Home Latest പ്രണയനൈരാശ്യം മൂത്തു ഭ്രാന്തു പിടിച്ചു ചങ്ങലയിൽ കിടക്കുന്നതോനോടൊക്കെ കൂട്ടുകൂടാൻ പറ്റിയ സമയമാണ്.. Part – 31

പ്രണയനൈരാശ്യം മൂത്തു ഭ്രാന്തു പിടിച്ചു ചങ്ങലയിൽ കിടക്കുന്നതോനോടൊക്കെ കൂട്ടുകൂടാൻ പറ്റിയ സമയമാണ്.. Part – 31

0

Part – 30 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 31

രചന: ശിവന്യ

ഡോറിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ടാണ് അഭി കണ്ണു തുറന്നത്….എഴുന്നേറ്റു അല്പ സമയം കഴിഞ്ഞാണ് അഭിക്കു താൻ അപ്പച്ചിയുടെ റൂമിൽ ആണ്‌ കിടന്നതെന്നെന്നു പോലും ഓർത്തത്….

വേഗം ചെന്നു ഡോർ തുറന്നു….അമ്മയാണ് തട്ടി വിളിച്ചുകൊണ്ടിരുന്നത്..

എന്തിനാ അമ്മ എങ്ങനെ കിടന്നു തട്ടുന്നത്…ഡോർ ലോക്ക് ചെയ്തിട്ടൊന്നും ഇല്ലല്ലോ…

നീ എന്തിനാ ഇവിടെ കിടന്നത്…നിനക്കു നിന്റെ റൂം ഇല്ലേ…

ഉണ്ട്…പക്ഷെ ഇന്നലെ എനിക്കിവിടെയാണ് കിടക്കാൻ തോന്നിയത്…അതുകൊണ്ടു കിടന്നു…അതിനു അമ്മയ്ക്കു കുഴപ്പമൊന്നുമില്ലല്ലോ….

എനിക്കൊരു കുഴപ്പവുമില്ല….പ്രണയനൈരാശ്യം മൂത്തു ഭ്രാന്തു പിടിച്ചു ചങ്ങലയിൽ കിടക്കുന്നതോനോടൊക്കെ കൂട്ടുകൂടാൻ പറ്റിയ സമയമാണ്…. എന്താ…ഇനി ഞാൻ നിനക്കു വേണ്ടിയും ഒരു ചങ്ങല പണിതിടണോ

അമ്മക്ക് നല്ലതൊന്നും സംസാരിക്കാൻ അറിയില്ലേ….

ഇല്ല…നിന്റെ അമ്മയ്ക്കു എനിക്കിനൊക്കെയെ സംസാരിക്കാൻ അറിയുകയുള്ളൂ…

നിന്നെ എത്ര നേരമായി അമ്മാവൻ കാത്തിരിക്കുന്നു… ഏട്ടനു സമയത്തിന് വിലയുള്ളതാണ്….അല്ലാതെ നിന്നെപ്പോലെയല്ല…

അയാൾ എന്തിനാ രാവിലെ തന്നെ ഇങ്ങു വന്നത്….നാശം….

ഡാ…. അമ്മാവനെ അണോ നീ ഇങ്ങനെയൊക്കെ വിളിക്കുന്നത്….അത്രക്ക് ധിക്കാരമോ….എന്നെക്കാൾ വളർന്നു പോയെന്നൊന്നും ഞാൻ നോക്കില്ല…പറഞ്ഞേക്കാം… അഹംങ്കാരം.. അല്ലാതെന്താ….

അതും പറഞ്ഞു അരുന്ധതി ദേഷ്യപ്പെട്ടു ഇറങ്ങി പോയി…

അഭി താഴെ ചെല്ലുമ്പോൾ എല്ലാവരും അവനെ നോക്കി ഇരിക്കുന്നതുപോലെ തോന്നി…. അവൻ എല്ലാവരെയും മാറി മാറി നോക്കി..

