Home Latest എത്രയും ചെയ്തിട്ടും നിങ്ങൾക്ക് ഒരു മനസാക്ഷികുത്തും ഇല്ലേ…നിങ്ങൾ എന്തൊരു സ്ത്രീ ആണ്…. Part – 30

എത്രയും ചെയ്തിട്ടും നിങ്ങൾക്ക് ഒരു മനസാക്ഷികുത്തും ഇല്ലേ…നിങ്ങൾ എന്തൊരു സ്ത്രീ ആണ്…. Part – 30

0

പാർട് 28 complete പോസ്റ്റ് ചെയ്തിരുന്നില്ല..അതു update ചെയ്തിട്ടുണ്ട്..അതാണ് missing വന്നത്…

Part – 29 വായിക്കാൻ ഇവിടെ Click ചെയ്യുക. 

പ്രണയ തീർത്ഥം Part – 30

രചന : ശിവന്യ

comments എല്ലാം ഞാൻ വായിച്ചു…വേണമെന്ന് വിചാരിച്ചു late ആക്കിയതല്ല…. 8 years താമസിച്ച വീട് പെട്ടന്നു മാറേണ്ടി വന്നു…അതിന്റെ തിരക്കായി..പിന്നെ മോളുടെ exam ആയിരുന്നു..അവളുടെ കൂടെ ഇരുന്നു പഠിപ്പിക്കേണ്ടി വന്നു…പിന്നെ എന്റെ ജോലി…ഓൺലൈൻ ആണെങ്കിലും teaching മുന്പത്തെക്കാളും difficult അന്ന് ഇപ്പോൾ..ഒരുപാട് extra works ഉണ്ട്…പിന്നെ എനിക്കൊരു കുഞ്ഞു മോളുണ്ട്…എല്ലാ തിരക്കും കൂടെ ഒരുമിച്ചു ആയപ്പോൾ സമാധാനമായി എഴുതാൻ ഒരു atmosphere കിട്ടിയില്ല….moreover മൊബൈലിൽ ഇരുന്നു സമയം കളയുന്നതിന് husbandinte വഴക്കും…

ഇപ്പോൾ ഇതു start ചെയ്യാൻ പറ്റിയ സമയം ആയിരുന്നില്ല…തുടങ്ങിയപ്പോൾ ഞാൻ അതു അലോചിച്ചില്ല…sorry…ഫോർ all…എഴുതുമ്പോൾ നല്ല ഒരു മൂഡ്‌ ഇല്ലെങ്കിൽ എഴുതാൻ പറ്റുന്നില്ല…മിനിമം 4 to 5 മണിക്കൂർ വേണം എനിക്കൊരു part എഴുതാൻ..അത്രയും സമയം മിച്ചം വെയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..😍😍

റോഷൻ ഇറങ്ങിയപ്പോൾ ഞാൻ അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് പോയി.അച്ഛൻന്റെ തോളിലേക്കു തല വെച്ചു അമ്മ കിടക്കുന്നുണ്ടായിരുന്നു..അമ്മ കരയുകയാണെന്നു തോന്നി…അച്ഛൻ അമ്മയെ ചേർത്തു പിടിച്ചിട്ടുണ്ട്…
ഞാൻ ഓടിച്ചെന്നു അവരെ കെട്ടിപ്പിടിച്ചു…

സോറി…..അച്ഛാ…സോറി….അമ്മ…ഞാൻ അമ്മയോട് പോലും ഒന്നും പറഞ്ഞില്ല…എന്നോട് ക്ഷമിക്കണേ…ഞാൻ കാരണം എന്റെ അച്ഛനും അമ്മയും എല്ലാവരുടേം മുൻപിൽ ഒരുപാട് നാണംകെട്ടു…അവരെല്ലാവരും ചേർന്നു നിങ്ങളെ ഒരുപാട് വിഷമിപ്പിച്ചു…ഒക്കത്തിനും കാരണം ഞാനാ…ഞാൻ മാത്രമാണ്‌…ഞാൻ കൊച്ചു കുട്ടിയെ പോലെ ഉറക്കെ കരഞ്ഞു…അതുകേട്ടിട്ടാകണം സിദ്ധു ഓടി വന്നു.. അവന്റെ മുഖത്തു പേടിയും സങ്കടവും നിറഞ്ഞു നിന്നിരുന്നു…..

അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു…ഇല്ല മോളേ…അച്ഛന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല…. എന്റെ മോള് ഒരാളെ സ്നേഹിച്ചു പോയി…അതിനു അച്ഛനൊരിക്കിലും മോളെ കുറ്റം പറയില്ല…മറ്റൊന്നും എന്റെ കുട്ടിക്ക് ചെയ്യാനാവില്ലെന്നു ഈ അച്ഛന് നന്നായിട്ടറിയാം…മോള് കരയണ്ട….

സജീവേട്ടാ ……എല്ലാത്തിനും കാരണം ഞാനാണ് …ഞാൻ കാരണമാണ് അവർ ഈ കല്യാണം വേണ്ടെന്നു വെച്ചത്‌..എല്ലാം എന്റെ കുഴപ്പമാ…ഈശ്വരാ….ഞാൻ കാരണം എന്റെ അച്ഛനും അമ്മയും കാരണം എന്റെ മോളുടെ വിവാഹം കൂടി മുടങ്ങിയല്ലോ.

മതി…നിർത്തൂ…ദേവി…നീ പറഞ്ഞറിഞ്ഞ കഥകളിൽ ഞാൻ അറിഞ്ഞ നിന്റെ അമ്മക്ക് ഒരിക്കലും ഒരു തെറ്റും ചെയ്യാൻ പറ്റില്ല…സത്യം അറിയാതെ നമ്മൾ മരിച്ചവരെ പഴിക്കരുത് ദേവി..

സാരമില്ല…..പോട്ടേ…..നമുക്ക് എല്ലാം മറക്കാം..അച്ഛൻ വിങ്ങിപൊട്ടി നിൽക്കുന്ന സിദ്ധുവിനെ കൂടി ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു….

ഞങ്ങൾ നാലുപേരും എത്ര നേരം അങ്ങനെ ഇരുന്നുവെന്നു അറിയില്ല…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

അഭി ആരോടും ഒന്നും മിണ്ടാതെ ചെന്നപാടെ റൂമിൽ കയറി ഡോർ അടച്ചു..

ആരും അവനോടു ഒന്നും ചോദിച്ചതുമില്ല…

അരുന്ധതി….നിനക്കു ഇത്ര ദുഷ്ടയാകാൻ എങ്ങനെ സാധിക്കുന്നു മോളേ….ഗൗരിയമ്മയുടെ( അഭിയുടെ അമ്മുമ്മ) ശബ്‌ദം ഇടറി പോയിരുന്നു…

എന്റെ മക്കളുടെ ഭാവിയെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കാറുള്ളു…അവർക്ക് നല്ലതു മാത്രമേ ഞാൻ ചെയ്യാറുള്ളൂ…എനിക്ക് മറ്റൊന്നും ആരോടും പറയാനും ഇല്ല.. കുറച്ചു തിരക്ക് ഉണ്ട്..ഹോസ്പിറ്റലിൽ പോകണം…

ഏട്ടത്തി….എത്രയും ചെയ്തിട്ടും നിങ്ങൾക്ക് ഒരു മനസാക്ഷികുത്തും ഇല്ലേ…നിങ്ങൾ എന്തൊരു സ്ത്രീ ആണ്….അപർണക്കു ( അപ്പുവിന്റെ ‘അമ്മ)ദേഷ്യം അടക്കാൻ ആയില്ല….

അപർണ്ണ….നീ നിന്റെ മകനു വേണ്ടി അങ്ങനെ ഒരു പാസ്റ് ഉള്ള ഒരു വീട്ടിൽ നിന്നു പെണ്ണ് ചോദിക്കുമോ…
അല്ലെകിൽ തന്നെ നിന്നോട് ചോദിക്കേണ്ട…അന്യമതത്തിൽ നിന്നും സ്വന്തം ആങ്ങളയെ വിവാഹം കഴിപ്പിച്ച നിനക്കും നിന്റെ കുടുംബത്തിനും എന്തു മാനാഭിമാനം…

ഏട്ടത്തി…വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം….

