Home Latest ശിവയെ പോലെ ഉള്ള ഒരു കുട്ടിയല്ല ചെമ്പകശ്ശേരി തറവാട്ടിലെ മൂത്ത മരുമകൾ ആയി വരേണ്ടത്…. Part...

ശിവയെ പോലെ ഉള്ള ഒരു കുട്ടിയല്ല ചെമ്പകശ്ശേരി തറവാട്ടിലെ മൂത്ത മരുമകൾ ആയി വരേണ്ടത്…. Part – 29

0

Part – 28 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 29

രചന: ശിവന്യ

ശിവാ…..സൂക്ഷിച്ചു പിടിക്കു മോളേ ….ചായ തുളുമ്പി വീഴുന്നു…..ടീച്ചർ ആണ്….

ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി….

ചായ അഭിക്കു കൊടുക്കു മോളേ….

ഞാൻ അഭിയേട്ടനു നേരെ ചായ നീട്ടി… അഭിയേട്ടൻ എന്റെ മുഖത്തേക്ക് പോലും നോക്കാതെ ചായ വാങ്ങി…ആ മുഖത്തെ ഭാവം എന്താണെന്നു പോലും എനിക്ക് മനസ്സിലായില്ല… തല ഉയർത്തി ഒന്നു നോക്കിയത് പോലും ഇല്ല…

അഭിയേട്ടന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്…അവരുടെ മുഖത്തു ഒരു ഇഷ്ടക്കേടുണ്ടെന്നു എനിക്ക് തോന്നി…അഭിയേട്ടന്റെ അമ്മാവൻ…ഒരു കൗശല്യകാരന്റെ കുടില്ലാത്ത നിറഞ്ഞ ഒരു ചിരിയോടെ എല്ലാം ഇരിക്കുന്നുണ്ട്..പിന്നെ മുത്തച്ഛൻ, അമ്മുമ്മ,ടീച്ചർ പിന്നെ അപ്പുവും അവളുടെ അച്ഛനും അമ്മയും വന്നിരുന്നു.അവരുടെ മുഖത്തു ഞാൻ ഒരു ഭാവ വ്യത്യാസവും കണ്ടില്ല….എപ്പോഴും എന്നോട് കാണിച്ചിട്ടുള്ള സ്നേഹം അതുപോലെ തന്നെ ഇന്നും അവരുടെ മുഖത്ത് ഉണ്ടായിരുന്നു.പക്ഷെ അഭിയേട്ടന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു ദേഷ്യവും ഒരു ഇഷ്ടക്കേടുമൊക്കെ നിറഞ്ഞു നിന്നിരുന്നു…അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കെ എന്റെ മനസ്സിൽ വല്ലാത്തൊരു ഭയം നിറഞ്ഞു….

ഞാൻ ചായ കൊടുത്തിട്ട് മാറി നിന്നു…..ആരും ഒന്നും മിണ്ടാതെ ഇരുന്നു…മുത്തച്ഛൻ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അഭിയേട്ടന്റെ ‘അമ്മ തടഞ്ഞു……

സജീവനും ദേവിക്കും അറിയുമോ ഇല്ലയോ എന്നൊന്നും എന്നെനിക്കറിയില്ല…അവരു തമ്മിൽ അതായത് അഭിയും ശിവയും തമ്മിൽ ഇഷ്ടത്തിലായിരുന്നു….

പെട്ടന്ന് അച്ഛനും അമ്മയും എന്നെ നോക്കി…

ഞാൻ തല താഴ്ത്തി…

പക്ഷെ എനിക്ക് ആ വിവാഹത്തിന് തീരെ താല്പര്യം ഇല്ല…

എല്ലാവരും പരസ്പരം നോക്കി….

അരുന്ധതി…..മുത്തച്ഛൻ ഉറക്കെ വിളച്ചു….

