Home Latest കല്ലു കേട്ടത് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു കിച്ചുവേട്ടൻ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം… Part –...

കല്ലു കേട്ടത് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു കിച്ചുവേട്ടൻ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം… Part – 5

0

Part 4 –  വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 5

“കല്ലൂ പോണ്ടേ കരച്ചിൽ മതിയാക്കി എഴുന്നേൽക്ക് മോളേ ”
തലയിണയിൽ മുഖം അമർത്തി കിടക്കുന്ന അവളെ ശിവ അവളെ കുലുക്കി വിളിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടെ ഉള്ള എങ്ങലടികളിൽ കല്ലുവിന്റെ ശരീരം ചെറുതായി വിറകൊള്ളുന്നുണ്ട് കുറച്ചു നേരത്തെ പരിശ്രമത്തിനോടുവിൽ കല്ലു എഴുന്നേറ്റിരുന്നു
“6 മണിയായി പോണ്ടേ നമുക്ക്”
കല്ലു വേണ്ടന്ന് തലയാട്ടി
“പോകാതിരുന്നാൽ എങ്ങനെയാടി ചേച്ചിയമ്മയോടും വല്യച്ചനോടും നീ എന്ത് മറുപടി പറയും ”
കല്ലു അതിന് ഉത്തരം ഒന്നും ഇല്ലാതെ മുഖം താഴ്ത്തി ഇരുന്നു
“വാ എഴുന്നേറ്റ് മുഖം കഴുകി ഡ്രസ്സ്‌ മാറ് എന്തായാലും പോയല്ലേ പറ്റൂ”

ശിവ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് കയറ്റി അവൾ തന്നെ മാറാൻ ഉള്ള ഡ്രെസ്സും എടുത്ത് കൊടുത്തു. സ്വാതി കോളേജിൽ നിന്ന് എത്തിയിരുന്നു കല്ലുവിന്റെ കിടപ്പു കണ്ടു കാര്യം എന്താന്ന് അറിയാൻ വന്നെങ്കിലും ശിവ ഒന്നും തുറന്നു പറഞ്ഞില്ല
“ശിവ നീ ഇങ്ങനെ മനുഷ്യനെ ടെൻഷൻ ആക്കാതെ എന്താ കാര്യം എന്ന് പറ
സ്വാതി വീണ്ടും റൂമിലേക്ക് വന്നുകൊണ്ടു പറഞ്ഞു”

“കൊച്ചേ തന്നോട് ഇത് എത്രാമത്തെ തവണായാ പറയുന്നേ ഒന്നും ഇല്ലാന്ന് ”
“സത്യം പറ അവൾടെ കിച്ചുവേട്ടന്റെ വിശേഷം വല്ലതും അറിഞ്ഞോ അത് കൊണ്ടാണോ”
‘തനിക്കിതു എങ്ങനെ അറിയാം’ എന്ന ഭാവത്തിൽ ശിവ സ്വാതിയെ നോക്കി
“എനിക്കറിയാം”
ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി സ്വാതി പറഞ്ഞു
“അത് വല്ലതും ആണോ കാര്യം”
“ഉം”
“എന്താഎന്താ അയാൾക്ക് പറ്റിയെ അയാൾ ഒക്കെ അല്ലേ”
സ്വാതി ടെൻഷനായി
“അയാൾ ഒക്കേ ആണ്”
“പിന്നെ എന്താ പ്രശ്നം”
“കിട്ടുവിനെ കല്യാണം കഴിക്കുന്നത് അയാളാ ”
“എന്ത്?…അത്…. അതെങ്ങനെ അയാൾ ഒരേ സമയം രണ്ട് പേരെയും”
“ഏയ്‌ അങ്ങനെ ഒന്നും അല്ല”
“പിന്നെ”
പറയാണോ വേണ്ടയോ എന്ന് കുറച്ചു നേരം ചിന്തിച്ചിരുന്ന ശേഷം ശിവ വീണ്ടും പറഞ്ഞു തുടങ്ങി

