Home Latest കഴിഞ്ഞ ഓണത്തിന് കിച്ചേട്ടൻ തനിക്കു സമ്മാനിച്ച ഓണപ്പുടവ കണ്ണുകൾ വീണ്ടും പെയ്തു തുടങ്ങി… Part- 7

കഴിഞ്ഞ ഓണത്തിന് കിച്ചേട്ടൻ തനിക്കു സമ്മാനിച്ച ഓണപ്പുടവ കണ്ണുകൾ വീണ്ടും പെയ്തു തുടങ്ങി… Part- 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 7

തെളിഞ്ഞു നിന്ന ആകാശത്തു പെട്ടെന്ന് മഴ മേഘങ്ങൾ ഉരുണ്ടുകൂടുകയും തകർത്തു പെയ്യുകയും ചെയ്തു.കാലം തെറ്റി പെയ്ത മഴയിൽ നനഞ്ഞു കൊണ്ടാണ് കിട്ടൂ പുതു ജീവിതത്തിലേക്ക് പോകാൻ ഇറങ്ങിയത്.യാത്രയിലുടനീളം കല്ലുവിന്റെ കണ്ണുനീരുപോലെ മഴ അവളെ പിന്തുടർന്നു.ജിത്തിന്റെ വീട്ടിലേക്ക് വലതു കാൽ വെച്ചു കയറുമ്പോഴും മഴ തോർന്നിരുന്നില്ല.മധുരം കൊടുക്കൽ ചടങ്ങിനിടയിൽ ആണ് അവൾ ജിത്തിന്റെ മുഖത്തേക്ക് നോക്കിയത് അത് വരെ അവന്റെ മുഖത്തു നോക്കാൻ അവൾ ഭയപ്പെട്ടിരുന്നു.

വെറുപ്പോടെ തന്റെ നേർക്ക് താലി നീട്ടുന്ന അവന്റെ മുഖം തന്റെ മനസുമാറ്റുമോന്ന് അവൾക്ക് തോന്നി. കടുത്ത മുഖവുമായി ഇരിക്കുന്ന ജിത്തിനെ കണ്ട് അവൾക്ക് വിഷമം തോന്നി ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ. പിന്നെ പതിയെ ചുണ്ടിൽ വിജയി ഭാവത്തിൽ ഒരു ചിരി വിരിഞ്ഞു.ചടങ്ങ് കഴിഞ്ഞു ജിത്തിന്റെ അമ്മ അവളെ അവന്റെ റൂമിലേക്ക്‌ കൂട്ടി കൊണ്ട് പോയി മുകൾ നിലയിലായിരുന്നു ജിത്തിന്റെ മുറി അവൾ ആ മുറിയിൽ ആകമാനം ഒന്നു നോക്കി.

തറവാട്ടിലെ മുറിയേക്കാൾ വലിപ്പമുള്ള മുറിയാണ് റൂമിനുള്ളിൽ ഒരു ടീവി ഉണ്ട് കിട്ടുവിന്റ കണ്ണുകൾ ആദ്യം പതിഞ്ഞതും അതിലാണ് വീട്ടിൽ കല്ലുവുമായി ടീവി റിമോർട്ടിനു വേണ്ടി അടികൂടുന്നതിനെ പറ്റി അവൾ ഓർത്തു എപ്പോഴും താൻ തന്നെ ആയിരുന്നു ജയിക്കുന്നത് അന്നൊക്കെ തോൽക്കാതിരിക്കാൻ അവസാന വാക്കെന്നോണം അവൾ പറയും ‘ നിന്നെ കെട്ടിക്കൊണ്ട് പോണ വീട്ടിലെ ടീവി റിമോർട് നിനക്ക് കിട്ടില്ലെടി നിന്റെ അമ്മായിഅമ്മ തന്നെ ആയിരിക്കും എപ്പോഴും ടീവിയുടെ മുന്നിൽ ” കിട്ടൂ ഓർമയിൽ ചിരിച്ചു ഇപ്പൊ ആരോടും അടിയും വഴക്കും ഒന്നും ഇല്ലാതെ സ്വസ്ഥമായി ടീവി കാണാം.അവൾ ഓർമ്മയിൽ ചിരിച്ചു
“മോൾക്ക് ഇഷ്ടായോ മുറി”
നിർമ്മല അവളോട് ചോദിച്ചു