അമ്മയുടെയും അച്ഛന്റെയും അമ്മാവന്റെയും ഒഴികെ മറ്റാരുടെയും മുഖത്തു ഒരു തെളിച്ചവും ഇല്ല.. .അപ്പു കരഞ്ഞത് പോലെ തോന്നി…

അഭി..ഈ രണ്ടു കവറും നിനക്കുള്ളതാണ്…നീ പൊട്ടിച്ചു വായിച്ചു നോക്ക്.

അഭി അതു വാങ്ങി…എന്തായാലും ഇതിൽ തനിക്കു സന്തോഷിക്കാൻ ഒന്നുമുണ്ടാവില്ലെന്നു അവനു ഉറപ്പായിരുന്നു..

അതിൽ ആദ്യത്തെ കവറിൽ ഒരു വെഡിങ് കാർഡ് ആയിരുന്നു…അഭി പതുക്കെ തുറന്നു നോക്കി….

അഭിനവ് വെഡ്‌സ് ഗായത്രി….
അഭിയുടെ കണ്ണു നിറഞ്ഞു ..

നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ശിവയെ വേണ്ടെന്നു വെച്ചു…പക്ഷെ മറ്റൊരു വിവാഹം അതിനി ആരായാലും എനിക്ക് പറ്റില്ല…

പറ്റണം….പറ്റിയേ തീരൂ…അല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് അഭിക്കറിയമല്ലോ….അല്ലേ അഭി..
എന്റെ മകൾ പറഞ്ഞതൊന്നും ഞാൻ അവൾക്കു നേടി കൊടുക്കാതിരുന്നിട്ടില്ല…അതുകൊണ്ടു തന്നെ ഇതും നടക്കും..അല്ലെങ്കിൽ ഞാൻ നടത്തും…

അഭിക്കു വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ…

അഭി ഒന്നും മിണ്ടിയില്ല…മിണ്ടാതെ അടുത്ത കവർ പൊട്ടിച്ചു…ട്രാൻസ്ഫർ ലെറ്റർ…ആലപ്പുഴയിൽ നിന്നും കാസർഗോഡേക്ക്…

അഭി ദയനീയമായി അയാളെ ഒന്നു നോക്കി…അതിനു ശേഷം ആ വെഡിങ് കാർഡും ട്രാൻസ്ഫർ ലെറ്ററും നാലായി കീറി അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…

അയാൾ ചിരിച്ചു….പതിവു പോലെ കുടിലത നിറഞ്ഞ അയാളുടെ ആ ചിരി…
അഭി…ഞാൻ ഇതു പ്രതീക്ഷിച്ചതാ മോനെ…നിന്റെ ജോലി…അതു നിന്റെ ഇഷ്ടം…നിനക്കു വേണ്ടെങ്കിൽ വേണ്ട….പക്ഷെ വിവാഹം അതെന്റെ മാത്രം തീരുമാനം ആണ്..

അതും പറഞ്ഞു അയാൾ വേഗം ഇറങ്ങിപ്പോയി…അഭി റൂമിലേക്കും കയറി പോയി…

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ലീവ് കഴിഞ്ഞു…ഇന്നു തിരിച്ചു പോകണം…പ്രതീക്ഷിക്കാത്തത് പലതും ജീവിതത്തിൽ സംഭവിച്ചു…കരഞ്ഞു കരഞ്ഞു കണ്ണുകൾ കലങ്ങി കിടക്കുന്നു…ജീവിതത്തിലെ നിറങ്ങളും സ്വപ്നങ്ങളും മുഴുവൻ പോയത് പോലെ…

മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടാണ് ശിവ ബെഡിൽ നിന്നും എഴുന്നേറ്റത്…പരിചയം ഇല്ലാത്ത നമ്പർ ആണ്…ആദ്യം ഒന്നു മടിച്ചെങ്കിലും അവൾ കാൾ എടുത്തു…

ശിവന്യ…ദിസ് ഇസ് ഗായത്രി….
ഞാൻ ഒന്നും മിണ്ടിയില്ല…
ശിവന്യ…നിന്റെ മെയിൽ ഒന്നു ചെക്ക് ചെയ്യൂ..എന്നിട്ടു ഞാൻ വിളിക്കാം…
അവൾ ഫോൺ കട്ട് ചെയ്തു…

അവൾ പെട്ടെന്ന് തന്നെ മെയിൽ ഓപ്പൺ ചെയ്തു…ഒരു വെഡിങ് കാർഡ്…അഭി വെഡ്‌സ് ഗായത്രി….