“കുറച്ചു നാൾ മുൻപ് കല്ലുവിന്റെയു കിട്ടുവിന്റെയും ബര്ത്ഡേ ആയിരുന്നല്ലോ അന്ന് കിട്ടൂ അവളുടെ ഫ്ലാറ്റിൽ ഒരു ബര്ത്ഡേ പാർട്ടി നടത്തി കിച്ചൂനെ കൂടി വിളിച്ചിട്ടുണ്ടായിരുന്നു അന്ന് അവിടെ വെച്ച്
അവർക്കൊരു അബദ്ധം പറ്റി
രണ്ടു പേരും ഡ്രിങ്ക് ചെയ്തിരുന്നു എന്നാ കിട്ടു പറഞ്ഞത്.”
സ്വാതി ഒന്നും മനസിലാവാതെ അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നു
“നൗ കിട്ടൂ ഈസ്‌ പ്രേഗ്നെന്റ്”
“വാട്ട്‌ ”

സ്വാതി ഇരുന്നിടത്തു നിന്ന് ഒച്ചയെടുത്തു കൊണ്ട് എഴുന്നേറ്റു ഇത് കേട്ടുകൊണ്ട് ആണ് ബാത്‌റൂമിൽ നിന്ന് കല്ലു ഇറങ്ങി വന്നത് കല്ലു കേട്ടത് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു കിച്ചുവേട്ടൻ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം അറിയണ്ടായിരുന്നു എന്ന് അവൾക്കു തോന്നി അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി സ്വാതി ഓടി അവളുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു നിന്നു
“എന്ത് പറഞ്ഞു നിന്നെ സമാധാനിപ്പിക്കണം എന്നെനിക്കറിയില്ല എല്ലാം സഹിക്കാൻ ഈശ്വരൻ നിനക്ക് കരുത്തു തരട്ടെ”
അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് സ്വാതി പറഞ്ഞിട്ട് മുറി വിട്ടു പോയി ശിവ അവളെ പിടിച്ചു കട്ടിലിൽ കൊണ്ടിരുത്തി അവൾ കരഞ്ഞു ശാന്തമാകും വരെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ശിവ അവൾക്ക് കൂട്ടിരുന്നു 6.20ആയപ്പോഴേക്കും അവർ പോകാൻ ഇറങ്ങി മെർലിനും വീണയും എത്തും മുൻപ് പോകാൻ പറഞ്ഞതും സ്വാതി ആയിരുന്നു അവർ കൂടി വന്നു കഴിഞ്ഞുള്ള യാത്ര പറച്ചിൽ ഒക്കെ കല്ലുവിനു ബുദ്ധിമുട്ട് ആകും എന്ന് അവൾക്കു തോന്നി ശിവക്കും അത് ശെരി ആണെന്ന് തോന്നി ഒരു ഓട്ടോ പിടിച്ചു അവർ സ്റ്റേഷനിലേക്ക് പോയി കൃത്യ സമയത്തു തന്നെ ട്രെയിൻ യാത്ര തുടങ്ങി റിസേർവ് ചെയ്ത സീറ്റ്‌ നമ്പർ കണ്ടെത്തി അവർ ഇരുന്നു കല്ലു ചുറ്റും ഉള്ളതൊന്നും അറിയുന്നില്ലയിരുന്നു ഏതോ ഓർമകളിൽ അവളുടെ കണ്ണുകർ നിറഞ്ഞു തൂകി കൊണ്ടിരുന്നു രാത്രി ഭക്ഷണം കഴിക്കാൻ ശിവ നിർബന്ധിച്ചിട്ടും കല്ലു കൂട്ടാക്കിയില്ല പിന്നെ ശിവക്കും കഴിക്കാൻ തോന്നിയില്ല കല്ലുവിന് മിഡിൽ ബെർത്ത്‌ ആണ് കിട്ടിയത് അവളെ ഉറക്കാൻ കിടത്തിയിട്ടാണ് ശിവ തന്റെ അപ്പർ ബർത്തിൽ ഉറങ്ങാൻ കിടന്നത്.കല്ലു പഴയ പല ഓർമകളിലും ശ്വാസം മുട്ടി ഉറക്കം വരാതെ കിടന്നു. ഉറക്കമില്ലാത്ത ആ രാത്രിക്ക് ഒടുവിൽ പുലർച്ചെ രണ്ടരയോടെ അവർ നാട്ടിൽ എത്തി. അനന്ദു അവരെ കൂട്ടി കൊണ്ടു പോകാൻ സ്റ്റേഷനിൽ വന്നിരുന്നു അവർ ഏതു കമ്പാർട്മെന്റിൽ ആണ് എന്ന് നേരത്തേ ശിവയെ വിളിച്ചു ചോദിച്ചിരുന്നത് കൊണ്ടു കോച്ച് പൊസിഷൻ നോക്കി അവരുടെ കമ്പാർട്ട്മെന്റ് നിർത്താൻ സാധ്യത ഉള്ളിടത് അനന്ദു അവരെ കാത്തു നിന്നു

