Home Latest ഇന്നല്ലേ….പെങ്കൊച്ചിനെ കാണാൻ വരുമെന്ന് പറഞ്ഞത് . അവർ ആരെങ്കിലും വിളിച്ചോ.. Part – 4

ഇന്നല്ലേ….പെങ്കൊച്ചിനെ കാണാൻ വരുമെന്ന് പറഞ്ഞത് . അവർ ആരെങ്കിലും വിളിച്ചോ.. Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 4

പിറ്റേ ദിവസം രാവിലെ ജെറിൻ വീട്ടിലെ തൊഴുതെല്ലാം വിർത്തിയാക്കി നിൽക്കുബോളായിരുന്നു അമ്മച്ചി  അവന്റെ  ഫോണുമായി  അവിടേക്ക് വന്നത്

“മോനെ ജെറിനെ.. കുറെ നേരമായി ബെല്ലടിക്കുന്നു ആരാന്നു നോക്കിയേ ”

ജെറിൻ ആ ഫോൺ കൈയിൽ വാങ്ങി നോക്കിയേച്ചു പറഞ്ഞു….

” ഇത്‌ ആ തരകനാ… ഇനി എന്താണാ ആവോ???? ഒന്ന് വിളിച്ചു നോക്കാം ”

” ഹലോ… ചേട്ടാ ഞാൻ ജെറിനാണ്…….. ശെരി….. അത് കുഴപ്പമില്ല…………ഞാൻ അവിടെ എത്തിയിട്ട് എന്തായയെന്ന്  ചേട്ടനെ വിളിച്ചഅറിയിക്കാം  ” യെന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

” എന്തിനാടാ അയാൾ വിളിച്ചേ??  ”

“അതോ പശുവിനെ നോക്കാൻ പോകുന്ന കാര്യം പറയാനാ.. ഇന്ന്  പോകണമെന്നും.. അയാൾ അവിടെ വിളിച്ച അറിയിച്ചിട്ടുണ്ടന്നും… അവിടെ എത്തിയിട്ട്  കച്ചവടം നടക്കുമോ  ഇല്ലെയൊന്നു വിളിച്ചരിക്കണമെന്ന് പറഞ്ഞു ”

” മോനെ… നീ ഒറ്റക്കാണോ പോണേ.. നിനക്ക് ഇതിനെ കുറിച്ചൊക്കെ  അറിയാമോ ”

“അല്ല അമ്മച്ചി  ഞാൻ ഒറ്റക്കല്ല…നമ്മുടെ ബാബുവിന്റെ മാമനെയും കൂട്ടിയ പോകുന്നെ ”

” ആര് ശശിയേയോ????? ”

” അതെ…. ”

“അവന് കാശൊന്നും മുന്നേ കൊടുത്തേക്കല്ലേ “……… യെന്ന് പറഞ്ഞു അമ്മച്ചി  അവിടെ നിന്നും അടുക്കളയിലേക്ക് പോയി. അപ്പോൾ ജോണി ഇന്നലെ പറഞ്ഞത് വെറുതെ അല്ലാ….എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പോകാനുള്ള തയാറെടുപ്പുകൾക്കായി ജെറിൽ വീടിനുള്ളിലേക്ക് പോയി…

അതേ സമയം കമലൻ ചേട്ടന്റെ വീട്ടിൽ….

” എടീ സരസു…. നീ ഇന്ന് ഇങ്ങോട്ടു എഴുന്നള്ളൂ .. ”

” ദാ വരുന്നു… മനുഷ്യ….. ”

” നീ കുറച്ചു വേപ്പെണ്ണ അവളുടെ മുതുകിൽ ഒന്ന് തടവിയെ… കൊതുക് കാരണം നിവർത്തിയില്ല ”

കമലൻ ചേട്ടൻ പശുവിനെ കുളിപ്പിച്ചു ഒരുക്കുന്ന തിടുക്കത്തിലായിരുന്നു.. ഇന്ന് അതിനെ നോക്കാൻ ആരോ വരുമെന്ന് പറഞ്ഞു

