Home Latest കല്ലുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒരു രഹസ്യങ്ങളും ഇല്ലാതെ ഒരേ മനസായി കഴിഞ്ഞവർ ഇന്ന് മുഖത്തു...

കല്ലുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒരു രഹസ്യങ്ങളും ഇല്ലാതെ ഒരേ മനസായി കഴിഞ്ഞവർ ഇന്ന് മുഖത്തു നോക്കി സംസാരിക്കാൻ പോലും ആകുന്നില്ല… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 6

ഉച്ചക്ക് മൂന്നു മണിയോടെ വിവാഹ തലേന്നുള്ള റിസേപ്‌ഷൻ ആരംഭിച്ചു മുറ്റത്തു ഉയർത്തിയ വലിയ പന്തൽ അതിനായി ഒരുക്കിയിരുന്നു അതിൽ ഒരു വശത്തു ഗോൾഡനും വൈറ്റും കോമ്പിനേഷനിൽ ഒരുക്കിയ സ്റ്റേജ് വൈറ്റ് ബാക്ഗ്രൗണ്ടിൽ കൃഷ്ണജിത് വെഡ്സ് കബനി എന്ന് സുവർണ്ണ ലിപികളിൽ മനോഹരമായ എഴുത്തിനു മുന്നിലായി ഗോൾഡൻ ഗൗണിൽ മനോഹരിയായി കിട്ടൂ തിളങ്ങി നിന്നു എല്ലാവരോടും ചിരിച്ചു ഡാംസാരിക്കുന്നുണ്ട് എങ്കിലും കണ്ണുകളിൽ വിഷാദമോ ഭയമോ ഒക്കെ കൂടി കലർന്ന ഭാവം ആണ് .

ഉദയന്റെയും വേണുവിന്റെയും കൂടെ ജോലി ചെയ്യുന്നവരും ബന്ധുക്കളും നാട്ടുകാരുമായി ഒരുപാട് വന്നിട്ടുണ്ട്. കല്ലു താഴേക്കു പോകാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി അവളുടെ ഇരിപ്പ് കണ്ടു ശ്രീദേവി വന്നു വഴക്ക് പറഞ്ഞത് കൊണ്ട് മാത്രം അവൾ കുളിച്ചു പുതു വസ്തങ്ങൾ അണിഞ്ഞു എങ്കിലും താഴേക്കു പോകാൻ മടിച്ചു. പക്ഷേ പ്രഭ മുറിയിൽ വന്നു നിർബന്ധിച്ചു കൂട്ടികൊണ്ട് പോയി കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവൾ മുറിയിലേക്ക് തന്നെ തിരികെ പോയി ശിവ ഇടയ്ക്കിടെ വന്നു അവൾ എന്ത് ചെയ്യുന്നു എന്ന് നോക്കും അപ്പോഴൊക്കെ കല്ലു കട്ടിൽ ചുമരും ചാരി എന്തോ ആലോചനയിൽ ഇരിക്കുന്നത് കാണും കുറച്ചു നേരം അവളുടെ അടുത്തിരുന്നു സംസാരിച്ചിട്ട് തിരികെ പോകും അങ്ങനെ മൂന്നു നാലു തവണയായി ഒരു തവണ പോയി വന്നപ്പോൾ കൂടെ വൈഗയും കൃഷ്ണവേണിയും കീർത്തിയും ഉണ്ടായിരുന്നു പിന്നെ പെൺകുട്ടികൾ എല്ലാവരും ചേർന്നു അവിടെത്തന്നെ ഇരുന്നു വിശേഷം പറച്ചിലും മെഹന്ദി ഇടലും ഒക്കെ ആയി അവിടെ ബഹളമായി.