“ഇവൾക്ക് എന്ത് പറ്റി”
കല്ലുവിന്റെ ബാഗ് എടുത്ത് കൊണ്ടു നടക്കുന്നതിനിടയിൽ കരഞ്ഞു വീർതിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അനന്ദു ചോദിച്ചു
“തലവേദന”
ശിവ അവളിടെ ബാഗ് എടുത്ത് കൊണ്ടു നടന്നുകൊണ്ട് അനന്ദുവിന് മറുപടി കൊടുത്തു
“ആണോ കല്ലു”
അവൾ അതേ എന്ന് തലയാട്ടി ആനന്ദുവിന് അത് വിശ്വാസം ആയില്ല സ്റ്റേഷന് വെളിയിൽ കാർ പാർക്ക്‌ ചെയ്തിരിക്കുന്ന ഇടം വരെ നടക്കുന്നതിനിടയിൽ പല തവണ അനന്ദു കല്ലുവിന്റെ മുഖത്തേക്ക് നോക്കി. ശിവ ആദ്യം തന്നെ ഡോർ തുറന്നു അകത്തു കയറി കല്ലു കയറാൻ തുടങ്ങും മുൻപ് അനന്ദു അവളുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് നെറ്റിൽ കൈവെച്ച് നോക്കി
“നല്ല ചൂടുണ്ടല്ലോ?”
അവൻ പറഞ്ഞു
എവിടെ നോക്കട്ടെ ശിവ കല്ലുവിനെ പിടിച്ചു അടുത്തിരുത്തി നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി ചൂട് ഉണ്ട്
“ഹോസ്പിറ്റലിൽ പോണോ കല്ലു”
അനന്ദു ഡ്രൈവർ സീറ്റിലേക്ക് കയറിക്കൊണ്ട് ചോദിച്ചു
“ഇപ്പോഴോ?”
ശിവ അത്ഭുതത്തോടെ ചോദിച്ചു
“എസ് കെ ക്ലിനിക് നടത്തുന്ന ഡോക്ടർ ഇല്ലേ സന്തോഷ്‌ അയാളുടെ വീട്ടിൽ പോകാം ഇവിടെ അടുത്താ”

“അതിന്റെ ഒന്നും അവശ്യം ഇല്ല അനന്ദു ഏട്ടാ വീട്ടിൽ പോയി ഒന്നു ഉറങ്ങിയാൽ അവൾ ഒക്കെ ആകും”
അനന്ദു കല്ലുവിന്റെ കാര്യത്തിൽ കൂടുതൽ കരുതൽ കാണിക്കുന്നത് കണ്ടു ശിവക്ക് ദേഷ്യം വരാൻ തുടങ്ങി
“എനിക്കു ഒന്ന് കിടന്നാൽ മതി അനന്ദു ഏട്ടാ”
കല്ലു പതിയെ പറഞ്ഞു അത് മതിയോ എന്ന ഭാവത്തിൽ അവൻ കല്ലുവിന്റെ നേർക്ക് നോക്കി അവൾ തെളിച്ചമില്ലാത്ത ഒരു ചെറു ചിരി അവനു സമ്മാനിച്ചു.15മിനിറ്റത്തെ യാത്ര കൊണ്ട് അവർ തറവാട്ടിൽ എത്തി ശ്രീദേവിയും ഉദയനും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു കല്ലു അമ്മയെ കണ്ടതും ഓടി ചെന്നു ആ നെഞ്ചിൽ വീണു അലറി വിളിച്ചു കരയാൻ തോന്നി എങ്കിലും കടിച്ചു പിടിച്ചു ഒതുക്കി എന്നിട്ടും ഒന്ന് രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു അമ്മയെ

