Home Latest കുറച്ചു ദിവസമായി ഒന്നിനും ഒരു മൂഡില്ല എവിടെയെങ്കിലും ചുരുണ്ടു കൂടി ഇരിക്കാൻ ആണ് താല്പര്യം… Part...

കുറച്ചു ദിവസമായി ഒന്നിനും ഒരു മൂഡില്ല എവിടെയെങ്കിലും ചുരുണ്ടു കൂടി ഇരിക്കാൻ ആണ് താല്പര്യം… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 4

ലഞ്ച് ബ്രേക്കിനു ശേഷം ഉള്ള ആദ്യ അവർ കാളിന്ദിക്ക് ക്ലാസ്സ്‌ ഉണ്ട്. കുറച്ചു ദിവസമായി ഒന്നിനും ഒരു മൂഡില്ല എവിടെയെങ്കിലും ചുരുണ്ടു കൂടി ഇരിക്കാൻ ആണ് താല്പര്യം. പഴയ പല കാര്യങ്ങളും ഓർത്തു കണ്ണുനിറക്കുക എന്നത് സ്ഥിരമായി. സ്വാതി അത് കാണുമ്പോൾ ഒക്കെ സ്നേഹത്തിലും ദേഷ്യർത്തിലും ഓരോന്ന് പറഞ്ഞു അവളുടെ മനസ് മാറ്റി എടുക്കാൻ നോക്കും ക്ലാസ്സ്‌ എടുക്കാൻ പോകാൻ താല്പര്യം ഇല്ലാതിരുന്നിട്ടും കല്ലു സ്റ്റാഫ്റൂമിലെ അവളുടെ സീറ്റിൽ നിന്നു എഴുന്നേറ്റു ബുക്കുകളുമായി ക്ലാസ്സിലേക്ക് നടന്നു എക്സാം ആകാറായത് കൊണ്ട് പോർഷൻ തീർക്കാൻ ക്ലാസ്സിൽ പോയേ പറ്റു എന്ന അവസ്ഥയാണ്.

അവൾ ക്ലാസ്സിലേക്ക് കയറി അറ്റൻഡൻസ് എടുക്കാൻ തുടങ്ങിയപ്പോഴേക്കും ശബ്ദമുഖരിതമായ ക്ലാസ്സ്‌ പതിയെ ശാന്തം ആകാൻ തുടങ്ങി കാവേരിയുടെ ക്ലാസ്സ് പൊതുവേ കുട്ടികൾക്ക് ഇഷ്ടമാണ് വളരെ നന്നായി തന്നെ അവൾ ക്ലാസ്സ്‌ എടുക്കും കുട്ടികളോടോപ്പോം അവരിലൊരാളായി തമാശ പറഞ്ഞും വിശേഷങ്ങൾ പറഞ്ഞും കുട്ടികൾക്ക് ബോറടിക്കാതെ ക്ലാസ്സ്‌ അവസാനിപ്പിക്കും കുട്ടികളുടെ മനസറിഞ്ഞു പഠിപ്പിക്കാൻ അച്ഛന്റെ അദ്ധ്യാപന രീതി പിന്തുടർന്നതാണ് അവളെ സഹായിച്ചത്. പുതിയ പാർട്ട്‌ ഒന്നും പഠിപ്പിക്കാൻ തോന്നിയില്ല പഠിപ്പിച്ച പാർട്ടിന്റെ ഇമ്പോർട്ടൻറ് പോർഷൻസും പ്രീവിയസ് എക്സാം ക്യുസ്റ്റൈൻസും പറഞ്ഞു ആ അവർ കഴിച്ചു കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് വന്നു.