അരുന്ധതി അത് കേട്ടതായി പോലും ഭാവിച്ചില്ല..അവർ സാവിത്രിയുടെ നേരെ തിരിഞ്ഞു…

സാവിത്രി….നീ പറ…നിന്റെ മോനെകൊണ്ടു ശിവയെ വിവാഹം കഴിപ്പിക്കാൻ നീ സമ്മതിക്കുമോ…

നൂറുവട്ടം ഏട്ടത്തി…അവളെ പോലെ ഒരു കുട്ടിയെ കിട്ടാൻ പുണ്യം ചെയ്യണം…എന്നെങ്കിലും ഒരിക്കൽ ഏട്ടത്തിക്കു അതു മനസ്സിലാകും.. ഞാൻ ജിത്തുവിനോട് … എന്റെ മകനോട് ശിവയെ ആലോചിക്കട്ടെയെന്നു ചോദിച്ചതാണ്…അന്നവനാണ് പറഞ്ഞതു ഏട്ടന്റെ പ്രാണനെയാണ് അമ്മ അനിയന് വേണ്ടി കണ്ടു പിടിച്ചതെന്നു… അപ്പോഴും ഞാൻ വിചാരിച്ചു എന്റെ മക്കളിൽ ഒരാളുടെ ഭാര്യയായി അവൾ ഈ വീട്ടിലേക്കു വരുമല്ലോയെന്ന്….

മതി…നിർത്തൂ…നിങ്ങൾ എല്ലാവരും കൂടി എന്തിനാണ് അരുന്ധതിയെ കുറ്റപ്പെടുത്തുന്നത്…അഭി…അവനോടു ചോദിക്കു….അവനു അവളെ വേണ്ടെന്നു പറഞ്ഞതുകൊണ്ടു മാത്രമാണ് അവൾ അങ്ങനെയൊക്കെ പറഞ്ഞതു…

ഇല്ല….ജയാ(അഭിയുടെ അമ്മാവൻ)….അഭി ഒരിക്കിലും അങ്ങനെ പറയില്ല…എനിക്കറിയാം എന്റെ കുട്ടിയുടെ മനസ്സ്‌…
ഇപ്പോൾ ഈ വീട്ടിൽ എനിക്കൊരു വിലയില്ലാത്ത പോയി..നീയും നിന്റെ പെങ്ങളും കൂടി ഭരണം ഏറ്റെടുത്തല്ലോ…ഇനി നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ എന്തുമാകാമല്ലോ….ഒരു കുടുംബത്തിന്റെ കണ്ണീരിന്റെ മുഴുവൻ ശാപവും ഏറ്റെടുത്തു വെച്ചല്ലോ….അതുപിന്നെ പിന്നെ ചെമ്പകശ്ശേരി തറവാട് ശാപങ്ങൾ ഏറ്റുവാങ്ങുന്നത് ഇതു ആദ്യമായിട്ടല്ലോ….എല്ലാം അനുഭവിക്കുക…കർമ്മദോഷം അല്ലാതെ വേറെ എന്താപ്പോ ചെയ്യുക… അതും പറഞ്ഞു ആ വൃദ്ധൻ തന്റെ റൂമിലേക്ക് കയറിപ്പോയി…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

അന്ന് വീട്ടിൽ ഏറ്റവും തകർന്നു പോയത് അമ്മ ആയിരുന്നു…അതു മനസ്സിലാക്കിയാകണം ഷേർളി ആന്റി ഭക്ഷണവുമായി വന്നത്…

അമ്മ ഷേർളി ആന്റിയോട് കരഞ്ഞു പറയുന്നത് കേട്ടുകൊണ്ടാണ് ഞാൻ കിച്ചനിലേക്കു ചെന്നത്……

ഷേർളി ….എന്റെ അമ്മ പാവമായിരുന്നു..എന്തിനാണ് എന്റെ അച്ഛൻ അങ്ങനെ ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല… എന്റെ മക്കളോട് പോലും ഞങ്ങൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല…എന്നിട്ടു അവർ അതിന്റെ പേരിൽ എന്റെ മകളെ വേണ്ടെന്ന് പറഞ്ഞില്ലേ.

