സീറ്റിലേക്ക് ഇരുന്നു കിട്ടൂ ഡോക്ടറിന്റെ അടുത്ത് ചെന്ന് പഷ്യന്റ്സിനായുള്ള കസേരയിൽ ഇരുന്നു
“അപ്പൊ പറയൂ മിസ്സിസ് കബനി കൃഷ്ണജിത്ത് എന്താണ് പ്രശ്നം ”
കിട്ടൂവിന്റെ ഫയൽ നോക്കി കൊണ്ട് ഡോക്ടർ ചിരിയോടെ അവളെ നോക്കി
“അത് പ്രെഗ്നന്റ് ആണ്”
“ഉം എന്നാ ലാസ്റ്റ് മെൻസസ് ആയതു?”
അവൾ ഓർമയിൽ പരതി ശെരിയായ കാര്യം പറയാൻ പറ്റില്ല
“അത് കഴിഞ്ഞ മാസം 2”
അവൾ കണക്കുകൂട്ടി ഏകദേശ കണക്ക് പറഞ്ഞു
“ഉം എന്നാ ചെക്ക് ചെയ്തേ”
“പിരീഡ് മിസ്സായി മൂന്നു ദിവസം കഴിഞ്ഞപ്പോ”
“ഓഹ് എങ്ങനെ”
“പ്രേഗ്നെന്സി കിറ്റ് വെച്ച്”
“ഉം ഒക്കെ”

അവർ അവളുടെ പ്രഷർ ചെക്കപ്ചെയ്യുകയും കണ്ണുകൾ വിടർത്തി വിളർച്ച ഉണ്ടോ എന്ന് നോക്കുകയും ചെയ്തു കുറച്ചു മെഡിക്കൽ ഹിസ്റ്ററി കൂടി ചോദിച്ചു അറിഞ്ഞു
“കുഴപ്പം ഒന്നും ഇല്ല ഞാൻ കുറച്ചു ബ്ലഡ്‌ ടെസ്റ്റ്‌ന് എഴുതിയിട്ടുണ്ട് അതൊക്കെ ചെയ്യണം റിസൾട്ട്‌ അടുത്താഴ്ച വന്നു കാണിച്ചാൽ മതി”
ഡോക്ടർ ചിരിയോടെ പറഞ്ഞു പിടിക്കപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ കിട്ടൂ ദീർഘ നിശ്വാസം വിട്ടു. അവളും ഡോക്ടറിനെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റു
“താങ്ക്സ് ഡോക്ടർ”
അവൾ നന്ദിയോടെ പറഞ്ഞു അവർ അതിന് മറുപടിയായി ഒന്ന് തലയാട്ടി

“ക്യാഷ് കൌണ്ടറിലേക്ക് പോയാൽ മതി ബ്ലഡ്‌ ടെസ്റ്റിനുള്ള ക്യാഷ് അടച്ചിട്ടു റെസിപ്റ് ലാബിൽ കാണിക്കണം”
വാതിൽക്കലേക്കു നടക്കുമ്പോൾ നേഴ്സ് അവളോട് പറഞ്ഞു അവൾ തലയാട്ടി അവൾ പുറത്തിറങ്ങി ആശ്വാസത്തോടെ നിശ്വസിച്ചു
“എന്ത് പറഞ്ഞു”
അവൾ പുറത്തിറങ്ങിയപ്പോഴേക്കും ജിത്തു ആകാംഷയോടെ അടുത്ത് വന്നു ചോദിച്ചു
“ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു”
അത് കേട്ട് അവൻ നിരാശനായി
“ഞാൻ ഡോക്ടറിനെ ഒന്ന് കണ്ടിട്ട് വരാം” അവളുടെ മറുപടിക്ക് കാക്കാതെ അവൻ അകത്തേക്ക് കയറി
ഹായ് ജിത്തു ”
അവനെ കണ്ട് ഡോക്ടർ സൗഹൃദപരമായി ചിരിച്ചു
“ഡോ തനിതു എങ്ങോട്ടാ..”
അകത്തേക്ക് വന്ന നേഴ്സ് അവനെ തടഞ്ഞു
“സിസ്റ്റർജി വേണ്ട അയാളോട് ഞാൻ സംസാരിച്ചോളാം ”
“ശെരി മേഡം”
സിസ്റ്റർ പുറത്തേക്ക് ഇറങ്ങി