അവൾക്ക് തലവേദന എടുക്കുന്ന പോലെ തോന്നി ഹാൻഡ്ബാഗിൽ തപ്പി ഒരു ടാബ്ലെറ്റ്‌ എടുത്ത് കഴിച്ചുകൊണ്ട് സീറ്റിലേക്ക് ഇരുന്നു ഇരുകൈകളിലും തലയും താങ്ങി ഉള്ള അവളുടെ ഇരുപ്പ് കണ്ടു കൊണ്ടാണ് കിഷോർ സ്റ്റാഫ്‌ റൂമിലേക്ക്‌ വന്നത് എന്ത് പറ്റി എന്ന് അവളോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത സീറ്റിൽ പത്രം വായനയിൽ മുഴുകി ഇരിക്കുന്ന മനോജ്‌ സർനെ കണ്ടപ്പോൾ ചോദിക്കാൻ വന്നതൊക്കെ അവൻ വിഴുങ്ങി ഗോസിപ് ഉണ്ടാക്കാൻ മനോജ്‌ സർനെ കഴിഞ്ഞേ ആളുള്ളൂ കിഷോർ അവന്റെ സീറ്റിൽ ചെന്നിരുന്നു ടെസ്റ്റ്‌ ബുക്കും വായിച്ചു ഇരിക്കുന്ന ഭാവത്തിൽ ഇരുന്നു കൊണ്ട് ഇടയ്ക്കിടെ കാളിന്ദിയെ വീക്ഷിച്ചു.കുറച്ചു ദിവസമായുള്ള അവളുടെ മാറ്റം കിഷോറും ശ്രദ്ദിച്ചിരുന്നു. അവൾക്കു എന്തോ മാനസിക വിഷമം ഉണ്ടെന്ന് അവനു തോന്നി അതെന്താന്ന് അറിയാൻ കിഷോറിൽ ആകാംഷ നിറഞ്ഞു.പത്ര വായന കഴിഞ്ഞപ്പോൾ മനോജ്‌ സർ സ്റ്റാഫ്‌ റൂമിൽ നിന്ന് പുറത്തേക്കു പോയി അത് കണ്ട് ഉടനെ തന്നെ കിഷോർ എഴുന്നേറ്റ് കല്ലുവിന് അടുത്തേക്ക് വന്നു ഒന്ന് രണ്ടു നിമിഷം സംശയിച്ചു നിന്നിട്ട് അവൻ പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു കല്ലു കണ്ണുകൾ തുറന്നു മുഖം ഉയർത്തി അവനെ നോക്കി

“മിസ്സിന് എന്താ സുഖമില്ലേ?”
“ഉം തലവേദന ചെന്നികുത്തിന്റെയാ”
അവൾ പറഞ്ഞ മറുപടി വിശ്വാസിക്കാൻ അവനു തോന്നിയില്ല
“ഹോസ്പിറ്റലിൽ പോണോ രണ്ടു ദിവസമായിട്ട് മിസ്സിന് ആകെ ഒരു ഉന്മേഷം ഇല്ലാത്ത പോലെ”
“ഏയ്‌ അങ്ങനെ ഒന്നും ഇല്ല ഞാൻ ടാബ് എടുത്തിട്ടുണ്ട് ”
“ഉം ചെന്നിക്കുത്താണെങ്കിൽ ആയുർവേദ മരുന്ന് വല്ലതും നോക്കുന്നതാ നല്ലത് ”
“ഉം”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു
“ഒരു കട്ടൻ അടിക്കാൻ വരുന്നോ കാന്റീനിൽ തലവേദനക്ക് ഒരു ആശ്വസം കിട്ടും’
കുറച്ചു നേരത്തെ മൗനത്തിനു ശേഷം കിഷോർ ചോദിച്ചു കല്ലുവിന് അത് നിരസിക്കാൻ തോന്നില്ല ഒരു കട്ടൻകുടിച്ചാൽ തലവേദനക്ക് ആശ്വാസം തോന്നും എന്ന് അവൾക്കും തോന്നി അവൾ സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി അവർ ഒരുമിച്ചു കാന്റീനിലേക്ക് നടന്നു
“ഇപ്പൊ എങ്ങനെ തലവേദനക്ക് കുറച്ചു ആശ്വാസം തോന്നുന്നുണ്ടോ ”
ക്യാന്റീനിൽ ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമായി കട്ടന്റെ ചൂടും കടുപ്പവും ആസ്വദിച്ചു ഇരിക്കുകയായിരുന്നു അവർ
“ഉം”
കാളിന്ദി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ മൂളി
“പിന്നെ പറയൂ മിസ്സിന്റെ വീട്ടുവിശേഷങ്ങൾ ഒക്കെ നമ്മൾ ഇതുവരെ ശെരിക്കു പരിചയപ്പെട്ടിട്ടില്ലല്ലോ ”