കല്ലു അതിലൊന്നും ചേരാനും ചേരാതിരിക്കാനും ആകാതെ വിഷമിച്ചു. അവരുടെയൊക്കെ മുന്നിൽ ഉള്ളിലെ വിഷമങ്ങൾ മറച്ചു പുഞ്ചിരിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴും അവൾ പരാജയപ്പെട്ടു പോയി സന്ധ്യയോടെ കിട്ടൂവിനോപ്പം ജോലി ചെയ്യുന്ന മൂന്നു പെൺകുട്ടികൾ കൂടി വന്നപ്പോൾ അവരെ കൂടി ആ മുറിയിൽ ഉൾപ്പെടുത്തേണ്ടി വന്നു. രാത്രി 9മണി വരെ ഗസ്റ്റുകളുടെ തിരക്കായിരുന്നു.ഏകദേശം 10മണി കഴിഞ്ഞത്തോടെ പെൺകുട്ടികൾ എല്ലാം ഭക്ഷണം കഴിഞ്ഞു കിടന്നു. ഉറക്കം വരാത്തത് കൊണ്ട് കല്ലു ബാൽക്കണിയിലേക്ക് ഇറങ്ങി വൈദ്യുത അലങ്കാലങ്ങളാൽ നവ വധുവിനെ പോലെ ഒരുങ്ങി നിൽക്കുന്ന വീടിന്റെ ഭംഗി നോക്കി നിന്നു.രാത്രിയിൽ എപ്പോഴോ ബാൽക്കണിയിലെ ഹാങ്ങിങ് ചെയറിൽ ഇരുന്നു അവൾ ഉറങ്ങി ആരോ കുലുക്കി വിളിക്കുന്ന പോലെ തോന്നിട്ടാണ് കല്ലു കണ്ണു തുറന്നത് മുന്നിൽ സ്വാതി അവൾ ഒന്ന് കൂടി കണ്ണു ചിമ്മി തുറന്നു നോക്കി സ്വാതി മാത്രമല്ല വീണയും മെർലിനും ശിവയും കല്ലു പെട്ടെന്ന് എഴുന്നേറ്റു

“നിങ്ങൾ എങ്ങനെ? ഇപ്പൊ ഇവിടെ? ”
“ഞങ്ങൾ ഇന്നലത്തെ വണ്ടിക്ക് കയറി സ്റ്റേഷനിൽ നിൽനിന്ന് നിന്റെ അനന്ദു ഏട്ടൻ കൂട്ടികൊണ്ട് വന്നു”
സ്വാതി പറഞ്ഞു
“അനന്ദു ഏട്ടൻ? ”
“ഞാൻ അനന്ദു ഏട്ടനോട് പറഞ്ഞിരുന്നു ”
സംശയത്തോടെ നിൽക്കുന്ന കല്ലുവിനെ നോക്കി ശിവ പറഞ്ഞു
“നി എന്താ ഇവിടെ ഇരുന്നുറങ്ങുന്നേ വാ അകത്തു വന്നു കിടക്കു ”
ശിവ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി
“ഞങ്ങൾക്കും ഒന്ന് കിടക്കണം”
മെർലിൻ കൊട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു മുറിയിൽ ആകെ ഉള്ള കട്ടിൽ കിട്ടുവിന്റെ കൂട്ടുകാർക്ക് വിട്ടുകൊടുത്തു ബാക്കി ഉള്ളവരെല്ലാം തറയിൽ പായ വിരിച്ച് കിടക്കുകയാണ് സ്വാതിക്ക്‌ വീണക്കും മെർലിനും കൂടി കിടക്കാൻ ഇടമുണ്ടാക്കി കൊടുത്ത് അവർ കിടന്നു

