Home Latest അന്ന് ഇതെങ്ങാണം എനിക്ക് അറിയാമായിരുന്നെങ്കിൽ നിങ്ങളെ ഞാൻ വിഷം തന്നു കൊന്നേനെ… Part – 1

അന്ന് ഇതെങ്ങാണം എനിക്ക് അറിയാമായിരുന്നെങ്കിൽ നിങ്ങളെ ഞാൻ വിഷം തന്നു കൊന്നേനെ… Part – 1

0

രചന : S Surjith

തരകൻ Part – 1

പ്രിയ വായനക്കാരെ നമ്മുടെ സാധരണ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ ചില സംഭവവികാസങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് വരാം. ചിലപ്പോൾ അതിന് കാരണക്കാർ നമ്മുടെ സമൂഹത്തിൽ നമുക്കൊപ്പം ജീവിക്കുന്ന സാധാരണ വ്യക്തിത്വങ്ങൾ ആയിരിക്കും. അങ്ങനെ ഒരു ചെറിയ സംഭവത്താൽ ജീവിതം മാറിമറിഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥ നിങ്ങൾക്കു മുന്നിൽ ഒരു ഹാസ്യ രൂപത്തിൽ അവതരിപ്പാനുള്ള എന്റെ ഒരു ചെറിയ പരിശ്രമം നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങട്ടേ…

തരകൻ
➖️➖️➖️➖️➖️
” എടീ സരസു…… നീ..ഇന്ന് ഇങ്ങോട്ടു എഴുന്നള്ളൂ…. എനിക്കെ പോയിട്ടു വേറെ പണിയുണ്ട്… ”

” പറയുന്ന കേട്ടാൽ തോന്നും ഇതും കഴിഞ്ഞു കളക്ടർ ഉദ്യോഗത്തിന് പോകണമെന്ന്… ആ ചെല്ലപ്പന്റ കടയുടെ പിന്നാമ്പുറത്തു പോയിരുന്നു കൂട്ടുകാരോട് ചേർന്നു കട്ടക്കിട്ട് കുടിക്കാനല്ലേ??? അതല്ലേ ഇത്‌ തീർത്ത ശേഷമുള്ള പണി.. ഇന്ന് താമസിച്ചു പോയാലെ അതിൽ കുറച്ചു കുടിച്ചാൽ മതി… ”

“അതേ …… ഞാൻ നല്ല  വിർത്തിയായി അധ്വാനിച്ചിട്ടാ ഡീ  കുടിക്കുന്നെ.. അല്ലാതെ നിന്റെ തന്ത തന്ന സ്ത്രീധനം കൊണ്ടല്ലാ … നിന്റെ കഥാപ്രസംഗം നിർത്തിയിട്ടു… പശുകുട്ടിക്കുള്ള മരുന്നിങ് എടുക്കടി… പു.. മോളെ ???”

” ദാ കൊണ്ട് വരുന്നു മനുഷ്യാ… അവിടെ കിടന്നു തുള്ളാതെ. പശു പേടിച്ചു കയറും പൊട്ടിച്ചു എങ്ങട്ടെങ്കിലും  പോകും.. ”

അത്രയും പറഞ്ഞു സരസു’അമ്മ കമലൻ ചേട്ടന് പശുകുട്ടിക്കുള്ള മരുന്നുമായി തൊഴുത്തിൽ എത്തി..
മരുന്നും കൊടുത്തു കൊണ്ട് പറഞ്ഞു….

” നിങ്ങളോട് ഞാൻ പല ആവർത്തി പറഞ്ഞിട്ടുണ്ട്.. ചത്തു പോയ എന്റെ തന്തക്ക് വിക്കരുതെന്നു.. ”

” വിളിച്ചാൽ നീ എന്നാ ചെയ്യും…… എന്നെ നീ അങ്ങ് മൂക്കെ വലിച്ചു കേറ്റു… ഒന്ന് പോടി.ഞാൻ ചാവുന്ന വരെയും  നിന്റെ തന്തക്ക്‌ വിളിക്കും അത് കേൾക്കാൻ വയ്യങ്കിലെ ഡാവോസ് (ഡിവോഴ്സ് ) വാങ്ങി പൊയ്ക്കോ നല്ല കത്തിര് പോലത്തെ പെണ്ണിനെ എനിക്ക് ഇനിയും കിട്ടും ” യെന്ന് പറഞ്ഞു കമലൻ ചേട്ടൻ മീശയൊന്ന് പിരിച്ചു