“ഉം”
അവൾ ചിരിയോടെ തലയാട്ടി
“എന്നാൽ മോൾ ഡ്രസ്സ്‌ ഒക്കെ മാറ് കാബോർഡിൽ മോൾക്കുള്ള ഡ്രസ്സ്‌ ഒക്കെ ഒരുക്കി വെച്ചിട്ടുണ്ട് ”
അവർ അവളുടെ കവിളിൽ തഴുകി പറഞ്ഞു കൊണ്ട് മുറി വിട്ടു പോയി അവൾ കട്ടിലേക്ക് ഇരുന്നു കുറച്ചു സമയത്തിന് ശേഷം നിർമ്മല മുറിയിലേക്ക് വന്നപ്പോഴും അവൾ അതേ ഇരുപ്പായിരുന്നു ആഭരണങ്ങൾ ഒക്കെ കട്ടിലിൽ അഴിച്ചുവെച്ചിരുന്നു തലമുടിയിലെ വെച്ചു കെട്ട് അഴിക്കണമെങ്കിൽ ഒരാളുടെ സഹായമില്ലാതെ പറ്റില്ല എന്നവൾക്ക് തോന്നി ആരും സഹായത്തിനു വരാത്തതിൽ അവൾക്ക് ദേഷ്യംതോന്നി

“ഇതൊക്കെ അഴിക്കാൻ ആരെങ്കിലും സഹായിക്കണം അല്ലേ?”
അവർ ചോദിച്ചു ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം മറച്ചു പിടിച്ചു കൊണ്ട് അവൾ ചിരിച്ചു
“ഞാൻ ആരെയെങ്കിലും ഇങ്ങോട്ട് വിടാം”
നിർമ്മല താഴേക്ക് പോയി
“അവർക്കു തന്നെ വന്നു സഹായിച്ചാൽ എന്താ”
അവൾ പിറുപിറുത്തു കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു
“ഞാൻ ഹെല്പ് ചെയ്യാം ചേച്ചി ”

അവൾ ചിരിയോടെ അകത്തേക്ക് വന്നു ‘ഇത്രേം നേരം എവിടെ പോയി കിടക്കുവായിരുന്നു’ എന്ന ഭാവത്തോടെ കിട്ടൂ ആ പെൺകുട്ടിയെ നോക്കി ആ പെൺകുട്ടി കിട്ടുവിന്റെ അടുത്ത് വന്നു ഹെയർ പിന്നുകൾ അഴിക്കാൻ തുടങ്ങി
“ഇയ്യാൾ ഇവിടത്തെ ആരാ ”
“ഇവിടുത്തേ ബന്ധു ഒന്നും അല്ല ചേച്ചി.
ഞങ്ങൾ അയൽക്കാരാ എന്നാലും ഞങ്ങൾ ഒരു വീടു പോലെയാ കഴിയുന്നെ ”
“ഉം”
കിട്ടൂ താല്പര്യമില്ലാതെ മൂളി

“ജിത്തേട്ടന് സഹോദരിമാരോന്നും ഇല്ലേ?”
“ഇല്ല ജിത്തു ഏട്ടൻ ഒറ്റ മോനാ അതറിയില്ലേ ചേച്ചിക്ക് ”
“അതല്ല ബന്ധത്തിൽ വേറെ അങ്ങനെ ആരും…”
“അങ്ങനെ ഒരാളെ ഉള്ളു ചേച്ചി ശാരിക ചേച്ചി പക്ഷേ ചേച്ചിക്ക് കല്യാണത്തിന് എത്താൻ പറ്റിയില്ല അതാ അകന്ന ബന്ധത്തിലെ ആകുട്ടിയെ ഇന്ന് നാത്തൂൻ ആയിട്ട് നിർത്തിയെ ”
“എന്നിട്ട് ആ കുട്ടിയെവിടെ ഇവിടെ വന്ന ശേഷം കണ്ടില്ല ”