“സർ സർന്റെ വിശേഷങ്ങൾ പറയൂ അത് കഴിഞ്ഞു ഞാൻ പറയാം ”
“ഉം ഓക്കേ പേരറിയാല്ലോ?”
“ഉം അറിയാം”
” നാട് ഇത് തന്നെ വീട്ടിൽ അച്ഛൻ അമ്മ രണ്ട് അനിയൻമാർ അച്ഛൻ ചെറിയൊരു കോൺട്രാക്ട്ർ ആണ് അമ്മ പാവം പിടിച്ച ഒരു വീട്ടമ്മ അനിയന്മാർ രണ്ട് പേരും പഠിക്കുവാണ് ഒരാൾ ജേർണിലിസം ഇളയ ആൾ ബിഫാം”
“ഉം”
കല്ലു ശ്രദ്ധയോടെ കേട്ടിരുന്നു മൂളി
“ഇനി പറയൂ മിസ്സിന്റെ വിഷങ്ങൾ’
“എന്റെ വിഷങ്ങൾ എന്ന് പറയുമ്പോൾ…”
“ഓക്കേ ഞാൻ ചോദിക്കാം വീട്ടിൽ ആരൊക്കെ ഉണ്ട്”

“വീട്ടിൽ ഇപ്പൊ അച്ഛൻ അമ്മ അച്ഛമ്മ അനിയത്തി”
“നിങ്ങൾ രണ്ടു പെൺകുട്ടികൾ ആണോ?”
“അല്ല മൂന്നു പേര് ആണ് ഒരു ചേച്ചി കൂടി ഉണ്ട് ചേച്ചിടെ മാര്യേജ് കഴിഞ്ഞു’
“ഓഹ് അപ്പൊ അനിയത്തിയുടെ മാര്യേജ് ആണ് അടുത്ത് നടക്കാൻ പോകുന്നത് ”
“ഉം അതേ 9 മിനിറ്റ് വത്യാസം മാത്രം ഉള്ള അനിയത്തി ”
‘ഓഹ് നിങ്ങൾ ട്വിങ്സ് ആണോ? ”
“ഉം പക്ഷെ ഐഡന്റിറ്റിക്കൽ അല്ല”
“അച്ഛൻ എന്ത് ചെയ്യുന്നു ”
“അച്ഛൻ ഇപ്പൊ പ്രിൻസിപ്പാൾ ആണ് നാട്ടിലെ ഹയർ സെക്കന്ററി സ്കൂളിൽ”
“അച്ഛന്റെ പാതയാണല്ലേ മോള് പിന്തുടരുന്നത് ”
കല്ലു ചിരിച്ചു കോണ്ട് ഒന്ന് തലയാട്ടി കിഷോറിനോട് സംസാരിച്ചിരുന്നു അവളുടെ മനസ് ഒന്ന് സ്വസ്ഥം ആയി തലവേദനക്കും ചെറിയ ആശ്വാസം തോന്നി തുടങ്ങി അങ്ങനെ ഒരു ചിന്തയിലാണ് അവനും അവളോട് സംസാരിക്കാൻ തുണിഞ്ഞത് കൂട്ടത്തിൽ അവളോട് കുറച്ചു അടുക്കുകയും ചെയ്യാം
“മിസ്സ് ഇന്നാണോ നാട്ടിൽ പോകുന്നത് ”
“ഉം അതേ”
“ബസ് ഓർ ട്രെയിൻ’
“എപ്പോഴാ ട്രെയിൻ”
“ഈവെനിംഗ് 6.50”
“റിസേർവ് ചെയ്തിട്ടുണ്ടോ”
“ഉം ഉണ്ട് ”