അമ്മയെ കാണാത്തിരുന്നു കണ്ട സന്തോഷം കൊണ്ടാണെന്നു കരുതി ആരും അത് കാര്യമാക്കിയില്ല അവളുടെ ആ പ്രവർത്തിയിൽ ശിവ ഒരു നിമിഷത്തേക്ക് ഭയപ്പെട്ടു.കല്ലു അവളുടെയും കിട്ടുവിന്റെയും മുറിയിലേക്ക് പോയി ഡോർ അടച്ചിരിക്കുന്നത് കണ്ട് കല്ലു അവിടെ തന്നെ നിന്നു
“കല്ലു മോളില് മുറി ശെരിയാക്കിട്ട് ഉണ്ട് മോളേ”
ശ്രീദേവി അവിടേക്കു വന്നുകൊണ്ട് പറഞ്ഞു ശിവയും കല്ലുവും ശ്രീദേവിയുടെ ഒപ്പം മുകളിലേക്കു നടന്നു ഗസ്റ്റുകൾ വരുമ്പോൾ മാത്രം ഉപയോഗിക്കുന്ന മുറി തുറന്നു അകത്തേക്ക് കയറി

“കുറച്ചു നേരം കിടന്നോ രാവിലെ അമ്മ വന്നു വിളിക്കാം ”
കല്ലുവിന്റെ നെറുകയിൽ തലോടി പറഞ്ഞു കൊണ്ടു ശ്രീദേവി പറഞ്ഞു അവൾ പതിയെ തലയാട്ടി ശ്രീദേവി വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി കല്ലു പതിയെ കട്ടിലിലേക്ക് ചാഞ്ഞു ശിവയും അവളോടൊപ്പം കയറി കിടന്നു
നെറ്റിയിൽ ഒരു തണുത്ത സ്പർശം അനുഭവിച്ചാണ് കല്ലു ഉണർന്നത് ഭാരിച്ച കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു അവൾ പരാജയപ്പെട്ടു
“നല്ല പനിയുണ്ടല്ലോ ”
അമ്മയുടെ ശബ്ദം കല്ലു തിരിച്ചറിഞ്ഞു
“കല്ലൂ മോളേ കണ്ണ് തുറക്ക് ”
ശ്രീദേവി വീണ്ടും അവളുടെ കവിളിൽ തട്ടി ഉണർത്താൻ നോക്കി ശ്രീദേവിയുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ട് ശിവ ഞെട്ടി എഴുന്നേറ്റു കല്ലു എന്തെങ്കിലും അബദ്ധം കാണിക്കുമോന്ന് പേടിച്ചു വെളുക്കുവോളം അവൾക്ക്

കാവലിരിക്കുകയായിരുന്നു ശിവ എപ്പോഴോ അറിയാതെ അവളുടെ കണ്ണ് ചിമ്മി പോയിരിന്നു ശ്രീദേവിയുടെ വിളി കേട്ടപ്പോൾ കല്ലു എന്തെങ്കിലും അബദ്ധം ചെയ്തോ എന്നാണ് ശിവ ആദ്യം ചിന്തിച്ചത് തന്റെ അടുത്ത് കിടക്കുന്ന അവളെ കണ്ടപ്പോൾ ശിവ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു
“എന്താ ചേച്ചിയമ്മേ? ”
“കല്ലുന് നല്ല പനി വിളിച്ചിട്ട് മിണ്ടുന്നില്ല”
ശിവ കല്ലുവിന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി പൊള്ളുന്ന പനി അനന്ദു പറഞ്ഞത് പോലെ ഇന്നലെ രാത്രി തന്നെ ഡോക്ടറിനെ കാണിക്കേണ്ടതായിരുന്നു എന്നവൾക്ക് തോന്നി. ശ്രീദേവിയുടെ ശബ്ദം കേട്ട് ആനന്ദുവും ഉദയനും കിട്ടുവും മുറിയിലേക്ക് വന്നു
“എന്ത് പറ്റി”
ഉദയൻ ആകുലതയോടെ ശ്രീദേവിയോട് ചോദിച്ചു
“കല്ലുന് നല്ല പനി വിളിച്ചിട്ട് മിണ്ടുന്നില്ല ”
അവളുടെ കിടപ്പു കണ്ട് അനന്ദുവിന്റെ ഉള്ളൂലഞ്ഞു അവൻ ദേഷ്യത്തോടെ ശിവയെ നോക്കി അവൾ മുഖം കുനിച്ചു
ഉദയനും അടുത്ത് വന്നു അവളെ തൊട്ട് നോക്കി
“അനന്ദു ഹോസ്പിറ്റലിൽ കൊണ്ട് പോകാം ”
അയാൾ ആനന്ദുവിനു നേർക്കു നോക്കി കൊണ്ടു പറഞ്ഞു