ശിവക്കു തല കറങ്ങുന്നത് പോലെ തോന്നി…കണ്ണുകൾ നിറഞ്ഞു അക്ഷരങ്ങൾ മങ്ങി….

വീണ്ടും ഫോൺ റിങ് ചെയ്തു… ഗായത്രി ആണ്…..

ശിവന്യ…. next week എന്റെ മാരിയേജ് ആണ്..ആദ്യം വിളിക്കുന്നത് നിന്നെയാണ്..
എത്ര തിരക്കാണെങ്കിലും നീ വരണം…വരൻ ആരാണെന്നു ഞാൻ പ്രത്യേകം പറയണ്ടല്ലോ…

ഞാൻ ഒന്നും മിണ്ടിയില്ല…നാവ് ഉള്ളിലേക്ക് പോയതുപോലെ തോന്നി….

തന്റെ മാത്രം അഭിയേട്ടൻ മറ്റാരുടെയോ ആകാൻ പോകുന്നു…എനിക്കതു സഹിക്കാൻ പറ്റുന്നില്ല..പ്രാണൻ പോകുന്നത്‌ പോലെ തോന്നുന്നു…ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപനങ്ങൾ ഓരോന്നായി എന്നെ നോക്കി കളിയാക്കുന്നു…. പൊട്ടി ചിരിക്കുന്നു…പൊട്ടി കരയുന്നു…തല കറങ്ങുന്നത് പോലെ തോന്നി…

പിന്നെ കണ്ണു തുറക്കുമ്പോൾ ‘അമ്മ അടുത്തിരുന്നു കരയുന്നുണ്ട്…അച്ഛന്റെ മുഖത്തു നല്ല ടെന്ഷന് ഉണ്ട്…

മോളേ….എന്തു പറ്റിയെടാ …… അച്ഛന്റെ കുട്ടിയുടെ മനസ്സ്‌ ഇത്രയും തകർന്നു പോയെന്ന് അച്ഛനൊരിക്കിലും അറിഞ്ഞില്ലല്ലോ …. അച്ഛൻ പോകാം…എന്റെ മോൾക്ക്‌ വേണ്ടി അവരുടെ ആരുടെ വേണമെങ്കിലും കാലു പിടിക്കാം…

വേണ്ട…..അച്ഛൻ പോകണ്ട. പെട്ടന്ന് കേട്ടപ്പോൾ എനിക്ക് എന്തോ വിഷമം തോന്നി…പക്ഷേ ഞാനിപ്പോൾ ഓക്കെ ആണ്…നിങ്ങൾ മൂന്നുപേരും ഇങ്ങനെ വിഷമിക്കല്ലേ…

അഭിയേട്ടനു എന്നോട് ഇല്ലാത്ത സ്നേഹം എനിക്കെന്തിനാ അച്ഛാ.. അച്ഛന്റെ മോൾക്ക്‌ ഒന്നുമില്ല….നിങ്ങളു രണ്ടാളും ടെന്ഷൻ അടിക്കണ്ട…എനിക്ക് ഇന്നു പോകണം…നാളെ ക്ലാസ്സ്‌ തുടങ്ങും…

അച്ഛനും വരട്ടെ മോളുടെ കൂടെ..

വേണ്ടച്ചാ….അച്ഛന്റെ മോള് അത്ര പെട്ടെന്നൊന്നും തളർന്നു പോകില്ല…നിങ്ങളെക്കാൾ വലുതല്ല ഈ ശിവക്കു മറ്റാരും…നിങ്ങളെ വിഷമിപ്പിക്കുന്ന ഒന്നും ശിവ ചെയ്യില്ല….