“എടീ അഥവാ ഞാൻ  പുല്ലുറുക്കാനോ മറ്റോ പോകുമ്പോൾ ആണ് അവർ വരുന്നതെങ്കിൽ ഇങ്ങോട്ടൊന്നും അവന്മാരെ വിടേണ്ട.. എന്റെ പശുക്കളെ എരിഞ്ഞു ഇട്ടേച്ചു പോകും.. ആ മുറ്റതേങ്ങണം നിർത്തിയാ മതി കേട്ടോ… ”

” ഓഹ്ഹ്…  ശെരി മനുഷ്യ….. ഇന്നല്ലേ….പെങ്കൊച്ചിനെ കാണാൻ വരുമെന്ന് പറഞ്ഞത് . അവർ ആരെങ്കിലും വിളിച്ചോ.. എപ്പോൾ വരുമെന്നാങ്ങണം അറിയിച്ചോ.. ”

“അതോ. ചെറുക്കനും അമ്മാവനും കൂടി വരുമെന്ന് പറഞ്ഞെ..കൂടെ ആ തരാകൻ വാസുവും കാണും.ഇന്നലെ സാധ്യക്കു അവൻ എന്നെ വിളിച്ചത് അത് പറയാൻ ആയിരുന്നു.. അപ്പോളാ അവൻ പറഞ്ഞേ ഒരു പാർട്ടി പശുവിനെ നോക്കി നടക്കുന്നുവെന്ന്… പിന്നെ ഞാൻ കരുതി കറുമ്പി യെ (പശുവിന്റെ വിളിപ്പേരാ ) അങ്ങ് കൊടുത്തേക്കാമെന്നു.. ആഹ് വന്നു നോക്കട്ടെ ഏഴു തികച്ചു കിട്ടുമെങ്കിൽ കൊടുത്തേക്കാം ”

” ഈ കല്യാണം ഉറച്ചാൽ കാശിനു ഒരുപാട് ആവശ്യമുണ്ട് അത് കൊണ്ട് കറുമ്പിയെ വിറ്റാൽ അത് കൊണ്ട് ബാങ്കിൽ ഇടാൻ നോക്ക് .. അല്ലാതെ അടുത്തതിനെ വാങ്ങാനൊന്നും ഇപ്പൊ നിക്കേണ്ട ”

” നീ എന്നെ പഠിപ്പിക്കേണ്ട എനിക്കറിയാം എന്റെ കൊച്ചിന്റെ കാര്യം നോക്കാൻ.. കയറി പോയി വല്ല വേവിക്കാൻ നോക്കടി ”

” എന്റെ ദൈവമേ ഇയാളെ കൊണ്ട് ഞാൻ തോറ്റു.. വല്ല ജോലിയും ചെയ്യാൻ തുടങ്ങുബോൾ സരസു… ചരസു… വിളിയോട് വിളിയാ.. ദേ മനുഷ്യാ.. എന്താ വേണോ ഒറ്റയ്ക്ക് ചെയ്തോണം ഇനി ഇവിടെ കിടന്നു കീറിയാൽ ഉണ്ടല്ലോ വല്ല വിറക് കൊള്ളിയും വായിൽ കുത്തി കയറ്റും ഞാൻ  ”  യെന്ന് പറഞ്ഞു കൊണ്ട് സരസു അമ്മ അടുക്കളയിലേക്ക് പോയി, പക്ഷെ സരസു അമ്മ പറഞ്ഞത് കേട്ട് കമലൻ ചേട്ടനിൽ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു…

” നിന്റെ തന്തയുടെ വായിൽ കൊടുപോയി കുത്തികൊടുക്കടി 🐕ന്റെ മോളെ ” യെന്ന് സരസു അമ്മ കേൾക്കെ പുറത്തുനിന്നു കമലൻ ചെട്ടൻ  ഉച്ചത്തിൽ പറഞ്ഞു…

ആ പറഞ്ഞത് കേട്ടുകൊണ്ടാകണം അടുക്കളയിൽ ഒരു വലിയ ശബ്ദത്തിൽ ഒരു പത്രം നിലത്തു പതിപ്പിച്ച് സരസു അമ്മ പ്രതികരണം അറിയിച്ചേ…
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അതേ സമയം ജെറിന്റെ നാട്ടിൽ  ഒരു ചായക്കടയിൽ..