മറ്റാരും ജീവിക്കുന്നതിനെക്കാൾ എന്നു വെച്ചാൽ സജീവേട്ടൻ ഞങ്ങളെ നോക്കുന്നതിനെക്കാൾ

നോക്കുന്നതിനെക്കാൾ കാര്യമായിട്ടാണ് അച്ഛൻ ഞങ്ങളെ നോക്കിയത്…അച്ഛന് അമ്മയെന്നു വെച്ചാൽ ജീവനായിരുന്നു..’അമ്മ മാത്രമല്ല ഞാനും.. അച്ഛൻ ഒരിക്കിലും ഒരു പോലീസ്കാരന്റെ സ്വഭാവമോ ദേഷ്യമോ ഒന്നും വീട്ടിൽ കാണിച്ചിരുന്നില്ല…’അമ്മ ഡാൻസ് ചെയ്യുന്നത് അച്ഛന് എന്നും ഇഷ്ടമായിരുന്നു…അമ്മയുടെ ഡാൻസ് കണ്ടു ഇഷ്ടപ്പെട്ടാണ് അച്ഛൻ വിവാഹം കഴിച്ചത്….ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള കഴിവ് ഉണ്ടായിട്ടും അമ്മ എല്ലാം വേണ്ടെന്നു വെച്ചത് ഞങ്ങൾക്ക് വേണ്ടിയാണ്… പല പ്രോഗ്രാംസും ഞങ്ങളുടെ പേരു പറഞ്ഞു അമ്മ വേണ്ടാന്നു വെക്കുമ്പോഴും അച്ഛൻ വഴക്കു പറഞ്ഞാണ് വിട്ടിരുന്നത്…അമ്മയുടെ പേരിൽ അറിയപ്പെടുന്നതു അപമാനമല്ല മറിച്ചു അഭിമാനമാണെന്നു അച്ഛൻ എന്നും പറയുമായിരുന്നു… അങ്ങനെയുള്ള അച്ഛൻ അമ്മയുടെ സ്വഭാവദുഷ്യത്തിൽ മനംനൊന്ത് ഹോട്ടൽ മുറിയിൽ അമ്മയെ കൊന്നു ആത്മഹത്യ ചെയ്തുവന്നു കേട്ടാൽ ഞാൻ എങ്ങനെ വിശ്വസിക്കും ഷേർളി…നീ പറ…

പോട്ടെ…ദേവി…നീ ഇപ്പോൾ അതിനെക്കുറിച്ചൊന്നും ആലോചിച്ചു വിഷമിക്കണ്ട…

പിന്നെ…ശിവ…മോള് പഠിച്ചുകൊണ്ടിരിക്കുവല്ലേ….അവളുടെ ക്ലാസ് കഴിയട്ടെ….അവളൊരു ഡോക്ടർ ആയി കഴിഞ്ഞാൽ ഇതിനേക്കാൾ നല്ല ആലോചനകൾ വരും…നീ അതൊന്നും ഓർത്തു വിഷമിക്കണ്ട…

അതുകേട്ടു എന്റെ നെഞ്ചോന്നു പൊള്ളി…ഇതിനേക്കാൾ നല്ലത്..അങ്ങനെ ഒന്നിന് ശിവയുടെ ജീവിതത്തിൽ ഉണ്ടാകില്ല…ഇനി മറ്റാരെയും തനിക്കു സ്നേഹിക്കാനാകില്ല…അഭിയേട്ടൻ അല്ലാതെ മറ്റൊരു ജീവിതം ഈ ജന്മത്തിൽ തനിക്കുണ്ടാകില്ല…മനസ്സിന്റെ വേദന കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ഞാൻ എന്റെ റൂമിൽ കയറി ഡോർ അടച്ചു….

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
അഭി എത്ര നേരം അങ്ങനെ കിടന്നുവെന്നറിയില്ല…ആരൊക്കെയോ ഡോറിൽ വന്നു മുട്ടി വിളിച്ചു…തുറക്കാൻ തോന്നിയില്ല…ജീവന്റെ പാതിയായി കണ്ട പെണ്ണാണ് തന്റെ മുൻപിൽ നിന്നും നെഞ്ചുരുകി കരഞ്ഞത്…എന്നിട്ടും അതു കേൾക്കാത്ത മട്ടിൽ അവിടെനിന്നും തനിക്കിറങ്ങി പോകേണ്ടി വന്നു….മോളേ..നീയാണ് എന്റെ പ്രാണൻ…അരെതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും എന്നൊക്കെ പറയാൻ മനസ്സു വെമ്പുന്നുണ്ട്…പക്ഷെ നാവിനു കടിഞ്ഞാൽ വീണിരിക്കുന്നു…ഒരക്ഷരം മിണ്ടനാവാത്ത വിധം….എന്തൊരു വിധിയാണ് ഈശ്വരാ…
അവളെ ഒന്നു വിളിക്കാൻ പോലും പറ്റുന്നില്ലല്ലോ….