അതും പറഞ്ഞു ഞാൻ എഴുന്നേറ്റു പാക്ക് ചെയ്യാൻ തുടങ്ങി…അവരു രണ്ടാളും എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു…
അച്ഛൻ കൂടെ വരാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല…
അവർക്ക് ധൈര്യം കൊടുത്തു വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും എന്റെ നെഞ്ചു പിടക്കുവായിരുന്നു…പ്രാണൻ കൊടുത്തു സ്നേഹിച്ചയാൾ എന്തു കാരണത്തിന്റെ പേരിലായാലും ഒരു പ്രാവിശ്യം പോലും തന്നെയൊന്നു വിളിക്കാ

സ്നേഹിച്ചയാൾ എന്തു കാരണത്തിന്റെ പേരിലായാലും ഒരു പ്രാവിശ്യം പോലും തന്നെയൊന്നു വിളിക്കാൻ പോലും മനസ്സു കാണിച്ചില്ലല്ലോ എന്ന സങ്കടം സഹിക്കാൻ പറ്റുന്നതായിരുന്നില്ല…. എനിക്ക് തിരിച്ചു വിളിക്കാനും തോന്നിയില്ല…അപ്പു ഒരുപാട് പ്രാവിശ്യം വിളിച്ചെങ്കിലും ഞാൻ ആ കാൾ എടുത്തില്ല..എന്തോ എനിക്കെടുക്കാൻ തോന്നിയില്ലെന്നുള്ളതാണ് സത്യം…

അച്ഛനോട് എന്റെ കൂടെ വരേണ്ടയെന്നു പറഞ്ഞിരുന്നെങ്കിലും റോഷൻ ടിക്കറ്റ് extend ചെയ്തു എന്റെ കൂടെ ഉണ്ടായിരുന്നു.അതാവണം അച്ഛന്റെ ധൈര്യം ..അല്ലെങ്കിൽ അച്ഛൻ ഞാൻ എത്ര വേണ്ടെന്നു പറഞ്ഞാലും എന്റെ കൂടെ വരേണ്ടതായിരുന്നു..ഇത്രയും ദിവസം കരയാതെ പിടിച്ചു നിന്ന സങ്കടം മുഴുവൻ ആ യാത്രയിൽ ഞാൻ കരഞ്ഞു തീർത്തു……
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ഏട്ടാ…..ഏട്ടൻ ആരെയാണ് പേടിക്കുന്നത്..എന്തിനു വേണ്ടിയാണ് ഇതെല്ലാം…ഏട്ടന് ശിവയെ മറക്കാൻ പറ്റില്ലെന്ന് മറ്റാരേക്കാളും എനിക്കറിയാം….ഞങ്ങൾക്കറിയാം..പിന്നെന്തിനാ ഈ ഡ്രാമ…

ജിത്തുവിന് ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

ഏട്ടാ..ശിവ. പാവമല്ലേ…അവള് തളർന്നു പോയി കാണും ഏട്ടാ…

അപ്പു കരച്ചിലിന്റെ വക്കിൽ ആയിരുന്നു…

ആരുടെയും മുഖത്ത് നോക്കാതെ ഒന്നും മിണ്ടാതെ ഇരിക്കുന്ന അഭിയെ കണ്ടപ്പോൾ ജിത്തുവിന് ദേഷ്യം അടക്കാനായില്ല…

ജിത്തു അഭിയുടെ കോളറിനു പിടിച്ചുലച്ചു…ഏട്ടനോടാണ് ഞങ്ങൾ ചോദിക്കുന്നത്…ഏട്ടൻ പറ.. എന്താ… ഇതിന്റെയൊക്കെ അർത്ഥം…

ജിത്തു…എന്നോടൊന്നും ചോദിക്കല്ലേ…എന്നെയൊന്നു വെറുതെ വിട്…

എങ്ങനെ വിടണം…ഞങ്ങൾ ഗായത്രിയുടെ വീട്ടിൽ പോയി..ശിവയെ അല്ലാതെ ഞങ്ങളുടെ ഏട്ടന് മറ്റാരെയും സ്നേഹിക്കാൻ പറ്റില്ലെന്ന് അവളോട്‌ പറഞ്ഞു…ഏട്ടനെ ശിവയ്ക്കു വിട്ടുകൊടുക്കണമെന്നു അവളുടെ കാലു പിടിച്ചു ഞങ്ങൾ യാചിച്ചു…

എന്തു പറഞ്ഞാലും ഏട്ടൻ വന്നു പറയട്ടെ..അപ്പോൾ നോക്കാമെന്ന് പറയും..

