Home Latest പൊന്നു ചേട്ടാ……ആ ചെറുക്കന് ഭ്രാന്താണ്… അല്ലേ ചുമ്മാ നിന്ന എന്നെ ഇക്കണക്കിനു അടിക്കോ… Part –...

പൊന്നു ചേട്ടാ……ആ ചെറുക്കന് ഭ്രാന്താണ്… അല്ലേ ചുമ്മാ നിന്ന എന്നെ ഇക്കണക്കിനു അടിക്കോ… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 6

പിന്നെയും തുടരെ തുടരെ MGR നെ അവൻ അടിച്ചു അത് കണ്ടു തടയാൻ ശ്രമിച്ച ജെറിനെയും മഹേഷ്‌ അടിച്ചു അതൊരു കൂട്ട അടിക്കുകയായി. ഈ ശബ്ദം കോലാഹലം കേട്ട് കമലൻ ചേട്ടനും വാസും അവിടേക്ക് ഓടിയെത്തി.. അവിടെ എന്ത്‌ സംഭവിച്ചു എന്നത്  മഹേഷിന് ഒഴികെ ആർക്കും അറിയില്ലായിരുന്നു. അവസാനം ഒരു വിധത്തിൽ എല്ലാവരെയും പിടിച്ചു മാറ്റി അപ്പോഴേക്കും ലക്ഷ്മിയും സരസു അമ്മയു അവിടെക്ക് ഓടി വന്നു മഹേഷ്‌ അപ്പോഴും മഹേഷ്‌ സിംഹത്തെ പോലെ ഗാർജ്ജിക്കുന്നുണ്ടായിരുന്നു…

” കടന്നു പൊയ്ക്കോണം രണ്ടെണ്ണവും.. എന്റെ കണ്മുന്നിൽ കണ്ടു പോകരുത് പൊയ്ക്കോ..വാസു മാമാ  ഇനി മേലാൽ ഇത്‌മാതിരിയുള്ള ചെറ്റകളെയും കൊണ്ട് ഈ പടി ചവിട്ടിയാൽ പ്രായമൊന്നും ഞാൻ നോക്കില്ല  ഇയാളുടെ കാല് തല്ലിഓടിക്കും ”

ഇതിനിടയിൽ  നമ്മുടെ MGR ചേട്ടൻ അടിക്കിടയിൽ അഴിഞ്ഞു പോയ  മുണ്ടും തെറിച്ചു പോയ ഗ്ലാസ്സും എടുത്തു കൊണ്ട് വീടിന്റെ പടിവാതിലിനു  പുറത്തേക്കു ഓടി. അപ്പോളേക്കും ലക്ഷ്മിയെ പെണ്ണുകാണാൻ  വന്ന ചെറുക്കനും അമ്മാവനും അവിടെ എത്തിയായിരുന്നു. ഓടിയ  MGR നെ പിടിച്ചു നിർത്തി വന്നവർ ചോദിച്ചു???

” എന്താ ഇവിടെ…. എന്താ പ്രശ്നം?? ”

” പൊന്നു ചേട്ടാ……ആ ചെറുക്കന് ഭ്രാന്താണ്… അല്ലേ ചുമ്മാ നിന്ന എന്നെ ഇക്കണക്കിനു അടിക്കു, ഭ്രാന്ത് കൂട്ടങ്ങൾ ”

ഇത് കേട്ടതും വന്നവർ പരസ്പരം മുഖത്തേക്ക് നോക്കി. അകത്തു നിന്നിരുന്ന ബ്രോക്കർ വാസുവിനെ പുറത്തേക്കു കൈകാട്ടി  വിളിച്ചു. അത് കണ്ടു അവരെടുത്തേക്ക്  ഓടി എത്തിയ വാസുവിനോട് കാര്യമൊന്നും ചോദിക്കുവാനോ പറയുവാനോ നിൽക്കാതെ   കരണം നോക്കി പുയ്യാപ്പള ഒന്ന് പൊട്ടിച്ചിട്ടു പറഞ്ഞു…

