Home Latest വന്നപ്പോളാ അറിയുന്നേ ചേട്ടായിയുടെ മോളും ജെറിനും ഒരുമിച്ചു പഠിച്ചതാണ്… Part – 5

വന്നപ്പോളാ അറിയുന്നേ ചേട്ടായിയുടെ മോളും ജെറിനും ഒരുമിച്ചു പഠിച്ചതാണ്… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 5

അത് കേട്ട് വായും പൊളിച്ചു നിന്ന സരസു അമ്മ യെ നോക്കി പറഞ്ഞു………… “അമ്മേ ഞാനും ജെറിനും കോളേജിൽ ഒരുമിച്ചു പഠിച്ചതാ… ”

ലക്ഷ്മി പതിയെ മുഖം ജെറിനിലേക്ക് തിരിച്ചു

“അല്ലാ നീ എന്താ ഇവിടെ????”

” ഞാൻ പശുവിനെ വാങ്ങാൻ  വന്നതാ ”

അത് കേട്ട് ചിരിയടക്കാൻ വയ്യാതെ ലക്ഷ്മി പറഞ്ഞു…..

“ജെറിനെ അച്ഛന്റെ സുഹൃതായ ബ്രോക്കർ വാസുമാമൻ പറഞ്ഞിരുന്നു എന്നെ ആരോ പെണ്ണുകാണാൻ വരുമെന്ന്…അമ്മ നിങ്ങളെ ഉമ്മറത്ത് കണ്ടതും  അവരാകുമെന്ന് തെറ്റിദ്ധരിച്ചു എന്റെ കൈയിൽ ചായ കൊടുത്തു ഇങ്ങോട്ടായച്ചു.. എന്നെ  എന്റെ അമ്മ ആരാ വന്നതൊന്നു പോലും നോൽക്കാൻ പോലും സമ്മതിചില്ല…. അല്ലാ …ഈ പശുവിന്റെ ബ്രോക്കറും വാസുമാമനാണോ… എന്റെ അമ്മയുടെ ഒരു കാര്യം ”

ഇത്‌ കേട്ട് കുന്തം വിഴുങ്ങി നിന്ന സരസു അമ്മയെ ലക്ഷ്മി ആ ചിരിച്ചുയോടെ നോക്കി. ഇതെല്ലാം കേട്ട് നമ്മുടെ MGR ചേട്ടൻ പന്തം കണ്ട പെരുച്ചാഴി പോലെ ജെറിന്റ മുഖത്തേക്ക് നോക്കി കുറച്ചു മുന്നേ കമലൻ ചേട്ടനെ കുറിച്ച് തള്ളിയ തള്ളെല്ലാം ഒരു നിമിഷം കൊണ്ട് ചീറ്റി പോയല്ലോ എന്നാർത്തിട്ടാകും

“ഒരു വാസു വാ പറഞ്ഞേ ഇവിടെ ഒരു പശുവിനെ കൊടുക്കാനുടെന്നു.. സോറി ലക്ഷ്മി  ഞാൻ ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ലട്ടോ  ”

” ശേ… സോറി ഒന്നും പറയേണ്ട… പിന്നെ എന്തെക്കോയാ വിശേഷം നീ ലണ്ടനിൽ ആണെന്ന് ആരോ പറഞ്ഞു.. കോളേജ് വിട്ടതിൽ പിന്നെ ഇന്നാ ഞാൻ നിന്നെ കാണുന്നെ ”

ഒരുമിച്ചു പഠിക്കുന്ന കാലത്ത് നമ്മുടെ ജെറിന് ലെക്ഷ്മിയോട് ചെറിയൊരു ലൗ ഉണ്ടായിരുന്നു.. പക്ഷെ അത് പ്രാക്ടിക്കൽ അല്ലയെന്ന് കരുതി തുറന്നു പറയാനൊന്നും പോയില്ലാ… പിന്നെ വർഷങ്ങൾക്ക് ശേഷം കാണുകയല്ലേ.പിന്നെ കിട്ടിയ അവസരം മുതലാക്കാൻ ജെറിനും തീരുമാനിച്ചു…

അങ്ങനെ സരസു അമ്മക്ക് പറ്റിയ ഒരു അമളി കാരണം MGR ന് ഒരു ചായയും കടിക്കാൻ ജിലേബിയും കിട്ടി. സരസു അമ്മ പറമ്പിലേക്ക് പോയി കമലൻ ചേട്ടനെ കൂട്ടി വന്നു. ഇങ്ങനെ ഒരു അമളി പറ്റിയെന്നോ മറ്റോ പുള്ളിക്കാരി കമലൻ ചേട്ടനോട് പറയാൻ നിന്നില്ല. കുറെഅധികം വിശേഷങ്ങൾ  ലക്ഷ്മിയും ജെറിനും ഇതിനിടയിൽ പങ്കുവെച്ചു.