“ഒറ്റക്ക് രാത്രി ആകില്ലേ അവിടെ എത്താൻ’
“പുലർച്ചെ 2 ആകും പിന്നെ ഞാൻ ഒറ്റക്കല്ല
കസിൻ ഉണ്ട് ശിവ”
“ശിവ? ”
കിഷോർ നെറ്റി ചുളിച്ചു
“ഉം ശിവ ശിവന്യ ദേവദാസ് അമ്മടെ അനിയത്തിയുടെ മോളെ ഇവിടെ ലോ കോളേജിൽ പഠിക്കുവാ ലാസ്റ്റ് ഇയർ ”
“ഉഫ് നല്ല വെയിറ്റ് ഉള്ള പേരാണല്ലോ?”
“ഉം കാണാനും സ്വഭാവവും എല്ലാം യൂണിക് ആണ്”
“ആണോ ഇന്റർസ്റ്റിംഗ് ആണല്ലോ?”
കല്ലു അതിന് മറുപടിആയി ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു സംസാരത്തിനിടയിൽ രണ്ടു പേരും കട്ടൻ കുടിച് കഴിഞ്ഞിരുന്നു കൌണ്ടറിൽ കാശും കൊടുത്തു അവർ ഇറങ്ങി
“മിസ്സിന് കല്യാണം ഒന്നും നോക്കുന്നില്ലേ ”
ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ കയറുന്നതിനിടക്ക് കിഷോർ ചോദിച്ചു അവൾ ആ ചോദ്യം കേട്ട് അന്തിച്ചു നോക്കി കിഷോർ അവളെ നോക്കി ഒന്ന് ചിരിച്ചു
“മ്മ് നോക്കുന്നുണ്ട് ”
“അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പ്രപ്പോസലും ആയിട്ട്

എന്റെ അച്ഛനെയും അമ്മയെയും മിസ്സിന്റെ വീട്ടിലേക്ക് വിട്ടാലോ?”
കല്ലു അത് കേട്ട് അവിടെ തന്നെ നിന്നു നാലഞ്ചു പടികൾ കയറിയിട്ട് കല്ലുവിനെ ഒപ്പം കാണാത്തത് കൊണ്ട് കിഷോർ തിരിഞ്ഞു നോക്കി നാലഞ്ചു പടികൾക്ക് താഴെ കല്ലു അന്തിച്ചു നിൽക്കുന്നു
“മിസ്സേ”
കിഷോറിന്റെ വിളിയിൽ കല്ലു ഞെട്ടി അവനെ നോക്കി കിഷോർ അവളെ നോക്കി പുഞ്ചിരിച്ചു
“കയറി വാ മിസ്സേ”
അവൾ പതിയെ പടികൾ കയറി
“മിസ്സ് ടെൻഷൻ ആകണ്ട ഇപ്പൊ വീട്ടിൽ പോകുവല്ലേ പോയി നല്ലത് പോലെ ആലോചിക്ക് ഓക്കേ എന്ന് തോന്നുവാണെങ്കിൽ ഓക്കേ പറഞ്ഞാൽ മതി ”

അവർ സംസാരിച്ചു കൊണ്ടു നടന്നു സ്റ്റാഫ്‌ റൂമിനു അടുത്ത് എത്തിയിരുന്നു സ്വാതി അടുത്തേക്ക് വരുന്നത് കണ്ട് കല്ലു അവിടെ തന്നെ നിന്നു കിഷോർ ഒരു ചിരിയോടെ അവരെ കടന്നു പോയി
“അയാളെന്താ പൂത്തുലഞ്ഞ പോലെ പോലെ പോണത് ”
സ്വാതി കിഷോർ പോയ വഴി നോക്കി കല്ലുവിനോട് ചോദിച്ചു
“ആ എനിക്കു അറിയില്ല ”
“നിങ്ങൾ എന്താ സംസാരിച്ചോണ്ട് വന്നേ എവിടെയാ പോയെ നിങ്ങൾ ”
“ക്യാന്റീനിൽ ”
കയ്യിൽ ഇരുന്നു ബെല്ലടിച്ചുകൊണ്ടിരുന്ന ഫോണിലേക്ക് നോക്കികൊണ്ടു കല്ലു പറഞ്ഞു ഡിസ്പ്ലേയിൽ ശിവ എന്ന പേര് തെളിഞ്ഞത് കണ്ട് കല്ലു ഒരു സംശയത്തോടെ കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി
“കിഷോർ സർ നിന്നോട് എന്താ…..”
കല്ലുവിനോട് വീണ്ടും ഓരോന്ന് ചോദിച്ചു തുടങ്ങിയ സ്വാതിയെ കൈ ഉയർത്തി തടഞ്ഞുകൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു
“ഹലോ ശിവ ”