. ഇനിയും എഴുന്നേറ്റ് എവിടേക്കും പോകാതിരിക്കാൻ എന്നോണം ശിവ കല്ലുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു. ജോലി കിട്ടി ദൂരെ താമസമാകുവോളം താനും കിട്ടുവും ഇങ്ങനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയവരാണെന്നു ഓർക്കേ കല്ലുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒരു രഹസ്യങ്ങളും ഇല്ലാതെ ഒരേ മനസായി കഴിഞ്ഞവർ ഇന്ന് മുഖത്തു നോക്കി സംസാരിക്കാൻ പോലും ആകുന്നില്ല കിട്ടുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ തനിക്കോ അവൾക്കൊ മനസ് തുറന്നു സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ എന്നവളോർത്തു അതിനൊക്കെ കാരണക്കാരനായ തന്റെ പ്രണയത്തെ വെറുക്കാൻ ശ്രമിച്ചു അവൾ കണ്ണീർ വാർത്തു. രഹസ്യങ്ങൾ ഇല്ലെന്ന് എത്രയൊക്കെ പറഞ്ഞാലും മറ്റുള്ളവരുടെ മനസിന്റെ ഉള്ളറകിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ അറിയാതെ അവൾ ഉറക്കത്തിലേക്കു വീണു പിറ്റേന്ന് ആദ്യം ഉണർന്നതും കല്ലു ആയിരുന്നു അവൾ കുളിച്ചു ഫ്രഷ് ആയി ഇറങ്ങിയതിനു ശേഷം ആണ് മറ്റുള്ളവരെ വിളിച്ചുണർത്തിയത് കിട്ടുവിന്റെ കൂട്ടുകാർക്ക് അവളോടൊപ്പം ആദ്യം ആഡിറ്റോറിയത്തിൽ പോകണം എന്ന് പറഞ്ഞത് കൊണ്ട് ആദ്യം കുളിച്ചു ഫ്രഷ്‌ ആകാൻ പോയത് അവരായിരുന്നു അവരിൽ ആർക്കും സാരി ഉടുക്കാൻ അറിയാത്തതു കൊണ്ട് ശിവയും സ്വാതിയും അവരെ സാരി ഉടുക്കാൻ സഹായിച്ചു ശിവ അവരോട് സൗഹൃദപരമായി ഇടപെട്ട് ഒരു അടുപ്പം സൃഷ്ടിച്ചെടുത്തു അവർ താഴേക്കു പോയി കഴിഞ്ഞാണ് ബാക്കി ഉള്ളവർ റെഡി ആകാൻ തുടങ്ങിയത്. അമ്പലത്തിൽ വെച്ചാണ് വിവാഹം അമ്പലത്തിനോട് ചേർന്നു തന്നെ ദേവസ്വം ബോർഡിന്റെ അഡിറ്റോറിയം ആണ് സദ്യയും മറ്റും ഒരുക്കിയിരിക്കുന്നത് കിട്ടൂ അവിടേക്ക് പുറപ്പെടാൻ ആയി ഒരു സെറ്റ് സാരിയിൽ സിമ്പിൾ മേക്കപ്പിൽ റെഡി ആയി ഇറങ്ങി.

ഗുരുകാരണവന്മാർക്കൊക്കെ ദക്ഷിണ കൊടുത്തു അനുഗ്രം വാങ്ങി. ഫോട്ടോ വീഡിയോ ഗ്രാഫർമാർ ഓരോ നിമിഷവും ഒപ്പി എടുത്തു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഏറ്റുവാങ്ങി പുതിയ ജീവിത സ്വാപ്നങ്ങളുമായി കിട്ടൂ വീട്ടിൽ നിന്നിറങ്ങി.

കിട്ടുവിനെയും കൂട്ടുകാരെയും കൊണ്ടാക്കി അനന്ദു തിരിച്ചു വന്നപ്പോഴേക്കും ബാക്കി ഉള്ളവരൊക്കെ റെഡി ആയി നിന്നു കല്ലു പീക്കോക് ബ്ലു സാരിയിൽ വളരെ മനോഹരിയായിരുന്നു വിവാഹത്തിന് അണിയനായി ശ്രീദേവി അവൾക്ക് ഒരു നെക്ക്ലേസ് സെറ്റ് നൽകി.ശിവ ആണ് കല്ലുവിനെ ഒരുക്കിയത് അവൾക്കു അതിലൊന്നും ഒരു താല്പര്യവും തോന്നിയില്ല എങ്കിലും നീ ആരുടേം മുന്നിൽ തോറ്റിട്ടില്ല എന്ന് കാണിക്കാൻ എങ്കിലും ഒരുങ്ങി സുന്ദരി ആയി നടക്കാൻ നോക്കടി എന്നു കല്ലുവിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് സിമ്പിൾ മേക്കപ്പിൽ കല്ലുവിനെ തയ്യാറാക്കി ഒരുങ്ങി ഇറങ്ങി വരുന്ന കല്ലുവിനെ അനന്ദു കണ്ണിമ ചിമ്മാതെ നോക്കി നിന്നു അവന്റെ ആ നോട്ടം കണ്ട് ശിവയുടെ മുഖം മാറി അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു കല്ലു അതൊന്നും ശ്രദ്ദിക്കുന്നെ ഉണ്ടായിരുന്നില്ല കൃഷ്ണ അനന്ദുവിന്റെ കയ്യിൽ ഒന്ന് പിച്ചിയപ്പോൾ ആണ് അവനു ബോധം വന്നത് പോലെ ഞെട്ടി ഉണർന്നത്. അവൻ കൃഷ്ണയെ

