Home Latest അവളുടെ പ്രായത്തിൽ ഞാൻ രണ്ടു പെറ്റു പേറും നിർത്തി കുടുംബം നോക്കുവായിരുന്നു.. Part -2

അവളുടെ പ്രായത്തിൽ ഞാൻ രണ്ടു പെറ്റു പേറും നിർത്തി കുടുംബം നോക്കുവായിരുന്നു.. Part -2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

തരകൻ Part – 2

സന്ധ്യ ദീപം തെളിയിച്ചു കൊണ്ട് ലക്ഷ്മി ഉമ്മറത്തേക്ക് വന്നു.. അപ്പോഴാ പടിപ്പുര വാതിൽ കടന്നു മഹേഷിന്റെ വരവ്…ആ വരവ് കണ്ട ലക്ഷ്മി പറഞ്ഞു….

” അമ്മേ ഇതാ വരുന്നു നിങ്ങളാ മോ…..ൻ ”

” ആഹാ SI സാർ എത്തിയോ എവിടെ ആയിരുന്നടാ ഇതുവരെ???വന്നു വന്നു.. ഇപ്പോൾ ഭക്ഷണമൊന്നും വേണ്ടേതായോ ???? ”

” കുറച്ചു തിരക്കുണ്ടായിരുന്നു അമ്മേ … അതുകൊണ്ട് ഉച്ചക്ക് എത്താൻ കഴിഞ്ഞില്ല…… ”

” ഓഹൊ……എന്താണാവോ സാറിന് ഇത്രയും വലിയ  തിരക്ക്??? ”

” എനിക്ക് പല തിരക്കുകൾ കാണും അതേല്ലാം കളക്ടർ സാറിനെ അറിയിക്കണോ ആവോ??? ”

“അയ്യോ ഒന്നും അറിയിക്കണ്ടയെ… നീ എന്നെ കളിയാക്കുന്ന വാശിക്കെങ്കിലും ഞാൻ കളക്ടർ ആകുമട കൂറ പോലീസെ… പൊന്നു കൃഷ്ണാ ഇപ്രാവശ്യമെങ്കിലും എന്നെ കാത്തു രക്ഷിക്കേണമേ…., ”

” ഹഹഹ….. എങ്ങനെയെങ്കിലും മാഡം ഒന്ന്  കളക്ടർ ആയി കണ്ടാൽ മതി…”

” ലക്ഷ്മി നീയൊന്നു ഒന്ന് നിർത്തിയെ.. മോൻകുട്ടാ നീ കുളിച്ചേച് വാ അമ്മ ചോറ് വിളമ്പി വെയ്ക്കാം ”

” അതെല്ലാം കഴിക്കാം അമ്മ…ഇന്ന് രാത്രി തന്നെ എനിക്ക് അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം നമ്മുടെ വിജയൻ ചേട്ടനെ ഒന്ന് കാണണം ”

” ആര് നമ്മുടെ മുഖ്യൻ പിണറായി വിജയനെയോ?????…..ഹഹഹ… ”

“ആ കലക്ടറെ…. നിർത്ത്  നിർത്ത്…  സഖാവിനെ പാഞ്ഞുള്ള തമാശയൊന്നും വേണ്ട മോളെ….. ഞാൻ കാണാൻ പോകുന്നതേ നമ്മുടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ ചേട്ടനെയാ.. ഈ വർഷത്തെ ബാച്ചില്ലെങ്കിലും  ഒന്ന് കയറി പറ്റാമൊന്നു നോക്കട്ടെ .. വരുന്ന വഴി അച്ഛനെ കണ്ടിരുന്നു അലമാരിയിൽ നിന്നും ഒരു രണ്ടായിരം രൂപ അമ്മയോട്  പറഞ്ഞു വാങ്ങി കൊള്ളാൻ പറഞ്ഞു ”  അത്രയും പറഞ്ഞു മഹേഷ് വീടിനകത്തേക്ക് പോയി..

അധികം വൈകാതെ കുളിച് റെഡിയായി ഭക്ഷണം കഴിക്കാൻ മഹേഷ് അടുക്കളയിലേക്ക് വന്നു. അവിടെ സരസു അമ്മ മഹേഷി നായിയുള്ള ഭക്ഷണം എടുക്കുവായിരുന്നു..

