Home Latest അവനു എന്നോട് വെറുപ്പായിരിക്കും അല്ലേ.. അവന്റെ ഉള്ളിൽ ഞാൻ അവനെ ചതിച്ചവൾ അല്ലേ… Part –...

അവനു എന്നോട് വെറുപ്പായിരിക്കും അല്ലേ.. അവന്റെ ഉള്ളിൽ ഞാൻ അവനെ ചതിച്ചവൾ അല്ലേ… Part – 21

0

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Jancy John

ആകാശഗംഗ  ഭാഗം : 21

ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.. ഗംഗ ആ വ്യക്തിയെ സൂക്ഷിച്ചു നോക്കി….ഗംഗയ്ക്ക് ആകാശിന്റെ ഡയറിയിലെ പെൺകുട്ടിയുടെ മുഖം ഓർമ്മ വന്നു..

“മഹിമ “….. ഗംഗ പറഞ്ഞു

മഹിമ ചെറു പുഞ്ചിരിയോടെ ഗംഗയുടെ നേരെ കൈ നീട്ടി..

“ഞാൻ മഹിമ… ഗംഗയ്ക്ക് എന്നെ അറിയാൻ വഴി ഇല്ല. അല്ലെ ” മഹിമ പറഞ്ഞു

“ഈ വ്യക്തിക്കാണ് തന്നെ കാണണം എന്ന് ഒരേ വാശി..ഇത്‌ മഹിമ ഗൗതം.. എന്റെ ഒരേയൊരു ഭാര്യ ” ഗൗതം പറഞ്ഞു

ഗംഗയ്ക്ക് ഒന്നും മനസിലാകാതെ നിന്നു..

“എസ്ക്യൂസ്‌ മി.. ഞാൻ ഇപ്പോൾ വരാം ഒരു കാൾ ഉണ്ട്.. you carry on ” ഗൗതം ഫോണും ആയി പുറത്തേക്കു പോയി..

“ഹെലോ ഗംഗ.. എന്നെ അറിയാമോ? ”

“ഫോട്ടോയിൽ കണ്ടിട്ടുണ്ട്.. ”

“ഫോട്ടോ??? ” മഹിമ സംശയത്തോടെ ചോദിച്ചു.

“നന്ദേട്ടന്റെ ഡയറിയിൽ നിങ്ങൾ രണ്ട് പേരും ഉള്ള ഫോട്ടോയിൽ ഞാൻ കണ്ടിരുന്നു ” അത് കേട്ടപ്പോൾ മഹിമയുടെ മുഖം വാടി.

“അവനു എന്നോട് വെറുപ്പായിരിക്കും അല്ലേ.. അവന്റെ ഉള്ളിൽ ഞാൻ അവനെ ചതിച്ചവൾ അല്ലേ ” മഹിമ ചോദിച്ചു

ഗംഗ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“ഇല്ല.. ഒരിക്കലും നന്ദേട്ടൻ മഹിമയെ വെറുത്തിട്ടില്ല.. ഇപ്പോഴും ഉണ്ട് മഹിമയോട് ഉള്ള സ്നേഹം.. വേറെ ഒരാളുടെ ആണ് എന്ന് അറിഞ്ഞിട്ടും ” അത് പറഞ്ഞപ്പോൾ ഗംഗയുടെ ശബ്ദം ഇടറി.

രണ്ടുപേർക്കിടയിലും മൗനം തളം കെട്ടി നിന്നു.. ഒടുവിൽ ഗംഗ ചോദിച്ചു

“മഹിമയെ ഇത്രയേറെ സ്നേഹിച്ച ആ മനുഷ്യനെ എന്തിനായിരുന്നു ചതിച്ചത്.. ഒറ്റക്കാക്കിട്ട് പോയത് ” ഗംഗയുടെ ചോദ്യത്തിൽ മഹിമയോടുള്ള ദേഷ്യം നിറഞ്ഞു നിന്നു.

