Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
തരകൻ Part – 3
“എന്റെ ജെറിനെ…നീ കല്യാണം കഴിക്കുന്നെങ്കിൽ ആങ്ങളമാർ ഉള്ള ഒരിത്തിയെയും കെട്ടല്ലേ….. അനുഭവം കൊണ്ട് പറയുവാ…… ”
” എടാ… ജെറിനെ നീ ഈ ബാബു ഇങ്ങനെ പലതും പറയും.. ആങ്ങളമാരൊക്കെ വേണം എന്നാലേ നമുക്കൊരു സഹായത്തിനു ആൾക്കാർ കാണു… ”
” പിന്നെ……പറയുന്ന കേട്ടാൽ തോന്നും ഇവൻ അങ്ങ് പെങ്ങന്മാർക്ക് വേണ്ടി മല മറിക്കുവാണെന്ന്.. ഒന്ന് പോടാപ്പാ… എനിക്ക് ഈ ദേശം വിട്ടു ഏത് ബാറിൽ പോയാലും എന്റെ അളിയന്മാർ എനിക്ക് അടി ബുക്ക് ചെയ്തു വെച്ചിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാ…. മനസമാധാനമായി ഒന്ന് മധ്യപേക്കാൻ പോലും സമ്മതക്കില്ല…. ”
” ജെറിനെ…. ഈ ക്ണാപ്പൻ ഇങ്ങനെ പലതും പറയും ഇവന്റെ കൈയിലിരിപ്പ് കൊണ്ടാ കിടന്നു വാങ്ങിക്കുന്നെ…….,..ഒള്ള പട്ട ചാരായവും കുടിച്ചിട്ട് സ്വന്തം കൊച്ചു ഇവന്റതല്ലാ യെന്ന് പറഞ്ഞു വീട്ടിൽ കിടന്നു ചീത്ത വിളിച്ചാൽ ആരാ തല്ലാത്തെ… എന്റെ അളിയമ്മർ ആരെങ്കിലു അങ്ങനെയെങ്ങണം പറഞ്ഞാൽ ഞാൻ വെടിവെച്ചു കൊന്നേനെ..”
“പിന്നെ ഇവന്റെ വീട്ടിൽ തോക്കുണ്ടല്ലോ?? അങ്ങ് വെടിവെച്ചു കൊല്ലാൻ.. എന്റെ ജോണി നീ ഈ ഉണ്ടായില്ലാ വെടിയൊന്നു നിർത്തു……”
“ഒന്ന് നിർത്തീനാടാ…. രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ തുടങ്ങിക്കോണം….അല്ലേലും എനിക്ക് കല്യാണം കഴിക്കനുള്ള ഒരു പ്ലാനിങ്മില്ല….ആദ്യം സ്വന്തമായി ഒരു ബിസ്സിനെസ്സ്.. എന്നിട്ട് ബാക്കി നോക്കാം ” യെന്ന് ജെറിൻ പറഞ്ഞു
“അല്ലാ അപ്പോൾ നീ ഇനി തിരിച്ചു പോകുന്നില്ലെന്നു തീരുമാനിച്ചോ?????”
“അതേടാ ജോണി… ഞാൻ ഇനി അങ്ങോട്ടേക്കില്ല നാട്ടിൽ എന്തെങ്കിലും പരിപാടി നോക്കണം. ഒരു സ്ഥിര വരുമാനം.. ആരെയും കീഴിൽ ജോലിയെടുക്കാൻ എനിക്കിനി വയ്യാ..”
“ശ്ഹോ……ഇതു ഞാൻ നേരത്തെ അറിഞ്ഞിരുന്നു വെങ്കിൽ ഒന്നിനും പോകില്ലായിരുന്നു..”