കലിപ്പിച്ചു നോക്കി
“ഇങ്ങനെ നോക്കി കണ്ണു വെക്കല്ലേ ഏട്ടാ എന്റെ ഏട്ടത്തിയമ്മയെ ”
അവൾ കളിയാക്കി അത് കേട്ട് അനന്ദുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു കല്ലുവിന് എന്തോ വല്ലായ്മ തോന്നി. ഇങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നോ എന്ന മട്ടിൽ സ്വാതിയും വീണയും പരസ്പരം നോക്കി
“ഇളിച്ചോണ്ട് നിക്കാതെ കാറിൽ കയറടി ”
അനന്ദു കപട ദേഷ്യത്തിൽ കൃഷ്ണയുടെ നേർക്ക് ചാടി

അവൾ പേടിച്ചു പെട്ടന്ന് കാറിലേക്ക് കയറി എല്ലാവരും കയറി കഴിഞ്ഞപ്പോൾ അവർ പുറപ്പെട്ടു. അവിടെ എത്തിയപാടെ കല്ലു ഇറങ്ങി അമ്പലത്തിലേക്ക് നടന്നു സ്വാതി അവളുടെ പിന്നാലെ അമ്പലത്തിലേക്ക് പോയി ശിവ ദൈവങ്ങളോട് പിണങ്ങി നടക്കുന്ന ആളായോണ്ട് അവൾ അമ്പലത്തിൽ കയറാതെ മറ്റുള്ള ബന്ധുക്കളുടെ ഒക്കെ അടുത്ത് സംസാരിച്ചു അവിടെ ഒക്കെ കറങ്ങി നടന്നു ബാക്കി ഉള്ളവർ കിട്ടൂ റെഡി ആകുന്ന മുറിയിലേക്ക് പോയി. കല്ലു ശ്രീ കോവിലിനു മുന്നിൽ ചെന്നു കൈകൾ കൂപ്പി നിന്നു. അവളുടെ മനസ്സിൽ ദേവിയോട് പറയാൻ ഒരുപാട് പരിഭവങ്ങൾ ഉണ്ടായിരുന്നു. ഭാഗവതിയുടെ മുന്നിൽ കണ്ണിരോഴൊക്കി പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ മനസൊന്നു ശാന്തമായി.ശ്രീകോവിൽ വലംവെച്ച് പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് കിഷോറിനെ അവൾ കണ്ടത് അവൻ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു അവളും തിരികെ ഒരു ചിരി സമ്മാനിച്ചു.