” ഇപ്പെ…. നാറി നമ്മളെ പറ്റിക്കുവായിരുന്നല്ലെടോ….. ബാക്കി ഇയാള് കവലയിലേക്ക് വാ അപ്പോൾ തരാം ഇതിന്റെ ബാക്കി .. അമ്മാവാ വരു നമുക്ക് പോകാം ”
അത്രയും പറഞ്ഞു അവർ തിരിച്ചു പോയി. ഈ കുറച്ചു സമയത്തിൽ എന്ത്‌ സംഭവിച്ചു എന്ന് വസുവിന് എത്ര അലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടിയില്ല. അവിടെത്തെ ഒച്ചപ്പാടും ബഹളവും കേട്ട്  ആൾക്കാർ കൂടാൻ തുടങ്ങി. അവിടെ നിൽക്കുന്നത് പന്തി അല്ലെന്നു കണ്ടു MGR ജെറിനെയും വിളിച്ചു അവിടെ നിന്നും തിരിച്ചു.ആ മഹേഷിന്റെ ഉരുക്ക് കൈകളിൽ നിന്നും ശെരിക്കു കൊണ്ടത് കൊണ്ടാകും പോകും വഴിയിൽ ജെറിൻ MGR നോട് ചോദിച്ചു???

” ചേട്ടാ  വേദനയൊ വല്ല ബുദ്ധിമുട്ടോ ഉണ്ടോ??? എങ്കിൽ നമുക്ക് പോകും വഴിയിൽ ഹോസ്പിറ്റലിൽ ഒന്ന് കയറാം… ”

” അതിന്റെ ഒന്നും കാര്യമില്ല.. നീ പോകും വഴിയിൽ ആ ബിവറേജിന്‌ മുന്നിൽ ഒന്ന് നിർത്തിയെ.. ഒരു റം വാങ്ങി കുടിച്ചാൽ തീരാവുന്ന വേദനയെ ഉള്ളു… എന്നാലും അവൻ എന്തിനാകും എന്നെ ഇക്കണക്കിന്ന് അടിച്ചേ?? ഹോ… ഇവനങ്ങണം പോലീസ് ആയലുള്ള നാട്ടുകാരുടെ ഒരവസ്ഥ ഓർത്തിട്ടു പേടിയാകുന്നു…… ”

” പോലീസൊ  ഈ ഭ്രാന്തനോ… മ്മ്മ്മ്മ്മ്…. ഞാൻ  ചിന്തിച്ചു … നിങ്ങൾ തമ്മിൽ വല്ല മുൻവൈരാഗ്യമുണ്ടകുമെന്ന്….????? ”

” എവിടാ… ഈ കാട്ടുമാക്കനെ എന്റെ ജീവിതത്തിൽ ആദ്യ മായിട്ടാണ് കാണുന്നെ….  കമലൻ ചേട്ടന് ഒരു മകനും മകളുമുണ്ടെന്നു എനിക്കറിയാം… മകനെ  ഇന്ന് ആദ്യമായിട്ടാണ് കാണുന്നെ. അതിങ്ങനെയുമായി… ആഹ്…. എന്തായാലും ആദ്യത്തെ ചവിട്ടു ശേഷം നിലത്തു നിർത്തിയില്ല..അവന്റെ മുഖത്തു നോക്കി ഒന്ന് മിണ്ടാനുള്ള  സമയം അവൻ തന്നില്ല..അവന് ഈ ശശിയെ ശെരിക്കും അറിയില്ല  മൂക്കൻ പാമ്പിനെയ അവൻ വേദനിപ്പിച്ചേ…. ജെറിനെ ആ ബസ്‌ സ്റ്റോപ്പ്‌ അടുത്തൊന്നു നിർത്തിയെ… ഒരു പത്തു മിനിറ്റ് ഞാൻ ഇപ്പോൾ വരാം ”

MGR വണ്ടിയിൽ  നിന്നും ഇറങ്ങി രണ്ടു ചുവടു മുന്നോട്ടു വെച്ച ശേഷം തിരികെ ജെറിന്റെ അരുകിലേക്ക് വന്നു ചോദിച്ചു??