“എന്തായി നീതു ”
“എന്താവാൻ ആള് കുറച്ചു കള്ളങ്ങൾ ഒക്കെ പറഞ്ഞു എന്തായാലും ബ്ലഡ് റിസൾട്ട്‌ വരട്ടെ നോക്കാം ”
“ഉം”
“ഇത് നേരത്തേ തന്നെ ചെയ്താൽ പോരായിരുന്നോ ഇപ്പൊ ഇങ്ങനെ ടെൻഷൻ അടിക്കണ്ടായിരുന്നല്ലോ ”
“അന്ന് അതിനൊന്നും പറ്റിയില്ല അങ്ങനെ ഒരു സാഹചര്യം ആയിരുന്നു ”
“റൂബിൻ പറഞ്ഞു അവൾടെ ആത്മഹത്യ ശ്രമം അല്ലേ ”
“ഉം അന്ന് ആ ഹോസ്പിറ്റലിൽ വെച്ച് പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്യാം എന്നൊന്നും പറയാൻ പറ്റിയില്ല അവളെ ആ അവസ്ഥയിൽ കണ്ട് ശെരിക്കും ഞാൻ പേടിച്ചു പോയിരുന്നു ”
“ഐ ക്യാൻ അണ്ടർസ്റ്റാന്റ് ബട്ട് എനിക്കു തോന്നുന്നത് അതും അവൾടെ നാടകം ആയിരുന്നുന്നാ കാരണം അതു പോലെ ആയിരുന്നു ഇവിടെയും അവൾടെ പെർഫോമൻസ് ”
ജിത്ത് സ്വയം പുച്ഛിക്കുന്ന് പോലെ ചിരിച്ചു
“എന്തായാലും റിസൾട്ട്‌ വരട്ടെ ”
“ഉം താങ്ക്സ് നീതു”
“ഒക്കെ ”
ഡോക്ടർ ചിരിച്ചു ജിത്തു യാത്ര പറഞ്ഞു ഇറങ്ങി
“എന്താ ഡോക്ടർ പറഞ്ഞത് ”
ജിത്ത് അതു കേൾക്കാതെ പോലെ മുന്നോട്ട് നടന്നു കിട്ടൂ അവനോട് ഒപ്പം എത്താൻ വേഗത്തിൽ നടന്നു
എന്താ ഡോക്ടർ പറഞ്ഞത്
കിട്ടൂ വേഗത്തിൽ നടക്കുന്നതിനിടയിൽ മടിച്ചു മടിച്ചു അവനോട് ചോദിച്ചു
“നീ ഒക്കെ ആണെന്ന് കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞു ”
ഉം ക്യാഷ് അടച്ചിട്ടു ലാബിലേക്ക് പോകാം
ജിത്തു ദേഷ്യത്തിൽ അവളെ നോക്കി അവൾ മുഖം കുനിച്ചു
ഉച്ച രണ്ടു മണി കഴിഞ്ഞിരുന്നു അവർ തിരികെ വീട്ടിൽ എത്തിയപ്പോൾ വിശപ്പ് കാരണം രണ്ട് പേരും വന്നുടനെ ഭക്ഷണം കഴിക്കാൻ ഇരുന്നു നിർമല അവർക്ക് വിളമ്പി കൊടുത്തു
“രാവിലെ അമ്പലത്തിൽ പോകുന്നുന്ന് പറഞ്ഞു ഇറങ്ങിയതാ ഇപ്പോഴാ വന്നു കയറിയെ നി പോകുന്നിടത്തൊക്കെ ഈ കൊച്ചിനേം കൊണ്ട് കറങ്ങി നടക്കണോ ജിത്തു ”