” എന്തിന് പോകില്ലായിരുന്നു???? ”
” അത് അളിയാ… നീ അവിടെയുണ്ടല്ലോ എന്നെതോർത്ത് ഞാനും സൺസൺ അച്ചായന്റെ ഏജൻസിയിൽ U K ജോലിക്കുള്ള വിസ്സക്ക് അഡ്വാൻസ് കൊടുത്തു. ഇനി അതെങ്ങനെ തിരിച്ചു ചോദിക്കും??? ”
നമ്മുടെ മലയാളികളുടെ ഒരു പോരായ്മ…. പണ്ടൊക്കെ ഗൾഫ് ആയിരുന്നു…. ഇപ്പോൾ അത് യൂറോപ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിച്ചു.. എല്ലാവരും കരുതുന്നെ ഈ പറഞ്ഞ സ്ഥാലങ്ങളിൽ പണം കയ്ക്കുന്ന മരമുണ്ടെന്നാ….. ജെറിൻ ഒരു അനുഭസ്ഥൻ ആയതു കൊണ്ടാ ജോണിക്ക് ഒരു പണികൊടുക്കാനോ ആവോ അവന്റെ മുഖത്തേക്ക് ഒരു ദയനീയ ഭാവത്തിൽ നോക്കി. അധ്വാനം എന്തെന്നുള്ളത്തിനെ കുറിച്ച് ജോണി പഠിക്കട്ടെ എന്ന് ജെറിൻ കരുതിയാകും ഇങ്ങനെ പറഞ്ഞേ….
” വേണ്ട അളിയാ നീ കാശ് ഒന്നും തിരിച്ചു വാങ്ങേണ്ട കുറച്ചു നാൾ പോയി ജോലിചെയ്ത് കാശുണ്ടാക്കാൻ നോക്ക്. ഒന്നുമല്ലങ്കിലും നീ പണിക്കൊന്നും പോകാത്തത്തിൽ നിന്റെ അച്ഛന്റെ പരാധി മറുമല്ലോ??????”
” അതുതന്നെയാടാ എന്റെയും പ്ലാൻ കുറച്ചു കാശുണ്ടാക്കണം.. വീട്ടുകാരുടെയും നാട്ടിലെ കുറെ കൃമികളുടെയും മുന്നിൽ ഒന്ന് നിവർന്നു നിൽക്കണം ” ഇത് കേട്ടപ്പോളാണ് ബാബുവിന്റെ ഒരു സംശയം…
” അല്ലാ ജെറിനെ… ലണ്ടനിൽ തെങ്ങു കയറ്റക്കാരും സായിപ്പന്മാരാണോ??????🤔🤔”
ആ ചോദ്യം കേട്ടു കണ്ണു തള്ളിപ്പോയ ജെറിൻ അവന്റെ തന്തക്ക് വിളിക്കാതിരുന്നത് മിക്കവാറും അയാൾ കാലൊടിഞ്ഞു കിടക്കുന്നതു കൊണ്ടാകും.. അവന്റെ എല്ലാ വികാരങ്ങളും മനസ്സിൽ അടക്കിപ്പിടിച്ചു കൊണ്ട് പറഞ്ഞു……
” അവിടെയൊക്കെ തെങ്ങിന് പണ്ടേ മണ്ഡരി വന്നു നശിച്ചു.. അതുകൊണ്ട് ഇപ്പോൾ പുതിയത് വെച്ചു പിടിപ്പിക്കുന്നതേയുള്ളു. എന്തായാലും ഒരു പത്തിരുപതു വർഷ മെടുക്കും തെങ്ങു കയറ്റക്കാരന്റെ വിസ്സ ഓപ്പൺ ആകാൻ ”
” അളിയാ അവിടെ തെങ്ങുമുണ്ടോ…. ” ദാ അടുത്തത്…. പക്ഷെ ഈ മണ്ടത്തരം ചോദിച്ചത് ജെറിനോടൊപ്പം ഡിഗ്രി വരരെ പഠിച്ച ജോണി ആയിരുന്നു.. അതുകൊണ്ടാകും ജെറിൻ അതെന്ന അർത്ഥത്തിൽ തല കുലിക്കിയത്
” നിക്ക് അറിയില്ല കോപ്പേ പണ്ട് ബ്രിട്ടീഷ്കാരല്ലേ കേരളത്തിൽ തെങ്ങു കൊണ്ട് വന്നത് …. അയാളെ പേര്…..ശ്ഹോ……
മറന്നും പോയി ഒരു സിനിമയിൽ നമ്മുടെ ലാലേട്ടന്റെ പേരാടാ…. “യെന്ന് പറഞ്ഞു തലപുകക്കുന്ന ബോബുവിനെ നോക്കി ജോണി പറഞ്ഞു….