അനന്ദു അവളെ കൈകളിൽ എടുത്തുകൊണ്ടു പുറത്തേക്ക് നടന്നു ഉദയനും ശ്രീദേവിയും അവന്റെ പിന്നാലെ പോയി ശ്രീദേവി വേഗം പോയി കാറിന്റെ ഡോർ തുറന്നുകൊടുത്തു അനന്ദു കല്ലുവിനെ ബാക്ക് സീറ്റിലേക്ക് കിടത്തി
“അമ്മായി വരണ്ട ആൾക്കാരൊക്കെ വന്നു തുടങ്ങും ആരെങ്കിലും ഇവിടെ വേണം”
അനന്ദു ശ്രീദേവിയോടായി പറഞ്ഞു അവർ നിറഞ്ഞ കാണുകൾ തുടച്ചു കൊണ്ട് തലയാട്ടി
” ഞാൻ കൂടെ പോകാം വല്യച്ഛ ”
ശിവ ഓടി ഇറങ്ങി വന്നു കാറിലേക്ക് കയറി അനന്ദു കാർ സ്റ്റാർട്ട്‌ ചെയ്തു പോയി കാർ കണ്ണീൽ നിന്നും മറഞ്ഞപ്പോഴേക്കും ശ്രീദേവിയും ഉദയനും അകത്തേക്ക് കയറി പോയി കിട്ടൂ മാത്രം ഉമ്മറപ്പടിയിൽ കണ്ണുനീർ വാർത്തു നിന്നു തന്റെ പ്രവർത്തി കൊണ്ടാണ് അവൾക്കു ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ഓർക്കേ അവൾക്ക് തന്നോട് തന്നെ ദേഷ്യം തോന്നി അവൾ ദേഷ്യത്തിൽ മുറിയിലേക്ക് പോയി മേശയിൽ ഇരുന്ന ഫ്ലവർവേസും ടൈംപീസും ഉൾപ്പെടെ എല്ലാം തട്ടി മറിച്ചിട്ടു ദേഷ്യം തീർക്കാൻ നോക്കി ശബ്ദം കേട്ട് അവിടേക്ക് വന്ന ശ്രീദേവി കണ്ടത് വാതിലിനു അടുത്ത് വരെ പൊട്ടി ചിതറി കിടക്കുന്ന ഫ്ലവർ വെസ് കഷ്ണങ്ങൾ ആണ്
“എന്താ കിട്ടൂ ഇത് എന്താ നീ ഈ കാട്ടുന്നെ ”
അവർ അകത്തേക്ക് കയറാതെ വാതിൽക്കൽ നിന്നുകൊണ്ട് കിട്ടുവിനു നേരെ ദേഷ്യപ്പെട്ടു
“എനിക്കു ഭ്രാന്ത്‌ എന്താ അത്ര അറിഞ്ഞാ മതിയോ”

അവൾ അവരോട് ദേഷ്യപ്പെട്ടു ഡോർ വലിച്ചടച്ചു അടഞ്ഞ വാതിലിനു മുന്നിൽ അവർ പകച്ചു നിന്നു
കിട്ടൂ കട്ടിലിൽ ചെന്നിരുന്ന് മുഖം പൊത്തി കരയാൻ തുടങ്ങി കുറച്ചു നേരം കരഞ്ഞപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി താൻ ചെയ്യുന്നതാണ് ശെരി എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി
നെറുകയിൽ ആരോ തലോടുന്ന പോലുള്ള തോന്നലിലാണ് കല്ലു പതിയെ കണ്ണു തുറന്നത്
അനന്ദു അവളുടെ അടുത്ത് തന്നെ ഇരിക്കുകയായിരുന്നു
“കണ്ണു തുറന്നോ പേടിപ്പിച്ചു കളഞ്ഞല്ലോ നീ ”
അനന്ദു അവളെ നോക്കി ചിരിയോടെ പറഞ്ഞു അവൾ അവനു നേർക്ക് ഒന്ന് ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു
“ഹോസ്പിറ്റലിലാ ബിപി ഡൌൺ ആയി പനി വല്യ കുഴപ്പമില്ല രണ്ടു ഇഞ്ചക്ഷൻ കൊണ്ടു ഇപ്പൊ കല്ലു ഓക്കേ ആയി ”