നിർമല ജിത്തുവിനെ വഴക്ക് പറയാൻ തുടങ്ങി അവൻ അതൊന്നും ശ്രദ്ദിക്കാതെ കഴിച്ചു. ബ്ലഡ്‌ റിസൾറ്റിലൂടെ താൻ പിടിക്കപ്പെടുമോ എന്ന ചിന്തയിൽ ഉഴറുകയായിരുന്നു കിട്ടു
“ആഹാ മണവാളനും മണവാട്ടിയും ഊണ് കഴിക്കുന്നേ ഉള്ളോ ”
എന്ന് ചോദിച്ചു കൊണ്ട് ഒരു യുവതി അവിടേക്ക് പ്രവേശിച്ചു
“മോള് എത്തിയോ”
നിർമല സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്ന് കൈകൾ കവർന്നു
“ഇന്നലെ രാത്രി എത്തി ചെറിയമ്മേ ”
“ചേട്ടനും മക്കളും എവിടെ?”
ജിത്ത് ചിരിയോടെ ചോദിച്ചു
“ഹാളിൽ ഇളയച്ഛന്റ അടുത്തുണ്ട്”
ഇതാരാ എന്ന ഭാവത്തിൽ കിട്ടൂ അവരെ തന്നെ നോക്കി ഇരിക്കുകയായൊരുന്നു
“പുതു പെണ്ണിന് എന്നെ മനസ്സിലായോ ”
“ഇല്ല”
“നീ തന്നെ പറഞ്ഞു കൊടുക്കടാ”

അവർ ജിത്തുവിന് നേർക്ക് നോക്കി പറഞ്ഞു
“ഇത് ശാരിക ചേച്ചി വല്യമ്മേടെ മോളാ ”
കിട്ടൂ ശാരിയെ നോക്കി ചിരിച്ചു
“കേട്ടോ കബനി..കല്യാണം പെട്ടന്ന് തീരുമാനിച്ചോണ്ട് സമയത്തിന് എത്താൻ പറ്റില്ല ലീവ് ശെരിയാകണം ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ആകണം ഞാൻ ആവുന്നത്ര പറഞ്ഞു ഞങ്ങൾ വന്നതിനു ശേഷം ഉള്ള ദിവസത്തേക്ക് മുഹൂർത്തം നോക്കാൻ ആരു കേൾക്കാൻ”
ശാരി പരിഭവിച്ചു
“അതു ഞാൻ നിന്നോട് പറഞ്ഞതല്ലേ ശാരി ഇപ്പൊ അല്ലെങ്കിൽ അവനു 46 ലേ കല്യാണത്തിനു സമയം ഉള്ളുന്നു ഇത് തന്നെ അവസാന സമയത്തു നമ്മൾ അറിഞ്ഞത് കൊണ്ട് നടന്നു ”
“ഉം എന്നാലും എനിക്കു പരിഭവം ഉണ്ട്”
“സാരമില്ല കുറച്ചു ദിവസം അനിയന്റെയും നാത്തൂന്റെയും കൂടെ നിൽക്കു വിഷമം മാറും”
നിർമല ചിരിയുടെ പറഞ്ഞിട്ട് പത്രങ്ങളും എടുത്തു അടുക്കളയിലേക്ക് പോയി. ജിത്തിന് ഒരു ഫോൺ കാൾ വന്നപ്പോൾ അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു അതു കണ്ട് കിട്ടുവും എഴുന്നേറ്റു
“അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാ ഇപ്പൊ വരാം ”