“ആ ഡി നീ ഇറങ്ങാറായോ ഞാൻ ഇവിടെ നിന്റെ താമസസ്ഥലത്തു എത്തി ”
“ഇത്ര നേരത്തെയോ നീ 6 മണിയോടെ എത്തും എന്നല്ലേ പറഞ്ഞത് ”
കുറച്ചു നേരത്തെ വരേണ്ടി വന്നു നിനക്ക് ഉടനെ എങ്കിലും വരാൻ പറ്റോ ”
“നോക്കട്ടെ ”
അഹ് ശെരി എന്നാ ”
കാൾ കട്ട്‌ ചെയ്തു കല്ലു സ്വാതിയുടെ മുഖത്തേക്ക് നോക്കി
“ശിവ എത്തിന്ന് ”
“ആണോ നീ ഹെഡിനോട്‌ ചോദിച്ചിട്ട് പോകാൻ നോക്ക് ”
കല്ലു എച് ഒ ഡി യുടെ റൂമിലേക്ക്‌ പോയി അനുവാദം ചോദിച്ചു സ്വാതിയോടു യാത്ര പറഞ്ഞു പോകാൻ ഇറങ്ങി കിഷോർ ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൾ അവനോട് യാത്ര പറയാതെ പോകാൻ ഇറങ്ങി അവൾ യാത്ര പറഞ്ഞില്ലല്ലോ എന്നോർത്ത് അവന്റെ മുഖത്തെ ചിരി മാഞ്ഞു അവൻ നിരാശയോടെ അവൾ പോകുന്നതും നോക്കി നിന്നു
കല്ലു വീട്ടിന്റെ ഗേറ്റ് തുറന്നു ചെന്നു കയറുമ്പോൾ ശിവ

ഹൗസ് ഓർണർ ആന്റിയുടെയും അങ്കിളിനോടും ഒപ്പം ചായകുടിയും സംസാരവും ആയി ഇരിക്കുകയായിരുന്നു ശിവ കല്ലുവിന്റെ ഗീതാന്റിയുടെ ഒരേ ഒരു മകൾ കല്ലു നേരത്തെ പറഞ്ഞത് പോലെ ആൾ ഒരു യൂണിക് ആണ് ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ ചെറിയ രീതിയിൽ റിബൽ എന്നൊക്കെ പറയാം അവൾ അങ്ങനെ ഒക്കെ ആയി തീർന്നതിൽ അവളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അവൾ ജനിച്ചു വീണപ്പോൾ മുതൽ കാണുന്നത് അവളുടെ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കാണ് ഇതൊക്കെ കണ്ടു വളർന്നത് വിവാഹം കുടുംബം ജീവിതം പോലുള്ള ഏർപ്പാടിലൊന്നും യാതൊരു ഇന്റെരെസ്റ്റും ഇല്ലാത്ത കക്ഷി പക്ഷേ അവൾക്ക് ജീവിതത്തിൽ അച്ഛനമ്മമാരേക്കാൾ ഏറെ പ്രിയം ചേച്ചിയമ്മ എന്ന് അവൾ വിളിക്കുന്ന ശ്രീദേവിയും കല്ലും കിട്ടുവും ആണ്