മഹിമ പറഞ്ഞു

“എല്ലാവരുടെയും മുന്നിൽ ഞാൻ തേപ്പകാരി ആണ്.. ആകാശിനെ ചതിച്ചവൾ ആണ്.. പക്ഷേ… ”

“പക്ഷേ ” ഗംഗ ചോദിച്ചു

“അന്ന് എന്റെ മുന്നിൽ ഞങ്ങളുടെ പ്രണയത്തേക്കാൾ എനിക്ക് വലതു അവന്റെ ജീവൻ തന്നെ ആയിരുന്നു ”

“മനസ്സിൽ ആയില്ല ” ഗംഗ ആകാംഷയോടെ ചോദിച്ചു

〰️〰️〰️〰️〰️〰️〰️
ഫ്ലാഷ് ബാക്ക്

“അന്ന് ഞാനും എന്റെ ഫ്രണ്ട്സും ചെറിയ ഒരു ഔട്ടിങ് കഴിഞ്ഞു വരുന്ന വഴി എനിക്ക് ഒരു കാൾ വന്നു.. വേഗം വീട്ടിലേക്ക് ചെല്ലാൻ. അവിടെ എന്നെ കാത്തു അപകടം ആണ് പതിയിരിക്കുന്നത് എന്ന് പിന്നീടാണ് മനസ്സിൽ ആയത്..

എന്റെ അച്ഛൻ കുറച്ചു ഫോട്ടോസ് എന്റെ നേരെ എറിഞ്ഞു തന്നു. അതിൽ കണ്ട ഫോട്ടോസ് ശരിക്കും എന്നെ ഞെട്ടിച്ചു..

ആകാശിന്റെ ഡെഡ് ബോഡി…ഭൂമി പിളർന്നു താഴേക്കു പോകുന്നപോലെ തോന്നി..

“അച്ഛാ ആകാശ്.. ”

“മഹിമ… നിനക്ക് അവനെ ഈ കോലത്തിൽ കാണണ്ട എന്ന് ഉണ്ടെങ്കിൽ അവനെ മറന്നു ഞാൻ പറയുന്ന ആളെ വിവാഹം കഴിക്കണം” ഗംഗാധരൻ പറഞ്ഞു

“എന്തൊക്കെയാണ് അച്ഛാ ഈ പറയുന്നത്.. ഇല്ല… അത് ഒരിക്കലും നടക്കില്ല.. ആകാശിനെ മറന്നു മറ്റൊരു ജീവിതം.. എനിക്ക് ഇല്ല.. ” മഹിമ തറപ്പിച്ചു പറഞ്ഞു

“ഡി… ” ഗംഗാധരൻ അടിക്കാൻ കൈ ഉയർത്തിയതും അയാളുടെ ഫോൺ റിങ് ചെയ്തു.. മഹിമയ്ക്ക് നേരെ നീട്ടി. അവൾ ഫോൺ വാങ്ങിച്ചു

“ഹലോ.. ”

“ഹലോ മഹിമ മോളെ.. ”

“അങ്കിൾ….. ” മഹിമ ഞെട്ടലോടെ വിളിച്ചു

“അതേ.. അങ്കിൾ തന്നെ.. മോളോട് അച്ഛൻ പറഞ്ഞു കാണുമല്ലോ.. അല്ലെ…. അച്ഛൻ പറഞ്ഞപോലെ മോള് കേൾക്കണം.. ” അയാൾ പറഞ്ഞു

“ഇല്ല.. പറ്റില്ല.. ” മഹിമ പറഞ്ഞു

മറുവശത്തു നിന്ന് അട്ടഹാസം മുഴങ്ങി..

ഞാൻ മോളുടെ ഫോണിലേക്ക് ഒരു വീഡിയോ അയച്ചു തന്നിട്ടുണ്ട്.. അത് കണ്ടിട്ട് ഒരു തീരുമാനം എടുത്താൽ മതി.. ”

മഹിമ ഉടനെ ഫോണിൽ വന്ന വീഡിയോ ഓൺ ആക്കി…. ഉറങ്ങി കിടക്കുന്ന ആകാശിന്റെ മുറിക്ക് പുറത്തു വടിവാളും തോക്കും ആയി നിൽക്കുന്ന കുറേ ഗുണ്ടകൾ.. എന്നാൽ ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്ന ആകാശും.. ആ കാഴ്ച കണ്ട് മഹിമ അലറി.