ജിത്തു കൈ കഴുകി അടുക്കളയിലേക്കു നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു
“നിന്റെ ഭാര്യയോടും കൂടി പറഞ്ഞിട്ട് പോടാ”
ശാരി ജിത്തിനെ നോക്കി പറഞ്ഞു
“ഞാൻ പോയിട്ട് വരാം”
ശാരി പറഞ്ഞത് കൊണ്ട് മാത്രം ജിത്തു കിട്ടുവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു അതു കേട്ട് അവൾക്കു സന്തോഷമായി അവൾ ചിരിച്ചു കൊണ്ട് തലയാട്ടി
“ചേച്ചി ഞാൻ പോയിട്ട് വരാം അത്യാവശ്യം ആയോണ്ടാ”
ശാരിയോട് കൂടി യാത്ര പറഞ്ഞു അവൻ ഇറങ്ങി
“ശെരി അവൻ വരും വരെ നമുക്കു സംസാരിക്കാം”

കിട്ടുവിനെ അവിടെ പിടിച്ചിരുത്തി കൊണ്ട് ശാരി സംസാരിക്കാൻ തുടങ്ങി
ശാരി ജിത്തുവിന്റെ അമ്മയുടെ മൂത്ത ചേച്ചിയുടെ മകളാണ് അവൾ ജിത്തുവിന്റെ വീട്ടിൽ നിന്നാണ് കോളേജ് പഠനം ഒക്കെ അതു കൊണ്ട് തന്നെ ജിത്തുവിന്റെ അമ്മയോടും അച്ഛനോടും ജിത്തിനോടും എല്ലാം അവൾക്ക് നല്ല അടുപ്പമാണ് അവൾ ഇപ്പൊ ഭർത്താവിനോപ്പം ലണ്ടനിൽ ആണ് അവളുടെ ഭർത്താവ് വിനോദ് ലണ്ടൻ സിറ്റിസൺഷിപ് ഉള്ള മലയാളി ആണ് അവർക്ക് രണ്ടു മക്കൾ മൂന്നുവയസുകാരി കുഞ്ഞിയും ഒന്നര വയസുകാരൻ പാച്ചുവും .കിട്ടൂ ശാരിയും കുട്ടികളും കുറച്ചു സമയം കൊണ്ട് തന്നെ നല്ല അടുപ്പം ആയി അവരോട് ഒത്തുള്ള സംസാരത്തിനിടയിൽ അവൾ എല്ലാ ടെൻഷനും മറന്നു പോയിരുന്നു. ജിത്ത് രാത്രിയോടെ ആണ് വന്നത് താമസിച്ചു വന്നതിനു നിർമ്മല വഴുക്കു പറയുന്നുണ്ടായിരുന്നു എങ്കിലും അവൻ അതൊന്നും ശ്രദ്ദിക്കാതെ അകത്തേക്ക് കയറി പോയി.അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ കിട്ടൂ കുളി കഴിഞ്ഞു മുടി ഉണക്കുകയായിരുന്നു.ഡോർ കുറ്റിയിടുന്ന ശബ്ദം കേട്ട് കിട്ടൂ തിരിഞ്ഞു നോക്കി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ജിത്തിനെ കണ്ട് അവൾ നടുങ്ങി പേടി കൊണ്ട് ഉടൽ വിറച്ചു ഒന്നും പറയാനാകാതെ നിന്ന് വിയർത്തു ജിത്തു അടുത്തേക്ക് ചെന്നു പോക്കറ്റിൽ നിന്നു ഒരു എൻവലപ്പ് എടുത്തു അവൾക്ക് നീട്ടി അവൾ വിറക്കുന്ന കൈകൾ കണ്ടു അതു വാങ്ങി തുറന്നു നോക്കി പ്രേഗ്നെൻസി ടെസ്റ്റ്‌ നെഗറ്റീവ് എന്ന് ചുവന്ന മഷികൊണ്ട് മാർക്ക്‌ ചെയ്തിരിക്കുന്നിടം പെട്ടന്ന് തന്നെ അവളുടെ കണ്ണിൽ പെട്ടു അവൾ നിന്ന് വിറച്ചു.