അവൾ ചുറ്റും നോക്കുന്നത് കണ്ടു അവൻ പറഞ്ഞു കല്ലുവിന്റെ ഇടത്തേ കൈപ്പത്തി രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു കൊണ്ട് അനന്ദു അവളെ നോക്കി ഇരുന്നു കല്ലുവിന് ആ പിടി വിടുവിക്കണം എന്നുനടിരുന്നെങ്കിലും അതിനാകാതെ അവൾ കിടന്നു . ശിവ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് അവിടേക്ക് വന്നു അനന്ദു കല്ലുവിന്റെ കയ്യുംപ്പിടിച്ചിരിക്കുന്നത് കണ്ട് അവൾ പെട്ടന്ന് കാൾ കട്ട്‌ ചെയ്തു അടുത്തേക് വന്നു

“അനന്ദു ഏട്ടാ ”
ശിവ ഉച്ചത്തിൽ വിളിച്ചു ഉള്ളിലുള്ള ദേഷ്യം കൊണ്ടു അവൾ പോലും അറിയാതെ അവളുടെ ശബ്ദം ഉയർന്നു പോയതാണ് അവളുടെ ഒച്ച കേട്ട് അനന്ദുവും കല്ലുവും ഞെട്ടി അവളെ നോക്കി
“എന്താടി”
അനന്ദു ഈർഷ്യയോടെ ചോദിച്ചു അവന്റ ഭവമാറ്റം കണ്ട് ശിവ ഒന്ന് പേടിച്ചു
“അല്ല എപ്പോ ഡിസ്ചാർജ് ചെയ്യും എന്ന് ഡോക്ടറോഡ് ചോദിക്കൊന്ന് ”
“ഉം ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം”
അവളെ ഒന്ന് കലിപ്പിച്ചു നോക്കിട്ടിട്ട് അവൻ ഇറങ്ങി നടന്നു. വേറെ കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് ഉച്ചയോടെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. കല്ലുവിന് ക്ഷീണം ഉള്ളത് കൊണ്ടു അവൾ വീണ്ടും പോയി കിടന്നു ശിവയും അനന്ദുവും കല്യാണവീട്ടിലെ തിരക്കിൽ ബിസിആയി

കല്ലു ചെറിയ ഒരു മയക്കത്തിൽ ആയിരുന്നു സ്വപ്നമാണോ സത്യമാണോ എന്നറിയാത്ത ഒരു കാഴ്ചയുടെ ഭ്രമത്തിലായിരുന്നു അവൾ. ഒരു സുന്ദരിയായ പെൺകുഞ്ഞ് ഓമനത്തം തുളുമ്പുന്ന മുഖം വിടർന്ന കണ്ണുകൾ അവളുടെ ഉണ്ട കവിളുകളിൽ ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ അവൾ പിച്ചവെച്ചു ഓടുകയാണ് താൻ അവളുടെ പിന്നാലെയും പെട്ടെന്ന് കാലുകൾ തറയിൽ ഉറച്ചു പോയി അനക്കാൻ പോലും കഴിയുന്നില്ല കല്ലു ഞെട്ടി ഉണർന്നു കാലുകളിൽ ആരോ പിടിച്ചിരിക്കുന്നു അവൾ തല ചരിച്ചു നോക്കി. നിറകണ്ണുകളോടെ കിട്ടൂ.

കല്ലു പെട്ടന്ന് പിടഞ്ഞ് എഴുന്നേറ്റു കിട്ടൂ കാലിൽ നിന്നുള്ള പിടി വിട്ടു മാറി നിന്നു
“കല്ലു മോളേ എന്നെ വെറുക്കല്ലേ എനിക്കു…. എനിക്കു വേറെ വഴി ഇല്ല ”
കല്ലു ഒന്നും പറയാതെ ജനലിലൂടെ പുറത്തേക്കു നോക്കി അവളുടെ കണ്ണുകൾ നീറി പുകഞ്ഞുകൊണ്ട് വീണ്ടും കണ്ണുനീർ വാർത്തു
“കല്ലു നീ എന്തേലും ഒന്ന് പറ… എന്നെ ഒന്ന് നോക്കുക എങ്കിലും ചെയ്യ്”
കിട്ടൂ ഒരു കരച്ചിലോടെ കട്ടിലിലേക്ക് ഇരുന്നു
കല്ലുവിന്റെ കൈകൾ കവർന്നു
“തെറ്റ് പറ്റി പോയടി അത് … അതൊരു ശാപമായി എന്റെ വയറ്റിൽ വളർന്നില്ലായിരുന്നെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഞാൻ കടന്നു വരില്ലായിരുന്നു ഇപ്പൊ എനിക്കു വേറെ വഴിയില്ല”