” സർ എപ്പോ എത്തി? ”
“ഇപ്പൊ എത്തിയതേ ഉള്ളു”
അവർ ഒരുമിച്ചു പുറത്തേക്കു ഇറങ്ങി
“സർ എങ്ങനെയാ വന്നേ”
നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു
“രാത്രി 9.30 ട്രെയിനിൽ അവിടന്ന് കയറി നേരം വെളുത്തപ്പോൾ ഇവിടെ എത്തി സ്റ്റേഷനടുത് റൂം എടുത്തിട്ടുണ്ട് അവിടെന്ന് നേരെ ഇങ്ങോട്ട് ”
“ഉം സർ ഇത്ര ബുദ്ധിമുട്ടി വരേണ്ടിയിരുന്നില്ല ”
“എനിക്കു കാണണം എന്ന് തോന്നി അതുകൊണ്ട് വന്നു ”
കല്ലു മുഖം ചരിച്ചു കിഷോറിനെ നോക്കി
“മിസ്സിന്റെ നാടും വീടും വീട്ടുകാരേം ഒക്കെ ”
കിഷോർ വിശദീകരിച്ചു
“എന്നിട്ട് സർ വീട്ടിൽ വന്നില്ലല്ലോ ”
“ഇത് കഴിഞ്ഞു നേരെ അങ്ങോട്ട് വരും ”
അവൻ ചിരിയോടെ പറഞ്ഞു അവർ നടന്നു ക്ഷേത്രത്തിനു വെളിയിൽ എത്തിയിരുന്നു
“സാരി നല്ല ഭംഗി ഉണ്ട് ”
അവൾ ആകമാനം നോക്കിയിട്ട് ഒന്ന് ചിരിച്ചു
“ഈ കളർ മിസ്സിന് നന്നായി ചേരും ”
“ഈ കളർ എനിക്കു ചേരുമോ കിഷോർ സർ ”
സ്വാതി അവിടേക്ക് വന്നു കൈകെട്ടി അവന്റെ മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു.
“ഉം നന്നായിട്ട് മിസ്സിന് പിന്നെ എല്ലാ കളറും ചേരുമല്ലോ ”

അവൻ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു അതേ എന്ന ഭാവത്തിൽ സ്വാതി തലയാട്ടി കല്ലു പതിയെ ചിരിച്ചുകൊണ്ട് തലതാഴ്ത്തി
“കല്ലു ഡി നീ ഇവിടെ നിൽക്കുവാണോ ”
അനന്ദു ദേഷ്യത്തിൽ അവിടേക്ക് വന്നുകൊണ്ടു ചോദിച്ചു അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് കല്ലുവും സ്വാതിയും ഞെട്ടി നോക്കി
“നിന്നെ എത്ര തവണ വിളിച്ചു നിന്റെ ഫോൺ എവിടെ”
അനന്ദു കല്ലുവിന്റെ നേർക്ക് ചാടി
“കയ്യിൽ ഉണ്ട് സൈലന്റ് ആണെന്ന് തോന്നുന്നു അനന്ദു ഏട്ടാ ”
അവന്റെ ആ ഭാവം കണ്ടു അവൾ ഭയന്ന് കൊണ്ടു പറഞ്ഞു അനന്ദു കല്ലുവിനോട് ആ രീതിയിൽ ദേഷ്യപ്പെടുന്നത് കണ്ടു കിഷോറിന് ദേഷ്യം വന്നു അവൻ ആനന്ദുവിന്റെ നേർക്കു നോക്കി പല്ലുകടിച്ചു അവന്റെ ആ നോട്ടം ആനന്ദുവിലും ദേഷ്യം നിറച്ചു.

