Home Latest കിച്ചുവേട്ടൻ എന്റെ പ്രണയം എന്നതിനപ്പുറം എന്റെ ആത്മാവിന്റെ പകുതി ആയിരുന്നു… Part – 3

കിച്ചുവേട്ടൻ എന്റെ പ്രണയം എന്നതിനപ്പുറം എന്റെ ആത്മാവിന്റെ പകുതി ആയിരുന്നു… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

കാളിന്ദി Part – 3

കോളേജിലെ അറിയപ്പെടുന്ന പ്രണയ ജോടികൾ അല്ലായിരുന്നു ഞങ്ങൾ സുഹൃത്തുക്കളിൽ വളരെ കുറച്ചു പേർക്കേ ഈ ബന്ധം അറിയുമായിരുന്നുള്ളു എനിക്കും കിച്ചുവേട്ടനും അത് തന്നെ ആയിരുന്നു ഇഷ്ടവും. കിച്ചുവേട്ടന്റെ കോഴ്സ് കഴിഞ്ഞു പോയിട്ടും ഞങ്ങൾ തമ്മിലുള്ള അടുപ്പത്തിന് മാറ്റം ഉണ്ടായില്ല ദിവസവും ഉള്ള ഫോൺ വിളികളിലൂടെയും വല്ലപ്പോഴും ഉള്ള കണ്ടു മുട്ടലിലൂടെയും പ്രണയം പൂത്തുലഞ്ഞു നിന്നു.പഠിത്തം കഴിഞ്ഞു കിച്ചുവേട്ടൻ ജോലി ചെയ്യുന്ന നഗരത്തിൽ ചേക്കേറാൻ ആണ് ഞാനും ആഗ്രഹിച്ചത്.പക്ഷേ അതിനേക്കാൾ ഏറെ തുടർ പഠനം എന്ന മോഹവും അച്ഛന്റെ നിർബന്ധവും കൂടി ആയപ്പോൾ ഞാൻ എം ടെക്നു ചേർന്നു കിച്ചുവേട്ടനും അതിൽ പരാതി ഒന്നും ഉണ്ടായിരുന്നില്ല.

കിട്ടൂ ഇനി പഠിക്കുന്നില്ല എന്ന് ഉറപ്പിച്ചു ജോലിക്കു കയറി അവർ ഒരേ നഗരത്തിലാണ് ജോലി ചെയ്യുന്നത് എന്നത് എന്നെ സംബന്ധിച്ചു സന്തോഷം ഉള്ള കാര്യം ആയിരുന്നു കിട്ടുവിനു എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ കിച്ചുവേട്ടൻ ഉണ്ടാകുമല്ലോ എന്ന തോന്നൽ.ഞാൻ അത് പറയുമ്പോൾ ഒക്കെ അങ്ങനെ ഒരു ലോക്കൽ ഗാർഡിയൻ എനിക്ക് വേണ്ട എന്ന് പറഞ്ഞു അവൾ ദേഷ്യപ്പെടുമായിരുന്നു. രണ്ടു കൊല്ലം വീണ്ടും കഴിഞ്ഞു പോയി ഞാൻ വീണ്ടും കിട്ടൂ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ജോലിക്കു ശ്രമിച്ചു ഇന്റർവ്യൂ കഴിഞ്ഞ സമയത്താണ് കാവൂ….