” നിന്റെ കൈയിൽ  രണ്ടായിരം രൂപയ്ക്കു ചില്ലറ ഉണ്ടോ??? ”

“ഇല്ല ചേട്ടാ…എന്റെ കൈയിൽ ആയിരം രൂപയെയുള്ളൂ ”

” എങ്കിൽ ഒരു അതിൽ നിന്നും ഒരു അഞ്ഞൂറ് രൂപ തന്നെ കവലയിൽ ചെന്ന് ഈ രണ്ടായിരത്തിനു  ചില്ലറ മാറി  തിരികെ തരാം ”

ഒന്നും മിണ്ടാതെ ജെറിൻ പോക്കറ്റിൽ നിന്നും പൈസ എടുത്തു MGR ന് കൊടുത്തു.. ജോണി പറഞ്ഞതും അമ്മ പറഞ്ഞതും എത്ര കൃത്യമായി….. അഞ്ഞൂറ് പോയിക്കിട്ടി…… ആഹ്…പോട്ടെ ഒന്നുമല്ലെങ്കിലും ഇത്രയും ചവിട്ടു ഒറ്റയ്ക്ക് തടഞ്ഞതല്ലേ. അധികം താമസമില്ലാതെ തന്നെ നമ്മുടെ MGR ബിവറേജിൽ നിന്നും ഒരു അര ലിറ്റർ റം കുപ്പിയും അരയിൽ തിരുകിക്കൊണ്ട് തിരികെ വണ്ടിയിൽ  കയറി. അവർ അധികം താമസിക്കാതെ അവരുടെ നാട്ടിൻ പുറത്തെ കവലയിൽ എത്തി. പതിവിലും കൂടുതൽ ആൾ  കൂട്ടത്തെ കണ്ടു MGR പറഞ്ഞു…….

“ദൈവമേ ചായക്കടക്കാരന്റെ ഭാര്യ തങ്കമണി പിന്നെയും ഒളിച്ചോടിയോ???”

” അതെന്താ ചേട്ടാ അങ്ങനെ തോന്നിയെ… തങ്കമണി അത്രക്കും പോക്കണോ  ”

” അവള് പോക്കട ഒരിക്കൽ അവള് ആരെക്കൂടാ ഒളിച്ചോടി  പോയി..പക്ഷ കൊണ്ട് പോയ  കാമുകൻ കോട്ടയം ബസ്‌ സ്റ്റാൻഡിൽ ഉപേക്ഷിച്ചു. എറണാകുളത് നിന്നും ഇങ്ങോട്ട് വരുകയായിരുന്ന ഞാൻ യാദൃച്ഛികമായി അവളെ കോട്ടയം ബസ്‌ സ്റ്റാൻഡിൽ കണ്ടു. എന്നെ കണ്ടതും ഓടിപിടിച്ചു എന്റെ അടുത്തു വന്നു പറഞ്ഞു.അവള് ബന്ധു വീട്ടിൽ വന്നതാണെന്നും പേഴ്സ് ആരോ മോഷ്ടിച്ചു വെന്നും അത് കൊണ്ട് വീട്ടിൽ പോകാൻ വണ്ടിക്കൂലിക്കു കൈയിൽ കാശില്ലന്നും. പാവമല്ലേ നാട്ടുകാരിയല്ലേ എന്ന് കരുതി ഞാൻ ബസ്ടിക്കറ്റ് എടുത്തു എന്റെ അടുത്തിരുത്തി ഇവിടെ കൊണ്ട് വന്നു.അവളുടെ ആങ്ങളമാരും മക്കളും എനിക്ക് വിർത്തിക്കു തന്നു ”

” അവരെന്തിനാ ചേട്ടനെ തല്ലിയെ????? ”