“ഇവിടെ ചായ സൽക്കാരം നടക്കുവാണോ”
കല്ലു അവരുടെ അടുത്തേക്ക് വന്നു കൊണ്ടു പറഞ്ഞു
“പിന്നല്ലാതെ ”
ശിവ അവളെ നോക്കി കളിയാക്കിയ ഭാവത്തിൽ പറഞ്ഞു
“വാ മോളേ ചായ കുടിക്കാം ”
ഹൗസ് ഓർണർ വത്സലാന്റി വീട്ടിലേക്ക് ക്ഷണിച്ചു
“വേണ്ട ആന്റി കുറച്ചു പാക്കിങ് ഒക്കെ ഉണ്ട്”
അവർ ചിരിയോടെ തലയാട്ടി
“വാ ശിവ ”
ശിവ അങ്കിലിനോടും ആന്റിയോടും യാത്ര പറഞ്ഞു തന്റെ ബാഗും എടുത്ത് ഇറങ്ങി
“നീ എന്താ നേരത്തെ”
ഡോർ തുറന്നുകൊണ്ട് കല്ലു ചോദിച്ചു
“കാര്യം ഉണ്ട് കല്ലു പറയാം ആദ്യം നീ എനിക്കൊരു കപ്പ്‌ കോഫി കൊണ്ടുവാ”
“നീ ഇപ്പോഴല്ലേ താഴേന്നു ചായ കുടിച്ചത്?”
“അത് ചായ അല്ലേ പ്ലീസ് കല്ലു നിന്റെ കൈകൊണ്ടൊരു കോഫീ”
ഉം”

കല്ലു കോഫി ഉണ്ടാക്കാനായി പോയി ശിവ ബെഡിലേക്ക് ചാഞ്ഞു കുറച്ചു സമയത്തിന് ശേഷം കല്ലു കോഫീയുമായി വന്നു
ദാ കോഫീ
ശിവ എഴുന്നേറ്റു കട്ടിലിൽ ചമ്രം പടിഞ്ഞ് ഇരുന്നു തോളൊപ്പം വരെ വിടർന്നു കിടക്കുന്ന ബർഗണ്ടി കളർ ചെയ്ത തലമുടി പിടിച്ചു മുകളിലേക്കു കെട്ടി അവൾ കല്ലുവിന്റെ കയ്യിൽ നിന്നും കോഫീ മഗ് വാങ്ങി
“എന്താടി നീ വല്യ ടെൻഷനിൽ ആണെന്ന് തോന്നുന്നല്ലോ?”
കല്ലു അവളുടെ തോളിൽ കൈവെച്ചു കൊണ്ടു ചോദിച്ചു
“ഉം നീ ഇരിക്ക്”
ശിവ കല്ലുവിനെ അവളുടെ അടുത്തായി പിടിച്ചു ഇരുത്തി
കിട്ടൂ നിന്നെ വിളിച്ചിരുന്നോ
ഇല്ല എന്താടി

നീ കിട്ടൂന്റെ ചെക്കന്റെ കാര്യങ്ങൾ ഒന്നും ചോദിച്ചില്ലേ അവളോട്‌
ഉം ചോദിച്ചിരുന്നു അവൾക്ക് പിരി ഇളകി ഇരുന്ന ഒരു ദിവസമാ ഞാൻ ചോദിച്ചേ എന്താണ്ടാക്കെയോ പറഞ്ഞു പിന്നെ ഞാൻ ചോദിച്ചില്ല അവളും എന്നെ വിളിച്ചില്ല ഇനി നാളെ കാണുമ്പോൾ ഒരു മാപ്പു പറച്ചിലും കെട്ടിപ്പിടുത്തവും ഒക്കെ കാണും
ഉം അവൾ അല്ലേലും അങ്ങനെ ആണല്ലോ ദേഷ്യം വരുമ്പോ ചങ്ക് തകർക്കണ കാര്യം പറഞ്ഞിട്ട് പിന്നെ വന്നൊരു മാപ്പ് പറച്ചിൽ
നീ കോളേജിൽ ആരെയെങ്കിലും കല്യാണത്തിന് ക്ഷണിച്ചോ