അച്ഛൻ ഒന്നു മിണ്ടാതെ ഇരിക്കൂ….എനിക്ക് പറയുവാൻ ഉള്ളത് ഞാൻ പറയട്ടെ…

ശിവയെ പോലെ ഉള്ള ഒരു കുട്ടിയല്ല ചെമ്പകശ്ശേരി തറവാട്ടിലെ മൂത്ത മരുമകൾ ആയി വരേണ്ടത്….എനിക്കതു ഒരിക്കിലും അംഗീകരിക്കാൻ പറ്റില്ല…. ഞങ്ങളുടെ പടിപ്പുരക്കു പുറത്തു പോലും നിർത്താൻ യോഗ്യത ഇല്ലാത്ത ഒരാളെ എങ്ങനെ എന്റെ മരുമകളായി ഞാൻ കൈ പിടിച്ച് അകത്തേക്ക് കയറ്റും…

അരുന്ധതി…നീ എന്തൊക്കെയാണ് ഈ പറയുന്നത്…നിനക്കെന്താ ഭ്രാന്തു പിടിച്ചോ…

എന്റെ മകന്റെ ഭാവി…അതുമാത്രമാണ് എനിക്ക് പ്രധാനം… അതു ഞാൻ മുൻപും അമ്മാവനോട് പറഞ്ഞതാണ്….അന്നത് കെട്ടിരുന്നെങ്കിൽ …എന്നു ഇവിടെ വരെ വന്നു ഈ അവസ്ഥയിൽ ഇരിക്കേണ്ടി വരുമായിരുന്നില്ല….നമ്മുടെ വീട്ടിൽ തീരേണ്ടിയിരുന്ന ഒരു ചെറിയ പ്രശ്നം ഇത്രയും ആകാനുള്ള കാരണം…അതു അമ്മാവൻ മാത്രമാണ്…

മാധവാ….നീ….ഇവൾ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ…നിനക്കു ഒന്നും പറയാൻ ഇല്ലേ

അച്ഛൻ ഒന്നും ചോദിക്കണ്ട….അരുദ്ധതി പറഞ്ഞതു മാത്രമേ എനിക്കും പറയാൻ ഉള്ളു…
അച്ഛൻ ഞങ്ങൾ പറഞ്ഞത് കേട്ടില്ല…അതുകൊണ്ടു ഇവിടെ വരെ വന്നു ശിവയെ ഒന്നു ഉപദേശിച്ചു കാര്യം പറഞ്ഞു മനസ്സിലാക്കിപ്പിച്ചിട്ടു പോകാമെന്ന് കരുതി…അതുകൊണ്ടു മാത്രമാണ് ഞങ്ങൾ വന്നത്…

അപ്പോഴേക്കും എല്ലാം കേട്ടുകൊണ്ടാണ് റോഷനും അങ്കിളും ആന്റിയും വന്നത്.
അവർക്ക് ദേഷ്യം സഹിക്കാനായില്ല…അച്ഛനും അമ്മയും വല്ലാതെ തളർന്നു പോയിരുന്നു…എനിക്ക് ഒന്നും മനസ്സിലായില്ല…അഭിയേട്ടൻ ആണെങ്കിൽ എന്നെ ഒന്നു നോക്കുന്നു പോലും ഇല്ല..

സജീവാ….നിങ്ങളുടെ കുടുംബ കാര്യത്തിൽ ഞാൻ ഇടപെടുന്നതു ക്ഷമിക്കണം.പക്ഷെ എനിക്കിത് പറയാതെ പറ്റില്ല…കാരണം എന്റെ റോഷുവിനെ പോലെ തന്നെയാണ് ഞാൻ ശിവയേയും കണ്ടിട്ടുള്ളത്……

പിന്നെ നിങ്ങൾ വലിയ എന്തൊക്കെയോ ആണെന്ന് പറഞ്ഞു.. അതെങ്കിലും ആകട്ടെ….പക്ഷെ ശിവയെ ഉപദേശിച്ചു നേരെയാക്കാൻ ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ട്.അതിനു നിങ്ങളുടെ സഹായം വേണ്ട….