“Noooooo”

“അതാണ്… ഇത്രയും ചെറിയ കാഴ്ച കണ്ടപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ.. നിന്റെ മുന്നിലേക്ക് നിന്റെ അച്ഛൻ കാണിച്ചു തന്ന ആ മോർഫിങ് ഫോട്ടോസ് സത്യം ആയാലോ.. എന്റെ ഒരു ഫോൺ കാൾ മതി..ആരും അറിയാതെ അവന്റെ വീട്ടിൽ കയറിയ എന്റെ ആളുകൾ നിന്റെ ആകാശിനെ വെട്ടി തുണ്ടം ആക്കാൻ.. അതും അവൻ പോലും അറിയാതെ.. അവനെ സുഖമായി ഉറക്കാൻ… അത് വേണോ ” അയാൾ ചോദിച്ചു

“Noooo.. പ്ലീസ്… ആകാശിനെ ഒന്നും ചെയ്യരുത്.. പ്ലീസ്.. നിങ്ങൾക്ക് എന്താ വേണ്ടത്… ” മഹിമ ചോദിച്ചു

“നിന്നെ…. എന്റെ മകന്റെ ഭാര്യയായി വേണം നീ.. ഇത് ഞാൻ പറഞ്ഞത് അല്ല.. നിന്റെ അച്ഛൻ എന്റെ മുന്നിലേക്ക് വച്ചു തന്ന ഐഡിയ ആണ് ” അയാൾ അത് പറഞ്ഞപ്പോൾ മഹിമ വെറുപ്പോടെ അച്ഛനെ നോക്കി.. എന്നാൽ ഗംഗാധരൻ തല കുനിച്ചു സോഫയിൽ ഇരിക്കുവായിരുന്നു..

“നിനക്ക് നിന്റെ ആകാശിനെ ജീവനോടെ കാണണം എന്ന് ഉണ്ടങ്കിൽ ഞാൻ പറഞ്ഞ ഡീൽ സമ്മതിക്കണം.. അല്ലെങ്കിൽ നാളെ നീ കേൾക്കുന്നത് നിന്റെ പ്രാണപ്രിയന്റെ പ്രാണൻ പരലോകത്തു എത്തിയതായിരിക്കും.. ”

“വേണ്ട… അവനെ ഒന്നും ചെയ്യരുത് പ്ലീസ്.. എനിക്ക്…. എനിക്ക് സമ്മതം ആണ്.. ” മഹിമ ഫോൺ കട്ട്‌ ചെയ്തു അച്ഛന്റെ അടുത്തേക്ക് ഓടി..

“എന്താ അച്ഛാ ഇതിന്റെ ഒക്കെ അർത്ഥo.. അച്ഛനും അറിയാവുന്നതല്ലേ.. എനിക്ക് ആകാശിനെയാണ് ഇഷ്ട്ടം എന്ന്.. പിന്നെ… ഇതൊക്കെ എന്താ.. ” മഹിമ കരഞ്ഞു കൊണ്ട് ചോദിച്ചു

“മോള് ഈ അച്ഛനോട് ക്ഷമിക്കണം.. എനിക്ക് അറിയാം.. എന്റെ മോൾക്ക് ആകാശിനെ എത്രമാത്രം ഇഷ്ട്ടം ആണെന്ന്… പക്ഷേ… അയാൾ ചതിച്ചു മോളെ… ഞാൻ കഷ്ട്ടപ്പെട്ടു സാമ്പാദിച്ച എന്റെ അധ്വാനം മുഴുവൻ എന്റെ മോൾക്ക് വേണ്ടി കരുതിയതാണ്.. അത് വേറെയൊരുത്തൻ ചതിയിലൂടെ കൊണ്ടുപോകുന്നത് കാണാൻ എനിക്ക് പറ്റില്ല.. അതാണ്.. ഞാൻ അയാളുടെ മകൻ ഗൗതമുമായി വിവാഹം നടത്തണം എന്ന് പറഞ്ഞത്.. ” ഗംഗാധരൻ പറഞ്ഞു