” കിട്ടും.. കിട്ടും നല്ല ശെരിക്കും കിട്ടും..  കൊന്ന കമ്പിനു നല്ല  പെട… മക്കളെ കെട്ടിക്കാറായി… അപ്പോഴാ ഇങ്ങേരെ ഒരു ഡാവോസ്.. മോൻകുട്ടൻ   (കമലൻ സരസു  ദാമ്പതി കളുടെ ഇളയ മകൻ )   ഇന്നിഞ്ഞു വരട്ടെ…. അവനും കൂടി അറിയട്ടെ അവന്റെ അച്ഛന്റെ മനസ്സിലിരിപ്പ് ,കതിരോ നിലവിളക്കോ എന്ത്‌ വേണോ അവൻ തീരുമാനിക്കട്ടെ??????”

” എടീ മണ്ടായടച്ചവളെ …..എഴുനേറ്റു പോടീ…. അവനെയൊക്കെ പഠിപ്പിച്ച കാശു ഉണ്ടായിരുന്നങ്കിൽ ഒരേക്കർ പറമ്പ് വാങ്ങിക്കാമായിരുന്നു.. രണ്ടു മക്കളുണ്ടായിട്ട് എന്ത്‌ ഫലം.. മൂത്തോൾ എന്താ ഫില്ലറ്റ ( MPhil) ബുള്ളറ്റ പഠിച്ചിട്ടു തുണിക്കടയിൽ മുറിച്ചു കൊടുക്കാൻ പുറപ്പെട്ടതല്ലേ???അതും ഇത്രയും പാച്ചിട്ടു (പഠിച്ചിട്ട് ) ഇനി പട്ടിണി കിടന്നാലും അവള് ഈ വീട്ടിന്നു അമ്മാതിരി പണിക്കു പോണ്ടാ……ദാ അവളോട് പറഞ്ഞേരെ നാളെ ഒരു കൂട്ടർ കാണാൻ വരുന്നൂടെന്നു..അവരോട്  കാണാമോണ സംസാരിക്കാൻ നിൽക്കാതെ സമ്മതിച്ചോളാൻ.. നമ്മുടെ തരകൻ (ബ്രോക്കർ )വാസുവിന്റെ ഇടപാടിലാ… ചെറുക്കന് ടൗണിൽ കച്ചവടമാ,പിന്നെ കാണാനും തരക്കേടില്ലന്ന് പറഞ്ഞു.. കുറേയായി കളക്ടർ പരീക്ഷ എഴുതി നടക്കുന്നു മൂക്കിൽ പല്ല് വന്നാലും അത് കിട്ടുന്ന ലക്ഷണമില്ലാ… അതുകൊണ്ട് കെട്ടി കുടുംബം ഉണ്ടാക്കി ജീവിക്കാൻ  പറ അവളോട്  ”

“മ്മ്മ്മ്മ്മ്…. നിങ്ങള് അല്ലെ അവളുടെ അച്ഛൻ എന്താവെച്ചാ ചെന്നു പറ മോളോട്.. ആട്ടെ ചെറുക്കൻ എത്ര വരെ പഠിച്ചു…”

”  ഞാൻ പറയാൻ പോയാൽ അവൾ വല്ല താറുതലയും പറയും.. പിന്നെ ഞാൻ കാലേ വാരി നിലത്തടിക്കേണ്ടി വരും അതോർത്തിട്ടാ ഒന്നും മിണ്ടാത്തെ..പിന്നെ  ചെറുക്കന്റെ പഠിപ്പൊന്നും ഞാൻ തിരക്കിയില്ല..കണക്കു കൂട്ടാനും കുറക്കാനും അറിയാം…. അഞ്ചാം ക്ലാസ്സിൽ മൂന്നു തവണ തോല്പിച്ചപ്പോൾ  അല്ലേ  ഞാൻ പഠിപ്പു നിർത്തിയത്.. നിന്റെ അമ്മാവൻ എന്നെ  മനഃപൂർവം തോൽപിച്ചതാ.  കോളേജിൽ പഠിച്ച നിന്നെ ഞാൻ കെട്ടിയേച്ചു  നിനക്ക് എന്തിനെകിലും ഒരു കുറവ് ഞാൻ വരുത്തിട്ടുണ്ടോടി ”