“അമ്മ നാളെ ചേച്ചിയെ കാണാൻ ആരോ വരുന്നുണ്ടെന്നു അച്ഛൻ പറഞ്ഞായിരുന്നു.. ഒന്നും എടുപ്പിടിയെന്നു പറഞ്ഞു വേണ്ട കേട്ടോ.. വെറുമൊരു പത്താം ക്ലാസ്കാരനെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നുവെങ്കിൽ പിന്നെ  എന്തിനാ ഇത്രയും പഠിപ്പിച്ചേ? അതുകൊണ്ട് ഒരു തീരുമാനവും നാളെ എടുപ്പിടിയെന്നു പറഞ്ഞു എടുക്കേണ്ട. ഞാൻ  തിരിച്ചു വന്നിട്ടു മതി എല്ലാം”

” അതൊക്ക നീ നിന്റെ അച്ഛനോട് പറഞ്ഞേരെ.. പിന്നെ അവൾക്കു വയസ്സ്  പതിനെട്ടു അല്ലാ.. അവളുടെ പ്രായത്തിൽ ഞാൻ രണ്ടു പെറ്റു പേറും നിർത്തി കുടുംബം നോക്കുവായിരുന്നു.. പിന്നെ നാളെ നീ തിരിച്ചു വരോ ”

” നാളെ ഉച്ചക്ക്മുന്നേ എത്തും അമ്മേ….എനിക്കൊരു ജോലി ഇല്ലാത്തതു കൊണ്ടാ… അല്ലേൽ ഞാൻ നേരിട്ടു അച്ഛനോട് പറയുമായിരുന്നു… മ്മ്മ്മ്മ്….. ഈ പൊക്കിലെങ്കിലും അതോന്ന് ശെരിയായാൽ മതിയായിരുന്നു…”

” എല്ലാം ശെരിയാകും മോനെ നീ ധൈര്യമായി പൊയ്ക്കോ…. ; എന്റെ ആറ്റുകാൽ അമ്മച്ചി…എന്റെ കൊച്ചിന് ഈ വർഷമെങ്കിലും ജോലി ആയാൽ ഏഴു കാലത്തിൽ  പൊങ്കാല ഇട്ടേക്കമേ…” യെന്ന് കയ്ക്കൂപ്പി  പ്രാത്ഥിച്ചു  കണ്ണു തുറക്കുബോൾ സരസു’അമ്മ കാണുന്നത് ചിരിച്ചു കൊണ്ട് നിൽക്കുന്ന ലക്ഷ്മിയുടെ മുഖമായിരുന്നു….

” എന്റെ അമ്മേ എല്ലാം ശെരിയാകും… പിന്നെ നിങ്ങളുടെ മകൻ ഇപ്പോൾ നിരീശ്വരവാദിയാ അല്ലേടാ????? ഹഹഹ ”

” നീ ചെറുക്കനെ ചൂടുപിടിപ്പിക്കാതെ ഉമ്മറത്തോട്ടു പോയെ.. എന്റെ മോൻ ഈ ജോലി ശെരിയാവാൻ  വെണ്ടിയല്ലേ ഇപ്പോൾ ഈ പാർട്ടിയിലൊക്കെ പോയെ…അല്ലേൽ അവൻ അവന്റെ അപ്പൂപ്പനെ പോലെ കോൺഗ്രസ്‌കാരനല്ലേ.. അല്ലേടാ മോനെ…… ”

” മ്മ്മ്മ്…” എന്നെ മൂളലിൽ മഹേഷ് അതിന് മറുപടി കൊടുത്തുകൊണ്ട് അടുത്ത ഉരുള വായിലേക്ക് വെച്ചു….അങ്ങനെ തമാശകളും പൊട്ടിച്ചിരിക്കളും  ആ വീട്ടിൽ നിറഞ്ഞു നിന്നപ്പോൾ അങ്ങകലെ മറ്റൊരിടത്തു……..
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

“എടാ ജെറിനെ നീ അവിടെ സൂപ്പർവൈസർ ആയിട്ടാണ് ജോലി ചെയുന്നതെന്ന്  നിന്റെ അപ്പനും പിന്നെ നിനക്ക് വിസ്സ നൽകിയ ഏജന്റ് സാംസൺ അങ്കിളും പറഞ്ഞല്ലോ… പിന്നെ നീ എന്തിനാടാ അതും കളഞ്ഞിട്ടു ഓടി പിടിച്ചു ഇങ്ങോട്ട് വന്നേ??? വല്ല മദാമ്മയെയും  കെട്ടി അവിടെ അങ്ങ് കൂടാൻ പാടില്ലായിരുന്നോ…….”