“വാ നിന്നെ അവിടെ അന്വേഷിക്കുന്നു ”
അവളുടെ മറുപടിക്കു കാക്കാതെ അനന്ദു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി
കല്ലു അനുസരണയുള്ള കുട്ടിയെ പോലെ അനന്ദുവിന്റെ പിന്നാലെ പോയി.ആ പോക്ക് കിഷോറിന് ഒട്ടും ഇഷ്ടമായില്ലെന്ന് അവന്റെ മുഖത്തു നിന്നു സ്വാതിക്ക്‌ മനസിലായി കിട്ടൂ റെഡി ആകുന്ന റൂമിലേക്കാണ് അനന്ദു അവളെ കൂട്ടിക്കോണ്ട് പോയത് വിവാഹവേഷത്തിൽ ഒരുങ്ങിനിൽക്കുന്ന അവളോടൊപ്പം ഫാമിലി ഫോട്ടോ എടുക്കാൻ വേണ്ടി ആണ് കല്ലുവിനെ അവൻ കൂട്ടിക്കൊണ്ട് വന്നത് ഇതിനു വേണ്ടി അനന്ദു ഏട്ടൻ തന്നെ കൂട്ടികൊണ്ടു വരേണ്ടയിരുന്നില്ല എന്ന് അവൾക്കു തോന്നി. ഫോട്ടോഗ്രാഫർ പറഞ്ഞതനുസരിച്ചു അച്ഛനമ്മമാരോടൊപ്പവും കസിൻസിനൊപ്പവും കിട്ടുവിനോട് ഒപ്പം ഒറ്റക്കും ഫോട്ടോക്ക് പോസ് ചെയ്തു അറിയാതെ നിറഞ്ഞു വരുന്ന കണ്ണുകൾ തുടക്കാനാവാതെ മുഖം താഴ്ത്തി നിൽക്കുമ്പോൾ ഒക്കെ ഇവിടെ ക്യാമയിൽ നോക്ക് എന്നുള്ള ഫോട്ടോഗ്രാഫർമാരുടെ ശബ്ദം അവളിൽ ദേഷ്യം നിറച്ചു. ഫോട്ടോ സെക്ഷൻ കഴിഞ്ഞതും സമയമായി എന്നും പറഞ്ഞു കിട്ടുവിനെ മണ്ഡപത്തിലേക്ക് കൂട്ടികൊണ്ട് പോയി പോകും മുൻപ് കിട്ടൂ കല്ലുവിന്റെ നേർക്ക് നോക്കി അവൾ മുഖം തിരിച്ചു കളഞ്ഞു കിട്ടുവിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ ചുണ്ടുകളിൽ ഒരു വിജയചിരി അവൾ ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. എല്ലാവരും കിട്ടുവിനോടൊപ്പം മണ്ഡപത്തിലേക്ക് പോയി കല്ലു മാത്രം തനിയെ ആ മുറിയിൽ ഇരുന്നു ശിവ അവൾക്ക് കൂട്ടിരിക്കാൻ വന്നെങ്കിലും വേണ്ടന്ന് പറഞ്ഞു അവളെയും പറഞ്ഞു വിട്ടു അവൾ ആസ്വസ്തമായ മനസോടെ ആ മുറിയിൽ ഇരുന്നു പെട്ടെന്ന് നാദസ്വരമേളം കേൾക്കാൻ തുടങ്ങിയപ്പോൾ അവൾ ഞെട്ടി ഉണർന്നു അത് കേൾക്കും തോറും അവളുടെ നെഞ്ച് വേദനിക്കുന്ന പോലെ തോന്നി ഇനി കേൾക്കണ്ട എന്ന് തോന്നിയ നിമിഷം അവൾ കയ്യിലിരുന്ന പഴ്സ് തുറന്നു ഇയർ ഫോൺ എടുത്ത് ചെവിയിൽ തിരുകി അത് ഫോണും ആയി കണക്ട് ചെയ്തു ഒരു പാട്ട് പ്ലേ ചെയ്ത് കണ്ണുകൾ അടച്ചു ശ്രദ്ധ മുഴുവൻ ആ പാട്ടിൽ കേന്ദ്രികരിച്ചിട്ടും കണ്മുന്നിൽ ജിത്തു കിട്ടുവിനെ താലികെട്ടുന്ന കാഴ്ച്ച തെളിഞ്ഞു നിന്നു അവൾ പെട്ടന്ന് എഴുന്നേറ്റ് മുഖം അമർത്തി തുടച്ചു കൊണ്ട് അവിടുന്ന് പുറത്തേക്ക് ഇറങ്ങി നടന്നു

“നീ എവിടെ ആയിരുന്നു കല്ലു”
കാവൂ അവിടേക്കു വന്നുകൊണ്ട് ചോദിച്ചു
മറുപടിക്ക് ഒന്നും കാക്കതെ കാവൂ കല്ലുവിനെ കൂട്ടിക്കൊണ്ട് പോയി വധൂവരമാരോടൊപ്പം നിർത്തി ഫോട്ടോ എടുത്തു അവൾ കണ്ണുകൾ ചരിച്ചു ഒന്ന് നോക്കി കിട്ടുവിന്റെ കഴുത്തിലെ താലിയും നെറുകയിലെ സിന്ദൂരചുവപ്പും കാണെ അവൾക്ക് ഭ്രാന്ത്‌ പിടിച്ചു എവിടേക്കെങ്കിലും ഓടി ഒളിക്കണം എന്ന് തോന്നി

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here