അല്ല…ആരു അവിശ്യപ്പെട്ടിട്ടാ നിങ്ങൾ ഇങ്ങോട്ടു വന്നത്…. ഇവരാരെങ്കിലും ചോദിച്ചോ നിങ്ങളുടെ മകനെ…അല്ലെങ്കിൽ മോള് പറഞ്ഞോ നിങ്ങളുടെ മകനെ വിവാഹം കഴിക്കണമെന്ന്….

പപ്പാ….പ്ളീസ്…നിർത്തൂ….റോഷു പതുക്കെ പറയുന്നുണ്ടായിരുന്നു…

എനിക്ക് എന്റെ കണ്ണുകൾ നിറഞ്ഞു ആരേയും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല….അച്ഛനും അമ്മയും വല്ലാതെ തകർന്നു പോയെന്ന് തോന്നി….’അമ്മ കരയുകയായിരുന്നു…അച്ഛൻ എന്തു ചെയ്യണമെന്നറിയാതെ സങ്കടവും നാണക്കേടും കൊണ്ട് തല കുനിച്ചു നിൽക്കുന്നു…എന്റെ അച്ഛനെ ഞാൻ ഒരിക്കലും ഇങ്ങനെ ഒരവസ്ഥയിൽ കണ്ടിട്ടില്ല….ഞാൻ കാരണം എന്റെ അച്ഛൻ അപമാനിക്കപ്പെട്ടു നിൽക്കുന്നതു എനിക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല…മുത്തച്ഛനടക്കം അവരെല്ലാവരും എന്തു പറയണമെന്നറിയതെ നിൽക്കുവായിരുന്നു…പക്ഷെ അഭിയേട്ടൻ മാത്രം അപ്പോഴും ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്നു….

നിങ്ങൾ പറ….എന്തുകൊണ്ട് നിങ്ങൾക്ക് ശിവയെ നിങ്ങളുടെ മരുമകൾ ആക്കാൻ പറ്റില്ല…ശിവക്കു എന്താണ് കുറവ്…
അങ്കിൾ വീണ്ടും ചോദിച്ചു.

കുറച്ച് പഠിപ്പും സൗന്ദര്യവും മാത്രമല്ല നല്ലൊരു തറവാട്ടിലേക്കു വലതുകാൽ വെച്ചു കയറാനുള്ള യോഗ്യത….മറ്റുപലതും ഉണ്ട്…ജാതിയോ മതമോ പോട്ടേ എന്നു വെയ്ക്കാം…പക്ഷെ ഒരു ആട്ടക്കാരിയുടെ കൊച്ചുമകളെ എന്റെ മരുമകളാക്കാൻ എനിക്ക് പറ്റില്ല…ഇനി എനിക്ക് ഒന്നും പറയാനും ഇല്ല..

അതു കേട്ടപാടെ ‘അമ്മ കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടി.അവരെന്താണ് പറഞ്ഞതെന്നോ ‘അമ്മ എന്തിനാണ് കരഞ്ഞുകൊണ്ട് പോയതെന്നോ എനിക്ക് മനസ്സിലായില്ല…..

നിങ്ങൾ പറയണ്ട…എനിക്കും പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്….എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത്…

നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോളൂ…. ഈ കഥകൾ എല്ലാം അറിഞ്ഞതോടെ എന്റെ മകനും ഈ വിവാഹത്തിന് താല്പര്യം ഇല്ല…

അഭി…..നിന്നെ കള്ളത്തരം പറഞ്ഞു വശീകരിച്ച് ഹോട്ടൽ റൂമിലേക്ക് വരെ വിളിച്ചു കൊണ്ടുപോകാൻ നോക്കിയ ഇവളെ നിനക്കു നിന്റെ ഭാര്യയായി വേണോ….ഇപ്പോൾ നീ പറയണം….

അവരു പറഞ്ഞതു കേട്ടു ഞാൻ ഞെട്ടിപ്പോയി…ഞാൻ പെട്ടെന്ന് അഭിയേട്ടനെ നോക്കി…ആ മുഖത്തു ഒരു ഭാവവും ഇല്ലാതെ കല്ലു പോലെ ഇരിക്കുന്നത് കണ്ടു ഞാൻ അമ്പരന്നു പോയി….