കല്ലു ഒന്നും മിണ്ടാതെ ഇരുന്നു ശരീരം മുഴുവൻ പൊള്ളി പടരുന്ന പോലെ തന്റെ പ്രണയം ഇപ്പൊ തന്റെ അനുജത്തിയുടെ ഗർഭത്തിന് കാരണക്കാരൻ വെറുപ്പോടെ കൈകൾ വിടുവിച്ചു അവൾ തിരിഞ്ഞിരുന്നു
“കല്ലു നീ ജിത്തൂവേട്ടനെയും ശപിക്കരുത്..
നീ ബോധം ഇല്ലാതെ ഇരുന്നപ്പോ നീ എന്ന് കരുതിയാ എന്നെ…”
“എനിക്ക് കേൾക്കണ്ട കിട്ടൂ ഞാൻ ആരെയും ശപിക്കില്ല നീ പൊയ്ക്കോ”
കല്ലു വീണ്ടും കാട്ടിലിലേക്ക് വീണു കരഞ്ഞു
കിട്ടൂ കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റ് പുറത്തേക്കു നടന്നു വാതിലിനടുത്തു ചെന്നു ഒന്ന് കൂടി കല്ലുവിനെ തിരിഞ്ഞു നോക്കി കല്ലുവിന്റ പതിഞ്ഞുള്ള കരച്ചിൽ കേൾക്കാം ചുണ്ടിൽ ഊറിയ ചിരിയുമായി കിട്ടൂ മുറിയിലേക്ക് നടന്നു അവൾ ഈ രാത്രി മുഴുവൻ കരഞ്ഞു തീർക്കട്ടെ ഹൃദയം മുറിഞ്ഞു നിലവിളിക്കട്ടെ ഈ അവസ്ഥ തരണം ചെയ്താൽ എല്ലാം ശെരിയാകും ഞാൻ ഈ ചെയ്യുന്നതൊക്കെ അവളുടെയും എന്റെയും നല്ലതിന് വേണ്ടി ആണ് ഞാൻ ചെയ്യുന്നതാണ് ശെരി ഞാൻ ചെയ്യുന്നത് മാത്രം ആണ് ശെരി എങ്കിലും ഇടയ്ക്കിടെ നിന്റെ കണ്ണീരിൽ എന്റെ ഹൃദയം തെറ്റി പോകുന്നു കല്ലു അന്നും അങ്ങനെ അല്ലേ സംഭവിച്ചത് നിന്റെ കണ്ണീരു കണ്ടിട്ടല്ലേ ഞാൻ ജിത്തേട്ടനെ നിനക്ക് തന്നത് അതിന് മുന്നേ ഞാൻ അല്ലേ അയാളെ കണ്ടത് ഇഷ്ടപ്പെട്ടത്. അങ്ങനെ ഒരാൾ നമ്മുടെ പിന്നാലെ ഉണ്ടെന്ന് ആദ്യം കണ്ടത് ഞാൻ അല്ലേ എനിക്ക് വേണ്ടി ആണ് അയാൾ പിന്നാലെ നടക്കുന്നത് എന്നോർത്ത് ആദ്യം സ്വപ്നം കണ്ടതും ഞാനല്ലേ. അങ്ങനെ ഒരു വികാരം എനിക്കു ആരോടും തോന്നില്ല എന്ന് കരുതിയ എന്നെ തോൽപ്പിച്ചു കൊണ്ട് എന്റെ മനസ്സിൽ ആദ്യമായി തോന്നിയ ഇഷ്ടം.ആദ്യ പ്രണയം. അയാൾ നിനക്ക് വേണ്ടി ആണ് പിന്നാലെ നടന്നത് എന്നറിഞ്ഞപ്പോൾ വിഷമത്തിനേക്കാളും അപമാനിക്കപ്പെട്ട പോലെ ആണ് കല്ലൂ എനിക്കു തോന്നിയത് എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട എന്ന തോന്നലിലാണ് അയാളിൽ നിന്നും നിന്നെ വിലക്കിയത് പക്ഷേ നിന്റെ കണ്ണുനീരിൽ ഞാൻ മാറി ചിന്തിക്കേണ്ടി വന്നു അയാളെ നിനക്ക് വിട്ടു തന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു അയാൾ നിന്റെ പ്രണയമാണ് നിന്റെ പുരുഷനാണ് എന്നൊക്കെ എന്നിട്ടും ഉള്ളിന്റെ ഉള്ളിൽ എവിടെയോ അയാളോടുള്ള പ്രണയം അണയാതെ കിടന്നു. ജോലിക്ക് ബാംഗ്ലൂരിലേക്ക് പോയതും അയാളോട് അടുക്കാൻ തന്നെ ആയിരുന്നു പക്ഷേ അയാൾ എന്നെ എപ്പോഴും അകറ്റി നിർത്തി. ഒരു ദിവസം എങ്കിലും എന്റെ പ്രണയമായി ജിത്തൂവേട്ടൻ വേണം എന്ന ചിന്ത മനസ്സിൽ ഉറച്ചു പോയ സമയത്താണ് ബര്ത്ഡേ പാർട്ടി അർറേൻജ് ചെയ്തതും ജിത്തൂവേട്ടനെ ക്ഷണിച്ചതും നീ ആണെന്ന് കരുതി എങ്കിലും അയാൾ എന്നെ സ്വികരിക്കട്ടെ എന്ന് കരുതി ആണ് നിനക്ക് അയാൾ സമ്മാനമായി തന്ന ദവാണിയും ഉടുത്തു മുന്നിൽ ചെന്നു നിന്നത്.