” നീ ഉദ്ദേശിച്ചത് വസ്കോ ഡാ ഗാമ യാണോ ”
” അതന്നെ …… വസ്കോ ചോട്ടാ മുംബൈ ഇപ്പൊ ഓർമ വന്നു ”
” കർമ്മം എനിച്ചു പോടാ മരപ്പട്ടി … വസ്കോ അല്ലാ നിന്റെ അപ്പുപ്പൻ ചെല്ലപ്പനാ കേരളത്തിൽ തെങ്ങു കൊണ്ട് വന്നേ??? ”
അത്രയും പറഞ്ഞു ജെറിൻ പൊട്ടിത്തെറിച്ചു… അത് കേട്ട് ബാബു വലിയ ദുഃഖത്തോടെ പറഞ്ഞു….
” എടാ ഞാൻ കോളേജിൽ പോയിട്ടില്ല.. നിന്റെ അത്രയും പഠിപ്പും വിവരവുമില്ല… അങ്ങനെയുള്ള എനിക്കൊരു അബദ്ധം പറ്റിയാൽ നിനക്ക് അതെനിക്കൊന്നു പറഞ്ഞു മനസ്സിലാക്കി തന്നു കൂടെ ”
” ഇത് നാലാം ക്ലാസ്സിൽ പഠിപ്പിക്കും കേര വിർഷങ്ങളുടെ നാട് കേരളമെന്ന്… അതിന് കോളേജിൽ പോകണമെന്നില്ല ”
” നാലാം ക്ലാസ്സിൽ പഠിപ്പിക്കൂ … അതാ ഞാൻ മറന്നു പോയെ കൊല്ലം കൊറേ ആയില്ലേ…” യെന്ന് പറഞ്ഞു ബാബു ..മുപ്പത്തിരണ്ടു പല്ലും കാണിച്ചു ചിരിച്ചു….
” ബാബു ഒന്ന് നിർത്തടെ നിന്റെ വളിച്ച തമാശകൾ… അളിയാ ജെറിനെ നീ എന്തോ ബിസ്സിനെസ്സ് തുടങ്ങണമെന്ന് എന്ത് ബിസ്സിനെസ്സ് തുടങ്ങാനാ പരുപാടി?? ”
” അത് അറിയാവുന്ന എന്തെങ്കിലും നോക്കണം. എന്റെ മനസ്സിൽ ഒരു പദ്ധതിയുണ്ട് ”
” കാർ ഷോ റൂം ആണോ അളിയാ ?????? ”
ജോണി യുടെ ആ ചോദ്യം കേട്ട് ജെറിൻ ചെറിതായി ഒന്ന് വാ പൊളിച്ചു പോയി. ഇവനൊക്കെ എന്താകും ജെറിനെ കുറിച്ച് കരുതിരിക്കുന്നെ യൂറോപ്പിൽ പോയി കോടികൾ ഉണ്ടാക്കി വന്നിരിക്കുന്നു എന്നായിരിക്കു…. അവിടെ കിടന്നു ജെറിന്റെ കൂമ്പ് വടിയത് അവനല്ലേ അറിയു. അതൊന്നും കൂട്ടുക്കാരെ അറിയിക്കേണ്ട എന്ന് കരുതിയാകും ജെറിൻ പറഞ്ഞു…….
” ഏയ് ഇല്ലടാ… മുക്കിനു മുക്കിനു ഷോ റൂം അല്ലേ… ഞാൻ ഒരു ഫാം തുടങ്ങിയല്ലോ എന്ന് ചിന്തിക്കുന്നു.. എന്താ നിങ്ങളുടെ അഭിപ്രായം?? ”
“എന്തിന്റെ ഫാം???” ബാബുവും ജോണിയും ഒരുമിച്ചു ചോദിച്ചു????