” അത് മതിയായിരുന്നടാ….ജോണി.. നമ്മുടെ ഈ നാട്ടിന്റ സുഖം കിട്ടില്ലല്ലോ പിന്നെ അവിടെ ഒടുക്കത്തെ  തണുപ്പാ… ആ തണുപ്പിൽ രാവിലെ മുതൽ രാത്രി വരെയും ഒരു നൂറു നൂറ്റാമ്പത്തു പേര മേക്കാൻ വലിയ പാടാ മോനെ….. പിന്നെ ബോസ്സിന്റെ ഇംഗ്ലീഷിലെ തെറിവിളിയും കേട്ട് മടുത്തു ഞാൻ… ”

” ഇംഗ്ലീഷിൽ തെറി വിളി കേൾക്കുന്നത് ഒരു രസമല്ലേ അളിയാ…നിന്റെ കീഴിൽ നല്ല ചരക്കുകൾഒക്കെ ഒണ്ടാ അളിയാ ….🤩🤩 നിന്റെയൊക്കെ സമയം ടൈറ്റാനിക് സിനിമ കണ്ട ദിവസം മുതലുള്ള എന്റെ ആഗ്രഹമാണ് ഒന്ന് യൂറോപ്പിലൊക്കെ പോകണമെന്നും ജോലി ചെയ്യണമെന്നും …. അല്ലേലും ദൈവം അങ്ങനെയാ എറിയാൻ അറിയാവുന്നവന്റെ കൈയിൽ  വടികൊടുക്കില്ല ”

” ഹഹഹ…. ജോണിയെ നിന്റെ വടി ആര് കൊണ്ട് പോയടാ ????? ” യെന്ന് ബാബു ചോദിച്ചു???

” ഒന്ന് പോടാ ബാബുമോനെ  ജോണിയുടെ വടി അടിച്ചു മാറ്റാൻ ഈ നാട്ടിൽ ഒരിത്തിയും വളർന്നിട്ടില്ല…. എന്റെ കന്യകത്വം ഒരു മദാമ്മ മാലാഖക്ക് മുന്നിൽ മാത്രമേ അടിയറവുവെക്കുകയുള്ളു.. അതെന്റെ ഒരു വാശിയടാ…. വാശി…. ”

” ഒന്ന് നിർത്തിനാടാ കോപ്പ്…. ഒരു മനഃസമാദാനം കിട്ടുമെന്ന് കരുതിയ ഞാൻ ഇങ്ങോട്ട് വന്നേ അപ്പോളാ അവന്റക്കെ ഒരു മദാമ്മയും ടൈറ്റാനിക്കും ”     യെന്ന് പറഞ്ഞു ജെറിൻ അവിടെയിരുന്ന മദ്യക്കുപ്പി തന്റെ ഗ്ലാസ്സിലേക്ക് ചരിച്ചു.. പക്ഷെ അതിൽ നിന്നും ഒരു തുള്ളി മദ്യം പോലും ഗ്ലാസിലേക്ക് വീണില്ല 🙄🙄

” ഓഹൊ ഇത്‌ തീർന്നോ??? ”

” പിന്നെ ഒരു ഫുൾ എന്നാൽ മൂന്നുപേർ കുടിക്കുമ്പോൾ മൂന്ന് ഒഴിപ്പിനല്ലേ ഉള്ളു ” യെന്ന് ബാബു പറഞ്ഞു

” അത് എന്ത്‌ കണക്കടാ ബാബു…. ”

” കണക്കും ചരിത്രമൊന്നും എനിക്കറിയില്ല… നീ പോയതിൽ പിന്നെ നമ്മുടെ സ്റ്റൈൽ അങ്ങ് മാറ്റി… ഇതാകുമ്പോൾ പെട്ടന്നു കയറുകയും പെട്ടന്ന് ഇറങ്ങുകയും ചെയ്യും ”

” കയറാനും ഇറങ്ങാനും നിന്റെ അച്ഛൻ സോമൻ വല്ല  തെങ്ങു കയറ്റ മത്സരവും  ഇവിടെ നടത്തുന്നുണ്ടോ????