“അവൾ മുറ്റത്തു കുട്ടികളുടെ കൂടെ കളിക്കുവാ അവൾ ചെറിയ കുട്ടിയല്ലേ ”
“ഉം ഇയ്യാൾടെ പേരെന്താ?”
“രഞ്ജിത എന്നെ ചേച്ചി രഞ്ജുന്ന് വിളിച്ചാൽ മതി എന്നെ അങ്ങനെയാ എല്ലാരും വിളിക്കാറ് ”
കിട്ടൂ ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു രഞ്ജു വല്ലാതായി
“ചേച്ചി കഴിഞ്ഞു”
കിട്ടുവിന്റെ തലമുടി വിടർത്തി ഇട്ടുകൊണ്ട് അവൾ പറഞ്ഞു
“ഉം”

കിട്ടൂ എഴുന്നേറ്റ് കാബോർഡ് തുറന്നു ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി ഒരെണ്ണം പോലും തനിക്കു ഇഷ്ടമുള്ള നിറത്തിൽ ഉള്ളതല്ല എന്ന് കണ്ട് കിട്ടുവിനു ദേഷ്യം വന്നു എല്ലാം എടുത്തു എറിയാൻ തോന്നി എങ്കിലും കടിച്ചു പിടിച്ചു അടക്കി കൂട്ടത്തിൽ മെച്ചം എന്ന് തോന്നിയ ഇളം പച്ച നിറത്തിലെ ടോപ്പും അതിന് ചേരുന്ന വൈറ്റ് ബോട്ടാവും എടുത്തു അവൾ കുളിക്കാൻ കയറി കിട്ടൂ തന്നോട് ഒന്നും പറയാത്തത് കൊണ്ട് രഞ്ജു അവിടെ തന്നെ ഇരുന്നു.

“താൻ ഇത് വരെ പോയില്ലേ?”
കിട്ടൂ കുളിച്ചിറങ്ങിയപ്പോൾ കട്ടിലിൽ ഇരിക്കുന്ന രഞ്ജുവിനെ കണ്ട് ചോദിച്ചു
ആ ചോദ്യം കേട്ട് അവൾക്ക് വിഷമം ആയി
“ചേച്ചി ആഭരണങ്ങൾ ഒക്കെ ഇങ്ങനെ അഴിച്ചു കട്ടിലിൽ വെച്ചേക്കുവായിരുന്നു വേറെ ആരും വന്നു എടുത്തോണ്ട് പോകണ്ടാ എന്ന് കരുതിയ ഞാൻ…”
“ഓഹ് അതിനാണോ അതിന് താൻ ഇറങ്ങി പോകുമ്പോൾ ഡോർ ഒന്ന് ക്ലോസ് ചെയ്താൽ പോരേ?”

രഞ്ജു അത് കേട്ട് പെട്ടന്ന് തന്നെ മുറി വിട്ടു പോയി കല്ലു ഡ്രസിങ് ടേബിളിന് മുന്നിൽ വന്നിരുന്നു മുടി തുടക്കാൻ തുടങ്ങി. മുടി ചീകി കെട്ടികൊണ്ടിരുന്നപ്പോൾ ആണ് നിർമ്മല ഒരു ഗ്ലാസ്സ് ചായയുമായി അവിടേക്ക് വന്നത്.
“മോള് കുളിച്ചു കഴിഞ്ഞോ ദാ ചായ കുടിക്ക് ”
അവർ ചായ ഗ്ലാസ്‌ അവൾക്ക് നീട്ടിക്കൊണ്ട് പറഞ്ഞു കിട്ടൂ ചിരിയോടെ ചായ ഗ്ലാസ്സ് വാങ്ങി
“മോൾക്ക്‌ ഇവിടെ ആരേം പരിചയം ഇല്ലല്ലോ എല്ലാവരേം പതിയെ പരിചയപ്പെടാം കേട്ടോ രഞ്ജു മോൾക്ക് ഒരു കൂട്ടായി ഇവിടെ കാണും”
അപ്പോഴാണ് അവരുടെ പിന്നിൽ പതുങ്ങി നിന്ന രഞ്ജുവിനെ അവൾ ശ്രദ്ദിക്കുന്നത്
“രഞ്ജു ചേച്ചിക്ക് കൂട്ടായി ഇവിടെ ഇരിക്കണം കേട്ടോ ”
അവരോട് പറ്റില്ലെന്ന് പറയാനാകാതെ അവൾ തലകുലുക്കി