” കന്ന് കാലി ഫാം… ”
” അയ്യേ….. നിനക്ക് വട്ടുണ്ടോ?? നീ ഡിഗ്രി പാസ്സായിട്ട് പശുവിനെ വളർത്തി അതിന്റെ ചാണകവും കോരി നടക്കുന്നതാണോ നിന്റെ വലിയ ബിസ്സിനെസ്സ്. ഛെ……… അത് വേണ്ടടാ നീ കുറച്ചു കൂടി നിലവാരമുള്ള വല്ലത്തിനെയും കുറിച്ച് ചിന്തിക്ക്…..ജെറിനെ ഒന്നുമല്ലങ്കിലും നീ ഒരു ex ലണ്ടനന്ന് മറക്കണ്ട….. ” യെന്ന് ജോണി പറഞ്ഞു നിർത്തിയപ്പോൾ ഒരു പുഞ്ചിരി യോടെ അവന്റെ മുഖത്തേക്ക് ജെറിൻ നോക്കി…എന്തോ ചിന്തിക്കുന്നുണ്ടായിരുന്നു…… അത് മിക്കവാറും ; ജോണി തീർച്ചയായും സാംസൺ അച്ചായന്റെ ഏജൻസി മുഖേന UK പോകണമെന്നാകും ജീവിതമെന്തെന്നു പഠിക്കണമെന്നായിരിക്കും . എന്തായാലും അത് ഏതൊന്നും പുറത്തു കാണിക്കാതെ ജെറിൻ പറഞ്ഞു……
” അല്ലടാ ജോണി എനിക്ക് ഫാം തുടങ്ങുവാനാണ് ഇഷ്ടം അതാണേൽ വീട്ടിൽ ഒരു തൊഴിത്തു ചുമ്മാ കിടക്കുവാ. അപ്പാപ്പൻ മരിച്ചതിൽ പിന്നെ വീട്ടിൽ ആരും കന്നുകലികളെ വളർത്തിയിട്ടില്ല…. ”
” ഇനി നിന്റ ഇഷ്ടം.. ഒരു സുഹൃത്തന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞെന്നെയുള്ളൂ. ആട്ടെ നിന്റെ അപ്പച്ചനും അമ്മച്ചിയും ഇതേ കുറിച്ച് എന്താ അഭിപ്രായം??? ”
“അവർ എന്റെ ഒരിഷ്ടത്തിനും എതിര് നിൽക്കില്ല.. ആരെയും പറ്റിക്കാതയും വഞ്ചിക്കതായും ജീവിച്ചാൽ മതിയെന്ന അഭിപ്രായക്കാര എന്റെ അപ്പച്ചനും അമ്മച്ചിയും.. എന്തായാലും നാളെ ഒരു തരകൻ മുഖേന രണ്ടുമൂന്നു സ്ഥാലത്തു പശുവിനെ നോക്കാൻ പോകണം. രാവിലെ തൊഴിതൊന്നു വിർത്തിയാക്കിട്ടു വേണം പോകാൻ ”
വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നു എങ്കിലും ബാബു ജെറിന്റ പദ്ധതിക്ക് പൂർണ്ണ പിന്തുണ അർപ്പിച്ചു കൊണ്ട് പറഞ്ഞു……
” എടാ ജെറിനെ നിനക്ക് എന്ത് സഹായം വേണോ ചോദിക്കാൻ മടിക്കേണ്ട… ആട്ടെ നിനക്ക് ഈ പശുവിനെയൊക്കെ നോക്കി വാങ്ങിക്കാൻ അറിയുമോ ”
” എന്താടാ പശു ആണോ പെണ്ണൊന്നു നോക്കാനാണോ??? ” യെന്ന് ജോണി ബാബു വിനോട് ചോദിച്ചു ??? അത് കേട്ട് ജെറിൻ പറഞ്ഞു…
” അവനെ കളിയാക്കേണ്ട ജോണി… അവൻ പറഞ്ഞതിൽ കാര്യമുണ്ട്.. അപ്പാപ്പൻ ഉണ്ടായിരുന്നു വെങ്കിൽ എനിക്ക് ഇക്കാര്യത്തിൽ ഒരു സഹായമായേനെ… ”
” നീ പേടിക്കേണ്ടടാ ജെറിനെ… പശു വല്ല ആനയെപോലും ലക്ഷം നോക്കാൻ അറിയാവുന്ന ഒരാളിനെ ഞാൻ നിനക്ക് പരിചയപ്പെടുത്തി തരാം?? ”
“അതാരാടാ ഇത്രക്കും വലിയ പരിഞ്ഞാനി ”
“ആള് എന്റെ മാമനാ പേര് ശശി ” ബാബു അത് പറഞ്ഞതും ജോണി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു….