“പറയടി എന്തിനു ഇങ്ങനെ ഒരു ചതി ചെയ്തു”
ജിത്തു ദേഷ്യത്തിൽ മുരണ്ടു കിട്ടൂ മുഖം ഉയർത്തി നോക്കി അവന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു ആ ചൂടിൽ അവൾ പുകഞ്ഞു നീറി
“പറയാൻ എല്ലാം അറിഞ്ഞിട്ടും കൂടപ്പിറപ്പിനെ പോലും വഞ്ചിച്ചു കൊണ്ട് എന്തിന് നീ ഇങ്ങനെ ചെയ്തു പറയാൻ”
ജിത്തു അവളുടെ കവിളിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്തു നിർത്തി കിട്ടുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ പിടി വിടുവിക്കാൻ അവളൊരു ശ്രമം നടത്തി പരാജയപ്പെട്ടു
“എനിക്കു ജിത്തൂവേട്ടനെ അത്രക്ക് ഇഷ്ട്ടം ആയോണ്ട്”
“ച്ചി”

അവൻ വെറുപ്പോടെ പിടി വിട്ടു മാറി
ഞാൻ ഞാൻ അത്രക്ക് ഇഷ്ടപ്പെട്ടു പോയിജിത്തേട്ടാ നിങ്ങൾ ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ല. ഞാൻ…… ഞാൻ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട് സ്വാർത്ഥയായി പോയി” അവൾ കരച്ചിലോടെ തറയിലേക്ക് ഇരുന്നു
“എനിക്ക് ഇനി വേറെ ആരേം ഇഷ്ടപ്പെടാനും സ്നേഹിക്കാനും പറ്റില്ല ജിത്തേട്ടാ അതാ ഞാൻ എന്നെ വെറുക്കല്ലേ ജിത്തേട്ടാ ”
അവൾ വിങ്ങി കരഞ്ഞു കൊണ്ട് കുറ്റ സമ്മതം നടത്തി

“എനിക്ക് വേണ്ട നിന്നെ പോലൊരു പെണ്ണിന്റെ ഇഷ്ടം
എടി ഒരു പെണ്ണും എന്ത് കാര്യം സാധിക്കാനാണെങ്കിലും മാനം നഷ്ടപ്പെട്ടുന്നു കള്ളം പറയില്ല അങ്ങനെ പറയുന്നവൾ ഒന്നും നല്ലവളാണെന്ന് എനിക്ക് തോന്നുന്നും ഇല്ല”
ജിത്തിന്റെ ഓരോ വാക്കിലും വെറുപ്പ് നിറഞ്ഞിരുന്നു
“ജിത്തേട്ടാ ഞാൻ…”
അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പിന്നെയും എന്തോ സംസാരിക്കാൻ തുടങ്ങി അവൻ അവളുടെ പിടിവിടുവിച്ചു കൊണ്ട് തിരിഞ്ഞു നിന്നു. പെട്ടന്ന് ഡോറിൽ മുട്ടുകെട്ടു കിട്ടൂ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റു മുഖം തുടച്ചു പുറം തിരിഞ്ഞു നിന്നു ജിത്തു ചെന്ന് കതകു തുറന്നു ശാരി ആയിരുന്നു വന്നത്
“താഴേക്ക് വാ രണ്ടു പേരും വല്യച്ഛൻ വിളിക്കുന്നു.”
അവൾ അകത്തു കയറാതെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു

“ഇപ്പൊ വരാം ചേച്ചി ”
ജിത്ത് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
ശാരി താഴേക്ക് പോയി അവർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് തോന്നി എന്താന്ന് സാവധാനത്തിൽ കിട്ടുവിനോട് ചോദിക്കാം എന്ന് അവൾ മനസ്സിൽ ഓർത്തു
“വാ അച്ഛൻ വിളിക്കുന്നു”
ജിത്തു കിട്ടുവിനോട് പറഞ്ഞിട്ട് പുറത്തേക്കു നടന്നു അവൾ ബാത്‌റൂമിൽ കയറി മുഖം കഴുകി തുടച്ചിട്ട് അവന്റെ പിന്നാലെ പോയി
“ജിത്തേ നിങ്ങൾക്ക് രണ്ട് പേർക്കും ലീവ് കുറവല്ലേ നാളെ തന്നെ കബനി മോളുടെ വീട്ടിലേക്കു വിരുന്നിനു പോണം ആ ചടങ്ങിനി വെച്ച് താമസിപ്പിക്കണ്ട ”
അച്ഛൻ തീരുമാനം എന്ന പോലെ പറഞ്ഞു
“ഉം”