കാവുവിന്റെയും കലേഷേട്ടന്റെയും ജീവിതം സന്തോഷം തന്നെ ആയിരുന്നു കലേഷേട്ടന്റെ അമ്മയുടെ ടിപ്പിക്കൽ അമ്മായിയമ്മ സ്വഭാവം മാറ്റി നിർത്തിയാൽ അത് സ്വർഗം ആയിരുന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല എന്നുള്ള കാര്യത്തിൽ മുള്ളും മുനയും വെച്ചു കലേഷേട്ടന്റെ അമ്മ സംസാരിക്കാൻ തുടങ്ങിയത് മുതലാണ് പ്രശ്നങ്ങൾ ചെറിയ രീതിയിൽ തലപൊക്കി തുടങ്ങിയത് കാവുവിന് ജോലി ഒന്നും ഇല്ല പഠിക്കാനും പോകുന്നില്ല.പകൽ മുഴുവൻ അമ്മായിയാമ്മയും മരുമകളും മാത്രമേ വീട്ടിലുള്ളു. പോകെ പോകെ മുഖത്ത് നോക്കി കുറ്റപ്പെടുത്താൻ തുടങ്ങി മാസങ്ങൾ കടന്നു പോയി അവളുടെ പ്രാർത്ഥന ഫലിച്ചപോലെ അവൾ ഗർഭിണിയായി പക്ഷെ അത് അവൾക്കായുള്ള മറ്റൊരു പരീക്ഷണമാണെന്ന് അറിയാൻ 5മാസം വേണ്ടി വന്നു വളർച്ച ഇല്ലാത്ത കുഞ്ഞിനെ അബോർഷൻ ചെയ്യേണ്ടി വന്നു അതോടെ അവൾ മാനസികമായി തളർന്നു പോയി ഹോസ്പിറ്റലിൽ നിന്നു വന്ന അവൾ മിണ്ടാട്ടം പോലും ഇല്ലാതെ റൂമിനുള്ളിൽ ഒതുങ്ങി കൂടി കാവുവിനെ ആ അവസ്ഥയിൽ തനിയെ വിടാൻ തോന്നിയില്ല ഞാൻ ജോലി വേണ്ടന്ന് വെച്ചു കാവുവിന് താങ്ങായി നിന്നു മാസങ്ങൾ എടുത്തു അവൾ ഒന്ന് നോർമൽ ആകാൻ എന്നിട്ടും അവൾ കലേഷേട്ടന്റെ വീട്ടിലേക്കു പോകാൻ തയ്യാറായില്ല കലേഷേട്ടന്റെ അമ്മയെയും അവരുടെ വാക്കുകളെയും അവൾ അത്രമേൽ ഭയപ്പെടാൻ തുടങ്ങിയിരുന്നു എല്ലാവരും ആയുള്ള ഒത്തു തീർപ്പ് ചർച്ചകൾക്ക് ശേഷം കലേഷേട്ടൻ ബാങ്കിനു അടുത്ത് ഒരു വാടക വീടു എടുത്തു കാവുവിനെയും കൂട്ടി താമസമായി. സന്തോഷകരമായ അവരുടെ ജീവിതത്തിനു മാറ്റ് കൂട്ടാൻ എന്നോണം കഷ്ടി മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു കുഞ്ഞു കൂടി വരുന്നു എന്നായി .

ഞാൻ വീണ്ടും ജോലിക്കുള്ള പരിശ്രമങ്ങളുമായി നടക്കുന്നതിനിടയിൽ ആണ് ഈ കോളേജിൽ ഏത്തപ്പെട്ടത് അദ്ധ്യാപനം അത്ര ഇഷ്ടമല്ല എങ്കിലും അച്ഛന്റെ പാതയാണല്ലോ പിന്തുടർന്നത് എന്ന് ആലോചിക്കുമ്പോൾ സന്തോഷം.ഇത്രെയും പ്രശ്നങ്ങൾക്കിടയിലും പലപ്പോഴും ഞാനും കിച്ചുവേട്ടനും തമ്മിൽ കാണാറുണ്ടായിരുന്നു എനിക്ക് കിച്ചു വേട്ടന്റെ മെന്റൽ സപ്പോർട്ട് ആവശ്യമാണ് എന്ന് തോന്നുന്ന സമയത്തൊക്കെ ഞാൻ പറയാതെ തന്നെ തൊട്ടടുത്ത ദിവസങ്ങളിൽ എന്റെ മുന്നിൽ പ്രത്യക്ഷപെടാറുണ്ട് കക്ഷി.പറയാതെ എങ്ങനെ അറിയുന്നു എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കിച്ചുവേട്ടൻ എന്റെ പ്രണയം എന്നതിനപ്പുറം എന്റെ ആത്മാവിന്റെ പകുതി ആയിരുന്നു. വാക്കുകൾ ഇല്ലാതെ പോലും എന്റെ മനസും ചിന്തയും മനസിലാക്കാൻ പറ്റുന്ന ആൾ.കിച്ചുവേട്ടൻ ഇല്ലാത്ത എന്റെ ജീവിതം അങ്ങനെ ഒന്ന് ചിന്തിക്കാൻ ആവില്ല. എന്നിട്ടും എന്തിന് ഒരു വാക്ക് പോലും പറയാതെ പോയി എന്നതിന് ഇന്നും വ്യക്തമായ ഒരു ഉത്തരം ഇല്ല ഒന്നര മാസം മുന്നേ എന്റെ പിറന്നാൾ ദിനത്തിൽ ആണ് അവസാനായി സ്നേഹത്തോടെ സംസാരിച്ചത് വീട്ടിൽ വിവാഹ ആലോചനകൾ തുടക്കമിട്ട സമയം ആയിരുന്നു അത് ഞാൻ അത് കിച്ചുവേട്ടനെ അറിയിക്കുകയും ചെയ്തു
കല്ലു വിന്റെ ഓർമ ആ ദിവസത്തേക്ക് പോയി