അവൾക്കു ഏട്ടനോട് പ്രത്യേകിച്ച് ഒരു സ്നേഹവും ഇല്ല…അവൾക്കു ശിവയോടുള്ള ദേഷ്യവും വാശിയും മാത്രമാണ് ഈ വിവാഹം. അല്ലാതെ മറ്റൊന്നും അല്ല….ഏട്ടൻ അവളോട്‌ പറഞ്ഞു നോക്കു…അവളുടെ വാശി ജയിക്കാൻ വേണ്ടിയാണ് അയാൾ ഏട്ടന്റെ അമ്മാവൻ ഈ കളി എല്ലാം കളിക്കുന്നത്…. അവൾക്ക് ഏട്ടനെ വേണ്ടെങ്കിൽ പിന്നെ അയാൾ ഒരു തടസ്സമാകില്ല…

അഭി ഒന്നും മിണ്ടിയില്ല….

ഏട്ടനെ മുത്തച്ഛൻ വിളിക്കുണ്ട്…

വേണ്ട…എനിക്കാരെയും കാണണ്ട…

ഏട്ടന് എന്തിനാ മുത്തച്ഛനോട് എത്ര ദേഷ്യം..മുത്തച്ഛന് ഇതിൽ നല്ല വിഷമം ഉണ്ട്…

അഭിയുടെ മുഖത്തു ഒരു പുച്ഛം ഭാവം നിറഞ്ഞു….വിഷമം…നമ്മുടെ മുത്തച്ഛന്…ജിത്തു പ്ലീസ് നീ എന്നെ ഒന്ന് തന്നെ വിടാമോ… അഭി അതും പറഞ്ഞു ഡോർ വലിച്ചടച്ചു
ജിത്തുവും അപ്പുവും അവൻ പറഞ്ഞതൊന്നും മനസ്സിലാകാതെ കുറച്ചു നേരം കൂടി റൂമിനു മുന്നിൽ തന്നെ നിന്നു..അതിനു ശേഷം അവരും പോയി
⭐🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

നാട്ടിലേക്ക് പോയ ശിവന്യയല്ല തിരിച്ചു വന്നതെന്ന് എല്ലാവരും പറഞ്ഞു..എല്ലാവരും കാരണം ചോദിച്ചു….ആരോടും ഒന്നും പറഞ്ഞില്ല…അഞ്ജുവിനോട് പോലും..പക്ഷെ അവൾക്കു എന്തൊക്കെയോ മനസ്സിലായെന്നു തോന്നുന്നു..

മനസ്സു വല്ലാതെ കൈവിട്ടു പോകുന്നത് പോലെ തോന്നി…ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല..

അന്ന് കോളേജിൽ നിന്നും വന്നപാടെ ഞാൻ കയറികിടന്നു…
അല്ലെങ്കിൽ ഇപ്പോൾ എന്നും അങ്ങനെയാണ്…വന്നപാടെ കിടക്കും…ബാക്കി സമയം പഠനം.ആരോടും ഒന്നും മിണ്ടാറില്ല..മിണ്ടാനോ ചിരിക്കാനോ ഒന്നും തോന്നാറില്ല എന്നതാണ് സത്യം.

ശിവാ…..
അഞ്ജന ആണ്…
നിന്നെ കാണാൻ ആരോ താഴെ വന്നിട്ടുണ്ട്…നിന്നോടു വ്സിറ്റിംഗ് റൂമിലേക്ക് ചെല്ലാൻ മേട്രൻ പറഞ്ഞു…

അഭിയേട്ടൻ….അഭിയേട്ടൻ ആന്നോ അഞ്ചു…

അറിയില്ലെടാ…

ഒരുപാട് ദിവസങ്ങൾക്ക് ശേഷം ശിവയുടെ മുഖത്തു ഒരു ചിരി വിടർന്നു…അവൾ വേഗം ഒരു ഷാൾ എടുത്തിട്ടു താഴേക്കു ഒടുന്നതു നോക്കി അഞ്ജന നിന്നു……

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here