” ആഹാ ഇതാരാ….. ശശിയോ… എന്തെക്കെയുണ്ട് വിശേഷം ”

” എന്ത്‌ വിശേഷം ചേട്ടായി… ഇത്‌ എന്റെ നാട്ടുകാരൻ  ചെറുക്കനാ .. അവനൊരു ഫാം തുടങ്ങണം അതിന് പശു വിനെ വാങ്ങിക്കണമെന്ന് പറഞ്ഞു എന്റെ പിന്നാലെ കൂടി അങ്ങനെ കൂടെ വന്നതാ ചേട്ടായി.. വന്നപ്പോളാ അറിയുന്നേ ചേട്ടായിയുടെ മോളും ജെറിനും ഒരുമിച്ചു പഠിച്ചതാണ് ”

ഇത്രയൊക്കെ ആയിട്ടും MGR ന്റെ തല്ലിന് കുറവൊന്നുമില്ലാ…

” ഇന്നലെ വൈകുന്നേരം വാസു  എന്നെ വിളിച്ചിരുന്നു. എട്ടു മാസം കഴിഞ്ഞു കടിഞ്ഞിൽ പേറാണ്. ഇതിന്റെ തള്ളക്കു രണ്ടു നേരോം കൂടി ഇരുപതു ലിറ്റർ ഞാൻ കറന്നതാ ”

” അല്ലെ ചേട്ടായി എന്താ ഇനം??? ”

” ഇനമൊക്കെ കൂടിയതാ ബാ നിങ്ങള് വന്നു മൊതലിനെ കണ് ”

അത്രയും പറഞ്ഞു അവർ മൂവരും കൂടി തെഴുത്തിലേക്ക് നടന്നു. പശുവിനെ ചുറ്റി നടന്ന MGR ചേട്ടൻ പശു കുഴപ്പമില്ല എന്ന ആഗ്യം കാണിച്ചു കൊണ്ട് അവിടെ നിന്നും പുറത്തേക്കു വന്നു.അപ്പോഴേക്കും തരകൻ വസു ആ വീടിന്റെ  പടിവാതിൽ കടന്നു വന്നു…

” കമലൻ ചേട്ടോ എന്തായി കച്ചവടം ഉറച്ചോ. ”

” അല്ലാ വാസുവേ നീ എവിടെയായിരുന്നു… ഉരുപ്പടിയെ ഇപ്പോൾ കണ്ടത്തെ ഉള്ളു. ഇവർക്ക് ബോധിച്ചെങ്കിൽ മുന്നിട്ടു പോകാം ”

” ജെറിനെ.. എന്ത്‌ പറയുന്നു..നിനക്ക് ഉരുപ്പടിയെ ( പശുവിനെ യാണ് ഉദ്ദേശിച്ചത് ) ഇഷ്ടപ്പെട്ടോ?? ” യെന്ന് തരകൻ  വാസു ജെറിനോട് ചോദിച്ചു??

” ഇഷ്ടമായി ഇനി വിലയുകൂടി അറിഞ്ഞിട്ടു തീരുമാനിക്കാം ”

” വില   എനിക്ക് ഏഴര ( എഴുപതി അയ്യായിരം ) തീർത്തു തന്നിട്ട് കയറാഴിച്ചോ ” എന്ന് കമലൻ ചേട്ടനും പറഞ്ഞു

അപ്പോഴേക്കും നമ്മുടെ MGR തരകൻ വാസുവിനെ അടുത്തേക്ക് വിളിച്ചു ചെവിൽ എന്തോ പറഞ്ഞു. ശെരിഎന്നർത്ഥത്തിൽ തല കുലിക്കി കൊണ്ട് കമലൻ ചേട്ടന്റ അടുത്തേക്ക് പോയി. ജെറിനെ MGR അല്പം മാറിനിൽക്കാമെന്നു കണ്ണ് കാണിച്ചു. അത് പ്രകാരം ജെറിൻ പടിപ്പുര വാതിനു അരുകിലേക്ക് നടന്നു. അവിടെ വാതിലിനു അടുത്തെത്തിയപ്പോൾ ജെറിൻ ചോദിച്ചു??

” അല്ല ചേട്ടാ നിങ്ങൾ എന്താ ആ ബ്രോക്കറോട് രഹസ്യം പറഞ്ഞെ ”

” അതൊന്നുമില്ല ജെറിനെ ഏഴരക്കൊന്നും ഈ ഉരുപ്പടിയില്ലന്നാ പറഞ്ഞേ, പിന്നെ ഒരു ആറേകാലിനു (ആറുപ്പത്തി രണ്ടായിരത്തി അഞ്ഞൂറിന് ) ഇപ്പോൾ കയറാഴിക്കാം എന്ന് പറഞ്ഞു. അത് ഒന്ന് സംസാരിക്കാൻ പോയിരിക്കുവാണ് ആ വാസു. അതുകൊണ്ടാ ഒന്ന് മാറിനിൽക്കാൻ പറഞ്ഞേ ”

” ഓഹ്ഹ് അതാണോ ”

” കണ്ടിട്ട് ഒന്ന് പെറ്റ ലക്ഷണമുണ്ട്.. നല്ല കാമ്പും മുലതട്ടും. ഒന്ന്  തടവി നോക്കേണ്ടതായിരുന്നു… ഇക്കിളി  മാറിയൊന്നു  അറിയാമായിരുന്നു ”

ഇത്‌ പറഞ്ഞു തീർന്നതും ഒരു വലിയ ശബ്ദത്തോടെ നമ്മുടെ MGR  വാഴ വീട്ടിയിട്ട പോലെ നിലം പതിച്ചു

” കള്ള കഴുവേറി ടാ മോനെ വീട്ടിൽ കയറി അനാവശ്യം പറയുന്നോ??? ”

അത് മാറ്റരുമല്ലായിരുന്നു. പെങ്ങളുടെ പെണ്ണുകാണൽ ചടങ്ങിൽ പങ്ക് ചേരാൻ തിരുവനന്തപുരത് നിന്നും  ഓടി പിടിച്ചെത്തിയ മഹേഷ്‌…

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here