“അതേ വീട്ടിൽ കല്യാണ ആലോചന ഒക്കെ തുടങ്ങി”
“ആർക്കു വേണ്ടി ”
“എനിക്കും കിട്ടൂനും വേണ്ടി അല്ലാണ്ട് ആർക്കു ”
“ആണോ അപ്പൊ കല്യാണ പ്രായം ഒക്കെ ആയല്ലേ ”
“ദേ കിച്ചുവേട്ടാ കളിക്കല്ലേ എനിക്കാണെങ്കിൽ ടെൻഷൻ ആയിട്ട് പാടില്ല”
“ആണോ എനിക്കാണെങ്കിൽ സന്തോഷം സഹിക്കാൻ പറ്റുന്നില്ല ”
“ദേ കിച്ചുവേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ”
മറുപുറത്തു നിന്നു കിച്ചു വിന്റെ ചിരി മാത്രം
“ഓഹ് ഇങ്ങനെ ചിരിക്കാതെ മനുഷ്യാ ”
“പിന്നെ ചിരിക്കാതെ എന്റെ പെണ്ണ് എന്റെ സ്വന്തമായി എന്റെ വീട്ടിലേക്കു വരുന്നതോർത്ത്‌ ഞാൻ ചിരിക്കാതെ പിന്നെ കരയണോ ”
“ഇതൊക്കെ നടക്കോ ”

“നടക്കാതെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് ഇവിടെ അച്ഛനും അമ്മയും ഒക്കെ ഓക്കേ ആണ് ഞങ്ങൾ അവിടെ വന്നു മുറപ്പ്രകാരം പെണ്ണ് ചോദിക്കുന്നു അങ്ങനെ കല്യാണം നടക്കുന്നു ”
“ഉം നടന്നാൽ മതി ”
“നടക്കാതെ എവിടെ പോകാൻ നീ ധൈര്യം ആയിട്ട് ഇരിക്ക് എന്റെ പൊന്നു അല്ല പൊന്നു അങ്ങനെ ആണെങ്കിൽ അടുത്ത ബിർത്തഡേക്ക് നമ്മൾ ഒരുമിച്ചാ അല്ലേ”
“ഉം ”
“ഒരുമിച്ചാണല്ലോന്ന് ചോദിച്ചപ്പോഴേക്കും നാണം വന്നോ പെണ്ണിന് ”
“ഇല്ലാ.. ഞാൻ പോണു എനിക്ക് കുറച്ചു പണി ഉണ്ട് ‘

“ശെരിക്കും ”
“ഉം ശെരിക്കും ”
“എന്നാൽ പൊയ്ക്കോ ഞാൻ പിന്നെ വിളിക്കാം”
‘ഉം, ”
ആ സംസാരത്തിനു ശേഷം രണ്ടു ദിവസം വിളിച്ചതേ ഇല്ല അങ്ങോട്ട് വിളിച്ചാലും ഫോൺ എടുക്കിന്നില്ലായായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ഇങ്ങോട്ട് ഉള്ള വിളികളും സംസാരങ്ങളും കുറഞ്ഞു അങ്ങോട്ട് വിളിച്ചാലും ബിസി ആണ് എന്ന് പറഞ്ഞു കട്ട് ചെയ്യും ദിവസങ്ങൾക്കു ശേഷം ഫോൺ സ്വിച്ച് ഓഫ്‌ ആയി ഇപ്പൊ നമ്പർ നിലവിലില്ല എന്നായി.കമ്പനി വെബ്സൈറ്റിൽ നിന്നുള്ള നമ്പർ വഴി ആണ് വർക്ക്‌ ചെയ്യുന്ന ഓഫീസിൽ കോണ്ടാക്ട് ചെയ്യ്തത് റിസയിൻ ചെയ്തു പോയി എന്ന് ആണ് അറിയാൻ കഴിഞ്ഞത്. കിച്ചുവേട്ടന്റെ ഫ്രണ്ട്‌സ് വഴി അന്വേഷണം നടത്തിയിട്ടും നിരാശ ആയിരുന്നു ഫലം കിട്ടുവിനും ഒന്നും അറിയില്ലായിരുന്നു എന്ന് മാത്രമല്ല അവൾ എന്നെ