‘എന്റെ പൊന്നൂ :എന്ന് വിളിച്ചുകൊണ്ട് ചേർത്ത് പിടിച്ചു ഇടത്തേ കവിളിൽ പല്ലുകൾ ആഴ്ത്തിയതേ ഉള്ളു. ആ രാത്രി മുഴുവൻബോധമില്ലാതെ ഉറങ്ങുന്ന ജിത്തുവേട്ടന്റെ നെഞ്ചിൽ തല വെച്ച് കിടന്നപ്പോൾ ആണ് കല്ലൂ ജിത്തുവേട്ടനെ ഒരിക്കലും നിനക്കു വിട്ടു തരാൻ പറ്റില്ല എന്ന് മനസിലായത് അതിന് വേണ്ടി ആണ് ജിത്തുവേട്ടൻ എന്നെ ചീത്തയാക്കി എന്ന് പറഞ്ഞു അയാളുടെ മുന്നിൽ കരഞ്ഞു കൂവിയത്. മാസം ഒന്ന് തികഞ്ഞപ്പോൾ ഗര്ഭണി ആണെന്ന് പറഞ്ഞു ആത്മഹത്യാ ഭീഷണി മുഴക്കി ഈ വിവാഹം വരെ കൊണ്ടെത്തിച്ചതു ഇപ്പൊ അയാൾക്ക്‌ എന്നോട് ദേഷ്യം ആയിരിക്കും പോകെ പോകെ എന്റെ പ്രണയ കൊണ്ട് നിന്നെ ഒന്ന് ഓർക്കുക പോലും ഇല്ലാതെ ആക്കും ഞാൻ .അതിനെനിക്ക് കഴിയും കല്ലു. നാളുകൾ കഴിഞ്ഞു പോകുമ്പോ നിന്റെ ജീവിതത്തിലും ഒരാൾ വരും നീ ഒരു പാവം ആയതു കൊണ്ട് നിന്നെ വിവാഹം കഴിക്കുന്ന ആൾ അയാൾ ആരായാലും നിന്നെ പൊന്നു പോലെ നോക്കും അതെനിക്ക് ഉറപ്പാ ജീവിതത്തിൽ പിന്നെ നീയും ഞാനും ഹാപ്പി ആയിരിക്കും

കിട്ടു മനസ്സിൽ ഓർത്തുകൊണ്ട് താഴേക്കു വന്നു
“കിട്ടൂ ബ്യൂട്ടീഷൻ വന്നു നീ വാ ”
കാവൂ അവിടേക്കു വന്നു കിട്ടൂവിനെ കൂട്ടിക്കൊണ്ട് റൂമിലേക്ക്‌ പോയി ജീവിതത്തിലെ പുതിയ സ്വപ്‌നങ്ങൾ കണ്ടുകൊണ്ട് കിട്ടൂ വിവാഹ ചമയങ്ങൾ അണിഞ്ഞു

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here