“ഹഹഹ….. അത് നീ അറിഞ്ഞില്ലേ ഇവന്റെ അച്ഛൻ തേങ്ങന്നു വീണു കാലൊടിഞ്ഞു ”

” അയ്യോ…. അതെപ്പോൾ സംഭവിച്ചു.. കഷ്ടമായിപ്പോയി.. എടാ വിവരദോഷി ഒരുത്തനു ഒരു അപകടം പറ്റിയത് ഒരുമാതിരി കോമഡിക്കരുത് (കോമഡിയാക്കരുത് )”

” എടാ ഞാൻ കോമഡി ആക്കിയതല്ല അന്നത്തെ സംഭവം ഓർത്തു ചിരിച്ചു പോയതാ???? ”

” അതെന്താടാ ഇത്രയ്ക്കു ചിരിക്കാൻ ”

” അത് ഞാൻ പറയാം ജെറിനെ….വീണത് എന്റെ അച്ഛനല്ലേ….അല്ലേൽ ഈ പട്ടി ഇനിയും കളിയാക്കും ” യെന്ന് പറഞ്ഞു ബാബു തുടർന്നു

” അച്ഛൻ ഒരു ദിവസം പണിയും കഴിഞ്ഞു നമ്മുടെ സ്കൂൾ വഴിയിലൂടെ വരുമ്പോൾ ഒരു തെങ്ങിൽ തത്ത കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു.അതെടുക്കാമെന്നു കരുതി അച്ഛൻ അതിൽ കയറി. ഭാഗ്യദോഷത്തിന് അതോടിഞ്ഞു അതിനടുത്തുള്ള വീട്ടിലെ പട്ടാളക്കാരന്റെ കുളിമുറിയുടെ മുകളിൽ വീണു. കഷ്ടകാലത്തിനു അതിനകത്തു പട്ടാളവും ഭാര്യയും ഉണ്ടായിരുന്നു.. വീഴ്ചയിൽ ചെറിയ പരുക്കുകൾ ഉണ്ടായിരുന്ന എന്റെ അച്ഛനെ ഒരു കാലും ചവിട്ടി ഓടിച്ചു കേസും കൊടുത്തു, അയാൾ അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു… അതിനാണ് ഈ പട്ടി ഇങ്ങനെ ഓർത്തോർത്തു ചിരിക്കൂന്നേ ”

ഇവർ മൂവരും ബല്യകാല സുഹൃത്തുക്കൾ ജെറിൻ, ജോണി, ബാബു……ജെറിൻ യൂറോപ്പിൽ എവിടെ  നിന്നൊ എത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അതിന് മുന്നേ നാട്ടിൽ തന്നെ മാരുതിയുടെ ഷോ റൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി നോക്കുവായിരുന്നു.അപ്പോളാണ് ഒരു ദിവസം മുന്നേ പറഞ്ഞ സാംസൺ ചേട്ടൻ ഒരു വണ്ടി വാങ്ങാനായി ആ ഷോ റൂമിൽ ചെല്ലുന്നേ. അയാൾ വണ്ടി വാങ്ങിയതുമില്ല ജെറിനെ അവിടെ നിന്നും യൂറോപ്പിലെ ഒരു സൂപ്പർ മാർക്കറ്റിൽ സൂപ്പർവൈസർ ആയി ജോലി കൊടുക്കാമെന്നു പറഞ്ഞു വലിയൊരു തുക ഫീസും വാങ്ങി അങ്ങോട്ടായച്ചു. അവിടെ എത്തിയതിനു ശേഷമാ ജെറിൻന്റെ  സൂപ്പർവൈസേഷൻ പോസ്റ്റ്‌ അവിടത്തെ ഒരു കാലി ഫോമിലേക്കാണെന്നു മനസ്സിലായെ .എങ്ങനെയെങ്കിലും ഒരു പതിനെട്ടു മാസം പിടിച്ചു നിന്നു സാംസൺ ചേട്ടന് കൊടുക്കാൻ കടം വാങ്ങിയ കാശു പലിശ അടക്കം കൊടുത്തിട്ടു വന്ന വരവാ… ഇപ്പോൾ മനസ്സിലായോ ജെറിൻ ആദ്യം പറഞ്ഞ നൂറ് പേരെ മെയ്ക്കുന്ന കാര്യം, ആരെയാണ് മെച്ചതെന്നും.അപ്പോളാണ് ജോണിയുടെ വക ടൈറ്റാനിക്കും മദാമ്മ മാലാഖയും… ജെറിൻ അനുഭവിച്ചത് അവനല്ലേ അറിയൂ…. എന്തായാലും ഒരാൾക്ക് ഒരു നൂറു പശുവിനെ വരെ ഒറ്റയ്ക്ക്  പരിപാലിക്കാൻ കഴുയുമെന്ന് കഴിഞ്ഞ പതിനെട്ടു മാസം കൊണ്ട് ജെറിൻ കോഴ്സ് പഠിച്ചു…..MS in കന്നു പരിപാലനം