“എന്നാ നിങ്ങള് സംസാരിക്കു അമ്മക്ക് കുറച്ചു പണിയുണ്ട് കേട്ടോ ”
അതും പറഞ്ഞു അവർ താഴേക്ക് പോയി
രഞ്ജു വാതിൽ പടിയിൽ ചാരി അകത്തേക്ക് കയറാൻ മടിച്ചു നിന്നു
“ഡോ താനിങ്ങു വന്നേ?”
കിട്ടൂ അവളെ നോക്കി അടുത്ത് വരാൻ മുഖം കൊണ്ട് ആംഗ്യം കാട്ടി
രഞ്ജു മടിച്ചു മടിച്ചു അകത്തേക്ക് കയറി ആ വീട്ടിൽ രഞ്ജുവിന് ജിത്തിന്റെ അനിയത്തിയുടെ സ്ഥാനം ആണെന്ന് കിട്ടുവിനു തോന്നി ജിത്തിന്റെ മനസിലേക്ക് കയറാൻ ചിലപ്പോൾ രഞ്ജു സഹായകമായേക്കും എന്ന് അവൾക്ക് ആലോചിച്ചു അവളോട്‌ അടുത്ത് സ്നേഹത്തി നിൽക്കുന്നതാണ് നല്ലത് എന്ന് കിട്ടൂ ചിന്തിച്ചു

“താൻഏതു ക്ലാസ്സിലാ പഠിക്കുന്നെ?”
“ഡി… ഡിഗ്രിക്ക് ”
“ഉം ഡോ എനിക്കു ഷുഗർ കോട്ടിങ് ചെയ്തു സുഖിപ്പിക്കുന്ന പോലെ ഒന്നും സംസാരിക്കാൻ അറിയില്ല ആരോട് ആയാലും മനസ്സിൽ ഉള്ളതെന്താണോ അത് മുഖത്തു നോക്കി പറയും മനസ്സിലായോ ”
“ഉം”
“എന്നാ വാ ചോദിക്കട്ടെ ”
രഞ്ജു പതിയെ നടന്നു കിട്ടുവിന്റെ അടുത്ത് ചെന്നിരുന്നു

***************** ******* ***********

“ഇന്ന് പോണോ കല്ലു?”
വൈകുന്നേരം സ്വാതിയോടൊപ്പോ തിരികെ പോകാൻ ബാഗ് പാക്കറ്റ് ചെയ്യാൻ തുടങ്ങിയ കല്ലുവിനെ കാവൂ തടഞ്ഞു നിർത്തി
“പോണം കാവൂ ലീവ് ഇല്ല ”
അവൾക്ക് മുഖം കൊടുക്കാതെ കല്ലു പറഞ്ഞു
“നിനക്കു വയ്യാത്തതല്ലേ നിന്റെ മുഖം ഇരിക്കണ കണ്ടില്ലേ”
കരഞ്ഞു വീർത്ത മുഖത്തേക്ക് നോക്കി കാവു പറഞ്ഞു
“പോണം പോയെ പറ്റൂ”

കല്ലു പിറുപിറുത്തു കൊണ്ട് ബാഗ് ഒതുക്കി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു കാവൂ അത് ശ്രദ്ദിക്കുകയും ചെയ്തു അവൾ കല്ലുവിന്റെ കയ്യിൽ പിടിച്ചു തനിക്കു അഭിമുഖമായി നിർത്തി
“കല്ലു എന്താടാ പറ്റിയെ എന്തിനാ നീ കരയുന്നെ എന്താ നിനക്കു പറ്റിയെ എന്നോട് പറ ”
കാവൂ ടെൻഷനായി
“ഒന്നും ഇല്ല കാവൂ ”

അവൾ ബലമായി കാവൂവിന്റെ പിടി വിടുവിച്ചു തിരിഞ്ഞു അലമാര തുടന്നു കല്യാണത്തിന് ധരിച്ച നെക്ക് ലേസ് സെറ്റ് തിരികെ വെച്ചു തന്റെ തുണികൾക്കിടയിൽ ഇരിക്കുന്ന ഒരു ടെക്സ്റ്റൈൽ കവർ അവളുടെ കണ്ണിൽ പതിഞ്ഞു നോക്കാതെ തന്നെ അതെന്താണെന്ന് അവൾക്ക് മനസിലായി കഴിഞ്ഞ ഓണത്തിന് കിച്ചേട്ടൻ തനിക്കു സമ്മാനിച്ച ഓണപ്പുടവ കണ്ണുകൾ വീണ്ടും പെയ്തു തുടങ്ങി