ജിത്തു കടുപ്പിച്ചു ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് മുറിയിലേക്ക് പോയി കിട്ടുവും അവന്റെ കൂടെ തിരികെ പോയി വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചു കിട്ടുവിനു പേടി ആയി നാളെ എന്നെത്തെക്കമായി ജിത്തേട്ടൻ തന്നെ വീട്ടിൽ ഉപേക്ഷിക്കുമോ എന്ന് അവൾ ഭയപ്പെട്ടു മുറിയിലേക്ക് കയറുന്ന സമയത്തു ജിത്തുവിന് ഒരു ഫോൺ കാൾ വന്നു അവൻ ബാൽക്കണിയിലേക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു
“ഹലോ ജിത്തേ സംസാരിച്ചോ”
“ഉം സംസാരിച്ചു”
“എന്ത് പറഞ്ഞു ”
“അവൾക്ക് എന്നോട് പ്രേമം ആണെന്ന് ”
ജിത്തു പുച്ഛത്തോടെ പറഞ്ഞു
“ഉം”
“നാളെ ഞാൻ അവളെ വീട്ടിൽ കണ്ടാക്കും റോബി എനിക്ക് വേണ്ട അവളെ പോലൊരുത്തിയെ”
“നീ പറയുന്ന പോലെ അത് അത്ര ഈസി ആണെന്ന് നിനക്ക്

തോന്നുന്നുണ്ടോ ജിത്തേ?”
ജിത്തു മറുപടി ഇല്ലാതെ മൗനം പാലിച്ചു.
“കല്യാണം ആലോച്ച് ചെന്നത് നീ പെട്ടെന്ന് കല്യാണം നടത്തണം എന്ന് പറഞ്ഞതും നീ ഇപ്പൊ കല്യാണം കഴിഞ്ഞു രണ്ട് ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കാൻ പോണു എന്ന് പറഞ്ഞാൽ ആ വീട്ടുകാർ നിന്നെ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അതിന് എന്തൊക്കെ കാര്യങ്ങൾ നീ നിരത്തിയാലും അവർ സമ്മതിച്ചു തരില്ല ഡാ ”
“ഞാൻ പിന്നെ എന്താ വേണ്ടേ അവൾടെ കൂടെ ജീവിക്കണോ”
“അങ്ങനെ അല്ല ഞാൻ പറഞ്ഞത് നീ എടു പിടിന്ന് അവളെ ഉപേക്ഷിക്കുകയൊന്നും അല്ല വേണ്ടത് ”
” സാവധാനത്തിൽ ആലോചിച്ചു തീരുമാനം എടുക്കാം
“ഉം”
ജിത്ത് മൂളി

റോബിനോട് സംസാരിച്ചതിന് ശേഷം ജിത്തുവിന് വല്ലാതെ തളർന്ന പോലെ തോന്നി താൻ ഒരു കെണിയിൽ ആണോ പെട്ടത് എന്നൊരു തോന്നൽ അവന്റെ മനസ്സിൽ ഉദിച്ചു.
ആകെ ആസ്വസ്തമായ മനസോടെ ജിത്തു മുറിയിലേക്ക് പോയി അവൻ ഡോർ തുറന്നു അകത്തു കയറിയപ്പോഴേക്കും കിട്ടൂ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്നു
“ജിത്തേട്ടാ ഞാൻ…”
അവൾ എന്തോ പറയാൻ തുടങ്ങി അവൻ അവളെ ശ്രദ്ദിക്കാതെ ലൈറ്റ് ഓഫ്‌ ചെയ്തു കാട്ടിലിലേക്ക് കിടന്നു.കിട്ടു ആ ഇരുട്ടിൽ പകച്ചു നിന്നു

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here