ഡിഗ്രി കംപ്ലീറ്റു ചെയ്തില്ലെങ്കിലും മാനേജർ ലെവലിനു താഴെ ഒരു ജോലിക്കും പോകില്ലാ എന്ന വാശിക്കാരനാ ജോണി.. അച്ഛൻ കഴിഞ്ഞ കുറെ വർഷങ്ങളായി കുവൈറ്റിലാ . രണ്ടു പെങ്ങന്മാരെ കെട്ടിച്ചു വിട്ടു. വയസ്സ് അൻപത്തി ഏഴു കഴിഞ്ഞെങ്കിലും  മോന് ജോലി കിട്ടിയിട്ടേ നാട്ടിൽ തിരിച്ചു വരു എന്നെ വാശിക്കാരൻ മിക്കവരും പുള്ളി പെട്ടിയിലെ വരു… കാരണം ജോണിക്ക് വിയർപ്പിന്റെ അസുഖമുണ്ടെ……ബാബു വാണേൽ പ്ലസ് ടു പഠിക്കാൻ ഇവർക്കൊപ്പം ഉണ്ടായിരുന്നു  ഷകീല ചേച്ചിയുടെ നല്ല ഒരു ആരാധകൻ..പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങൾ കിന്നാരത്തുമ്പികൾ ളിലെ അല്ലാത്തത് കൊണ്ട് ബാബു പരീക്ഷ പേപ്പറിൽ സാറിനെ തെറി എഴുതി പേന വെച്ചു കീഴടങ്ങി.. അച്ഛനൊപ്പം തെങ്ങു കയറ്റത്തിൽ സഹായിച്ചു പോകുന്നു. ബാബുവിന്റെ അച്ഛൻ സോമൻ മകന് ഉത്തരവാദിത്തം ഉണ്ടാകട്ടെ എന്ന് കരുതി ഒരു കല്യാണവും കഴിപ്പിച്ചു.. ബാബുവിന്റെ ഉത്തരവാദിത്ത കൂടുതൽ ഒരു കുട്ടി ആയപ്പോൾ ആ പെണ്ണ് സ്വന്തം വീട്ടിലേക്കു തിരിച്ചു പോയി …കൂട്ടുകാരൻ ലണ്ടനിൽ നിന്നും വന്ന പാർട്ടി നടക്കുവാണിവിടെ…എന്തായാലും ബാബു തന്റെ അച്ഛന്റെ കതന കഥ പറഞ്ഞപ്പോൾ ജെറിനും ചിരി അടക്കാനായില്ല. അങ്ങനെ ഒരു പൊട്ടിച്ചിരിയും കോലാഹലങ്ങളും അവസാനിച്ചപ്പോൾ ജോണി ജെറിനോട് ചോദിച്ചു???

” അല്ല അളിയാ നീ എന്നാ തിരിച്ചു പോണേ?? അതോ ഇനി ഒരു കല്യാണമൊക്കെ കഴിച്ചിട്ടേ പോകുന്നോളാ….. ”
ഏതൊരു പ്രവാസി നാട്ടിൽ വന്നാലും കൂട്ടുകാരും നാട്ടുകാരും ചോദിക്കുന്ന സ്ഥിരം ചോദ്യം????

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here