“പണ്ടൊക്കെ പുടവ കൊടുത്താൽ കല്യാണം നടന്നുന്നാ അങ്ങനെ ആണെങ്കിൽ ഇന്ന് നമ്മുടെ കല്യാണം നടന്നു.അല്ലേ പൊന്നൂ?ഈ രാത്രി നമ്മുടെ ആദ്യ രാത്രിയും ”
കിച്ചുവിന്റെ ശബ്ദം അവളുടെ ചെവിയിൽ അലയടിച്ചു ഇന്ന് കിച്ചേട്ടന്റെയും കിട്ടുവിന്റെയും ആദ്യ രാത്രി ആണെന്ന് ഓർക്കേ ശരീരം വെട്ടി വിറച്ചു പതിഞ്ഞ ശബ്ദത്തിലുള്ള കല്ലുവിന്റെ ഏങ്ങലടികൾ കേട്ട് കാവൂ വീണ്ടും
അവളെ പിടിച്ചു തന്റെ നേർക്ക് നിർത്തി ഇത്തവണ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല അവളുടെ കരച്ചിൽ കണ്ട് കാവുവിന്റെയും കണ്ണുകൾ നിറഞ്ഞു

“കല്ലു ഇത്രക്കും കരയാൻ ഇവിടെ എന്താ ഉണ്ടായേ”
ശിവ അവിടേക്കു വന്നുകൊണ്ടു ചോദിച്ചു
“നിനക്ക് കുറച്ചു ദിവസം കൂടി ഇവിടെ നിൽക്കാൻ പറ്റാത്തത്തിന് ആണോ ഈ കരച്ചിൽ ”
ശിവ കല്ലുവിനെ കെട്ടിപ്പുടിച്ചു
“നീ ഇങ്ങനെ കരഞ്ഞു എല്ലാവരേം എല്ലാം അറിയിക്കോ കല്ലു ”
കാവൂ കാണാതെ ശിവ കല്ലുവിന്റെ ചെവിയിൽ പതിയെ പറഞ്ഞു കൊണ്ട് അവളെ വിട്ടു മാറി
കല്ലു മുഖം അമർത്തി തുടച്ചു കൊണ്ട് തെളിച്ചമില്ലാതെ ചിരിച്ചു
“ശെരിക്കും അത് തന്നെയാണോ കല്ലു കാരണം ”
കാവൂ വിശ്വാസം വരാതെ ചോദിച്ചു
അതേ എന്ന് തലയിട്ടിക്കൊണ്ട് അവൾ തിരിഞ്ഞു ബാഗ് എടുത്തു സ്വാതിയും വീണയും പോകാൻ റെഡി ആയി കഴിഞ്ഞിരുന്നു അനന്ദു അവരെ സ്റ്റേഷനിലേക്ക് കൊണ്ടാക്കാൻ കാറുമായി മുറ്റത്തു കാത്തു നിന്നു
“പോയ്‌ വരാം അമ്മേ”
അവൾ ശ്രീദേവിയോട് അനുവാദം ചോദിച്ചു

“പോയി വാ”
അവർ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു
“അച്ഛാ..”
അവൾ അച്ഛന് നേർക്കു നോക്കി കൊണ്ട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു അയാൾ ചിരിയോടെ അവൾക്കു അനുവാദം കൊടുത്തു ശിവ കൂടി സ്റ്റേഷനിൽ അവരോടൊപ്പം പോകാൻ തയ്യാറായി ഇറങ്ങി
ട്രെയിൻ എത്തി ചേരുന്നതിനും മുന്നേ അവർ സ്റ്റേഷനിൽ എത്തി ചേർന്നിരുന്നു കുറച്ചു സമയത്തിന് ശേഷം ട്രെയിൻ വരാൻ പോകുന്നു എന്ന അനോൺസ്മെന്റ് കേട്ടു
“നീ ഇന്നലെ ഉച്ചക്ക് കുറച്ചു കഞ്ഞി കുടിച്ചതാ പിന്നെ ഇതു വരെയും ഒന്നും കഴിച്ചിട്ടില്ല പട്ടിണി കിടന്നു മരിക്കാൻ പ്ലാൻ ഒന്നും ഇല്ലെങ്കിൽ ദാ ഇതു വെച്ചോ ഉപയോഗം വരും ”