അനാവശ്യം പറയരുത്…ഞാൻ ചിലപ്പോൾ നിങ്ങളെ കൊന്നെന്നു പോലുമിരിക്കും….
അച്ഛൻ ദേഷ്യം കൊണ്ടു വിറച്ചു…
അഭി…..നിന്റെ അമ്മയോട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പറഞ

അഭി…..നിന്റെ അമ്മയോട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കാൻ പറഞ്ഞോളൂ…എന്റെ മകൾക്ക് നിന്നെ വേണ്ട…. അതു ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു..അതുകൊണ്ടു ഇനി അവളെ ഒഴിവാക്കാൻ നിങ്ങൾ അനാവശ്യം പറഞ്ഞു പിടിപ്പിക്കേണ്ട….ഈ നിമിഷം എല്ലാവരും എന്റെ വീട്ടിൽ നിന്നും ഇറങ്ങിക്കോണം…

വലിയമ്മ…..എന്തും പറയാമെന്നു വിചാരിക്കരുത്…പിറകെ നടന്നു സ്നേഹിച്ചതും സ്നേഹം പിടിച്ചു വാങ്ങിയതും ഒന്നും അവളല്ല…എട്ടനാണ്…. അവളൊരു പാവം ആണ്…എന്റെ ഏട്ടനോ നിങ്ങൾക്കോ അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ അർഹത ഇല്ല…കഷ്ടം ഏട്ടാ…ഇത്രയും ദുഷ്ടനാകാൻ എന്റെ ഏട്ടന് എങ്ങനെ കഴിയുന്നു…

അപ്പു…..നിർത്തൂ….അവനു വേണ്ടെങ്കിൽ പിന്നെ നിനക്കു എന്താ കുഴപ്പം….

അഭി….പെട്ടന്നു എഴുന്നേറ്റു….എനിക്ക് ശിവന്യയെ വിവാഹം കഴിക്കാൻ ഇഷ്ടമല്ല…അതും പറഞ്ഞു അഭിയേട്ടൻ വേഗം ഇറങ്ങിപ്പോയി….

അഭിയുടെ പിറകെ ബാക്കിയുള്ളവരും…ഒരു ശില പോലെ ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി…കണ്ണുകളിൽ കണ്ണുനീര് പോലും വരാൻ മറന്നു പോയതുപോലെ…

അമ്മാവന്മാരും അമ്മായിമാരും അച്ഛനെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരുന്നു…അമ്മയെ കല്യാണം കഴിച്ചതിന്ന്…മകളെ മറിയാദക്കു വളർത്തിയില്ല…ഒരു നൂറു നൂറ് കുറ്റങ്ങൾ അവർ കണ്ടെത്തിക്കൊണ്ടേ ഇരുന്നു…കേട്ടു മടുത്തിട്ടാവണം അച്ഛൻ റൂമിൽ കയറി കതകടച്ചു…അച്ഛൻ പോയതോടെ അവരെന്റെ നേരെ തിരിഞ്ഞു…അങ്ങനെ ഞാൻ അവർക്ക് മുൻപിൽ ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട കുട്ടിയായി….ഞാൻ കാരണം അവരെന്റെ അമ്മയെയും കുറ്റപ്പെടുത്തികൊണ്ടേ ഇരുന്നു…

അവസാനം എല്ലാവരും പോയി….റോഷു മാത്രം എന്റെ അടുത്തിരുന്നു…

ശിവാ….. പോട്ടേ…നീ വിഷമിക്കല്ലേ…ആരെന്തു പറഞ്ഞാലും നിന്നെ ഞങ്ങൾക്ക് അറിയില്ലേ…

ആ ഒരു വിളിയിൽ ഞാൻ പൊട്ടിക്കരഞ്ഞ് പോയി…

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here