” എന്റെ അച്ഛന് എന്നെ കടലിൽ കൊണ്ട് പോകാനുള്ള വണ്ടി കൂലി ഇല്ലാത്തതു കൊണ്ട് നിങ്ങൾക്കു എന്നെ കെട്ടിച്ചു തന്നു ”

“ഇപ്പ്പാ….. ഒരുബട്ടവളെ … നിനക്കു വന്നിരുന്ന എല്ലാ നല്ല  കല്യാണങ്ങളും  മുടക്കിട്ട് തന്നെയാടി… ഈ കമലൻ നിന്നെ കെട്ടിയത് ”

” എന്റെ  അമ്മച്ചിയാണേ.. അന്ന് ഇതെങ്ങാണം എനിക്ക് അറിയാമായിരുന്നെങ്കിൽ നിങ്ങളെ ഞാൻ വിഷം തന്നു കൊന്നേനെ ”

” എന്നാ കൊല്ലാടി നീ കൊന്നോ രണ്ടു മക്കളൊക്കെ ആയില്ലേ… ഞാൻ ചത്താലും നീ പട്ടിണി ആവില്ലല്ലോ ”

“നിങ്ങൾ ചത്താൽ ഈ കന്നുകളികളെ ആര് നോക്കും?????”

” ഓഹൊ…..അതാണപ്പോൾ കാര്യം..കന്നുകളികളെ നോക്കാൻ വേണ്ടിയാ നീ എന്നെ കൊല്ലാതെ വെച്ചിരിക്കുന്നെ??  അല്ലേടി  ”  ഇത്രയൊക്കെ ആയപ്പോൾ അടുക്കളയിൽ നിന്നും ഒരു ശബ്ദം

” നിങ്ങൾ രണ്ടാളും നിർത്തുന്നുണ്ടോ അതോ ഞാൻ ചെറുക്കനെ വിളിക്കണോ??? ”

ആ ശബ്ദം കമലൻ സരസു  ദാമ്പതി കളുടെ മൂത്ത മകൾ ലക്ഷ്മി യുടേതായിരുന്നു ഈ കഥയിലെ നായിക. പുള്ളിക്കാരി  MPhil ലൊക്കെ കഴിഞ്ഞു സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു. അനിയൻ മോൻകുട്ടൻ എന്ന് വിളിപ്പെരുള്ള മഹേഷ്‌ ഒരു S I ടെസ്റ്റ്‌ഒക്കെ എഴുത്തി റാങ്കലിസ്റ്റിൽ പേര് ഉള്ളത് കൊണ്ട് ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തടസങ്ങൾ നീക്കാൻ ഭരണപക്ഷ പാർട്ടി പ്രവർത്തനവുമായി നടക്കുന്നു. കമലൻ ചേട്ടനും സരസു അമ്മയു കെട്ടിയ കാലം  മുതലുള്ള വഴക്കാ നടക്കുന്നെ. ഇവർക്ക് രണ്ടാൾക്കും പേടിയുള്ള ഒരേഒരു വ്യക്തി സ്വന്തം മകൻ മഹേഷിനെ മാത്രമാ.. അതുകൊണ്ടാ കുറച്ചു മുന്നേ ലക്ഷ്മി ചോദിച്ചേ ചെറുക്കനെ വിളിക്കണോന്ന് ?? ആ ഒരു ചോദ്യത്തോട് കൂടി കമലൻ ചേട്ടന്റയും സരസു അമ്മയുടെയും ഇന്നത്തെ പരുപാടി ഏകദേശം അവസാനിച്ചു.. കമലൻ ചേട്ടൻ ഇങ്ങനെ വിടുവാത്വരം  പറയുമെങ്കിലും മക്കളെന്നാൽ ജീവനാണ്. പക്ഷെ ഒരേയൊരു പ്രശ്നം. AK ആന്റണി ചാരായം നിർത്തിയതിൽ പിന്നെ പട്ട കിട്ടുന്നില്ല. കേരളത്തിൽ എപ്പോളും ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഏതു സർക്കാരും തട്ടി കയറുന്നതു പാവം മധ്യപാനികളുടെ നെഞ്ചതേക്കാണല്ലോ?????അങ്ങനെ തട്ടി കയറി കയറി മദ്യത്തിന്റെ വില  ഒരു സാധാരണക്കാരന് സഹിക്കുന്നതിനു അപ്പുറമായപ്പോൾ നമ്മുടെ കമലൻ ചേട്ടനും ഷെറിങ് ആയി കുടി. അപ്പോൾ പിന്നെ വിളക്ക് വെക്കുന്നതിനു മുന്നേ ചെല്ലപ്പൻ ചേട്ടന്റെ കടയിൽ എത്തിയില്ലങ്കിൽ അന്നത്തെ കുടി മുടങ്ങും. അതടിച്ചില്ലങ്കിൽ കമലൻ ചേട്ടന് പിന്നെ മേലുവേദനയും. എന്തായാലും എല്ലാ ജോലികളും തീർത്തു കുളിച്ച് റെഡിയായി ഉമ്മറത്ത് വന്നപ്പോഴേക്കും അദ്ദേഹംത്തിന്റെ ഫോൺ ശബ്ദിച്ചതു . ആ ഫോൺ കൈയിൽ എടുത്തു കൊണ്ട് സരസു’അമ്മ പറഞ്ഞു…