കുറ്റപ്പെടുത്താനും തുടങ്ങി അവൾക്കു ഞാനും കിച്ചുവേട്ടനും ആയുള്ള ബന്ധത്തിൽ അത്ര താല്പര്യം ഒന്നും ഇല്ലായിരുന്നു കിച്ചുവേട്ടന്റെ വീട്ടിൽ ലാൻഡ്‌ ലൈൻ നമ്പർ പണ്ടേക്കു പണ്ടേ കട്ട്‌ ചെയ്തതാണ്. അഡ്രെസ്സ് അറിയാമെങ്കിലും അവിടം വരെ പോയി അന്വേഷിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.പോയി അന്വേഷിക്കാം എന്ന് ശിവ ഒരു പാട് നിർബന്ധിച്ചിട്ടും ഞാൻ അതിൽ നിന്നു പിന്തിരിയുകയായിരുന്നു സ്വാതി പറഞ്ഞപോലെ ജീവിതത്തിൽ സീരിയസ് ആകേണ്ട സമയമായപ്പോൾ ഉപേക്ഷിച്ചു പോയതാണോ ആണെന്ന് ബുദ്ദി അലമുറയിട്ടു പറയുന്നുണ്ടെങ്കിലും മനസ്സ് കേൾക്കാൻ പോലും തയ്യാറാകാതെ ചെവി കോട്ടി അടച്ചിരിക്കുകയാണ് എന്നെ എന്തിനു ഇഷ്ടപ്പെട്ടു എന്തിന് സ്നേഹിച്ചു ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാനോ?

‘എന്നോട് എന്തിനാ കിച്ചുവേട്ടന് ഇഷ്ടം തോന്നിയത് കോളേജിൽ ഒരുപാട് സുന്ദരിമാര് ഉണ്ടായിട്ടും ”
ബീച്ചിൽ കടൽക്കാറ്റും കൊണ്ട് കിച്ചുവേട്ടന്റെ തോളിൽ തലചായ്ച്ചു ഇരിക്കുകയായിരുന്നു ഞാൻ കിച്ചുവേട്ടൻ ഒന്നും പറയുന്നില്ല എന്ന് കണ്ടു ഞാൻ മുഖമുയർത്തി നോക്കി കിച്ചുവേട്ടൻ
കടലിലേക്ക് തന്നെ കണ്ണുംനട്ടങ്ങനെ ഇരിക്കുകയാണ്

“അവൾ അപ്പടി ഒണ്ട്രും അഴകില്ലൈ
അവള്ക്ക് യാരും ഇണൈ ഇല്ലൈ
അവൾ അപ്പടി ഒണ്ട്രും കളർ ഇല്ലൈ
ആനാൽ അത് ഒരു കുറൈ ഇല്ലൈ…”
കിച്ചുവേട്ടൻ പതിഞ്ഞ സ്വരത്തിൽ മധുരമായി പാടാൻ തുടങ്ങി എന്നെ കളിയാക്കാൻ വേണ്ടി ആണ് അപ്പോൾ അങ്ങനെ ഒരു പാട്ട്. എനിക്ക് ചെറുതായ് ദേഷ്യം വന്നു പാടി കഴിഞ്ഞതും കിച്ചുവേട്ടന്റ തോളിനു താഴയായി കയ്യിൽ ഞാൻ പല്ലുകൾ താഴ്ത്തി
“അഹ് ”

കിച്ചു വേട്ടൻ വേദനിച്ചു ശബ്ദം ഉണ്ടാക്കിയപ്പോൾ കുറുമ്പോടെ ആ കണ്ണുകളിലേക്ക് നോക്കി തൊട്ടടുത്ത നിമിഷത്തിൽ എന്റെ ചുണ്ടുകൾ കവർന്നെടുത്തിരുന്നു.ആദ്യ ചുംബനം. മിഴികൾ കൂമ്പി അടഞ്ഞു പോയിരുന്നു ചുണ്ടുകൾ വേർപെട്ടിട്ടും കണ്ണു തുറന്നു കിച്ചുവേട്ടനെ നോക്കാനാവാതെ തലതാഴ്ത്തി ഇരുന്നു
“പൊന്നൂ”
കിച്ചുവേട്ടൻ പ്രണയത്തോടെ വിളിച്ചു
“ഉം ”

ഞാൻ പതിയെ മൂളി
“ഇനി ഇങ്ങനെ ഒന്നും ചോദിക്കരുത് കേട്ടോ ”
ഞാൻ തലയാട്ടി
“”പൊന്നൂ കാതിൽ വീണ്ടും വീണ്ടും ആ വിളി അലയടിച്ചു കല്ലു ഞെട്ടി എഴുന്നേറ്റ് ഇരുന്നു ഇരു കൈകൾ കൊണ്ടും ചെവി പൊത്തി
വീണ്ടും ഉള്ളിന്റെ ഉള്ളിൽ ഇരുന്നു ആരോ വിളിച്ചു കൊണ്ടിരുന്നു
“പൊന്നൂ..”

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here