” ആ ചെറ്റകൾ കരുതി ഞാനാകും അവളെ അടിച്ചു കൊണ്ട് പോയതെന്ന്… എന്നെ അവമ്മാർ  അടിച്ചപ്പോൾ ആ ആലവലാതി തങ്കമണി  നോക്കി നിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല… ആഹ്ഹ്ഹ്… കുറെ ദിവസങ്ങൾക്ക് ശേഷം ഞാൻ അവളോട് ചോദിച്ചു???? എന്താ ടീ  ഒന്നും മിണ്ടാതിരുന്നെന്നു അപ്പോൾ അവൾ പറയുവാ അവളെ ഞാൻ ആ ബസ്‌  യാത്രക്കിടയിൽ അവളോട് അപമാര്യാദ കാട്ടിയതിനു  ശിക്ഷ ആയിക്കോട്ടെന്ന് കരുതിയെന്ന്… ചെറ്റ….. അലയുന്ന യാത്രയിൽ അറിയാതെ എന്റെ കൈ അവളുടെ ദേഹത്ത് തട്ടിപോയതാ ജെറിനെ ”

ഇപ്പോൾ ഒരു കാര്യം പിടികിട്ടി. കുറച്ചു മുന്നേ കിട്ടിയതും ആരെയെങ്കിലും  അലയുന്ന മനസ്സിൽ അറിയാതെ കൈ വെച്ചത് കൊണ്ടാകും. ഈ നരമ്പ് രോഗിയെയും കൂട്ടി വരണ്ടായിരുന്നു.കെട്ടിക്കാൻ പ്രായമായ പെൺകുട്ടികളുടെ തന്തായാ.. എന്നിട്ടും ഒരവസരം കിട്ടിയാൽ ആരെയും വെറുതെ വിടില്ല..കെട്ടിടത്തോളം ആ തങ്കമണി അത്ര നല്ലവളൊന്നുമല്ല.. എന്നാലും M G R  പറഞ്ഞത് കൊണ്ട് ആ ഒളിച്ചോട്ടം അത്രക്ക് വിശ്വസിക്കാനും വയ്യ…..ഇയാളെ പോലുള്ളവർക്ക് ഇത്‌ പോലെ  കൂടെ കൂടെ കിട്ടണം പെരുമ്പാമ്പിന്റെ നെയ്യ് എടുക്കും പോലെ.. അവരുടെ വണ്ടി ആ കവലയിൽ എത്തിയതും….

” നിർത്ത്… നിർത്ത്…….  ” ആ കൂടിനിന്നവർ ജെറിന്റെ വണ്ടി തടഞ്ഞ് കൊണ്ട് പറഞ്ഞു. ആ കൂട്ടത്തിൽ നിന്നും ബാബു പുറത്തേക്കു വന്നു ആക്രോഷിച്ചു കൊണ്ട് ചോദിച്ചു?????

” ആരാടാ ജെറിനെ നിന്നെ തല്ലിയത്… അവൻ ആരായാലും ഇന്ന് വീടു കയറി വെട്ടിയിരിക്കും ”

ആ ചോദ്യം കേട്ട് ജെറിൻ ഒന്ന് ഞെട്ടി..അടികിട്ടി ഒരു മണിക്കൂർ ആകും മുന്നേ ഈ ലോകമൊത്തം  അറിഞ്ഞോ ??? വാട്സ്ആപ്പ് ന്റെയും ഫേസ്ബുക്ന്റെയും ഒരു ഗുണമേ… ഇന്നി അടിയുടെ വല്ല വിഡിയോയും വൈറൽ ആയോ എന്തോ?????എന്തായാലും നാട്ടുകാർക്ക് ജെറിനോട് സ്നേഹമുണ്ട്, ഒന്നുമില്ലെങ്കിലും ഇവരെല്ലാം ഒത്തു കൂടി തിരക്കുന്നല്ലോ.. അല്ലാതെ കിട്ടിയെങ്കിൽ നന്നായിപ്പോയി എന്ന് കരുതിയില്ലല്ലോ?? അതോർത്തു ജെറിനും ചെറിയൊരു സന്തോഷം മനസ്സിൽ തോന്നിയോറിയുണ്ടാവും ..അപ്പോളാണ് ആ ആൾകൂട്ടത്തിൽ നിന്നും ഖദർ ഇട്ട രണ്ടു പേർ പുറത്തേക്കു വന്നത്. അതിലൊരാൾ ജെറിന് അരുകിലേക്ക് വന്നു പറഞ്ഞു….

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here