” ഓഹ് സമയമായിട്ടും കാണാത്തതു കൊണ്ട് സഖി മാർ വിളിക്കാവും…. ”

” നീ സംസാരം നിർത്തിട്ടു അതിങ് താടീ  ”

യെന്ന് പറഞ്ഞു ആ ഫോൺ കമലൻ ചേട്ടൻ സരസു’അമ്മയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി. അപ്പോഴേക്കും  ഫോണിലെ നിലവിളി ശബ്ദം നിലച്ചിരുന്നു… ആരാ വിളിച്ചതെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് ആ ഫോണുമായി ലക്ഷ്മിയുടെ അരുകിലേക്ക് ചെന്നു…

” മോളെ എന്നെ ആരാ ഇപ്പോൾ വിളിച്ചതെന്ന് ഒന്ന് നോക്കിയെടി ”

ലക്ഷ്മി ആ ഫോൺ വാങ്ങി നോക്കിയേച്ചു പറഞ്ഞു…. ” അച്ഛാ അതൊരു bvk എന്നാ  ഇതിൽ വന്നേ ”

” നീ അതിലെ അവസാന നമ്പർ ഒന്ന് പറഞ്ഞെ??? ”

” അത് അച്ഛാ….8060″

” ഓഹ് മനസിലായി അത് തരകൻ വാസുവാ… അവൻ എന്നാത്തിനാ ഇപ്പോൾ വിളിക്കുന്നെ??  ”

” അതിനാണോ ഈ bvk.. ഹഹഹ….. ” യെന്ന് പറഞ്ഞു  ലക്ഷ്മി ചിരിച്ചു

” എന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചു ഞാൻ എഴുതി b  ബ്രോക്കർ  v  വാസു k കാട്ടുമുക്ക് ”

” എന്നിട്ടാണോ അച്ഛൻ അവസാനത്തെ നമ്പർ ചോദിച്ചേ???  ”

” അത് അതിൽ ഇനിയും bvk യുണ്ട്.. അപ്പോൾ അവസാന നമ്പർ കണ്ടാൽ ആളെ പിടികിട്ടും.. എങ്ങനെ യൊണ്ട് അച്ഛന്റെ ബുദ്ധി 😊”

” ഇക്കണക്കിനു എന്റെ പേര് എന്താ ഇതിൽ എഴുതിയിരിക്കുന്നതെന്നു ദൈവത്തിനറിയാം.”

“അത് ഞാൻ ഇപ്പോൾ നോക്കിയമ്മേ A  എന്ന എഴുതിയേക്കുന്നെ ”

” ഓഹൊ A അതിന്നി എന്തോ ആവോ…. എടീ പെണ്ണെ നീ പോയി കുളിച്ച് വിളക്ക് വെക്കാൻ നോക്ക്… നിങ്ങളൊന്നു പോ മനുഷ്യ…. ഇവിടെ നിന്ന് ചുറ്റുകറങ്ങി കള്ള് കിട്ടിയില്ലന്ന് പറഞ്ഞു രാത്രിയിൽ വന്നു കരഞ്ഞാലുണ്ടല്ലോ  എടുത്തു തൊഴുത്തി കൊണ്ടിടും ഞാൻ ”

” നിന്റെ അമ്മാവനെ കൊണ്ട് കിടത്തടി തൊഴുത്തിൽ ”

” ഇപ്പോൾ എന്റെ തന്തക്ക് വിളി നിർത്തിയിട്ടു അമ്മാവനെ പറയുന്നാ ”

” അമ്മേ ഒന്ന് നിർത്തുന്നുണ്ടോ…. അച്ഛാ ഒന്ന് പോയെ ചുമ്മാ സന്ധ്യ നേരത്തു ഉമ്മറത്ത് കിടന്നു കലിപ്പിലി ഉണ്ടാക്കാതെ ”

“മോള് പറഞ്ഞത് കൊണ്ട് ഞാൻ പോകുന്നു….” യെന്ന് പറഞ്ഞു കമലൻ ചേട്ടൻ അവിടെ നിന്നും നടന്നകന്നു..