“എന്നാലും അച്ഛാ.. എനിക്ക്.. ആകാശിനെ മറക്കാൻ പറ്റില്ല.. എനിക്ക് സ്വത്ത്‌ ഒന്നും വേണ്ട അച്ഛാ..എല്ലാം അയാൾക്ക് കൊടുത്തേക്ക്.. എനിക്ക് അച്ഛനും ആകാശും മാത്രം മതി.. അത് മതി അച്ഛാ.. ” മഹിമ പറഞ്ഞു

“ഇല്ല മോളെ.. ഇനി അത് സാധിക്കില്ല.. നീ ആകാശിനെ വിളിച്ചു പറ നിന്നെ മറക്കണം എന്ന്.. ഇനി നിന്നെ കാണാൻ ശ്രമിക്കരുതെന്നു.. ” ഗംഗാധരൻ പറഞ്ഞു

“ഇല്ല… എനിക്ക് അതിനു കഴിയില്ല.. ഞാൻ.. ” മഹിമ അത്രയും പറഞ്ഞപ്പോഴേക്കും ഗംഗധരന്റെ തിരുനെറ്റിയിൽ ഗംഗയുടെ പുറകിൽ നിന്ന ഗുണ്ട നിറയൊഴിച്ചു.. മഹിമ ഞെട്ടി പുറകിലേക്ക് വീണു ചെവി പൊത്തി അലറി..

“അച്ഛാ……… ”

പെട്ടന്ന് പുറകിൽ നിന്ന് ഒരു വിളി മഹിമയുടെ കാതിൽ പതിച്ചു..

“മോളെ ഗംഗേ.. അച്ഛൻ പറഞ്ഞത് പോലെ വേഗം ആകാശിനെ വിളിച്ചു പറ.. അല്ലെങ്കിൽ അടുത്ത ഊഴം നിന്റെ ആകാശിനു ആയിരിക്കും.. ഹ്മ്മ് വേഗം.. ” അത്രയും പറഞ്ഞതും ഗുണ്ടകളുടെ കൈയിൽ ഇരുന്ന ഫോൺ കട്ട്‌ ആയി..

മറ്റൊരു ഗുണ്ട മഹിമയുടെ ഫോൺ എടുത്തു കൈയിൽ കൊടുത്തു ആകാശിനെ വിളിക്കാൻ ആവിശ്യപ്പെട്ടു.. അവൾ വിറ കൈകളോടെ ആകാശിനെ വിളിച്ചു..

“ഹലോ ആകാശ്..ഞാൻ മഹിമയാണ്.. ”

“എന്താ മോളു ഈ നട്ട പാതിരാത്രി.. ” ആകാശ് ചോദിച്ചു

“ആകാശ് ഞാൻ പറയാൻ പോകുന്ന കാര്യം നിനക്ക് വിഷമം ഉള്ളതാണ് എന്ന് എനിക്ക് അറിയാം.. പക്ഷേ ഇതാണ് ശരി.. നമുക്ക് പിരിയാം..”

“വാട്ട്‌ !!!! നീ എന്താ പറയുന്നത്.. അതിനു ഇവിടെ എന്ത് ഉണ്ടായി.. പ്രശ്നം വല്ലതും ഉണ്ടങ്കിൽ പറ നമുക്ക് പരിഹരിക്കാം.. ” ആകാശ് പറഞ്ഞു.

“വേണ്ട… അതിന്റെ ആവിശ്യം ഒന്നും ഇല്ല.. ഇനി നീ എന്നെ കാണണോ വിളിക്കനോ ശ്രമിക്കരുത്.. ഞാൻ അത് ആഗ്രഹിക്കുന്നില്ല.. ഇതാകും നമ്മൾ അവസാനം ആയി സംസാരിക്കുന്നതു.. ” മഹിമ പറഞ്ഞു

“നമ്മുടെ സ്നേഹം ഒറ്റവാക്കിൽ പറഞ്ഞു തീർക്കാൻ പറ്റുന്നതാണോ മഹിമ ” ആകാശ് ചോദിച്ചു

“എനിക്ക് ഒന്നും കേൾക്കണ്ട.. എന്നോട് ഉള്ള നിന്റെ സ്നേഹം സത്യം ആണെങ്കിൽ നീ ഇനി എന്നെ കാണാൻ ശ്രമിക്കരുത്.. പ്ലീസ്.. ഓക്കേ ബൈ..” മഹിമ ഫോൺ കട്ട്‌ ചെയ്തു..