മനസ്സു കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അവൻ പതുക്കെ അപ്പച്ചിയുടെ റൂമിൽ ചെന്നു…ആ മടിയിൽ കിടന്നു കൊച്ചുകുട്ടിയെ പോലെ പൊട്ടിപൊട്ടി കരഞ്ഞു…അവർ അവന്റെ മുഖം ഒരു കുഞ്ഞുകുട്ടിയെ പോലെ ചേർത്തുപിടിച്ചു….

അഭി….മറ്റൊരു വീട്ടിൽ മറ്റൊരു ലക്ഷ്മി ജനിച്ചു അല്ലേ….ആ ചോദ്യവും ആ മുഖവും നിർവികാരമായിരുന്നു….

അഭി ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി…

എന്റെ ദേവേട്ടനെ ചെയ്തത് പോലെ അവർ അവളെ കൊന്നില്ലലോ അഭി…അതു തന്നെ ഭാഗ്യം…ഞാൻ അന്നേ പറഞ്ഞതല്ലേ അഭി അവർ സമ്മതിക്കില്ലെന്ന്….നീ അന്നതു കേട്ടിരുന്നെങ്കിൽ ഇന്നിതു പോലെ എന്റെ മുൻപിൽ വരേണ്ടിവരുമായിരുന്നില്ല….

അപ്പച്ചി….എന്റെ ശിവ…അവളുടെ കരച്ചിൽ എനിക്കിടെ എന്റെ ചെവിയിൽ കേൾക്കാം…

വേണ്ട…അഭി…നല്ല കുട്ടിയാണ് അവൾ…അവള് ജീവിച്ചോട്ടേ….അല്ലെങ്കിൽ എന്റെ ദേവേട്ടനെ കൊന്നത് പോലെ നിന്റെ മുത്തച്ഛൻ അവളെയും കൊല്ലും..എന്നിട്ടു നിന്റെ മുൻപിൽ അയാൾ ഒന്നുമറിയാത്ത പാവമായി അഭിനയിക്കും…അവളുടെ വീട്ടുകാർ ആ മരണം അനേഷിച്ചു ഇറങ്ങിയാൽ അവരെ ആ വീടോട് കൂടി കത്തിക്കും…എന്നിട്ടു പറയും മകളുടെ മരണത്തിൽ മനംനൊന്ത് അവർ ആത്മഹത്യ ചെയ്തെന്ന്….വേണ്ട മോനെ…എന്റെ ദേവേട്ടനും അച്ഛനും അമ്മയ്ക്കും പറ്റിയത് പോലെ മറ്റാർക്കും വരരുത്…എവിടെയുള്ളവരെല്ലാം പിശാചുകൾ ആണ്….നമ്മുടെ ശിവക്കു വേണ്ടി എന്റെ മോൻ എല്ലാം മറക്കണം….

അപ്പച്ചി….എന്റെ ശിവയെ മറക്കാൻ ഞാൻ മരിക്കണം…ശിവാ ഇല്ലാത്ത ഒരു ജീവിതം അഭിക്കു എങ്ങനെയുണ്ടാകും അപ്പച്ചി…ഞാൻ എങ്ങനെ അവളെ മറക്കും…ഓർമവെച്ച നാലു മുതൽ ഞാനവളെ ഈ മനസ്സിൽ കൊണ്ടു നടക്കുന്നതാണ്… എന്നിട്ടിപ്പോൾ മറക്കാൻ പറഞ്ഞാൽ എന്നെക്കൊണ്ട് എങ്ങനെ കഴിയും….

എന്റെ കുട്ടി ഇന്നിവിടെ അപ്പച്ചിയുടെ കൂടെ കിടന്നോളൂ.. ഇപ്പോൾ ഒന്നും ആലോചിക്കണ്ട…

അഭി അവരുടെ മടിയിൽ തലവെച്ചു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി….

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

പിറ്റേദിവസം രാവിലെ അഭി എഴുന്നേൽക്കുന്നതും കാത്തു ….അവനു കൊടുക്കാനായി…..
അവന്റെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള രണ്ടു ബോംബുമായിട്ടു ജയൻ ഇരുപ്പുണ്ടായിരുന്നു…

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here