ശിവ കുറച്ചു സ്നാക്സും വെള്ളവും വാങ്ങി കൊണ്ട് വന്നു കല്ലുവിനെ ഏൽപ്പിച്ചു കൊണ്ട് അവൾക്കു മാത്രം കേൾക്കാവുന്ന രീതിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു
“അവളെ നോക്കിക്കോണേ ”
സ്വാതിയെ നോക്കി ശിവ പറഞ്ഞു അവൾഅതിന് മറുപടി ആയി ശിവയുടെ കൈയിൽ പിടിച്ചു കണ്ണുചിമ്മി കാണിച്ചു
********** ********* *********

അത്താഴ സമയത്താണ് ജിത്തുവിനെ, കിട്ടൂ വീണ്ടും കാണുന്നത് മധുരം കൊടുപ്പ് ചടങ്ങിന് ശേഷം ഫോട്ടോ എടുത്തു കൊണ്ടിരുന്നപ്പോൾ ഫോട്ടോഗ്രാഫർമരോട് വഴക്കുണ്ടാക്കി ഇറങ്ങി പോയതാണ് അവൻ . ജിത്തുവിന്റെ ആ ഭാവം അവൾ ആദ്യമായി കാണുകയായിരുന്നു. ഇയ്യാൾ ഇങ്ങനെ ദേഷ്യപ്പെടുമോ എന്ന് അവൾ അതിശയിച്ചു അവൻ കുളിച്ചു വേഷം മാറിയിരുന്നു ഡ്രസ്സ്‌ എടുക്കാൻ പോലും റൂമിലേക്ക്‌ വന്നില്ലല്ലോ എന്ന് അവൾ ഓർത്തു അവൾ അവനെ തന്നെ നോക്കി ഇരുന്നു അറിയാതെ പോലും അവന്റെ നോട്ടം തന്റെ നേർക്കു വീഴുന്നില്ലല്ലോ എന്നോർത്ത് അവൾക്ക് വിഷമം തോന്നി. കഴിച്ചു കഴിഞ്ഞു ഒന്നും മിണ്ടാതെ ജിത്തു എഴുന്നേറ്റ് പോയി.അവൾ കഴിച്ചു കഴിഞ്ഞു മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ ജിത്തുവിന്റെ അപ്പച്ചിമാർ മൂന്നു പേര് അവളെ അവിടെ പിടിച്ചിരുത്തി സംസാരിക്കാൻ തുടങ്ങി ആരെയും വെറുപ്പിക്കണ്ട എന്ന് ഓർത്തു അവൾ അവരോടൊത്തു അവിടെ ഇരുന്നു

“മോള് മുറിയിലേക്ക് പൊയ്ക്കോ ”
നിർമല ഒരു ഗ്ലാസ്സ് പാലുമായി അവിടേക്ക് വന്നുകൊണ്ടിരിക്കുന്നു കൊണ്ട് പറഞ്ഞു മറ്റുള്ളവരും അത് ശെരിവെച്ചു ചിരിച്ചു അവൾ നാണം നിറഞ്ഞ മുഖത്തോടെ പാൽ ഗ്ലാസ്സ് വാങ്ങി മുറിയിലേക്ക് പോയി. നാണവും പരിഭ്രമാവും കൊണ്ടു അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവൾ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ജിത്തു കട്ടിലിൽ ഇരുന്നു ലാപ്ടോപ്പിൽ നോക്കി ഇരിക്കുകയായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ മുഖം ഉയർത്തി നോക്കി എങ്കിലും വീണ്ടും ലാപ്ടോപ്പിലേക്കു മുഖം പൂഴ്ത്തി. കയ്യിലിരുന്ന പാൽ ഗ്ലാസ്സ് മേശയിലേക്ക് വെച്ചിട് ഇനി എന്ത് എന്നറിയാതെ അവൾ അവിടെ നിന്നു.