മഹിമ ഫോൺ നെഞ്ചോടു ചേർത്ത് പൊട്ടികരഞ്ഞു..

——————–
ഒരു പക്ഷേ അന്ന് ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് ആകാശ്… ” മഹിമയുടെ കണ്ണ് നിറഞ്ഞു..

ഗംഗയുടെ കണ്ണുകളും നിറഞ്ഞു.. അവൾ അവളുടെ അവസ്ഥ ഓർത്തു..

“ഓരോ നിമിഷവും ഞാൻ ചത്തതിന് തുല്യമായി ജീവിച്ച ദിവസങ്ങൾ… ഞാൻ കാരണം ആകാശിന് ഉണ്ടായ പ്രോബ്ലെംസ്‌ എന്നെ കൂടുതൽ തളർത്തി… അപ്പോഴാണ് ഞാൻ നിങ്ങൾ തമ്മിൽ വിവാഹിതരാകാൻ പോകുന്ന വാർത്ത കണ്ടത്.. അതിൽ എന്നിൽ ഉണ്ടാക്കിയ സന്തോഷത്തിനു അതിരില്ലയിരുന്നു.. അന്നേ ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ചതാണ് തന്നെ ഒന്ന് കാണാൻ.. ” മഹിമ പറഞ്ഞു

“ഗൗതമിന് അറിയാമോ ഈ കാര്യം എല്ലാം ”

“ഹ്മ്മ്… ആദ്യമാധ്യം എനിക്ക് ഗൗതമിനോട് വെറുപ്പായിരുന്നു.. എന്നാൽ പിന്നീട് ഞാൻ അറിയുകയായിരുന്നു ഗൗതം എന്ന മനുഷനെ പറ്റി.. എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ എന്റെ കൂടെ കാണും എന്ന് പറഞ്ഞു എന്നെ ഒപ്പം ചേർത്ത് നിർത്തി.. കാരണം ഗൗതമിനും ഇഷ്ട്ടം ഇല്ലാതെ ആയിരുന്നു ഈ വിവാഹം നടത്തിയത്.. ” മഹിമ പറഞ്ഞു

“ആരാണ് നിങ്ങളോട് ഈ കൊടും ചതി ചെയ്തത് ” ഗംഗ ചോദിച്ചു

“അത്… ” മഹിമ പറയാൻ തുടങ്ങിയപ്പോഴേക്കും ഗൗതം വന്നു..

“സോറി ഗയ്‌സ്.. മഹിമ നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം.. വാ.. ഗംഗ…. നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം. ” അത്രയും പറഞ്ഞു ഗൗതം മഹിമയെയും വിളിച്ചു കൊണ്ട് പോയി.. പോകുന്നതിനു മുൻപ് മഹിമ ഗംഗയുടെ കൈയിൽ മുറുകെ പിടിച്ചു.. അതിൽ ഗംഗക്ക് സന്തോഷം നൽകാനുള്ള മറുപടി ഉണ്ടായിരുന്നു..
അവർ പോകുന്നതും നോക്കി ഗംഗ ഇരുന്നു..

(തുടരും )

മിക്കവരും മഹിമയെ തേപ്പ് കാരിയും വില്ലാത്തിയും ഒക്കെ ആയി ഇമേജിൻ ചെയ്തു എന്ന് അറിയാം.. ഇപ്പോൾ എല്ലാവരുടെയും സംശയം മാറി എന്ന് വിശ്വസിക്കുന്നു… 😊👍

LEAVE A REPLY

Please enter your comment!
Please enter your name here