” ഹഹഹ…… MGR….”
“MGR…. അതാരാ??????” യെന്ന് ജെറിൻ ചോദിച്ചു???
“എടാ ആളെ നിനക്കറിയാം ray ban കൂളിംഗ് ഗ്ലാസ്സും വെച്ചു ഇതുവഴി കൂടെ കൂടെ സൈക്കിൾ പോകാറുണ്ട്..”
” എടാ ജോണി നിന്റെ തമാശ ഒത്തിരി കൂടുന്നുണ്ട്… ജെറിനെ മാമന് തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞു അത് കൊണ്ടാ ഗ്ലാസ് വെയ്ക്കുന്നെ. നിനക്ക് ഒരു സഹായം ആയിക്കോട്ടെ എന്ന് കരുതിയ ഞാൻ പറഞ്ഞെ…. അപ്പോളാ ഈ കോപ്പന്റെ ഒരു ആക്കൽ. നിനക്ക് വേണമെങ്കിൽ ഞാൻ പുള്ളികാരനോട് നാളെ നിനക്കൊപ്പം വരാൻ പറയാം… ”
” ബാബു നീ…. പുള്ളിയോട് നാളെ എനിക്കൊപ്പം വരാൻ പറ്റുമോന്നു ചോദിക്ക് എനിക്കൊരു സഹായമാകും … ഇവന്റെ ഡയലോഗ് നീ കാര്യമാക്കേണ്ട.. ഒരു മൈ…… അറിയാത്തുമില്ല എന്നാൽ ആൾക്കാരെ കളിയാക്കുന്നതിൽ ഒരു കുറവുമില്ല ” യെന്ന് ജെറിൻ ബോബുവിനോട് പറഞ്ഞു….
” സൂചി എടുക്കാൻ തൂമ്പ കൂലി ചോദിക്കുന്ന ആളാ ഈ പറഞ്ഞ ഇവന്റെ ശശി മ്യാ….. മാൻ ” യെന്ന് ജോണി പറഞ്ഞു തീർന്നതും ബാബു കുറച്ചു കടുത്ത സ്വരത്തിൽ പറഞ്ഞു….
” ജെറിനെ ഇനി ഞാൻ ഇവിടിരുന്നാൽ ഈ വെള്ളപ്പത്തായത്തിനെ ചവിട്ടി കൂട്ടേണ്ടി വരും അത് കൊണ്ട് ഞാൻ പോകുന്നു ” യെന്ന് പറഞ്ഞു ബാബു അവിടെ നിന്നും എഴുനേറ്റു പോകാൻ ഒരുങ്ങി. ബാബുവിന്റെ ഡയലോഗ് കേട്ട ജോണിക്ക് ദേഷ്യം വരുന്ന പോലെ ജെറിന് തോന്നിയത് കൊണ്ടാകാം ജോണിയോട് ജെറിൻ പറഞ്ഞേ….
” പിടിച്ചു മാറ്റാൻ എന്നെ പ്രതീക്ഷിക്കേണ്ട ” അതും കേട്ടതും ജോണിയുടെ ആളി കത്തിയ ദേഷ്യം ഒന്ന് തവിഞ്ഞു…
ആ സായാഹ്നസംഗമം അവസാനിപ്പിച്ചു കൊണ്ട് അവർ മൂവരും അവിടെ നിന്നും പിരിഞ്ഞു…
തുടരും………….