ഉം
ലെറ്റർ കണ്ടായിരുന്നോ
ഉം കണ്ടു ആനന്ദു ഏട്ടൻ കൊണ്ടു തന്നു ആകെ 10 എണ്ണമേ ഉണ്ടായിരുന്നുള്ളു കോളേജിലും താഴെ ആന്റിക്കും കൊടുത്തപ്പോഴേക്കും തീർന്നു പോയി ഇവിടെ സ്വാതിയെയും വീണയെയും മെർലിനെയും ലെറ്റർ ഇല്ലാതെയാ ക്ഷണിച്ചത് ദിവസങ്ങൾ അധികം ഇല്ലാത്തോണ്ട് കിട്ടിയപ്പോൾ തന്നെ ഞാൻ അതെല്ലാം കൊടുത്തു തീർത്തു ശെരിക്കും പറഞ്ഞാൽ അതിന്റെ ഭംഗി പോലും നോക്കിയില്ല
എനിക്കു തോന്നി
നിനക്കറിയണ്ടേ കിട്ടൂന്റെ ചെക്കനാരാന്ന്

ഉം അറിയണം
ചെക്കന്റെ പേര് കൃഷ്ണജിത്ത് അച്ഛന്റെ പേര് ശിവദാസ് അമ്മ നിർമല നീ പഠിച്ച അതേ കോളേജിൽ നിന്റെ സീനിയർ ആയിരുന്നു ബാംഗ്ലൂരിൽ വർക്ക്‌ ചെയ്യുന്നു ഇപ്പൊ പുതിയൊരു കമ്പനി ഇതാണ് ചെക്കന്റെ ഫോട്ടോ
ശിവ ഫോണിൽ നിന്നും ഒരു ഫോട്ടോ തിരഞ്ഞെടുത്തു അവളെ കാണിച്ചു കല്ലുവിന്റെ അച്ഛനും കലേഷും അനന്ദു ഒക്കെ ഉള്ള ഒരു ഫോട്ടോ
“കല്യാണം ഉറപ്പിക്കലിന്റെ അന്ന് എടുത്തതാണ്
ശിവ പറഞ്ഞു കല്ലുവിന് തല ചുറ്റുന്നത് പോലെ തോന്നി ക്ഷീണം തളർച്ച.അലമുറയിട്ട് കരയാനുള്ള കരച്ചിൽ തൊണ്ടക്കുഴിയിൽ ഞെരിഞ്ഞാമർന്നു അവൾ നെഞ്ച് അമർത്തി തിരുമി എങ്ങനെ ആരാ തന്നെ ചതിച്ചത് ചോദ്യങ്ങൾ മനസിനുള്ളിലിരുന്നു അലറി വിളിച്ചു. നാവ് മരവിച്ചു ഒന്നും പറയാനാകാതെ അവൾ ഇരുന്നു ശിവയുടെ ഫോൺ ബെല്ലടിച്ചു അവൾ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് കല്ലുവിനു നേർക്ക് നീട്ടി

“കിട്ടൂവാ നീ സംസാരിക്കു ”
മന്തം പിടിച്ചു പോയ തല അവൾ വേണ്ട എന്ന് ചലിപ്പിച്ചു പറ്റിക്കപ്പെട്ടു എന്ന് ഓർക്കും തോറും അവൾക്കു തന്നോട് തന്നെ പുച്ഛം തോന്നി
കല്ലു

ശിവ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടു വിളിച്ചു കല്ലു മുഖം ഉയർത്തി നോക്കാതെ ഇരുന്നു അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്നു കണ്ണുനീര് ശിവയുടെ ഉള്ളം പൊള്ളിച്ചു അവൾ കല്ലുവിനെ ചേർത്തു മുറുകെ പിടിച്ചു കല്ലു ഒരു കുഞ്ഞിനെ പോലെ അവളുടെ നെഞ്ചിലേക്ക് തല ചേർത്തു വെച്ചു കൊണ്ട് കരഞ്ഞു ശിവയുടെ കണ്ണുകളും നിറഞ്ഞോഴുകി

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here