“അല്ലാ ഇതാര് ജെറിനോ…. എന്തെക്കോയുണ്ട് വിശേഷം സുഖമാണോ… ഇന്ന് ബാബു വന്നു കാര്യം പറഞ്ഞു.. ഞാൻ അപ്പോളേ വീടീന്ന് ഇറങ്ങി  ജെറിനെയും കാത്തിരിക്കുകയാണ് ”

ആളേ പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ അല്ലേ.. അതേ നമ്മുടെ ബാബുവിന്റെ മാമൻ MGR യെന്ന് അറിയപ്പെടുന്ന ശശി കുളിച്ചൊരുങ്ങി  വെള്ളേം. വെള്ളേം  ധരിച്ചു കൂളിംഗ് ഗ്ലാസ്സും വെച്ചു കവലയിലെ ചായക്കടയിൽ സ്വർണ്ണകടത്തും ചർച്ചയും ചെയ്തിരിക്കുവായിരുന്നു. ജെറിനെ കണ്ടതും കുടിച്ച ചായയുടെ കാശു പറ്റിൽ എഴുത്തി കൊള്ളാൻ പറഞ്ഞു കൊണ്ട് ജെറിൻ വന്ന വണ്ടിയിൽ കയറി…

” ചേട്ടൻ കുറെ നേരമയോ വന്നിട്ടു ”

” ഓഹ്.. ഒരു അര മണിക്കൂർ ആകും.. പിന്നെ  ജെറിന് എത്ര പശുവിനെ വാങ്ങനാ പരുപാടി ”

” അധികമൊന്നും ഇല്ല ചേട്ടാ ആദ്യം ഒന്നോ രണ്ടോ വാങ്ങണം എന്നിട്ട് പതുക്കെ കൂട്ടാം ”

” അതെന്തായാലും നന്നായി… പയ്യെ തിന്നാൽ പനയും തിന്നാം ”

അങ്ങനെ കുറെ കന്നു കാലി ലക്ഷണവും ഗുണങ്ങളും വിവരിച്ചും അതിനിടയിൽ  നാട്ടു വിശേഷവും പറഞ്ഞു കൊണ്ട് അവരുടെ യാത്ര തുടർന്നു. ആ യാത്ര അവസാനിച്ചത് കമലൻ ചേട്ടന്റെ വീട്ടിന്റെ മുന്നിലായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ജെറിൻ തരകനെ ഫോണിൽ  വിളിച്ചു. പക്ഷെ അയാൾ ഫോൺ എടുത്തിരുന്നില്ല..

” ശേ ഈ കോപ്പൻ ഫോൺ എടുക്കുന്നില്ലല്ലോ ”

” ആരാ ജെറിന???? ”

” ആ തരകൻ വാസു ”

” അയാളെ എന്തിന് കാത്തു നിൽക്കണം നമുക്ക് അകത്തേക്ക് പോകാം . കമലൻ ചേട്ടനെ എനിക്ക് പരിചയമുണ്ട്,അവിടെ ഉള്ളവരോട് കാര്യം  പറഞ്ഞാൽ പോരെ ”

” എന്നാൽ ശെരി ചേട്ടാ നമുക്ക് അകത്തേക്ക് പോകാം ” മെന്ന് പറഞ്ഞു കൊണ്ട് ജെറിൻ ആ വീടിന്റെ പടിപ്പുരകടന്നു ഉമ്മറത്തേക്ക് നടന്നു. ആരോ രണ്ടു പേർ വീട്ടിലേക്കു വരുന്നത് കണ്ട സരസമ്മ ലക്ഷ്മിയ പെണ്ണുകാണാൻ വരുന്നവരാണെന്നു തെറ്റിദ്ധരിച്ചു പെട്ടന്നു തന്നെ ലക്ഷ്മി യുടെ മുറിയിലേക്ക് പാഞ്ഞു…..