“നാളെ ഉച്ച കഴിഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ പോകാം ”
ലാപ്ടോപ്പിൽ നിന്ന് മുഖം ഉയർത്താതെ പറഞ്ഞു
“”ഹൊ ഹോസ്പിറ്റലിലോ എന്തിനു ”
“പിന്നെ ഹോസ്പിറ്റലിൽ പോണ്ടേ നിനക്കു ഇപ്പൊ രണ്ട് മാസം ആയി കാണുമല്ലോ ”
അവൻ മുഖം ഉയർത്തി കലണ്ടറിൽ നോക്കി
“ഉം നി പറഞ്ഞ കണക്ക് വെച്ചു ഏകദേശം രണ്ട് മാസം ആകും ”
കിട്ടുവിന്റെ ശരീരത്തിൽ ഉടനീളം ഒരു മിന്നൽ പാഞ്ഞു പോയി എ സി യുടെ തണുപ്പിലും അവൾ വിയർത്തു അടുക്കി വെച്ച കള്ളങ്ങൾക്ക് മുകളിൽ ചവിട്ടി നിന്നാണ് ഈ കല്യാണം ഉടനടി ഇതു പൊളിഞ്ഞു വീഴുമോ ഭയം കൊണ്ട് അവൾ ചെറുതായ് വിറക്കാൻ തുടങ്ങിയിരുന്നു

“നാളെ റിസേപ്‌ഷൻ അല്ലേ കഴിയുമ്പോൾ ലേറ്റ് ആയാലോ ”
രക്ഷപെടാൻ എന്നോണം അവൾ പറഞ്ഞു
“ശെരി എന്നാൽ മറ്റന്നാൾ പോകാം ”
അവൻ അവസാന തീരുമാനം എന്ന രീതിയിൽ പറഞ്ഞിട്ട് ലാപ്ടോപ്പും ആയി എഴുന്നേറ്റ് അവളുടെ നേർക്ക് വന്നു അവൾ മുഖം താഴ്ത്തി നിന്നു
“പോയി കിടന്നോ ”
അവൻ കതകു തുറന്നു പുറത്തേക്കു ഇറങ്ങി
“ജിത്തു ഏട്ടൻ എവിടെയാ…”
പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ കൈ ഉയർത്തി അവളെ തടഞ്ഞു

“എന്റെ കാര്യം നി ആലോചിക്കണ്ട അങ്ങനെ നീ എന്നെ പറ്റി ആലോചിക്കുമായിരുന്നെങ്കിൽ ഇപ്പൊ ഇവിടെ നിൽക്കുന്നത് നീ ആയിരിക്കില്ലായിരുന്നു ”
കിട്ടൂ ദേഷ്യം കൊണ്ട് പല്ലുഞെരിച്ചു ജിത്തിനുള്ള മറുപടിയായി മനസ്സിൽ ഓടി വന്ന വാക്കുകളെ മനപ്പൂർവം ഒഴിവാക്കി അവൾ മൗനം പാലിച്ചു അവൻ പുറത്തേക്കു ഇറങ്ങി പോയി മേശമേൽ ഇരിക്കുന്ന പാൽ ഗ്ലാസ് തട്ടി തൂവാൻ തോന്നിയെങ്കിലും അങ്ങനെ ചെയ്താലാണ്ടായേക്കാവുന്ന ഭവിഷതോർത്തു അവൾ ആത് ഒറ്റ ശ്വാസത്തിനു കുടിച്ചു തീർത്തു നിന്നു കിതച്ചു ഇന്നൊരു രാത്രികൊണ്ട് മനസുകൊണ്ടും ശരീരംകൊണ്ടും ജിത്തിനെ പൂർണ്ണമായി അറിഞ്ഞു പറഞ്ഞുപോയ കള്ളങ്ങൾ ഒക്കെ സത്യമാക്കാൻ അവൾ കൊതിച്ചിരുന്നു. അപമാനിക്കപ്പെട്ടു എന്ന തോന്നലിൽ കല്ലുവിനോടു അവൾക്ക് അടങ്ങാത്ത ദേഷ്യം തോന്നി

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here