” അമ്മ സത്യത്തിൽ അമ്മക്ക് ഇഷ്ടമല്ലാതെയാണോ അച്ഛനെ കെട്ടിയെ??? ”

” ഇഷ്ടമില്ലാതാണോടി..നിന്നെയൊക്കെ രണ്ടെണ്ണത്തിനെ ഞാൻ പെറ്റെ…നിന്റെ അച്ഛന് എന്താടി ഒരു കുറവ്… ഈ പ്രായമായിട്ടും നിന്നെയൊക്കെ കഴ്ട്ടപെട്ട് മൂന്നു നേരം തിന്നാൻ തരുന്നില്ലേ???? നിന്നായൊക്കെ രണ്ടിനെയും പഠിപ്പിച്ചില്ലേ??? പിന്നെ ഞാൻ അങ്ങേരെ പറയുന്നത് നീയൊന്നും കാര്യമായിട്ടെടുക്കേണ്ട.. അത് കണ്ടു നീയൊന്നും അങ്ങേരെ ഭരിക്കാമെന്ന് ഞാൻ ജീവിച്ചിരിക്കുമ്പോൾ കരുതേണ്ട…നിന്റെ അച്ഛനെ എന്റെ വായിന്നു കെട്ടില്ലെങ്കിലെ ഉറക്കം വരൂല്ല.. ”

” ചുമ്മാതല്ലാ വലിയമ്മാവൻ പറയുന്നേ.. നിങ്ങള് രണ്ടാളും ആൾക്കാരെ മണ്ടന്മാരാക്കാനാ ഈ ഒച്ചപ്പാടും ബഹളവും ഉണ്ടാകുന്നെന്ന് ”

” എന്റെ അമ്മാവനല്ലേ… അതും അതിന്റെ അപ്പുറവും പറയും നിന്റെ അച്ഛനെ അയാൾക്ക്‌ ഇഷ്ടമല്ല… പണ്ടെങ്ങോ ആരോ ഇരുട്ടടി അടിച്ചു.. അത് നിന്റെ അച്ഛൻ എന്ന് കരുതി എന്തെല്ലാം പ്രശ്നങ്ങൾ അന്നുണ്ടാക്കി ”

” എന്താ അത് സത്യമല്ലേ?? അച്ഛനല്ലേ അന്ന് വലിയമ്മാവനെ ഇരുട്ടടി അടിച്ചേ ”

” ഓഹൊ അപ്പോൾ നീയും തുടങ്ങിയോ… പോയി കുളിച്ച് വിളക്ക് വെയ്ക്കടി… നിന്നു പഴപുരാണം  പറയാതെ ”

അതും കേട്ടു ഒന്ന് നീട്ടി മൂളി കൊണ്ട് ലക്ഷ്മി വീടിനുള്ളിലേക്ക് പോയി. സത്യത്തിൽ ആ അമ്മാവന് ഇരുട്ടടി കൊടുത്തത് കമലൻ ചേട്ടൻ തന്നെ ആയിരുന്നു.. അഞ്ചാം ക്ലാസ്സിൽ തോൽപിച്ചതിന്റെ വാശി തീർത്തതാ… അത് സരസുഅമ്മയെയും കെട്ടി അവിടെ വിരുന്നിനു പോയപ്പോൾ.. കുറെ കാലമായി കമലൻ ചേട്ടൻ  മനസ്സിൽ കൊണ്ട് നാടന്നാ ഭാരം  വിരുന്നു പോയ അതേ രാത്രിയിൽ ഈ അമ്മാവൻ മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ നല്ല കൊന്നകമ്പിനു വിർത്തിക്കു അങ്ങ് പൂശി.. ഇരുട്ടായത് കൊണ്ട് അമ്മാവന് ആളേ വ്യക്തമായി കാണാൻ കഴിഞ്ഞില്ല… എന്നാലും ഇന്നും അത് ചെയ്തത്  കമലൻ ചേട്ടൻനാണെന്നു അമ്മാവൻ വിശ്വസിക്കുന്നു ….

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here