“എടീ നീ പുസ്തകവും കെട്ടിപിടിച്ചു കിടക്കാതെ പോയി ഒരുങ്ങ..ഡീ അവര് ദേ എത്തി… നീ ആ ഫോൺ എടുത്തു നിന്റെ അച്ഛനെ ഒന്ന് വിളിച്ചേച് ഒരുങ്ങിക്കോ ”

” ആര് വന്നെന്ന അമ്മ പറയുന്നേ ”

” എടീ നിന്നെ പെണ്ണ് കാണാൻ ചേറുക്കാനും അമ്മാവനും വന്നിരിക്കുന്നു ”

“ഓഹൊ ……എങ്കിൽ ഞാൻ ഒന്ന് നോക്കിട്ട് തീരുമാനിക്കാം എങ്ങനെ ഒരുങ്ങണമെന്ന് ”

” നീ ഇപ്പോൾ നോക്കാനും പിടിക്കാനൊന്നും പോകണ്ട.. വേഗം റെഡിയായെ ”

” ഇവിടരുമില്ലേ….. ” ഉമ്മറത്തുനിന്നും ഒരു ശബ്ദം കേട്ട് സരസു അമ്മ മറുപടി കൊടുത്തു…..

“ഓഹ്ഹ് ഉണ്ടേ…” കൂടെ പതിയെ ലെക്ഷ്മിയോട് പറഞ്ഞു ……. “ഒന്ന് പോയി ഒരുങ്ങാടി പെണ്ണെ ”

അത്രയും കഴിഞ്ഞു സരസു അമ്മ ഉമ്മറത്തേക്ക് വന്നു…

” ഞാൻ ശശി…..  ഞാൻ   നമ്മുടെ തരകൻ വാസു പറഞ്ഞേച്ചു വന്നതാ… കമലൻ ചേട്ടൻ ഇല്ലയോ  ”

” ഓഹ്ഹ് മനസിലായി…മക്കളുടെ അച്ഛൻ ( കമലൻ ചേട്ടനെയാ ) പുല്ലമുറിക്കാൻ പറമ്പിലോട്ട് ഇപ്പോൾ പോയതേ ഉള്ളു നിങ്ങൾ കയറി ഇരിക്ക്.. ഞാനിപ്പോൾ വിളിച്ചേച് വരാം…..” യെന്ന് പറഞ്ഞു കൊണ്ട് ജെറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചതിന് ശേഷം അവർ അകത്തേക്ക് പോയി..

” ഞാൻ പറഞ്ഞില്ല ജെറിനെ കമലൻ ചേട്ടനെ എനിക്ക് പരിചയമുണ്ടെന്നു. ഇത്രയും മാന്യമായൊരു കുടുംബം ഈ നാട്ടിലൊന്നുമില്ല..ഞാൻ പല സ്ഥലത്തും   പശുവിനെ വാങ്ങാൻ പോയിട്ടുണ്ട് ഇതുപോലെ ഒരു സ്വീകരണം എങ്ങിന്നും കിട്ടിട്ടുമില്ല കിട്ടുകയുമില്ല അതാ ഈ വീടിന്റെ ഗുണം ”

” മിക്കവാറും വില കൂട്ടി ചോദിക്കാനുള്ള അടവാകും അല്ലെങ്കിൽ പശുവിനു എന്തോ പോരായ്മ കാണും ചേട്ടാ ” യെന്ന് ജെറിനും പറഞ്ഞു…..

” ശേ…. അങ്ങനെ ഒന്നും പറയല്ലേ നല്ല തങ്കപ്പെട്ട മനുഷ്യരാ….. ”

അല്പ സമയങ്ങൾക്ക് ശേഷം അകത്തുനിന്നും ഒരു തട്ടത്തിൻ ചായയുമായി തലയും കുനിച്ചു  അതാ വരുന്നു നമ്മുടെ നായിക ലക്ഷ്മി….. വീടിന്റ പടിവാതിലും കഴിഞ്ഞു ഉമ്മറത്തെത്തിയപ്പോൾ അവൾ പതിയെ മുഖമുയർത്തി ഒന്ന് നോക്കി. സാധരണരീതിയിൽ തല താഴ്ത്തിയ ലക്ഷ്മി പെട്ടന്ന് തലഉയർത്തി ചിരിച്ചു കൊണ്ട് ചോദിച്ചു????

” എടാ ജെറിനെ നീ…. ഇവിടെ????????”

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here